അഫ്ഗാൻ മുതൽ ആസാം വരെയും, കാശ്മീർ മുതൽ തമിഴ്നാട് വരെയും വ്യാപിച്ചു കിടന്ന വലിയ സാമ്രാജ്യമായിരുvന്നുവത്രെ ചന്ദ്രഗുപ്തൻ്റെ മൗര്യ സാമ്രാജ്യം...
ചന്ദ്രഗുപ്തൻ്റെ മന്ത്രിയായിരുന്നു ചാണക്യൻ.. ഒരു പക്ഷേ ലോകത്തിലെത്തന്നെ ആദ്യത്തെ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമായ അർത്ഥശാസ്ത്രമെഴുതിയത് ഈ ചാണക്യനാണ്...
സമ്പത്തുകൊണ്ടും, മറ്റെല്ലാ പ്രൗഡി കൊണ്ടും പുകൾപെറ്റ മൗര്യ സാമ്രാജ്യത്തിൻ്റെ സാമ്പത്തിക അഭിവൃദ്ധിയുടെ രഹസ്യം തേടി ഒരിക്കൽ ഒരു വിദേശ സഞ്ചാരി മഗദയിലെത്തി.. പലരോടും പലതും ചോദിച്ചറിഞ്ഞ അയാൾക്ക് ഒരു കാര്യം മനസിലായി .. ചാണക്യൻ എന്നു പേരുള്ള ഒരു സമർത്ഥനും,ബുദ്ധിമാനുമായ വ്യക്തിയുടെ ഭാവനാപൂർണമായ പ്രവർത്തന മികവാണ് ചന്ദ്രഗുപ്തൻ്റെ വിജയരഹസ്യം എന്ന കാര്യം... എങ്കിൽ ചാണക്യനെ ഒന്ന് നേരിട്ട് കണ്ടു കളയാം എന്നു കരുതി പലരോടും വഴി ചോദിച്ചറിഞ്ഞ് ഒരു സന്ധ്യ കഴിഞ്ഞ നേരത്ത് അദ്ധേഹം ചാണക്യൻ താമസിക്കുന്ന വീട്ടിലെത്തി...
അദ്ധേഹം ചെല്ലുന്ന സമയത്ത് ചാണക്യൻ കത്തിച്ചു വച്ച ഒരു നിലവിളക്കിൻ്റെ മുമ്പിലിരുന്ന് എന്തൊക്കെയോ കണക്കുകൾ എഴുതി കൊണ്ടിരിക്കുകയായിരുന്നു... ആഗതനോട് ഇരിക്കാൻ ആഗ്യം കാട്ടിയ ശേഷം അദ്ധേഹം ജോലി തുടർന്നു... ജോലി പൂർത്തിയാക്കിയ ശേഷം ചാണക്യൻ അവിടെ അതുവരെ കത്തി കൊണ്ടിരുന്ന നിലവിളക്ക് കെടുത്തി വയ്ക്കുകയും പകരം മറ്റൊരു വിളക്ക് കത്തിച്ചു വച്ച് ആഗതനോട് സംഭാഷണത്തിലേർപെടുകയും ചെയ്തു..
സംഭാഷണമദ്ധ്യേ ആഗതൻ ചാണക്യനോട് ചോദിച്ചു.. നിങ്ങൾ കണക്കെഴുതി കൊണ്ടിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന വിളക്ക് എന്തിനാണ് കെടുത്തി വച്ച് നമ്മൾ സംസാരിക്കാനിരുന്നപ്പോൾ മറ്റൊരു വിളക്ക് കത്തിച്ചുവച്ചത്?
ചാണക്യൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. ആദ്യത്തെ വിളക്ക് എനിക്ക് ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ ഉപയോഗിക്കാനായി രാജാവ് അനുവദിച്ചു തന്നിട്ടുള്ള വിളക്കാണ്.. ആ വിളക്കിൽ എണ്ണ ഒഴിക്കുന്നതിനു ള്ള പണം രാജ ഭണ്ഡാരത്തിൽ നിന്നുമാണ് തരുന്നത് .അത് ഞാൻ ഔദ്യോഗിക കാര്യത്തിനു മാത്രം ഉപയോഗിക്കുന്നു... ഇപ്പോൾ നമ്മൾ സംസാരിക്കുമ്പോൾ കത്തികൊണ്ടിരിക്കുന്നത് എൻ്റെ സ്വന്തം വിളക്കാണ് ..അതിൽ എണ്ണയൊഴിക്കുന്നത് എൻ്റെ ശമ്പളത്തിൽ നിന്നുമാണ്..കാരണം നമ്മൾ തമ്മിലുള്ള ചർച്ചകൾ വ്യക്തിപരമായതുകൊണ്ട് രാജ്യത്തിലെ ഖജനാവിലെ പണം കൊണ്ട് വാങ്ങിക്കുന്ന ഇന്ധനം ചെലവഴിക്കുന്നത് ധാർമികമല്ല ..
മൗര്യ സാമ്രാജ്യത്തിൻ്റെ അഭിവൃദ്ധിയുടെ രഹസ്യത്തിൻ്റെ പൊരുളിന് ഇതിലും വലിയ ഉദാഹരണമില്ല...
No comments:
Post a Comment