കേരളത്തിലെ കോടീശ്വരന്മാരായ ബ്രാഹ്മണന്‍മാരില്‍ ഒരാള്‍..
കേരളത്തില്‍ ബ്രാഹ്മണ മേധാവിത്വം കൊടി കുത്തി വാഴുന്നു എന്നാണ് പ്രചരണം.. ഉള്ളതെല്ലാം ഇവരുടെ കയ്യില്‍ നിന്നും ഭൂപരിഷ്കരണവും കമ്മ്യൂണിസവും നവോത്ഥാനവും പറഞ്ഞ് തട്ടി പറിച്ച് വലിയ വലിയ ബംഗ്ലാവുകളും കാറുകളും വ്യവസായങ്ങളും തോട്ടങ്ങളും മാളുകളും എല്ലാം എല്ലാം വാങ്ങി കൂട്ടിയിട്ട്.. ബ്രാഹ്മണനായതിന്റെ പേരില്‍ യാതൊരു വിധ സംവരണവും കൊടുക്കാതെ.. അതെല്ലാം വോട്ട് ബാങ്കിനായി മറ്റുള്ളവര്‍ക്ക് വാരി കോരി കൊടുത്തിട്ടും ഇപ്പോഴും പറയുന്നു ബ്രാഹ്മണ മേധാവിത്വം എന്ന്.. കോരന് കുമ്പിളില്‍ കഞ്ഞി തന്നെയെന്ന് പാടി നടന്ന കോരന്മാര്‍ ഇന്ന് കോടീശ്വരന്മാര്‍ ആയി... മന്ത്രിമാര്‍ ആയി.. രാജാക്കന്മാര്‍ ആയി.. വന്ന വഴി മറന്നു..
അഷ്ടിക്ക് വകയില്ലാത്തവരാണ് കേരളത്തിലെ ബ്രാഹ്മണര്‍.. അവരെ ബ്രാഹ്മനിക്കല്‍ ഹെജിമണി, ബ്രാഹ്മണ മേധാവിത്വം എന്നൊക്കെ പറഞ്ഞ് ഇപ്പോഴും മറ്റു ജാതിക്കാരുടെ വീട്ടില്‍ പോയി വോട്ട് ഇരക്കുന്നവരോട്..
കൊയ്ത്തുള്ള പാടശേഖരങ്ങള്‍ ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
വീട്ടില്‍ വേലക്കാര്‍ ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
കാറും വലിയ വീടുമുള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
കച്ചവട സ്ഥാപനങ്ങളും മാളുകളും ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള എത്ര പേര്‍ ഉണ്ടിവിടെ?
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ പോയാല്‍ റോഡിനിരുവശവും കാണുന്ന മണിമാളികകളില്‍ എത്ര എണ്ണം ബ്രാഹ്മണന്‍മാരുടെതുണ്ട് ?
ഭൂരിപക്ഷവും ശാന്തി പണി മാത്രം അറിയാവുന്ന അവരുടെ ആ ജോലിയില്‍ മറ്റു ജാതിക്കാരെ നിയമനം ചെയ്തപ്പോള്‍ അവര്‍ ആരോടെങ്കിലും പ്രതിഷേധിച്ചോ ? ഏതെങ്കിലും തസ്തികകളില്‍ അവര്‍ക്ക് സംവരണം കൊടുത്തിട്ടുണ്ടോ ? ഏതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ടോ ? സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത മദ്രസ്സ അധ്യാപകര്‍ക്ക് വാരി കോരി കൊടുക്കുമ്പോള്‍ തുശ്ചമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന അവര്‍ എന്നെങ്കിലും വേതനം കൂട്ടിത്തരാന്‍ വേണ്ടി സമരം ചെയ്തിട്ടുണ്ടോ? കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ശാന്തിമാര്‍ വല്ലപ്പോഴും ഒരു ഭക്തന്‍ കൊടുക്കുന്ന കാണിക്ക എടുത്തതിന്റെ പേരില്‍ അവന് മേല്‍ കേസ് വരെ എടുത്തില്ലേ ? കേരളത്തില്‍ നടക്കുന്ന കൊള്ള കൊല അക്രമം വാണിഭം എന്നിവയില്‍ അവന്‍റെ പേരുണ്ടോ ? അവന്റെ സ്വത്വത്തിന്‍റെ അടയാളങ്ങളായ ബ്രാഹ്മിന്‍സ്, നമ്പൂരീസ്, മനയിലെ രുചി, തറവാട് എന്നിങ്ങനെ പേരിട്ട് കച്ചവടം തുടങ്ങി കോടികള്‍ ഉണ്ടാക്കിയപ്പോള്‍ അവന്‍ എതിര്‍പ്പുമായി വന്നോ ? നിലവിലെ സംവരണത്തിന് കോട്ടം തട്ടാതെ 10% മുന്നോക്ക സംവരണം കൊണ്ടുവന്നപ്പോള്‍ അതിന് നിങ്ങള്‍ തടസ്സം നിന്നില്ലേ ? അവന്‍ അതിനും മൌനം പാലിച്ചില്ലേ ?
അവന്‍റെ ചിലവില്‍ മാടംബിമാരായി വിലസുന്ന നിങ്ങള്‍ക്ക് ഇനിയും നിര്‍ത്തിക്കൂടെ.. അവരെ വെറുതെ വിടൂ.. അവരെ ജീവിക്കാനനുവദിക്കൂ..😰👍
No comments:
Post a Comment