നാഗരാജാവ് ആരാണ് എന്ന് തിരിച്ചറിഞ്ഞു വേണം സർപ്പത്തെ ആരാധിക്കാൻ.
തീപെട്ടിയും കൊള്ളിയും എടുത്തു വെച്ച് അതിനെ അഗ്നി എന്ന് ആരും വിളിക്കാറില്ല.
തീപ്പെട്ടിയും, കൊള്ളിയും എന്ന് തന്നെയാണ് പറയുന്നതും.
അതെ തീപ്പെട്ടിയിൽ കൊള്ളികൊണ്ട് ഒന്ന് ഉരസിയാൽ മതി ഈ അന്തരീക്ഷത്തിൽ നിന്നും അഗ്നി അതിലേക്ക് പ്രവേശിക്കും.
തീപെട്ടിയിൽ കൊള്ളികൊണ്ട് ഉരസുമ്പോൾ എങ്ങിനെയാണോ അഗ്നി അന്തരീക്ഷത്തിൽ നിന്നും പ്രവേശിക്കുന്നത് അതുപോലെയാണ്,
അണ്ഡവും, ബീജവും തമ്മിൽ ചേരുമ്പോൾ പ്രപഞ്ചത്തിൽ നിന്നും ജീവാത്മാവ് മൂന്നര ചുറ്റു സർപ്പകാരമായി അതിലേക്കു പ്രവേശിക്കുന്നത്,
ജീവാത്മാവ് മൂന്നര ചുറ്റ് സർപ്പാകാരമായി നമ്മുടെ കുണ്ഡലിനിയിൽ അഗ്നി സ്വരൂപനായി കുടി കൊള്ളുന്നു.
നമ്മുടെയുള്ളിൽ കുടികൊള്ളുന്ന ജീവാത്മാവ് അതാണ് നാഗരാജാവ്..
അതുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇല്ലാത്തവർ സർപ്പദോഷത്തിനു പരിഹാരം ചെയ്യുന്നത്..
കൃത്യസമയത്തു പരിഹാരം ചെയ്യുന്നവർക്ക് കുട്ടികളും ഉണ്ടാകുന്നുണ്ട് എന്ന് അനുഭവം.
നാഗരാജാവേ എന്ന് വിളിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നും വിളി കേൾക്കും.
ജീവാത്മാവിന്റെ ലക്ഷണം ..
"അയം ആത്മാ ബ്രഹ്മ : " എന്ന് ഉപനിഷത് പറയുന്നു.
അയം = ഞാൻ..
"ഞാൻ ആത്മാവാകുന്ന ബ്രഹ്മം ആകുന്നു എന്ന് അർഥം. "
ഇനി എന്താണ് ബ്രഹ്മം എന്ന് പറയുന്നുണ്ട്.
നിർഗുണ നിരാകാര ബ്രഹ്മം..
നിർഗുണം , മണമോ രുചിയോ, എരിവോ പുളിയോ ഒന്നുമില്ല.
നിരാകാരം, രൂപമില്ല..
മരിക്കുന്ന സമയം അടുത്ത് ഇരിക്കുന്നവർക്ക് പോലും ആത്മാവ് പുറത്തേക്ക് പോകുന്നത് കാണാൻ കഴിയില്ല, നിരാകാരം ആയതു കൊണ്ടാണ്.. രൂപമില്ല.
സിനിമയിൽ മാത്രമേ മരിക്കുമ്പോൾ ആത്മാവ്, പുക പോലെ പുറത്തേക്ക് പോകുന്നത് കാണാൻ സാധിക്കൂ, സത്യത്തിൽ ആത്മാവിനു രൂപമില്ല.
നാഗരാജാവിനെ ആരും വെളിയിൽ തിരയരുത്, ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്.
മനുഷ്യ ശരീരത്തിൽ ഇല്ലാത്ത ഒരു അവയവം ഉണ്ട് മനസ്സ്,
മനസ്സിൽ തോന്നുന്നതാണ് നമ്മൾ ചെയ്യുന്നത്,
നല്ലതും ചീത്തയും ചെയ്യാൻ തോന്നുന്നതും മനസ്സിലാണ്.
ഒരാളെ സ്നേഹിക്കാൻ തോന്നുന്നതും, തല്ലാൻ തോന്നുന്നതും, കൊല്ലാൻ തോന്നുന്നതും, ഡിവോഴ്സ് ചെയ്യാൻ തോന്നുന്നതും മനസ്സിലാണ്.
പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ തോന്നുന്നതാണ് എഴുതുന്നത്..
കൊലപാതകം ചെയ്യാനാണ് തോന്നുന്നത് എങ്കിൽ ജീവിതം തന്നെ മാറി പോകും, പിന്നെ കുടുംബം നശിച്ചു ജയിൽ വാസവും ഫലം.
കൈക്കൂലി മേടിക്കാൻ മനസ്സിൽ തോന്നിയാൽ മേടിക്കും, ചിലപ്പോൾ അതിന്റ വീഡിയോ തത്സമയം ലോകം കാണുന്നുണ്ടാകും..
അൽമാവിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ് മനസ്സ് അവിടെ നന്മ മാത്രം തോന്നിക്കണം.
പക്ഷെ ആത്മാവിന്റെ സാന്നിധ്യത്തിൽ മാത്രമേ മനസ്സ് പ്രവത്തനക്ഷമം ആകുകയുള്ളു, അതുകൊണ്ടാണ് ചത്തു കിടക്കുന്ന ഒരാൾക്ക് മനസ്സ് ഇല്ലാത്തത്..
ആത്മാവുമായിട്ട് അഭേദ്യമായി ബന്ധമുള്ളതാണ് മനസ്സ്..
അങ്ങിനെയുള്ള മനസ്സിനെ ബാധിക്കുന്ന രോഗമാണ് മാനസിക രോഗം.
അതുകൊണ്ട് തന്നെ സർപ്പദോഷത്തിനു പരിഹാരം ചെയ്താൽ മാനസിക രോഗം പോലും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.
നാഗരാജാവിന്റെയും നാഗലക്ഷ്മിയുടെയും മുൻപിൽ നിൽകുമ്പോൾ ഓർക്കുക നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ആൽമാവിനെ തന്നെയാണ് ആരാധിക്കുന്നത്.
ആത്മാവ് അഥവാ പ്രാണന് നില നില്കാൻ പ്രപഞ്ചത്തിൽ ഏറ്റവും ആവശ്യം പ്രാണവായു തന്നെയാണ്. രണ്ടാമതാണ് പ്രാണജലം അഥവാ ജീവജലം.
പ്രപഞ്ചത്തിൽ പ്രാണവായു അഥവാ ഓക്സിജൻ നൽകുന്ന ഒരേ ഒരു സാധനമേ പ്രപഞ്ച സൃഷ്ടാവ് നിർമ്മിച്ചിട്ടുള്ളു അത് വൃക്ഷങ്ങളാണ് അഥവാ സസ്യങ്ങളിൽ മാത്രമാണ്.
പ്രാണനെയും, പ്രാണവായുവിനെയും ഒന്നിച്ചു ആരാധിക്കുന്ന സ്ഥലമാണ് സർപ്പക്കാവ്... നാഗാരാധന എന്നാൽ ആത്മാരാധന തന്നെയാണ്.
അതുകൊണ്ടാണ് സർപ്പകാവിലെ വൃക്ഷങ്ങൾ വെട്ടി കളയരുത് എന്ന് പറയുന്നത്.
എപ്പോഴും ഓർമിക്കുക... നാഗാരാധന ആത്മാരാധന തന്നെയാണ്.
എന്റെയും നിങ്ങളുടെയും ഉള്ളിൽ കുടികൊള്ളുന്ന നാഗരാജാവ് നമ്മുടെ മനസ്സിൽ നല്ലത് മാത്രം തോന്നിച്ചു നന്മയിലേക്ക് നയിക്കട്ടെ.
Kodungoor Dileep
മാനേജിങ് ട്രസ്റ്റീ
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം
Phone.WhatsAp +919847245103
www.ananthankavu.com
നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട്... ദിലീപേട്ടൻ.. ആശംസകൾ🙏🚩🕉️🙏
No comments:
Post a Comment