Wednesday, January 26, 2022

ഹിന്ദു ധർമ്മത്തെ വിമർശിക്കുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങൾ

🎋☘️🌾🍀🌿🍃🌳🪴🎍🐲🌵🌲🎋☘️🌾🍀🌿🍃🌳🪴🎍🐲🌵🌲🎋☘️🌾🌿🌿🍃🌳🌲🌵🌵🎍🎋

പലപ്പോഴും സനാതന ഹിന്ദു ധർമ്മത്തെ വിമർശിക്കുന്നവർ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട് 

ചോദ്യങ്ങൾ 
01.നിങ്ങൾക്ക് എത്ര ദൈവം ഉണ്ട് ?                                                                                                               
02.വേദങ്ങളിൽ ഇന്ദ്രൻ അഗ്നി വായു വരുണൻ  തുടങ്ങി നിങ്ങൾക്ക് അനേകം ദൈവങ്ങൾ ഇല്ലേ ? ഇപ്പോൾ അവരെ ആരും  ആരാധിക്കാത്തത് എന്തുകൊണ്ടാണ്  ?
03.നിങ്ങളുടെ ത്രി മൂർത്തികളിൽ ആരാണ് കേമൻ ? വേദങ്ങളിൽ ത്രിമൂർത്തികൾ ഇല്ലല്ലോ അപ്പോൾ ഈ ത്രിമൂർത്തികൾ എവിടെ നിന്നും വന്നു ?

ഇതെപ്പോലെ അനേകം ചോദ്യങ്ങൾ ഇതിൽ ഒന്നിനും തൃപ്തികരമായ ഉത്തരം കൊടുക്കാൻ കഴിയാത്ത ഹിന്ദുക്കൾ ആധ്യാത്മികതയിൽ  നിന്നും സ്വധർമ്മത്തിൽനിന്നും അകലുന്നു ..

ഉത്തരങ്ങൾ ...
01. ഹിന്ദുവിന് ഒരേഒരു ദൈവമാണ് ഉള്ളത് ആ ദൈവത്തെ 'ബ്രഹ്മം' എന്ന് വിളിക്കുന്നു. ആരാലും പൂർണ്ണമായും മനസ്സിലാക്കാൻ പറ്റാത്ത ആ സത്യത്തെ ബുദ്ധിമാന്മാർ അനേക നാമത്തിൽ വിളിക്കുന്നു എന്ന് വേദം പറയുന്നു.

" एकं सद्विप्रा बहुधा वदन्ति " "ഏകം സത് വിപ്രാ ബഹുധാ വദന്തി"                                                                                          
"Truth is one. The wise speak of it in many ways." ( Rig Veda - 1.164.46) 
സത്യം/ ദൈവം  ഒന്നുമാത്രം. ബുദ്ധിമാന്മാർ ആ സത്യത്തെ പല പേരിൽ വിളിക്കുന്നു.  

സർവ്വ ശക്തനും, സർവ്വ വ്യാപിയും,  സർവ്വജ്ഞാനിയും, സർവ്വ സാക്ഷിയുമായ, ഏതൊരു ചൈതന്യമാണോ ഏതൊരു സത്യമാണോ  ഈ സകല പ്രപഞ്ചത്തിനും  കാര്യ കാരണ കർത്താവായിട്ടിരിക്കുന്നത് ആ സത്യമാണ് ദൈവം . അല്ലെങ്കിൽ ഈശ്വരൻ എന്ന ബ്രഹ്മം.  

ഏകമായ സത്യത്തെ പല പ്രകാരം കണ്ടെത്താനായുള്ള  സത്യാന്വേഷണമാണ് ഹിന്ദുക്കൾ നടത്തുന്നത്. സെമറ്റിക് മതങ്ങൾ മുന്നോട്ടു വെക്കുന്നതുപോലുള്ള വിശ്വാസ പ്രമാണങ്ങളല്ല ഹിന്ദുവിന്റെ രീതി ശാസ്ത്രം. ആയതിനാൽ   തത്വദർശനം, സിദ്ധാന്തം , ജോതിഷം, യോഗ , താന്ത്രികം, യാഗം   തുടങ്ങി  പല രീതിയിൽ ഹിന്ദുക്കൾ സത്യാന്വേഷണം നടത്തുന്നു. അതിനാൽത്തന്നെ അവനവന് ഇഷ്ടമുള്ള മാർഗ്ഗം  പിന്തുടരാനും  ആചരിക്കാനും അവകാശവും  അധികാരവും ഹിന്ദുവിനുണ്ട്. 

02. വേദങ്ങളിൽ ബ്രഹ്മത്തെ യാഗത്തിൽ കൂടി ദേവതാ ഭാവത്തിലാണ് ആരാധിക്കുന്നത്. ഇന്നും യാഗങ്ങളിൽ അതേ ദേവതാ ഭാവത്തിൽ അതേ ദേവതാ നാമത്തിൽ തന്നെയാണ്  ബ്രഹ്മത്തെ ആരാധിക്കുന്നത്.
ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങൾ കൊണ്ടാണെന്നും ഈ പഞ്ചഭൂതാത്മകതമായ  പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രപഞ്ച ശക്തികളെയും പ്രപഞ്ച നിയമത്തെയും ദേവതകൾ എന്ന പേരിൽ ആരാധിക്കുന്ന സംബ്രദായമാണ് നിലനിൽക്കുന്നത്.

പഞ്ചഭൂതങ്ങളായ ആകാശം (ഇന്ദ്രൻ) , വായു (വായുദേവൻ ) അഗ്നി ( അഗ്നിദേവൻ) ജലം (വരുണ ദേവൻ), ഭൂമി (യക്ഷ കുബേരൻ) എന്നിവരാണ് അടിസ്ഥാന ദേവതകൾ.  പിന്നീട് ദക്ഷയാഗത്തെ തുടർന്നുണ്ടായ തർക്കം മൂലം  ഈ അടിസ്ഥാന  ദേവതകൾക്ക്  നേരിട്ട്  അർഹ്യം നൽകുന്ന സമ്പ്രദായം  നിറുത്തലാക്കുകയും  അഗ്നിയെ പുരോഹിതനാക്കിയുള്ള പുതിയ വേദ സംബ്രദായം  ഉടലെടുക്കുകയും ചെയ്തു; ഇന്ന് നിലനിൽക്കുന്നത് ഈ സംബ്രദായമാണ്.

എന്നാൽ ഇന്ന് യാഗങ്ങൾ പൂർണ്ണമായും ചെയ്യാൻ സാധിക്കാത്ത നിയമങ്ങളും നിബന്ധനകളും നമ്മുടെ രാജ്യത്തു നിലനിൽക്കുന്നതിനാലും,  യാഗത്തിന് ആവശ്യമായ പരിശുദ്ധമായ വസ്തുക്കൾ  ലഭ്യമല്ലാത്തതിനാലും  എല്ലാത്തരം  യാഗങ്ങളും  നടത്താൻ സാധിക്കുന്നില്ല.                                                          
                                                                                                                                                                                                   കൃഷി ചെയ്തു ഉണ്ടാക്കുന്ന  വസ്തുക്കൾ യാഗനിയമം അനുസരിച്ചു യജ്ഞത്തിന്  ഉപയോക്കാറില്ല എന്നാൽ പ്രകൃത്യാൽ കാട്ടിൽ നിന്നും കിട്ടുന്ന ഇത്തരം വസ്തുക്കളുടെ ലഭ്യതക്കുറവും നിയമപരമായ  തടസ്സങ്ങളും കൊണ്ട് ഇന്ന് യാഗം പ്രയോഗികമല്ലാത്തതിനാൽ  ഹിന്ദുക്കൾ യാഗം ചെയ്യുന്നില്ല . എന്നാൽ ചിലതരം യാഗങ്ങൾ നടത്താൻ ഈ നിയമ തടസ്സങ്ങൾ ഇല്ലാത്തതിനാൽ അത് ഇപ്പോഴും നടക്കുന്നു. അത്തരം യാഗങ്ങളിൽ വേദത്തിൽ പറഞ്ഞിരിക്കുന്ന ദേവതകളെ തന്നെയാണ് ആരാധിക്കുന്നത്.

03. ഹിന്ദുക്കളുടെ ആരാധനക്രമം യുഗങ്ങൾക്ക്  അനുസരിച്ചു മാറിവരുന്നു.

നാലു യുഗങ്ങളായി സത്യ, ത്രേതാ, ദ്വാപര, കലി യുഗങ്ങളിൽ നാലു തരത്തിലുള്ള ആചാരങ്ങളും ആ ചാരങ്ങളെ ചിട്ടപ്പെടുത്തിയ  നാലു യുഗ ഗുരുക്കന്മാരും ഹിന്ദുക്കൾക്ക് ഉണ്ട്.

സത്യയുഗത്തിൽ -     സത്യ ഗുരുവും/ ആചാര്യനും  - യോഗയും, തപസ്സുമാണ്   പ്രധാന  ആചാരം  
ത്രേതായുഗത്തിൽ -   വസിഷ്ഠ  ഗുരുവും/ ആചാര്യനും - യാഗവും, യജ്ഞവുമാണ്   പ്രധാന   ആചാരം 
ദ്വാപരയുഗത്തിൽ -  വ്യാസ ഗുരുവും / ആചാര്യനും - അർച്ചനയും, ക്ഷേത്രവുമാണ്  പ്രധാന   ആചാരം 
കലി യുഗത്തിൽ -      ശങ്കര ഗുരുവും / ആചാര്യനും - താന്ത്രികവും, പ്രാർത്ഥനയുമാണ്   പ്രധാന   ആചാരം. 
 
അതിനാൽ തന്നെ  ത്രേതായുഗത്തിലെ ആചാരമായ യാഗം ഈ കലിയുഗത്തിൽ പ്രധാന ആചാരമല്ല.

ഉദാഹരണത്തിന് സെമറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന  ആചാരങ്ങളിൽ ആദവും മക്കളും നടത്തിയ ബലി ആചാരമല്ല  എബ്രഹാം നടത്തിയത് , എബ്രഹാം നടത്തിയ ബലി ആചാരങ്ങളല്ല  മോസ്സസ്സ് നടത്തിയ ജൂത ബലി ആചാരം, ഇന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും നടത്തുന്ന ബലി ആചാരം  മുൻപ് മോസസോ അബ്രഹാമോ ആദവും മക്കളും നടത്തിയതു അല്ല.  

ഏക ദൈവത്തെ  ആരാധിക്കുന്നു  എന്ന് അവകാശപ്പെടുന്ന സെമറ്റിക് മതങ്ങൾ എല്ലാം  അവകാശപ്പെടുന്നത്  ആദത്തിന്റെയും അബ്രഹാമിന്റെയും മോസസിന്റെയും ദൈവത്തെ തന്നെയാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആരാധിക്കുന്നത് എന്നാണ്. എന്നാൽ  ഇവരുടേയെല്ലാം ആരാധനാക്രമത്തിൽ  വ്യത്യസം വരുന്നു. എന്ന് മാത്രമല്ല ഒരേ ദൈവത്തെ  അവർ മൂന്നു പേരുകളിലും ( യഹോവ , ജീസസ് ,അള്ളാഹു ) മൂന്നു ഭാവത്തിലും പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന  പേരിൽ തത്വം മനസ്സിലാക്കാതെ  വ്യക്ത്തി സ്വഭാവമുള്ള ദൈവമായി ആരാധിക്കുന്നു.

 ആരാധനക്ക് വ്യക്തി സ്വാതന്ത്രം പൂർണ്ണമായും അനുവദിക്കപ്പെട്ട ഹിന്ദു ധർമ്മത്തിൽ യുഗങ്ങൾക്കനുസരിച്ചു നാലു ആചാരക്രമങ്ങൾ ആചാര്യന്മാർ സൃഷ്ടിച്ചിരിക്കുന്നു. 

ത്രേതാ യുഗത്തിലെ യാഗങ്ങൾക്ക് പകരം ദ്വാപരയുഗത്തിൽ ക്ഷേത്രങ്ങൾ സ്ഥാപിച്ചു ക്ഷേത്ര ആരാധന തുടങ്ങിയപ്പോൾ ആചാരക്രമത്തിൽ  മാറ്റം  വരുത്തി.

ജ്യോതിഷത്തിൽ മൂന്നു  വീതം രാശികളെ (3 x 4 = 12) വായു , അഗ്നി , വരുണൻ , കുബേരൻ (വായു, അഗ്നി, ജലം, ഭൂമി ) എന്ന് പന്ത്രണ്ടു രാശികളായും പന്ത്രണ്ടു രാശികളെ ഒന്നാക്കി ഇന്ദ്ര  സങ്കൽപ്പത്തിൽ പ്രപഞ്ച പുരുഷ സങ്കൽപ്പത്തിൽ മഹാവിഷ്ണുവായും സങ്കൽപ്പിക്കുന്നു.

സിദ്ധാന്തങ്ങളുടെ  അടിസ്ഥാനത്തിൽ  സൃഷ്ടി സ്ഥിതി സംഹാരം എന്ന തത്വങ്ങളുടെ അടിസ്ഥാനത്തിൽ ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ  എന്ന എന്ന ത്രിമൂർത്തി സങ്കല്പത്തിലും,                                                    പഞ്ചദേവതകളായ  കുബേരൻ, അഗ്നി,വരുണൻ,വായു, ഇന്ദ്രൻ, എന്നീ ദേവതകളെ ഇന്ന് യഥാക്രമം  പഞ്ചദേവതകളായ  ഗണേശൻ , ആദിത്യൻ , വിഷ്ണു, ശിവൻ , ശക്തി  എന്നീ നാമത്തിൽ ആരാധിക്കുന്നു.

സത്യ യുഗത്തിൽ  തപസ്സ് - യോഗയിൽ - ഇഡാ പിംഗള കുണ്ഡലിനീ ശക്തികളായി ആരാധിച്ചിരുന്ന ദേവതകൾ, ചന്ദ്രനും  സൂര്യനും അഗ്നിയുമായും,                                                                                                                      
മൂലാധാരം  - ഗണപതി , സ്വാധിഷ്ടാനം - ബ്രഹ്മാവ് , മണിപൂരകം - വിഷ്ണു ,അനാഹതം - മഹാദേവൻ, വിശുദ്ധി - ശക്തി , ആജ്ഞാചക്രം - ശിവൻ , സഹസ്ര ദളപദമം - ബ്രഹ്മം  എന്നീ നിലകളിൽ ആരാധിച്ചിരുന്ന ദേവതാ സങ്കൽപ്പത്തെ  -                                                                                                                                  
ത്രേതായുഗത്തിൽ ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ എന്നീ ത്രി മൂർത്തികളായും . ഇന്ദ്രൻ,വായുദേവൻ ,അഗ്നിദേവൻ , വരുണ ദേവൻ, കുബേരൻ , ദുർഗ്ഗാ , ഗണപതി,  സൂര്യൻ, ചന്ദ്രൻ  തുടങ്ങി അനേകം ദേവതാ ഭാവത്തിലും, പിന്നീട് 33 വിഭാഗം ദേവന്മാരെയും ( 12 ദ്വാദശ ആദിത്യന്മാർ , 11 ഏകാദശ രുദ്രന്മാർ, 8 അഷ്ടവസുക്കൾ , 2 അശ്വനി കുമാരന്മാർ )  ആരാധിച്ചു  തുടങ്ങി.  

തത്വദർശനത്തിന്റെ അടിസ്ഥാനത്തിൽ 96 തത്വങ്ങളിൽ കൂടിയും ആരാധിക്കുന്നു. 

തത്വങ്ങൾ :-                                                                                                                                                             പഞ്ചഭൂതങ്ങൾ - 5 ( ആകാശം,വായു,അഗ്നി,ജലം, ഭൂമി) ജ്ഞാനേന്ദ്രിയ പഞ്ചകം - 5 (ചെവി, തൊക്ക്, നാക്ക്, മൂക്ക്, കണ്ണ്) ജ്ഞാനേന്ദ്രിയ വിഷയങ്ങൾ - 5 (ശബ്ദ്ദം,സ്പർശം, രസം, ഗന്ധം, രൂപം) പഞ്ചപ്രാണങ്ങൾ - 5 (പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ) കർമ്മേന്ദ്രിയ പഞ്ചകം - 5 (ഗുദം, ഉപസ്ഥം, കൈ , കാൽ, നാക്ക് ) = 25 തത്വങ്ങൾ
അഞ്ചുമുടൻ :- 5 പഞ്ചവായുക്കൾ (ഉപപ്രാണമാർ) നാഗൻ, കൂർമ്മൻ,ദേവദത്തൻ, ധനഞ്ജയൻ, കൃകലൻ
അയ്യാറും :- 5 + 6 കർമേ ന്ദ്രിക  പഞ്ചക കർമ്മം - 5 (വമനം ദാനം ഗമനം വിസർഗ്ഗം ആനന്ദം) ഷഢാധാരം :- 6 (മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി,ആജ്ഞാചക്രം)
എട്ടുമുടൻ :- 8 -അഷ്ട കഷ്ടങ്ങൾ - കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ
അവ്വണ്ണമെട്ടുമുടൻ :- 8 അഷ്ടകരണങ്ങൾ :- മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, സങ്കല്പം, നിശ്ചയം, അവധാരണം, അഭിമാനം
എൺമൂന്നും :- 8 x 3 = 24 ( നാഡിത്രയം - ഈഡാ, പിംഗള , സുഷുമ്ന / മണ്ഡലത്രയം - അഗ്നി മണ്ഡലം , സൂര്യമണ്ഡലം , ചന്ദ്ര മണ്ഡലം / ത്രിദോഷങ്ങൾ - വാദം, പിത്തം , കഫം / ഏഷണത്രയം - പുത്രൈഷണ, വിത്തൈക്ഷണ, ദാഷൈണം/ ഗണത്രയം - സത്വ രജസ്സ് തമസ്സ് / അവസ്ഥാത്രയം - ജാഗ്രത്, സ്വപനം, സുഷുപ്തി / താപത്രയം - ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം / ദേഹത്രയം - സ്ഥൂലം, സൂക്ഷ്മം,കാരണം )
ഏഴും :- 7 സപ്തധാതുക്കൾ - രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം
ചൊവ്വോടോരഞ്ചും :- 5 പഞ്ചമയകോശങ്ങൾ - അന്നമയകോശം, പ്രണാമയകോശം, മനോമയകോശം, വിജ്ഞാനമായകോശം, ആന്ദമയകോശം
അപി രണ്ടൊന്നു :- 3 രണ്ടും ഒന്നും മൂന്നു - ബ്രഹ്മാവ്, വിഷു, രുദ്രൻ
( 25 + 5 + 11+ 8 + 8 + 24 + 7 + 5 + 3 = 96 തത്വങ്ങൾ ) എങ്ങനെയുള്ള 96 തത്വത്തിലാണ് ഈശ്വരനെ തത്വദർശികൾ ദർശിക്കുന്നത്. ഈ 96 തത്വങ്ങളിലാണ് ഈശ്വരന്റെ സ്ഥിതി.

ചുരുക്കിപ്പറഞ്ഞാൽ സ്വർഗ്ഗത്തിൽ  ഇരുന്നു വിധിന്യായം വായിക്കുന്ന ജഡ്ജിയോ, സ്വർഗ്ഗത്തിൽ  കിരീടവും ചെങ്കോലും ധരിച്ചു സിംഹാസനത്തിൽ ഇരിക്കുന്ന രാജാവോ, തന്നെയല്ലാതെ മറ്റാരെയും ദൈവമായി ആരാധിക്കരുത്  എന്ന് പറയുന്ന അസൂയക്കാരനായ വ്യക്തിസ്വഭാവമുള്ള ഒരു രൂപമോ വ്യക്തിയോ അല്ല ഹിന്ദുവിന്റെ ദൈവം

•••••••••••••••••••••••••••••••••••

Friday, January 21, 2022

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക*

കുട്ടികളിലേക്ക് പകർന്നു കൊടുക്കുക*

*നമുടെ വരും തലമുറയ്ക്ക വേണ്ടി എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക.......*

*1. സന്ധ്യാ നാമം :*

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

*2. നക്ഷത്രങ്ങൾ : 27*

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

*3. മലയാള മാസങ്ങൾ :*

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

*4. പഞ്ചഭൂതങ്ങൾ :*

ഭൂമി, ജലം, വായു, അഗ്നി, ആകാശം

കടപ്പാട് :സോഷ്യൽ മീഡിയ

Sunday, December 12, 2021

രാമസിംഹൻ

"രാമസിംഹൻ"  
"രാമസിംഹൻ" എന്ന പേര് രാമസിംഹൻ എന്ന് നാം ഓരോരുത്തരും അറിയണം.!?
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം മലാപ്പറമ്പിനടുത്തുള്ള റബ്ബർ എസ്റ്റേറ്റ് ഉടമയായിരുന്നു ഉണീൻസാഹിബ്.  അങ്ങാടിപ്പുറത്ത് മലരമ്പ ബംഗ്ലാവ് എന്ന പേരിൽ ഒരു എട്ടുകെട്ട് ഉണീന് ഉണ്ടായിരുന്നു.  കെ എം മൊയ്തു റബ്ബർ എസ്റ്റേറ്റും മറ്റ് തോട്ടങ്ങളും അമേരിക്കൻ ഫോർഡ് കാറും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അലി ബാപ്പു, കുഞ്ഞഹമ്മദ് എന്നീ രണ്ട് സഹോദരന്മാരുണ്ടായിരുന്നു.
 1905-ഓടെ ബ്രിട്ടീഷ് രീതികൾ പിന്തുടർന്ന് റബ്ബർ കൃഷി ചെയ്യുന്നതിനായി ഉണീൻ അങ്ങാടിപ്പുറത്ത് എത്തിയിരുന്നു. പരിയാപുരത്തെ 600 ഏക്കർ നിലം പാട്ടത്തിനെടുത്തു, അവിടെ ഒരു ജീർണിച്ച നരസിംഹ ക്ഷേത്രമുണ്ടായിരുന്നു.
കേരളത്തിലെ മലബാർ മേഖലയിൽ ടിപ്പുവിന്റെ ആക്രമണ വേളയിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ മുസ്ലീങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.  അവയിൽ പ്രധാനം കോഴിക്കോട് തളി ശിവക്ഷേത്രവും മലാപ്പറമ്പിലെ ശ്രീ നരസിംഹമൂർത്തി ക്ഷേത്രവുമാണ്.
അന്നത്തെ കണക്ക് പ്രകാരം ഏകദേശം 350 വർഷങ്ങൾക്ക് മുമ്പാണ് നരസിംഹ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.
 1779-ൽ ടിപ്പുവിന്റെ മലബാർ മേഖലയിലേക്കുള്ള പ്രവേശനത്തോടെ ഈ ക്ഷേത്രവും മറ്റുള്ളവയ്‌ക്കൊപ്പം നശിപ്പിക്കപ്പെട്ടു.  തുടർന്ന് ഉണീൻ സാഹിബിന്റെ കുടുംബത്തിന് ഈ ക്ഷേത്ര സ്വത്തായ ചുറ്റുമുള്ള 100 ഏക്കർ സ്ഥലവും റബ്ബർ തോട്ടത്തിനായി പാട്ടത്തിന് ലഭിച്ചു.
കടുത്ത മുസ്ലീം മത വിശ്വാസിയായ ഉണീൻ അവിടെ തകർക്കപ്പെട്ട് കിടന്നിരുന്ന ക്ഷേത്രാവശിഷ്ടങ്ങൾ നശിപ്പിക്കുകയും ക്ഷേത്രവിരുദ്ധ പ്രവർത്തികൾ ചെയ്യുകയും ചെയ്തു.
1944-ലെ ഒരു രാത്രിയിൽ, ഒരു ഉഗ്രമായ മുഖം തനിക്കെതിരെ ആക്രോശിക്കുകയും അലറുകയും ചെയ്യുന്നത് ഉണീൻ സ്വപ്നം കണ്ടു.  അവൻ വല്ലാതെ പേടിച്ചു പോയി.  പല രാത്രികളിലും സ്വപ്നം തുടർന്നു.
മറ്റ് പോംവഴി ഇല്ലെന്നായപ്പോൾ ജ്യോത്സ്യരെ കണ്ട് പരിഹാരം കണ്ടെത്താൻ ഉണീൻസാഹിബ് തീരുമാനിച്ചു.
ഉറക്കത്തിൽ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് നരസിംഹമാണെന്നാണ് ജ്യോത്സ്യൻ കണ്ടെത്തിയത്.  തന്റെ പഴയ ക്ഷേത്രത്തിൽ തന്നെ പുനരധിവസിപ്പിക്കാൻ ഉണീനിനോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.  ജ്യോത്സ്യന്മാർ ഉണീനോട് അത് ചെയ്യാൻ പറഞ്ഞു.  ക്ഷേത്രം അതിന്റെ എല്ലാ മഹത്വത്തിലും പുനർനിർമ്മിക്കാനുള്ള നിർദ്ദേശം അദ്ദേഹം അംഗീകരിച്ചു. അവന്റെ പേടിസ്വപ്നം അവസാനിച്ചു.  അദ്ദേഹം ക്ഷേത്രസ്ഥലം സന്ദർശിക്കാൻ തുടങ്ങി.  കുറേ നമ്പൂതിരി പൂജാരിമാർ, കരിങ്കല്ല് വെട്ടുന്നവർ എല്ലാവരുമായി ചർച്ചചെയ്തു, വാസ്തുശില്പികൾ കൊണ്ടുവന്ന നരസിംഹ വിഗ്രഹവും മറ്റും അദ്ദേഹം കണ്ടു ക്ഷേത്രം പ്രൗഡിയോടുകൂടി  അതിവേഗം പുനർനിർമ്മിച്ചു.  വിവിധ മേഘലകളിൽ നിന്നുള്ള ആളുകളുടെ വളരെ തിരക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമായി മാലാപ്പറമ്പ് നരസിംഹക്ഷേത്രം മാറി.  
ചൊല്ലി പരിശീലിച്ചിരുന്ന മന്ത്രങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു.
അവൻ തന്റെ തെറ്റുകൾ മനസ്സിലാക്കുകയും തന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്തു.  വേദനാജനകമായ ഉദരരോഗത്തിനും താമസിയാതെ ആശ്വാസം ലഭിച്ചു.  ജീവിത ശൈലിയും ഭക്ഷണ ശീലങ്ങളും മാറ്റി.  യോഗ അഭ്യസിച്ചു.
 മധ്യസ്ഥതയിലും ഹിന്ദുക്കളുടെ ക്ഷേമത്തിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു.  എന്നാൽ ഉണീൻ സാഹിബിന്റെ പെട്ടെന്നുള്ള മാറ്റം യാഥാസ്ഥിതിക മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു.  ഉണീന്റെ മനസ്സ് മാറ്റാൻ മുസ്ലീം പുരോഹിതന്മാർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 
സംസ്കൃതം സ്വായത്തമാക്കിയ അദ്ധേഹം ഹൈന്ദവ മതഗ്രന്ഥങ്ങളോടും വിശ്വാസങ്ങളോടും കൂടുതൽ അടുത്തു .
1946-ൽ ആര്യ മിഷണറി ബുദ്ധ സിംഗ് നടത്തിയ ആചാരപരമായ ശുദ്ധി സംസ്‌കാരത്തിന് കീഴിൽ അദ്ദേഹം തന്റെ സഹോദരൻ, പുത്രന്മാർ, മറ്റ് നിരവധി കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം കോഴിക്കോട്ടെ ആര്യസമാജത്തിൽ പോയി, വൈദിക മതത്തിലേക്ക് പുനഃപരിവർത്തനം ചെയ്തു.  സംഭവം ദിനപത്രങ്ങളിൽ പ്രചരിക്കുകയും ഫോർട്ട് സെന്റ് ജോർജ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വൈദിക മതത്തിന്റെ അനുയായിയായപ്പോൾ ഉണീന് രാമസിംഹൻ എന്ന പേര് ലഭിച്ചു.  അദ്ദേഹത്തിന്റെ സഹോദരന്മാരിൽ ഒരാളായ അലി ബാപ്പു ദയാസിംഹനായി.  പിന്നീട് ബ്രാഹ്മണനായി മാറിയ ദയാസിംഹൻ നരസിംഹനായി.  ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് മുഗൾ ഭരണകാലത്ത് ഔറംഗസേബിന്റെ ആജ്ഞ പ്രകാരം കൊലചെയ്യപ്പെട്ട ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് ധീരരായ പുത്രന്മാരുടെ പേരുകളാണ് രാമസിംഹന്റെ രണ്ട് ആൺമക്കൾക്ക് നൽകിയിരുന്നത് അവരുടെ പേരുകൾ ഫത്തേ സിംഗ്, ജോർവർ സിംഗ്.
ഉദയ സിംഹൻ എന്നും സത്യസിംഹൻ എന്നും പിന്നീട് പുനർനാമകരണം ചെയ്തു, വിദ്യാഭ്യാസത്തിനായി ഡൽഹി ആര്യസമാജ് സ്കൂളിൽ അയക്കുകയും ബിർള കോളേജിൽ ചേരുകയും ചെയ്തു.
 രാമസിംഹന്റെ അഭ്യർത്ഥന മാനിച്ച്, രാമസിംഹന്റെ സഹോദരനായ ദയാസിംഹനെ ബ്രാഹ്മണനാക്കി മാറ്റാൻ പണ്ഡിതരായ ബ്രാഹ്മണർ സമ്മതിക്കുകയും അദ്ദേഹത്തിന്റെ പേര് നരസിംഹൻ നമ്പൂതിരി എന്നാക്കി മാറ്റുകയും ചെയ്തു.
പുനർ മതപരിവർത്തനം രാമസിംഹന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്ന് ഒരു മൗലവി വിമർശിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, മുസ്ലീങ്ങളുടെ പിടിയിൽപ്പെട്ട് ഇസ്ലാം മതം സ്വീകരിച്ചതിന്റെ തെറ്റ് ചെയ്തത്എന്റെ മുത്തശ്ശിയാണ്.  എന്റെ അമ്മൂമ്മയുടെ തെറ്റ് തിരുത്താനും പ്രായശ്ചിത്തം ചെയ്യാനും വേണ്ടിയാണ് ഞാൻ വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്"
സമ്പന്നരും പ്രമുഖരുമായ മുസ്ലീം കുടുംബത്തിന്റെ പുനഃപരിവർത്തനം മുസ്ലീം ആധിപത്യമുള്ള മലബാർ മേഖലയിൽ വിറയലുണ്ടാക്കി.  അത് ഇസ്ലാമിൽ നിന്ന് വൈദിക മതത്തിലേക്ക് വൻതോതിലുള്ള പലായനം സൃഷ്ടിക്കുമെന്ന് അവർ ഭയപ്പെട്ടു.  ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയ രാമസിംഹൻ സമാധാനപ്രിയനായി.  താൻ നേരത്തെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന തന്റെ തോക്കുകളും ലൈസൻസുള്ള റിവോൾവറുകളും സർക്കാരിന് തിരികെ നൽകുകയും ചെയ്തു. ഇനി തോക്കുകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം സർക്കാരിനോട് പറഞ്ഞു, ഇപ്പോൾ താൻ അഹിംസയിൽ വിശ്വസിക്കുന്നു. അവൻ ഒരു സസ്യാഹാരിയായി മാറി, ഒരു പാചകക്കാരനെ കൊണ്ടുവന്നു, രാമു തൃശ്ശൂരിൽ നിന്നുള്ള അയ്യർ.
ഉണീന് ഭ്രാന്ത് പിടിച്ചെന്ന് മുസ്ലീം പുരോഹിതർ പ്രചരിപ്പിച്ചു.
1946-ൽ ഉനീന്റെ ഇളയ സഹോദരൻ കുഞ്ഞഹമ്മദ് ഇസ്ലാമിക തീവ്രവാദികളുടെ സമ്മർദ്ധത്തിനും ഭീഷണിക്കും വഴങ്ങി ഇസ്‌ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ പുതിയ സംഭവങ്ങൾക്ക് തുടക്കമായി അപ്പോഴേക്കും ഹിന്ദുമതം നന്നായി പഠിച്ചിരുന്ന രാമസിംഹൻ.  , മുസ്ലീം പുരോഹിതന്മാരുമായി വിജയകരമായി സംവാദം നടത്തി.  സമ്മർദ്ധത്തിനും ഭീഷണിക്കും വഴങ്ങാതായപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്താൻ ഇസ്ലാമിക മതമൗലികവാദികൾ തീരുമാനിക്കുകയും ചെയ്തു.  മംഗലത്ത് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മകൾ കമല എന്ന നമ്പൂതിരി പെൺകുട്ടിയെ തന്റെ പവിത്രമായ ഉപനയനത്തിന് ശേഷം വിവാഹം കഴിക്കാൻ ഉണ്ണീന്റെ മറ്റൊരു സഹോദരനായ ദയാസിംഹൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
ഭീഷണിക്ക് വഴങ്ങി രാമസിംഹന്റെ  ഭാര്യയെ അവരുടെ വീട്ടുകാർ ബലമായി കൂട്ടിക്കൊണ്ടുപോയി എന്നാൽ രണ്ട് മക്കളേയും രാമസിംഹൻ വിട്ടുനൽകിയില്ല ആര്യസമാജം അവരെ മഹാരാഷ്ട്രയിലേക്ക് ഉന്നത പഠനത്തിനയച്ചു.
 മുസ്ലീം പുരോഹിതന്മാർ രഹസ്യയോഗം ചേർന്ന് രാമസിംഹനെ വിശ്വാസ നിഷേധിയായി പ്രഖ്യാപിക്കുകയും ശരീഅത്ത് പ്രകാരം അദ്ദേഹത്തിന് വധശിക്ഷ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
 അന്നത്തെ ഐഎസ്, ഇസ്സത്തുൽ ഇസ്ലാം, എന്ന സംഘടനയെ രാമസിംഹനെ കൊല്ലാനുള്ള ജോലി ഏൽപ്പിച്ചു.  പൂക്കോട്ടൂരിൽ നിന്നുള്ളവരാണ് കൊലയാളി സ്ക്വാഡ് രൂപീകരിച്ചത്-പറമ്പൻ മമ്മദ്, കുണ്യാട്ട്കളത്തിൽ മൊയ്തീൻ കുട്ടി, പുളിയൻ മുഹമ്മദ്, മുട്ടയിൽക്കാരൻ അയ്മുട്ടി, നാനാത്ത് കുഞ്ഞലവി, കളത്തിങ്കൽ കുഞ്ഞാമു, ഇല്ലിക്കപ്പടി അയമു.. തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് തീവ്രവാദികൾ തോക്ക് വാൾ തുടങ്ങിയ മാരകായുധങ്ങളുമായി അബൂബക്കർ ഹാജിയുടെ എസ്റ്റേറ്റിൽ വച്ച് സംഘംചേർന്ന് യാത്ര തുടങ്ങി.
  ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 12ദിവസം മുൻപ് 1947 ഓഗസ്റ്റ് 3 ന്  പുലർച്ചെ 2 മണിക്ക് രാമസിംഹന്റെ വീട് ഇസ്ലാമിക തീവ്രവാദികൾ ആക്രമിക്കുകയും ഉറങ്ങിക്കിടന്ന രാമസിംഹനെയും (ഉണ്ണീൻ സാഹിബ്) സഹോദരൻ നരസിംഹനെയും ഭാര്യ കമലാ അന്തർജനം, അവരുടെ പാചകക്കാരനായ രാമുഅയ്യർ എന്നിവരെയും കൊലപ്പെടുത്തുകയും ചെയ്തു.  രണ്ട് ട്രക്കുകളിലായി എല്ലാവിധ ആയുധങ്ങളുമായി മുസ്ലീങ്ങളുടെ വലിയൊരു സംഘം വന്നിരുന്നു, അവർ രാമസിംഹന്റെ വീട് തകർത്തു, ആ എട്ടുകെട്ട് അഗ്നിക്കിരയാക്കി, അവർ അടുത്തുള്ള നരസിംഹ ക്ഷേത്രം അശുദ്ധമാക്കി, നിർദോഷികളായ പശുക്കളെ കൊന്ന് മാംസവും കുടലും അവിടെ വലിച്ചെറിഞ്ഞു. കമലയുടെ അമ്മയും അവരുടെ കുട്ടികളും ബംഗ്ലാവിൽ ആയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.
അക്രമികൾ നരസിംഹ ക്ഷേത്രം തകർത്തു, വിഗ്രഹം കുളത്തിലേക്ക് വലിച്ചെറിഞ്ഞു.
അക്രമം ചെയ്ത നിരവധി തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഹിംസയുടെ പാത വെടിഞ്ഞ് അഹിംസയുടെ പാത സ്വീകരിച്ച് മരണംവരിച്ച രാമസിംഹന്റെ ചരിത്രം വേദിയിൽ പറഞ്ഞ് വിതുമ്പുന്ന ശ്രീ അലി അക്ബറിനെ ഞാൻ കണ്ടിട്ടുണ്ട്.  
 മതാന്ധത ഭാധിച്ച ഇസ്ലാമിക ഭീകരർ 1947 ആഗസ്ത് 3 ന് ഉറങ്ങിക്കിടന്ന ഒരു കുടുംബത്തെ അരുംകൊല നടത്തിയിട്ട് വെറും 12ദിവസം കഴിയുമ്പോഴാണ് ഭാരതം സ്വതന്ത്രയായതായി പ്രഖ്യാപിക്കപ്പെട്ടത് .
നാട് ഒന്നടങ്കം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മതാന്ധത ഭാധിച്ചവർക്ക് വേണ്ടി ഹിന്ദു വംശഹത്യയായ മലബാർ കലാപം സ്വാതന്ത്ര്യ സമരമാക്കിയതിന്റേയും,ഇന്ത്യാ മഹാരാജ്യത്തെ വെട്ടിമുറിച്ച് മതരാജ്യം സ്ഥാപിച്ചതിന്റേയും, 
സത്യ ധർമ്മം സ്വീകരിച്ച രാമസിംഹനേയും കുടുംബത്തേയും അരും കൊല ചെയ്യ്തതിന്റേയും വേദനയിൽ  ഈ നാടിന്റെ ബഹുസ്വരതയ്ക്ക് കാരണക്കാരായ ഒരേയൊരു വിഭാഗം ഈ നാടിന്റെ ജീവൻ നിലനിർത്തുന്ന അടിസ്ഥാന വർഗ്ഗംമാത്രം ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ദയനീയതയിൽ നമ്രശിരസ്കരായി നീറിപ്പുകയുകയായിരുന്നു. ഒരു യധാർത്ഥ ദേശ സ്നേഹിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവങ്ങൾ.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കോൺഗ്രസ്സ് എന്ന നാമം ദുരുപയോഗം ചെയ്ത് നെഹ്റുവും കൂട്ടരും അധികാരത്തിലെത്തി  പിന്നീട് കേരളത്തിൽ മുസ്ലീം ലീഗ് എന്ന ഇസ്ലാമിക മത സംഘടനയോടൊപ്പം ചേർന്ന് കമ്മ്യൂണിസ്റ്റുകളും ഇഎംഎസ്സും (മുല്ലീംലീഗ് എന്ന മത വർഗ്ഗീയ പാർട്ടിയെ ആദ്യം നിയമ സഭയിൽ എത്തിച്ചത് കമ്മ്യൂണിസ്റ്റുകളാണ്) അധികാരത്തിലെത്തി, ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത രാമസിംഹൻ കൊലക്കേസ് പ്രതികളായ മത തീവ്രവാദികളെ സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ രണ്ട് രാഷ്ട്രീയ പാർട്ടികളുടേയും സംരക്ഷണത്തിൽ തെളിവില്ലെന്ന് പറഞ്ഞ് നിരുപാധികം വിട്ടയച്ചു. രാമസിംഹന്റെ ഏകദേശം ആയിരത്തോളം ഏക്കർ വരുന്ന എസ്റ്റേറ്റ് ഇസ്ലാമിക മത സംഘടനകൾക്ക് കൈയ്യേറാനുള്ള സഹായം ഈ രണ്ട് സർക്കാരുകളും ചെയ്തുകൊടുത്തു രാമസിംഹന്റെ സ്വത്തുക്കൾ കൊലയാളി ഭീകരർക്ക് സ്വന്തം.
എല്ലാം അറിയുന്ന ഒന്നും അറിയാത്ത കേരള ജനതയ്ക്ക് സമർപ്പിക്കുന്നു..
  😭😭😭😭😭😭
                      share..

Monday, November 16, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

സ്വാമിയേശരണമയ്യപ്പാ

♥*#️സ്വാമിയേശരണമയ്യപ്പാ*♥️
💓💓💓💓💓💓💓💓💓💓💓💓
മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. 
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 
മാംസഭക്ഷണം പാടില്ല. 
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല. 
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. 
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

*#ശബരിമലയില്_ചെയ്യരുതാത്തത്
----------------------------------------------------
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല. 
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്. 

*#ഗുരുദക്ഷിണ_എട്ടുതവണ
------------------------------------------
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

*#പ്രധാനം_ബ്രഹ്മചര്യം
-----------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

*#പമ്പയിലെ_പിതൃതർപ്പണം
-------------------------------------------
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

*#മുദ്രാധാരണം 
------------------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'

സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. 

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്. 
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.

*#ശബരീശന്_വഴിപാടുകൾ 
---------------------------------------------------
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്. 

*#വ്രതം_അവസാനിപ്പിക്കുമ്പോൾ 
--------------------------------------------------- 
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം' 
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
#സ്വാമിശരണം 🙏🌻
#കടപ്പാട് ♥️🙏♥️
∞∞∞∞∞∞∞

Thursday, October 15, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

മഹാഭാരതം വെറും കഥയല്ല, ചരിത്ര സത്യം...*

*മഹാഭാരതം വെറും കഥയല്ല, ചരിത്ര സത്യം...*

✧༺♥️༻✧
ആനകളുടെ പേരിലുള്ള ഒരു നഗരമാണ് ഹസ്തിൻപുരം (സംസ്കൃതം)( ഹസ്തിൻ (ആന) + പുരം (നഗരം)). ഈ സ്ഥലത്തിന്റെ ചരിത്രം മഹാഭാരത കാലഘട്ടം മുതൽ ആരംഭിക്കുന്നു. ഹസ്തിൻ രാജാവിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെട്ടത് . ഏതാനും തലമുറകൾക്കുശേഷം കുരു  ജനിച്ചതും കുരു രാജവംശം  നിലവിൽ വന്നു. പുരാതന ഗ്രന്ഥങ്ങളിൽ ഗജ്പൂർ, നാഗ്പൂർ, അസന്ദിവത്, ബ്രഹ്മസ്ഥാൽ, ശാന്തി നഗർ, കുഞ്ചർപൂർ എന്നും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു.

മഹാഭാരത പ്രശസ്തിയുടെ കൗരവരുടെ തലസ്ഥാനമായി സാഹിത്യത്തിലും പാരമ്പര്യത്തിലും അറിയപ്പെടുന്ന ഗംഗയുടെ  വലത് കരയിലാണ് ഇത്  സ്ഥിതി ചെയ്യുന്നത്.കുരു രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഹസ്തിനാപൂർ. മഹാഭാരതത്തിലെ ഇതിഹാസത്തിലെ എല്ലാ സംഭവങ്ങളും നടന്നത് ഹസ്തിനപുർ നഗരത്തിലാണ്. മഹാഭാരത വില്ലന്മാരായ 101  കൗരവരുടെ  ജനനം ഇവിടെയാണ്  സംഭവിച്ചത്, അവരുടെ അമ്മ, ധൃതരാഷ്ട്ര രാജാവിന്റെ ഭാര്യ ഗാന്ധാരി യാണ് . ബുധി ഗംഗയുടെ തീരത്ത്, ദ്രൗപട് ഘട്ട്, കർണ്ണ ഘട്ട് എന്നറിയപ്പെടുന്ന രണ്ട് സ്ഥലങ്ങൾ മഹാഭാരതത്തിലെ ചിലരെ  ഓർമ്മപ്പെടുത്തുന്നു.
ഗംഗയിലെ പഴയ മലയിടുക്കുകളുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹസ്തിനപുർ ഏറ്റവും വിശുദ്ധമായ സ്ഥലമായി കണക്കാക്കപ്പെടുന്നു. . , പാണ്ഡശ്വർക്ഷേത്രം, കർണ്ണ ക്ഷേത്രം ഒക്കെ ഇവുള്ള പുരാതന ഹിന്ദു ക്ഷേത്രങ്ങൾ ആണ് .
7000 വർഷം പഴക്കമുള്ള പാണ്ഡേശ്വർ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു. കൗരവരും പാണ്ഡവരും വേദങ്ങളുടെയും പുരാണരുടെയും വിദ്യാഭ്യാസം നേടിയ സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കാളിദേവിയുടെ ക്ഷേത്രവും നിരവധി ഹിന്ദു ആശ്രമങ്ങളും അവശിഷ്ടങ്ങളുടെ കുന്നിൻമുകളിലുണ്ട്.

ക്രി.മു. 4000-ൽ പഴക്കമുള്ള കർണ്ണ ക്ഷേത്രം പാണ്ഡേശ്വർ ക്ഷേത്രത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഗംഗയിലെ പഴയ മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിലെ ഇതിഹാസത്തിലെ കേന്ദ്ര വ്യക്തികളിലൊരാളായ കർണ്ണനാണ് ,കർണ്ണ ക്ഷേത്രത്തിനുള്ളിലെ ശിവലിംഗം  സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും നമ്മുടെ ആത്മാവിനെ സ്പർശിക്കുകയും പലവിധത്തിൽ ജീവിക്കുകയും ചെയ്യുന്നു. അസാധാരണമായ ധൈര്യം, അർപ്പണബോധം, സത്യം, വിശ്വാസവഞ്ചന, തിന്മയ്ക്കെതിരായ നന്മയുടെ വിജയം എന്ന പാഠങ്ങൾ  മഹാഭാരത  കഥകളിലൂടെ  കേട്ടാണ് നമ്മളിൽ ഭൂരിഭാഗവും വളർന്നത്. ഈ കഥകൾക്ക് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സ്വാധീനം ചെലുത്തനാകും  .

ഹസ്തിനാപൂരിൽ കാണേണ്ട സ്ഥലങ്ങൾ
✧༺♥️༻✧
ഹസ്തിനപുരിന് ചരിത്രപരമായ രണ്ട് പ്രാധാന്യമുണ്ട്, ഒന്ന് മഹാഭാരതവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് ജൈനമതവുമായി ബന്ധപ്പെട്ടതുമാണ്. ജൈനമതത്തിലെ വിശാലമായ ക്ഷേത്ര സമുച്ചയങ്ങളാൽ ആധിപത്യം പുലർത്തുന്ന ഈ സ്ഥലത്ത് ജൈനമതത്തിന്റെ സാരാംശം ലഭിക്കാൻ സന്ദര്ശകര് എത്താറുണ്ട് ഹസ്തിനപുർ ജൈനമതത്തിന്റെ കാശിയാണെന്ന് പറയപ്പെടുന്നു. ഇന്ന് പ്രധാനമായും ഇവിടം ജൈനമതത്തിന്റെ അനുയായികളും ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുകാരും മാത്രം  സന്ദർശിക്കുന്നു,

പുരാതന ചരിത്രവും വേദപുരാണങ്ങളും പറയുന്നത്, തീർത്ഥങ്കർ റിഷഭ്ദേവിന്റെ മൂത്തമകന്റെ പേരിൽ ഈ രാജ്യത്തിന് ‘ഭാരത്-വർഷ’ എന്നാണ് പേര് നൽകിയിരിക്കുന്നത്, അതായത് ആദ്യത്തെ ചക്രവർത്തി (ചക്രവർത്തി) - ചക്രവർത്തി ഭരതൻ . ജൈനമതത്തിലെ 24 തീർത്ഥങ്കരന്മാരിൽ മൂന്നുപേർ, അതായത് 16 തീർത്ഥങ്കർ ശ്രീ ശാന്തിനാഥ്, 17 തീർത്ഥങ്കർ ശ്രീ കുന്തുനാഥ്, പതിനെട്ടാമത് തീർത്ഥങ്കർ ശ്രീ അരഹ്നാഥ് എന്നിവർ ഹസ്തിനാപൂരിൽ ആണ്  ജനിച്ചത്..അവർ ഈ പ്രദേശത്തെ ജംപ് ദ്വീപ് എന്നും വിളിക്കുന്നു

‘സുമേരു പർവത്’, ത്രിലോക് രചന , ‘ധ്യാന ക്ഷേത്രം’, ‘കമൽ ക്ഷേത്രം’ എന്നിവയുള്ള ‘ജംബു ദ്വീപ്’ ആണ് ഹസ്തിനാപൂരിലെ പ്രധാന ആകർഷണം. ജൈന, ഹിന്ദു വേദഗ്രന്ഥങ്ങൾ അനുസരിച്ച് സുമേരു പർവത് (101 അടി ഉയരത്തിൽ) പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്നതും ഏറ്റവും ഉയരമുള്ളതുമായ പർവതമായി കണക്കാക്കപ്പെടുന്നു.

ജംബുദ്വീപിന്റെ പ്രധാന ആകർഷണ കേന്ദ്രമാണ് തെറാദ്വീപ് ജിനാലയ. 13 പ്രപഞ്ചങ്ങളെ പ്രതിനിധീകരിക്കുന്ന മാധ്യലോക് (മിഡിൽ യൂണിവേഴ്സ്), 458 സ്വർണ്ണ പ്രകൃതി ക്ഷേത്രങ്ങൾ, 5 സ്വർണ്ണ മെറസ്, 170 സമവാരന്മാർ, വിവിധ ദേവ്-ഭവന്മാർ, സമുദ്രം, നദികൾ, പർവതങ്ങൾ, ഭോഗഭൂമികൾ തുടങ്ങിയവ ഇവിടെ കാണാം .  ഇത്തരത്തിലുള്ള മനോഹരമായ ഘടനയുടെ ചിത്രം ലോകത്തിൽ ആദ്യത്തേതും ഇവിടുള്ളത് തന്നെ.മഹാഭാഗവതം അഞ്ചാം സ്കന്ദത്തിൽ ജംബു ദ്വീപിനെ പറ്റിയും ബ്രഹ്‌മാണ്ഡത്തെ പറ്റിയും വർണ്ണിക്കുന്നുണ്ട്

ജംബുദ്വീപ് കാമ്പസിലെ മറ്റൊരു അത്ഭുതകരമായ ഘടനയാണ് “ടീൻ ലോക് രചന”. അദ്‌ലോക് (7 നരകങ്ങൾ), മധ്യ ലോക് (ദ്വീപും സമുദ്രങ്ങളും ഉള്ളത്), ഉർ‌ദ്‌വാലോക്ക് (16 ആകാശം) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പാണ്ഡേശ്വർ മഹാദേവ് ക്ഷേത്രം
✧༺♥️༻✧
മഹാഭാരത കാലഘട്ടത്തിലെ പ്രഥമവും പ്രധാനവുമായ സ്ഥലം പുരാതന “പാണ്ഡേശ്വർ മഹാദേവ് ക്ഷേത്രം” ആണ്.ശിവനെ ആരാധിക്കാൻ പാണ്ഡവർ വന്ന സ്ഥലമാണിതെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ഈ സ്ഥലം പിന്നീട് മുഗളന്മാർ നശിപ്പിച്ചെങ്കിലും ശിവലിംഗിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്.ക്ഷേത്രപരിസരത്ത് ഒരു ആൽ  വൃക്ഷമുണ്ട്, അത് അതേ കാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രം പതിവായി നാട്ടുകാർ സന്ദർശിക്കുകയും അവർ വളരെ  ബഹുമാനിക്കുകയും ചെയ്യുന്നു.
ക്ഷേത്ര സമുച്ചയം മുഴുവൻ ഹസ്തിനാപൂർ ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ കനത്ത വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു . സമുച്ചയത്തിന് ചുറ്റും ധാരാളം പാമ്പുകൾ ഉണ്ടെന്ന് പറയപ്പെടുന്നു

വിദൂര കുടീര
✧༺♥️༻✧
ഇവിടെ നിന്ന് ഏതാനും മീറ്റർ അകലെയുള്ള വിദൂര കുടീര , പുരാതന “ദുർഗാ ദേവി ടെമ്പിൾ” എന്നിവയാണ്.ഞാൻ വിദുരർ ക്കുറിച്ച് പറഞ്ഞ വീഡിയോയിൽ ഇത് വ്യക്തമാക്കീയിട്ടുണ്ട്

ദ്രൗപതി ഘട്ട്
✧༺♥️༻✧
ദ്രൗപതി ഘട്ട്  കാട്ടിനുള്ളിലാണ്.വളരെ അപകടം പിടിച്ച വഴി ആയതിനാൽ സന്ദര്ശകർ അനുകൂല കാലാവസ്ഥയിൽ മാത്രം സന്ദർശിക്കുന്നു.ഇവിടെ വചാണ്‌ പാഞ്ചാലീ വസ്ത്രാക്ഷേപം സംഭവിചത്‌ എന്നും പറയപ്പെടുന്നു.
ഇതിനടുത്തുള്ള ദ്രൗപതി രസോയി.. ദ്രൗപതിയുടെ അടുക്കളയായിരുന്നു..

ഹസ്തിനാപൂരിലെത്തുന്നത് എങ്ങനെ?
✧༺♥️༻✧
ഉത്തർപ്രദേശിലെ മീററ്റിനും  ബിജ്‌നോറിനും ഇടയിലാണ് ഹസ്തിനാപൂർ സ്ഥിതി ചെയ്യുന്നത്. മീററ്റിൽ  എത്തുമ്പോൾ ശാസ്ത്രി നഗറിലെ ബൈപാസിലൂടെ പോകുന്ന ടോൾ ബൂത്തിന് പകരം വലതുവശത്തെ കട്ട് എടുക്കുക. മവാനയിൽ നിന്ന് വലത്തോട്ട് തിരിയുക, അവിടെ നിന്ന്  ഒരു റൂട്ട് മീററ്റിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഹസ്തിനപുരിലേക്ക് പോക

*Forwarded as received