Thursday, October 24, 2019

സർപ്പം

*🙏ഓം നാഗരാജായാ നമഃ🙏*            *സർപ്പം*
*ഭാഗം - 15*
🙏🌹🌺🌸💐🌹🙏
*_നാഗങ്ങൾക്കുള്ള വഴിപാടുകൾ_*

*1* *വെള്ളരി*
🙏🌹🌺🌸💐🌹🙏
നാഗങ്ങൾക്കുള്ള പ്രത്യേക വഴിപാടാണ്, വെള്ളരി. ഉണങ്ങല്ലരി, നാളികേരം, എന്നിവ സഹിതം ഭഗവാനു സമർപ്പിക്കുന്നു. നിവേദ്യങ്ങളോടെ പത്മമിട്ട് പൂജ നടത്തുമ്പോഴാണ്, വെള്ളരി പൂർണമാവുന്നത്.

*2 നൂറുംപാൽ*
🙏🌹🌺🌸💐🌹🙏
മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻ പാൽ, കരിക്കിൻ വെള്ളം എന്നിവ ചേർന്ന മിശ്രിതമാണ്, നൂറുംപാൽ. ഇത് നാഗങ്ങൾക്ക്, ഏറ്റവും ഇഷ്‌ടമുള്ളതും അമൃതിനു തുല്യവുമാണ്.

3 *സർപ്പരൂപ പൂജ*
🙏🌹🌺🌸💐🌹🙏
നിത്യപൂജയിൽ, ഓരോരുത്തരുടെയും നക്ഷത്രത്തിൽ ഒരു സർപ്പരൂപം വച്ചു നടത്തുന്നതാണ്, സർപ്പരൂപ പൂജ.

4 *ആയില്യപൂജ*
🙏🌹🌺🌸💐🌹🙏
നാഗങ്ങളുടെ പ്രധാന നക്ഷത്രമാണ്, ആയില്യം. ഈ നാളിൽ നടത്തുന്ന പ്രധാന പൂജയാണ്, ആയില്യപൂജ. എല്ലാ മാസവും, ആയില്യം നാളിൽ ആയില്യപൂജയും മറ്റു വിശേഷാൽ പൂജകളും, ഇവിടെ നടക്കുന്നു. മൂന്നു തവണ മുടങ്ങാതെ ( _വർഷത്തിൽ ഒന്ന്_ ) ആയില്യപൂജ നടത്തുന്നത്, സർവൈശ്വര്യത്തിനും ഉദ്ദിഷ്‌ടകാര്യസിദ്ധിക്കും, വളരെ ഗുണപ്രദമാകുന്നു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച്, ഈ മൂന്നു പൂജകളും അനുഷ്‌ഠിക്കുമ്പോൾ, സർവ വിഘ്‌നങ്ങളും തീർന്ന് ഗുണപ്രാപ്‌തി കൈ വരുമെന്നാണ് കണ്ടിരിക്കുന്നത്. സർപ്പദോഷ പരിഹാരമായി, ഓരോ ദിവസവും എത്തുന്ന വഴിപാടിന്റെ സമാപന പൂജ, അതതു മാസത്തെ ആയില്യം നാളിലാണ്. മംഗല്യഭാഗ്യത്തിനും, സർവഭീഷ്‌ടസിദ്ധിക്കും, സന്താനലബ്‌ധിക്കും, സർവൈശ്വര്യത്തിനും, പ്രാർത്ഥിക്കാനായി മാസം തോറുമുള്ള ആയില്യ പൂജയ്‌ക്ക്, അയൽ സംസ്‌ഥാനങ്ങളിൽ നിന്നു പോലും, ധാരാളം ഭക്‌തർ എത്തിച്ചേരുന്നു.

5 *പ്രത്യേക* *ആയില്യപൂജ*
🙏🌹🌺🌸💐🌹🙏
ആയില്യം നാളിലല്ലാതെ, ഭക്‌തർക്ക് അവരുടെ സ്വന്തം നക്ഷത്രത്തിലോ, ഇഷ്‌ടമുള്ള മറ്റു നക്ഷത്രത്തിലോ, പ്രത്യേകമായി ആയില്യപൂജ നടത്താം.

6 *സർപ്പദോഷ പരിഹാരപൂജ*
🙏🌹🌺🌸💐🌹🙏
സർപ്പദോഷ പരിഹാരാത്ഥം, ദോഷത്തിൽ നിന്നു നിവൃത്തി കിട്ടാൻ നടത്തുന്ന പൂജയാണ്, സർപ്പദോഷ പരിഹാര പൂജ. ജ്യോത്സ്യവിധി പ്രകാരം മാത്രമേ, സർപ്പദോഷ പരിഹാരപൂജ നടത്താറുള്ളൂ. ശുദ്ധമായ സ്വർണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങളിൽ, ഏതെങ്കിലും ഒന്നിൽ, രൂപം നിർമിച്ചു കൊണ്ടു വന്നു നടയ്‌ക്കു വച്ചു വേണം സർപ്പദോഷ പരിഹാരപൂജ നടത്താൻ. രൂപത്തിന്, വലിപ്പമോ തൂക്കമോ ബാധകമല്ല.

7 *സർപ്പപ്പാട്ട്*
🙏🌹🌺🌸💐🌹🙏
സർപ്പപ്രീതിക്കു വേണ്ടി, നാഗദൈവങ്ങളെ സ്‌തുതിച്ചു കൊണ്ട്, പുള്ളുവന്മാർ പാടുന്നതാണ് സർപ്പപ്പാട്ട്.

8 *സർപ്പബലി, പായസഹോമം*
🙏🌹🌺🌸💐🌹🙏
നാഗങ്ങളെ സംപ്രീതരാക്കാൻ, ഏറ്റവും ഉത്തമമായ പൂജയാണ്, സർപ്പബലി. പരശുരാമന്റെ കൽപന പ്രകാരമാണ്, സർപ്പങ്ങളെ സ്‌ഥല ദേവതകളായി സ്വീകരിപ്പിച്ച്, സർപ്പക്കാവുകൾ പണി തീർപ്പിച്ചത്. ഓരോ പറമ്പുകളിലും, പ്രത്യേക ചില സ്‌ഥലങ്ങളെ, പാമ്പുംകാവുകളാക്കി തിരിച്ച്, നാഗപ്രതിഷ്‌ഠ നടത്തുകയും, കൊല്ലം തോറും സർപ്പപ്രീതി വരുത്തിക്കൊള്ളണമെന്നും കൽപ്പിച്ചുവത്രേ. ഇപ്രകാരം ചെയ്‌തപ്പോൾ, സർപ്പദോഷം തീർന്ന് അഭിവൃദ്ധി പ്രാപിച്ചുവെന്ന്, പരശുരാമ ചരിതത്തിൽ പറയുന്നു.

*കാവ് ആവാഹനം*
🙏🌹🌺🌸💐🌹🙏
ഹൈന്ദവ തറവാടുകളോടു ചേർന്നു കിടക്കുന്ന പാമ്പുംകാവുകളും, അവിടെ നാഗങ്ങൾക്ക് കാരണവന്മാർ നടത്തിപ്പോന്നിരുന്ന, ആചാരാനുഷ്‌ഠാനങ്ങൾക്കും പൂജകൾക്കും, തടസ്സങ്ങൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ, തറവാട്ടിലെ നാഗങ്ങളെ, നാഗരാജ ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കൊണ്ടു വന്ന്, നിത്യവും പൂജയും കർമങ്ങളും നൽകി, ശാന്തി വരുത്തുന്ന രീതിയാണ് കാവ് ആവാഹനം. അങ്ങനെ ചെയ്‌താൽ, ആ തറവാട്ടിലെ ( _കുലത്തിലെ_ ) ഓരോ കണ്ണികൾക്കും, സർപ്പദോഷം തീർന്ന് നാഗദൈവങ്ങൾ സത്സന്താന ലബ്‌ധിക്കും സമ്പത്സമൃദ്ധിക്കും സർവൈശ്വര്യത്തിനും കടാക്ഷിക്കുമെന്നാണ്, വിശ്വാസം.

പാമ്പാടി ശ്രീ നാഗരാജ ക്ഷേത്രത്തിലേക്ക്, തറവാടുകളിലെ പാമ്പുംകാവുകളെ ആവാഹിച്ചു കൊണ്ടു വരുമ്പോൾ, ക്ഷേത്ര ഊരാളന്മാരും തന്ത്രിയും ചേർന്ന്, ആ തറവാട്ടിൽ ചെന്ന് മുടങ്ങിക്കിടന്നിരുന്ന പൂജകൾക്കും അനുഷ്‌ഠാനങ്ങൾക്കും നിവൃത്തി വരുത്തി, പൂജ നടത്തിയ ശേഷം പ്രാർത്ഥിക്കുന്നു: " _നാഗദൈവങ്ങൾ പ്രസാദിക്കണം, ഞങ്ങൾ സന്തോഷത്തോടെ, പാമ്പാടി ശ്രീ പാമ്പുംകാവിലേക്ക് ആവാഹിക്കുന്നു. ഇന്നു മുതൽ മുടങ്ങാതെ പൂജ നടത്തിക്കൊള്ളാം_ ", എന്നു സത്യം ചെയ്‌ത് പ്രാർത്ഥിക്കുന്നു.
സ്വർണം, വെള്ളി വിഗ്രഹങ്ങളിലേക്കാണ്, ആവാഹനം നടത്താറുള്ളത്. ഈ വിഗ്രഹങ്ങളിലേക്ക് ആവാഹിച്ച്, ക്ഷേത്രത്തിൽ കൊണ്ടു വന്ന് പൂജ നടത്തുമ്പോൾ, ഈ തറവാട്ടിലെ പാമ്പുംകാവിലെ നാഗഗണങ്ങൾ, നാഗരാജ ക്ഷേത്രത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. ഇതിന്, മുൻകൂട്ടി ക്ഷേത്രത്തിൽ വിവരം ലഭിക്കണം. ആവാഹനം നടത്തിയാലും, വർഷത്തിൽ ഒരിക്കലെങ്കിലും, ഈ തറവാട്ടുകാർ ക്ഷേത്രത്തിൽ വന്ന്, തൊഴുതു പ്രാർത്ഥിക്കണം. സാധ്യമെങ്കിൽ, വർഷത്തിൽ പൂജ നടത്തി, വെള്ളരിയിട്ട്, പാമ്പുംകാവുകളെ തറവാട്ടിൽത്തന്നെ നില നിർത്തുന്നതാണ് ഉത്തമം.
*ഓം നാഗരാജായ നമഃ*
🙏🌹🌺🌸💐🌹🙏

ആല്‍ മരം അതിവിശേഷം

*🔱🔥ആല്‍ മരം അതിവിശേഷം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ആല്മരം വെറും ഒരു മരം അല്ല, ശ്രേഷ്ഠതയും പവിത്രതയും സങ്കല്പി‍ച്ച്‌ ആരാധിക്കുന്ന പുണ്യവൃക്ഷമാണു. അപൂര്വ്വ ഗുണങ്ങള്‍ ദാനം ചെയ്യുന്ന ഈ മഹാവൃക്ഷം പല രോഗങ്ങളുടെയും ആശ്വാസകാരകന്‍ കൂടിയാണു. ആല്‍ വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട്‌. ഇതില്‍ അരയാലിനാണു പ്രാധാന്യം. വൃക്ഷങ്ങളുടെ രാജാവെന്ന സ്ഥാനം കല്പ്പിച്ചിരിക്കുന്ന അരയാലിനു 2000 വര്ഷം ആയുർദൈർഘ്യം  ആണു കല്പി്ച്ചിരിക്കുന്നത്‌. അരചന്‍ ആല്‍ എന്നു പറയുന്ന അരയാല്‍ ആനക്ക്‌ പ്രിയപ്പെട്ട ആഹാരം ആയതു കൊണ്ടു കുഞ്ജരാശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാല്‍ ആന. അശനം എന്നല്‍ ഭക്ഷണം കഴിക്കല്‍. ആല്മരത്തിന്റെ ഇല സദാ ചലിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ചലദല (ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ടു. ബുദ്ധനെ സിദ്ധനാക്കിയത്‌ ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണു. ബോദ്ധിവൃക്ഷം എന്നു അരയാലിനു വിശേഷാര്ത്ഥം  കല്പിച്ചിരിക്കുന്നത്‌ അതിനാലാണു.

ആലുന്നത്‌ കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്ത്ഥം , ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണന്ന്‌ പറയുന്നുണ്ടു. ആൽമര ദർശതന-സ്പര്ശ്ന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണു. "യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്ശികക്കുമ്പോള്‍ പാപത്തില്‍ നിന്ന്‌ മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത്‌ സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നിലനിക്കൂന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു. "

"മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായതേ നമോ നമഃ"

ആല്‍ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണു ഇത്‌. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത്‌ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന്‌ അര്ത്ഥംന. ത്രിമൂര്ത്തികൾക്ക് സ്ഥാനം കല്പ്ച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത്‌ ശനിദോഷങ്ങള്ക്കും  നിവാരണമാണു.

"അശ്വത്ഥ ഹുതഭുക്ക്‌ വാ സോ / ഗോവിന്ദസ്യസദാശ്രയ അശേഷം ഹരമേശോകം / വൃക്ഷരാജ നമോസ്തുതേ"

നമസ്കാര മന്ത്രം ആണു ഇതു. ആലിനു എത്ര പ്രദക്ഷിണം വെച്ചൊ അത്രയും നമസ്കാരം ചെയ്യുന്നത്‌ ഉത്തമമാണു. അരയാലിനു 7 പ്രദക്ഷിണം വേണം 7ന്റെ ഗുണിതങ്ങളും ആകാം 108 ആയാല്‍ പ്രദക്ഷിണം അത്യുത്തമം ആൽമരചുവടുകളില്‍ പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ തുടങ്ങിയ ശ്രേഷ്ട്ഠമായ വുയു അംശങ്ങളെ കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാല്‍ ദിവസവും കുറച്ചു സമയം ആല്ത്ത്റയില്‍ ചിലവഴിച്ചാല്‍ ആയുരാരോഗ്യ്ത്തോടെ ജീവിക്കുമെന്ന്‌ ശാസ്ത്രമതം.

ആലിന്റെ വിവിധ ഭാഗങ്ങള്‍ വിവിധ രോഗങ്ങളുടെ ശമനത്തിനു ആയുർവ്വേദത്തില്‍ ഉപയൊഗിക്കൂന്നു. പുരുഷബീജാണു കുറവിനും ചില ഗഭാ‍ശയ രോഗങ്ങളുടെ ശമനത്തിനു ആല്മരത്തൊലിയില്‍ നിന്നു ഉണ്ടാക്കുന്ന്‌ കഷായം ഫലപ്രദമാണു. വന്ധ്യതാനിവാരണ ചികിത്സയില്‍ മരുന്നുകള്ക്കൊദപ്പം ആല്മ്രപ്രദക്ഷിണവും നമസ്ക്കാരവും നാല്ലതാണു. പ്രമേഹം, കുഷ്ഠം , ത്വക്ക്‌, അർശ്ശലസ്സ്‌, രക്തശുദ്ധി ഇവക്കെല്ലാം ആല്‍തണാലാണു.

ശനിദശാകാലം ശനിയുടെ അപഹാരം, കണ്ടക ശനി, ഏഴരശനി തുടങ്ങിയ സമയങ്ങളില്‍ ആൽമര പ്രദക്ഷിണം ഉത്തമമാണു. അതിനു കാരണം ശനിയാഴ്ചകളില്‍ മഹാലഷ്മിയുടെ സാന്നിദ്ധ്യം ഇതിലുണ്ടാകുമെന്നാണു. പുരാണ മതം. ഇതിന്റെ  പിന്നിലെ പുരാണകഥ.. പാലാഴി കടഞ്ഞ്പ്പോള്‍ ഉയര്ന്നു  വന്നവയുടെ കൂട്ടത്തില്‍ മഹാലക്ഷ്മിയുടെ ജ്യേഷ്ഠ സ്ഥാനം കല്പിോക്കുന്ന ജ്യേഷ്ഠാ ഭഗവതിയും.(മൂതേവി) ഉണ്ടായിരുന്നു. ജ്യേഷ്ട്ഠാ ഭഗവതിയെ ആരും കൈകൊള്ളതിരുന്നപ്പോള്‍ ത്രിമൂര്ത്തികള്‍ ആല്മഗരചുവട്ടില്‍ ഇരുന്നുകൊള്ളന്‍ അനുവദിച്ചു. അതെ തുടര്ന്നു  ഒരു വ്യവസ്തപ്രകാരം എല്ലാശനിയാഴ്ചയും മഹാലക്ഷ്മി ആല്‍ മരചുവട്ടില്‍ എത്തുന്നു. അതു കൊണ്ടു ശനിയാഴ്ചയിലെ നമസ്കാരത്തിനു പ്രാധാന്യം വന്നു. ഉച്ചകഴിഞ്ഞും രാത്രിയിലും ആലിനെ പ്രദക്ഷിണം ചെയ്യരുത്‌ എന്നു വിധിയുണു.. എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ എയർകൂളളര്‍ ശരീരത്തിനും മനസ്സിനും നവോന്മേഞഷം നല്ക്കും എന്നതില്‍ യാതൊരു സംശയം ഇല്ല.

➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

വേദം

*🔱🔥വേദം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 

കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീതയിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ. “വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല. സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം, അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു. നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

ഋഗ്വേദം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
പുരാതന ഇന്ത്യയിലെ വൈദിക സംസ്കൃത സൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിർമ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമർശവും ഋഗ്വേദത്തിൽ ധാരാളമായുണ്ട്. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു. മുന്നൂറിൽപ്പരം ഋഷികൾ, സ്ത്രീകൾ ഉൾപ്പെടെ, പല കാലങ്ങളിലായി ഇതിന്റെ നിർമ്മിതിയിൽ ഏർപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.

ആയുർവേദം, ഋഗ്‌വേദത്തിന്റെ ഉപവേദമാണ് .

മാനവരാശിക്ക് ഇന്നു ലഭ്യമായതിൽ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം. ബി.സി.ഇ. 1500-നോടടുപ്പിച്ചോ അതിനു ശേഷമോ ആണ്‌ ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. ഋഗ്വേദത്തോടു സമകാലീനത്വമവകാശപ്പെടുന്ന ഈജിപ്തുകാരുടെ ബുക് ഓഫ് ദ ഡെഡ് ഉം ബാബിലോണിയക്കാരുടെ ഗിൽ ഗമീഷ് എന്ന ഇതിഹാസവും ഇപ്പോൾ പുരാവസ്തു ഗവേഷകൻമാരുടെ ശ്രദ്ധയിൽ മാത്രമേ പെടുന്നുള്ളു. ആ ഗ്രന്ഥങ്ങളിലെ സാഹിത്യമോ ചിന്താഗതിയോ ഒന്നുംതന്നെ ഒരു ജനസമൂഹത്തെയും സ്പർശിക്കുന്നില്ല. ഇതിൽ നിന്നും വ്യത്യസ്തമായി ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും ഇന്നും വേദങ്ങളെ അടിസ്ഥാനമാക്കിയാണ്.

വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.

കണ്വർ (കേവല അംഗിരസുമാർ)
അംഗിരസുമാർ
അഗസ്ത്യർ
കേവല ഭൃഗുക്കൾ
വിശ്വാമിത്രർ
അത്രിമാർ
വസിഷ്ടന്മാർ
കശ്യപർ
ഭരതർ
ഭൃഗുക്കൾ

എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.

ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകൾ എന്നു പറയുന്നു. രണ്ടുതരത്തിൽ വർഗീകരണങ്ങൾ ഉണ്ട്.

മണ്ഡലം, സൂക്തം എന്ന രീതി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളിൽ ഉൾപ്പെടുന്ന ബ്രാഹ്മണർ മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടർന്നിരുന്നത്.

അഷ്ടകം, വർഗ്ഗം എന്ന രീതി
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഈ വർഗീകരണത്തിൽ ഋഗ്വേത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വർഗവും അനേകം മന്ത്രങ്ങൾ അഥവാ ഋക്കുകൾ ഉൾക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ഈ രീതിയാണ് പിന്തുടർന്നിരുന്നത്. നമ്പൂതിരിമാർ അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു.

ഋഗ്വേദത്തിലെ പ്രഥമ മന്ത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1)

അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി.

ഋഗ്വേദത്തിലെ അവസാന മന്ത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ । 
ഇളസ്വദേസാമിധ്യസേ 
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)

സം ഗച്ഛധ്വം സം വദധ്വം 
സം വോ മനാംസി ജാനതാം । 
ദേവാ ഭാഗം തഥാ പൂർവം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)

സമാനോ മന്ത്ര: സമിതി: സമാനി 
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)

സമാനീ വ ആകൂതി: 
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ 
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4)

ഋഗ്വേദത്തിലെ ദേവന്മാർ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കൾ ഇന്ന് ആരാധിക്കുന്ന ദേവന്മാർക്ക് അതിൽ ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളിൽ സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവൻമാരോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വർഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകൾ ഋഗ്വേദത്തിൽ സ്തുതിക്കപ്പെട്ടിട്ടുണ്ട്. ഇവരിൽ പ്രാധാന്യമർഹിക്കുന്നവരാണ്.

ഇന്ദ്രൻ, അഗ്നി, വരുണൻ, വായു, വിഷ്ണു, മാതരിശ്വാനൻ

ദയാനന്ദ സരസ്വതിയെ പൊലുള്ളവർ വേദത്തിലെ സ്തുതികളെല്ലാം ഏകനായ ഈശ്വരനെ സംബന്ധിച്ചുള്ളതാകുന്നു എന്നു സമർത്ഥിക്കുന്നു. ഇന്ദ്രൻ, വരുണൻ, വിഷ്ണു, മാതരിശ്വാനൻ മുതലായവ ഈശ്വരന്റെ വിവിധ നാമങ്ങൾ ആണെന്ന് അദ്ദേഹം തന്റെ കൃതികളിൽ വേദം തന്നെ പ്രമാണമാക്കി സമർത്ഥിക്കുന്നു.

ഋഗ്വേദ ബ്രാഹ്മണങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഐതരേയബ്രാഹ്മണം
കൗശിതകീബ്രാഹ്മണം

ഋഗ്വേദ ആരണ്യകങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഐതരേയാരണ്യകം
കൗശിതകീ ആരണ്യകം

യജുർ‌വേദം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
യജുർവേദം യജുസ്സ് വേദം എന്നീ വാക്കുകളുടെ സന്ധിയിൽ നിന്നും സംജാതമായതാണ്.  യജുസ്സ് എന്നാൽ യജ്ഞത്തെ സംബന്ധിച്ചത്, വേദം എന്നാൽ വിദ്യ; ആയതിനാൽ യജുർവേദം എന്നാൽ യജ്ഞത്തെ സംബന്ധിച്ചുള്ള വിദ്യ എന്നു ചുരുക്കം. യജുർവേദം ഭൗതിക യജ്ഞങ്ങളെ അനുശാസിക്കുകയല്ല (അത് ബ്രാഹ്മണങ്ങളുടെ പ്രതിപാദ്യങ്ങളിലും വേദങ്ങളുടെ യാജ്ഞിക അവലോകനത്തിലും ഉൾപ്പെട്ടതാണ്), മറിച്ച് യജ്ഞങ്ങളെ പ്രകൃതിയുമായും ആത്മീയതലങ്ങളുമായും കാവ്യാത്മകമായി സമന്വയിപ്പിച്ച് അതിനെ ഭൗതികതയിൽ നിന്നും മോചിപ്പിക്കുന്നു.

യജുർവേദത്തിനു കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിലെ മന്ത്ര-സൂക്തങ്ങൾ ശുക്ലയജുർവേദത്തിലേതു പോലെ ക്രമമായി ചിട്ടപ്പെടുത്താത്തതിനാലാണ് അതിന് "കൃഷ്ണ" (കറുപ്പ് - അവ്യക്തത) യജുർവേദം എന്ന പേർ വന്നത്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം

മറ്റു വേദങ്ങളെ പോലെ യജുർവേദസംഹിതയ്ക്കൊപ്പവും ബ്രാഹ്മണം, ഗൃഹ്യസൂത്രം, പ്രാതിശാഖ്യം, ഉപനിഷത്ത് എന്നിവ യോജിക്കുന്നു. കൃഷ്ണയജുർവേദത്തിൽ ബ്രാഹ്മണവും വേദസംഹിതയും വേർതിരിഞ്ഞല്ല സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അതിന് കൃഷ്ണം (കൃഷ്ണം അഥവാ കറുപ്പ് അവ്യക്തതയെ കുറിക്കുന്നു) എന്ന പേർ ലഭിച്ചു. 

ശുക്ലയജുർവേദം (വാജസനേയി സംഹിത) - ശാഖകൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശാഖാ നാമം - മാധ്യന്ദിനം
അധ്യായം - 40
അനുവാകം - 303
സൂക്തങ്ങൾ - 1975

ശാഖാ നാമം - മാധ്യന്ദിനം
അധ്യായം - 40
അനുവാകം - 328
സൂക്തങ്ങൾ - 2086

കൃഷ്ണയജുർവേദം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കൃഷ്ണയജുർവേദത്തിന്റെ നാലു സംഹിത ശാഖകൾ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് - തൈത്തിരീയം, മൈത്രായനി, കഠകം, കപിഷ്ഠലം. എന്നാൽ, വായുപുരാണത്തിലെ പരാമർശപ്രകാരം കൃഷ്ണയജുർവേദത്തിന് എൺപത്താറ് ശാഖകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്നു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ശാഖാ നാമം - തൈത്തിരീയം
ഉപശാഖകൾ - 2
കാണ്ഡം - 7
പ്രപാഠകം - 42
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ദക്ഷിണഭാരതം

ശാഖാ നാമം - മൈത്രായനി
ഉപശാഖകൾ - 6
കാണ്ഡം - 4
പ്രപാഠകം - 54
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - പശ്ചിമഭാരതം

ശാഖാ നാമം - കഠകം
ഉപശാഖകൾ - 12
കാണ്ഡം - 5
പ്രപാഠകം - 40
മന്ത്രങ്ങൾ - 3093
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - കശ്മീർ, പൂർവഭാരതം, ഉത്തരേന്ത്യ

ശാഖാ നാമം - കപിഷ്ഠലം
ഉപശാഖകൾ - 5
കാണ്ഡം - 6
പ്രപാഠകം - 48
പ്രചാരത്തിലുള്ള പ്രധാന ദേശങ്ങൾ - ഹരിയാണ, രാജസ്ഥാൻ

സാമവേദം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗാനാത്മകമാണ് സാമവേദം യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്.

അഥർവ്വവേദം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ചതുർവേദങ്ങളിൽ നാലാമത്തെ വേദമാണ് അഥർവ്വവേദം. അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കൾ, രക്ഷസ്സുകൾ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥർവ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്. അഥർവവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.

മന്ത്രദ്രഷ്ടാക്കൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മറ്റു വേദങ്ങളെപ്പോലെ അഥർവവേദവും അപൌരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. അഥർവവേദത്തിന്റെ സർവാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥർവനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളിൽ പ്രമുഖന്മാർ. ഭൃഗു, അംഗിരസ്സ്, വസിഷ്ഠൻ, ഭരദ്വാജൻ, ശൌനകൻ, പ്രജാപതി തുടങ്ങിയവർ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥർവൻ ഏകദേശം 180-ൽ പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ൽപ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥർവനും ബ്രഹ്മാവും ദർശിച്ച മന്ത്രങ്ങൾ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥർവവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.

അഥർവവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങൾക്ക് ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളിൽനിന്നും അഥർവവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നു എന്നനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോൾ അഥർവവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥർവാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയിൽതന്നെ നിർദ്ദേശിച്ചുകാണുന്നു. അഥർവവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥർവവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാൻ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തിൽ അഥർവവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുർവേദം ശുക്ളയജുർവേദമെന്നും കൃഷ്ണയജുർവേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥർവവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.

ശാഖാഭേദങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അഥർവവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു
പൈപ്പലാദം
ശൌനകം
തൌദം
മൌദം
ജലദം
ജാജലം
ബ്രഹ്മപദം
ദേവദർശം
ചാരണവൈദ്യം

എന്നിവയാണ് അവ. എന്നാൽ പൈപ്പലാദം, ശൌനകം എന്നീ രണ്ടു ശാഖകൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകൻ. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ഭഗവന്തം പിപ്പലാദ മുപസന്നാ എന്ന സൂചനയൊഴിച്ചാൽ പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോൾ പ്രചാരത്തിലുള്ളത് ശൌനകശാഖയിലുള്ള അഥർവവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകൾ ഒരു ശൌനകൻ രചിച്ചതാണ്. അതിധന്വാ ശൌനകഃ, ശൌനകഃ കാ പേയഃ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.

ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ശൌനകശാഖയിലുള്ള അഥർവവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളും ഉണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. 1-7 വരെ കാണ്ഡങ്ങൾ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതിൽ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളിൽ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളിൽ 4 മന്ത്രങ്ങളും 2-ൽ 5, 3-ൽ 6, 4-ൽ 7, 5-ൽ 8-18 വരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. 7-ൽ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങൾവരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8-13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14-18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ൽ വിവാഹകർമങ്ങൾ, 15-ൽ വ്രാത്യൻമാരെപ്പറ്റിയുള്ള വിവരങ്ങൾ, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങൾ, 18-ൽ ശ്രാദ്ധാദികൾ എന്നിവ കാണാം. 19-ൽ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ൽ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. അവസാനത്തെ രണ്ടു മണ്ഡലങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പല ഗവേഷകൻമാരും അഭിപ്രായപ്പെടുന്നു. അഥർവപ്രാതിശാഖ്യത്തിൽ ഈ മണ്ഡലങ്ങൾ പരാമർശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥർവണത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങൾ കൂട്ടിച്ചേർത്തത്.

അഥർവവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങൾ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങൾ, പിശാചുക്കൾ എന്നിവയിൽനിന്നും രക്ഷനേടാനും, മാന്ത്രികന്മാർ, ബ്രാഹ്മണദ്വേഷികൾ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാൽ മംഗളാശംസകളും ഐശ്വര്യവർധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തിൽ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥർവമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് പറയപ്പെടുന്ന 20-ആം മണ്ഡലമൊഴിച്ചാൽ ഇതിന് യാഗാദികർമങ്ങൾ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തിൽ വലിയ ബന്ധമൊന്നും ഇല്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങൾ. മറ്റു വേദങ്ങളിലെ ഉയർന്ന സാംസ്കാരിക പശ്ചാത്തലം ഇതിലില്ല. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതിൽ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥർവവേദം വേണ്ടത്ര അറിവു നൽകുന്നു. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ ബ്ലൂംഫീൽഡ് 14 ആയി വിഭജിച്ചിട്ടുണ്ട്:

ഭൈഷജ്യങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങൾ. കൌശികസൂത്രത്തിൽ ഇതിനെപ്പറ്റി വിശദമായ ചർച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ഉള്ള ഇതിലെ വിവരണങ്ങൾ വേണ്ടത്ര വ്യക്തമല്ല.

ആയുഷ്യങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവ. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുൻപുണ്ടാകുന്ന മൃത്യുതടയുന്നതുകൂടാതെ യമൻ, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.

ആഭിചാരങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
പിശാചുക്കൾ,ശത്രുക്കൾ, മന്ത്രവാദികൾ എന്നിവർക്കെതിരായി പ്രയോഗിക്കേണ്ടവ. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ ആഭിചാരങ്ങൾക്കെതിരായി ചെയ്യുന്ന കൃത്യാപ്രതിവിധികൾ എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുൾപ്പെടുന്നു.

സ്ത്രീകർമങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ആദ്യത്തെ 7 കാണ്ഡങ്ങളിൽ സ്ത്രീകർമപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗർഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളിൽ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൌഭാഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല.

സൌമനസ്യങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കുവേണ്ടിയുള്ളവ.

രാജകർമങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാജാവിനുവേണ്ടിയുള്ളവ. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിന് ശക്തി, വീര്യം, ചക്രവർത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങളാണിവ.

ബ്രാഹ്മണസൂക്തങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ളവ. ബ്രാഹ്മണർക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.

പൌഷ്ടികങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഐശ്വര്യവർധകങ്ങളായ മന്ത്രങ്ങൾ. ധാന്യവർധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നു. 20-ആമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളിൽ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.

പ്രായശ്ചിത്തങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഇതിലുള്ള നാല്പതോളം സൂക്തങ്ങൾ പ്രായശ്ചിത്തങ്ങളാണ്. ഇതിൽ പലതും യാഗാദികർമങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.

സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായമന്ത്രങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷൻ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലേടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും (11: 4) മറ്റു ചിലേടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും (11: 8) കാണുന്നുണ്ട്.

കുന്താപസൂക്തങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തിൽ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.

അനുബന്ധങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥

ബ്രാഹ്മണങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അഥർവവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങൾ ഇതിനുണ്ട്. അഥർവവേദത്തിന്റെ മഹിമാതിശയം വർണിക്കുകയും ബ്രഹ്മൻ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.

ഉപനിഷത്തുകൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഏകദേശം 112 ഉപനിഷത്തുകൾ അഥർവവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയിൽ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.

സൂത്രങ്ങൾ
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൌശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥർവവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുണ്ട്. കൌശികസൂത്രത്തിൽ സാധാരണ ഗൃഹ്യസൂത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങൾ കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വർണനകളും ഉണ്ട്.

ഇവ കൂടാതെ അഥർവപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥർവവേദത്തിനുണ്ട്. സായണൻ അഥർവവേദത്തിന്റെ 12 കാണ്ഡങ്ങൾക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളൂ.

അഥർവവേദവും ആയുർവേദവും
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ആയുർവേദത്തിന്റെ ഉറവിടം അഥർവവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുർവേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥർവവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട് (11: 6). അഥർവമെന്ന പേര് ഔഷധപര്യായമായിട്ടു തന്നെ പലേടത്തും പ്രയോഗിച്ചു കാണുന്നു. അഥർവൻ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥർവനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങൾ ഇതിലുടനീളം കാണാം. ആയുർവേദം പഠിക്കുന്നയാളിന് അഥർവവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളിൽ എടുത്തുപറയുന്നുണ്ട്. അഥർവവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരൻമാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ 30-ആമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകൾ കൂടാതെ പിന്നീട് പഞ്ചകർമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും എല്ലാം ഇതിൽ ബീജരൂപത്തിൽ അടങ്ങിയിട്ടുണ്ട്.

മതവും തത്ത്വചിന്തയും
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അഥർവവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദർശം. വാർധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങൾക്കും രണ്ടാം സ്ഥാനമേ നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാർഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥർവവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥർവവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദർശനങ്ങളുടെയും അടിസ്ഥാനം ഇതിൽ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചർച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലേടത്തും പല അർഥമാണെങ്കിലും ചിലേടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലേടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. 15-ആമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. വ്രത്യോ വാ ഇദ് അഗ്ര ആസീദ് എന്നു തുടങ്ങിയുള്ള വർണനകൾ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളിൽ വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥർവവേദമാണ്.

➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

🔥ജീവിത പ്രാരബ്‌ധങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ പ്രദോഷവ്രതം🔥

*🔱🔥ജീവിത പ്രാരബ്‌ധങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ പ്രദോഷവ്രതം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്ക്ക് ‌ ശാന്തി ലഭിക്കുന്നതാണ്‌. പ്രത്യേകിച്ചും കറുത്തപക്ഷത്തില്‍ വരുന്ന ശനിപ്രദോഷം, മൗനവ്രതത്തോടെ ആചരിച്ചാല്‍ ഉല്ക്കൃ്ഷ്‌ടമാണ്‌.
അതുപോലെ പ്രധാനപ്പെട്ടതാണ്‌ തിങ്കള്‍ പ്രദോഷവും. കുടുംബസുഖം, ഭര്ത്തൃഭ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങൾ പോല്ലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തിയുണ്ടാകും.
സര്വ്വ്ദേവാനുഗ്രഹത്തിനും സന്തുഷ്‌ട ജീവിതത്തിനും സന്താനഗുണത്തിനും പാപമുക്‌തിക്കും ഉത്തമമായ ഒന്നാണ്‌ ശിവഭജനം. മഹാദേവാനുഗ്രഹത്തിന്‌ ധാരാളം വ്രതങ്ങളും പ്രാര്ത്ഥതനകളും ഉണ്ടെങ്കിലും വളരെ ലളിതമായ രീതിയില്‍ അനുഷ്‌ഠിക്കാവുന്ന ഒന്നാണ്‌ മഹാദേവന്‌ ഇഷ്‌ടപ്പെട്ട പ്രദോഷവ്രതം. ഒരു മാസത്തില്‍ രണ്ടു പ്രദോഷങ്ങള്‍ ഉണ്ട്‌. രണ്ടും അതീവ വിശിഷ്‌ടങ്ങളുമാണ്‌.

കറുത്തവാവിനോട്‌ അടുത്തുവരുന്ന ത്രയോദശിയിലെ പ്രദോഷം വളരെ പ്രധാനപ്പെട്ടതാണ്‌. രണ്ടു പ്രദേഷങ്ങളിലും ഉപവസിച്ച്‌ ശിവഭജനം നടത്താന്‍ പറ്റാത്തവർക്ക് ഏതെങ്കിലും ഒന്ന്‌ മാസംതോറും അനുഷ്‌ഠിച്ച്‌ നിത്യദുരിതങ്ങളിൽ നിന്നും കരകയറാവുന്നതാണ്‌.

വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്ത്താത്തില്‍ കുളിച്ച്‌ ക്ഷേത്രദർശനം നടത്തി പ്രാര്ത്ഥിക്കുക. തീര്ത്ഥം പോലും സേവിക്കരുത്‌.
ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. വൈകിട്ട്‌ 6-നും 6.30-നും ഇടയിലാണ്‌ പ്രദോഷാഭിഷേകം. അഭിഷേകത്തിന്‌ പാല്‍, കരിക്ക്‌, പനിനീര്‍, കൂവളമാല എന്നിവ ശിവക്ഷേത്രത്തില്‍ സമര്പ്പിച്ച്‌ പ്രാര്ത്ഥിവക്കാം. തല്സ്മയം നടക്കുന്ന അഭിഷേകം കണ്ട്‌ തൊഴുത്‌, ദീപാരാധനയും കഴിഞ്ഞുവേണം തീര്ത്ഥം  വാങ്ങി ഭുജിക്കാന്‍. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ചോറുവാങ്ങി ഭക്ഷിക്കാം.
പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി ക്ഷേത്രദർശനം കഴിഞ്ഞ്‌ തീര്ത്ഥം  കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം. പ്രദോഷവ്രതം സര്വ്വനദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാർവ്വതി സമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌.
പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്വ്വചഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും.

➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Wednesday, October 23, 2019

സര്‍പ്പദോഷവും പരിഹാരങ്ങളും

〰〰〰〰〰〰〰
സര്‍പ്പദോഷവും പരിഹാരങ്ങളും

24 .10, 2019
7 ; 26 A M                               〰〰〰〰〰〰〰


സര്‍പ്പങ്ങളുടെ നക്ഷത്രമായ ആയില്യ ത്തെക്കുറിച്ചും ജ്യോതിഷത്തില്‍ സര്‍പ്പദോ ഷവുമായി ബന്ധപ്പെട്ട്‌ ചിന്തിക്കുന്ന രാഹു എന്ന ഗ്രഹത്തെക്കുറിച്ചുമുള്ള അറിവുകള്‍ സര്‍പ്പ വിശ്വാസത്തിന്റെ മാറ്റുകൂട്ടി.അസുഖങ്ങള്‍ കുറയ്‌ക്കു ന്നതിനും സന്താന ലബ്‌ധിക്കും മംഗല്യ ഭാഗ്യത്തിനും വേണ്ടിയിട്ടായിരുന്നു ആദ്യകാല നാഗപൂജ കളെങ്കില്‍, പില്‍ക്കാ ലത്ത്‌ മറ്റു ദേവ തകളെപ്പോലെ തന്നെ സകല കാര്യങ്ങള്‍ക്കും വേണ്ടിയുള്ള നാഗാരാധന നിലവില്‍വന്നു.തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയാത്ത പ്രകൃതി ശക്‌തികളേയും (ഇടി, മിന്നല്‍, സൂര്യന്‍, ഗ്രഹങ്ങള്‍) തനിക്ക്‌ ഉപകാരം ചെയ്യുന്ന പ്രകൃതി സത്തകളേയും (ജലം, വായു, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍) ദൈവമായി സങ്കല്‌പിച്ച്‌ ആരാധിക്കുന്ന രീതി പഴയകാല മനുഷ്യര്‍ക്കുണ്ടായിരുന്നു.നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നമ്മുടെ പ്രദേശം കാടുകള്‍ നിറഞ്ഞതായിരുന്നല്ലോ. അക്കാലത്ത്‌ ജീവിച്ചിരുന്ന മനുഷ്യരുടെ പ്രധാന ഭീഷണി പാമ്പുകളായിരുന്നു.

〰〰〰〰〰〰
കാടു വെട്ടിത്തെളിച്ചു മനുഷ്യര്‍ കുടില്‍ കെട്ടിയപ്പോള്‍ ആവാസവ്യവസ്‌ഥിതിയില്‍ മാറ്റം നേരിട്ട പാമ്പുകള്‍ മനുഷ്യരെ ആക്രമിക്കുന്നത്‌ നിത്യസംഭവമായി. അതോടെ മനുഷ്യര്‍ പാമ്പുകളെ ശത്രുവായി കരുതുകയും എവിടെക്കണ്ടാലും അതിനെ തല്ലിക്കൊല്ലുകയും പതിവായി.ജൈവ വ്യവസ്‌ഥയുടെ താളംതെറ്റുന്നത്‌ മനസ്സിലാക്കിയ ജ്‌ഞാനശ്രേഷ്‌ഠര്‍ പാമ്പുകളും മനുഷ്യരുമായുള്ള ഐക്യം നിലനിന്നാലെ കാര്യങ്ങള്‍ നേരെയാകൂ എന്നുറച്ചു. അവരുടെ ബോധപൂര്‍വ്വമായ പ്രചാരണങ്ങളാണ്‌ മനുഷ്യനെ നാഗാരാധനയിലേക്ക്‌ തിരിച്ചത്‌.കാവുകള്‍ സംരക്ഷിച്ച്‌ പാമ്പുകള്‍ക്ക്‌ സൈ്വരവിഹാരം നടത്താനുള്ള ഇടം സൃഷ്‌ടിച്ചപ്പോള്‍ നാഗങ്ങള്‍ മൂലമുള്ള അപായങ്ങളുടെ തോതു കുറഞ്ഞു.അതോടെ നാഗപൂജയിലുള്ള മനുഷ്യരുടെ വിശ്വാസത്തിന്റെ അളവും വര്‍ദ്ധിച്ചു. ഇന്നും ആ വിശ്വാസം വന്യമായ ഒരു കാവുപോലെ പടര്‍ന്നു പന്തലിച്ച്‌ നില്‍ക്കുന്നു.
〰〰〰〰〰〰

കാവു സംസ്‌ക്കാരം സര്‍പ്പാരാധനയുമായി ബന്ധപ്പെട്ട കുറേയേറെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും ജീവന്‍ പകര്‍ന്നു. നാഗങ്ങളുടെ അത്ഭുത സിദ്ധികളും മാണിക്യം പേറി നടക്കുന്ന നാഗത്താന്മാരുടെ വീരകഥകളും കേട്ടു വളര്‍ന്ന തലമുറ പാമ്പുകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും പാപമാണെന്ന്‌ മനസ്സിലാക്കി.പാമ്പിന്റെ പുറ്റു തകര്‍ത്തയാളുടെ കുടുംബം തകര്‍ന്നതും പാമ്പിന്റെ തോലെടുത്ത ദുര്‍വൃത്തന്റെ ശരീരം അതുപോലെ പൊള്ളിയിളകിയതും നാഗക്കാവില്‍ അശുദ്ധിയോടെ കയറിയ കന്യകയ്‌ക്ക് മംഗല്യം ഉണ്ടാകാത്തതും പാമ്പിന്റെ മുട്ട പൊട്ടിച്ച വീട്ടമ്മയുടെ മകള്‍ മരണപ്പെട്ടതും ചേറാടിയ പാമ്പുകളെ കൊന്നയാള്‍ക്ക്‌ സന്തതിയുണ്ടാകാത്തതും വിശ്വാസികളായ മനുഷ്യര്‍ കാതുകളില്‍ നിന്ന്‌ കാതുകളിലേക്ക്‌ പകര്‍ന്നു.നാഗങ്ങളെ പ്രീതിപ്പെടുത്തി പരിഹാരം ചെയ്‌താല്‍ ദോഷത്തിന്റെ കാഠിന്യം മാറുമെന്ന പ്രവചനം അനുസരിച്ച്‌ പ്രവര്‍ത്തിച്ചവര്‍ക്ക്‌ നന്മയും സമാധാനവും ലഭ്യമായത്‌ മനസ്സുകളിലെ വിശ്വാസത്തെ പൂര്‍വ്വാധികം ശക്‌തിപ്പെടുത്തി.
〰〰〰〰〰〰

സര്‍പ്പങ്ങളുടെ നക്ഷത്രമായ ആയില്യത്തെക്കുറിച്ചും ജ്യോതിഷത്തില്‍ സര്‍പ്പദോഷവുമായി ബന്ധപ്പെട്ട്‌ ചിന്തിക്കുന്ന രാഹു എന്ന ഗ്രഹത്തെക്കുറിച്ചുമുള്ള അറിവുകള്‍ സര്‍പ്പ വിശ്വാസത്തിന്റെ മാറ്റുകൂട്ടി.അസുഖങ്ങള്‍ കുറയ്‌ക്കുന്നതിനും സന്താനലബ്‌ധിക്കും മംഗല്യ ഭാഗ്യത്തിനും വേണ്ടിയിട്ടായിരുന്നു ആദ്യകാല നാഗപൂജകളെങ്കില്‍, പില്‍ക്കാലത്ത്‌ മറ്റു ദേവതകളെപ്പോലെ തന്നെ സകല കാര്യങ്ങള്‍ക്കും വേണ്ടിയുള്ള നാഗാരാധന നിലവില്‍വന്നു.

〰〰〰〰〰〰
ജ്യോതിഷത്തില്‍ സര്‍പ്പകോപത്തെക്കുറിച്ച്‌ ഇപ്രകാരം പറയുന്നു:

〰〰〰〰〰〰〰
''ബാധകാധിപനായിട്ടു പന്ത്രണ്ടാഷ്‌ടമേ ഗുരു

സര്‍പ്പകേന്ദ്രത്തില്‍ നിന്നാകില്‍ സര്‍പ്പദൈവങ്ങള്‍ ബാധയാം

ബാധേശനായിട്ടവിടെ മാന്ദി കേന്ദ്രേവരില്‍ ഗുരു

ബാധയാം നീച സര്‍പ്പങ്ങള്‍ മാന്ദിയും സര്‍പ്പമാകയാല്‍"

〰〰〰〰〰〰

രാഹു തന്റെ ബാധകസ്‌ഥാനേ നില്‍ക്കിലും സര്‍പ്പബാധയാം അര്‍ക്കന്റെ യോഗദൃഷ്‌ട്യാദി സംബന്ധം രാഹുവിന്നിഹ ഉണ്ടാകില്‍ മണിനാഗങ്ങള്‍ കരിനാഗങ്ങളും പുനഃ ചന്ദ്രന്റെ ക്ഷേത്രാദി രാഹുവിനും വരുംവിധൗ''ഏതു രാശിയില്‍ നില്‍ക്കുന്ന രാഹുവും സര്‍പ്പബാധയെ സൂചിപ്പിക്കുന്നു (സര്‍വ്വരാശീഷു രാഹുവിന്‌ സര്‍പ്പബാധ പറഞ്ഞിടാം).വ്യാഴം ബാധകാധിപതിയായി 6, 8, 12-ല്‍ നില്‍ക്കുക. വ്യാഴം നില്‍ക്കുന്ന രാശി രാഹുവിന്റെ കേന്ദ്രമായി വരിക ഇപ്രകാരമായാലും സര്‍പ്പബാധ ചൊല്ലണം. ഗുളികന്റെ കേന്ദ്രത്തിലാണെങ്കിലും സൂര്യചന്ദ്രന്മാരുടെ യോഗദൃഷ്‌ട്യാദികള്‍ ഉണ്ടെങ്കിലും സര്‍പ്പബാധ വ്യക്‌തമാണ്‌.രാഹു ബാധാ രാശിയിലോ, പത്തിലോ അഷ്‌ടമത്തിലോ നിന്നാല്‍ സര്‍പ്പകോപം പറയാം. വ്യാഴം ബാധകസ്‌ഥാനാധിപതിയായി രാഹുവിന്റെ കേന്ദ്രത്തില്‍ വരുന്ന 6, 8, 12 ഭാവങ്ങളില്‍ വന്നാല്‍ ഉത്തമ സര്‍പ്പങ്ങളുടേയും മറിച്ച്‌ ഗുളികന്റെ കേന്ദ്രത്തില്‍ വന്നാല്‍ അധമ സര്‍പ്പങ്ങളുടേയും ബാധയാണ്‌ ഉണ്ടായിട്ടുള്ളത്‌.രാഹുവിന്‌ സൂര്യന്റെ യോഗം വന്നാല്‍ ഉത്തമസര്‍പ്പങ്ങളുടേയും ചന്ദ്രന്റെ യോഗം വന്നാല്‍ അധമ സര്‍പ്പങ്ങളുടേയും ശാപം ജാതകന്‌ വന്നുഭവിച്ചിരിക്കുന്നു.

〰〰〰〰〰〰

ഒരാള്‍ക്ക്‌ സര്‍പ്പബാധയുണ്ടാകാനുള്ള കാരണം?

രാഹുവിന്റെ കേന്ദ്രത്തില്‍ ചൊവ്വ വന്നാല്‍ ചിത്രകൂടം, പുറ്റ്‌ മുതലായ നാഗവാസ കേന്ദ്രങ്ങളെ തകര്‍ക്കുക, സര്‍പ്പങ്ങളെ കൊല്ലുക, നാഗക്കാവ്‌ നശിപ്പിക്കുക മുതലായവയാണ്‌ സര്‍പ്പബാധയ്‌ക്ക് കാരണം.ഗുളികനും ശനിയും രാഹുവിന്റെ കേന്ദ്രത്തില്‍ വന്നാല്‍ കാവില്‍ മലമൂത്ര വിസര്‍ജ്‌ജനം ചെയ്യുക, കാവിനകത്ത്‌ തുപ്പുക, തസ്‌ക്കരന്മാര്‍ കാവില്‍ കടന്നു കൂടുക, മൃഗങ്ങള്‍ (ആന, പോത്ത്‌) മൂലം കാവിന്‌ നാശമുണ്ടാകുക, കാവില്‍വച്ച്‌ മനുഷ്യര്‍ ഇണചേരുക മുതലായവയാണ്‌ സര്‍പ്പദോഷത്തിന്‌ കാരണമെന്ന്‌ നിരൂപിക്കാം.


〰〰〰〰〰〰

സര്‍പ്പദോഷത്തിന്‌ പരിഹാരം

സര്‍പ്പദോഷങ്ങള്‍ക്ക്‌ പ്രതിവിധിയായി പല കര്‍മ്മങ്ങളും നടത്താറുണ്ട്‌. രാഹു നാലില്‍ ആണെങ്കില്‍ ചിത്രകൂടം കെട്ടി സര്‍പ്പ പ്രതിഷ്‌ഠ നടത്തുക. ഏതെങ്കിലും ക്ഷേത്രത്തില്‍ ചിത്രകൂടം സംഭാവന ചെയ്യുക.രാഹു ആരൂഢത്തിലോ, ഏഴിലോ ആണെങ്കില്‍ നൂറും പാലും നടത്തണം. നാഗങ്ങള്‍ക്ക്‌ പാല്‌പായസ നിവേദ്യ സമര്‍പ്പണവും ചെയ്യണം. രാഹു പന്ത്രണ്ടി ലാണെങ്കില്‍ കോലംതുള്ളല്‍, പുള്ളുവന്‍പാട്ട്‌ സര്‍പ്പബലി, ഇവ മൂന്നുമോ, ഇതിലേ തെങ്കിലും രണ്ടെണ്ണമോ നടത്തണം.രാഹു ലഗ്നത്തില്‍ ചരരാശിയില്‍ ആണെ ങ്കില്‍ സര്‍പ്പത്തിന്റെ മുട്ടകള്‍ക്ക്‌ നാശം സംഭവി ച്ചതാണ്‌ നാഗദോഷത്തിന്‌ കാരണം. ഉഭയരാശി യിലാണെങ്കില്‍ സര്‍പ്പത്തിന്റെ കുഞ്ഞുങ്ങളെ കൊന്നതും സ്‌ഥിരരാശിയിലാണെങ്കില്‍ സര്‍പ്പക്കാവ്‌ മുടിച്ചതും സര്‍പ്പദോഷത്തിന്‌ കാരണമാണ്‌.നീച സര്‍പ്പങ്ങളുടെ കോപമാണെങ്കില്‍ മുട്ട നശിപ്പിച്ചതിനുള്ള പരിഹാരമായി ചെമ്പുകൊണ്ട്‌ നിര്‍മ്മിച്ച മുട്ടകളുടെ രൂപവും സമര്‍പ്പിക്കണം.സര്‍പ്പങ്ങളുടെ നാശത്തിന്‌ പരിഹാരമായി ചെമ്പ്‌, വെള്ളി തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച നാഗരൂപം സര്‍പ്പക്കാവില്‍ സമര്‍പ്പണം ചെയ്യാം. ഉത്തമ സര്‍പ്പങ്ങളുടെ കോപമാണെങ്കില്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മുട്ടകളും നാഗരൂപങ്ങളുമാണ്‌ സമര്‍പ്പിക്കേണ്ടത്‌.സര്‍പ്പദോഷം കൊണ്ടുള്ള സന്താനഭാഗ്യമില്ലായ്‌മയ്‌ക്ക് മണ്ണാറശാലയിലെ ഉരുളി കമിഴ്‌ത്തല്‍ ശ്രേഷ്‌ഠമാണ്‌. സര്‍പ്പസംബന്ധമായി വിവാഹം വൈകുന്നുവെങ്കില്‍ ഭവനത്തിലോ, കാവിലോ കളംവരച്ച്‌ അഷ്‌ടനാഗങ്ങളെ പൂജിച്ച്‌ പ്രീതിപ്പെടുത്തുന്നത്‌ ഉത്തമമാണ്‌.നാഗങ്ങള്‍ മൂലമുണ്ടാകുന്ന ഭയം മാറാന്‍ സര്‍പ്പഭയഹരയന്ത്രം ധരിക്കുന്നതും വിഷം തീണ്ടാന്‍ യോഗമുള്ളവര്‍ ഗരുഢയന്ത്രം ധരിക്കുന്നതും ഉത്തമമാണ്‌.

〰〰〰〰〰〰〰
♻🔰♻🔰♻🔰♻       ബാലേട്ടൻ

〰〰〰〰〰〰〰

16 അടിയിൽ, ശുദ്ധവെണ്ണക്കല്ലിൽ തീർത്ത ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ

🕉🕉🕉🕉🕉🕉🕉🕉🕉🕉

ഈ ഫോട്ടൊയിൽ കാണുന്നത്‌ ഒരു സരസ്വതീ വിഗ്രഹമാണു...

16 അടിയിൽ, ശുദ്ധവെണ്ണക്കല്ലിൽ തീർത്ത ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ സരസ്വതി വിഗ്രഹമാണു.
സരസ്വതി ദേവിയുടെ നിൽക്കുന്ന പ്രതിമകൾ അത്യപൂർവ്വവുമാണു...വിദ്യാദേവതയായ അമ്മയെ പ്രതീകവത്കരിച്ച്‌ കൊണ്ട്‌ മൂന്നു കുട്ടികൾ താഴെയിരുന്നു പഠിക്കുന്ന രീതിയിലാണിത്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌..

ഇത്‌ വാഷിങ്ങ്ടണിലെ #ഇൻഡോനേഷ്യൻ എംബസ്സിയുടെ മുൻപിൽ, ആ സർക്കാർ അവരുടെ രാജ്യത്തിന്റെ പ്രതീകമായി അഭിമാനത്തോടെ സ്ഥാപിച്ച പ്രതിമയാണിത്‌.

സംശയിക്കണ്ട...
*ഇൻഡൊനേഷ്യ* എന്ന ഒരു രാജ്യമേ ഈ ലോകത്തുള്ളു...
ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രം...
ഏറ്റവും കൂടുതൽ ആൾക്കാരെ ഹജ്ജിനയക്കുന്ന രാഷ്ട്രം. 
അതെ..ആ ഇൻഡോനെഷ്യ തന്നെ ഇത്‌..

ആ രാജ്യം ഇന്നും പിന്തുടരുന്നത്‌ തങ്ങളുടെ ഭാരതീയ സംസ്കാരമാണു...
അവിടെ വ്യക്തികൾ അറബി പേരുകൾ ഇടാറില്ല...
സരസ്വതിയെ വന്ദിച്ച്‌ സ്കൂളിൽ പോകുന്ന കുട്ടികൾ അഞ്ചു നേരം നിസ്കരിക്കുകയും പള്ളിയിൽ പോവുകയും ചെയ്യുന്നു..
നവരാത്രി ആഘോഷിക്കുന്നു..

ലോകത്തിലേറ്റവും മികച്ച രീതിയിൽ രാമലീല നാടകങ്ങൾ അവതരിപ്പിക്കുന്നത്‌ ഇൻഡോനേഷ്യൻ കലാകാരന്മാരാണു.

അവരുടെ കറൻസി നോട്ടുകളിൽ വാട്ടർ മാർക്കായി ഉള്ളത്‌ ഗണപതിയാണു..

അവരുടെ ദേശീയ എയർലൈനിന്റെ പേരു ഗരുഡ എന്നാണു...
ധനത്തിന്റെ അധിപനായി അവർ കാണുന്നത്‌ കുബേരനെയാണ്.

ഇസ്ലാം അവർക്ക്‌ മതവും, 
ഹിന്ദുത്വം അവരുടെ ആത്മാവുമാണു.

🕉🕉🕉🕉🕉🕉🕉🕉🕉🕉

കടപ്പാട് FB

വാചാ രൂപകൃതം പാപം കർമ്മണാ യദുപാർജ്ജിതം I മയാ ദേവ ദുരാചാരം ത്രാഹി മാം മധുസൂദന

വാചാ രൂപകൃതം പാപം 
കർമ്മണാ യദുപാർജ്ജിതം I
മയാ ദേവ ദുരാചാരം 
ത്രാഹി മാം മധുസൂദന II

(വാക്കുകൾ ആണ് ആഗ്രഹത്തിനും ആശക്കും പ്രേരണ നൽകുന്നത്. അതിൽ നിന്നും മോഹം ഉണ്ടാവുന്നു. അത് കർമ്മത്തിലേക്ക് നയിക്കുന്നു . ഇപ്രകാരം പുണ്യപാപങ്ങളിൽ പെട്ട് ജീവിതം ആടിയുലയുന്നു.  ഇതിൽ നിന്നും രക്ഷപ്പെടാൻ ഗുരുവായൂരപ്പന്റെ ശരണാഗതി അല്ലാതെ വെറൊന്നും ഇല്ല )
                                                    
അതിനാല്‍ ദയവായി ജപിക്കുക 
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
ഹരേ രാമ ഹരേ രാമ 
രാമ രാമ ഹരേ ഹരേ II

( ശ്രീ ദ്വാദശാക്ഷര മന്ത്രസ്തോത്രം, 
ശ്രീ വേദവ്യാസ വിരചിതം, 
ശ്ലോകം - 8 )