Friday, April 29, 2022

ചിന്മയാനന്ദജി

സ്വാമി ചിന്മയാനന്ദജി പ്രശസ്തനായ ഒരു ഹിന്ദു സന്യാസിയാണ്

ഒരിക്കൽ, ഹിന്ദുമതത്തെ പൊതുവെ മോശമായ വെളിച്ചത്തിൽ കാണുന്ന 
 ഒരു 'മതേതര' ചിന്താഗതിക്കാരി ആയ ഒരു പത്രപ്രവർത്തക സ്വാമിജിയോട് ചോദിച്ചു:

 ചോദ്യം: *"ഇസ്ലാമിന്റെ സ്ഥാപകൻ ആരാണ്?"*

സ്വാമി -ഉ: *മുഹമ്മദ് നബി.*

 ചോദ്യം: *ക്രിസ്തുമതത്തിന്റെ സ്ഥാപകൻ ആരാണ്?*

 A: *യേശു ക്രിസ്തു.*

 ചോദ്യം: *ഹിന്ദുമതത്തിന്റെ സ്ഥാപകൻ ആരാണ്?*

സ്വാമി നിശബ്ധനായി

ഉത്സാഹിയായ പത്രപ്രവർത്തക 
 സ്വാമിജിക്ക് ഉത്തരമില്ലെന്ന് കരുതി,

 പത്രപ്രവർത്തക തെല്ലു പരിഹാസത്തോടെ തുടർന്നു:

 *"സ്ഥാപകനില്ല, അതിനാൽ ഹിന്ദുമതത്തിന് നാഥനില്ല. അപ്പോൾ ഹിന്ദുമതം ഒരു മതമോ ധർമ്മമോ അല്ല അല്ലേ സ്വാമിജി "*

അപ്പോൾ, സ്വാമിജി പറഞ്ഞു:

 *"നിങ്ങൾ പറഞ്ഞത് ശരിയാണ്.!"*

 *ഹിന്ദുത്വം നിങ്ങൾ ഉദ്ദേശിക്കുന്ന രീതിൽ ഒരു മതമല്ല.  അതൊരു ശാസ്ത്രമാണ്*.

 അവൾക്ക് അത് മനസ്സിലായില്ല.

 സ്വാമിജി അവളോട് ചില ചോദ്യങ്ങൾ കൂടി ചോദിച്ചു.


 *ചോദ്യം: "ഭൗതികശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "ആരുമില്ല."*

 *ചോദ്യം:- *രസതന്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "ആരുമില്ല."*

 *ചോദ്യം: "ജീവശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "കൃത്യമായി ആരുമില്ല ."*



 *"അനേകം വ്യക്തികൾ, കാലാകാലങ്ങളിൽ, ഏതൊരു ശാസ്ത്രത്തിന്റെയും അറിവിന്റെ സമ്പത്തിന് സംഭാവന നൽകി."*

 *സ്വാമിജി തുടർന്നു:*

 *"ഹിന്ദു ധർമ്മം, എന്നത് ആയിരകണക്കിന് വർഷങ്ങളായി വികസിപ്പിച്ചെടുത്ത, വികസിച്ചു കൊണ്ടിരിക്കുന്ന    ആദിയും അന്ത്യവും എഴുതി വയ്ക്കപ്പെടാത്ത മാനവ രാശിക്കൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ്, അവരുടെ സ്വന്തം ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിനായി അനേകായിരം സന്യാസിമാരും ഋഷിമാരും അതിനു അവരുടേതായ സംഭാവന ചെയ്തിട്ടുണ്ട് ഇന്നും അത് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു അത് ഇനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും ."*

 *"ഇസ്ലാമിന് ഒരു ഗ്രന്ഥമേയുള്ളു -ഖുറാൻ."*

 *"ക്രിസ്ത്യാനിറ്റിക്ക് ഒരു പുസ്തകമേ ഉള്ളൂ -ബൈബിൾ."*

 *"എന്നാൽ ഹിന്ദുമതത്തിന്, ഞാൻ നിങ്ങളെ ഒരു ലൈബ്രറിയിൽ കൊണ്ടുപോയി വിലപ്പെട്ട ആയിരകണക്കിന് പുസ്തകങ്ങളും ഗ്രന്ഥങ്ങളും കാണിക്കാം."*

 *"കാരണം, അത് ഉള്ളിൽ നിന്നും ലഭിക്കുന്ന അറിവാണ്. അതിൽ നിരന്തരംഅറിവിന്റെ നാമ്പുകൾ പുതിതായി പൊട്ടി മുളച്ചു കൊണ്ടേ ഇരിക്കുന്നു. അത് അറിവിന്റെ അന്വേഷണത്തിന്റെ മനനം ചെയ്യലിന്റെ നിലയ്ക്കാത്ത ഒരു പ്രവാഹമാണ്.. ആ അർത്ഥത്തിൽ ഹിന്ദുമതം തികച്ചും ഒരു ശാസ്ത്രീയ മതമാണ്- സനാതന ധർമ്മം -"* *ആദിയും അന്ത്യവും എഴുതി ചേർക്കാൻ കഴിയാത്ത ആകാശം പോലെയാണ്*..
*അതൊരു കിണർ അല്ല എന്നെങ്കിലും ആദ്യം മനസിലാക്കുക*.

       *" 🙏🏻നിത്യ ധർമ്മം. 🙏🏻"*

  *ഏറ്റവും കൃത്യമായ നിർവചനം*

Thursday, April 28, 2022

ഹൈന്ദവം

*മകൻ   അമ്മയോട് പറഞ്ഞു...? ഈ പാശ്ചാത്യർ ഒരു സംഭവം തന്നെ.. എന്തെല്ലാം കണ്ടു പിടുത്തങ്ങളാണ് അവർ നടത്തിയത്......?*

           എന്താണ് മോനേ അവർ തന്ന സംഭാവന.....? നാട്ടിൻ പുറത്തുകാരിയായ അമ്മ ചോദിച്ചു......?

" അമ്മേ ഞാൻ ജനിതിക ശാസ്ത്രജ്ഞനാണ്. ഇപ്പോൾ അമേരിക്കയിൽ മനുഷ്യൻ എങ്ങനെ യുണ്ടായി എന്ന വിഷയത്തിൽ ഡോക്ടറേറ്റിന് പഠിക്കുന്നു .. "തിയറി ഓഫ് എവലൂഷൻ" ചാൾസ് ഡാർവിന്റെ സിദ്ധാന്തത്തിന്റെ കണ്ടെത്തൽ മനുഷ്യരാശിക്ക് കിട്ടിയ സംഭാവനയും ഞാൻ പഠന വിഷയമാക്കുന്നുണ്ട്. " അമ്മ ഇതൊക്കെ കേട്ടിട്ടുണ്ടോ......? 

അമ്മ മകന്റെ   മുന്നിൽ ഇരുന്നു ... എന്നിട്ട് പറഞ്ഞു ഞാൻ ചാൾസ് ഡാർവിനെ പറ്റി കേട്ടിട്ടുണ്ട് ... എന്നാൽ മോൻ ദശാവതാരം എന്ന് കേട്ടിട്ടുണ്ടോ.......?

ഓ... കെട്ടുകഥകൾ എന്തിനാണമ്മേ എന്നോട് പറയുന്നത്? ഇതെല്ലാം വെറും വെറുതെ ... ബ്രാഹ്മണ ഹെജിമണി ... സവർണ്ണ മേധാവിത്വം........

ശരിയായിരിക്കാം മോനേ... എന്നാലും നീ ഇത് കേൾക്കണം.. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി........

ശരി അമ്മ പറയു......

മോൻ ശ്രദ്ധിച്ചു കേൾക്കണേ... മത്സ്യാവതാര
മാണ് ആദ്യത്തേത് ... എന്നു വച്ചാൽ വെള്ളത്തിലാണ് ആദ്യമായി ജീവനുണ്ടായത് എന്നർഥം .... തർക്കമുണ്ടോ.......?

ഇല്ല അമ്മേ... ചാൾസ് ഡാർവിനും ഇതു തന്നെ യാണ് പറയുന്നത്........ 

മോൻ മുഴുവനും കേൾക്കു .........

മോൻ ഉദ്യോഗ
ഭരിതനായി ചെവി കൂർപ്പിച്ചു...
അമ്മ തുടർന്നു ....

അടുത്തത് കൂർമ്മ അവതാരം  ... ആമ ...
കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി... മോന്റെ ഭാഷയിൽ ആംഫിബിയാൻ
(amphibian). ഈ ആമയാണ് കടലിൽ നിന്നും കരയിലേക്ക് ആദ്യമായി ജീവിച്ചത്......

അടുത്ത അവതാരം...വരാഹം .. ഒരു കാട്ടു ജീവി.. ബുദ്ധിവികാസം ഒട്ടും തന്നെ ഇല്ലാത്ത ജീവികൾ. ദിനോസറും ആ കൂട്ടത്തിൽ പെടും........

ശരിയാണോ മോനേ...
അതെ അമ്മേ നൂറു ശതമാനം ശരിയാണ്...
അമ്മ തുടർന്നു.....

നാലാമത്തെ അവതാരം നരസിംഹം ... പാതി മനുഷ്യനും പാതി മുഗവും .. അതിന്റെ അർഥം വന്യജീവി യിൽ നിന്നും ബുദ്ധിവികാസം പ്രാപിച്ച മനുഷ്യനിലേയ്ക്കു ള്ള  പ്രയാണം.......

അഞ്ചാമത്തെ അവതാരം വാമനൻ .. അതായത് മനുഷ്യൻ... എന്നാൽ പൂർണ്ണ മനുഷ്യനായിട്ടില്ല .. പിഗ്മികൾ ... എന്നും പറയാം.. രണ്ടു തരം മനുഷ്യരുണ്ടെന്ന് മോന് അറിയാം.. അവ ഹോമോ ഇറക്ടസ് എന്നും ഹോമോ സാപിയൻസും ... ഹോമോ സാപിയ
ൻ ആണ് യുദ്ധത്തിലൊക്കെ വിജയിക്കുന്നത്.......

 മോൻ അത്ഭുതത്തോടെ തലയാട്ടി.. 
താൻ പഠിച്ച തിയറി എന്റെ അമ്മ നിസ്സാരമാ
യി പറയുന്നു.....‌. 

അമ്മ തുടർന്നു ...
ആറാമത്തെ അവതാരമാണ് പരശുരാമൻ ... മനുഷ്യനാണ്... സാമൂഹിക ജീവി ആയിട്ടില്ല. ഗുഹയിലും  വനത്തിലും ജീവിക്കുന്നവൻ ... ദേഷ്യക്കാരൻ....... 

ഏഴാമത്തെ അവതാരമാണ് രാമൻ..
ആദ്യത്തെ സാമൂഹിക ജീവി... കുടുംബ ബന്ധങ്ങൾ .. നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവൻ. മനുഷ്യബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവൻ......

എട്ടാമത്തെ അവതാരമായ ബലരാമൻ കൃഷിക്കാരനാണ്. കൃഷിയുടെ പ്രാധാനം മനസ്സിലാക്കുന്ന  ജനതയുടെ റോൾ മോഡൽ. ......

ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണ
ൻ എന്നത് "രാജ്യതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, നന്മ ചെയ്യുന്നവൻ.. ഒരു സമൂഹത്തെ നല്ല രീതിയിൽ ജീവിക്കണമെന്ന് പഠിപ്പിച്ചവൻ.... നന്മയുടെ ദൃഷ്ടാന്തം .. തിൻമ
ക്കെതിരെ സന്ധിയില്ലാതെ യുദ്ധം ചെയ്തവ
ൻ.......

അവസാനത്തെ അവതാരമാണ് കൽക്കി.......
നക്ഷത്രങ്ങൾ കീഴടക്കുന്ന മനുഷ്യൻ.. അതായത് ഈ നമ്മൾ.........

 മോൻ ഞെട്ടിത്തരിച്ചിരി ക്കുകയാണ്. ഹോ... ഇതാണമ്മേ ഞാൻ പഠിച്ചത് .. അമ്മ ഇതൊക്കെ എങ്ങനെ പഠിച്ചു......? ഞാൻ കേട്ടത് അല്ല തന്നെ പഠിപ്പിച്ചത് ഹിന്ദു ഗ്രന്ഥങ്ങൾ ഒക്കെ കെട്ടുകഥകളാണെ ന്നാണല്ലോ......? 

മോനേ... ഇതൊക്കെ 10000നു മേലേ വർഷങ്ങൾക്കുമുന്നെ എഴുതപ്പെട്ടതാണ് ഇനിയുമുണ്ട് മോനെ സമയം കിട്ടുന്നതനുസരിച്ച് പറഞ്ഞു തരാം......

സ്വാതന്ത്ര്യത്തിന് മുൻപും പിൻപും  നമ്മുടെ വിദ്യാഭ്യാസ രീതി ,ആചാരങ്ങൾ,വിശ്വാസങ്ങൾ ഇതെല്ലാം   നമ്മളെ അടിമകളാക്കി ഭരിച്ചിരുന്നവർ, നമ്മൾ പഠിപ്പിച്ചത് നമ്മൾ ഒരിക്കലും ആത്മാഭിമാനം ഉള്ളവർ ആകരുത് എന്ന് ആഗ്രഹിച്ചിരുന്നവരാണ് അവർ , അവർ നമ്മുടെ പൈതൃകത്തെ ചോദ്യം ചെയ്യും ,അതിനെ താറ് അടിച്ചു കാണിക്കും.  അതിന്റെ പരിണിത ഫലമാണ് ഇന്നത്തെ തലമുറ......

യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികരിൽ നിന്നും പഠിച്ചത് പലതും ഉപേക്ഷിച്ച് കള്ളത്തരങ്ങളുടെ പുറത്തു കേറിയുളള യാത്ര ആണ് അതിൽ നമ്മൾ മനപൂർവം പലതും ഉപേക്ഷിച്ച് നമുടെ ധർമ്മത്തെ ചവിട്ടി പുറം കാലിന് തട്ടികളയുന്നു. പഠിച്ചാലും തീരാത്തതായ അത്രയും സനാതന ധർമ്മത്തിൽ (ഹിന്ദു ധർമ്മത്തിൽ) ഉണ്ട്.......

സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള  ഹിന്ദു മതത്തിലെ
ചില അടിസ്ഥാന ജ്ഞാനങ്ങൾ.

 ചോദ്യം
"ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?
ഉത്തരം
ഉണ്ട്. എന്നെന്നും നിലനില്ക്കുന്ന സനാതന ധർമ്മം അതാണ് മതം......

ചോദ്യം
 "മതസ്ഥാപകനണ്ടോ" ?

ഉത്തരം
ഉണ്ട് . സച്ചിദാനന്ദസ്വരൂപനായ ഈശ്വരൻ .......

 ചോദ്യം
"ഒരു മത ഗ്രന്ഥമുണ്ടോ?

ഉത്തരം
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം 📖

 ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന്അറിയാൻ സാധിക്കുന്നതിലും അതിപുരാതനമായ ഒരുചരിത്രം........

 ഹിന്ദു മതത്തിൽ എല്ലാം ഉണ്ട്  ഹിന്ദുമതത്തിൽ ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല . 
എന്തെന്നാല് ഹിന്ദുമതം 'സനാതനധർമ്മ'മാണ്...... 

അത് സർവ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .......

സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ വച്ച്പറഞ്ഞ സത്യവചനങ്ങൾ ഇവിടെ ഓർമ്മിക്കുക......

" ഒരു മതം സത്യമാണെങ്കിൽ
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയിൽ
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് " 📖

ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം.......

വേദങ്ങൾ(ശ്രുതി)

1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,

1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,

1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,

1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം

ഉപനിഷത്(ശ്രുതി)

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

ദശോപനിഷത്തുക്കള്‍

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

ഷഡ്ദര്‍ശനങ്ങൾ

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി

സ്മൃതി(ധര്‍മ്മശാസ്ത്രം)

പ്രധാനപ്പെട്ടവ 20

1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.)

പുരാണങ്ങള്‍

 അഷ്ടാദശപുരാണങ്ങൾ

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം

ലോക ഇതിഹാസങ്ങൾ

1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.

രാമായണം

രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍......

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം

മഹാഭാരതം

മഹാഭാരതത്തിൽ 18പര്‍വ്വങ്ങള്‍.

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

ശ്രീമദ് ഭഗവത് ഗീത 

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)

1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്.....

 (കടപ്പാട്)

Monday, April 18, 2022

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

🌸തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം 

“🌸തപോധനാനാമവിതര്‍ക്കിതാഗ്രജ
പ്രഭാവ സംഭൂത സമുദ്രജോര്‍വിയില്‍…
സമസ്ത വിദ്യയ്ക്കൊരു ജന്മഭൂമിയായ്‌
സ്ഫുരിച്ചു നല്‍ പുരുവനം പുരാതനം!”🌸

ശ്രീ പരശുരാമന്‍ മഴുവെറിഞ്ഞ്‌ സൃഷ്ടിച്ച പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളില്‍ നടുഭാഗമായ പെരുവനം ഗ്രാമത്തെ കുറിച്ചുള്ള ശ്ലോകമാണിത്‌. കിഴക്ക്‌ കുതിരാന്‍, പടിഞ്ഞാറ്‌ എടത്തിരുത്തി, തെക്ക്‌ ഊഴത്ത,‌ വടക്ക്‌ അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ശ്രീ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ പാര്‍വ്വതീസമേതനായ ശ്രീ പരമശിവനാണ്‌. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത്‌ ശ്രീ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ തന്നെയാണ്‌.
ശ്രീ ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശ്രീ ശാസ്താവ്‌ എന്ന പേര്‌ കാലക്രമേണ ലോപിച്ചാണ്‌ ശ്രീ തിരുവുള്ളക്കാവ്‌ ശാസ്താവായി മാറിയതെന്ന്‌ വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ്‌ ശ്രീ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശ്രീ ശാസ്താവ്‌ ജ്ഞാനമൂര്‍ത്തിയായ ശ്രീ വിദ്യാശാസ്താവാണ്‌.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊടുംകാടിനുള്ളില്‍ ശ്രീ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ്‌ വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ്‌ ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന്‌ കാണാന്‍ പോലും പ്രയാസമായ മൂന്ന്‌ ശിലകള്‍ മാത്രമാണുള്ളത്‌. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന്‌ നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ്‌ ഉള്ളത്‌. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ്‌ പതിവ്‌. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശ്രീ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ്‌ ഉണ്ടായത്‌.ശ്രീ 
തിരുവുള്ളക്കാവ്‌ ശാസ്താവ്‌ ശ്രീ പ്രഭ എന്ന പത്നിയോടും ശ്രീ സത്യകന്‍ എന്ന പുത്രനോടും കൂടിയാണ്‌ എന്നതാണ്‌ സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ്‌ ഉഗ്രരൂപിയായി ശ്രീ ശാസ്താവ്‌ വസിച്ചുരുന്നുവത്രേ. അതുകൊണ്ട്‌ മഴനനയുന്ന ശ്രീ ശാസ്താവിനെ ‘നനശാസ്താവ്‌’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശ്രീ ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ ശ്രീ മഴമംഗലം നമ്പൂതിരിയാണ്‌ തിരുവുള്ളക്കാവ്‌ ക്ഷേത്രത്തത്തിന്‌ മേല്‍ക്കൂര നിര്‍മ്മിച്ച്‌ നല്‍കിയത്‌.
ഹൈന്ദവര്‍ ശ്രീ സരസ്വതീദേവിയേയും ശ്രീ ദക്ഷിണമൂര്‍ത്തിയേയുമാണ്‌ വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്‌. എന്നാല്‍ ശ്രീ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ വിദ്യയുടെ ഉപാസകനായി മാറിയതിന്‌ പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്‌. മന്ദബുദ്ധിയായ പട്ടത്ത്‌ വാസു ഭട്ടതിരിക്ക്‌ ശ്രീ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന്‌ ഇത്രയധികം പ്രാധാന്യം കൈവന്നത്‌.
ലോകസഞ്ചാരിയായ ശ്രീ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ ശ്രീ മഴമംഗലം നമ്പൂതിരി, ഭക്തനായ ശ്രീ എടപ്പലത്ത്‌ നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെശ്രീ  ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിശ്വാസം. ശ്രീ വാസുഭട്ടതിരിക്കൊപ്പം ശ്രീ ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച്‌ പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ്‌ വിദ്യാരംഭത്തിന്‌ ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടികളെ വിദ്യാരംഭം നടത്തുന്നത്‌ അവരുടെ ഭാവിശ്രേയസ്സിന്‌ ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ്‌ വിശ്വാസം.
തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്‌. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത്‌ ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന്‌ അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത്‌ ഏറ്റ്‌ ചൊല്ലും. തുടര്‍ന്ന്‌ വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട്‌ കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച്‌ അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന്‌ അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത്‌ കുട്ടി ഏറ്റ്‌ ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.
മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടത്താറുണ്ട്‌. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശ്രീ ശാസ്താവും പ്രധാന പങ്കാളിയാണ്‌. ദേവസംഗമത്തിന്‌ തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത്‌ ഈ ക്ഷേത്രത്തില്‍ തന്നെയാണ്‌. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്‌.
അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ്‌ ശ്രീ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്‌; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശ്രീ ശാസ്താവ്‌ അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക്‌ നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.
നാവ്‌നാരായം, സാരസ്വത പുഷ്പാഞ്ജലി, കദളിപ്പഴം, നെയ് വിളക്ക് എന്നിവ പ്രധാനവഴിപാടുകളാണിവിടെ.. നാവ് നാരായം അതീവ പ്രാധാന്യമേറിയ പ്രതീകാത്മക വഴിപാടാണ്. നാവിന്റെ വെള്ളിരൂപം ശാസ്താവിന് വഴിപാടായി സമര്‍പ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉത്തമമാണ് സാരസ്വത പുഷ്പാഞ്ജലി. ഇതോടൊപ്പം നല്‍കുന്ന ജപിച്ച സാരസ്വതം നെയ്യ് അനുഷ്ഠാനപൂര്‍വം സേവിക്കണം. അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധിവരുത്തി അല്‍പ്പം നെയ്യ് സേവിച്ച്, പഠിക്കുക. അത്യധികം പ്രാധാന്യമേറിയ മറ്റൊരു വഴിപാടാണ് തിരുവുള്ളക്കാവിലെ വിദ്യാസരസ്വതി അര്‍ച്ചന. പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസികവും ആത്മീയവുമായ കരുത്ത് പകരുന്നതിനും ദൈവാനുഗ്രഹമേകുന്നതിനുമായി നടത്തുന്ന ഈ അര്‍ച്ചന ഒരാഴ്ച നീളുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മകരത്തിലാണ് വിദ്യാസരസ്വതി അര്‍ച്ചന നടത്തുന്നത്. എല്ലാ ദിവസവും അര്‍ച്ചനക്ക് ശേഷം സാരസ്വതം നെയ്യ് കുട്ടികള്‍ക്ക് സേവിക്കാനായി നല്‍കും. ഏഴു ദിവസത്തെ യജ്ഞാവസാനം വിപുലമായ പ്രസാദമൂട്ടും നടക്കും. ഭഗവാന്റെ അനുഗ്രഹം അനുഭവത്തിലൂടെ അറിഞ്ഞ ഭക്തര്‍ നിരവധിയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.