Sunday, September 21, 2025

നവരാത്രി ദിനം


*🙏🏻ഓം ശ്രീ സരസ്വത്യൈ നമഃ🙏🏻*

××××××××××××÷××××××××÷÷÷××
*🔹നവരാത്രി🔹*.
🦚🦚🦚🦚🦚🦚
××××××××××××÷××××××××÷÷÷××

*ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി*.
*ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം*. 

*ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു*.

*_നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും_ 
 
 _അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും__ 

 _അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു._ 

*ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്*.

കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. 

ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്.

ഈ ദിവസങ്ങളിൽ മൂകാംബികാക്ഷേത്ര ദർശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. 

*കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്*, 
*തൃശ്ശൂരിലെ തിരുവുള്ളക്കാവ്*, 

*കൊരട്ടി മുളവള്ളിക്കാവ്*, 

*എറണാകുളത്തെ ചോറ്റാനിക്കര,* 

*തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളിൽ നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു*.
*വിവിധ നവരാത്രികൾ**
*യഥാർത്ഥത്തിൽ അഞ്ച്* നവരാത്രികൾ* *ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോൾ ആഘോഷിക്കപ്പെടുന്നുള്ളൂ*.

*ശരത് നവരാത്രി*
ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബർ‌-ഒക്ടോബർ) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത്. 

വടക്കേ ഇന്ത്യയിൽ ചിലർ ബന്ദാസുര വധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ മറ്റു ചിലർ ശ്രീരാമൻ രാവണനെ വിജയിച്ചതിന്റെ ഓർമ്മക്കായും ആഘോഷിക്കുന്നു. മൈസൂർ ചാമുണ്ഡി ക്ഷേത്രത്തിലെ ദസ്സറ പ്രസിദ്ധമാണ്. 

കേരളത്തിൽ ഇത് സരസ്വതീ പ്രധാനമാണ്. പൂജവെപ്പും വിദ്യാരംഭവും ഇതോട് അനുബന്ധിച്ചു നടക്കുന്നു.


*വസന്ത നവരാത്രി*
വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാർച്ച്-ഏപ്രിൽ) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. രാമനവമിയോടനുബന്ധിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

*അശാത നവരാത്രി*
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. ഭഗവതി വരാഹിയുടെ ഉപാസകന്മാർക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. 
ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃക്കളിൽ ഒരാളാണ് വരാഹി. ഇത് പരാശക്തി തന്നെയാണ്. *ഹിമാചൽ പ്രദേശിൽ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.*

*നവരാത്രിയും ബൊമ്മക്കൊലുവും* 

ദേവിയുടെ പടു കൂറ്റൻ കോലങ്ങൾ മുതൽ മണ്ണിൽ തീർത്ത കൊച്ച് ബൊമ്മകൾ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. 

ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാ ദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു. 

*തമിഴ് നാട്ടിൽ ബ്രാഹ്മണർ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കൽ*.


*നവരാത്രി വ്രതം*

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 

9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. 

കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. 

*ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, കാളികാ പുരാണം, മാർക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം*.


*ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ*
*അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ*
*ഏകഭക്തേന* *നക്തേനായാചിതോ പോഷിതൈഃ ക്രമാത്*.

*ദുർഗ്ഗാഷ്ടമി*
*ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും* *പുസ്തകങ്ങളും പൂജ* *വയ്ക്കുന്നത്*. 

പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.

*മഹാനവമി*

*പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്*. 

*ഭഗവതിയെ ഐശ്വര്യദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു*.

*വിജയ ദശമി*

*കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു*. 

*ദുർഗ്ഗയുടെ വിജയ സൂചകമായ ഈ ദിനം ക്ഷത്രിയർ പ്രധാനമായി കരുതുന്നു*. 

*അന്ന് പൂജവെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു*.

*ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം* *താരകോദയേ*
*സ കാലോ വിജയോ ജേഞയഃ* *സർവ്വകാര്യാർത്ഥസിദ്ധയേ*

എന്നാണ് പ്രമാണം. 

*സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്*. 

*വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു*.

❣️💧❣️💧❣️💧❣️💧❣️

××××××××××××÷××××××××÷÷÷××
*_🚩നവരാത്രിയുടെ ആദ്യദിനം_
DAY O1
 
*ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ് പാര്‍വതി. സംസ്‌കൃതത്തില്‍ ശൈല്‍ എന്നാല്‍ പര്‍വ്വതമെന്നാണ് അര്‍ത്ഥം. അതിനാലാണ് പാര്‍വതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്.*

*കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യില്‍ ശൂലവും മറു കയ്യില്‍ താമരയും ദേവിയേന്തിയിരിക്കുന്നു. യാഗാഗ്‌നിയില്‍ ദഹിച്ച സതീദേവിയുടെ പുനർ ജന്‍മമാണ് ശൈലപുത്രി. ഹൈമവതി, പാര്‍വതി തുടങ്ങിയ നാമരൂപങ്ങളും ഇതില്‍ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു.*

*(കടപ്പാട്)*

*🚩🕉️🔯🪔BGG🪔🔯🕉️🚩*
DAY 02
നവരാത്രി രണ്ടാം ദിവസം 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

*നവരാത്രി (ദ്വിതീയ )*

❦ ════ •⊰❂⊱• ════ ❦
*നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ രണ്ടാമത്തെ ഭാവമാണ് ദേവി ബ്രഹ്മചാരിണീ.*

*നവരാത്രിയില്‍ രണ്ടാം ദിവസമായ ദ്വിതീയയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ബ്രഹ്മചാരിണീ ഭാവത്തില്‍ ആരാധിക്കുന്നു.* 

*ദേവി ബ്രഹ്മചാരിണീ*

*ധ്യാന ശ്ലോകം:*

*ദധാനാ കരപത്മാഭ്യാമഭ*-
*യമക്ഷമാലാ കമണ്ഡലു*
*ദേവീ പ്രസീദ തു മയി* 
*ബ്രഹ്മചാരിണ്യനുത്തമാ*...
🙏

*_🚩ദ്വിതീയം  ബ്രഹ്മചാരിണീ_*  

*നവരാത്രിയുടെ രണ്ടാം ദിനം ബ്രഹ്മചാരിണീ ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്.* 

*ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ ശക്തിഭാവങ്ങളില്‍ ബ്രഹ്മചാരിണീ ഭാവത്തിലാണ് നവരാത്രിയുടെ രണ്ടാം ദിനം ആരാധന.*

*ശിവന്റെ പത്നിയായ്ത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.* 

*അതിന്റെ ഐതിഹ്യം ഇനിപ്പറയുന്നു: പരമേശ്വരന്‍റെ പ്രീതിക്കായി കയ്യിൽ ജപമാലയും കമണ്ഡലുവുമേന്തി തപസ്സു ചെയ്ത പാര്‍വതീ ദേവി ഒടുവിൽ ശിവപ്രീതിക്ക് അര്‍ഹയാവുകയും പാര്‍വതിയുടെ പ്രേമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവൻ  ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി.*

*നവരാത്രിയിലെ രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. 'ബ്രഹ്മചാരിണീ' സ്വാധിഷ്ഠാനചക്രത്തിന്റെ നാഥ കൂടിയാണ്.* 

*ബ്രഹ്മചാരിണീ  സ്തുതിക്കുള്ള പ്രാർഥന ഇപ്രകാരമാണ്:*

*ദധാനാ  കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ । ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ॥*

*ധ്യാനം:-*

*വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം ജപമാലാകമണ്ഡലുധരാം ബ്രഹ്മചാരിണീം ശുഭാം ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം ദ്വിതീയദുര്‍ഗാം ത്രിനേത്രാം ധവളവര്‍ണാം ബ്രഹ്മരൂപാം പുഷ്പാലങ്കാരഭൂഷിതാം പദ്മവദനാം പല്ലവാധരാം കാന്തങ്കപോലാം പീനപയോധരാംകമനീയാം ലാവണ്യാം സ്മേരമുഖീം നിംനനാഭിം നിതംബനീം*

*സ്തോത്രം:*

*തപശ്ചാരിണീ ത്വം ഹിതാപത്രയനിവാരിണീ ബ്രഹ്മരൂപധരാം ബ്രഹ്മചാരിണീം പ്രണമാമ്യഹം നവചക്രഭേദിനീ ത്വം ഹി നവ ഐശ്വര്യപ്രദായിനീ ധനദാം സുഖദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം ശങ്കരപ്രിയാത്വം ഹി ഭുക്തി-മുക്തിദായിനീ ശാന്തിദാം മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം* 

*അറിവിന്‍റെ മൂർത്തീഭാവമാണ് ബ്രഹ്മചാരിണീ ദേവി. കുജദോഷം, മംഗല്യതടസ്സം എന്നിവ നീങ്ങാൻ ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ്. ദേവി  ഭക്തന്റെ മനസ്സിലെ വിഷമതകൾ എല്ലാം നീക്കി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം. മുല്ലപ്പൂമാല സമർപ്പിക്കുന്നതും ഉത്തമമാണ്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

DAY 03
*_🚩നവരാത്രി മൂന്നാം ദിവസം_*

*മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.*

*അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു.*

*ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. ദേവിക്ക് പത്തുകൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്.*

 *ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിധാനങ്ങളോടെ സിംഹവാഹിനിയായ ദേവീ സങ്കല്‍പ്പമാണ് ദേവി ചന്ദ്രഘണ്ഡയുടേത്.* 

*ചന്ദ്രഘണ്ഡാദേവി മണിപുരചക്രത്തിന്റെ അധിദേവതയാണ്.*

*ദേവീ സ്തുതി:*

*പിണ്ഡജപ്രവരാരൂഢാ* *ചന്ദ്രകോപാസ്ത്രകൈര്യുതാ*
*പ്രസാദം തനുതാം മഹ്യം ചന്ദ്ര ഘണ്ഡേതി വിശ്രുതാ*

*ധ്യാനം:*

*വന്ദേ വാഞ്ഛിതലാഭായ* *ചന്ദ്രാര്‍ധകൃതശേഖരാം*
*സിംഹാരൂഢാം ദശഭുജാഞ്ചന്ദ്രഘണ്ഡാം യശസ്വനീം*
*കഞ്ജനാഭാം മണിപുരസ്ഥിതാം* *തൃതീയദുര്‍ഗാം ത്രിനേത്രാം*
*ഖഡ്ഗഗ ദാത്രിശൂലചാപധരാം പദ്മ കമണ്ഡലു മാലാ വരാഭയകരാം*
*പടാംബര പരിധാനാം മൃദുഹാസ്യാം നാനാലങ്കാരഭൂഷിതാം*
*മഞ്ജീര-ഹാര-കേയൂര-കിങ്കിണീ രത്നകുണ്ഡല മണ്ഡിതാം*
*പ്രഫുല്ലവദനാം ബിംബാധരാം കാന്തങ്കപോലാംതുംഗകുചാം*
*കമനീയാം ലാവണ്യാം ക്ഷീണകടിം നിതംബനീം*

*സ്ത്രോത്രഃ*

*ആപദുദ്ധാരിണീ ത്വം ഹി ആദ്യാശക്തിഃ ശുഭാ പരാ*
*അണിമാദിസിദ്ധിദാത്രി ചന്ദ്രഘണ്ഡേപ്രണമാമ്യഹം*
*ചന്ദ്രമുഖീ ഇഷ്ടദാത്രീ ഇഷ്ടമന്ത്രസ്വരൂപണീ*
*ധനദാത്ര്യാനന്ദദാത്രീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം*
*നാനാരൂപധാരിണീ ഇച്ഛാമയീ ഐശ്വര്യദായനീ*
*സൗഭാഗ്യാരോഗ്യദായനീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം*
*കുശിഷ്യായ കുടിലായ വഞ്ചകായ നിന്ദാകായ ച*
*ന ദാതവ്യം ന ദാതവ്യം ന ദാതവ്യങ്കദാചന*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

DAY 04
*_🚩നവരാത്രി നാലാം ദിവസം - കൂശ്മാണ്ഡ_*
നവരാത്രി നാലാം
ദിവസം
🪔🪔🪔🪔🪔🪔🪔

*ദേവി കൂശ്മാണ്ഡ*

ധ്യാന ശ്ലോകം:

''സുരാ സമ്പൂർണ്ണ കലശം 
രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം 
കൂശ്മാണ്ഡാ ശുഭദാസ്തു മാ''

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് ''കൂഷ്മാണ്ഡ ''എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. നവരാത്രിയിൽ നാലാം ദിവസം പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ്  ആരാധിക്കുന്നത്

'കു' എന്നാൽ കുറവിനെയും  (ചെറിയ), 'ഊഷ്മം ' എന്നാൽ താപത്തെയും(ഊർജ്ജം), 'അണ്ഡാ' എന്നാൽ  ജഗദ്വിഷയകമായ അണ്ഡത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ  മൂന്നുവാക്കുകൾ ചേർന്ന് ഉരുത്തിരിഞ്ഞ നാമം കൂശ്മാണ്ഡ. പേരുപോലെത്തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ എന്നർത്ഥം. അതുകൊണ്ടുതന്നെ സൂര്യമണ്ഡലം നിയന്ത്രിക്കുന്നതും ഈ ദേവീഭാവം.   
കഴിഞ്ഞ മൂന്നുദിവസം ഇച്ഛാശക്തിയ്ക്കായിരുന്നു മുന്‍തൂക്കം. ഇന്നുമുതൽ ഇനിയുള്ള മൂന്നുദിവസം ജ്ഞാനശക്തിക്കാണു മുന്‍തൂക്കം.
തന്നിൽനിന്നും സകലതും സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവാണ് കൂശ്മാണ്ഡ. ആദിപരാശക്തിയാണ് ഈ ദേവീഭാവം.... 🙏
*കൂശ്മാണ്ഡ : കു(ചെറിയ), ഊഷ്മാ (ഊർജ്ജം), അണ്ഡാ എന്നീ മൂന്നുവാക്കുകൾ ചേർന്ന് ഉരുത്തിരിഞ്ഞ നാമം കൂശ്മാണ്ഡ. പേരുപോലെത്തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ എന്നർത്ഥം. ഗർഭവതിയായ ഒരു സ്ത്രീസൃഷ്ടിയെത്തന്നെ ഉദാഹരണമായെടുക്കാം.*

*സൂര്യമണ്ഡലം നിയന്ത്രിക്കുന്നതും ഈ ദേവീഭാവമെന്നാണു വിശ്രുതി. ഒപ്പം താത്ത്വികമായി പറഞ്ഞാൽ, കുത്സിത പാപകർമ്മങ്ങളുടെ ഫലങ്ങളായ താപത്രയങ്ങളെ ഭക്തവാത്സല്യാൽ തന്റെ ഉദരത്തിലേക്ക് വിഴുങ്ങുന്നവൾകൂടിയാണ് കുശ്മാണ്ഡാ.*

*പ്രളയത്തിനു ശേഷമുള്ള ഒമ്പതു രാത്രികള്‍ കഴിഞ്ഞു പത്താംനാളിലെ ഒരു വേദനയിൽ നിന്നുത്ഭവിച്ച നിർവൃതിയോടെയുള്ള പുഞ്ചിരിയിൽ നിന്നാണ് സൃഷ്ടിയുടെ പിറവി. ഇത്‌ മാനുഷികഗണനയില്‍ ഒമ്പതുശതകങ്ങളും, മാനുഷികസൃഷ്ടികളിൽ ഒമ്പതു മാസവുമാണു് കണക്ക്.*

*അണ്ഡത്തിന്റെ രൂപത്തിൽ ഊർജ്ജം സംഭരിച്ച് സൃഷ്ടി നടത്തുന്ന ദേവി ഒരു സൌരയൂഥത്തിൽ മാത്രം അധിഷ്ഠിതയല്ലാ, മറിച്ച് എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ച് ആ സൃഷ്ടിയുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതും അറിയുന്നതും ഇതേ ഭാവംതന്നെ. അതറിയുന്നിടത്തു നമ്മുടെ ക്രിയാശക്തിയും ഉണരുന്നു.*

*നവരാത്രികാലത്തെ നാലാം ദിനം ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം:*  

*"സുരാസമ്പൂര്‍ണകലശം രുധിരാപ്ലുതമേവ ച* 

*ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മേ"*


*_കൂശ്മാണ്ഡ ദേവീസ്തുതി:_* 

*യാ ദേവീ സര്‍വ്വ ഭൂതേഷു മാ കൂശ്മാണ്ഡ രൂപേണ സംസ്ഥിതാ*  

*നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
××××××××××××÷××××××××÷÷÷××

DAY 05
🪔🪔🪔🪔🪔🪔🪔🪔

*നവരാത്രി അഞ്ചാം ദിവസം* 

❦ ════ •⊰❂⊱• ════ ❦

*ദേവി സ്കന്ദമാത.*

*നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് ദേവി സ്കന്ദമാത.*
 
*ധ്യാന ശ്ലോകം:*

*''സിംഹാസനഗതാ നിത്യം* 
*പത്മാശ്രിതകര ദ്വയാ* 
*ശുഭദാസ്തു സദാ ദേവീ* 
*സ്കന്ദമാതാ* *യശസ്വിനീ* '

എവർക്കും ഈ നവരാത്രി കാലത്ത് ഈ പ്രപഞ്ചത്തിനു മുഴുവൻ ജീവനാഥയായിട്ടുള്ള ശക്തി സ്വരൂപിണിയായ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏

*യാ ദേവി സർവ്വ* *ഭൂതേഷു* 
*മാതൃ രൂപേണ* *സംസ്ഥിതാ* 
*നമസ്തസൈ* *നമസ്തസൈ* 
*നമസ്തസൈ *നമോ* *നമ*🙏

🪔🪔🪔🪔
*നവരാത്രി അഞ്ചാം ദിവസം മാതൃസ്വരൂപിണിയായ സ്കന്ദജനനി* 

അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി.

സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. ശിവശക്തിക്ക് യോഗശക്തിയാൽ  ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സുബ്രഹ്മണ്യൻ ഊർജരൂപത്തിലവതരിച്ച സമയം അഗ്നി ആ ഊർജത്തെ ആവാഹിക്കുവാൻ  ശ്രമിച്ചു . എന്നാൽ അഗ്നിക്കും താങ്ങാനാവാതെ ആ ഊർജത്തെ ഗംഗയിൽ നിക്ഷേപിച്ചു. താപം ഉള്‍ക്കൊള്ളാനാവാതെ ഗംഗയതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറു താമരപ്പൂക്കളിൽ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും.ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനസമാപ്തിയിൽ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ദേവിയുടെ  ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. (അതിനുശേഷമാണത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം കരിയുമായി ഭവിച്ചത്) പിന്നീട് ദേവീദർശനത്താൽ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായിത്തീർന്നു. സ്കന്ദനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ സജ്ജമാക്കുന്നിടത്ത് സ്കന്ദമാതാ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായ ഭാവത്തിലാണ് ഈ ദേവ്യാരാധന. മാതൃഭാവത്തിന്റെ പൂർണതയാണ് സ്കന്ദജനനിയിൽ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. വിശുദ്ധചക്ര നിലയയാണ് സ്കന്ദമാതാ.

സ്കന്ദമാതാവിന്റെ  ധ്യാനം

സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ

ധ്യാനം

വന്ദേ വാഞ്ചിത കാമാര്‍ഥേ ചന്ദ്രാർദ്ധാകൃതശേഖരാംസിംഹാരൂഢാ ചതുര്‍ഭുജാ സ്കന്ധമാതാ യശസ്വനീ ധവളവര്‍ണാ വിശുദ്ധചക്രസ്ഥിതാ പഞ്ചമദുര്‍ഗാ ത്രിനേത്രാ അഭയപദ്മയുഗ്മകരാം ദക്ഷിണ ഊരുപുത്രധരാം ഭജേഽം പട്ടാംബരപരിധാനാ മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാംമഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലധാരിണീം പ്രഭുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം കമനീയാം ലാവണ്യാം ചാരൂത്രിവലീം നിതംബനീം

സ്തോത്രം

നമാമി സ്കന്ദമാതരം സ്കന്ധധാരിണീം സമഗ്രതത്ത്വ സാഗരാമപാര പാരഗഹരാം ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം മഹേന്ദ്രകശ്യപാര്‍ചിതാം സനത്കുമാരസംസ്തുതാം സുരാസുരേന്ദ്രവന്ദിതാം യഥാര്‍ഥനിര്‍മലാദ്ഭുതാം അതര്‍ക്യരോചിരൂവിജാം വികാരദോഷവര്‍ജിതാം മുമുക്ഷുഭിര്‍വിചിന്തിതാം വിശേഷതത്ത്വമൂചിതാം  നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം  സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം  സുധാര്‍മികൌപകാരിണീം സുരേന്ദ്രവൈരിഘാതിനീംശുഭാം സുപുഷ്പമാലിനീം സുവര്‍ണകല്‍പശാഖിനീം തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം സുശുദ്ധകാലകന്ദലാം സുഭൃങ്ഗകൃന്ദമഞ്ജുലാം പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം സ്വകര്‍മധാരണേ ഗതിം ഹരിം പ്രയച്ഛ പാര്‍വതീം। അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം പുനഃപുനര്‍ജഗദ്ധിതാം നമാംയഹം സുരാര്‍ച്ചിതാം ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം
സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കും .'ശക്തിധരന്‍' ആയതിനാലാണ് സുബ്രഹ്മണ്യന്  ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ സാധിച്ചതെന്നുമാണ് വിശ്വാസം. സ്കന്ദമാതാ പ്രീതിയിലൂടെ സുബ്രഹ്മണ്യപ്രീതിയും ലഭിക്കുമെന്ന് ചുരുക്കം.

ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ദേവിക്ക് പ്രിയം.

സ്കന്ദമാതാ ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു മാ സ്കന്ദമാതാ രൂപേണ സംസ്ഥിതാ                        നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
🪔🪔🪔🪔

*ചൊവ്വാദോഷം അകറ്റുന്ന സ്‌കന്ദമാതാ പ്രഭാവം*

*താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ഭാവത്തിന്‍റെ ദര്‍ശനം സാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദജനനി.*

*മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക.*
 
*സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും നവരാത്രി സമയത്ത്‌ പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ്‌ രീതി. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും.*

*_ധ്യാന ശ്ലോകം_*

*സിംഹാസനഗതാ നിത്യം പത്മാശ്രിതകര ദ്വയാ l*
*ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ll*

*സ്കന്ദമാതാ: സ്കന്ദന്റെ അമ്മ. സ്കന്ദ എന്നാല്‍ കുതിപ്പ്, തുളുമ്പുക, നശിക്കാത്ത, കൂടിച്ചേരുക എന്നെല്ലാം അർത്ഥം. സുബ്രഹ്മണ്യന്റെ മറ്റൊരു നാമമാണ് സ്കന്ദ. ആറു താമരപ്പൂക്കളിലെ ശക്തികള്‍ ഒരേക്ഷണത്തില്‍ ഒന്നായതുകൊണ്ട് ആ നാമം.*

*ശിവശക്തിക്ക് യോഗശക്തിയാല്‍ ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ. സ്കന്ദ ഊർജ്ജരൂപത്തിലവതരിച്ച സമയം ശിവശക്തീപ്രാഭവമറിയാതെ താരകാസുരനില്‍നിന്നു രക്ഷിക്കാനായി അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു. പക്ഷേ താപം താങ്ങാനാവാതെ ആ ഊർജ്ജത്തെ ഗംഗയില്‍ നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉള്‍ക്കൊള്ളാൻ സാധിച്ചില്ല. ഗംഗയതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറു താമരപ്പൂക്കളില്‍ ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും. ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനസമാപ്തിയില്‍ തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിച്ചത് ! പിന്നീട് ദേവീദർശനത്താല്‍ ആ ആറു കുമാരന്മാരും ഒന്നായി സ്കന്ദനായിത്തീർന്നു!*

*ഒരമ്മവാത്സല്യത്തിനു തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ സാധിക്കുന്നത്ര മറ്റൊരു വാത്സല്യത്തിനും സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അതുപോലെ അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണു മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്ന പരമമായ സത്യം ഈ അവസരത്തിലാണ് പാർവതീദേവി അഗ്നിയേയും മറ്റു ദേവകളേയും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്.*

*ശേഷം തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ സജ്ജമാക്കുന്നിടത്ത് സ്കന്ദജനനീ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ്‌ ഈ ദേവ്യാരാധന. ഈ ആറു മുഖങ്ങള്‍ ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.*

*ഈശാനം (മംഗളദായകം), തത്പുരുഷം (പരമാത്മാ), വാമദേവം (കവിത്വം), അഘോരം (പാവനം), സത്യോജാതം (സത്യസന്ധത), അധോമുഖം (എളിമ/ വിനയം) തുടങ്ങിയവയാണ് ആ ആറു ഗുണങ്ങള്‍. അതു കുഞ്ഞുങ്ങള്‍ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തിതന്നെ ! അതുതന്നെ ഇതിന്റെ സത്തയും.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
സോഷ്യൽ മീഡിയ
DAY 06
കാർത്യായനി
*💫💫🐚🐚*
*നവരാത്രിയിൽ പാർവതി* *ദേവിയുടെ കാത്യായനി*
*ഭാവമാണ് ആറാം ദിവസം* *ആരാധിക്കുന്നത്*
 *കാത്യാനി കാത്യായന* *മഹർഷിയുടെ പുത്രിയാണ്* *സർവ്വൈ ശര്യദായികയായ* *കാർത്യായനി ദേവി അവതരിച്ചത്* 
 *വിശുദ്ധിയിലേക്ക് അയനം* *ചെയ്യുന്നവൾ എന്നാണ്* *ആർത്തിയായിനി എന്ന നാമം* *കൊണ്ട് അർത്ഥമാക്കുന്നത്* 
*ത്രി നേത്രയും ചതുർഭുജയുമാണ് കാത്യായനി* *ദേവി ശിരസ്സിൽ ചന്ദ്രകലയോട് കൂടിയവളും* *വലതു കൈകളിൽഅഭയ മുദ്രയും* *വര* *മുദ്രയും* *ഏന്തിയിട്ടള്ളവളും* *ഇടതു* *കൈകളിൽ വാളും താമരപ്പൂവും പിടിച്ചാണ്*
 *കാർത്യായനി ദേവി* *വാണുരുളുന്നത്  മഹിഷാസുരയെ വധിച്ചത് ആ* *സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ* *ലയിച്ചു മൂന്നു ദേവിമാരുടെയും ശ്രീ ദേവി മഹിഷാ* *സുരമർദ്ധിനിയായി ദേവി മാറി*
*💥 ധ്യാനം💥*
*ചന്ദ്രഹാസോജ്ജ്വലകരാ* *ശാർദുലവര വാഹനാ കാത്യായനി* 
*ശുഭം ദദ്യാ ദേവി ദാനവ ഘാതിനീ*
💫💫🏹❤️🔥🐚🐚
DAY 07
*നവരാത്രി ഏഴാം ദിവസം*
❦ ════ •⊰❂⊱• ════ ❦

*നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് ദേവി കാളരാത്രി.*
🪔🪔🪔🪔🪔🪔🪔
*ദേവി കാളരാത്രി(കാലരാത്രി)*
“ഏകവേണീ ജപാകര്‍ണപൂര 
നഗ്നാ ഖരാസ്ഥിതാ 
ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹ
ലതാകണ്ടകഭൂഷണാ 
വര്ധനമൂര്‍ധ്വജാ  കൃഷ്ണാ
 കാളരാത്രിഭയങ്കരീ ”
🪔🪔🪔🪔🪔🪔🪔


*_🚩നവരാത്രി: ഏഴാം ദിവസം_*

*നവരാത്രിയുടെ ഏഴാം ദിനം; ദേവി കാളരാത്രി ഭാവത്തില്‍.*

*ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവിയുടേത്.*

*അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നൽകുന്ന ദേവിയാണ്.*

*കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. വിദ്യുത്ശക്തി കൊണ്ടുള്ള ആഭരണങ്ങള്‍ പ്രാണോര്‍ജത്തിന്റെ പ്രതീകമായി പറയപ്പെടുന്നു. അഴിഞ്ഞതും ചിതറിയ രൂപത്തിലുള്ളതുമായ തലമുടി, തടയാനാകാത്ത ശക്തിവിലാസമാണ്. നാന്ദകം (വാള്‍) സംഹാരത്തെ സൂചിപ്പിക്കുന്നു. നാലു കരങ്ങളുള്ള കാളരാത്രി മാതാവിന്റെ വലതു കരം സദാ ഭക്തരെ ആശീര്‍വദിച്ചു കൊണ്ടിരിക്കുന്നു.* 

*കാളരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തില്‍നിന്നും ക്ലേശങ്ങളില്‍നിന്നും സംരക്ഷിക്കുന്നു. ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി.* 

*നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്.*

*നവരാത്രിയുടെ ഏഴാം ദിവസത്തെ ആരാധനാ രീതി:*

*സപ്തമി നാളില്‍ ഭക്തര്‍ നേരത്തെ എഴുന്നേറ്റ് കുളിച്ച് പുതുവസ്ത്രം ധരിക്കണം. കാളരാത്രിക്ക് ശര്‍ക്കരയോ രാത്രിയില്‍ പൂക്കുന്ന ശര്‍ക്കരയും മുല്ലയും കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളോ സമര്‍പ്പിക്കണം. നെറ്റിച്ചുട്ടി, കണ്‍മഷി, ചീപ്പ്, ഹെയര്‍ ഓയില്‍, ഷാംപൂ, പൊട്ട്, ലിപ്സ്റ്റിക്ക് എന്നിവ പുരട്ടി സപ്തമി രാത്രിയില്‍ അമ്മയെ ആരാധിക്കാം.*

*കാളരാത്രി ശനി ഗ്രഹത്തെ നിയന്ത്രിക്കുകയും തന്റെ ഭക്തരുടെ ജീവിതത്തില്‍ നിന്ന് ഗ്രഹത്തിന്റെ ദോഷകരമായ ഫലങ്ങള്‍ ഇല്ലാതാക്കുകയും അവര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യുന്നു. അവള്‍ അവരെ എല്ലാ തിന്മകളില്‍ നിന്നും സംരക്ഷിക്കുന്നു, തടസ്സങ്ങളും ദുഃഖങ്ങളും നീക്കം ചെയ്യുന്നു. എല്ലാ അന്ധകാരങ്ങളെയും നശിപ്പിച്ച് ലോകത്തിന് സമാധാനം നല്‍കുന്ന ദേവിയെ നവരാത്രിയില്‍ ആരാധിക്കുന്നു.*

*കാളരാത്രിയുടെ ആരാധന മന്ത്രം:*

*1) ഓം ദേവീ കാളരാത്രായൈ നമഃ*

*2) ഏക്വേനീ ജപകര്‍ണപുരാ നാഗ ഖരസ്ഥിതാ, ലംബോഷ്ടി കര്‍ണികാകര്‍ണി തൈലഭ്യക്തശാരിണീ.*
*വമ്പദോല്ലാസല്ലോഹലതകണ്ഠകഭൂഷണ, വര്‍ദ്ധന്‍മൂര്‍ദ്ധധ്വജ കൃഷ്ണ കാളരാത്രിര്‍ഭ്യങ്കരി.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

DAY 08
*നവരാത്രി ഏഴാം ദിവസം*
❦ ════ •⊰❂⊱• ════ ❦

*നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് ദേവി കാളരാത്രി.*
🪔🪔🪔🪔🪔🪔🪔
*ദേവി കാളരാത്രി(കാലരാത്രി)*
“ഏകവേണീ ജപാകര്‍ണപൂര 
നഗ്നാ ഖരാസ്ഥിതാ 
ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹ
ലതാകണ്ടകഭൂഷണാ 
വര്ധനമൂര്‍ധ്വജാ  കൃഷ്ണാ
 കാളരാത്രിഭയങ്കരീ ”
🪔🪔🪔🪔🪔🪔🪔


DAY 09
*_🙏നവരാത്രി_*
*_പുണ്ണ്യകാലം_*
*_നവരാത്രി ഒൻപതാം_* *_ദിവസം_*🙏
*_മഹാനവമി ദിവസം_* *_വേവിയുടെ സിദ്ധിധാത്രി എന്ന ഭാവത്തെയാണ്_* *_ആരാധിക്കുന്നത്.എല്ലാ സിദ്ധികളുടെയും_* *_പുത്രിയായ സിദ്ധിദാത്രിയുടെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മറ്റു ദിവസങ്ങളിൽ_* *_രാവിലെയും, വൈകിട്ടും മാത്രമായിട്ടാണ് ആരാധന നടത്തിയിരുന്നത് എന്നാൽ മഹാനവമി ദിവസത്ത പ്രത്യേകത_* *_മറ്റുദിവസങ്ങളിൽനിന്നും വ്യത്യസ്ഥമായി മുഴുവൻ ദിവസവും ദേവീ പൂജയിൽ മുഴുകണം എന്നാണ് ഋഷീസ്വരന്മാരുടെ നിർദ്ധേശം, ഗുരുക്കന്മാർ ഗുരുപരമ്പര അങ്ങനെ ചെയ്യുന്നു._* *_പലപരമ്പരയിലും ആരാധനയിൽ ചില വ്യത്യാസങ്ങൾ ഒണ്ട്, ഉദാ:- വൈഷ്ണവ പാരമ്പരയിലുള്ളവർ ഭാഗവതവും വിഷ്ണു സഹസ്രനാമവും നിരന്തരം ഭാഗവതത്തിലെ_* *_ചിലഭാഗങ്ങൾ (ഭഗവാൻ്റെ വിദ്യാഭ്യാസ കാലഘട്ട തേകുറിച്ചുള്ള ശാന്തീപനി മഹർഷിയുടെ ആശ്രമത്തിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ഭാഗം)  അതിനുശേഷം സഹസ്രനാമം വീണ്ടും ഭാഗവതം ഇങ്ങനെ ദിവസം മുഴുവനും പാരായണം ചെയ്യുന്ന രീതി ഒണ്ട്, ചിലർ ശ്രീ കൃഷ്‍ണ അഷ്ടോത്തരശതം തുടർച്ചയായി പാരായണം ചെയ്യുന്നു, ശാക്തേയരായ ദേവീ ഭക്തർ പ്രഭാത കൃത്യങ്ങൾക്കുശേഷം പതിവ് ജപങ്ങൾക്കുശേഷം പ്രഭാതം മുതൽ സന്ധ്യ വരെ ലളിതാസഹസ്രനാമവും ദേവീ മാഹാത്മ്യവും മാറിമാറി പറയണം ചെയ്യുന്നു._*

*_മഹാനവമിക്കും രാവിലെയാണ് വിളക്കുകൊളുത്തുന്നത് (ദുർഗ്ഗാഷ്ടമിക്ക് പൂജവെച്ചുകഴിഞ്ഞാൽ ചില വീടുകളിൽ നിലവിളക്ക് കെടുത്താതെ കെടാവിളക്കായി വെയ്ക്കും ഇങ്ങനെ ചെയ്യണം എന്ന് നിർബന്ധമില്ല അത് ഓരോരുത്തരുടെയും വിശ്വാസവും, ഭക്തിയുടെ ബലവുമാണ് അത് അവരുടെ ഇഷ്ട്ടം), ആരതി ഉഴിഞ്ഞു നമസ്ക്കരിച്ചു കഴിഞ്ഞാൽ വിളക്ക് കെടുത്താം വിലക്ക് കെടുത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യം ഈ ക്രിയയ്ക്കു മാത്രമല്ല എപ്പോഴും നിലവിളക്ക് കൊളുത്തിയാൽ അത് കെടുത്തുമ്പോൾ ഒരു പൂവ് കൊണ്ടുവേണം അതുകെടുത്താൻ (ഒരു പൂവ് ദീപ നാളത്തിന് മുകളിൽ തൊട്ടാൽ അത് അണഞ്ഞുപോകും) അങ്ങനെ കെടുത്തിയകഴിഞ്ഞാൽ ഒരുനിമിഷംപോലും ആതിരി വിളക്കിൽ കിടക്കരുത് അത് അപ്പോൾത്തന്നെ എടുത്ത് അതിലെ എണ്ണ വിളക്കിലേക്ക് ഞെക്കി ഒഴിച്ചശേഷം തിരി ദൂരെ കളയണം മുറ്റത്തെങ്ങും ഇടരുത്._*
*_നിലവിളക്കിന് മുൻപിലിരുന്ന് 9 ഗായത്രീ മന്ത്രം ജപിച്ചശേഷം ലളിതാസഹസ്രനാമം ജപിക്കുക വീണ്ടും 9 ഗായത്രീ മന്ത്രം ഇതിനുശേഷം ദേവിയുടെ സിദ്ധിധാത്രി ഭാവത്തിലുള്ള ശ്ലോകം ജപിക്കണം._*
🌹ശ്ലോകം:- "ഓം സിദ്ധ ഗന്ധർവ്വ യക്ഷാദ്യൈ
                     അസുരൈ അമരൈ അപി 
                     സേവ്യമാനാ സദാ ഭൂയാദ് 
                     സിദ്ധിദാ സിദ്ധിദായിനീ"

ഇതിനുശേഷം നമസ്ക്കാര ശ്ലോകം 
#ശ്ലോകം:- 
                "ഭക്കിം ഭാഗ്യയശഃ ജ്ഞാതിം 
                 വിദ്യാം ബുദ്ധിം ശ്രീയം ബലം 
                 ആയുഷ്യം മുക്തിം ആരോഗ്യം ദേഹി മേ പരമേശ്വരീ"

അങ്ങനെ മഹാനവമി ദിവസം പതിവ് ജപങ്ങൾക്കുശേഷം ദേവീ മാഹാത്മ്യം ശേഷം ലളിതാസഹസ്രനാനം ഇതിനുശേഷം നിങ്ങളുടെ ഗുരു പരമ്പരയുടെ ഏത് പരമ്പരയിൽ പെട്ടതാണോ ആ ഗുരു പരമ്പരയുടെ കീർത്തന ശ്ലോകം, അഷ്ടോത്തരം എന്നിവയിൽ ഏതെങ്കിലും അഥവാ ഗുരുസ്മരണംതിർച്ചയായും വേണം. 
വൈകുന്നേരം പതിവ് ജപത്തിനുശേഷം അഷ്ടമി ദിവസം ചെയ്തതുപോലെ ആരതി ഉഴിഞ്ഞു അവസാനിപ്പിക്കാം (വിളക്ക് കെടാവിളക്കായി നിർത്തണമെങ്കിൽ അങ്ങനെയും ആവാം. 

നവരാത്രി ആചരിക്കുന്ന എല്ലാവർക്കും ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ, 
നല്ല വ്രതം നേരുന്നു.
  
ഹൈന്ദവമതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ധർമ്മം, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എല്ലാം പഠിച്ച്, പഠിപ്പിച്ച്, പ്രചരിപ്പിച്ച്, പ്രവർത്തിച്ച്, പ്രതികരിക്കുക. പ്രതികരിക്കാനുള്ള ധീരതയുണ്ടാകട്ടെ.  
(#ആചാര്യ_സഭ)  

 
 
~_Sivam_~🙏
🪷🪷🪷🪷🪷🪷

*_താമരപ്പൂവിലല്ലോ നിൻ ശ്രീമയാരുഡമം..._ _ശങ്കുചക്രഗഥാ പത്മം രഞ്ജി ചേടും ചത്ഥുർഭുജം..._*
*_കേമ വർണ്ണാഭവാമങ്കാം ദാന ധർമ്മാദ്ര മാനസ്സം..._* *_അഷ്ട സിദ്ധി കനിഞ്ഞേകും,_*
*_സിദ്ധിധാത്രി നമോഃ സ്തുതേ,_*
*_സിദ്ധിധാത്രി നമോഃ_*
 *_സ്തുതേ...🙏_*
🪷🪷🪷🪷🪷🪷
*🌸🙏 നവരാത്രി - ഒമ്പതാം ദിവസം (സിദ്ധിധാത്രി ദേവി പൂജ) 🙏🌸*

*ദേവി:-*
*ഒമ്പതാം ദിവസം* *സിദ്ധിധാത്രി ദേവിയെ ആരാധിക്കുന്നു.*
*“സിദ്ധി” എന്നു പറയുന്നത്* *ആത്മീയ-ആധ്യാത്മിക ശക്തികളെയും, “ധാത്രി” എന്നു പറയുന്നത്* *ദാനദായിനിയെയും സൂചിപ്പിക്കുന്നു.* *ഭക്തന്മാർക്ക്‌ വിവിധ സിദ്ധികൾ* *അനുഗ്രഹിക്കുന്ന ദേവിയാണ്.🙏*
🪷🪷🪷🪷🪷🪷




**_🚩 ഹരിനാമകീര്‍ത്തനത്തിലെ നവരാത്രി രഹസ്യം_*


*നവരാത്രി കാലത്ത് എഴുത്തച്ഛന് വലിയ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്. എന്താണ് അതിനു പിന്നില്‍?*

*എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിന്റെ ശൈലിയാണ് ഇതിന് പ്രധാന കാരണം. കീര്‍ത്തനത്തിലെ 60 ശ്ലോകങ്ങളില്‍ ആദ്യത്തെ 13 ശ്ലോകങ്ങളൊഴിച്ച് ബാക്കിയെല്ലാം സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളുമാണ്.* 

*ആദ്യത്തെ 13 ശ്ലോകങ്ങളിലാകട്ടെ ബീജാക്ഷരങ്ങളും ഗണപതി വന്ദനവും അടുക്കിയിട്ടുണ്ട്. ഇത് ശ്രീചക്രപൂജയിലെ അക്ഷരങ്ങളുപയോഗിച്ചുള്ള മാതൃകാന്യാസത്തിന് സമാനമാണെന്ന് താന്ത്രികാചാര്യന്മാര്‍ വിലയിരുത്തുന്നു. 'ഓം' എന്ന ഈശ്വരനാമം അഥവാ യോഗദര്‍ശനത്തില്‍ പതഞ്ജലി വിളിക്കുന്ന 'പ്രണവം' ആണ് 'ഓങ്കാരമായ പൊരുള്‍' എന്നു തുടങ്ങുന്ന ശ്ലോകത്തിലുള്ളത്. തുടര്‍ന്ന് വരുന്ന ഏഴു ശ്ലോകങ്ങളുടെ ആദ്യത്തെ വരികള്‍ കാണുക:*

*1. ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും (7)*

*2. ണത്താരില്‍ മാനിനി മണാളന്‍ (8 )*

*3. പച്ചക്കിളിപ്പവിഴ പാല്‍ വര്‍ണമൊത്ത (9)*

*4. തത്ത്വത്തിനുള്ളിലുഭയം ചെയ്തിരുന്ന (10)*

*5. യെന്‍ പാപമൊക്കെയറിവാന്‍ (11)*

*6. നക്ഷത്ര പംക്തികളുമിന്ദുപ്രകാശ (12)*

*7. മത്പ്രാണനും പരനുമൊന്നെന്നുറപ്പവന്‍ (13)*

*ഇവിടെ 'ഗണപതയെ നമഃ' എന്നു വായിക്കാന്‍ വിശേഷബുദ്ധിയുടെ ആവശ്യമില്ല.*

*തുടര്‍ന്ന് ശ്രീവിദ്യയുടെ മന്ത്രിണിയും ദണ്ഡിണിയും കടന്നുവരുന്നു. മന്ത്രിണി മാതംഗീദേവിയും ദണ്ഡിണി വാരാഹിദേവിയും. പച്ചക്കിളിയായ തത്തയെ കൈകളില്‍ ധരിച്ച മാതംഗീദേവി കലകളുടെയും വിദ്യകളുടെയും ദേവിയാണ്. മധുരമീനാക്ഷിയുടെ കൈകളിലെ തത്തയെ ഓര്‍ക്കുക.*

*'ഷഡാധാരം' കടന്നുവരുന്ന എഴുത്തച്ഛന്റെ വാക്കില്‍ ആറു നാഡീകേന്ദ്രങ്ങള്‍ കടന്നുവരുന്നു. അതേപോലെ 'നൂകാരമാദി മുതലായിട്ട്' എന്നു തുടങ്ങുന്ന ശ്ലോകത്തിലെ 'നൂ' കാരം വാരാഹി ദേവിയാണ്. പണ്ഡിത അമരചന്ദ്രന്‍ എഴുതിയ ഏകാക്ഷരമാലയില്‍ 'നൂര്‍വാരാഹി' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശ്വശംഭു എഴുതിയ ഏകാക്ഷരനാമമാലികയില്‍ 'നൂ'കാരം വാരാഹ്യാംവര്‍ത്തതേ ദീര്‍ഘാഃ എന്ന് എഴുതിയതുകാണാം.* 

*പിന്നീട് ഹരിനാമകീര്‍ത്തനത്തില്‍ 14 മുതല്‍ 60 വരെ ശ്ലോകങ്ങളില്‍ ഏകാക്ഷര കോശമനുസരിച്ച്, ശ്രീചക്രത്തിലെ എല്ലാ ദേവതകളുും കടന്നുവരുന്നു. ഉദാഹരണത്തിന് അ=അമൃതാദേവി, ഋ=ഋതുധാമാദേവി, ഘ=ഘണ്ഡാകര്‍ഷിണീദേവി തുടങ്ങിയവ. ഇവയുടെ മുഴുവന്‍ ധ്യാനശ്ലോകങ്ങളും ചിത്രങ്ങളും ലഭ്യമാണ്.* 

*എഴുത്തച്ഛന്റെ 'ക്ഷരിയായൊരക്ഷരമതി' എന്ന് തുടങ്ങുന്ന ശ്ലോകത്തിലെ 'ക്ഷ' എന്നത് ക്ഷമാദേവിയാണെന്ന് ഏകാക്ഷരകോശങ്ങളില്‍ നിന്നു മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ അരിയില്‍ വിദ്യാരംഭം കുറിക്കുമ്പോള്‍ അക്ഷരങ്ങളെ എഴുതുന്നത് ഈ ദേവതകളെ സ്മരിച്ചുകൊണ്ടാണെന്ന് ശ്രീവിദ്യോപാസകര്‍ കരുതുന്നു. അരി അന്നം ആകുന്നു. 'അന്നം വൈ ബ്രഹ്മ' എന്ന പ്രാചീന വാക്യം ശ്രദ്ധിക്കുക. ബ്രഹ്മത്തില്‍ തൊട്ട് അറിവിന്റെ ആരംഭം കുറിക്കേണ്ടതുണ്ടെന്ന് സാരം.*

 *(കടപ്പാട്: ആചാര്യശ്രീ M R രാജേഷ്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*

÷÷÷÷÷÷÷÷÷÷÷÷÷
ബൊമ്മക്കൊലു
÷÷÷÷÷÷÷÷÷÷÷÷÷÷
*_🚩നവരാത്രി ആഘോഷങ്ങളിൽ 'ബൊമ്മക്കൊലു' അഥവാ 'കൊലു' എന്ന പാവകളുടെ പ്രദർശനത്തിന് പിന്നിലെ  പ്രാധാന്യം ഐതീഹ്യം എന്താണ്?_*


*ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നവരാത്രി ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ബൊമ്മക്കൊലു.* 

*ഇത് പടികളായി ക്രമീകരിച്ചിരിക്കുന്ന മരപ്പലകകളിലോ സ്റ്റാൻഡുകളിലോ വിവിധതരം പാവകളെയും പ്രതിമകളെയും പ്രദർശിപ്പിക്കുന്ന രീതിയാണ്.*

 *സാധാരണയായി ഇത് വീട്ടിലെ സ്ത്രീകൾ ഒരുമിച്ച് ചേർന്നാണ് ചെയ്യാറ്.*

*ബൊമ്മക്കൊലുവിന്റെ പിന്നിലെ പ്രധാന ആശയങ്ങൾ ഇവയാണ്:*
 
*സൃഷ്ടിയുടെയും പ്രപഞ്ചത്തിന്റെയും പ്രതിഫലനം: കൊലുവിൽ പാവകളെ ക്രമീകരിക്കുന്നത് പ്രപഞ്ചത്തിലെ വിവിധ ജീവികളെയും ദൈവങ്ങളെയും മനുഷ്യരെയും സൂചിപ്പിക്കുന്നു. ഏറ്റവും മുകളിലെ പടികളിൽ ദൈവങ്ങളുടെയും ദേവതകളുടെയും പ്രതിമകൾ വെക്കുന്നു. താഴേക്ക് വരുമ്പോൾ ഋഷിമാർ, സസ്യങ്ങൾ, മൃഗങ്ങൾ, സാധാരണ മനുഷ്യർ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന പാവകൾ വെക്കുന്നു. ഇത് പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ഒരേ ദൈവീകശക്തിയുടെ ഭാഗമാണെന്ന് ഓർമ്മിപ്പിക്കുന്നു.*
 
*സമൂഹത്തിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു: കൊലു കാണാൻ അയൽക്കാരെയും സുഹൃത്തുക്കളെയും ക്ഷണിക്കാറുണ്ട്. അവർക്ക് മധുരപലഹാരങ്ങളും ചെറു സമ്മാനങ്ങളും നൽകാറുണ്ട്. ഇത് സമൂഹത്തിലെ പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.*

 *കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നു: ഓരോ വർഷവും പുതിയ പാവകൾ ഉണ്ടാക്കാനും പഴയവ ഭംഗിയായി സൂക്ഷിക്കാനും കുട്ടികളെയും മുതിർന്നവരെയും ഇത് പ്രേരിപ്പിക്കുന്നു. ഇത് തലമുറകളിലേക്ക് കലയും പാരമ്പര്യങ്ങളും കൈമാറുന്നതിനുള്ള ഒരു മാർഗ്ഗമാണ്.*

 *ദേവിയുടെ അനുഗ്രഹം നേടുന്നു: ദേവിമാർക്ക് പ്രിയപ്പെട്ടതാണ് കൊലു എന്നാണ് വിശ്വാസം. ഈ പ്രദർശനം ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ മൂന്ന് ദേവതകളുടെയും അനുഗ്രഹം നേടാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.*

*ചുരുക്കത്തിൽ, ബൊമ്മക്കൊലു വെറുമൊരു പാവപ്രദർശനമല്ല, മറിച്ച് ഇത് കല, സംസ്കാരം, ആത്മീയത, സാമൂഹിക ബന്ധങ്ങൾ എന്നിവയെ ഒരുമിച്ച് ചേർക്കുന്ന ഒരു മനോഹരമായ ആചാരമാണ്.*

*(കടപ്പാട്)*

*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
പൂജുവെയ്പ്പ്...🕉️🕉️

പൂജവെയ്പ്പ് എങ്ങിനെ നടത്തണം 

 കേരളത്തിലുള്ളവർ ക്ഷേത്രങ്ങളിലും മറ്റുസ്ഥലങ്ങളിൽ ഉള്ളവർ വീടുകളിലോ അല്ലെങ്കിൽ മലയാളി സമാജം ഒരുക്കുന്ന പ്രത്യേക വേദികളിലോ ആയിരിക്കും. വീട്ടിലായാലും, സമിതികളുടെ നേതൃത്വത്തിൽ മറ്റു വേദികളിലായാലും എങ്ങിനെയാണ് പൂജവെയ്പ് നടത്തേണ്ടത് എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.  

കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക്‌ വെയ്ക്കണം. 

വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കൾ, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട്‌ പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം. 
 
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച്‌ അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്‌. 

ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട കത്തിക്കണം. 

ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. 

ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്. 

ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. തുടർന്ന് പുതിയ ബെഡ്ഷീറ്റോ, പായയോ, പേപ്പറോ വെച്ച്‌ അതിൽ പൂജയ്ക്കു വെയ്ക്കാനുള്ളതെല്ലാം വെക്കണം. 
 
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ അതിൽ രണ്ടോ മൂന്നോ തുളസിയില ഇടുക എന്നിട്ട്  വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌ 

‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’

എന്ന മന്ത്രം ചൊല്ലി കിണ്ടിയുടെ മുരലിൽ കൂടി വലതു കയ്യിൽ  അല്പം ജലം എടുത്ത് അതി കിണ്ടിയിൽ തന്നെ ഒഴിക്കുക എന്നിട്ട് 
തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക. 

നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം കാണിക്കണം. 

അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം.

വിജയദശമി ദിവസം പൂജാമുറി പുഷ്പങ്ങൾ കൊണ്ടും മറ്റും ഭംഗിയായി അലങ്കരിക്കുക. ഫോട്ടോയിലും പുസ്തകങ്ങളിലും മറ്റും ചന്ദനം തൊടുക. ഗണപതിയുടെയും, സരസ്വതിയുടെയും, മഹാലക്ഷ്മിയുടെയും മറ്റു ദേവതമാരുടെയും ഫോട്ടോകളിലും മറ്റും മാലകളും പുഷ്പങ്ങളും ചാർത്തുക.

വലതു വശത്തും ഇടതു വശത്തും കരിമ്പ്‌ വെയ്ക്കണം. 

തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങൾ തയ്യാറാക്കി ആദ്യം ഗണപതിക്ക് തേങ്ങയുടച്ച് പൂജചെയ്യുക, 
 
തുടര്‍ന്ന് സരസ്വതി മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. തുടർന്ന് തുടർന്ന് നിവേദ്യം അർപ്പിച്ച്  അതിനുശേഷം കർപ്പൂരം ആരതി കാണിച്ച്‌ പൂജയ്ക്ക്‌ വെച്ചെതെല്ലാം എടുക്കുക. 

തുടർന്ന് ഒരു താലത്തിൽ അല്പം അരിയെടുത്ത്  അരിയിൽ മുതിർന്നവരിൽ ഒരാൾ അല്ലെങ്കിൽ ഗുരു സ്ഥാനത്തുള്ളവർ പറഞ്ഞു തരുന്നതിനനസരിച്ച്

‘ഹരിശ്രീഗണപതയേ നമ: 
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’ 
എന്ന് വലതു ചൂണ്ടാണി വിരൽ കൊണ്ട്‌ എഴുതുക. തുടർന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസിൽ ധ്യാനിച്ച്‌ പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത്‌ വായിച്ച്‌, ബുദ്ധിയും ശക്തിക്കുമായി പ്രാർത്തിച്ച്‌ നമസ്കരിക്കുകയും ചെയ്യുക.

ഇതാണ് പുസ്തകപൂജ ചടങ്ങിന്റെ രീതി.

കടപ്പാട് 🌹🙏
വെള്ളി ആഴ്ച്ച ലോകമാതാവ് അമ്മേ മൂകാംബേ ശരണം🌷🌹❤️🙏🏻
*ശ്രീമൂകാംബികാഷ്ടകം*
നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ
നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ
നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം
കൃപാലോകനാ ദേവതേ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം
സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
യയാ ഭക്തവർഗാ  ഹി ലക്ഷ്യന്ത ഏതേ
ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ
നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്
നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം
സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ
തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ഹരേശാദി ദേഹോത്ഥതേജോമയപ്ര-
സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ
മഹായോഗികോലർഷി ഹൃത്പദ്മഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ
നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ  
നമഃ സ്വർണവർണ  പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-
ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം
സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹
*ലോകാസമസ്താഃ സുഖിനോഭവന്തുഃ*
*🙏🙏🙏🙏🙏🙏🙏🙏🙏🙏*

No comments:

Post a Comment