അശ്വഥാമാവ്
================
ഇത് വര്ഷങ്ങള്ക്കു മുന്നേ ഒരു പത്രത്തിലൂടെ ഒരു കഥകളി കലാകാരന്റെ അനുഭവ കുറിപ്പിലൂടെ കിട്ടിയ നേരറിവാണു ..
എന്റെ ചിന്തകൾ ഞാൻ പല പുരാണ കഥകളും വായിച്ചിട്ടുണ്ട് അതിൽ ഓർമ്മയിൽ ഇന്ന് മായാതെ നിൽക്കുന്ന പാലകഥകളും ഉണ്ട് അതിൽ ഒന്നാണ് അമരതത്വം പ്രാപിച്ച ആസ്വാധ മാവിന്റെ കഥ ചിരഞ്ജീവിയുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനും പ്രധാനമായ സ്ഥാനം ഉണ്ട് .
മരണമില്ലാത്ത അശ്വത്ഥാമാവ്
1950 -1960 കാലഘട്ടത്തിൽ ആണെന്നു തോന്നുന്നു ഈ സംഭവം നടന്നത്
അതായത് ഒരു കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കഥകൾ നടക്കുകയായിരുന്നു കഥയിൽ അശ്വഥാമാവിന്റെ വേഷത്തിൽ ആടിയ ഒരു കലാകാരൻ ഉണ്ടായിരുന്നു ..
ഇത് അദ്ദേഹത്തിന്റെ അനുഭവ കഥയാണ് ..
അശ്വഥാമാവിന്റെ വേഷം കെട്ടി ആടിയ കലാകാരൻ കഥ കളി ആട്ടം കഴിഞ്ഞു വേദിയിൽ തന്റെ വേഷ ഭൂഷാദികൾ അഴിച്ചു വയ്ക്കുകയായിരുന്നു ആ സമയത്ത് നന്നേ പ്രായം ഉള്ള ഒരു വൃദ്ധൻ അവിടെ .അയാളെ അതായത് അശ്വഥാമാവിന്റെ വേഷം കെട്ടി ആടിയ കലാകാരനെ കാണണം എന്ന് പറഞ്ഞു അയാളെ അന്വേഷിച്ച് അവിടെ വന്നെത്തി .എന്താ വിശേഷിച്ചു എന്ന് തിരക്കി നമ്മുടെ നടനും .അയാളോട് തിരക്കി വൃദ്ധദൻസുസ്മേര വദനനായി അയാളോട് ദീർഘനേരം അല്ലെങ്കിലും കഥകളിയെപ്പറ്റി അൽപനേരം നല്ലൊരു സാസ്വാദകൻ എന്ന നിലയിൽ സംസാരിക്കുകയും .
അന്നാടിയ ആ കഥകളിയിലെ അശ്വഥാമാവിന്റെ ഭാവ അഭിനയ -വേഷധികളിലോരോ അപാകതകളും വിവരിച്ചും മറ്റും പറഞ്ഞു കൊടുക്കുകയും .ആ വൃദ്ധന്റെ വാക്കുകളിൽ അല്പം വിരസതയും തന്റെ വേഷത്തിലും ആട്ടത്തിലും ഇങ്ങനെയൊക്കെ ഒരാൾ തെറ്റ് കുറ്റങ്ങൾ പറയുക ..ഓക്കെ തന്നെ ആ കഥകളി കലാകാരാണിൽ വേദന ഉളവാക്കി അയാൾ പടുവൃദ്ധന്റെ മുഖത്ത് നോക്കി ..
നിങ്ങൾ അങ്ങിനെ എങ്കിൽ എന്താണ് ശെരിയായ അഭിനയം എന്ന് കാണിക്ക എന്ന് അല്പം ദേഷ്യത്തോടെ ശഠിച്ചു
വൃദ്ധൻ അത് കേട്ട് വെറുതെ പുഞ്ചിരിച്ചതേയുള്ളു. എങ്കിലും അയാൾ താൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിന്നു. പക്ഷെ കഥകളി കലാകാരന്റെ നിർബന്ധം കൂടിവരികയാൽ വൃദ്ധൻ ഒടുവില് സമ്മതിച്ചു .അശ്വഥാമാവിന്റെ ഭാവം എങ്ങിനെ ആയിരിക്കണം എന്നും മറ്റും കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു സമ്മതിച്ചു പക്ഷെ ഇവിടെ അല്ല ക്ഷേത്രത്തിന്റെ പിന്ഭാഗത്തേക്കു വരിക എന്നും അവിടെ കാണികൾ ഒഴിഞ്ഞ വിജനമായ സ്ഥലത്ത് അവർ എത്തി .
അവിടെ വൃദ്ധൻ ആ കഥകളി കലാകാരനുമായി ആശയ വിനിമയങ്ങൾ നടത്തി യഥാർഥ അശ്വഥാമാവിന്റെ വേഷവും രൂപവും ഒക്കെ എങ്ങിനെ എന്ന് ആ കഥകളി കലാകാരൻ ആവർത്തിച്ചു ചോദിക്കയാല്
വന്നയാൾ തൽ സ്വരൂപം വെടിഞ്ഞു ആരോഗ്യ ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരനായി ഭവിക്കുകയും കഥകളി നടൻ ആ രംഗം കണ്ടു മോഹാലസ്യപ്പെടുകയും ചെയ്തു .
ഈ യഥാർത്ഥ സംഭവത്തിലൂടെ അശ്വഥാമാവിന്റെ ചിരഞ്ജീവി എന്ന ഉള്ള കാര്യം വെറും കേട്ടു കഥയല്ല എന്നും -അവരൊക്കെ ഇപ്പഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് എന്നുള്ളതിന്റെ തെളിവ് - ഈ നടന്ന സംഭവം തന്നെ എടുത്തത് മനസ്സിലാക്കാനാവും ..
.....ഹിന്ദു മതം സത്യം സനാതനം ...
സമ്പാദകൻ :തമ്പിപറമ്പിൽ വിദ്യാസാഗർ
No comments:
Post a Comment