Wednesday, January 26, 2022

ഹിന്ദു ധർമ്മത്തെ വിമർശിക്കുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങൾ

🎋☘️🌾🍀🌿🍃🌳🪴🎍🐲🌵🌲🎋☘️🌾🍀🌿🍃🌳🪴🎍🐲🌵🌲🎋☘️🌾🌿🌿🍃🌳🌲🌵🌵🎍🎋

പലപ്പോഴും സനാതന ഹിന്ദു ധർമ്മത്തെ വിമർശിക്കുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട് 

ചോദ്യങ്ങൾ 
01.നിങ്ങൾക്ക് എത്ര ദൈവം ഉണ്ട് ?                                                                                                               
02.വേദങ്ങളിൽ ഇന്ദ്രൻ അഗ്നി വായു വരുണൻ  തുടങ്ങി നിങ്ങൾക്ക് അനേകം ദൈവങ്ങൾ ഇല്ലേ ? ഇപ്പോൾ അവരെ ആരും  ആരാധിക്കാത്തത് എന്തുകൊണ്ടാണ്  ?
03.നിങ്ങളുടെ ത്രി മൂർത്തികളിൽ ആരാണ് കേമൻ ? വേദങ്ങളിൽ ത്രിമൂർത്തികൾ ഇല്ലല്ലോ അപ്പോൾ ഈ ത്രിമൂർത്തികൾ എവിടെ നിന്നും വന്നു ?

ഇതെപ്പോലെ അനേകം ചോദ്യങ്ങൾ ഇതിൽ ഒന്നിനും തൃപ്തികരമായ ഉത്തരം കൊടുക്കാൻ കഴിയാത്ത ഹിന്ദുക്കൾ ആധ്യാത്മികതയിൽ  നിന്നും സ്വധർമ്മത്തിൽനിന്നും അകലുന്നു ..

ഉത്തരങ്ങൾ ...
01. ഹിന്ദുവിന് ഒരേഒരു ദൈവമാണ് ഉള്ളത് ആ ദൈവത്തെ 'ബ്രഹ്മം' എന്ന് വിളിക്കുന്നു. ആരാലും പൂർണ്ണമായും മനസ്സിലാക്കാൻ പറ്റാത്ത ആ സത്യത്തെ ബുദ്ധിമാന്മാർ അനേക നാമത്തിൽ വിളിക്കുന്നു എന്ന് വേദം പറയുന്നു.

" एकं सद्विप्रा बहुधा वदन्ति " "ഏകം സത് വിപ്രാ ബഹുധാ വദന്തി"                                                                                          
"Truth is one. The wise speak of it in many ways." ( Rig Veda - 1.164.46) 
സത്യം/ ദൈവം  ഒന്നുമാത്രം. ബുദ്ധിമാന്മാർ ആ സത്യത്തെ പല പേരിൽ വിളിക്കുന്നു.  

സർവ്വ ശക്തനും, സർവ്വ വ്യാപിയും,  സർവ്വജ്ഞാനിയും, സർവ്വ സാക്ഷിയുമായ, ഏതൊരു ചൈതന്യമാണോ ഏതൊരു സത്യമാണോ  ഈ സകല പ്രപഞ്ചത്തിനും  കാര്യ കാരണ കർത്താവായിട്ടിരിക്കുന്നത് ആ സത്യമാണ് ദൈവം . അല്ലെങ്കിൽ ഈശ്വരൻ എന്ന ബ്രഹ്മം.  

ഏകമായ സത്യത്തെ പല പ്രകാരം കണ്ടെത്താനായുള്ള  സത്യാന്വേഷണമാണ് ഹിന്ദുക്കൾ നടത്തുന്നത്. സെമറ്റിക് മതങ്ങൾ മുന്നോട്ടു വെക്കുന്നതുപോലുള്ള വിശ്വാസ പ്രമാണങ്ങളല്ല ഹിന്ദുവിന്റെ രീതി ശാസ്ത്രം. ആയതിനാൽ   തത്വദർശനം, സിദ്ധാന്തം , ജോതിഷം, യോഗ , താന്ത്രികം, യാഗം   തുടങ്ങി  പല രീതിയിൽ ഹിന്ദുക്കൾ സത്യാന്വേഷണം നടത്തുന്നു. അതിനാൽത്തന്നെ അവനവന് ഇഷ്ടമുള്ള മാർഗ്ഗം  പിന്തുടരാനും  ആചരിക്കാനും അവകാശവും  അധികാരവും ഹിന്ദുവിനുണ്ട്. 

02. വേദങ്ങളിൽ ബ്രഹ്മത്തെ യാഗത്തിൽ കൂടി ദേവതാ ഭാവത്തിലാണ് ആരാധിക്കുന്നത്. ഇന്നും യാഗങ്ങളിൽ അതേ ദേവതാ ഭാവത്തിൽ അതേ ദേവതാ നാമത്തിൽ തന്നെയാണ്  ബ്രഹ്മത്തെ ആരാധിക്കുന്നത്.
ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങൾ കൊണ്ടാണെന്നും ഈ പഞ്ചഭൂതാത്മകതമായ  പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രപഞ്ച ശക്തികളെയും പ്രപഞ്ച നിയമത്തെയും ദേവതകൾ എന്ന പേരിൽ ആരാധിക്കുന്ന സംബ്രദായമാണ് നിലനിൽക്കുന്നത്.

പഞ്ചഭൂതങ്ങളായ ആകാശം (ഇന്ദ്രൻ) , വായു (വായുദേവൻ ) അഗ്നി ( അഗ്നിദേവൻ) ജലം (വരുണ ദേവൻ), ഭൂമി (യക്ഷ കുബേരൻ) എന്നിവരാണ് അടിസ്ഥാന ദേവതകൾ.  പിന്നീട് ദക്ഷയാഗത്തെ തുടർന്നുണ്ടായ തർക്കം മൂലം  ഈ അടിസ്ഥാന  ദേവതകൾക്ക്  നേരിട്ട്  അർഹ്യം നൽകുന്ന സമ്പ്രദായം  നിറുത്തലാക്കുകയും  അഗ്നിയെ പുരോഹിതനാക്കിയുള്ള പുതിയ വേദ സംബ്രദായം  ഉടലെടുക്കുകയും ചെയ്തു; ഇന്ന് നിലനിൽക്കുന്നത് ഈ സംബ്രദായമാണ്.

എന്നാൽ ഇന്ന് യാഗങ്ങൾ പൂർണ്ണമായും ചെയ്യാൻ സാധിക്കാത്ത നിയമങ്ങളും നിബന്ധനകളും നമ്മുടെ രാജ്യത്തു നിലനിൽക്കുന്നതിനാലും,  യാഗത്തിന് ആവശ്യമായ പരിശുദ്ധമായ വസ്തുക്കൾ  ലഭ്യമല്ലാത്തതിനാലും  എല്ലാത്തരം  യാഗങ്ങളും  നടത്താൻ സാധിക്കുന്നില്ല.                                                          
                                                                                                                                                                                                   കൃഷി ചെയ്തു ഉണ്ടാക്കുന്ന  വസ്തുക്കൾ യാഗനിയമം അനുസരിച്ചു യജ്ഞത്തിന്  ഉപയോക്കാറില്ല എന്നാൽ പ്രകൃത്യാൽ കാട്ടിൽ നിന്നും കിട്ടുന്ന ഇത്തരം വസ്തുക്കളുടെ ലഭ്യതക്കുറവും നിയമപരമായ  തടസ്സങ്ങളും കൊണ്ട് ഇന്ന് യാഗം പ്രയോഗികമല്ലാത്തതിനാൽ  ഹിന്ദുക്കൾ യാഗം ചെയ്യുന്നില്ല . എന്നാൽ ചിലതരം യാഗങ്ങൾ നടത്താൻ ഈ നിയമ തടസ്സങ്ങൾ ഇല്ലാത്തതിനാൽ അത് ഇപ്പോഴും നടക്കുന്നു. അത്തരം യാഗങ്ങളിൽ വേദത്തിൽ പറഞ്ഞിരിക്കുന്ന ദേവതകളെ തന്നെയാണ് ആരാധിക്കുന്നത്.

03. ഹിന്ദുക്കളുടെ ആരാധനക്രമം യുഗങ്ങൾക്ക്  അനുസരിച്ചു മാറിവരുന്നു.

നാലു യുഗങ്ങളായി സത്യ, ത്രേതാ, ദ്വാപര, കലി യുഗങ്ങളിൽ നാലു തരത്തിലുള്ള ആചാരങ്ങളും ആ ചാരങ്ങളെ ചിട്ടപ്പെടുത്തിയ  നാലു യുഗ ഗുരുക്കന്മാരും ഹിന്ദുക്കൾക്ക് ഉണ്ട്.

സത്യയുഗത്തിൽ -     സത്യ ഗുരുവും/ ആചാര്യനും  - യോഗയും, തപസ്സുമാണ്   പ്രധാന  ആചാരം  
ത്രേതായുഗത്തിൽ -   വസിഷ്ഠ  ഗുരുവും/ ആചാര്യനും - യാഗവും, യജ്ഞവുമാണ്   പ്രധാന   ആചാരം 
ദ്വാപരയുഗത്തിൽ -  വ്യാസ ഗുരുവും / ആചാര്യനും - അർച്ചനയും, ക്ഷേത്രവുമാണ്  പ്രധാന   ആചാരം 
കലി യുഗത്തിൽ -      ശങ്കര ഗുരുവും / ആചാര്യനും - താന്ത്രികവും, പ്രാർത്ഥനയുമാണ്   പ്രധാന   ആചാരം. 
 
അതിനാൽ തന്നെ  ത്രേതായുഗത്തിലെ ആചാരമായ യാഗം ഈ കലിയുഗത്തിൽ പ്രധാന ആചാരമല്ല.

ഉദാഹരണത്തിന് സെമറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന  ആചാരങ്ങളിൽ ആദവും മക്കളും നടത്തിയ ബലി ആചാരമല്ല  എബ്രഹാം നടത്തിയത് , എബ്രഹാം നടത്തിയ ബലി ആചാരങ്ങളല്ല  മോസ്സസ്സ് നടത്തിയ ജൂത ബലി ആചാരം, ഇന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും നടത്തുന്ന ബലി ആചാരം  മുൻപ് മോസസോ അബ്രഹാമോ ആദവും മക്കളും നടത്തിയതു അല്ല.  

ഏക ദൈവത്തെ  ആരാധിക്കുന്നു  എന്ന് അവകാശപ്പെടുന്ന സെമറ്റിക് മതങ്ങൾ എല്ലാം  അവകാശപ്പെടുന്നത്  ആദത്തിന്റെയും അബ്രഹാമിന്റെയും മോസസിന്റെയും ദൈവത്തെ തന്നെയാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആരാധിക്കുന്നത് എന്നാണ്. എന്നാൽ  ഇവരുടേയെല്ലാം ആരാധനാക്രമത്തിൽ  വ്യത്യസം വരുന്നു. എന്ന് മാത്രമല്ല ഒരേ ദൈവത്തെ  അവർ മൂന്നു പേരുകളിലും ( യഹോവ , ജീസസ് ,അള്ളാഹു ) മൂന്നു ഭാവത്തിലും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന  പേരിൽ തത്വം മനസ്സിലാക്കാതെ  വ്യക്ത്തി സ്വഭാവമുള്ള ദൈവമായി ആരാധിക്കുന്നു.

 ആരാധനക്ക് വ്യക്തി സ്വാതന്ത്രം പൂർണ്ണമായും അനുവദിക്കപ്പെട്ട ഹിന്ദു ധർമ്മത്തിൽ യുഗങ്ങൾക്കനുസരിച്ചു നാലു ആചാരക്രമങ്ങൾ ആചാര്യന്മാർ സൃഷ്ടിച്ചിരിക്കുന്നു. 

ത്രേതാ യുഗത്തിലെ യാഗങ്ങൾക്ക് പകരം ദ്വാപരയുഗത്തിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു ക്ഷേത്ര ആരാധന തുടങ്ങിയപ്പോൾ ആചാരക്രമത്തിൽ  മാറ്റം  വരുത്തി.

ജ്യോതിഷത്തിൽ മൂന്നു  വീതം രാശികളെ (3 x 4 = 12) വായു , അഗ്നി , വരുണൻ , കുബേരൻ (വായു, അഗ്നി, ജലം, ഭൂമി ) എന്ന് പന്ത്രണ്ടു രാശികളായും പന്ത്രണ്ടു രാശികളെ ഒന്നാക്കി ഇന്ദ്ര  സങ്കൽപ്പത്തിൽ പ്രപഞ്ച പുരുഷ സങ്കൽപ്പത്തിൽ മഹാവിഷ്ണുവായും സങ്കൽപ്പിക്കുന്നു.

സിദ്ധാന്തങ്ങളുടെ  അടിസ്ഥാനത്തിൽ  സൃഷ്ടി സ്ഥിതി സംഹാരം എന്ന തത്വങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ  എന്ന എന്ന ത്രിമൂർത്തി സങ്കല്പത്തിലും,                                                    പഞ്ചദേവതകളായ  കുബേരൻ, അഗ്നി,വരുണൻ,വായു, ഇന്ദ്രൻ, എന്നീ ദേവതകളെ ഇന്ന് യഥാക്രമം  പഞ്ചദേവതകളായ  ഗണേശൻ , ആദിത്യൻ , വിഷ്ണു, ശിവൻ , ശക്തി  എന്നീ നാമത്തിൽ ആരാധിക്കുന്നു.

സത്യ യുഗത്തിൽ  തപസ്സ് - യോഗയിൽ - ഇഡാ പിംഗള കുണ്ഡലിനീ ശക്തികളായി ആരാധിച്ചിരുന്ന ദേവതകൾ, ചന്ദ്രനും  സൂര്യനും അഗ്നിയുമായും,                                                                                                                      
മൂലാധാരം  - ഗണപതി , സ്വാധിഷ്ടാനം - ബ്രഹ്മാവ് , മണിപൂരകം - വിഷ്ണു ,അനാഹതം - മഹാദേവൻ, വിശുദ്ധി - ശക്തി , ആജ്ഞാചക്രം - ശിവൻ , സഹസ്ര ദളപദമം - ബ്രഹ്മം  എന്നീ നിലകളിൽ ആരാധിച്ചിരുന്ന ദേവതാ സങ്കൽപ്പത്തെ  -                                                                                                                                  
ത്രേതായുഗത്തിൽ ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്നീ ത്രി മൂർത്തികളായും . ഇന്ദ്രൻ,വായുദേവൻ ,അഗ്നിദേവൻ , വരുണ ദേവൻ, കുബേരൻ , ദുർഗ്ഗാ , ഗണപതി,  സൂര്യൻ, ചന്ദ്രൻ  തുടങ്ങി അനേകം ദേവതാ ഭാവത്തിലും, പിന്നീട് 33 വിഭാഗം ദേവന്മാരെയും ( 12 ദ്വാദശ ആദിത്യന്മാർ , 11 ഏകാദശ രുദ്രന്മാർ, 8 അഷ്ടവസുക്കൾ , 2 അശ്വനി കുമാരന്മാർ )  ആരാധിച്ചു  തുടങ്ങി.  

തത്വദർശനത്തിന്റെ അടിസ്ഥാനത്തിൽ 96 തത്വങ്ങളിൽ കൂടിയും ആരാധിക്കുന്നു. 

തത്വങ്ങൾ :-                                                                                                                                                             പഞ്ചഭൂതങ്ങൾ - 5 ( ആകാശം,വായു,അഗ്നി,ജലം, ഭൂമി) ജ്ഞാനേന്ദ്രിയ പഞ്ചകം - 5 (ചെവി, തൊക്ക്, നാക്ക്, മൂക്ക്, കണ്ണ്) ജ്ഞാനേന്ദ്രിയ വിഷയങ്ങൾ - 5 (ശബ്ദ്ദം,സ്പർശം, രസം, ഗന്ധം, രൂപം) പഞ്ചപ്രാണങ്ങൾ - 5 (പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ) കർമ്മേന്ദ്രിയ പഞ്ചകം - 5 (ഗുദം, ഉപസ്ഥം, കൈ , കാൽ, നാക്ക് ) = 25 തത്വങ്ങൾ
അഞ്ചുമുടൻ :- 5 പഞ്ചവായുക്കൾ (ഉപപ്രാണമാർ) നാഗൻ, കൂർമ്മൻ,ദേവദത്തൻ, ധനഞ്ജയൻ, കൃകലൻ
അയ്യാറും :- 5 + 6 കർമേ ന്ദ്രിക  പഞ്ചക കർമ്മം - 5 (വമനം ദാനം ഗമനം വിസർഗ്ഗം ആനന്ദം) ഷഢാധാരം :- 6 (മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി,ആജ്ഞാചക്രം)
എട്ടുമുടൻ :- 8 -അഷ്ട കഷ്ടങ്ങൾ - കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ
അവ്വണ്ണമെട്ടുമുടൻ :- 8 അഷ്ടകരണങ്ങൾ :- മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, സങ്കല്പം, നിശ്ചയം, അവധാരണം, അഭിമാനം
എൺമൂന്നും :- 8 x 3 = 24 ( നാഡിത്രയം - ഈഡാ, പിംഗള , സുഷുമ്ന / മണ്ഡലത്രയം - അഗ്നി മണ്ഡലം , സൂര്യമണ്ഡലം , ചന്ദ്ര മണ്ഡലം / ത്രിദോഷങ്ങൾ - വാദം, പിത്തം , കഫം / ഏഷണത്രയം - പുത്രൈഷണ, വിത്തൈക്ഷണ, ദാഷൈണം/ ഗണത്രയം - സത്വ രജസ്സ് തമസ്സ് / അവസ്ഥാത്രയം - ജാഗ്രത്, സ്വപനം, സുഷുപ്തി / താപത്രയം - ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം / ദേഹത്രയം - സ്ഥൂലം, സൂക്ഷ്മം,കാരണം )
ഏഴും :- 7 സപ്തധാതുക്കൾ - രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം
ചൊവ്വോടോരഞ്ചും :- 5 പഞ്ചമയകോശങ്ങൾ - അന്നമയകോശം, പ്രണാമയകോശം, മനോമയകോശം, വിജ്ഞാനമായകോശം, ആന്ദമയകോശം
അപി രണ്ടൊന്നു :- 3 രണ്ടും ഒന്നും മൂന്നു - ബ്രഹ്മാവ്, വിഷു, രുദ്രൻ
( 25 + 5 + 11+ 8 + 8 + 24 + 7 + 5 + 3 = 96 തത്വങ്ങൾ ) എങ്ങനെയുള്ള 96 തത്വത്തിലാണ് ഈശ്വരനെ തത്വദർശികൾ ദർശിക്കുന്നത്. ഈ 96 തത്വങ്ങളിലാണ് ഈശ്വരന്റെ സ്ഥിതി.

ചുരുക്കിപ്പറഞ്ഞാൽ സ്വർഗ്ഗത്തിൽ  ഇരുന്നു വിധിന്യായം വായിക്കുന്ന ജഡ്ജിയോ, സ്വർഗ്ഗത്തിൽ  കിരീടവും ചെങ്കോലും ധരിച്ചു സിംഹാസനത്തിൽ ഇരിക്കുന്ന രാജാവോ, തന്നെയല്ലാതെ മറ്റാരെയും ദൈവമായി ആരാധിക്കരുത്  എന്ന് പറയുന്ന അസൂയക്കാരനായ വ്യക്തിസ്വഭാവമുള്ള ഒരു രൂപമോ വ്യക്തിയോ അല്ല ഹിന്ദുവിന്റെ ദൈവം

•••••••••••••••••••••••••••••••••••

Friday, January 21, 2022

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക*

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക*

*നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......*

*1. സന്ധ്യാ നാമം :*

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

*2. നക്ഷത്രങ്ങൾ : 27*

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

*3. മലയാള മാസങ്ങൾ :*

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

*4. പഞ്ചഭൂതങ്ങൾ :*

ഭൂമി, ജലം, വായു, അഗ്നി, ആകാശം


കടപ്പാട് :സോഷ്യൽ മീഡിയ