*🔱🔥കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് ...കാരണം നമ്മുടെ ശരീരത്തില്‍ എപ്പോഴും രണ്ടു അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂതേവിയും. നാം കുളിക്കാനായി ശിരസ്സില്‍ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂതേവിയും ശരീരത്തില്‍ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മില്‍ യുദ്ധം നടത്തികൊണ്ടിരിക്കും. ശരീരത്തില്‍ തിരികെ ആര് ആദ്യം കയറണം എന്നതിന് വേണ്ടിയാണത്. ശരീരത്തില്‍ എതുഭാഗമാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂതേവി പ്രവേശിക്കും. കാരണം യുദ്ധത്തില്‍ ജയിക്കുന്നത് ആദ്യം മൂതേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാല്‍ മൂതേവി അവിടെ കയറുകയും രണ്ടാമത് മുഖം തുടക്കേണ്ടി വരുമ്പോള്‍ ശ്രീദേവി മുഖത്തു പ്രവേശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണ് തുടച്ചതെങ്കില്‍ മൂതേവി കയറിയ മുഖത്തോടെയാവും ജീവിക്കേണ്ടിവരിക. അതായത് അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ! അതുകൊണ്ടാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം മുതുകു തുടയ്ക്കണമെന്നൊരുപദേശം പിന്‍തലമുറയ്ക്ക് നല്‍കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചതും.
ഇതുകേട്ട് അന്ധവിശ്വാസമെന്ന് തോന്നാം പക്ഷെ . ഇതിനുപിന്നില്‍ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കികൊണ്ടാണ് അവര്‍ അങ്ങനെ ഉപദേശിച്ചിരുന്നത് എന്ന് വേണം കരുതാന്‍.
കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്.
എന്നാല്‍ ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿
No comments:
Post a Comment