Tuesday, March 31, 2020

ആദിയില്‍ ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ

🙏എനിക്ക് കിട്ടിയവ പകർന്നു തരുന്നെന്നു മാത്രം, വായിക്കുക വിശ്വാസയോഗ്യമെങ്കിൽ അങ്ങിനെ തോന്നുന്നുവെങ്കിൽ വിശ്വസിക്കുക, അല്ലെങ്കിൽ വേണ്ട., ഏതായാലും ചുവടെ ചേർക്കുന്നു. 👇🏿

?ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ...

പ്രപഞ്ചാരംഭത്തിൽ അല്ലെങ്കില്‍ ആദിയില്‍ ലോകത്ത് ഹിന്ദു സംസ്കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു. 

1. ജംബുദ്വീപം (ഏഷ്യ)
2. കൗഞ്ചുദ്വീപം (ആഫ്രിക്ക)
3. പുഷ്‌കരദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാകദ്വീപം (യൂറോപ്പ്)
6. ശാല്‍മലദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ) 
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി
1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍) 
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് സ്വയംഭൂ മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു..

ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു..

യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും..

മഹേച്ഛനായ അഗ്നീധ്രസമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. അവരില്‍ അജനാഭന്‍ ഭ   ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും..

അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും നൂറുമക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു..
പിന്നീടോ?

ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.

കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.

ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം;  ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു..

തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും..

പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’...

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയതിലുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...🙏

Monday, March 9, 2020

മൃത്യുഞ്ജയ ഹോമവും യജ്ഞവും ആദ്യം മന്ത്രം പരിചയപ്പെടാം

മൃത്യുഞ്ജയ ഹോമവും യജ്ഞവും


  ആദ്യം മന്ത്രം പരിചയപ്പെടാം

*മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു .അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശരീരത്തിനും മാനസ്സിനും ശുദ്ധി ഉണ്ടായിരിക്കണം . 

  നമ്മുടെ ശരീരത്തിലെ വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

*ആദ്യം ധ്യാനം ചൊല്ലിയ ശേഷമേ മന്ത്രം ചൊല്ലുവാൻ പാടുകയുള്ളൂ .

ധാനമന്ത്രം :-

നമ: ശിവാഭ്യാം നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ടവ പുര്‍ധരാഭ്യാം
നാഗേന്ദ്രകന്യാം വൃഷകേതനാഭ്യാം
നമോനമ:ശങ്കര  പാര്‍വതിഭ്യാം

മന്ത്രാര്‍ത്ഥം :-


*വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെമരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ !എന്‍റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ!


ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.


*അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

മൃത്യുഞ്ജയ മന്ത്രം ഗുരു ഉപദേശത്തോടെ ചൊല്ലേണ്ടതാണ് എന്നാണ് ശാസ്ത്രം
*എന്നാൽ അക്ഷര തെറ്റു ഇല്ലാതെ ജപിക്കാൻ കഴിയുന്നവർക്ക് ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ചു ജപിക്കാവുന്നതാണ്.

ചൊല്ലിയ ശേഷം അറിഞ്ഞും അറിയാതെയും വന്ന തെറ്റുകൾക്ക് ഭഗവാനോട് ക്ഷമ ചോദിക്കുകയും വേണം. അതിന് ഒരു മന്ത്രം വേറെയുണ്ട്.

'മന്ത്രഹീനം ക്രിയാ ഹീനം ഭക്തിഹീനം മഹേശ്വരാ!
യൽപൂജിതം മഹാദേവാ ( മഹേശ്വരാ!) പരിപൂർണ്ണന്തദസ്തു തേ!

മൃത്യുഞ്ജയ മന്ത്രം :-
   
  ഓം ത്ര്യംബകം യജാമഹെ
 സുഗന്ധിം പുഷ്ടി വര്‍ദ്ധനം
 ഉര്‍വാരുകമിവ ബന്ധനാത്
 മൃത്യോര്‍ മുക്ഷീയ മാമൃതാത്

പദങ്ങളുടെ അർത്ഥം :-

 (ॐ )ഓം = ഓംകാരം, പ്രണവമന്ത്രം*

 ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ.

 യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു

 സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ

 പുഷ്ടി = പുഷ്ടി, അഭിവൃദ്ധി

 വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്

 ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)

 ഇവ = പോലെ

 ബന്ധനാന് = ബന്ധനത്തിൽ നിന്ന്

*(മത്ത്ങ്ങയെ /അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.

 മൃത്യോഃ = മരണത്തിൽ നിന്ന്

 മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക

 മാ = അല്ല

 അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്

( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)



ഈ നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

*ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണി മന്ത്രം

*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം..

*നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു .

*ഈ ജന്മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാമൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. അങ്ങിനെ ഈ മന്ത്രം  കൂടുതൽ ജനങ്ങളിലേക്ക് എത്തിചേർന്നു.

    മഹാ മൃത്യുഞ്ജയ ഹോമം

*ജീവിതത്തില് പ്രതിസന്ധികൾ നേരിടാത്തവരായി ആരും തന്നെ ഇല്ല. ജാതകവശാലും   കർമ്മവൈകല്യം മൂലവും വിഷമങ്ങൾ ഉണ്ടാകാം. അത്തരം വിഷമങ്ങൾക്ക് ഒരളവു വരെ പരിഹാരം കിട്ടുന്നതിനായി വൈദീക താന്ത്രിക കർമ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കർമ്മങ്ങളിൽഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങൾ .

 ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാൻ പോലും പര്യാപ്തവുമാകുമ്പോൾ ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തിൽനിന്ന് മോചനം നേടി സമാധാനത്തോടെയും ദീർഘായുസ്സോടെയും  ജീവിക്കാൻ ശിവന്റെപ്രീതിക്കായി മൃത്യുഞ്ജയഹോമം നടത്തുന്നു.

 മൂർത്തി ഭേദം അനുസരിച്ച് പേരാലിന്റെ മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ  7 എണ്ണമാണ് അമൃത വള്ളി , പേരാൽ മൊട്ട്, കറുത്ത എള്ള് ,ബലികറുക, പശുവിൻ പാൽ ,മധുരമില്ലാത്ത പാൽചോറ്, പശുവിൻ നെയ്യ് .

 എത്ര കഠിന  രോഗങ്ങൾക്കും ഈ ഹോമം പരിഹാരമാണ്. കൂടാതെ, ജീവിതത്തിലേക്ക് തിരികെവരാൻ യാതൊരു സാധ്യതയും ഇല്ലാതെ സന്നിഗ്ധാവസ്ഥയിലുള്ള  രോഗികൾക്കു പോലും മൃത്യുഞ്ജയ ഹോമത്തിലൂടെ ദുരിതജീവിതത്തില്നിന്ന് മോക്ഷം ലഭിക്കുന്നു.

ഈ ഹോമം പാപഹരം കൂടിആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്.

*ജ്യോതിഷവുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തിലും ഈവഴിപാട് നിർദ്ദേശിക്കുന്നുണ്ട്.

 മരിക്കുന്ന സമയത്ത് പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങൾ ഉണ്ടെങ്കിൽ  ബലി കർമ്മം ചെയ്യേണ്ടവര് (മക്കള്, അനന്തരവര്, ചെറുമക്കള് തുടങ്ങിയവർ ) ഗൃഹത്തില് (തറവാട്ടില്) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും. *പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ മാത്രം .


*മൃത്യുഞ്ജയഹോമത്തിന്റെ ചിലവ് താങ്ങാൻകഴിയാത്തവർ ശിവക്ഷേത്രത്തില് ഭക്തിപൂർവ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാൻ കഴിയും.


വിധിയെ പരിഹാരങ്ങൾ കൊണ്ട് തടയാൻ സാധിക്കില്ല എന്നത് കർമ്മവിപാക പ്രകരണത്തില് വ്യക്തമായി  സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാൻ കഴിയു മെന്നത് തർക്കമില്ലാത്ത കാര്യമാണ്.


 ഋഷി:ചന്ദോദേവതകളെ ഉ പന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.


*മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു*.

ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു*.

*ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ് ഇത്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്*.


      യജ്ഞവും ,ഹോമവും


 പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും ,ഹോമവും

*വിശിഷ്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ ,ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്നത് വിഡ്ഢിത്തമാണെന്ന് പല  അറിവുള്ളവരും പരിഹസിക്കാറുണ്ട്.  ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല .അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു . “ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് ” എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട്. 

*ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു . ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത്* .” 

"സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"

എന്ന് വേദത്തിലും പറയുന്നു . അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ.

*ചൂട് കൂടിയവായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം . വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു ..! അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു ..! ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത് ..! ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത്.

*ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം ..! ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത് ..! ഹൈഡ്രോകാര്‍ബണും ,ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം ..!ഇത്രയൊക്കെ ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ ബഹുമാനിക്കുക തന്നെ വേണം  ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല ..! ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല.

*സോമലതാതികളായ ഔഷധങ്ങള്‍ ,നെയ്യ് ,പാല്‍ ,അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍ ,തേന്‍ ,ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍ ,,കസ്തൂരി ,കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ ..തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി  സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും ,പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..?ശതപതബ്രാഹ്മണത്തില്‍ പറയുന്നു

 അഗ്നെര്‍ വൈ ധൂമോര്‍ ജയതെ ..ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ

*അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു ..! അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു ..! അതിലെ കണങ്ങള്‍ വായുവി ന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു ..! ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു.ആ മഴയില്‍ നിന്നും ഔഷധികളും ,അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു ..! ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം  മറ്റാര്‍ക്കുണ്ട് ..? ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും.

*ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ ..!!ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന  മനസ്സില്‍ തെളിയുന്നു.


“ യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:”