Tuesday, November 19, 2019
വൈമാനിക സാങ്കേതികവിദ്യ
Monday, November 11, 2019
കൃഷ്ണനും രാധയും
Wednesday, November 6, 2019
പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം
*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...
തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.
ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...
ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.
തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...
ഓം നമഃ ശിവായ
ത്രിപുരസുന്ദരി അഷ്ടകം
കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്
Monday, November 4, 2019
അകവൂർ ചാത്തൻ
കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്
*കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്*
കോട്ടയം: കൈകൊട്ടി പാടുന്നതും കൈകൊട്ടിച്ചിരിക്കുന്നതും ആരോഗ്യത്തിന് ഏറെനല്ലതാണ്. ഇത് നാഢീഞരമ്ബുകളെ ഉത്തേജിപ്പിക്കും. എന്നാല്‍ കളഞ്ഞുപോയതെന്തും തിരികെലഭിക്കാന്‍ ഗണപതിക്ഷേത്രത്തില്‍ കൈകൊട്ടിച്ചിരി വഴിപാട് നടത്തിയാല്‍ മതി.
തിരുവഞ്ചൂര്‍ ചെറുതൃക്കയില്‍ ഗണപതിക്കാണ് ഈ വഴിപാടുള്ളത്. നിങ്ങളുടെ പക്കല്‍ നിന്നും എന്തു സാധനം കാണാതായാലും ചെറുതൃക്കയില്‍ ഗണപതിയ്ക്ക് കൈകൊച്ചിച്ചിരി വഴിപാട്‌നേരു സാധനം തിരികെകിട്ടും. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത് അനുഭവമുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചെറുതൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവനാണ് ഗണപതി. പിഞ്ഞാറ് ദര്‍ശനമായുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വഴിപാട് നേര്‍ന്നതിന് ശേഷം തിരികെലഭിക്കുന്ന സാധനവുമായി ക്ഷേത്രത്തില്‍ എത്തി ഗണപതിയ്ക്ക് ഒരുക്കുവെച്ച് നടയ്ക്കല്‍ വെക്കണം. പിന്നീട് കളഞ്ഞുപോയ സാധനം തിരികെ ലഭിച്ചേ എന്ന് ഉച്ചത്തില്‍ മൂന്നുപ്രവശ്യം വിളിച്ചുപറയണം. ഓരോപ്രാവശ്യം പറയുന്നതിനിടയില്‍ മൂന്നുതവണ കൈകൊട്ടിച്ചിരിക്കണം. ദീപാരാധനയ്ക്ക് മുമ്ബാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റിയൊന്ന് രൂപയാണ് വഴിപാട് നിരക്ക്. വഴിപാടിന് ആവശ്യമായ ഒരുക്ക് ദേവസ്വം അധികൃതര്‍ തയ്യാറാക്കും. ദീപാരാധനയ്ക്ക് എത്തുന്ന ഭക്തരും കുട്ടികളും കൈകൊട്ടിച്ചിരി വഴിപാടില്‍ പങ്കാളികളാകും. വിവരങ്ങള്‍ക്ക്- ദേവസ്വം ഓഫീസ് 0481-2770080, ദേവസ്വം വൈസ് പ്രസിഡന്റ്-9447515578.
കെ.വി ഹരിദാസ്
Sunday, November 3, 2019
സനാതനശ്ലോകം
വേദങ്ങളിൽ കാണുന്നു.**വരനെ എങ്ങനെ സ്വീകരിക്കണം
Friday, November 1, 2019
പ്രാർത്ഥനകൾ
*പ്രാർത്ഥനകൾ*
*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*
*ഗുരുർ ദേവോ മഹേശ്വരാ*
*ഗുരു സാക്ഷാത് പരബ്രഹ്മം*
*തസ്മൈ ശ്രീ ഗുരു വേ നമഃ*
നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. ' *സ്കന്ദപുരാണ*'ത്തിലെ
' *ഗുരുഗീത*' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ
ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ. പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.
തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ. 'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :
'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.
അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.
'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്
ഗണപതി പ്രാർത്ഥനകൾ
*ഗണപതി പ്രാർത്ഥനകൾ*
1
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ.
2
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.
അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.
സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം.
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
3
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം
സർവത്രകാരിണി സരസ്വതിദേവി വന്നെൻ
നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ
കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ
കരിന്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്ക സന്തതം.
തുന്പിക്കൈയിലമർന്ന വൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിന്പു ധനുഷാ ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോൽപ്പലം
നെല്ലുമായ് കൊന്പും കൊണ്ടരുളും
വിനായകനെനിക്കേറ്റം തുണച്ചീടണം
വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ദ്ധരൂപേ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തേ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
യെ
ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ.
പ്രാർത്ഥനകൾ
*പ്രാർത്ഥനകൾ*
സരസ്വതി സ്തുതി
സരസ്വതീ നമസ്തുഭ്യം
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ
അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ
നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി
ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*
*ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ് ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക് വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
..ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..
*ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏*