Friday, August 28, 2020

ഗംഗാ സ്തോത്രമ്‌ ||

*🔱🔥|| ഗംഗാ സ്തോത്രമ്‌ ||🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ദേവി! സുരേശ്വരി! ഭഗവതി! ഗംഗേ
ത്രിഭുവനതാരിണി തരളതരംഗേ |

ശംകരമൗളി വിഹാരിണി വിമലേ
മമ മതിരാസ്താം തവ പദകമലേ || ൧ ||

ഭാഗീരഥി സുഖദായിനി മാതഃ
സ്തവ ജലമഹിമാ നിഗമേ ഖ്യാതഃ |

നാഹം ജാനേ തവ മഹിമാനം
പാഹി കൃപാമയി മാമജ്ഞാനമ്‌ || ൨ ||

ഹരിപദപാദ്യ തരംഗിണി ഗംഗേ
ഹിമവിധുമുക്താ ധവളതരംഗേ |

ദൂരീകുരു മമ ദുഷ്കൃതിഭാരം
കുരു കൃപയാ ഭവസാഗരപാരമ്‌ || ൩ ||

തവ ജലമമലം യേന നിപീതം
പരമപദം ഖലു തേന ഗൃഹീതമ്‌ |

മാതര്ഗംഗേ ത്വയി യോ ഭക്തഃ
കില തം ദ്രഷ്ടും ന യമഃ ശക്തഃ || ൪ ||

പതിതോദ്ധാരിണി ജാഹ്നവി ഗംഗേ
ഖംഡിത ഗിരിവരമംഡിത ഭംഗേ |

ഭീഷ്മ ജനനി ഹേ മുനിവരകന്യേ
പതിതനിവാരിണി ത്രിഭുവന ധന്യേ || ൫ ||

കല്പലതാമിവ ഫലദാം ലോകേ
പ്രണമതി യസ്ത്വാം ന പതതി ശോകേ |

പാരാവാരവിഹാരിണി ഗംഗേ
വിമുഖയുവതി കൃതതരലാപാംഗേ || ൬ ||

തവ ചേന്മാതഃ സ്രോതഃ സ്നാതഃ
പുനരപി ജഠരേ സോപി ന ജാതഃ |

നരകനിവാരിണി ജാഹ്നവി ഗംഗേ
കലുഷവിനാശിനി മഹിമോത്തുംഗേ || ൭ ||

പുനരസദംഗേ പുണ്യ തരംഗേ
ജയ ജയ ജാഹ്നവി കരുണാപാംഗേ |

ഇംദ്രമുകുടമണി രാജിതചരണേ
സുഖദേ ശുഭദേ ഭൃത്യശരണ്യേ || ൮ ||

രോഗം ശോകം താപം പാപം
ഹര മേ ഭഗവതി കുമതികലാപമ്‌ |

ത്രിഭുവനസാരേ വസുധാഹാരേ
ത്വമസി ഗതിര്മമ ഖലു സംസാരേ || ൯ ||

അലകാനംദേ പരമാനംദേ
കുരു കരുണാമയി കാതരവംദ്യേ |

തവ തടനികടേ യസ്യ നിവാസഃ
ഖലു വൈകുംഠേ തസ്യ നിവാസഃ || ൧൦ ||

വരമിഹ നീരേ കമഠോ മീനഃ
കിം വാ തീരേ ശരടഃ ക്ഷീണഃ |

അഥവാശ്വപചോ മലിനോ ദീനഃ
സ്തവ നഹി ദൂരേ നൃപതികുലീനഃ || ൧൧ ||

ഭോ ഭുവനേശ്വരി പുണ്യേ ധന്യേ
ദേവി ദ്രവമയി മുനിവരകന്യേ |

ഗംഗാസ്തവമിമമമലം നിത്യം
പഠതി നരോ യഃ സ ജയതി സത്യമ്‌ || ൧൨ ||

യേഷാം ഹൃദയേ ഗംഗാ ഭക്തിഃ
സ്തേഷാം ഭവതി സദാ സുഖമുക്തിഃ |

മധുരാകംതാ പംഝടികാഭിഃ
പരമാനംദ കലിതലലിതാഭിഃ || ൧൩ |

ഗംഗാസ്തോത്രമിദം ഭവസാരം
വാംഛിതഫലദം വിമലം സാരമ്‌ |

ശംകരസേവക ശംകര രചിതം
പഠതി സുഖീഃ തവ ഇതി ച സമാപ്തമ്‌ || ൧൪ ||

രചനെ – ആദി ശംകരാചാര്യ

✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ മന്ത്ര മഹത്വം

*🔱🔥ശ്രീ വിദ്യാ മന്ത്ര മഹത്വം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

പൂർവ്വ ജന്മ വാസനയാണ് ഒരു മനുഷ്യൻ തന്റെ സ്വത്തയെ തിരിച്ചറിയാനുള്ള പാത കണ്ടെത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജന്മ ലക്‌ഷ്യം അറിയാതെ അനേകം ശരീരങ്ങൾ സ്വീകരിച്ചു ജനന മരണ ചാക്രിക പ്രവർത്തനങ്ങളിൽ സദാ ചരിക്കുന്നു.

ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു...

അത്ര വന്നു പിറന്നു സുകൃതത്താല്‍
എത്ര ജന്‍മം മലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മം ജലത്തില്‍ കഴിഞ്ഞതും
എത്ര ജന്‍മങ്ങള്‍ മണ്ണില്‍ കഴിഞ്ഞതും
എത്ര ജന്‍മം മരങ്ങളായ്‌ നിന്നതും
എത്ര ജന്‍മമരിച്ചു നടന്നതും
എത്ര ജന്‍മം മൃഗങ്ങള്‍ പശുക്കളായ്‌
അതു വന്നിട്ടീവണ്ണം ലഭിച്ചൊരു
മര്‍ത്ത്യ ജന്‍മത്തില്‍ മുമ്പേ കഴിച്ചു നാം!
എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും
പത്തു മാസം വയറ്റില്‍ കഴിഞ്ഞുപോയ്‌
പത്തു പന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമെന്നില്ലല്ലോ;
നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓര്‍ത്തറിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ
അത്രമാത്രമിരിക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!

ഓരോ മനുഷ്യനും ജന്മ ലക്‌ഷ്യം ഉണ്ട് ആ ജന്മ ലക്‌ഷ്യം എന്താണന്നു നമുക്ക് നമ്മുടെ പൂർവ്വ സൂരികൾ പറഞ്ഞു തന്നിട്ടുണ്ട്. ഓരോ മനുഷ്യനും അത് ആർജ്ജിച്ചു സ്വയം പ്രകാശിതമാകാൻ പ്രകൃതി എന്ന മഹാ സത്യത്തെ തിരിച്ചറിയണം. ശാശ്വതമല്ലാത്ത ധന ജീവിതം മാത്രം പോരെ വൃഷ്ടിയും സമഷ്ടിയും ഒരുപോലെ പ്രാധന്യമുള്ളവയാണ്. സമൂഹ ജീവി ആയത് കൊണ്ട് കടമകളിൽ നിന്നുള്ള ഒളിച്ചാട്ടമല്ല സാധന മറിച്ചു സുഖകരമായ കുടുംബ ജീവിതത്തോടൊപ്പം നമ്മുടെ സ്വതയെ കൂടി തിരിച്ചറിയുമ്പോഴാണ് നാം നമ്മൾ ആകുന്നത്. അത് തന്നെ ആകണം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞത്. 
"യജ്ഞാനാം ജപ യജ്ഞോസ്മി"
എന്ന് ജപം ബൗദ്ധീകമാണ് കാരണം സംസാരത്തിൽ നിന്നുള്ള മോചനം ആണ് ജപം

"ജകാരോ ജന്മ വിച്ഛേദേ പകാരോ  പാപ നാശകം"

സംസാര ചക്രം ആകുന്ന കാമ കലാ ചക്രത്തിൽ ചരിക്കുന്ന ആത്മാവ് ഏതോ ഒരു ഘട്ടത്തിൽ മനുഷ്യ ജന്മം ലഭിക്കുന്നത് ആ മനുഷ്യ ജന്മത്തിൽ തന്നെ "സ്വയം" തിരിച്ചറിയുന്നത് ദുര്ലഭം ആ തിരിച്ചറിവിലൂടെ മഹാ ജ്ഞാനം തേടി പോകുന്നത് അതി ദുര്ലഭം അപ്രകാരം ഈ കാല ചക്രത്തിൽ നിൽക്കുന്ന മനുഷ്യനെ ത്രാണനം ചെയ്യുന്ന സദാശിവ സ്വരൂപൻ ആണ് "ഗുരു" "ഗുരുരേവ ജഗത് സർവ്വം" ആ പരമ ശിവ സ്വരൂപൻ ആയ ഗുരു തരുന്ന മഹാ മന്ത്ര ജ്ഞാനങ്ങൾ ഉരുവിട്ട് കൊണ്ടാണ് പടി പടിയായി നമ്മൾ പരമമായ സത്യത്തിലോട്ടു അടുക്കുന്നത്. അറിവ് നേടാനുള്ള ഏറ്റവും നല്ല യോഗ്യത അറിവില്ലായ്മ ആണ് എന്ന സത്യം തിരിച്ചറിയിക്കുന്നതാണ് ശിഷ്യന് ഗുരുവിന്റെ ആദ്യ ദാനം.സമ്പ്രദായത്തിൽ നിർത്തി ശാരീരികവും മാനസികവുമായ പക്വത വരുത്തി. അവിടുന്ന് ചിന്തിക്കാൻ തുടങ്ങിയ ശിഷ്യനെ അനേക പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രപഞ്ചത്തിന്റെ  പാസ്വേർഡ് നൽകും അതാകുന്നു ശ്രീ വിദ്യാ (നല്ല ഗുരു ശ്രീ വിദ്യാ നൽകുന്നത് എല്ലാം നല്ല ഗുരു ആണന്നു ധരിക്കേണ്ട അതിനും തന്ത്രം മാനദണ്ഡങ്ങൾ കല്പിച്ചിട്ടുണ്ട്)

"ചരമേ ജന്മനി യഥാ ശ്രീ വിദ്യോപാസകോ ഭവേത്"

{മന്ത്ര മഹത്വം}

"വാക്യ കോടി സഹസ്രേഷു ജിഹ്വാ കോടി ശതൈരപി" |
 വർണ്ണിതം നൈവ ശാക്യോഹം ശ്രീ വിദ്യാ ഷോഡശാക്ഷരീം" ||

എണ്ണമില്ലാത്ത വാക്കുകളാലും എണ്ണമില്ലാത്ത നാവിനാലും വർണ്ണിക്കാൻ സാധ്യമല്ല ഈ വിദ്യയെ

"ഏകോച്ചാരേണ ദേവേശി ! വാജപേയസ്യ കോടയ: |
അശ്വ മേധ സഹസ്രാണി പ്രാദക്ഷിണ്യം ഭുവസ്തഥാ ||
(ഭൈരവാഗമം 17/8/190)

ഒരു പ്രാവശ്യം ജപിക്കുന്നത് കോടി വാജപേയ യാഗം ചെയ്തതിനു തുല്യം ആകുന്നു ഇങ്ങനെ ശ്രീ വിദ്യാ മന്ത്ര മഹത്വം അനേകം ശാസ്ത്രം പറയുന്നു. തുടർന്ന് നല്ല കഴിവും ഗുരു ഭക്തിയും ഉപാസ്യ ദേവതയിൽ വിശ്വാസവും നിശ്ചയ ദാർഢ്യം ഉള്ള ശിഷ്യനെ വാർത്തെടുക്കാൻ ഇപ്രകാരം പറയുന്നു.

"അപി പ്രിയതമം ദേയം സുത ദാര ധനാധികം !
രാജ്യം ദേയം ശിരോ ദേയം ന ദേയം ഷോഡശാക്ഷരി ||

ആശാപാശങ്ങളാലോ ധന മോഹങ്ങളാലോ ശ്രീ വിദ്യാ മന്ത്രം കൊടുക്കരുത് "നീ രാജ്യം കൊടുത്തോ ശിരസ്സ് കൊടുത്തോ ഒരിക്കലും കൊടുക്കരുത് ശ്രീ വിദ്യാ മന്ത്രം "

ഇപ്രകാരം ജന്മാന്തര തപസ്സിന്റെ ഫലമാണ് ഗുരുവും സമ്പ്രദായവും ഉപാസ്യ ദേവതയും കൈവരുന്നത് അപ്രകാരം കയ്യിൽ വന്നിട്ടും സമ്പ്രദായ മഹത്വം അറിയാതെ ഗുരു മഹത്വം അറിയാതെ ഗുരുവിനെ ശിലാ ബുദ്ധിയിൽ കാണുന്ന ശിഷ്യൻ അജ്ഞാനത്തിന്റെ നരകത്തിൽ എത്തുമെന്നുള്ളത് നിസംശയം പറയാം..

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ ക്രമം അഥവാ ശ്രീ വിദ്യാ

*🔱🔥ശ്രീ ക്രമം അഥവാ ശ്രീ വിദ്യാ🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

"ബിന്ദു ത്രികോണ വസു കോണ ദശാര യുഗമം
മന്വന്തര നാഗ ദല സംയുത ഷോഡശാരം
വൃത്ത ത്രയം ച ധരണി സദന ത്രയം
ശ്രീ ചക്ര മേദ മുദിതം ത്രിപുരാംബികയെ"

ശ്രീ വിദ്യ ആരാധനയിലെ മൂന്നു ആചാരഭേദങ്ങൾ
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ആനന്ദ ഭൈരവ സമ്പ്രദായം. ഹയഗ്രീവ സമ്പ്രദായം. ദക്ഷിണാ മൂർത്തി സമ്പ്രദായം എന്നിങ്ങനെ പറയുന്നു.. ഈ മൂന്നു ഗുരു സങ്കല്പമാണ് ഓരോ സാമ്പ്രദായക്കാർ ആരാധിക്കുന്നത്..

ആനന്ദ ഭൈരവ സമ്പ്രദായം - വാമാചാരം

ഹയഗ്രീവ സമ്പ്രദായം - ദക്ഷിണാചാരം

ദക്ഷിണാമൂർത്തി സമ്പ്രദായം - മിശ്രാചാരം  എന്നു പറയുന്നു.. 

ഇവരുടെ ശ്രീ ചക്രങ്ങളും അതിന്റെ പ്രമാണങ്ങളും വ്യത്യസ്തമാണ്. ശ്രീ ചക്ര ഭൂപരത്തിൽ ആണ് വ്യത്യാസം കാണുന്നത് .

വാമാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പഞ്ചമകാര പൂജയും ബലികളും കൊടുത്തുകൊണ്ടുള്ള പൂജയും സംഹാര ക്രമത്തിൽ ആകുന്നു പൊതുവെ പൂജിക്കുന്നത്

ദക്ഷിണാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പായസവും അന്നങ്ങളും ധാന്യങ്ങളും വച്ചുള്ള പൂജയും സ്ഥിതി ക്രമത്തിൽ ഉള്ള പൂജയും ആകുന്നു പൊതുവെ കണ്ടു വരുന്നത്

മിശ്രാചാരം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഇവ രണ്ടും ചേർന്ന് കൊണ്ട് ആകുന്നു ഈ പദ്ധതി രണ്ടു രീതിയിലും പൂജിക്കുന്നവർ ആകുന്നു മിശ്രചാരികൾ സൃഷ്ടി ക്രമത്തിൽ ആകുന്നു പൊതുവെ പൂജ കാണുന്നത് ഇവയാകുന്നു മൂന്നു ആചാരഭേദങ്ങൾ...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ മന്ത്ര തത്വം🔥

*🔱🔥ശ്രീ വിദ്യാ മന്ത്ര തത്വം🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

"ശ്രീ വിദ്യാ ഷോഡശാക്ഷരി മന്ത്ര മഹത്വം"

"ഷോഡശാർണ്ണ മഹാ വിദ്യാ
ന  പ്രകാശ്യ കഥാചന |
ഗോപിതവ്യാ ത്വയാ ഭദ്രേ
സ്വ യോനിരിവ പാർവ്വതി ||
അപി പ്രിയതമം ദേയം
പുത്രദാര ധനാദികം |
രാജ്യം ദേയം ശിരോ ദേയം
ന ദേയാ ഷോഡശാക്ഷരി ||

അർത്ഥം

ഷോഡശി എന്ന ശ്രീ വിദ്യാ മന്ത്രം പരസ്യമാക്കാൻ പാടില്ലാത്തത് ആകുന്നു ശ്രീ വിദ്യ മന്ത്രം എപ്രകാരം ആണോ ഒരു സ്ത്രീ തന്റെ രഹസ്യ ഭാഗങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് അപ്രകാരം രഹസ്യമായി വയ്ക്കണം ഒരു നാളീകേരം അതിന്റെ ജലം സൂക്ഷിച്ചു വയ്ക്കുമ്പോലെ അത് പോലെ ശ്രീ വിദ്യയെ ഒളിപ്പിച്ചു വൈകുന്നവൻ ആരോ അവൻ അത്രേ യഥാർത്ഥ കൗളൻ. അവയെ ആചാര്യന്മാർ ഇപ്രകാരം അലങ്കാരമായി പറയുന്നത് തന്റെ ഭാര്യയെ വിട്ടു കൊടുക്കാം പുത്രനെ വിട്ടു കൊടുക്കാം രാജ്യം വിട്ടു കൊടുക്കാം ശിരസ്സ് അറുത്തു കൊടുക്കാം എന്നാൽ ഒരിക്കലും ശ്രീ വിദ്യാ മന്ത്രം അർഹതയില്ലാത്ത ഒരാൾക്ക് നൽകരുത് ...

തന്ത്ര ശാസ്ത്രത്തിന്റെ അടിസ്ഥാന ദേവതാ ഭാവമാണ് ലളിതാ പരമേശ്വരി. മൂലവിദ്യാ സ്വരൂപിണി ആയി പ്രകൃതിയിലും സാധകനിലും ഹൃദ് പദ്മത്തിൽ വിരാചിക്കുന്ന ചിദ്ച്ഛക്തി കുണ്ഡലിനി ആകുന്നു ദേവി. ഒൻപതു ആവരണ ദേവതകളെ പൂജിച്ചു

"അഷ്ടാ ചക്ര  നവ ദ്വാര ദേവാനാം പുരിയോദ്ധ്യാ: എന്ന് പറയുന്ന പ്രപഞ്ചത്തിലെ നവ ആവരണങ്ങളെ അറിഞ്ഞുകൊണ്ട് കൈവല്യം അടയുന്ന സാധകന്റെ മൂല വിദ്യാ ആകുന്നു ലളിത ലളിതയുടെ മന്ത്രം ആകുന്നു ശ്രീ വിദ്യ ലളിതയുടെ ശരീരം ശ്രീ ചക്രവും അനന്തമായ പ്രപഞ്ചത്തെ അതിന്റെ മൂല ബിന്ദുക്കളെ മൗലിക താത്വങ്ങളായി 3 സിന്ധാന്തങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ത്രി തത്വങ്ങൾ ആണ്

"അഗ്‌നിശ്ച സൂര്യശ്ച സോമശ്ച
 ത്രിഭുവനം പരികീർത്തിത ...(ഭുവനേശ്വരി തന്ത്ര)

(അഗ്നി, സൂര്യ , സോമ)
(ഇഡാ, പിംഗള, സുഷുമ്ന)
(സൂര്യ നാഡീ, ചന്ദ്ര നാഡീ, അഗ്നി നാഡീ )
(ബ്രഹ്മ ഗ്രന്ഥി, വിഷ്ണു ഗ്രന്ഥി, രുദ്ര ഗ്രന്ഥി)
(വാഗ്‌ഭവം കുടം, കാമരാജ കുടം, ശക്തി കുടം)

ഈ മൂന്നു മൗലിക ബിന്ദുക്കളിൽ പരിലസിക്കുന്ന മഹാ തത്വം ആകുന്നു ലളിത
അതിനാൽ തന്നെ ഈ ശ്ലോകത്തിന്റെ അർത്ഥത്തിൽ പറയുന്നത് പോലെ ..

"ന ദേയം ഷോഡശാക്ഷരി''

ഷോഡശി എന്ന മന്ത്രം ഗോപ്യമാണ് വളരെ രഹസ്യമാണ് ഗുരുമുഖത്തു നിന്ന് അതിന്റെ രഹസ്യങ്ങൾ അറിഞ്ഞു ജപിക്കേണ്ടത് ആണ് മന്ത്രം എന്നത് കടലാസ്സിൽ ഉള്ള ചില അക്ഷര സമൂഹം അല്ല എന്ന ബോധ്യം ഉണ്ടാവുക...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ശ്രീ വിദ്യാ എന്ന ത്രിപുര സുന്ദരി

*🔱🔥ശ്രീ വിദ്യാ എന്ന ത്രിപുര സുന്ദരി🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ത്രിപുര സുന്ദരി പത്തു മഹാവിദ്യകളുടെ ദേവതയാണ്. സനാതനധർമ്മത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം ലളിതോപഖ്യാനം വിഷയവുമായി ഈ ദേവത അറിയപ്പെടുന്നു. ഈരേഴുപതിന്നാലുലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം. ശക്തിസമ്പ്രദായത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ത്രിപുര സുന്ദരി മഹാവിദ്യയുടേയും ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി ഊർജ്ജം, എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു,, ശിവൻ എന്നിവരെക്കാളും പരമ ജ്ഞാനിയായി കാണപ്പെടുന്നു. ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്. ശക്ത താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ത്രിപുര സുന്ദരി ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു. "സംസ്കൃതത്തിൽ 'ത്രിപുര' രണ്ട് സംസ്കൃത വാക്കുകളുടെ സംയോജനമാണ്. "ത്രി" എന്നർത്ഥമുള്ള "ട്രയാസ്" (മൂന്ന്) എന്നും "പുര" എന്നാൽ "നഗരം" എന്നും കോട്ട"എന്നും അർത്ഥമുണ്ട്. മാത്രമല്ല മൂന്നു നഗരങ്ങളെ പരാമർശിച്ചിരിക്കുന്നതായും കാണാം. സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവയുപയോഗിച്ച് ആകാശത്തിലും, വായുവിലും, ഭൂമിയിലും നിർമ്മിച്ചിരിക്കുന്നു. ഇതുപോലയൊരു നിർമ്മാണമായ മായാസുരന്റെ കോട്ട ശിവൻ നശിപ്പിച്ചിരുന്നു. ശിവൻ നശിപ്പിച്ച മൂന്നു നഗരങ്ങളെ ഇതിഹാസത്തിൽ പരാമർശിക്കുന്നു. എന്നിരുന്നാലും "ത്രിപുര" എന്നതിന് "ശിവ ശക്തിർ (ശിവശക്തി)"എന്നും അർത്ഥമാക്കുന്നു. ത്രിപുര സുന്ദരി എന്ന വാക്കിനർത്ഥം "മൂന്ന് ലോകങ്ങളിൽ സുന്ദരി എന്നാണ്. ത്രിപുര സുന്ദരി ത്രികോണ സമാനമായതിനാൽ (ത്രികോണ) ത്രിപുര എന്ന് വിളിക്കുന്നു. അത് യോനിയെ പ്രതീകപ്പെടുത്തുകയും ചക്ര രൂപം നൽകുകയും ചെയ്യുന്നു. ത്രിപുര സുന്ദരി മന്ത്രത്തിന് മൂന്ന് കൂട്ടം അക്ഷരങ്ങൾ ഉള്ളതിനാലും ത്രിപുര എന്ന പേരിലറിയപ്പെടുന്നു. പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്. ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നു വിളിക്കുന്നു. ശ്രീചക്രത്തിന്റെ തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ 
1. അനംഗകുസുമ 
2. അനംഗമേഖലാ 
3. അനംഗമദനാ 
4. അനംഗമദനാതുരാ 
5. അനംഗരേഖാ 
6. അനംഗവേഗിനി 
7. അനംഗാങ്കുശ 
8. അനംഗമാലിനി 
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു. ഭൈരവി എന്നാൽ ഭീകരത, "അതിശയോക്തി" എന്നാണ് അർത്ഥമാക്കുന്നത്. ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. " ത്രി" എന്നാൽ മൂന്ന്, "പുര" എന്നത് കോട്ട, പട്ടണം, നഗരം, തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ത്രിപുരയിൽ ബോധപൂർവ്വം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്: സജീവവും, സ്വപ്നവും, ഉറക്കവും. എല്ലാ ത്രിതീയതകളുടെയും രൂപത്തിലാണ്, ത്രിത്വത്തിൽ നിന്ന് ബ്രഹ്മത്തിൽ എത്തുകയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഭൈരവിയുടെ കൃപയുണ്ടെങ്കിൽ ശിവബോധം മനസ്സിലാക്കാം. അതുകൊണ്ട് ഭൈരവി ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. 
1. കാളിക
2. താര
3. ഷോഡശി
4. ഭുവനേശ്വരി
5. ഭൈരവി
6. ബഗളാമുഖി
7. ഛീന്നമസ്ത
8. ധൂമാവതി
9. മാതംഗി
10. കമല 
എന്നീ ഭാവങ്ങളാണ് ദശ വിദ്യകള്‍. മഹാദേവിയുടെ പത്തു അംശ രൂപാന്തരഭാവങ്ങളാണ് ദശമഹാവിദ്യകൾ. നവഗ്രഹ ബന്ധത്തിൽ ചന്ദ്രന്‍ ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു. തന്ത്ര ശാസ്ത്ര പ്രകാരം മഹാ വിദ്യാ ലളിത ത്രിപുര സുന്ദരി ആകുന്നു. അമ്മയുടെ മറ്റൊരു ഭാവം ആകുന്നു ഷോഡശി. ഷോഡശി എന്നാൽ പതിനാറു ബീജ സ്വരൂപത്തിൽ വർത്തിക്കുന്നവൾ എന്നാകുന്നു അതിനെ അനുലോമ വിലോമമായി ജപം ചെയ്യുമ്പോൾ മുപ്പത്തിരണ്ട് അക്ഷരം ആകുന്നു ആ വിദ്യയെ മഹാ ഷോഡശി എന്നു വിളിക്കുന്നു. മഹാ ഷോഡശി ശ്രീ വിദ്യാ മന്ത്ര സ്വരൂപിണിയും ശ്രീ ചക്ര സ്വരൂപി ആണെങ്കിലും തന്ത്രാന്തരങ്ങളിൽ മഹാ ഷോഡശി ദേവിക്ക് ശ്രീ ചക്ര പൂജ അല്ലാതെ മറ്റൊരു പൂജ പറയുന്നുണ്ട് ശ്രീ വിദ്യാ തന്ത്രത്തിൽ ഏകാദശ പടലത്തിൽ പറഞ്ഞു കാണുന്നു. ശ്രീ ചക്ര പൂജ ഒൻപതു ആവരണത്തിൽ ആണ് പൂജിക്കുന്നത്. മഹാ ഷോഡശി പൂജ പതിനാറു ആവരണത്തിൽ ആകുന്നു പൂജിക്കുന്നത്. ശ്രീ വിദ്യോപാസകർ ആയ മഹാ രാജാക്കന്മാരുടെ അവരുടെ അറകളിൽ വച്ചു പൂജിച്ചിരുന്നത് മേരു ചക്രം ( ശ്രീചക്രം ) ആകുന്നു. ഉജ്ജയിനി ക്ഷേത്രത്തിനടുത് ലളിതാംബിക ശക്തിപീഠം ഉണ്ട്. വിക്രമാദിത്യ രാജാക്കന്മാരുടെ കുലദേവതയായ ഹരസിദ്ധി (ഷോഡശി ) ആകുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

യോഗയുടെ ഗുണങ്ങള്‍🔥

*🔱🔥യോഗയുടെ ഗുണങ്ങള്‍🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഭാഗം - 1

ചരിത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
AD 1600 ൽ പതഞ്ജലി മഹർഷിയാണ് യോഗസൂത്രങ്ങളും ആസനങ്ങളും പ്രാണായാമക്രിയകളും കോർത്തിണക്കിയുള്ള അഷ്ടാംഗ യോഗ രൂപംനൽകിയത്. 196 യോഗസൂത്രങ്ങളാണ് പതഞ്ജലി യോഗയിലുള്ളത്. പുരാണങ്ങളിലും ഉപനിഷത്തുകളിലും പലവുരു പരാമർശിച്ചിട്ടുള്ള യോഗ ആർഷഭാരത സംസ്കാരത്തോട് ഇഴപിരിയാതെ അടുത്തു നിൽക്കുന്നു.

അജന്ത എല്ലോറ പോലെയുള്ള പുരാതന ശിലാ ഗുഹകളിൽ പിൽക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഒട്ടനവധി ചുമർചിത്രങ്ങൾ വിവിധങ്ങളായ യോഗ രൂപങ്ങളാണ് എന്നത് അന്നും യോഗയുടെ സ്വീകാര്യതെയാണ് ദ്യോതിപ്പിക്കുന്നത്.

പിൽക്കാലത്ത് ഘേരണ്ട മഹർഷി, B.K.S അയ്യങ്കാർ, സോത്മാരാമൻ, അമര സിംഹൻ തുടങ്ങിയവർ യോഗയുടെ പ്രായോഗിക വശങ്ങളെക്കൂടി ക്രോഡീകരിച്ചിട്ട് കാലാനുസൃതമായ കൂട്ടി ചേർക്കലുകളും നിരാകരണവും ചെയ്ത് ഘേരണ്ട യോഗ സംഹിത, ഹഠയോഗപ്രദീപിക, അമരകോശം, ശിവസംഹിതി തുടങ്ങിയ മറ്റ് യോഗയുടെതായി ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി.

യോഗയെന്നാൽ 
💢●●●●●ॐ🔥🔱🔥ॐ●●●●●💢
“യുജ് ” എന്ന സംസ്കൃത ധാതുവിൽ നിന്നാണ് യോഗ എന്ന പദത്തിന്റെ ഉത്ഭവം. കൂടിച്ചേരൽ എന്നാണ് ഇതിനർത്ഥം. മനസ്സിന്റെയും ശരീരത്തിന്റെയും കൂടിച്ചേരലാണ് വ്യവക്ഷിക്കുന്നത്.

“ചിത്തവൃത്തി നിരോധം യോഗ” എന്നാൽ ചിത്തത്തിന്റെ വൃത്തികളെ നിരോധിക്കുന്നതാണ് യോഗയെന്നർത്ഥം. ഇത് രണ്ടു തരത്തിലാണ് സാദ്ധ്യമാകുന്നത്, മനസ്സുകൊണ്ട് ശരീരത്തിനെ നിയന്ത്രിക്കുക ഒപ്പം ശരീരം കൊണ്ട് മനസ്സിനെ നിയന്ത്രണത്തിലാക്കുക.

യോഗയുടെ ഗുണങ്ങള്‍
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ശാസ്ത്രം എല്ലാ ജോലികളും നമുക്ക്‌  എളുപ്പമുള്ളതാക്കി . എന്നാല്‍ ദിവസേന നമുക്ക്‌ തിരക്ക്‌ കൂടി കൂടി വരുന്നു. ഒന്നിനും സമയം തികയുന്നില്ല. ശരീരം അനങ്ങുന്നില്ല. നൂറു മീറ്റര്‍ മാത്രം ദൂരെയുള്ള കടയില്‍ പോകാന്‍ വാഹനം നിര്‍ബന്ധം. കയ്യെത്തും ദൂരത്തുള്ള സാധനം എടുക്കാന്‍ എഴുന്നേല്‍ക്കാന്‍ മടി. അഥവാ നാം ഒരേസമയം തിരക്കുള്ളവരും  ശരീരമനങ്ങാത്തവരുമായി. 25 വയസ്സ് ആകുമ്പോഴേക്കും രോഗങ്ങളുടെ ഒരു മെഡിക്കല്‍കോളേജ്‌ ആയി ശരീരം മാറുന്നു. ചടുലത വേണ്ട യൌവനത്തില്‍ വാര്‍ധക്യത്തിന്റെ ആലസ്യം! കണ്ണില്‍ ക്ഷീണത്തിന്‍റെ ദെണ്ണം ! നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കേണ്ട നാം നടുവേദനകൊണ്ട് പുളയുന്നു. നമ്മുടെയൊക്കെ ഒരു യോഗം!

ഇവിടെയാണ്‌ യോഗയുടെ പ്രാധാന്യം. ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനാകും. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്.  ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍  കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് . ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരണം എന്ന് ഞാന്‍ പറയില്ല. ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി  സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.

ശരീരത്തിലെ കൊഴുപ്പ് കുറയുന്നു

ആത്മവിശ്വാസം വര്‍ധിക്കുന്നു.

ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.

ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.

രോഗങ്ങള്‍ ഇല്ലാതാക്കുന്നു.

ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.

ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.

രക്ത ചംക്രമണം കൂടുന്നു.

വ്യക്തിത്വ വികാസം ലഭിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ഓണവില്ല്

*🔱🔥ഓണവില്ല്🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ഓണവില്ലനെക്കുറിച്ചുള്ള ഐതിഹ്യം

മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.

പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയ്യാറാക്കുന്നത് കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ്നിർമ്മിക്കുന്നത്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ ഐെശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്.

അനന്തശയനം,ദശാവതാരം, പട്ടാഭിഷേകം, കൃഷ്ണലീല, ശാസ്താവ്, വിനായകൻ എന്ന ആറു ജോഡി വില്ലുകളാണ് (പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവും നോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.

നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ ഉത്രാടനാൾ കുടുംബക്ഷേത്രത്തിൽ വച്ച് പൂജിച്ച് തിരുവോണനാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ. വലുത് രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ദശാവതാരവില്ല്

നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും ശ്രീരാമ വിഗ്രഹത്തിൽ പട്ടാഭിഷേകവില്ലും ശാസ്താവ്, ശ്രീ കൃഷ്ണൻ, വിനായകൻ. എന്നീ വില്ലുകൾ അതത് വിഗ്രഹങ്ങളിലും ചാർത്തുന്നു. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ഗൂഢഭാഷകൾ 4

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

TYPE - 03
ॐ➖➖➖➖ॐ➖➖➖➖ॐ

മൂലഭദ്രി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന ഒരു ഗൂഢഭാഷയാണ് മൂലഭദ്രി. മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി ഇതിന്‌ പേരുണ്ട്. മലയാളത്തിലെ അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം മാറ്റി മറിച്ച് ഉപയോഗിച്ച് വിവക്ഷിതാർത്ഥം പരസ്യമാക്കാതെ തന്നെ ആശയവിനിമയത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ചാരന്മാരിൽ നിന്നും സുപ്രധാന രഹസ്യങ്ങൾ മറച്ചു വെക്കാൻ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർ മൂലഭദ്രി ഉപയോഗിച്ചിരുന്നു. ഈ ഭാഷയിൽ എഴുതപ്പെട്ട ഓലകളും ഉണ്ട്.

നിയമങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പദാദിയിലുള്ള സ്വരങ്ങളോട് കകാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.

അ = ക
ആ = കാ
ഇ = കി
ഈ = കീ
ഉ = കു
ഊ = കൂ
ഋ = കൃ
എ = കെ
ഏ = കേ
ഐ = കൈ
ഒ = കൊ
ഓ = കോ
ഔ = കൗ
അം = കം
അഃ = കഃ

ഉദാ: അകം = ക‌അം

മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:

ഖ - ഗ
ഘ - ങ
ച - ട
ഛ -ഠ
ജ - ഝ
ഞ - ണ
ഡ - ഢ
ത - പ
ദ - ധ
ഥ - ഫ
ബ - ഭ
മ - ന
യ - ശ
ര - ഷ
ല - സ
വ - ഹ
ക്ഷ - ള
ഴ - റ

ങ്ക - ഞ്ച
ണ്ട - ന്ത
മ്പ - ന്ന
ന്റ - റ്റ
ൻ - ൽ
ർ - ൾ
ക്ക - അ‌അ

സംഖ്യകളും തിരിച്ച് ഉപയോഗിക്കണം

1 - 2
3 - 4
5 - 6
7 - 8
9 - 0

നിയമങ്ങൾ ഓർത്തുവെക്കാൻ ഒരു സൂത്രമുണ്ട്:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്‌ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ʻക്കʼയ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു. 

ഉദാഹരണങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മലയാളം = നസശാക്ഷം
2018 = 1927

ഒരു സംസ്കൃതശ്ലോകവും മൂലഭദ്രീപരിഭാഷയും നൽകുന്നു:

ശ്ലോകം:

നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേസച്ചിദാനന്തരൂപായ ദക്ഷിണാമൂർത്തയേ നമഃ

മൂലഭദ്രി:

മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേലട്ടിധാമംധഷൂതാശ ധളിഞാനൂൾപ്പശേ മനഃ

മാങ്കോയിക്കൽക്കുറിപ്പിന്റെ അറയ്ക്കുള്ളിൽ കടന്നു മാർത്താണ്ഡവർമ്മയും‌ പരമേശ്വരൻപിള്ളയും തമ്മിൽ മൂലഭദ്രി ഭാഷയിൽ സംസാരിക്കുന്നതായി സി.വി. രാമൻപിള്ള തന്റെ നോവലായ മാർത്താണ്ഡവർമ്മയിൽ എഴുതിയിട്ടുണ്ട്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ഗൂഢഭാഷകൾ 3

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*


''കമ’' എന്ന് ഒരക്ഷരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് ‘കടപയാദി’ അഥവാ ‘പരൽപ്പേര്’ അഥവാ ‘അക്ഷരസംഖ്യ’ എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ, എളുപ്പം ഓർത്തു വയ്‌ക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്….

ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- ‘ക്ത’ എന്നതിൽ ‘ത’ ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം ‘കമ’ എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന….!!

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿😍

ഗൂഢഭാഷകൾ 2

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

TYPE - 01
ॐ➖➖➖➖ॐ➖➖➖➖ॐ

കടപയാദി സമ്പ്രദായം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരൽപ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതു കൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.

കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു" എന്നു് കേരള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.

ഓരോ അക്ഷരവും 0 മുതൽ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
1 = ക | ട | പ | യ 
2 = ഖ | O | ഫ | ര
3 = ഗ | ഡ | ബ | ല
4 = ഘ | ഢ | ഭ | വ
5 = ങ |ണ | മ | ശ
6 = ച | ത | ഷ
7 = ഛ | ഥ | സ
8 = ജ | ദ | ഹ
9 = ഝ | ധ | ള
|10 = ഞ | ന | ഴ, റ

അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണു്. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,

ക = 1
മ = 5
ഇ = 0
ശ്രീ = ര = 2
മ്യോ = യ = 1

വാക്കുകൾ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.

കമല = 351 [ക= 1, മ= 5, ല= 3]
ചണ്ഡാംശു = 536 [ച= 6, ഡ= 3, ശ= 5]

ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാ‍ം ശതകത്തിൽ വിരചിതമായ കരണപദ്ധതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:

അനൂനനൂന്നാനനനുന്നനിത്യൈ-
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈർ-
വ്യാസസ്തദർദ്ധം ത്രിഭമൗർവിക സ്യാത്‌

അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം(1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.  [pi] പൈയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. മറ്റൊരു ഗണിത ശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയിൽ

ഏവം ചാത്ര പരാർദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ

സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ

എന്നു കൊടുത്തിരിക്കുന്നു. അതായതു്, പരാർദ്ധം 10^ 17 [10 Rais to 17] വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ) ആണെന്നർത്ഥം.

കർണ്ണാടക സംഗീതത്തിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,

ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
കനകാംഗി : കന = 01 = 1, 1-)ം രാഗം
ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം

കലിദിനസംഖ്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.

സൂത്രവാക്യങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:

പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം

ഇല്ലാ പാലെന്നു ഗോപാലൻ - ആംഗ്ലമാസദിനം ക്രമാൽ

ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.

പരൽപ്പേരു് അനുലോമരീതിയിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയിൽത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങൾ എഴുതുന്നതു് പിൽക്കാലത്തു് അപൂർവ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തിൽ  [pi] പൈയുടെ വില പതിനാറു് അക്കങ്ങൾക്കു (15 ദശാംശസ്ഥാനങ്ങൾക്കു) ശരിയായി കൊടുത്തിരിക്കുന്നു.

ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ

ഖലജീവിതഖാതാവഗലഹാലാരസന്ധര

ഇതു്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ഗൂഢഭാഷകൾ1

*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

TYPE - 02
ॐ➖➖➖➖ॐ➖➖➖➖ॐ

ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആര്യഭടീയത്തിൽ ഒരു മഹായുഗത്തിൽ സൂര്യൻ(രവി), ചന്ദ്രൻ(ശശി), ഗ്രഹങ്ങൾ എന്നിവകളുടെ ഭ്രമണങ്ങളുടെ എണ്ണം മുതലായ വലിയ സംഖ്യകൾ അക്ഷരങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്നായി അക്ഷരങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

വർഗ്ഗാക്ഷരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വർഗ്ഗാക്ഷരങ്ങൾ(ക മുതൽ മ വരെയുള്ളവ)1 മുതൽ 25 വരെയുള്ള സംഖ്യകളെ കുറിക്കുന്നു. 
ക=1
ഖ=2
ഗ=3
ഘ=4
ങ്ങ=5
ച=6
ഛ=7
ജ=8
ഝ=9
ഞ=10
ട=11
ഠ=12
ഡ=13
ഢ=14
ണ=15
ത=16
ഥ=17
ദ=18
ധ=19
ന=20
പ=21
ഫ=22
ബ=23
ഭ=24
മ=25

അവർഗ്ഗാക്ഷരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അവർഗ്ഗാക്ഷരങ്ങൾക്ക്(യ മുതൽ ഹ വരെയുള്ളവ)താഴെ തന്നിരിക്കുന്ന വിലകളും കല്പിച്ചിരിക്കുന്നു.
യ=30
ര=40
ല=50
വ=60
ശ=70
ഷ=80
സ=90
ഹ=10

സ്വരാക്ഷരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സ്വരാക്ഷരങ്ങൾ പത്തിന്റെ ഗുണിതങ്ങളെ സൂചിപ്പിക്കുന്നു.
അ = ആ =1
ഇ = ഈ =10^2
ഉ = ഊ =10 ^4
ഋ =10^6
ഌ =10^8
എ = ഏ =10^10
ഐ =10^12
ഒ = ഓ =10^14
ഔ =10^16
കൂട്ടക്ഷരങ്ങളുടെ മൂല്യം അവയുടെ ഘടകങ്ങളുടെ മൂല്യങ്ങളുടെ തുകയാണ്.

ഉദാഹരണം

യ=30, യി=യ x ഇ=30x10^2, യു=യ x ഉ=30x10^4, യൈ=യ xഐ=30x10^12

മന =മ + ന=ന+മ=25+20=45

ഗിയിങ്ങുശു എന്നതിന്റെ മൂല്യം നിർണ്ണയിക്കുന്നതെങ്ങനെയെന്നു നോക്കാം.
ഗി = ഗ x ഇ = 3x10^2= 300
യി = യ x ഇ =30x10^2 =3000
ങ്ങു =ങ്ങ x ഉ =5 x 10^4 = 50000
ശു = ശ xഉ=70 x 10^4 =70,0000
➖➖➖➖➖➖➖➖➖
ആകെ =300 + 3000 + 50000 +70,0000 =75,3300

ഇനി ആര്യഭടീയത്തിലേക്ക്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആര്യഭടീയത്തിലെ ഗീതികാപാദം മൂന്നാം ശ്ലോകം:

യുഗരവിഭഗണാഃ ഖുയുഘൃ
ശശി ചയഗിയിങ്ങുശു ഛൃലൃ
കു ങ്ങി ശി ബു ണ്ഌ ഷൃഖൃ പ്രാക്
ശനി ഡുങ്ങി വിഘ് വ,ഗുരു ഖിരിചുയുഭ
കുജ ഭദിലിഝുനു ഖൃ
ഭൃഗു ബുധ സൗരാഃ

ആധാരം:-ആര്യഭടീയ വ്യാഖ്യാനം-

യുഗ =മഹായുഗം രവി = സൂര്യൻ ഭഗണം = ഭ്രമണം
ഖ=2 ഖു= 20000
യ=30 യു= 300000
ഘ=4 ഘ്യ=4000000
ഖുയുഘ്യ= 4,320,000 ഒരു മഹായുഗത്തിലെ സൂര്യഭ്രമണങ്ങളുടെ(വർഷങ്ങളുടെ) എണ്ണം = 4,320,000

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Thursday, August 27, 2020

കുടജാദ്രിയുംശങ്കരപീഠവും

🌹🌹🌹🌹🌹🌹🌹🌹🌹


*🔅കുടജാദ്രിയുംശങ്കരപീഠവും🔅*


സഞ്ചാരയോഗ്യമല്ലാത്ത കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും . ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ താണ്ടി, ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംഭൂവായി തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.

ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

 ആഗ്രഹങ്ങൾ അരുളി ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടുവത്രെ.
ലോകനന്മയ്ക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും….
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.
അതിപ്രകാരം ആകുന്നു…..

കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്.
ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും, അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു.
സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു.

ഏറെ നേരം ദേവിയുടെ ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….
എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു.

ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു.
അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.
അതാണ് ഇന്നത്തെ പ്രസിദ്ധമായ മൂകാംബിക ക്ഷേത്രം…..

വിദ്യാരംഭത്തിനു ഏറെ പ്രാധാന്യം കല്പ്പിക്കുന്ന കലാകാരന്മാർ ഉപാസിക്കുന്ന സരസ്വതിദേവിയുടെ ക്ഷേത്രം.

നമ്മൾ  മലയാളികൾക്ക് വളരെയധികം പരിഗണന കിട്ടുന്ന അന്യ സംസ്ഥാന ക്ഷേത്രങ്ങളിൽ ഒന്ന് ….അവിടെ അറിയിപ്പുകൾ കൂടി മലയാളത്തിൽ പറയും ! പക്ഷേ അവർക്ക് നമ്മളെ ഒത്തിരി പേടിയുമുണ്ട് ;

 ശ്രീശങ്കരനെപ്പോലെ ഇനിയും ദേവിയുടെ നിവേദ്യം കഴിച്ച് പാണ്ഡിത്യം കൂടുതൽ നേടി; ദേവിയെ അവിടുന്ന് കൊണ്ട് പോകാതിരിക്കാൻ –അത് ആർക്കും കൊടുക്കാതെ തീർത്ഥ കിണറ്റിൽ ഇടുമത്രേ …

ആ പ്രസാദം അവരുടെ ആളുകൾക്കും കൊടുക്കില്ല  നമ്മൾ ഭാഷ പഠിച്ചു ,വേഷ പ്രച്ഛന്നരായി  അതിൽ ഉണ്ടാകുമോ എന്ന് പേടിച്ച്......🙏 


അമ്മേ ശരണം      
     

         *കടപ്പാട്*


🌹🌹🌹🌹🌹🌹🌹🌹🌹

എരിക്കിലയുടെ ഇതിഹാസ മഹത്വം

*എരിക്കിലയുടെ ഇതിഹാസ മഹത്വം*
~~~~~~~~~~~~~~~~~~~~~~~~

 ഭാരതയുദ്ധം അവസാനിച്ചു. 
പല വീരയോദ്ധാക്കളും കൊല്ലപ്പെട്ടു. 
കൗരവപ്പട അപ്പാടെ തകർന്നടിഞ്ഞു.
 അധർമ്മത്തിനെതിരെ ധർമ്മപക്ഷം തന്നെ വിജയിച്ചു. 

   എല്ലാം കണ്ട് ഭീഷ്മ പിതാമഹൻ ജീവനോടെ ശരശയ്യയിൽ കിടക്കയാണ്. 
താനിച്ഛിക്കുന്ന സമയത്തെ മരണം വരിക്കുവെന്നെ വരവും ഉണ്ടല്ലോ !

   ഉത്തരായണം പിറന്ന ശേഷം ജീവൻ വെടിയാമെന്ന ആഗ്രഹത്താലാണ് യുദ്ധം അവസാനിച്ചിട്ടും തന്റെ പക്ഷം നിശ്ശേഷം തകർന്നടിഞ്ഞുവെന്നറിഞ്ഞിട്ടും വേദന അനുഭവിച്ച് മരണത്തിന് കീഴടങ്ങാതെ ഭീഷ്മ പിതാമഹൻ ഇങ്ങിനെ കഴിയുന്നത്..

 ശരശയ്യയിൽ എല്ലാം ഓർത്തുകൊണ്ട് അങ്ങിനെ കിടക്കയാണ്. അതിനിടയിലാണ് വ്യാസമഹർഷി അവിടെയെത്തിയത്
.
     ശരക്കുട്ടിൽ ദുരിതം അനുഭവിച്ചു -കൊണ്ടിരിക്കുന്ന ഭീഷ്മരെക്കണ്ട് വ്യാസഭഗവാൻ വിഷമിച്ചു, സങ്കടമടക്കിപ്പിടിച്ചു അവിടെ തന്നെ നിൽക്കയാണ്.ഒന്നും പറയാനാവാതെ മൗനത്തിലാണ്ട നീണ്ട നിമിഷങ്ങൾ

    ഈ അവസ്ഥയിൽ ഭീഷ്മരോട് എന്ത് സുഖാന്വേഷണമാണ് വ്യാസ ഭഗവാന് നടത്താനാവുക? ആ മൗനത്തിന് ഭംഗം വരുത്തിയത് പിതാമഹൻ തന്നെയാണ്. 

അദ്ദേഹം ചോദിക്കുകയാണ്...

    "വ്യാസാ ,"എനിക്കു നിത്യസൗഖ്യത്തിനുള്ള മാർഗ്ഗം ഇനി അങ്ങയ്ക്കേ പറഞ്ഞു തരാനാകൂ.അത് എനിക്ക് ഈ അവസ്ഥയിൽ നന്നായറിയാം. 

    കഴിഞ്ഞതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത ഒരു വേദന ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നു.
 ആ വേദനയിൽ ഈ ശരങ്ങളുടെ കൂർത്ത മുനകൾ ഏൽപ്പിക്കുന്ന വേദന ഒന്നുമേയല്ല. 

    എന്റെ ഈ മനോബലവും ക്ഷമയും കണ്ട് ലോകം അത്ഭുതപ്പെടുകയാണ്. 
ഉത്തരായനം പിറക്കാനാണ് 
ഈ ശരശയ്യയിൽ ജീവൻ വെടിയാതെ ഇങ്ങനെ കിടന്നത്. 

     എന്നാൽ ഉത്തരായനം   പിറന്നിട്ട് ഒരു മാസമായില്ലേ.? മകരം കഴിഞ്ഞു കുഭം പിറന്നില്ലേ.? എന്നിട്ടും എന്റെ   ആഗ്രഹമറിഞ്ഞിട്ടും 
ഈ മരണമെന്താണ് എന്നെ പുൽകാത്തത്.? 

     ഇനിയും എത്ര കാലം ശരശയ്യയിൽ കിടന്ന് ഈ ദുരിതമനുഭവിക്കേണ്ടി വരും? ' " 

     വ്യാസൻ എന്തു പറയാനാണ് !എല്ലാം കേട്ടുകൊണ്ടിരിക്കയാണ്. പിതാമഹൻ വീണ്ടും പറയുകയാണ്

    "ഹേ വ്യാസാ ,
ഞാൻ ചെയ്ത ഏത് പാപത്തിനാണ് ഇനിയും പരിഹാരം ചെയ്യേണ്ടത് '
 അതെനിക്ക് ദയവായി അങ്ങ് പറഞ്ഞു തന്നാലും "
 ഞാനെന്റെ കർമ്മങ്ങളെല്ലാം ഒന്നവസാനിപ്പിച്ചോട്ടെ. 
നിത്യസൗഖ്യം എനിക്ക് വിധിച്ചിട്ടില്ലേ? "

എല്ലാം കേട്ട് ശേഷം വ്യാസൻ പറഞ്ഞു

    " നമ്മൾ ദുഷ്കർമ്മങ്ങൾ ഗരീരം കൊണ്ടോ ' മനസ്സുകൊണ്ടോ, വാക്കു കൊണ്ടോ, ഇന്ദ്രിയങ്ങൾ കൊണ്ടോ ഒന്നും ചെയ്യണമെന്നില്ല. 

      അപരന്മാർ ചെയ്യുന്ന പാപകർമ്മങ്ങൾ കണ്ടിട്ടും, കേട്ടിട്ടും ,അവസരമുണ്ടാ യിട്ടും അത് തടയാതെ കാഴ്ചക്കാരനായി 'കേൾവിക്കാരനായി നിന്നാലും മതി 
അതും മഹാപാപം തന്നെയാണ് "

     വ്യാസന്റെ വാക്കുകൾ കേട്ട പിതാമഹൻ എല്ലാം മനസ്സിലാക്കി 
കണ്ണീർ വാർത്തുകൊണ്ട് പറഞ്ഞു
തുടങ്ങി 

   "മഹർഷേ ,
എല്ലാം എനിക്ക് മനസ്സിലായി,
 എന്തിനെല്ലാം ഞാൻ സാക്ഷിയായി അനങ്ങാതെ ഉരിയാടാതെ ചെറുവിരൽ അനക്കാതെ നിന്നിരിക്കുന്നു. 

     വല്ലതും ചെയ്യാൻ കഴിഞ്ഞോ?തടയാൻ ശ്രമിച്ചൊ? ഒന്നിനും തുനിഞ്ഞില്ല.ഇല്ല ഇല്ല 
എന്നു തന്നെയാണുത്തരം 

      എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സിനെ ഉലയ്ക്കുകയാണ് ,പ്രിയ മഹർഷേ,

     "പഞ്ചാലിയെ സഭയിൽ വെച്ച് വലിച്ചിഴച്ചു വസ്ത്രമുരിയുമ്പോൾ അവൾ എന്നെയും ദ്രോണരെയും ധൃതരാഷ്ട്രരേയും മാറി മാറി നോക്കിയ ആ ദയനീയനോട്ടമുണ്ടല്ലോ ഇന്നുമതോർക്കാൻ വയ്യ!

    ആ നോട്ടത്തിന് തീർച്ചയായും ഈ അമ്പുക്കളേക്കാൾ മൂർച്ചയുണ്ടായിരുന്നു.!!

     ആ പാവം രാജകുമാരിയെ ഞാനപ്പോൾ രക്ഷിച്ചില്ല എല്ലാം കണ്ടിട്ടും കേട്ടിട്ടും അപ്പോൾ ഞാൻ മൗനമായി ഇരിക്കകയല്ലേ ചെയ്തത്?.

 മഹാപാപമായിപ്പോയി 
വലിയ പാപിതന്നെയല്ലേ ഞാൻ?
എന്നാൽ വാസുദേവൻ ദ്രൗപതിയുടെ മാനം യഥാസമയം കാത്തു രക്ഷിച്ചു.
അവിടെ അപ്പോൾ  എന്റെ മാനമല്ലെ ശരിക്കും തൊലിയുരിക്കപ്പെട്ടത്.? 

    അന്ന് അത് അറിയേണ്ടതല്ലേ.? 
ആ പാപത്തിന് എന്ത് പരിഹാരമാണുള്ളത്
.ഈ ശരശയ്യയൊന്നും അതിന് മതിയാകില്ല.
പിന്നെയെങ്ങിനെ എനിക്ക് നിത്യ സൗഖ്യം ലഭിക്കാനാണ് അല്ലേ മഹിർഷേ"

    എല്ലാം കേട്ട വ്യാസഭഗവാൻ പറഞ്ഞു.

   "വിഷമിക്കേണ്ട,
 നിങ്ങളുടെ മനസ്സിൽ എരിയുന്ന ഈ പ്രായശ്ചിത്തം ആ പാപക്കറകളെ വെന്തുവെണ്ണീറാക്കി വിശുദ്ധമാക്കും. 
ശരീരം കൊണ്ടനുഭവിക്കേണ്ടത് 
എന്നാൽ അനുഭവിച്ചു തീർക്കുക തന്നെ വേണം. 

     അതിന് പിതാമഹന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

 മഹർഷേ, 
അങ്ങ് ഓർക്കുന്നില്ലേ?
    "കൃഷ്ണാ, ദ്വാരകനാഥാ എന്നെ രക്ഷിക്കു "എന്ന ദ്രൗപതിയുടെ നിലവിളി കേട്ടുകൊണ്ടിരുന്ന അന്ന് 
എന്റെ ഈ  ഇരുചെവികളും
 അവളുടെ ആ ദയനിയാസ്ഥ കണ്ടു കൊണ്ടിരുന്ന എന്റെ ഈ രണ്ടു കണ്ണുകളും 
കൗരവരോട് അരുത് എന്ന് പറയാനാവാതെ നിശബ്ധമായിപ്പോയ എന്റെ ഈ നാക്കും, ഈ വായും 
ബലമുണ്ടായിട്ടും തടയാതിരുന്ന എന്റെ ഈ രണ്ടു വീതമുള്ള കൈകാലുകളും 
എല്ലാം അടങ്ങിയ ഈ ശരീരം ആ പാപത്തിന്റെ ശിക്ഷ ശരിക്കും അനുഭവിച്ചേ മതിയാകൂ. 

ഹേ വ്യാസമഹർഷേ ,
       ''ദയവായി ഈ ക്ഷണം തന്നെ എന്നെ ചുട്ടെരിക്കൂ. വെറും അഗ്നി പോരാ 
അതിലും കഠിനമായ വലിയ സൂര്യതാപം തന്നെ അങ്ങയുടെ തപശക്തി കൊണ്ട് കോരി ഒഴിക്കൂ: അതോടെ ഞാൻ തീർന്നുകൊള്ളാം വയ്യ,ഇനിയും വയ്യ,
 ഓർക്കുന്തോറും  കഠിനമായി വേദന ഏറി വരികയാണ്.

     വ്യാസന് കാര്യങ്ങൾ എല്ലാം ശരിക്കും മനസ്സിലായി. ഭീഷ്മ പിതാമഹന് എല്ലാം ബോധ്യമായി കഴിഞ്ഞിരിക്കുന്നു -

     അതിനാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞെഴുന്നേറ്റു. ഇതാ ഞാനിപ്പോൾ സൂര്യതാപം കൊണ്ടുവന്നേൽപ്പിക്കാം. 

    സൂര്യതാപം പ്രതീക്ഷിച്ച നിന്ന ഭീഷ്മരുടെ അടുത്തേക്ക് *എരിക്കിന്റെ ഇലകളാണ്* വ്യാസൻ കൊണ്ടുവന്നത്.
എന്തിനാണീ ഇലകൾ? എന്താണിതിന്റെ പേര് ?ഭീഷ്മർ ചോദിച്ചു.

     *അർക്കപത്രം* ആണിത് -
അർക്കൻ എന്നാൽ സൂര്യൻ എന്നല്ലേ 
*സൂര്യപത്രം* എന്നും  പറയാം. ലോകരെല്ലാം എരിക്കിന കുപ്പച്ചെടിയെന്നാണ് പറയാറ്. 
എന്നാൽ എരിക്കിലയിലാണ് സൂര്യന്റെ വലിയ സാരമുള്ളത് .

   .സൂര്യപ്രകാശം ശക്തിയായി ലഭിക്കുന്ന വരണ്ട ഉഷ്ണപ്രദേശങ്ങളാണ് എരിക്കിന്റെ ആവാസ കേന്ദ്രങ്ങൾ -
 സൂര്യന്റെ സാരമാണ് അതിൽ നിറയെ. 
നല്ലൊരു മരുന്നാണിത്.
വാതത്തിനും ഉൻമാദത്തിനും സന്ധിവേദനക്കുമെല്ലാം ഇതൊരു ഉത്തമ ഔഷധമാണ്. സൂര്യാംശം നിറയെയുള്ള ഇലകളാണിതിന്റെ പ്രത്യേകത..-
അതുകൊണ്ടാണ് ചന്ദ്രനെ ധരിക്കുന്ന പരമേശ്വരൻ സൂര്യനെ ധരിക്കുന്ന പോലെ എരിക്കിന്റെ ഇല വസ്ത്രമായി ധരിക്കുന്നത്. 
അതിനാൽ പരമേശ്വരൻ ചന്ദ്രക്കലാധരൻ എന്ന പോലെ സൂര്യാധരനുമാണെന്ന് പറയാം

ഹേ ഭീഷ്മാ ,
അങ്ങ് നൈഷ്ഠീക ബ്രഹ്മചാരിയാണ് ബ്രഹ്മചര്യത്തിന്റെ മൂർത്തിഭാവമായ ഗണപതിക്കും പ്രീയപ്പെട്ടതാണ് അർക്കപത്രം -
      ഈ ഇലയാൽ അങ്ങയുടെ പാപങ്ങൾ ഞാൻ തുടച്ചു നീക്കുകയാണ്. എന്ന് പറഞ്ഞ് എരിക്കിൻ ഇലകളാൽ ഭീഷ്മരുടെ ശരീരം അലങ്കരിച്ചു.
ഈ സമയം ദീഷ്മർ ധ്യാനനിരതനായി കണ്ണടച്ചു കിടന്നു.

   ഇത് ഒരു സപ്തമി നാളിലായിരുന്നുവത്രെ.. മൂന്ന് ദിവസത്തിന് ശേഷം ഏകാദശി നാളിൽ ഭീഷ്മരുടെ ആത്മാവ് ശരീരത്തിൽ നിന്നും മോചനം നേടി.പാപമോചിതനായി അഷ്ടവസുക്കളിൽ ഒരാളായി സ്വയം പ്രകാശിച്ച് ആ മഹാനുഭവൻ സ്വർലോകം പ്രാപിച്ചു.

എരിക്കിനെ വെറും കുപ്പച്ചെടിയായി കാണേണ്ടതില്ല എന്ന് ഇവിടെ വ്യാസഭഗവാൻ നമ്മെ തെര്യപ്പെടുത്തുകയാണ്.

 ' വിശ്വാസ പ്രകാരം ശിവനും ഗണപതിക്കും പ്രിയപ്പെട്ട എരിക്ക് .
ഔഷധ വീര്യമുള്ള ഒരു ഉത്തമചെടി തന്നെയാണ്.
അതിൽ സംശയമില്ല.

സൂര്യന്റെ പേരു തന്നെയുള്ള ഈ ചെടി 
നാം ധരിക്കുന്ന പോലെ വെറും കുപ്പച്ചെടിയല്ല എന്ന് ഈ വിശ്വാസ കഥ നമ്മെ ഓർമ്മപ്പെടുത്തുകയാണ്...
(കടപ്പാട്‌ )

പിണ്ഡനന്ദി

*🔱🔥പിണ്ഡനന്ദി🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

അല്ലയോ ഭഗവാനേ ഞാൻ എന്റെ അമ്മയുടെ ഗർഭത്തിലായിരുന്നപ്പോൾ എൻറെ പിണ്ഡത്തെ എല്ലാതരത്തിലും കാരുണ്യപൂർവ്വം വളർത്തിയ ദയാമയനാണല്ലോ ഭഗവാൻ അങ്ങ് കൽപ്പിച്ച പോലെ എല്ലാം സംഭവിക്കുമെന്ന്  ആലോചിച്ചു മനസ്സിലാക്കി ഈയുള്ളവൻ എല്ലാം അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. 

പഞ്ചഭൂതങ്ങൾ ഏതെല്ലാം കൃത്യമായ അളവിൽ കൂട്ടിച്ചേർത്തു ഗർഭപാത്രത്തിൽ നിക്ഷേപിച്ചു അതിൽ ഈശ്വരചൈതന്യം കലർത്തി ആ ചൈതന്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മായാ ശക്തിയിൽ നിന്ന് ഗർഭസ്ഥ മായ എൻറെ ജീവാങ്കുരത്തെ ജീവദായകമായ അമൃത് നൽകി വളർത്തിയ മംഗള രൂപിയായ ഭഗവാനേ ഞാൻ അങ്ങയോട് നന്ദി പറയുന്നു 

കല്ലിനകത്ത് വസിക്കുന്ന വെറും നിസ്സാര ജീവികൾ മാത്രമല്ല അങ്ങയുടെ കൃപയെ അറിയിച്ചു തരുന്നത് താമരയ്ക്കുള്ളിൽ വസിച്ച ദേവേന്ദ്രൻ തുടങ്ങി അതെല്ലാ ജീവജാലങ്ങളും ഈശ്വരകൃപയിലാണ് വളരുന്നത്

ഗർഭകാലത്തിരിക്കുന്ന പിണ്ഡത്തെ പോറ്റി വളർത്താൻ അവിടെ ബന്ധുക്കൾ ആരുമില്ല. ശക്തിയോ സമ്പത്തോ ഇല്ല . ആലോചിച്ചു നോക്കിയാൽ ഇതാരുടെ സഹായംകൊണ്ടാണ് വളർന്നത് . ആശ്ചര്യകരമായിരിക്കുന്നു. ഇതെല്ലാം ജഗദീശ്വരന്റെ കളിയാണെന്നറിഞ്ഞാൽ അറിവില്ലായ്മ മാറിക്കിട്ടും. അല്ലയോ ഭഗവാനേ അവിടുന്ന് അതിനായി അനുഗ്രഹിക്കണം.

ഗർഭകാലം മുഴുവൻ വേണ്ടതുപോലെ ശ്രദ്ധിച്ചു മരണപ്പെട്ടു പോകാതെ അങ്ങ് എന്നെ വളർത്തിക്കൊണ്ടുവന്നു. അക്കാലം ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു . ഞാൻ അന്ന് ഭ്രൂണാവസ്ഥയിൽ ആണ് കഴിഞ്ഞിരുന്നത് . ഭൂതകാലത്തെ പറ്റി ഗർഭാവസ്ഥയിൽ നന്നായി വളർത്തിയ കാര്യം ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ തോന്നുന്നു. അല്ലയോ ഭഗവാനേ അങ്ങ് ഇതൊന്നു കേൾക്കേണമേ.

പുരുഷ ബീജവും മാതാവിൻറെ അണ്ഡവും തമ്മിൽ ചേർന്ന് അതിൽ ഈശ്വരാംശം പ്രവേശിച്ചു. അപ്പോൾ ഒരു ശിശുവിൻറെ രൂപം പ്രാപിച്ചു . ആ അവസ്ഥയിൽ അവിടെ രക്ഷക്കായി മാതാവുമില്ല പിതാവുമില്ല . ഈ നിലയിൽ ജഗത് പിതാവായ ജഗദീശ്വരൻ തന്നെയാണെന്ന് വളർത്തിക്കൊണ്ടുവന്നത്.

ഗർഭപാത്രത്തിൽ കിടന്ന് അന്ന് അനുഭവിച്ച ദുഃഖം ഇപ്പോൾ ഓർമ്മ വരാത്തത് നല്ലത് തന്നെ. ഓർമ വന്നാൽ ആ ഓർമ്മയുടെ എരു തീയിൽ വീണു മരിക്കാൻ ഇടയാകും. അല്ലയോ ഭഗവാൻ സ്നേഹനിധിയായ അവിടുന്ന് വാത്സല്യ ഭാജനമായ ഈ കുഞ്ഞിനു ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും തന്നതു കൊണ്ട് മാത്രമാണ് ഈ പ്രപഞ്ചത്തെ അറിയുവാൻ സാധിക്കുന്നത്.

എൻറെ അമ്മ എന്നെ പത്തുമാസം ഗർഭ പാത്രത്തിൽ ചുമന്നു മനസ്സുരുകി നെടുവീർപ്പിട്ടു കൊണ്ടിരുന്നു കഠിനമായ വേദനയോടെ പ്രസവിച്ചു നരി പോലെ കിടന്നു കൂവുന്നു. അല്ലയോ ശംഭു ഇതിനെയൊക്കെ അർത്ഥമെന്താണ് ? ഈയുള്ളവന് ഒന്നു മനസ്സിലാക്കി തരേണമേ.

സർവ്വവിജ്ഞാന ഭഗവാൻ എല്ലാം അറിയുന്നുണ്ട് . ഈയുള്ളവൻ ഇനി ഓരോന്നും എടുത്തു പറയേണ്ട കാര്യമുണ്ടോ? ലോക സുഖങ്ങളൊക്കെ ഉപേക്ഷിച്ചു കാളപ്പുറത്ത് സഞ്ചരിക്കുന്ന ഭഗവാൻ, അവിടുന്നു എല്ലാ സംസാര ദുഃഖങ്ങളും തീർത്തു തരേണമേ. അവിടുന്നു കൈവിട്ടാൽ ഈ ലോകത്ത് ഈയുള്ളവന് മറ്റാരുമില്ല.

പിണ്ഡനന്ദി (സ്തോത്രം)
💢●●●●●●ॐ🔥🔱🔥ॐ●●●●●●💢
രചന:ശ്രീനാരായണഗുരു

ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ! 1

മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ
പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ! 2

കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ. 3

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം;
എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 4

നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു
കാലന്റെ കയ്യിലണയാതെ വളർത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ! 5

രേതസ്സു തന്നെയിതു രക്തമൊടും കലർന്നു
നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ,
മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ-
താതൻ വളർത്തിയവനാണിവനിന്നു ശംഭോ! 6

അന്നുള്ള വേദന മറന്നതു നന്നുണർന്നാ-
ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 7

എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 8

എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!  9

ഗുരുദേവൻ രചിച്ച 'പിണ്ഡനന്ദി' എന്ന കൃതി വായിച്ചു മനസ്സിലാക്കിയാൽ ജീവിക്കേണ്ടുന്നത് എങ്ങനെ എന്ന് മനസ്സിലാകും.

ഒന്നും നമ്മൾ നിനച്ചമാതിരി നടക്കില്ല . എല്ലാത്തിനും അതിന്ടെതായ നിയമവും കാലവും ഉണ്ട്. അതനുസരിച്ച് അത് നടന്നുകൊള്ളും . ആഗ്രഹങ്ങളും മോഹങ്ങളും നമ്മളെ ദുഃഖ കടലിൽ താഴ്ത്തും. ജനിച്ചതും മരിക്കുന്നതും നമ്മുടെ തീരുമാനത്തിലല്ല. പിന്നെ ഇതിനിടയിലുള്ള കാലം എങ്ങനെ നമ്മുടെ കൈയിലാകും ?? ചിന്തിച്ചു നോക്കൂ .

എന്തിനു ജനിച്ചു, മരണം എന്താണ് ? ഇനി മരിച്ചാൽ എങ്ങോട്ട് എന്ന് ഒന്നും നമ്മൾ ചിന്തിക്കുന്നില്ല. ഈ ഉള്ള കാലം കൊണ്ട് എന്തൊക്കെയോ നേടാനുള്ള തത്രപാടിൽ അവസാനം നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ! അപ്പോൾ ഇതും പാഴല്ലേ ! ഒരു സത്യം ഉണ്ട്. നമ്മൾ ഓരോരുത്തരും എന്തോ അന്വേഷിക്കുന്നുണ്ട് . ആ അന്വേഷണം ആണ് പലതിലും ഉണ്ട് എന്ന് തോന്നി തപ്പുന്നത്. കുറെ സമ്പത്തും ധനവും ബന്ധുബലവും ഒക്കെ ഉണ്ടായാലും മതിവരാത്ത ഒരു അന്വേഷണം.

ആ അന്വേഷണം ഗുരുദേവ കൃതികളിൽ നിന്നും മനസ്സിലാകും. നമ്മെ നമ്മളാക്കി എടുത്ത, പിണ്ഡത്തിൽ വച്ച് അമൃത് നല്കി സംരക്ഷിച്ച, എപ്പോഴും നമുക്ക് തുണയായി പ്രകാശമായി നമ്മുടെ തന്നെ ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്ന പരംപൊരുളായ ആ ആത്മസൂര്യനെ, ആത്മ ചൈതന്യത്തെ അഥവാ ശക്തിയെ നമ്മൾ മറന്നു പോകുന്നു. അതാണ്‌ നമ്മുടെ ദുരിത കാരണം . കടലെവിടെ എന്നറിയാതെ, കരയിലിട്ട മീനിനെ പോലെ പിടയുന്നു...

പ്രപഞ്ച സുഖം ആണ് വലുത് എന്ന് ധരിച്ചു ഭ്രമിച്ചു അതിൽ കുടുങ്ങി പോകാതെ ജീവിതം മരണം വരെ മുന്നോട്ടു നയിക്കുമ്പോഴും ആ സത്യത്തെ സ്മരിക്കുക. ആ സത്യത്തിൽ പൂർണ്ണമായി മനസ്സിനെ സമർപ്പിക്കുക . അദ്ദേഹം നമ്മെ കാത്തുകൊള്ളും എന്ന് പൂർണ്ണമായി വിശ്വസിക്കുക. അതിനാണ് ഏകാഗ്രമായ പ്രാർത്ഥന, ജപം, ധ്യാനം. ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് ആനന്ദ സ്വരൂപനാണ്. അവിടെ ആണ് ആനന്ദം അഥവാ സുഖം ഇരിക്കുന്നത്. കരയിൽ കിടന്നു പിടഞ്ഞ മീൻ എപ്രകാരമാണോ വെള്ളം കണ്ടാൽ നിർവൃതി അടയുന്നത് അതുപോലെ നമ്മളും ആത്മനിർവൃതി അനുഭവിക്കാൻ തുടങ്ങും. ഈ അനുഭവം തന്നെയാണ് പരമമായ ആനന്ദം, സുഖം അഥവാ മോക്ഷം...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
      ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

           ║▌█║▌█║▌█|█║█║

          *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Saturday, August 22, 2020

ബട്ടർഫൈ നബൂലക്ക്

ഈയടുത്ത കാലത്ത് നാസയുടെ ഹബിൾ ടെലസ്ക്കോപ്പിൽ പതിഞ്ഞ ബട്ടർഫൈ നബൂലക്ക് മഹാദേവന്റെ ഡമരുവുമായി എത്ര സാമ്യം...!!!
https://www.facebook.com/groups/450322055320342/permalink/1193582040994336/

വിനായക ചതുർത്ഥി

*വിനായക ചതുർത്ഥി*

*ശ്രീ മഹാ ഗണപതി*

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി.
പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

*ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്*.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിക്കുന്നു.

*പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം*. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

*ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു*. 

തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

*നിരുക്തം* 
ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. *ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' (സംസ്കൃതം: श्री) എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം*. 

ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്. 

ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. 

*സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്*. വിനായകൻ, വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ), ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ), ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം), ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ) , ഹേരംബ, ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ), ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ. പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്. 

ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്. ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് വിഘ്നേ ശ്വരൻ  എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 

*തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്*

*അഷ്ടസിദ്ധി ഗണപതി
ഹൈന്ദവ ദർശനത്തിലെ എല്ലാ രൂപങ്ങളേയും ദൈവങ്ങളേയും പോലെ തന്നെ ഗണപതിയുടെ രൂപത്തിനും അതിന്റേതായ ബിംബ കൽപ്പനകളുണ്ട്. *ആദ്യ നാദമായ പ്രണവസ്വരൂപമായാണ് ഗണേശനെ കണക്കാക്കുന്നത്*. 

*ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന*. 

കൈയ്യുകളുടെ എണ്ണത്തിലും കയ്യുകളിൽ പിടിച്ചിരിയ്ക്കുന്ന രൂപങ്ങളുടെ കാര്യത്തിലും ഐക്യരൂപം കാണുന്നില്ല. നാലുമുതൽ അറുപത്തിനാലു കയ്യുകൾ വരെയുള്ള ഗണേശ രൂപങ്ങൾ കണ്ടിട്ടുണ്ട്. *രണ്ടു കയ്യുകളുമായി ഗണേശനെ ചിത്രീകരിയ്ക്കുന്നത് മതാചാര പ്രകാരം പൊതുവേ അംഗീകരിയ്ക്കപ്പെടുന്നില്ല*. രണ്ടു കൈകളിൽ താമരയും മറ്റു രണ്ട് കൈകൾ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്ന രീതിയിലും ഗണപതി രൂപങ്ങൾ കാണാറുണ്ട്.

*വിഘ്നേശ്വരൻ* 
പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുൻപും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. *അതുകൊണ്ട് തന്നെ കർണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിയ്ക്കുക*. 

വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.

*രൂപ വർണ്ണന*
മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അർത്ഥവുമുള്ളതായാണ് കണക്കാക്കുന്നത്.

*ആനയുടെ ശിരസ്സ്* - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു

*ഒറ്റക്കൊമ്പ്* മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.

*സ്ഥൂല ശരീരം* സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.

*ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ്* ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു.

*നാലു കയ്യുകൾ* സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.

*കയ്യിലുള്ള മഴു* ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക.

*ചാട്ട ബുദ്ധിയുടെ ആയുധമാണ്*. ശക്തിയായ വീശലിൽ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.

*സാധകന് അഭയം നൽകുന്നതാണ് മൂന്നാമത്തെ കയ്യ്*. അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.

*പദ്മം* ധ്യാനത്തിലെ ഒരു ഉയർന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയർന്ന അവസ്ഥയായി സനാതന ദർശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

*ഓംകാര സ്വരൂപം*
മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. *കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം*.

ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. *ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്* 

*പ്രചാരം* 
ഭാരതത്തിലും പുറത്തും മഹാഗണപതിയുടെ പ്രചാരം വളരെ വലുതാണ്. ഹൈന്ദവ ദർശനങ്ങളിലും ബുദ്ധ,ജൈനമത ദർശനങ്ങളിലും മഹാഗണപതി രൂപം നിലവിലുണ്ട്. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

*ഐതിഹ്യങ്ങൾ*
ഗണപതിക്കു ആനയുടെ തല കിട്ടിയതിനപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. *ഒരു കഥയനുസരിച്ച് പാർവതി ശനി ഗ്രഹത്തെ കാണിച്ചു കൊടുത്തപ്പോൾ ശനിയുടെ ദുർമാന്ത്രികശക്തികൊണ്ട് ഗണപതിയുടെ തല കരിഞ്ഞുപോയെന്നും ഗണപതിയുടെ തല മാറ്റി ഒരു ആനത്തല വയ്ച്ചുകൊടുത്തുവെന്നുമാണ് പുരാണം*. 

മറ്റൊരുകഥയനുസരിച്ച് പാർവ്വതി കളിമണ്ണുകൊണ്ട് ഉണ്ടാക്കി ജീവൻ കൊടുക്കാൻ വെച്ചിരുന്ന മാനസപുത്രനാണ് ഗണപതി. പാർവതിയ്ക്കു കൈലാസത്തിൽ സ്വകര്യത നഷ്ടപ്പെടുന്നു എന്ന് ശിവന്റെയടുത്തു പരാതി നൽകിയെങ്കിലും ശിവൻ കൈ മലർത്തുകയാണുണ്ടായത്‌, എന്നാൽ *ആദി പരാശക്തിയായ ദേവി ഒരു കളിമൺ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവൻ കൊടുത്തു. അവൻ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകർപ്പു തന്നെയായിരുന്നു*. ഈ പുത്രൻ അവന്റെ അമ്മയുടെ കാവൽ ഭടനായി ആജ്ഞകൾ അക്ഷരം പ്രതി അനുസരിച്ചു പോന്നു. *ഒരിയ്കൽ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിർത്തി പാർവതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവൻ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പർവതിയെ വിളിപ്പിയ്ക്കാൻ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവൻ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതിൽ ക്രുദ്ധനായ ശിവൻ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു*. പാർവതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികൾ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളർന്നു പോയിരുന്നു. എന്നാൽ *ആദിപരാശക്തിയായ ദേവിയുടെ പുത്രദുഃഖത്താലുള്ള കോപഗ്നി ഇതിനുള്ളിൽ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേർന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയിൽ ഉറപ്പിക്കുകയും ചെയ്തു എന്ന് ഒരു ഐതിഹ്യ കഥ*.

ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും *ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു*. ഇങ്ങനെയാണ് ഗണപതി ഒറ്റക്കൊമ്പനായതത്രേ. 

*വേദവ്യാസൻ പറഞ്ഞുകൊടുത്ത് ഗണപതിയാണ് മഹാഭാരതം എഴുതിയതെന്നാണ് പറയപ്പെടുന്നത്*. 

ഏഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ എഴുത്താണി ഒടിഞ്ഞുപോയതു കൊണ്ട് ഗണപതി തന്നെ സ്വന്തം കൊമ്പൊടിച്ച് എഴുതിയെന്നും, അങ്ങനെയണ് ഒറ്റക്കൊമ്പനായതെന്നും ഒരു കഥയുണ്ട്

*അറിയപ്പെടുന്ന വിധങ്ങൾ* 
ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,

*ബാലഗണപതി*: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

*തരുണഗണപതി*: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

*ഭക്തിഗണപതി*:പൂർണ്ണ ചന്ദ്രന്റെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

*വീരഗണപതി*: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

*ശക്തിഗണപതി*:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

*ദ്വിജഗണപതി*:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

*സിദ്ധിഗണപതി*:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.

*ഉച്ചിഷ്ട്ടഗണപതി*:സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6 കൈകളിൽ മാതളം,നീലത്താമര,ജപമാല, നെൽക്കതിർ.

*വിഘ്നഗണപതി*:എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

*ക്ഷിപ്രഗണപതി*: വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

*ക്ഷിപ്രപ്രസാദഗണപതി*: പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ളാ സിംഹാസനത്തിൽ ഇരിക്കുന്നു.

*ഹെരംബഗണപതി*:5 മുഖമുള്ളഗണപതി, വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിന്റെ മുകളിലാണ് സവാരി.

*ലക്ഷ്മിഗണപതി*: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

*മഹാഗണപതി*:തൃക്കണ്ണ് ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.

*വിജയഗണപതി*:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

*നൃത്തഗണപതി*:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

*ഉർധ്വഗണപതി*: 6 കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

*ഏകാക്ഷരഗണപതി*:തൃക്കണ്ണ് ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.

*വരദ ഗണപതി*: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.

*ത്രയാക്ഷരഗണപതി*:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

*ഹരിന്ദ്രഗണപതി*:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

*ഏകദന്തഗണപതി*:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

*സൃഷ്ടിഗണപതി*:ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

*ഉദ്ദണ്ടഗണപതി*:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

*ഹ്രിണമോചനഗണപതി*:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

*ധുണ്ടി ഗണപതി*:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

*ദ്വിമുഖഗണപതി*:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

*ത്രിമുഖഗണപതി*:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

*സിംഹഗണപതി*:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

*യോഗഗണപതി*:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

*ദുർഗ്ഗഗണപതി*:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.

*സങ്കടഹരഗണപതി*:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

*പ്രാർത്ഥനാ ശ്ലോകങ്ങൾ* 

"ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം" 

ഓം "ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ" ഹിന്ദുമതാചാര പ്രകാരം ഏതൊരു സൽകർമം തുടങ്ങുനതിനു മുൻപ്‌ ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്.

*പൂജകൾ* 
ശുഭ കാര്യങ്ങൾക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവർക്കിടയിൽ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങൾക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. *ഇത്തരത്തിൽ പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഹോമം നടത്തുന്നത്‌ ഏറെ നല്ലതാണെന്ന്‌ തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു*. വിശേഷാൽ *പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശർക്കര, മുപ്പത്തിരണ്ട്‌ കദളിപ്പഴം, നാഴിതേൻ, ഉരിയ നെയ്യ്‌, എന്നിവ ഹോമിക്കാം*.

ശുഭാരംഭത്തിനും വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ഹൈന്ദവർ ഗണപ്തിയെയാണ് ആദ്യം പൂജിക്കുന്നത്. *അതിനാൽ പ്രഥമ പൂജ്യൻ എന്നൊരുനാമവും ഗണപതിക്കുണ്ട്*. ഗണപതിയുടെ ഒരു ശില്പം പോലുമില്ലാത്ത വീട് ഇന്ത്യയിൽ കണ്ടെത്തുക ദുഷ്കരമായിരിക്കും 

ജാതിഭേദമന്യേ ഗണപതിയെ രാജ്യം മുഴുവനും ആരാധിക്കുന്നു". പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ ഗണപതി പ്രാർഥനയിൽ നൃത്ത-സംഗീതങ്ങളും ഉൾപ്പെടുത്താറുണ്ട്. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഉച്ചരിക്കുന്നു.

ഗണപതിയെ സംബന്ധിച്ചുള്ള മറ്റൊരു പ്രശസ്തമായ മന്ത്രമാണ് *ഓം ഗം ഗണപതയേ നമഃ*

*ആഘോഷങ്ങൾ* 
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശ് ചതുർത്ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ഭാദ്രപതശുക്ലചതുർത്ഥി നാളിലാണ് ഇത് ആഘോഷിക്കുന്നത്. 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിനായക ചതുർത്ഥി ആഗസ്തിലോ സെപ്റ്റംബറിലോ ആയിരിക്കും.*ഗണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്*.

ഇന്ത്യയിലെ എല്ലായിടത്തും ഗണേശ് ചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. 

മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഗോവയിലും ഗണേശചതുർത്ഥി ഒരു പ്രധാന ആഘോഷമാണ്.

*ഭാരതത്തിനു പുറത്തുള്ള സ്വാധീനം*

വ്യാപാരവും മറ്റ് ജനമിശ്രണം മൂലം ഇന്ത്യൻ സാംസ്കാരത്തിന്റെ സ്വാധീനം തെക്കുകിഴക്കൻ ഏഷ്യ മുഴുവൻ വ്യാപിച്ചു.

 *ഇതിന്റെ ഫലമായി ഭാരതത്തിന്റെ പുറത്തും ആരാധിക്കാൻ തുടങ്ങിയ ഹിന്ദുദൈവങ്ങളിൽ പ്രധാനിയാണ് ഗണപതി*. 

ഇന്ത്യക്ക് പുറത്തേക്ക് വ്യാപാരാവശ്യങ്ങൾക്കായി പോകുന്നവരാണ് പ്രധാനമായും ഗണപത്യാരാധന നടത്തുന്നത്.

ജാവ, ബാലി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹൈന്ദവ കലകളിൽ ഗണപതി രൂപത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത് വൻ‌തോതിലുള്ള സംസ്കാര മിശ്രണത്തെയാണ് സൂചിപ്പിക്കുന്നത്. 

തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഹിന്ദുസംസ്കാരത്തിന്റെ വ്യാപനം മൂലം ബർ‌മ്മ, തായ്‌ലന്റ്, കമ്പോഡിയ എന്നിവിടങ്ങളിൾ നവീനതരത്തിലുള്ള ഗണപതി രൂപങ്ങൾ കാണുന്നു. 

ഇന്റോചൈന പ്രദേശങ്ങളിൽ ഹിന്ദുമതവും ബുദ്ധമതവും അനുഷ്ടിച്ചതിനാൽ പരസ്പരമുള്ള സ്വാധീനം ഇവിടങ്ങളിലെ മതാനുഷ്ടാനങ്ങളിൽ കാണാം

കടപ്പാട്

Friday, August 21, 2020

ഒരു മുയലും രണ്ടാലിലയും

ഒരു മുയലും രണ്ടാലിലയും
॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰

അന്ധനായ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെന്ന് കരുതുക. ലോക ഭൂപടം എങ്ങനെയിരിക്കുമെന്ന് അദ്ദേഹം ചോദിച്ചാൽ നിങ്ങളെങ്ങനെ വിവരിക്കും? കണ്ണ് കാണാത്ത ആ സുഹൃത്ത് തൊട്ട് പരിചയിച്ച വസ്തുക്കളുമായി ബന്ധപ്പെടുത്തി ഒരോ വൻകരകളുടേയും രാജ്യങ്ങളുടേയും രൂപങ്ങൾ അദ്ദ്യേഹത്തോട് വിവരിക്കും... അല്ലേ...?? 

ഇതുപോലൊരു ചോദ്യം യുഗങ്ങൾക്ക് മുന്നേ അന്ധനായ ധൃതരാഷ്ട്രർ തന്റെ മന്ത്രിയായ വിദുരരോട് ചോദിച്ചു. ആകാശത്ത് നിന്ന് നോക്കിയാൽ ഭൂമി എങ്ങനെയാണ് കാണപ്പെടുന്നതെന്ന്... മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ ജംബുകാണ്ഡ നിർവ്വാണ പർവ്വം 15, 16 ശ്ലോകങ്ങളിൽ അതിനുത്തരവും വിദുരർ പറയുന്നുണ്ട്.

"യഥാ ഹി പുരുഷ: പശ്യേദാദർശ്ശ മുഖമാത്മന: |
ഏവം സുദർശ്ശനദ്വീപോ ദൃശ്യതേ ചന്ദ്രമണ്ഡലേ ||
ദ്വിര്യംശോ പിപ്പലസ്തത്ര ദ്വിര്യംശോ ച ശശോ മഹാൻ |
സർവ്വോഷധിസമാവാപൈ: സർവ്വത: പരിവൃംഹിത: ||
ആപസ്തതോന്യാ വിഞ്ജേയാ എഷ സംക്ഷേപ ഉച്യതേ |"

"എങ്ങനെയാണോ പുരുഷൻ കണ്ണാടിയിൽ സ്വന്തം മുഖം ദർശ്ശിക്കുന്നത് അപ്രകാരം ചന്ദ്രമണ്ഡലത്തിൽ (ഭൂമിയിലെ) ഈ ദ്വീപുകൾ രണ്ടിലൊരുഭാഗം രണ്ട് ആലിലകൾ ചേർന്ന പോലെയും മറുഭാഗം വലിയൊരു മുയലായും പ്രതിഫലിക്കുന്നു. ഭൂവിഭാഗങ്ങൾ ഒൗഷധ സംസ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. മറ്റു ഭാഗങ്ങൾ ജലത്താൽ നിറഞ്ഞിരിക്കുന്നു."

അതായത് ചന്ദ്രനിൽനിന്നും നോക്കുമ്പോൾ ഭൂഗോളത്തിന്റെ ഒരു പകുതിയിലെ സസ്യങ്ങൾ നിറഞ്ഞ വൻകരകൾ രണ്ടാലിലകൾ ചേർന്ന പോലേയും നേരെ മറുഭാഗത്തുള്ള പകുതിയിലെ വൻകരകൾ ഒരു വലിയ മുയലിനെപ്പോലേയും കാണുന്നെന്നും ബാക്കി ഭാഗങ്ങൽ കടലുമാണെന്ന് സാരം. പ്രതിബിംബമായതിനാൽ തലതിരിഞ്ഞായിരിക്കും കാണുന്നതെന്നും ഒാർക്കണം.

1806-1877 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്ന ശ്രീമൻ തിരുവെങ്കട രാമാനുജ ജീയർ മേൽപ്പറഞ്ഞ ശ്ലോകം അടിസ്ഥാനമാക്കി വരച്ച രൂപരേഖയാണ് താഴെ കൊടുത്തിട്ടുള്ള ചിത്രം. കൂടെത്തന്നെയുള്ള ചിത്രം ഒരു കുഞ്ഞിന്റെ ഭാവനയിൽ വിരിഞ്ഞ മുയലും ആലിലകളുമാണ്.
https://www.facebook.com/groups/450322055320342/permalink/1217000125319194/

Tuesday, August 18, 2020

നളകൂബരൻ

*🔱🔥നളകൂബരൻ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ മൂത്തപുത്രനാണ് നളകൂബരൻ. കുബേരന്റെ രണ്ടാമത്തെ പുത്രനാണ് മണിഗ്രീവൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു.

ഒരിക്കൽ ഇരുവരും മദ്യംകഴിക്കുകയും തങ്ങളുടെ പത്നിമാരുമൊന്നിച്ച് നഗ്നരായി ഹിമാലയത്തിനടുത്ത് ഗംഗാനദിയിൽ മദനക്രീഡകൾ ചെയ്തു കുളിച്ചുരസിക്കുകയായിരുന്നു. കൈലാസനാഥനെ ദർശിക്കാനായി വന്ന നാരദർ ഇതുകാണുകയും അത്യന്തം കോപാകുലനായ അദ്ദേഹം രണ്ടു സഹോദരന്മാരേയും ശപിച്ചു. “നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുന്നതു പാപകരമാണ്, അതിലും വിശേഷിച്ച് നഗ്നരായി രതിക്രീഢകളാടി വിഹരിക്കുന്നത് അതിലേറെ പാപകരം. മദ്യമദംകൊണ്ടു ധർമ്മവും മനുഷ്യത്വവും മറന്ന് ബോധമില്ലാതെ പെരുമാറിയ നിങ്ങൾ ബുദ്ധിയും ബോധവും ചേതനയുമില്ലാത്ത മരുതമരങ്ങളായിത്തീരട്ടെ എന്നു ശപിച്ചു. മുനിശാപം ഏറ്റതോടുകൂടി കുബേരപുത്രന്മാർ നാരദരുടെ ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു വസുദേവാത്മജനായി ജനിച്ച് നിങ്ങൾക്ക് ശാപമോക്ഷം നൽകുമെന്ന് അരുളികടന്നു പോയി.

കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ യശോദര കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം നടന്നു. നളകൂബര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമുള്ളപ്പോഴാണു നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകുന്നത്.

കണ്ണന്റെ ബാലലീലകളുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ് ഉരലിൽ കെട്ടിയ കണ്ണൻ

ഒരു ദിവസം കാലത്ത് യശോദ തയിർ കടയുകയായിരുന്നു. അപ്പോൾ കൃഷ്ണൻ പാലിനുവേണ്ടി അടുത്തേക്കുവന്നു.

അമ്മേ, എനിക്കു പാല് തരാതിരുന്നത് എന്താണ്? എന്നെ മറന്നുപോയോ ? ഇങ്ങനെ ചോദിച്ച് കൃഷ്ണൻ അമ്മയുടെ മടിയിൽ കയറിയിരുന്നു. യശോദ സന്തോഷപൂർവം മകനു പാലു കൊടുത്തു. ഇതിനിടയിൽ അടുപ്പത്തുവച്ച പാൽ പതഞ്ഞുതൂവാറായി. അതിനാൽ അമ്മ മകനെ താഴെവച്ചു വേഗം അകത്തേക്കു പോയി.

അതു മകനു തീരെ ഇഷ്ടപ്പെട്ടില്ല. അവൻ കോപിച്ച് അകലെയുണ്ടായിരുന്ന ഒരു അമ്മിക്കല്ലെടുത്ത് കലത്തിൻമേലേക്ക് ഒരേറ്. കലം നുറുങ്ങിപ്പോയി. തയിർ മുഴുവൻ നിലത്തേക്കു പരന്നു. കൃഷ്ണൻ അതിന്റെ മീതെയുള്ള വെണ്ണയുമെടുത്ത് ഒരു കോണിൽ പോയിരുന്നു. തിളയ്ക്കുന്ന പാൽ തണുപ്പിച്ചശേഷം അമ്മ വന്നുനോക്കുമ്പോൾ നല്ല കാഴ്ചയാണു കണ്ടത്. ഈ പണി ചെയ്തുവച്ചിട്ടു കണ്ണനെങ്ങോട്ടു പോയി ? യശോദ മകനെയും തിരഞ്ഞുനടന്നു.

അതാ, കണ്ണൻ ഒരു കോണിലുള്ള ഉരലിൻമേൽ കയറിയിരുന്ന് വെണ്ണ തിന്നുകയാണ്. ഇടയ്ക്കിടെ കുറെശ്ശെ പൂച്ചകൾക്കും കൊടുക്കുന്നുണ്ട്. അപ്പോഴാണു കോപിച്ചു ചൂരലുമായി അടുത്തുവന്ന അമ്മയെ കണ്ടത്. കണ്ണൻ ഉടനെതന്നെ എഴുന്നേറ്റ് ഓടാൻതുടങ്ങി. പിന്നാലെ അമ്മയും. കുറച്ചുദൂരം ഓടിയപ്പോൾ കൃഷ്ണൻ അമ്മയുടെ പിടിയിലായി. കോപം മൂത്ത അമ്മ മകനെ അടിക്കാൻനോക്കി. അപ്പോൾ അവൻ അച്ഛനെ വിളിച്ചു കരയാൻ തുടങ്ങി.

അതുകണ്ടു യശോദ വിചാരിച്ചു: ചെറിയ കുട്ടിയല്ലേ. തല്ലേണ്ട. പേടിപ്പിച്ചാൽ മതി. അതിനു പിടിച്ചുകെട്ടുകയാണു നല്ലത്. അമ്മ മകനെ അടുത്തുള്ള ഉരലോടുചേർത്ത് ഒരു കയറുകൊണ്ടു കെട്ടാൻനോക്കി. എന്നാൽ കയറിന് അൽപമൊരു നീളക്കുറവ്. അതിനാൽ മറ്റൊന്നെടുത്ത് ഏച്ചുകെട്ടി. അപ്പോൾ അതും കെട്ടാൻ തികയുന്നില്ല. വീണ്ടും മറ്റൊന്നുകൂടി കെട്ടി. എന്നിട്ടോ ?

അതിനും നീളം മതിയാകുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും കെട്ടിനോക്കി. പക്ഷേ, നീളം തികയുന്നേയില്ല. ആ വീട്ടിലെ കയറെല്ലാം തീർന്നു. പിന്നീട് അടുത്ത വീടുകളിൽനിന്നു കൊണ്ടുവന്നു. അതെല്ലാം കെട്ടിനോക്കി. എന്നിട്ടും മതിയാകുന്നില്ല.

ചുറ്റുമുള്ളവരെല്ലാം ആശ്ചര്യത്തോടെ നോക്കിനിൽക്കുകയാണ്. യശോദയ്ക്കാകട്ടെ, കൈകാൽ തളർന്നു; ശരീരം ക്ഷീണിച്ചു. ആകെക്കൂടി അവർ വല്ലാതെ പരവശയായിത്തീർന്നു. അമ്മയുടെ ദീനത കണ്ടപ്പോൾ കൃഷ്ണന് അലിവു തോന്നി. അതിനാൽ വഴങ്ങിക്കൊടുത്ത മകനെ യശോദ ഉരലോടുചേർത്തുകെട്ടി. കൃഷ്ണൻ പിന്നെ അവിടെ നിന്നില്ല. ഉരലും വലിച്ചു നടക്കാൻ തുടങ്ങി. കുറേദൂരം ചെന്നപ്പോൾ ഇരട്ടയായി നിൽക്കുന്ന രണ്ടു നീർമരുതു മരങ്ങൾ കണ്ടു.

ഇവ ശരിക്കുള്ള മരങ്ങളായിരുന്നില്ല. കുബേരന്റെ രണ്ടു പുത്രൻമാർ നാരദമഹർഷിയുടെ ശാപത്താൽ ഇങ്ങനെ മരങ്ങളായിത്തീർന്നതാണ്. കൃഷ്ണൻ ഉരലും വലിച്ചു മരങ്ങളുടെ അടുത്തെത്തി. അതിനുശേഷം അവയുടെ ഇടയിൽക്കൂടിയാണ് ഉരൽ വലിച്ചു നടന്നത്.

അതിനാൽ ഉരൽ വിലങ്ങനെവീണു. മുന്നോട്ടുപോകാൻ ഉരൽ ശക്തിയായി വലിച്ചപ്പോൾ മരങ്ങൾ മറിഞ്ഞുവീണു. അവയുടെ സ്ഥാനത്ത് തേജസ്വികളായ രണ്ടു ദേവൻമാർ പ്രത്യക്ഷരായി. അതോടുകൂടി അവർക്കു ശാപമോക്ഷം ലഭിച്ചു. സന്തുഷ്ടരായ ദേവൻമാർ കൃഷ്ണനെ സ്തുതിച്ചശേഷം ദേവലോകത്തേക്കു മടങ്ങി.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
      ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

           ║▌█║▌█║▌█|█║█║

          *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿