#അവധൂദന്മാർ #
ഭാരതത്തിലെ അവധൂദ സാധുകളെ തിരിച്ചറിയാൻ ഭാരതീയർക്ക് പലപ്പോഴും കഴിഞ്ഞിട്ടില്ല . നമ്മളെക്കാൾ അവരിൽ പലരെയും തിരിച്ചറിഞ്ഞത് വിദേശികൾ ആണ് .
ബാബ നീം കരോലി , സാക്ഷാൽ ഹനുമാൻ സ്വരൂപമായ ബാബയെ നമ്മെക്കാൾ അറിയുന്നത് വിദേശികൾക്കാണ് .വിശ്വപ്രസിദ്ധ സംഗീത സംഘമായിരുന്ന ബീറ്റിൽസ് സ്വാമിയുടെ ശിഷ്യർ ആയിരുന്നു .
സത്യാന്വേഷികളായി ഈ മണ്ണിലേക്ക് വന്ന പലർക്കും ബാബ വഴികാട്ടി . ഹിമാലയശിഖരത്തിൽ ഒരു ബെഞ്ചിൽ ഒരു കമ്പിളി പുതച്ചു , ബാലചേഷ്ടകളുമായി പുഞ്ചിരിച്ചു , പഴകിയ ആപ്പിൾ പഴങ്ങൾ ഭക്ഷിച്ചു ,സദാ രാമ നാമം ജെപിച്ചു ബാബ വിശ്വത്തിന് മാർഗ്ഗദർശിയായി...
ബാബയുടെ ആദ്യത്തെ ആശ്രമം ഉത്തർപ്രദേശിലായിരുന്നു . ബാബയെ ടിക്കറ്റ് എടുക്കാത്തതിന് ഒരു എക്സാമിനർ പുറത്താക്കി . ട്രെയിൻ അവിടെ നിന്ന് പിന്നീട് മുന്നോട്ട് നീങ്ങിയില്ല , ഒടുവിൽ അധികൃതർ ബാബയോട് മാപ്പ് ചോദിച്ചു .പിന്നീട്
ആ ഗ്രാമത്തിൽ ബാബ കുറെ കാലം വസിച്ചു .
അവിടെ നിന്നാണ് നീം കരോലി എന്ന നാമം കിട്ടിയത് .
അതിന് ശേഷമാണ് അദ്ദേഹം ഹിമാലയത്തിലേക്ക് വന്നത് . അദ്ദേഹത്തിന്റെ ചേഷ്ടകൾ പലപ്പോഴും , വാനരസമാനം ആയിരുന്നു .
ബീറ്റിൽസിന് പിറകെ ഒരുപാട് വിദേശികൾ അദ്ദേഹത്തെ കാണാൻ വന്നു .അദ്ദേഹത്തിന്റെ ജീവിതം വളരെ ലളിതമായിരുന്നു , " രാമ , രാമ" എന്നു മാത്രമേ ഉപദേശിച്ചിരുന്നുള്ളു , എങ്കിലും നിരവധി ഭക്തർ അദ്ദേഹത്തെ തേടിയെത്തി, പലരും ഹിപ്പികളായിരുന്നു . അവർക്ക് ലഹരി ഉപയോഗവും ഉണ്ടായിരുന്നു.
ഒരിക്കൽ ഒരു ഹിപ്പി അദ്ദേഹത്തോട് അനുഗ്രഹം ചോദിച്ചു . ബാബ ഹിപ്പിയുടെ പോക്കറ്റിൽ കൈയ്യിട്ടു . ഒരു ചെറിയ പാക്കറ്റിൽ പൊതിഞ്ഞ ലഹരി മരുന്ന് എടുത്തു . ബാബ ലഹരിയുടെ ഉപയോഗത്തിന് എതിരെയായിരുന്നു . എന്നാൽ എൽ എസ് ടി എന്ന ആ ലഹിരി വസ്തു ഭാരതത്തിൽ സുപരിചിതമായിരുന്നില്ല .
ഇത് എന്താണ് എന്ന് ചോദിച്ച ബാബയോട്
" എനിക്കുള്ള മരുന്നാണ്"
എന്ന് ഹിപ്പി കള്ളം പറഞ്ഞു .
ബാബ അതിൽ നിന്നൊരു ഗുളിക കഴിച്ചു . 300 മൈക്രോ ഗ്രാം ഉള്ള ഒരു ഗുളിക സാധരണ ഒരാളെ മയക്കാൻ അത് ധാരാളമായിരുന്നു . ബാബ അടുത്ത ഗുളികയും കഴിച്ചു അങ്ങനെ 4 ഗുളിക അതായത് 1200 മൈക്രോ ഗ്രാം എൽ എസ് ടി കഴിച്ചു . ഹിപ്പി ആകെ ഭയന്നു വിറച്ചു . ബാബയുടെ കൈ ഒന്ന് വിറച്ചു , എന്നിട്ട് ഹിപ്പിയുടെ തോളിൽ തട്ടി പറഞ്ഞു ,
" നോ എൽ എസ് ടി , ഒൺലി രാം രാം "
പിന്നീട് ആ ഹിപ്പിയാണ് ബാബയുടെ ഏറ്റവും വലിയ ശിഷ്യനായ രാംദാസ് ആയി മാറിയത് .
1900 ജനിച്ച ബാബ , 1973 ൽ മഹാസമാധി സ്വീകരിച്ചു. സമാധിക്ക് ശേഷവും , ഏത് പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ ഭക്തരുടെ രക്ഷക്ക് അദ്ദേഹം ഉണ്ട്.
പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നായിക ജൂലിയ റോബർട്ട്സ് , പിൽക്കാലത്ത് ബാബയുടെ ശിക്ഷയായി മാറി. ബാബയുടെ മഹാസമാധിക്ക് ശേഷമായിരുന്നു ഇത് . ഇത് പോലെ പലർക്കും ബാബയുടെ സമാധിക്ക് ശേഷം ബാബ ദർശനം നൽകിയിട്ടുണ്ട് .
ഈ അടുത്ത് ഭാരതം സന്ദർശിച്ച ഫേസ്ബുക്ക് സിഈഒ മാർക്ക് സൻബെർഗ് , ആദ്യം പോയത് ഹിമാലയത്തിൽ ബാബയുടെ ആശ്രമത്തിലേക്കായിരുന്നു .
ഗൂഗിൾ.org ന്റെ സ്ഥാപകനും ലോകാരോഗ്യ സംഘടനയിൽ ചിക്കൻപോക്‌സ് നിർമാർജന സംഘത്തിന്റെ തലവനുമായ ലാറി ബ്രില്യന്റെ ബാബയുടെ നേരിട്ടുള്ള ശിഷ്യനാണ് .ബാബയാണ് അദ്ദേഹത്തോട് ചിക്കൻപോക്സിനെതിരെ ഒരു നിർമാർജന പദ്ധതി തുടങ്ങാൻ ആവശ്യപ്പെട്ടത് .
ലോകപ്രശസ്തരായ പല തൊഴിൽദാതകളും സംരംഭകരും എല്ലാം ബാബയുടെ ഭക്തരാണ് . അവരുടെ ലിസ്റ്റ് എടുക്കാൻ നിന്നാൽ ഒരുപക്ഷേ ഇവിടെ എഴുതി തീരില്ല .
എന്നാൽ ഒരാളെ കൂടെ എഴുതണം എന്ന് തോന്നുന്നു .
ബാബക്ക് ആപ്പിൾ വലിയ ഇഷ്ടമായിരുന്നു . എല്ലാവര്ക്കും കഴിക്കാൻ ആപ്പിൾ നൽകുമായിരുന്നു . ഇത് മലയാളി യോഗിയായ ശ്രീ എം തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട് .
അങ്ങനെ വിദേശത്തു നിന്നൊരു വീഡിയോ ഗെയിം നിർമാതാവായ യുവാവ് വന്നു ബാബയെ കാണാൻ . അയാൾ ഡൽഹിയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഹിമാലയത്തിലെ ആശ്രമത്തിലെത്തി . ബാബക്ക് വളരെ പ്രിയപ്പെട്ട കശ്മീരി ആപ്പിൾ ഒരു കൂട കൈയ്യിലേന്തിയാണ് വന്നത് , എന്നാൽ ബാബ സമാധിയായ വിവരം അപ്പോഴാണ് അയാൾ അറിഞ്ഞത് . കൈയിൽ കരുതിയ ആപ്പിൾ കൂട അദ്ദേഹം ബാബയുടെ ചിത്രത്തിന് മുന്നിൽ സമർപ്പിച്ചു , ബാബയുടെ അനുഗ്രഹം വാങ്ങി , തിരിച്ചുപോയി ഒരു സംരംഭം തുടങ്ങി .
ആ യുവാവാണ് പിൽക്കാലത്ത് ആപ്പിൾ കമ്പനിയുടമയായ സ്റ്റീവ് ജോബ്സ് .
No comments:
Post a Comment