Wednesday, July 13, 2016
DR.ZAKIR NAYIK AND HIS WORDS -THE REAL TRUTH - EXPLAIN DR GOPALA KRISHNAN-MUST WATCH AND SHARE PLS
ZaKeer naayikkinte viDdiththam niranja prabhaashaNavum doctor gopala krishnan saaRinte vasthutha paramaaya poLichacha tukkalum kaaNuka ..ee viDiyo ....sheyar cheyyuka theti dhaaraNakal maatiyeTukkuka..
Sunday, July 3, 2016
ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ മരിച്ച സെബസ്ത്യാനോസ് ശബരിമല അയ്യപ്പൻറെ കളിക്കൂട്ടുകാരനായതെങ്ങനെ??
ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ മരിച്ച സെബസ്ത്യാനോസ്
ശബരിമല അയ്യപ്പൻറെ കളിക്കൂട്ടുകാരനായതെങ്ങനെ
ശബരിമലയിൽ ദർശനത്തിനു പോകുന്നവർ ഗുരുസ്വാമിയിൽ നിന്നും വ്രതചിഹ്നമായി സ്വീകരിക്കുന്ന മാലയും, മുദ്രയും അയ്യപ്പദർശനം കഴിഞ്ഞു, തീർത്ഥാടനം പൂർത്തിയാക്കി തിരികെയെത്തിയത്തിനു ശേഷം മാലയിട്ട സങ്കേതത്തിൽ വച്ച് തന്നെ ശരണം വിളിയോടെ വ്രതം അവസാനിപ്പിക്കുന്നതാണ് ആചാരം. എന്നാൽ മാല ഊരേണ്ടത് ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന സ്ഥലത്തെ ഒരു ക്രിസ്ത്യൻ പള്ളിയിലാണ് എന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ പ്രചരിപ്പിക്കാൻ തുടങ്ങി കുറച്ചു വർഷങ്ങൾ ആയിരിക്കുന്നു. അർത്തുങ്കൽ പള്ളി സമർപ്പിക്കപ്പെട്ടിരിക്കുന്നത് സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധൻറെ പേരിലാണ്. ഈ വിശുദ്ധൻ പന്തളരാജകുമാരൻറെ സുഹൃത്ത് ആയിരുന്നു എന്നാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ആരാണ് സെബസ്ത്യാനോസ് ?
സി. ഇ. 256 ൽ ഫ്രാൻസിൽ ആണ് സെബാസ്റ്റിൻ എന്ന സെബസ്ത്യാനോസ് ജനിച്ചത് യുവാവായപ്പോൾ റോമാ നഗരത്തിൽ രാജാവിൻറെ സൈന്യത്തിൽച്ചേർന്ന സെബാസ്റ്റിനെ രാജദ്രോഹം കുറ്റം ചുമത്തി 288 ൽ ഇറ്റലിയിൽ വച്ച് ഡയോക്ലീഷ്യൻ ചക്രവർത്തി തന്നെ വധശിക്ഷയ്ക്ക് വിധിച്ചു.
(റോമൻ ദേവതകളെ ആരാധിക്കാൻ വിസമ്മതിച്ചതിനാൽ ചക്രവർത്തി കൊന്നുകളഞ്ഞു എന്ന് സഭയുടെ ഭാഷ്യം). പിന്നീട് കത്തോലിക്കാ സഭ രക്തസക്ഷിയായും, വിശുദ്ധനായും ഒക്കെ ഇദ്ദേഹത്തെ വാഴ്ത്തി. ലോകവ്യാപകമായി കത്തോലിക്കാ സഭയും, പൌരസ്ത്യ സഭയുമൊക്കെ വണങ്ങുന്ന പ്രധാനപ്പെട്ട പുണ്യവാളൻമാരിൽ ഒരാളാണ് സെബസ്ത്യാനോസ്.
അർത്തുങ്കൽ പള്ളിയിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിക്കുന്ന രൂപം ഈ സഭാ പുണ്യവാളന്റെതാണ്. ഫ്രാൻസില് ജനിച്ച് ഇറ്റലിയില് മരിച്ച ഇദ്ദേഹം ഒരിക്കൽപോലും ശബരിമലയോ, പന്തളമൊ, എന്തിന് ഇപ്പറഞ്ഞ അർത്തുങ്കൽ പോലുമോ സന്ദർശിച്ചിട്ടില്ല. അയ്യപ്പനും
ഫ്രാൻസോ, ഇറ്റലിയൊ സന്ദർശിച്ചിതായി നമുക്ക് അറിവില്ല അതുകൊണ്ട് തന്നെ ഇവർ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു എന്നതിന് ചരിത്രപരമായി യാതൊരു സാധുതയും ഇല്ല. മാത്രമല്ല പള്ളി പ്രചരിപ്പിക്കുന്ന കഥ മുഖവിലയ്ക്കെടുത്താൽ, യേശു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നതിനെ ശക്തമായി എതിർത്ത, അതിനു വേണ്ടി രക്തസാക്ഷിത്വം പോലും വരിക്കാൻ തയാറായ പുണ്യവാളൻ ശബരിമലയിലെ അയ്യപ്പ പൂജയെ അംഗീകരിക്കും എന്ന് കരുതാൻ കഴിയുമോ ?
ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ കുടുങ്ങുന്നത് സഭതന്നെയാകുന്നു. അതുകൊണ്ടാണ് മറ്റൊരു കഥയെ അവർക്ക് പ്രച രിപ്പിക്കേണ്ടി വന്നത്.
അര്‍ത്തുങ്കല്‍ തിരുന്നാളിനോട് അനുബന്ധിച്ച് 2014 ജനുവരിയിൽ ഇറക്കിയ "സ്നേഹദൂതു്" എന്ന സപ്ലിമെൻറിൽ "അര്‍ത്തുങ്കല്‍ പള്ളി ഐതീഹ്യം - അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും" എന്നപേരിൽ പള്ളി വികാരി ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ എഴുതിയ ലേഖനത്തിൽ 1584-ല്‍ പള്ളി വികാരിയായിരുന്ന ഫാ. ജെക്കാമോ ഫെനീഷ്വോ ആണ് അയ്യപ്പൻറെ സുഹൃത്തായ അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ചൻ എന്ന വാദം ഉന്നയിക്കുന്നു. ഇദ്ദേഹത്തോടുള്ള സ്നേഹം മൂലം പിൽക്കാലത്ത് പള്ളിയിലെ പുണ്യവാളനെയും ജനങ്ങൾ വെളുത്തച്ചൻ എന്ന് വിളിച്ചു എന്നാണു ഫാ. സ്റ്റീഫൻറെ അവകാശവാദം. ചീരപ്പൻ ചിറയിൽ ചെന്ന് കളരി പഠിയ്ക്കാൻ അയ്യപ്പനെ സഹായിച്ചത് 1580 കളിൽ ജീവിച്ചിരുന്ന ഈ വെളുത്ത അച്ഛനാണ് എന്നു പോലും ഫാദർ പറഞ്ഞു വയ്ക്കുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള രേഖകളോ, തെളിവുകളോ ഒന്നും മുന്നോട്ടു വയ്ക്കുന്നില്ല എന്ന് മാത്രമല്ല, അർത്തുങ്കലിലെ മാലയൂരലിന്റെ പഴക്കം കണക്കാക്കുന്ന ഒരു പള്ളിരേഖയും ഉദ്ധരിക്കുന്നുമില്ല. ഒഴുക്കിൻറെ ദിശയിൽ ചാലുകീറുന്ന സഭാതന്ത്രം മാത്രമാണ് അയ്യപ്പസ്വാമിയ്ക്ക് പെട്ടന്ന് വീണുകിട്ടിയ അർത്തുങ്കലിലെ ഈ പുതിയ സുഹൃത്ത്.
ഭൂതനാഥ ഉപാഖ്യാനം പോലെയുള്ള അയ്യപ്പനുമായി ബന്ധപ്പെട്ട പുരാതന ഗ്രന്ഥങ്ങളിൽ ഒന്നും ഈ അർത്തുങ്കൽ പള്ളിയോ, സബസ്ത്യാനോസ് വിശുദ്ധനോ, വെളുത്തച്ഛനോ ഇല്ല എന്നുള്ളതും വസ്തുതയാണ്.പുണ്യസന്നിധാനത്ത് ദർശനം കഴിഞ്ഞു, മുദ്രയും മാലയും പ്രസാദവുമോക്കെയായി ശ്മശാനം സമീപത്തു സ്ഥിതി ചെയ്യുന്നതും, മരണാനന്തരകർമ്മങ്ങൾ നദത്തുകയുമൊക്കെ ചെയ്യുന്ന പള്ളിക്കെട്ടിടത്തിൽ പ്രവേശിക്കുകയും, അവിടെ പരമ പവിത്രമായ മുദ്രയെമാലയോട് കൂടി ഉപേക്ഷിക്കുകയും ചെയ്യുന്നത് ആചാരപരമായിപോലും തെറ്റാണ് എന്നാണു പ്രായം ചെന്ന ഗുരുസ്വാമിമാരോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, മാത്രമല്ല വർഷങ്ങളായി ശബരിമലദർശനം നടത്തുന്ന പല ഗുരുസ്വാമിമാരും ഇത്തരമൊരു കഥ കെട്ടിട്ടുപൊലുമില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു
മാത്രമല്ല ക്രിസ്തുവല്ലാതെ മറ്റാരെയും ആരാദ്ധിക്കുന്നത് ഘോരപാപം ആണെന്നതാണ് ക്രൈസ്തവവിശ്വാസം. അശേരമുതലായ മാതൃദേവിയുടെയും മറ്റും വിഗ്രഹങ്ങളും, അമ്പലങ്ങളും തച്ചുടയ്ക്കുവാനുള്ള ആഹ്വാനങ്ങൾ ബൈബിളിൽ സർവത്രകാണാവുന്നതാണ്.
"വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍."(ബൈബിൾ -എഫേ 5:5) - ക്രിസ്തുവിൻറെ രാജ്യത്തിൽ വിഗഹാരാധകർക്ക് പ്രവേശനം ഇല്ലെങ്കിലും കാണിക്കവഞ്ചി നിറയുമെങ്കിൽ പള്ളിമേടയിൽ പ്രവേശനമുണ്ട് എന്ന പുരോഹിത ബുദ്ധിയ്ക്ക് മുൻപിൽ നല്ല നമസ്കാരം.

Subscribe to:
Comments (Atom)