തമിഴ് സിദ്ധ വൈദ്യ പാരമ്പര്യത്തിലും നമ്മുടെ മിക്ക പൗരാണിക ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന വ്യക്തിത്വമാണ് അഗസ്ത്യ മുനി. അദ്ദേഹം ചിരഞ്ജീവിയായി മാനിക്കപ്പെടുന്നു.ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു.തമിഴ് വ്യാകരണത്തിന്റെ ഉപജ്ഞാതാവായി അഗസ്ത്യരെ കരുതുന്നു. 'അഗത്തിയം' ആണ് ആദ്യത്തെ തമിഴ് വ്യാകരണ ഗ്രന്ഥം.വൈദ്യശാസ്ത്രം, യോഗ, ജ്യോതിഷം (നാഡി ജ്യോതിഷം) എന്നിവയിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മിത്രാ വരുണന്മാരിൽ നിന്നാണ് അഗസ്ത്യ മുനിയുടെ പിറവി. മാതൃസ്ഥാനത്ത് സർവാംഗ സുന്ദരിയായ ഉർവശിയും. ഒരു കുടത്തിൽ സൂക്ഷിക്കപ്പെട്ട മിത്രാവരുണന്മാരുടെ വീര്യത്തിൽ നിന്നും പുറത്തുവന്നത് അഗസ്ത്യ മുനിയും മറ്റേയാൾ വിഖ്യാതനായ വസിഷ്ഠ മഹർഷിയും ആയിരുന്നു. അതുകൊണ്ടുതന്നെ ഇവർ രണ്ടുപേരും പിൽക്കാലത്ത് മൈത്രാ വരുണന്മാർ എന്നറിയപ്പെട്ടു. ലോപ മുദ്രയാണ് അഗസ്ത്യമുനിയുടെ പത്നി. ഇധ്മ വാഹൻ മകനും.. വിന്ധ്യ പർവ്വതം തലകുനിച്ചത് അഗസ്ത്യമഹർഷിക്ക് മുൻപിൽ ആയിരുന്നു. പർവതത്തെ അല്ലെങ്കിൽ അഗത്തെ തലകുനിപ്പിച്ചതുകൊണ്ട് ഈ മഹർഷിക്ക് അഗസ്ത്യൻ എന്ന് പേരുണ്ടായി എന്ന് ദേവി ഭാഗവതം. ഇന്ദ്ര പദവി പ്രാപിച്ച നഹുഷചക്രവർത്തിയെ ശപിച്ച് പെരുമ്പാമ്പ് ആക്കി മാറ്റിയതും അഗസ്ത്യ മുനിയാണ്. ശ്രീരാമന് ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ചതും അഗസ്ത്യ മുനി തന്നെ. ചട്ടമുനി, ഭോഗര്‍, ഉരോമഹര്‍ഷി, തൊല്‍കാപ്യര്‍, കൊങ്കണന്‍, കോരകര്‍, അഗ്നിവേശന്‍, പുലിപാണി സിദ്ധര്‍, അഴുകണ്ണര്‍, തിരുമൂലര്‍സിദ്ധര്‍, ഇടയ്ക്കാട്ടര്‍, പുണ്ണാക്കീശന്‍, പാമ്പാട്ടിസിദ്ധന്‍, പാശമുനി, സാരമുനി, കടുവള്ളി സിദ്ധര്‍, ബ്രഹ്മമുനി, സുതീഷ്ണന്‍ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാര്‍ എന്ന് കരുതിപോരുന്നു..
ദക്ഷിണ ഭാരതത്തിലേക്ക് പ്രവേശിച്ച അഗസ്ത്യ മുനി തപസ്സു ചെയ്തുകൊണ്ടിരുന്ന പർവത ശിഖരമാണ് അഗസ്ത്യകൂടം. ഇവിടെ ഇന്നും അദ്ദേഹം തപസ് ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
Nb : മുഴുവനും എഴുതുവാൻ സാധിക്കുകയില്ല. യൂട്യൂബ് ചാനലിൽ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. Channel ന്റെ വിവരങ്ങൾ പ്രൊഫൈലിൽ ഉണ്ട്.
https://www.facebook.com/share/p/1Cn7wbz7xT/
കടപ്പാട്
സോഷ്യൽ മീഡിയ