ഒരു മുയലും രണ്ടാലിലയും
॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰॰
അന്ധനായ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെന്ന് കരുതുക. ലോക ഭൂപടം എങ്ങനെയിരിക്കുമെന്ന് അദ്ദേഹം ചോദിച്ചാൽ നിങ്ങളെങ്ങനെ വിവരിക്കും? കണ്ണ് കാണാത്ത ആ സുഹൃത്ത് തൊട്ട് പരിചയിച്ച വസ്തുക്കളുമായി ബന്ധപ്പെടുത്തി ഒരോ വൻകരകളുടേയും രാജ്യങ്ങളുടേയും രൂപങ്ങൾ അദ്ദ്യേഹത്തോട് വിവരിക്കും... അല്ലേ...??
ഇതുപോലൊരു ചോദ്യം യുഗങ്ങൾക്ക് മുന്നേ അന്ധനായ ധൃതരാഷ്ട്രർ തന്റെ മന്ത്രിയായ വിദുരരോട് ചോദിച്ചു. ആകാശത്ത് നിന്ന് നോക്കിയാൽ ഭൂമി എങ്ങനെയാണ് കാണപ്പെടുന്നതെന്ന്... മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിൽ ജംബുകാണ്ഡ നിർവ്വാണ പർവ്വം 15, 16 ശ്ലോകങ്ങളിൽ അതിനുത്തരവും വിദുരർ പറയുന്നുണ്ട്.
"യഥാ ഹി പുരുഷ: പശ്യേദാദർശ്ശ മുഖമാത്മന: |
ഏവം സുദർശ്ശനദ്വീപോ ദൃശ്യതേ ചന്ദ്രമണ്ഡലേ ||
ദ്വിര്യംശോ പിപ്പലസ്തത്ര ദ്വിര്യംശോ ച ശശോ മഹാൻ |
സർവ്വോഷധിസമാവാപൈ: സർവ്വത: പരിവൃംഹിത: ||
ആപസ്തതോന്യാ വിഞ്ജേയാ എഷ സംക്ഷേപ ഉച്യതേ |"
"എങ്ങനെയാണോ പുരുഷൻ കണ്ണാടിയിൽ സ്വന്തം മുഖം ദർശ്ശിക്കുന്നത് അപ്രകാരം ചന്ദ്രമണ്ഡലത്തിൽ (ഭൂമിയിലെ) ഈ ദ്വീപുകൾ രണ്ടിലൊരുഭാഗം രണ്ട് ആലിലകൾ ചേർന്ന പോലെയും മറുഭാഗം വലിയൊരു മുയലായും പ്രതിഫലിക്കുന്നു. ഭൂവിഭാഗങ്ങൾ ഒൗഷധ സംസ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. മറ്റു ഭാഗങ്ങൾ ജലത്താൽ നിറഞ്ഞിരിക്കുന്നു."
അതായത് ചന്ദ്രനിൽനിന്നും നോക്കുമ്പോൾ ഭൂഗോളത്തിന്റെ ഒരു പകുതിയിലെ സസ്യങ്ങൾ നിറഞ്ഞ വൻകരകൾ രണ്ടാലിലകൾ ചേർന്ന പോലേയും നേരെ മറുഭാഗത്തുള്ള പകുതിയിലെ വൻകരകൾ ഒരു വലിയ മുയലിനെപ്പോലേയും കാണുന്നെന്നും ബാക്കി ഭാഗങ്ങൽ കടലുമാണെന്ന് സാരം. പ്രതിബിംബമായതിനാൽ തലതിരിഞ്ഞായിരിക്കും കാണുന്നതെന്നും ഒാർക്കണം.
1806-1877 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വൈഷ്ണവ സന്യാസിയായിരുന്ന ശ്രീമൻ തിരുവെങ്കട രാമാനുജ ജീയർ മേൽപ്പറഞ്ഞ ശ്ലോകം അടിസ്ഥാനമാക്കി വരച്ച രൂപരേഖയാണ് താഴെ കൊടുത്തിട്ടുള്ള ചിത്രം. കൂടെത്തന്നെയുള്ള ചിത്രം ഒരു കുഞ്ഞിന്റെ ഭാവനയിൽ വിരിഞ്ഞ മുയലും ആലിലകളുമാണ്.
No comments:
Post a Comment