*വേദങ്ങളിൽ കാണുന്നു.*
*വരനെ എങ്ങനെ സ്വീകരിക്കണം?*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
*മധുപര്‍കവിധിയോടു കൂടിയാണ് വിവാഹദിവസത്തിലെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇരിക്കാന്‍ ഇരിപ്പിടവും കാലും മുഖവും കഴുകുവാനും ആചമിക്കുവാനുമുള്ള ജലവും മധുപര്‍കവും- വിലപിടിപ്പുള്ള ദ്രവ്യവും നല്‍കി വധു വരനെ സ്വീകരിക്കുന്നു. പശുവിന്‍ നെയ്യില്‍ തൈരും തേനും ചേര്‍ത്താണ് മധുപര്‍കം നിര്‍മിക്കുന്നത്. മധുപര്‍കവിധിയില്‍ വരന്‍ ഇങ്ങനെ ചൊല്ലുന്നു,*
*ഓം മധു വാതാ* *ഋതായതേ*
*മധു ക്ഷരന്തി സിന്ധവഃ*.
*മാധ്വീര്‌നഃ* *സന്ത്വോഷധീഃ'*
*(യജുര്‍വേദം 13.27)*
*ഈ ഉത്തമമായ വേളയില്‍ വായു മധുരപൂര്‍വം വീശുന്നു. നദികളിലൂടെ തേനൊഴുകുന്നു. ഔഷധങ്ങള്‍പോലും മാധുര്യമുള്ളതായിത്തീരുന്നു' എന്നാണ് ഈ യജുര്‍വേദമന്ത്രത്തിന്റെ അര്‍ഥം.*
*വധൂഗൃഹത്തിലെ സ്വീകരണം തനിക്ക് എത്രമാത്രം ഹൃദ്യമായിരുന്നു എന്നു കാണിക്കാന്‍ വരന് ഇതില്‍പരം എന്താണ്* *പറയാന്‍ സാധിക്കുക!*
*എന്താണ് കന്യാദാനം?*
*മധുപര്‍കത്തെത്തുടര്‍ന്ന് പാണിഗ്രഹണ വിധിയാണ് വൈദിക വിവാഹസംസ്‌കാരത്തില്‍ കടന്നുവരുന്നത്. വരന്‍ വധുവിന് പുടവ കൊടുക്കുന്നതും താലിചാര്‍ത്തുന്നതും ഈ വിധിയിലാണ് പറഞ്ഞിട്ടുള്ളത്. വധുവിന്റെ അച്ഛന്‍ വരന്റെ കൈ പിടിച്ച് ആ കൈയില്‍ തന്റെ മകളുടെ വലതുകൈ ചേര്‍ത്തു വെയ്ക്കുന്നു. വരന്‍ കന്യകയുടെ കരം ഗ്രഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചൊല്ലുന്ന ഋഗ്വേദമന്ത്രമൊന്നു കാണൂ,*
*'ഓം സമഞ്ജന്തു വിശ്വേ ദേവാഃ*
*സമാപോ ഹൃദയാനി നൗ*.
*സം മാതരിശ്വാ സം ധാതാ സമു ദേഷ്ട്രീ*
*ദധാതു നൗ.'*
*(ഋഗ്വേദം 10.85.47)*
*ഈ യജ്ഞശാലയില്‍ ഉപവിഷ്ടരായിരിക്കുന്ന ആദരണീയരായ ഗുരുജനങ്ങളേ, പിതൃസ്ഥാനീയരേ, ജ്ഞാനികളേ, നിങ്ങള്‍ ഉറപ്പിച്ചു മനസ്സിലാക്കിയാലും, ഞങ്ങള്‍ താന്താങ്ങളുടെ ഗൃഹസ്ഥാശ്രമകര്‍മപൂര്‍ത്തീകരണത്തിനുവേണ്ടി, സന്തോഷത്തോടുകൂടി ജീവിക്കുന്നതിനുവേണ്ടി പരസ്പരം* *വരിക്കുന്നു. ജലത്തെപ്പോലെ ശാന്തമായ ഞങ്ങളുടെ ഈ ഹൃദയങ്ങള്‍ ജലം ജലത്തോടു ചേരുംപോലെ ചേര്‍ന്നിരിക്കട്ടെ. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ പ്രാണവായു എത്രമാത്രം വിലപ്പെട്ടതാണോ അത്രത്തോളും ഞങ്ങളിരുവരും പരസ്പരം പ്രിയം വെച്ചുപുലര്‍ത്തുന്നതായിരിക്കും. എപ്രകാരമാണോ സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലാറ്റിലും അലിഞ്ഞുചേര്‍ന്ന് എല്ലാറ്റിനെയും ധരിച്ചിരിക്കുന്നത് ഞങ്ങളും പരസ്പരം അപ്രകാരംതന്നെയായിരിക്കും. ഒരു യഥാര്‍ഥ ഉപദേശി തന്റെ ശ്രോതാക്കളെപ്രതി എത്രത്തോളം പ്രീതി വെക്കുന്നുണ്ടോ അത്രത്തോളം ഞങ്ങളിരുവരുടെയും ആത്മാക്കള്‍ ദൃഢപ്രേമത്താല്‍ പരസ്പരം ധാരണം ചെയ്യട്ടെ.' എന്നാണ് മന്ത്രാര്‍ഥം.*
*വൈദിക സംസ്‌കൃതി കുടുംബ ജീവിതത്തിന് എത്രത്തോളം പ്രാധാന്യം നല്‍കി പോരുന്നുവെന്നും മധുരപൂര്‍ണമായ ദാമ്പത്യം എങ്ങനെയാവണമെന്നും ഈ മന്ത്രം കാട്ടിത്തരുന്നു. തുടര്‍ന്ന് ഈശ്വരഭക്തിയോടെ അഗ്‌നിയില്‍ അതിവിശേഷപ്പെട്ട വിവാഹം യജ്ഞം ചെയ്ത് അന്തരീക്ഷത്തിനും മനസ്സിനും ശുദ്ധി വരുത്തിയശേഷം വരന്‍ വധുവിന് പ്രതിജ്ഞ നല്‍കുന്നു:*
*ഓം ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം*
*മയാ പത്യാ ജരദഷ്ടിര്യഥാസഃ*.
*ഭഗോ അര്യമാ സവിതാ പുരന്ധിര്മഹ്യം*
*ത്വാദുര്ഗാര്ഹപത്യായ ദേവാഃ.*'
*(ഋഗ്വേദം 10.85.36)*
*ഹേ വധൂ, സൗഭാഗ്യത്തിനായി നിന്റെ കരം ഞാന്‍ ഗ്രഹിക്കുന്നു. അങ്ങനെ ഞാനെന്ന ഭര്‍ത്താവിനോടൊത്ത് വൃദ്ധാവസ്ഥവരെ നീ ജീവിച്ചിരിക്കട്ടെ. ഐശ്വര്യം നിറഞ്ഞ, ഉദാരഹൃദയനായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഭഗവാനാണ് സര്‍വ ദേവതകളുടെയും അനുഗ്രഹത്താല്‍ എന്റെ വീട് സൗഭാഗ്യമുള്ളതാകാന്‍ നിന്നെ എനിക്കു നല്‍കിയത്.*
*അറിവാണ് ശക്തി*
No comments:
Post a Comment