*🔱🔥ഗൂഢഭാഷകൾ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*
''കമ’' എന്ന് ഒരക്ഷരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ ‘കമ’.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??
കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ് ആണ് ‘കടപയാദി’ അഥവാ ‘പരൽപ്പേര്’ അഥവാ ‘അക്ഷരസംഖ്യ’ എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ, എളുപ്പം ഓർത്തു വയ്‌ക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്….
ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0
സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- ‘ക്ത’ എന്നതിൽ ‘ത’ ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.
ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക് വായിക്കുക.
ഇത് പ്രകാരം ‘കമ’ എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന….!!
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H̰ḬN̰D̰Ṵ W̰A̰Y̰ O̰F̰ L̰ḬF̰Ḛ͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿😍
No comments:
Post a Comment