പരമാത്മ ചൈതന്യത്തിന്റെ തൊണ്ണൂറ്റിആറ് തത്വങ്ങളെ ഹരിനാമകീർത്തനത്തിൽ നാല്
വരികളിൽ കൂടി അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നത് ഒന്ന് 'ശ്രദ്ധിക്കൂ...
"അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്നനാഥ ജയ നാരായണായ നമ "
അർത്ഥം:
അയ്യഞ്ചുമഞ്ചുമുടനയ്യാ ( 5 x 5 = 25 ) + 5 + 5 = 35
അയ്യഞ്ചു ( 5 x 5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?
പഞ്ചഭൂതങ്ങൾ
1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം
ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]
1.കണ്ണ്, 2.ചെവി, 3.മൂക്ക് , 4.നാക്ക്, 5.ത്വക്ക്
ജ്ഞാനേന്ദ്രിയങ്ങൾ [സൂക്ഷ്മം]
1.ശബ്ദം, 2.സ്പർശം, 3.രൂപം, 4.രസം, 5.ഗന്ധം
Pപഞ്ചകര്‍മേന്ദ്രിയങ്ങള്‍
1.വായ, 2.കൈകള്‍ , 3.കാലുകള്‍, 4.ജനനേന്ദ്രിയം, 5.മലദ്വാരം
നമ്മുടെ ശരീരത്തില്‍ പത്തു പ്രാണനുകളുണ്ട്.
പഞ്ചപ്രാണന്‍
1.പ്രാണൻ, 2.അപാനൻ, 3.സമാനൻ, 4.ഉദാനൻ, 5.വ്യാനൻ
ഇങ്ങനെ 25 തത്ത്വങ്ങൾ.
പിന്നത്തെ പഞ്ചപ്രാണന്‍
1.നാഗൻ, 2.കൂർമ്മൻ, 3.കൃകലൻ, 4.ദേവദത്തൻ, 5.ധനഞ്ജയൻ
കര്‍മ്മേന്ദ്രിയങ്ങള്‍
1.വചനം, 2.ദാനം, 3.ഗമനം, 4.വിസര്‍ഗ്ഗം, 5.ആനന്ദം
ഷഡാധാരങ്ങള്‍
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, ആനാഹതം, വിശുദ്ധി, ആജ്ഞ
അഷ്ട കഷ്ടങ്ങൾ
1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5.മദം, 6.മാത്സര്യം, 7.ഡംഭ് , 8.അസൂയ
അഷ്ടകരണങ്ങൾ
1.മനസ്സ്, 2.ബുദ്ധി, 3.ചിത്തം, 4.അഹങ്കാരം, 5.സങ്കൽപം [മനസ്സിൽ], 6.നിശ്ചയം [ബുദ്ധിയിൽ], 7.അഭിമാനം [അഹങ്കാരത്തിൽ], 8.അവധാരണം [ചിത്തത്തിൽ]
എൺമൂന്നു ( 8 x 3 = 24 )
ഇളാ പിംഗളാ സുഷ്മ്ന ഇവ 3
സൂര്യ മണ്ഡലം, സോമ മണ്ഡലം, വഹ്നി മണ്ഡലം ഇവ 3
വാതം പിത്തം കഫം ഇവ 3
പുത്രേഷണ വിത്തേഷണ ദാരേഷണ ഇവ 3
സത്വം രജസ്സ് തമസ്സ് ഇവ 3.
ജാഗ്രത്, സ്വപ്നം, സുഷ്പ്തി ഇവ 3
ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം ഇവ 3
സ്ഥൂലം, സൂക്ഷ്മം, കാരണം ഇവ 3
ഇങ്ങനെ 24 .
ഏഴുമഥ
രസം, രക്തം, മാംസം, മേദസ്സ്, മജ്ജ, അസ്ഥി, ശുക്ലം ഇവ 7
ചൊവ്വോടൊരഞ്ചുമപി :
പിന്നെ 5
അന്നമയം, മനോമയം, പ്രാണമയം, വിജ്ഞാനമയം, ആനന്ദമയം ഇങ്ങനെ 5
രണ്ടൊന്നു ( 2 + 1 = 3 )
രണ്ടും ഒന്നും മൂന്ന് : അതായത് ബ്രഹ്മ വിഷ്ണു മഹേശ്വരൻ.
ഇങ്ങനെ 96 തത്ത്വത്തിലാണ് ഈശ്വരന്റെ സ്ഥിതി എന്ന് എന്റെ മനസ്സിൽ ഉറപ്പാൻ വേണ്ടി നാരായണ.. നിന്നെ നമസ്കരിക്കുന്നു.
5 x 5 = 25
+ 5
+ 5
+ 6
+ 8
+ 8
8 x 3 + 24
+ 7
+ 5
2 + 1 + 3
➖➖➖➖➖➖➖➖➖
ആകെ : 96 തത്ത്വങ്ങൾ.
.
.
കടപ്പാട് 🙏
No comments:
Post a Comment