Tuesday, July 25, 2023

മുക്കുറ്റി

*എന്തിനാണ് കർക്കിടത്തിൽ മുക്കുറ്റി തലയിൽ ചൂടുന്നത്? അരച്ച് നെറ്റിയിൽ തൊടുന്നതും ?*🙏

🙏🕉️🌹🕉️🙏🌹🙏🌹🕉️🙏🌹🙏🌹🙏

മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു അറിയാന്‍ വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.ചെറിയ മഞ്ഞപ്പൂക്കള്‍ ഉള്ള ഈ സസ്യം സ്ത്രീകള്‍ക്കു പ്രധാനമാണെന്നു വേണം, പറയാന്‍. തിരുവാതിരയ്ക്കു ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കര്‍ക്കിടക മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീരു പിഴിഞ്ഞെഴുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുമുണ്ട്. പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകള്‍ തലയില്‍ ചൂടിയാല്‍ ഭര്‍ത്താവിന് നല്ലത്, പുത്ര ലബ്ധി തുടങ്ങിയ പല ഗുണങ്ങളുമുണ്ട്. ഇതെല്ലാം വെറും ചടങ്ങുകള്‍ മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്ര വിശദീകരണങ്ങള്‍ ഏറെയുളളവയാണ്.മുക്കൂറ്റി സ്ത്രീകള്‍ നെറ്റിയില്‍ അരച്ചു തൊടുന്നതിനു പുറകില്‍ പോലും ശാസ്ത്രീയ സത്യമുണ്ട്. പൊട്ടു തൊടുന്ന ആ ഭാഗം നാഡികള്‍ സമ്മേളിയ്ക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി തൊടുമ്ബോള്‍ ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുകയാണ് ചെയ്യുന്നത്. കര്‍ക്കിടക മാസത്തില്‍ പ്രത്യേകിച്ചും ശരീരത്തിന് രോഗങ്ങള്‍ തടയാന്‍ ഇതു സഹായിക്കുന്നു.മുക്കുറ്റിയെ ഇത്തരം ചടങ്ങുകള്‍ക്കു മാത്രമുള്ള സസ്യമായി കാണരുത്. ആരോഗ്യത്തിനു പല തരത്തിലും ഉപകാരപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. സിദ്ധ വൈദ്യത്തില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഒന്നല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണിത്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ അകറ്റാന്‍ ഏറെ ഗുണകരം.ആയുര്‍വേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീത്തില്‍ അസുഖങ്ങള്‍ക്ക് ഇട വരുത്തുന്നത്. ഇത് ബാലന്‍സ് ചെയ്യാന്‍ ശരീരത്തിനു സാധിയ്ക്കുമ്ബോള്‍ അസുഖങ്ങള്‍ ഒഴിയും. ഇതു വഴിയും മുക്കുറ്റി ഏറെ ഗുണം നല്‍കുന്നുമുണ്ട്. ശരീരം തണുപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ശരീരത്തിന് ചൂടു കൂടുമ്ബോള്‍ വയറിന് അസ്വസ്ഥതയുള്‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.മുക്കുറ്റി രോഗശമനിയാകുന്നത്, ഏതെല്ലാം രോഗങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ എന്നതിനെ കുറിച്ചെല്ലാം അറിയൂ. മുറ്റത്തെ ഈ കൊച്ചുചെടിയിലൂടെ ആരോഗ്യം സംരക്ഷിയ്ക്കാന്‍ സാധിയ്ക്കും.
നല്ലൊരു വിഷസംഹാരിയാണ് മുക്കുറ്റി. വിഷജീവികളുടെ കടിയേറ്റാന്‍ ഇത് മുഴുവനായി അരച്ചു പുരട്ടുന്നതു ഗുണം നല്‍കും. ഇതു കഴിയ്ക്കുകയും ചെയ്യാം. വിഷത്തെ തടഞ്ഞു നിര്‍ത്താനുള്ള കഴിവുളള ഒന്നാണിത്.പാമ്ബുകടിയ്ക്കു പോലും ഫലപ്രദം
പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇത്. ഇതിന്റെ ഇലകള്‍ വെറുംവയറ്റില്‍ കടിച്ചു ചവച്ചു കഴിയ്ക്കുന്നതും ഇത് അരച്ചു കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും. ഇത് ഇട്ടു തിളപ്പിച്ചെ വെള്ളം കുടിയ്ക്കുന്നതു നല്ലൊരു പരിഹാരമാണ്. ഇതു കടയോടെ പറിച്ചെടുത്തു കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം.
വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇതിന്റെ ഇലകള്‍ അരച്ചു മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിളക്കത്തില്‍ നിന്നും രക്ഷ നല്‍കും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളുമെല്ലാം തടയാന്‍ ഏറെ ഉത്തമമാണ് ഇത്. വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്.
കഫക്കെട്ടിനും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇതു വേരോടെ അരച്ചു തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ചുമയില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒന്നാണ്. നെഞ്ചിലെ ഇന്‍ഫെക്ഷന്‍ മാറുന്നതിനും ഇതു ഗുണം നല്‍കും. ഇതിന്റെ അണുനാശിനി ഗുണമാണ് ഇത്തരം കാര്യങ്ങള്‍ക്കു സഹായിക്കുന്നത്.
പ്രസവശേഷം സ്ത്രീകള്‍ക്കു മുക്കുറ്റിയുടെ ഇല ശര്‍ക്കകരുയുമായി പാചകം ചെയ്ത് കൊടുക്കാറുണ്ട്. ഇതു കഴിച്ചാല്‍ യൂട്രസ് ശുദ്ധമാകുമെന്നതാണു കാരണം. സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ അകറ്റുവാനും ഇത് ഏറെ നല്ലതു തന്നെയാണ്. ഇത് ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെയാണു സാധിയ്ക്കുന്നതും.
ശരീരത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഇത് അരച്ചു മുറിവുകളിലും പൊള്ളലുള്ളിടത്തുമെല്ലാം ഇടുന്നത് ഏറെ ആശ്വാസം നല്‍കുന്ന ഒന്നു കൂടിയാണ്. ഇത് മുറിവിലുണ്ടാകാനിടയുളള അണുബാധകള്‍ തടയും. നീററലും ചൊറിച്ചിലുമെല്ലാം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതിന്റെ ഇലകള്‍ ചൂടാക്കി മുറിവുകള്‍ക്കു മേല്‍ വച്ചു കെട്ടുന്നതു ഗുണം നല്‍കുന്ന ഒന്നാണ്.
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് മുക്കുററി. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതുമാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളേയും ചെറുക്കാനും ഏറെ നല്ലതാണ്.

അലര്‍ജി, ആസ്തമ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുക്കുറ്റി. ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റുന്നതിന് ഏറെ ഉത്തമവുമാണ്. അലര്‍ജി, കോള്‍ഡ് പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തമമാണ് ഇത്.
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ ഇതിന്റെ നീരു കുടിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതിലെ പല ഘടകങ്ങളും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ആന്തരിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.
ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഒന്നു കൂടിയാണ് മുക്കുറ്റി. ഇതു കൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന നീരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയുമാണ്. വാതം പോലെയുള്ള രോഗങ്ങള്‍ കൊണ്ടുണ്ടാകുന്ന നീരും വേദനയുമെല്ലാം കുറയ്ക്കാന്‍ അത്യുത്തമവുമാണ്.

(ഇത്രയും ഗുണങ്ങളുള്ള ഒരു ചെടിയെ സംരക്ഷിക്കുക എന്ന ഉദേശ്ശത്തിലായിരിക്കണം ഇതും ആചാരത്തിന്റെ ഭാഗമാക്കിയത്)
കടപ്പാട്
സോഷ്യൽ മീഡിയ
🙏🙏🙏🕉️🙏🙏🙏

Tuesday, June 27, 2023

പൂന്താനം ഇല്ലം

🌼✨🪷✨🪷✨🌼

*പൂന്താനം ഇല്ലം*

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തു  കീഴാറ്റൂരിൽ ആണ് പൂന്താനം ഇല്ലം . 500വര്ഷങ്ങള്ക്കു മേൽ പഴക്കമുള്ള ഇല്ലം അവകാശികൾ ഇല്ലാതായതോടെ ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.
1547 നും 1640 നും ഇടയിലാണ് പൂന്താനം നമ്പൂതിരി ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. പൂന്താനം എന്നത് ഇല്ലപ്പേരാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എവിടെയും രേഖപെടുത്തപ്പെട്ടിട്ടില്ല. 

ഏറെനാൾ കാത്തിരുന്നുണ്ടായ മകൻ മരണപെട്ട ദുഃഖമാണ് പൂന്താനത്തെ തികഞ്ഞ ഒരു ഗുരുവായൂരപ്പ ഭക്തനാക്കി മാറ്റിയതെന്ന് വിശ്വാസം.

 "ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്... "എന്ന വരികൾ ഈ വേദനയിൽ നിന്നും ജനിച്ചതാവാം.
 ഇവിടെയിരുന്നാണ് അദ്ദേഹം ജ്ഞാനപ്പാനയും സന്താനഗോപാലവും എല്ലാം രചിച്ചതത്രേ.
ഒരുനാൾ ഗുരുവായൂരപ്പൻ വിളിക്കുന്നു എന്ന് പറഞ്ഞു പുറത്തിറങ്ങിയ പൂന്താനം പൊടുന്നനെ അപ്രത്യക്ഷനായി. 
ഭഗവാൻ   അദ്ദേഹത്തെ ഇവിടെനിന്നും  ഉടലോടെ സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയെ ന്നും ഇല്ലത്തിനു സമീപമുള്ള ശങ്കരൻ കുന്നിനു മുകളിലേയ്ക്കു കയറിപ്പോയി സ്വർഗാരോഹണം ചെയ്തു എന്നും രണ്ടു തരത്തിൽ വിശ്വസിക്കപ്പെടുന്നു.   

ശാന്ത ഗംഭീരമായ അന്തരീക്ഷത്തിൽ ഏകദേശം 500വർഷങ്ങൾക്കിപ്പുറവും പ്രൗഢിയും തനിമയും ഒട്ടും ചോരാതെ പടിപ്പുരയും പത്തായപ്പുരയും നാലുകെട്ടുമൊക്കെയായി  തലയുയർത്തി തന്നെ നിൽക്കുന്നു പൂന്താനം ഇല്ലം. കാലോചിതമായ  അറ്റകുറ്റപ്പണികൾ നടത്തി ദേവസ്വം വകുപ്പ് ഇല്ലം വൃത്തിയായി തന്നെ നിലനിർത്തിപ്പോരുന്നു. നാലുകെട്ടും നടുമുറ്റവും വാസ്തു വിദ്യയും ഒക്കെ വിസ്മയിപ്പിക്കുന്നതു തന്നെയാണ്. പൂമുഖത്തോടു ചേർന്നാണ്  പൂന്താനം ഉടലോടെ സ്വർഗം പൂകി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമുള്ളത്.  നടുമുറ്റത്തോട് ചേർന്ന മണ്ഡപത്തിൽ പൂന്താനത്തിന്റെ വലിയൊരു ഛായാചിത്രവും നാലുകെട്ടിനുള്ളിലായി  ചുറ്റുമായി ജ്ഞാനപ്പാനയിലെ വരികൾ ഫ്രെയിം ചെയ്തും വച്ചിരിക്കുന്നു. നടുമുറ്റത്തോട് ചേർന്ന് തന്നെ പൂന്താനം പൂജിച്ചിരുന്ന തിരുമാന്ധാം കുന്നിലെ ദേവിയെ കുടിയിരുത്തിയിട്ടുണ്ട് . ഇടുങ്ങിയ മുറികളാണ് ഉള്ളത്. അടുക്കളയിൽ നിന്നും കോരിയെടുക്കാവുന്ന തരത്തിലുള്ള കിണറിൽ ഇപ്പോഴും നല്ല തെളിനീർ നിറഞ്ഞു കിടക്കുന്നു.  ഇടുങ്ങിയ കുത്തനെയുള്ള കോണിപ്പടികൾ കയറി മുകളിലെത്തുമ്പോൾ നേരെ മുന്നിൽ കൊത്തു പണികളോട് കൂടിയ ജാലകവും   ഒരു മേശയും കാണാം. ഒരേ സമയം മേശയായും ജാലകത്തിന്റെ മൂടിയായും   ഉപയോഗിക്കാവുന്ന തരത്തിലുള്ള നിർമിതി അക്കാലത്തെ ഒരു വിസ്മയം ആയി തന്നെ കണക്കാക്കേണ്ടി
യിരിക്കുന്നു.🙏



🌼✨🪷✨🪷✨🌼