Saturday, February 8, 2020

സുബ്രഹ്മണ്യ ശതനാമാവലി

*സുബ്രഹ്മണ്യ ശതനാമാവലി*
🙏🌹🌺🌸💐🌹🙏
ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്ണെ നമ:
ഓം ഗഭസ്കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ: 108.                                             🙏🌹🌺🌸💐🌹🙏

ഷഡാനനം ചന്ദന ലേപിതാംഗം

ഷഡാനനം ചന്ദന ലേപിതാംഗം 
മഹോരസം ദിവ്യ മയൂര വാഹനം 
രുദ്രസ്യ സൂനും സുരലോകനാഥം ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ 

ജാജ്വല്യമാനം സുര വൃന്ദ വന്ദ്യം 
കുമാരധാരാ തട  മന്ദിരസ്ഥം 
കന്ദർപ്പ രൂപം കമനീയ ഗാത്രം 
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ 

ദ്വിഷഡ് ഭുജം ദ്വാദശ ദിവ്യ നേത്രം 
ത്രയി തനും  ശൂലമസിo ദധാനം
ശേഷാവതാരം കമനീയരൂപo
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ 

സുരാരിഘോരാഹാവ ശോഭ മാനം 
സുരോത്തരം ശക്തിധരം കുമാരം 
സുധാര ശക്ത്യായുധശോഭി ഹസ്തം 
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ 

ഇഷ്ടാർദ്ധസിദ്ധി പ്രദമീശ പുത്ര
മിഷ്ടാർധദം ഭൂസുര കാമധേനും 
ഗoഗോദ്ഭവം സർവ്വ ജനാനുകൂലം 
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ🙏🌷

Friday, February 7, 2020

സുബ്രഹ്മണ്യന്റെ വൈദികരഹസ്യം

*സുബ്രഹ്മണ്യന്റെ വൈദികരഹസ്യം*

സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:
”അഗ്നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് – മഹാശക്തിശാലി – ആര്‍ക്കുംതന്നെ എതിര്‍ത്തുപറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുടെ അധിപതി, സിംഹത്തെപ്പോലെ ഗര്‍ജിച്ച് സര്‍വദാതാവായി സര്‍വജ്ഞാതാവായി എല്ലാം കീഴടക്കുന്നു” (3.26.5). ഇവിടെ അഗ്നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യതത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാല്‍ കേവലം തീ എന്നല്ല അര്‍ഥം. ‘അഗ്നിഃ കസ്മാത് അഗ്രണീര്‍ഭവതി’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ പറയുന്നു. അതായത് മുന്നോട്ടു നയിക്കുന്ന ഈശ്വരന്റെ നാമമാണ് അഗ്നി. അത് ഈശ്വരന്റെ നേതൃപാടവത്തെക്കുറിക്കുന്നു.
അഗ്നി, മയില്‍ വാഹനമാണെന്നും വൈദികസാഹിത്യത്തില്‍ പറയുന്നുണ്ട്. ”ശീഖീന്‍… മയൂരഃ അഗ്നിഃ…കുക്കുടഃ” (ശബ്ദകല്പദ്രുമം). അഗ്നിജ്വാല അഗ്നിയുടെ ശിഖകളാണ്. ശിഖകളുള്ളത് ശിഖി. ശിഖിക്ക് മയില്‍ എന്നും പേരുണ്ട്. എന്നു മാത്രമല്ല, സുബ്രഹ്മണ്യന്‍ പാമ്പിനു മുകളില്‍ ചവിട്ടിയാണ് നില്‍ക്കുന്നത്. ഇക്കാര്യവും അഥര്‍വവേദത്തിലുണ്ട്. ”സൂര്യന്റെ അടയാളവും അരുണവര്‍ണമായ കൊടിയുമുള്ള ദേവസേനന്‍ സര്‍പ്പത്തെ അമര്‍ത്തിച്ചവിട്ടി നില്‍ക്കുന്നു.”
അഥര്‍വമന്ത്രമിങ്ങനെ:
”ഉത്തിഷ്ഠത സം നഹ്യധ്വമുദാരാഃ 
കേതുഭിഃ സഹ.
സര്‍പാ ഇതരജനാ രക്ഷാംസ്യമിത്രാനനു ധാവത. (11.10.1)
സൂര്യനാണ് കൊടി. (‘ഏതാ ദേവസേനാ സൂര്യകേതവഃ’ (അഥര്‍വം 5.21.12)). പാമ്പിനെ ചവിട്ടി സൂര്യനെ കൊടിയാക്കി എന്നതിന്റെ ശരിയായ അര്‍ഥമെന്തെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ കുണ്ഡലിനീശക്തിയെ സര്‍പ്പശക്തി എന്നാണ് വിളിക്കാറ്. അതു നമ്മുടെ മൂലാധാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂലാധാരത്തില്‍, അതായത് സുബ്രഹ്മണ്യന്റെ കാല്‍ച്ചുവട്ടിലാണ് ഈ ആഗ്നേയതത്ത്വം ഉറങ്ങിക്കിടക്കുന്നത്. അതിനെ ഉണര്‍ത്തിയാല്‍ ഏറ്റവും ഒടുവില്‍ എവിടെ ചെന്നുനില്‍ക്കും? സൂര്യന്‍ കൊടിയാകുമ്പോള്‍- കൊടിയുണ്ടാകേണ്ടത് ഏറ്റവും മുകൡലാണ് എന്നു നാം ഓര്‍ക്കണം. നമ്മുടെ ശരീരത്തിന്റെ ഏറ്റവും അടിയില്‍ സര്‍പ്പമുണ്ടെങ്കില്‍ അതിനെ ഉണര്‍ത്തി സൂര്യനെപ്പോലെ കൊടിയാക്കുന്നുവെങ്കില്‍ നാം ശിരസ്സിലാണ് ഈ സൂര്യനെ ധരിക്കേണ്ടത്. ഇതാണ് ആയിരം ഇതളുള്ള താമരയില്‍ സഹസ്രാരദളപത്മത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയര്‍ന്ന പ്രകാശമെന്നു പ്രാചീനഗ്രന്ഥങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അങ്ങനെ മൂലാധാരം മുതല്‍ സഹസ്രാരദളപത്മം വരെ തന്റെ ഉള്ളിലെ സര്‍പ്പിളശക്തിയെ ഉണര്‍ത്തിവിടുന്നതിന്റെ ദേവനാണ് ഋഗ്വേദത്തിലും അഥര്‍വത്തിലും വിവരിക്കുന്ന ‘സുബ്രഹ്മണ്യന്‍.’ ആ ഷണ്‍മുഖനെ ഉപാസിക്കുന്നവര്‍ ദക്ഷിണേന്ത്യയില്‍ വളരെപ്പേരുണ്ട്. വേദങ്ങളിലെ ഓരോ ദേവതകളും ഈശ്വരന്റെ വിഭിന്നമുഖങ്ങളാണെന്നു മുമ്പേ പറഞ്ഞുവല്ലോ. ഈ അഗ്നിയെ സ്മരിക്കുന്നതാണ് കാവിവസ്ത്രം. പഴനിയില്‍ ഏറ്റവും പ്രധാനമായുള്ളതാകട്ടെ പഞ്ചാമൃതമാണ്. പഞ്ചാമൃതം നിവേദ്യമല്ല. മറിച്ച് അഭിഷേകദ്രവ്യമാണ്. ആയിരമിതളുള്ള താമരയില്‍ സൂര്യന്‍ കൊടിയായി നില്‍ക്കുമ്പോള്‍ ആ ശിരസ്സില്‍ അമൃതധാരയായി പ്രവഹിക്കുന്നതാണ് പഞ്ചാമൃതം. കാവടിയാകട്ടെ ഈ സഹസ്രാരപത്മത്തിന്റെ തന്നെ പ്രതീകമത്രെ. അവിടെ കുംഭത്തിലുളളതും ഈ അമൃതാധാരതന്നെ.
സുബ്രഹ്മണ്യന്റെ ജനനവുമായി ബന്ധപ്പെട്ട കഥകളില്‍ ഒട്ടേറെ ജ്യോതിഷരഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. കാര്‍ത്തികയുടെ പുത്രനായതിനാലാണ് സുബ്രഹ്മണ്യനെ കാര്‍ത്തികേയന്‍ എന്നു വിളിക്കുന്നത്. ആറു നക്ഷത്രങ്ങളോടുകൂടിയ നക്ഷത്രസമൂഹമാണ് കാര്‍ത്തിക. പ്രാചീന യജുര്‍വേദവ്യാഖ്യാനമായ ശതപഥബ്രാഹ്മണത്തില്‍ കാര്‍ത്തികാനക്ഷത്രത്തില്‍ യജ്ഞം ചെയ്യേണ്ടതിനെക്കുറിച്ച് വിവരിക്കുന്നതിന്റെ സംക്ഷിപ്തമിങ്ങനെയാണ്.
‘കൃത്തിക (കാര്‍ത്തിക) അഗ്നിയുടെ നക്ഷത്രമാകുന്നു. അതിനാല്‍ കൃത്തികാ നക്ഷത്രത്തില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാകുന്നു. മറ്റുള്ള നക്ഷത്രങ്ങള്‍ കിഴക്കുദിശയില്‍ നിന്ന് അകന്നുപോകുമ്പോള്‍ കൃത്തികമാത്രം അകലാതെ നില്‍ക്കുന്നു. അതിനാല്‍ രണ്ടുതരം അഗ്നികളും (ഗാര്‍ഹപത്യവും ആഹവനീയവും) കിഴക്കില്‍ സ്ഥാപിക്കേണ്ടതാകുന്നു. എന്നാല്‍ ചിലര്‍ പറയുന്നു, കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുതെന്ന്, കാരണം കൃത്തിക മുന്‍പ് സപ്തര്‍ഷികളുടെ പത്‌നികളായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ മൈഥുനത്തിന്റെ അഭാവമുള്ളതിനാല്‍, വടക്ക് സപ്തര്‍ഷികളുദിക്കുമ്പോള്‍ കിഴക്കാണ് കൃത്തികാ നക്ഷത്രങ്ങള്‍ ഉദിക്കുന്നത്. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുത് എന്നാണവരുടെ പക്ഷം.
എന്നാല്‍ യഥാര്‍ഥത്തില്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യാവുന്നതാണ്. കാരണം അഗ്നി കൃത്തികയുടെ ഇണയാകുന്നു. അഗ്നിയോടുചേരുമ്പോഴേ കൃത്തികയ്ക്ക് വൃദ്ധിയുണ്ടാകുകയുള്ളൂ. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാണ്.’ (ശതപഥബ്രാഹ്മണം 2.1.2.1-5)
കാര്‍ത്തിക സപ്തര്‍ഷികളുടെ പത്‌നിമാരായിരുന്നു എന്നത് ഒരു ആലങ്കാരിക വര്‍ണനയാണ്. ഏഴു നക്ഷത്രങ്ങളോടുകൂടിയ ഒരു നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. അതില്‍ രണ്ടാമതിരിക്കുന്ന വസിഷ്ഠന്‍ എന്ന നക്ഷത്രത്തിന് ഒരു പ്രത്യേകത ഉണ്ട്. അതെപ്പോഴും അരുന്ധതി എന്ന മറ്റൊരു നക്ഷത്രത്തോടു ചേര്‍ന്നിരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്ന ഇവരെ ദമ്പതികളായി ഋഷിമാര്‍ വര്‍ണിച്ചു. അപ്പോള്‍ സപ്തര്‍ഷികളില്‍ വസിഷ്ഠനൊഴികെയുള്ള മറ്റ് ആറു നക്ഷത്രങ്ങള്‍ തങ്ങളുടെ പത്‌നിമാരെ ഉപേക്ഷിച്ചവരാണെന്നു വരുന്നു. ഈ ഉപേക്ഷിക്കപ്പെട്ട (അരുന്ധതി ഒഴികേയുള്ള) ആറു നക്ഷത്രങ്ങളെയാണ് അവര്‍ കാര്‍ത്തിക നക്ഷത്രസമൂഹത്തിലെ ആറു നക്ഷത്രങ്ങളായി വര്‍ണിച്ചത്. ഇതില്‍നിന്നുമാണ് കാര്‍ത്തികേയന്റെ ജന്മകഥ രൂപംകൊള്ളുന്നത്.
മഹാഭാരതം വനപര്‍വത്തില്‍ കടന്നുവരുന്ന കഥയില്‍ സ്വാഹാ എന്ന സ്ത്രീ സപ്തര്‍ഷിമാരുടെ പത്‌നികളുടെ രൂപം കൈക്കൊള്ളുകയും, അങ്ങനെ അവരില്‍ അഗ്നിക്കു പിറന്ന സന്തതിയായാണ് കാര്‍ത്തികേയനെ വിവരിക്കുന്നത്. എന്നാല്‍ അവിടെ അരുന്ധതിയുടെ പാതിവ്രത്യംകൊണ്ട് സ്വാഹായ്ക്ക് അരുന്ധതീരൂപം ധരിക്കാന്‍ കഴിയാതെ വരികയും മറ്റ് ആറ് പത്‌നിമാരുടെ രൂപത്തില്‍ സ്വാഹാ അഗ്നിയെ സമീപിക്കുകയും ചെയ്യുന്നു. ആറു സ്ത്രീരൂപത്തില്‍ നിന്നുണ്ടായതിനാല്‍ ആറുമുഖനായി (ഷണ്‍മുഖനായി) ആ പുത്രന്‍ ജനിക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇതറിഞ്ഞ സപ്തര്‍ഷികള്‍ തങ്ങളുടെ (അരുന്ധതി ഒഴികെയുള്ള) പത്‌നിമാരെ തെറ്റിധരിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കഥ. ഇങ്ങനെ അഗ്നിയുടെ ഇണകളും സപ്തര്‍ഷികളാല്‍ ഉപേക്ഷിക്കപ്പെട്ട പത്‌നികളുമായ കാര്‍ത്തികമാരും അവരുടെ സന്തതിയായ, അഗ്നിരൂപിയായ കാര്‍ത്തികേയനുമെല്ലാം പ്രാചീന ഭാരതത്തിന്റെ ജ്യോതിശ്ശാസ്ത്രമഹിമയെയും വിളിച്ചോതുന്നു.                                                        (ആചാര്യ ശ്രീ എം.ആർ രാജേഷ് )
ജന്മഭൂമി: http://www.janmabhumidaily.com/news740232#ixzz4z48yLQva

എന്താണ് ക്രിയായോഗം

എന്താണ് ക്രിയായോഗം,🤘🤘🤘..…🕉️

ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന ഒരു യോഗശാസ്ത്ര ശാഖയാണ് ക്രിയായോഗം. ആയിരക്കണക്കിന് വര്‍ഷമായി അനേകായിരം സാധകര്‍ പരിശീലിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്ത സാധനാശാസ്ത്രമാണത്. പല യോഗകേന്ദ്രങ്ങളും തങ്ങളുടെ പരിശീലന സമ്പ്രദായത്തെ ക്രിയായോഗമെന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ 1861ല്‍ മഹാവതാര്‍ ബാബാജി എന്ന മരണമില്ലാത്ത ഗുരു, ലാഹിരി മഹാശയന് പകര്‍ന്നു നല്‍കിയ യോഗശാസ്ത്രത്തെയാണ് സാധാരണയായി ലോകം ക്രിയായോഗമെന്ന പേരില്‍ വ്യവഹരിച്ചുപോരുന്നത്.

ഭഗവദ്ഗീതയിലാണ് നമ്മള്‍ ആദ്യമായി ക്രിയായോഗത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. ഭഗവാന്‍ കൃഷ്ണന്‍ ഒരു ക്രിയയോഗ ഗുരുവായിരുന്നുവെന്നതു തന്നെ ഈ യോഗ ശാഖയുടെ മാഹാത്മ്യത്തെ കാണിക്കുന്നു. കൃഷ്ണന്‍ ഒരു മുന്‍ജന്മത്തില്‍ വിവസ്വാന് ക്രിയ ഉപദേശിച്ചതായി ഗീത പറയുന്നു. വിവസ്വാന്‍ തന്റെ മകനായ മനുവിനും മനു തന്റെ മകനായ ഇക്ഷ്വാകുവിനും അതുപദേശിച്ചു. (ഭഗവദ്ഗീത 4.1-4.5) ഇത്തരത്തില്‍ ഋഷികള്‍ക്ക് പുറമെ ഗൃഹസ്ഥരായ രാജയോഗികളും ഈ വിദ്യയുടെ രക്ഷാകര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. ഈ രീതി പുതിയ ഭൗതികകാലഘട്ടം വരെ തുടര്‍ന്നുവന്നു. പിന്നീട് ആത്മീയകാര്യങ്ങളുടെ രഹസ്യസ്വഭാവത്താലും മനുഷ്യന്റെ താല്പര്യക്കുറവ് മൂലവും പവിത്രമായ ഈ വിദ്യ അപ്രാപ്യമായിത്തീര്‍ന്നു. വീണ്ടും കൃഷ്ണന്‍ മഹാവതാര്‍ ബാബാജിയുടെ രൂപത്തില്‍ ലാഹിരി മഹാശയന് 1861ല്‍ ക്രിയായോഗ ദീക്ഷ പ്രദാനം ചെയ്തു. ദീക്ഷ കൊടുത്തുകൊണ്ട് ബാബാജി പറഞ്ഞു. ”ഈ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്നിലൂടെ ഞാന്‍ ലോകത്തിന് നല്‍കുന്ന ക്രിയായോഗമെന്ന യോഗശാസ്ത്രം യുഗങ്ങള്‍ക്ക് മുമ്പ് കൃഷ്ണന്‍ അര്‍ജ്ജുനന് നല്‍കിയ അതേ ശാസ്ത്രത്തിന്റെ പുനരുദ്ധാരണമാണ്. അത് പിന്നീട് പതഞ്ജലിക്കും മറ്റ് ഗുരുക്കന്മാര്‍ക്കും വഴികാട്ടിയായി.”

സംസ്‌കൃതത്തില്‍ ‘ക്രി’ എന്ന ധാതുവിന് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പ്രതിപ്രവര്‍ത്തനം നടത്തുക എന്നാണ് അര്‍ത്ഥം. അതുകൊണ്ട് ക്രിയായോഗമെന്നാല്‍ ഏതെങ്കിലുമൊരു പ്രത്യേക പ്രവര്‍ത്തനത്തിലൂടെ പരമാത്മാവിലുള്ള ജീവാത്മാവിന്റെ ലയനം (യോഗ) അതായത് ആത്മസാക്ഷാത്കാരത്തിനായ ചില സങ്കേതങ്ങളുടെ പരിശീലനം എന്നര്‍ത്ഥം വരുന്നു. ക്രിയയുടെ മറ്റൊരര്‍ത്ഥം പ്രായോഗികം അഥവാ പ്രാരംഭം എന്നതാണ്. ആ അര്‍ത്ഥത്തില്‍ പ്രായോഗികമായ ചില പ്രാരംഭ തലത്തിലുള്ള പ്രവൃത്തികളിലൂടെ യോഗാവസ്ഥ, ആത്മസാക്ഷാത്കാരം കൈവരിക്കല്‍ എന്നാണര്‍ത്ഥം വരുന്നത്.

ക്രിയായോഗപരിശീലനത്തിലൂടെ കൈവരുന്ന ആദ്യത്തെ പ്രധാന അവസ്ഥ പ്രത്യാഹാരമാണ്. ബാഹ്യലോകവുമായി ഇന്ദ്രിയങ്ങള്‍ക്കുള്ള ബന്ധത്തെ വിച്ഛേദിക്കുന്ന അവസ്ഥയാണത്. അച്ചടക്കത്തിലൂടെയുള്ള പരിശീലനത്തിലൂടെ പതുക്കെ പതുക്കെ ഇച്ഛാപൂര്‍വ്വവും അല്ലാത്തതുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാകുകയും പരിപൂര്‍ണ്ണമായ ധ്യാനാവസ്ഥ സാധകന് കൈവരികയും ചെയ്യുന്നു.

പതഞ്ജലി തന്റെ ‘യോഗസൂത്ര’ത്തില്‍ ക്രിയായോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ”തപസ്വാദ്ധ്യായ ഈശ്വരപ്രണിധാനാനി ക്രിയായോഗ:” തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം – എന്നിവ ചേര്‍ന്നതാണ് ക്രിയായോഗം. തപസ്സെന്നാല്‍ ഒരു വ്യക്തിയുടെ പല തലങ്ങളിലുള്ള (ശാരീരികം, മാനസികം, വൈകാരികം) അശുദ്ധിയെ അഥവാ മാലിന്യത്തെ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. അതിലൂടെ ഒരാള്‍ക്ക് തന്റെ കുറവുകളെക്കുറിച്ച് കൃത്യമായ അനുഭവമുണ്ടാകുന്നു. അത്തരം അറിവ് ഒരു വെളിപാടുപോലെ പ്രവര്‍ത്തിക്കുകയും തന്റെ കര്‍മ്മഭാണ്ഡത്തെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ മനസ്സിനെയും ശരീരത്തെയും മാലിന്യമുക്തമാക്കുന്ന പ്രക്രിയയാണ് തപസ്സ്. ‘സ്വാദ്ധ്യായ’മെന്നാല്‍ സ്വന്തം ആത്മാവിന്റെ പഠനം (തന്റെ സ്വയംപഠനം) എന്നാണര്‍ത്ഥം. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ തലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന, നിരീക്ഷിക്കുന്ന പ്രക്രിയയാണത്. ‘ഈശ്വരപ്രണിധാനം’ വ്യഷ്ടിബോധം, സമഷ്ടിബോധത്തില്‍ ലയിക്കുന്നതിനെക്കുറിക്കുന്നു.

ഒരാള്‍ സാധാരണയായി ഒരു നിമിഷത്തില്‍ 15 തവണയാണ് ശ്വാസോച്ഛാസം ചെയ്യുന്നത്. എന്നാല്‍ ക്രിയായോഗം പരിശീലിക്കുമ്പോള്‍ അത് ആദ്യം നാല് തവണയായും പിന്നീട് രണ്ട് തവണയായും കുറയുന്നു. വളരെ പുരോഗതി നേടിക്കഴിഞ്ഞാല്‍ അത് ഒരു തവണയായി മാറുന്നു. ദീര്‍ഘമായ ശ്വാസോച്ഛാസത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്‌സിജന്‍ മനുഷ്യരക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുന്നു. അത്തരത്തില്‍ രക്തം അതീവ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ശ്വാസത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌സിജന്‍ ക്രിയായോഗപരിശീലനത്തിന്റെ ഫലമായി ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുകയും പിന്നീട് സൂക്ഷ്മമായ പ്രാണനായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രിയായോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ശ്വസനരീതി നിരന്തരമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ കോശങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

ഈ അവസ്ഥ കൈവരിക്കാനായാല്‍ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പ്രവഹിക്കുകയില്ല. അതുകൊണ്ടുതന്നെ ശുദ്ധീകരണത്തിനായി രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഈ പ്രക്രിയയുടെ പരിണിതഫലം മുകളിലേക്ക് സഞ്ചരിക്കുന്ന പ്രാണന്റേയും താഴേക്ക് സഞ്ചരിക്കുന്ന അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത ഇല്ലാതായിത്തീരുന്നു. സാധാരണ നിലയില്‍ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്നും മുക്തനാകുന്ന പ്രാണന്‍ ആത്മാവിന്റെ ദിശയിലേക്ക് തിരിയും.

സാധകന്‍ ശരീരബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത് അങ്ങനെയാണ്. വളരെക്കാലത്തോളം കുറച്ചുപേര്‍ക്കുമാത്രം നേടാന്‍ കഴിയുമായിരുന്ന ഒരു സാധനാസമ്പ്രദായമായിരുന്നു ക്രിയായോഗം. സമൂഹത്തില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന സന്യാസികളും യോഗികളുമായിരുന്നു പ്രധാനമായും അതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാഹിരി മഹാശയന്‍ രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കീഴ്‌മേല്‍ മറിഞ്ഞു. പുതിയ കാലഘട്ടത്തില്‍ ആത്മസാക്ഷാത്കാരത്തെ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ വിദ്യയെ പ്രചരിപ്പിക്കാന്‍ വേണ്ടി ജന്മമെടുത്ത മഹാനായിരുന്നു അദ്ദേഹം. ദീക്ഷ നല്‍കിയതിനുശേഷം ബാബാജി അദ്ദേഹത്തോട് പറഞ്ഞു. ”ഈ വിദ്യക്കുവേണ്ടി എല്ലാം ത്യജിച്ചവരെയാകണം നീ ഇത് പഠിപ്പിക്കേണ്ടത്.” അത്തരം ശിഷ്യന്മാരുടെ ദൗര്‍ലഭ്യമോര്‍ത്തും ഇത്തരം മഹത്തായ സാധനാശാസ്ത്രത്തിന്റെ ശക്തിയാല്‍ ഉയരങ്ങള്‍ താണ്ടാന്‍ കഴിവുള്ള സാധാരണ ജനങ്ങളെക്കുറിച്ചോര്‍ത്തും ചിന്തിതനായ ലാഹിരി മഹാശയന്‍ ബാബാജിയോട് കരുണയുണ്ടാകുവാന്‍

 അപേക്ഷിച്ചു. ബാബാജി അദ്ദേഹത്തിന്റെ മനസ്സ് തുറക്കാനാവശ്യപ്പെട്ടു. അപ്പോഴാണ് മനുഷ്യരാശിയുടെ ആത്മീയ ഗതിയെതന്നെ മാറ്റിമറിച്ച സംഭവമുണ്ടായത്. ലാഹിരി മഹാശയന്‍ പറഞ്ഞു. ”എന്റെ അടുത്ത് ക്രിയായോഗം പഠിക്കാന്‍ വരുന്ന ഏതൊരാളേയും ഞാന്‍ പഠിപ്പിക്കും. മാത്രമല്ല ഞാന്‍ അവരുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.” അങ്ങനെയാണ് ജാതിയോ മതമോ ഭൂമിശാസ്ത്രമോ ലിംഗമോ പ്രായമോ ഒന്നും തന്നെ തടസ്സമാകാതെ ക്രിയായോഗം മനുഷ്യരായ എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരം കൈവന്നത്. സാധാരണ മനുഷ്യര്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് ഗൃഹസ്ഥനായ ആ യോഗി അയ്യായിരത്തില്‍പ്പരം ആളുകളുടെ ജീവിതം ധന്യമാക്കി. പരോക്ഷമായി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ സമ്പുഷ്ടമാക്കുവാനും അദ്ദേഹത്തിനായി.

ക്രിയായോഗം ഒരു ക്രിയാഗുരുവില്‍ നിന്നോ അദ്ദേഹം അധികാരം നല്‍കിയ ഒരു ആചാര്യനില്‍ നിന്നോ ദീക്ഷ മുഖേന പഠിക്കേണ്ട ഒന്നാണ്. ദീക്ഷയെന്നത് അത്യന്തം പവിത്രമായ ഒരു ചടങ്ങാണ്. ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട പുതിയതും ദിവ്യവുമായ ഒരു വഴിയിലൂടെയുള്ള യാത്രയാണത്. ദീക്ഷാസമയത്ത് ഗുരു അഥവാ ആചാര്യന്‍ ശിഷ്യന്റെ നെറ്റിയിലോ (ആജ്ഞാചക്ര) ശിരസ്സിന്റെ മദ്ധ്യഭാഗത്തോ (സഹസ്രാരചക്ര) തൊടുകയും അയാളില്‍ അന്തര്‍ലീനമായ ദൈവീക ശക്തിയെ (കുണ്ഡലിനി) ഉണര്‍ത്തുകയും ചെയ്യുന്നു. അതിനുശേഷം ആദ്യത്തെ ക്രിയാപാഠത്തില്‍ പഠിക്കേണ്ട സങ്കേതങ്ങള്‍ പഠിപ്പിക്കുന്നു. ക്രിയായോഗം സാധാരണ നാലുമുതല്‍ ആറു വരെയുള്ള ദീക്ഷയിലൂടെയാണ് മുഴുവനായി പഠിക്കാന്‍ കഴിയുക. ശിഷ്യന്‍ പരിശീലനത്തിലൂടെ നേടുന്ന യോഗ്യതയാണ് ഉയര്‍ന്ന ക്രിയകള്‍ നേടുന്നതിനുള്ള മാനദണ്ഡം. ക്രിയായോഗ ദീക്ഷയിലൂടെ ഒരാളുടെ കര്‍മ്മഭാണ്ഡങ്ങള്‍ (സഞ്ചിത കര്‍മ്മങ്ങള്‍) എല്ലാം തന്നെ ഭസ്മീകരിക്കപ്പെടുന്നു. പുതുതായി കൈവരിക്കുന്ന സംവേദനക്ഷമതയിലൂടെ അയാള്‍ക്ക് ദിവ്യമായ നാദവും പ്രകാശവും കമ്പനവും ക്രമേണ അനുഭവിക്കാനാവുന്നു.

ക്രിയായോഗം പരിശീലിക്കുമ്പോള്‍ നമ്മുടെ നട്ടെല്ല് കാന്തം പോലെയായിത്തീരുന്നു. ആജ്ഞാചക്രം പോസിറ്റീവ് പോളും മൂലാധാരചക്രം നെഗറ്റീവ് പോളുമായി രൂപാന്തരം പ്രാപിക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന ശ്വാസപ്രശ്വാസങ്ങളിലൂടെ സംഭവിക്കുന്ന വൈദ്യുതി പ്രവാഹം കാന്തികമായ ഊര്‍ജ്ജത്തിന്റെ സ്വഭാവം കൈവരിക്കുകയും നാഡീവ്യൂഹത്തിലെയും പ്രപഞ്ച സ്രോതസ്സിലെയും ഊര്‍ജ്ജത്തെ നട്ടെല്ലിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തേക്ക് നഷ്ടപ്പെടുന്ന ബോധത്തെ ഉള്ളിലേക്ക് തിരിക്കാനും നട്ടെല്ലിലേയും മസ്തിഷ്‌കത്തിലേയും സൂക്ഷ്മമായ പ്രത്യക്ഷാനുഭവങ്ങളില്‍ ആ ബോധത്തെ ഉറപ്പിക്കാനും സാധകനാകുന്നു. ക്രമേണ അയാള്‍ക്ക് ധ്യാനാവസ്ഥ കൈവരുന്നു.  കടപ്പാട്

Tuesday, February 4, 2020

നാഗരാജാവ് ആരാണ്

നാഗരാജാവ് ആരാണ് എന്ന് തിരിച്ചറിഞ്ഞു വേണം സർപ്പത്തെ ആരാധിക്കാൻ. 

തീപെട്ടിയും കൊള്ളിയും എടുത്തു വെച്ച് അതിനെ അഗ്നി എന്ന് ആരും വിളിക്കാറില്ല. 

തീപ്പെട്ടിയും, കൊള്ളിയും എന്ന് തന്നെയാണ് പറയുന്നതും. 

അതെ തീപ്പെട്ടിയിൽ കൊള്ളികൊണ്ട് ഒന്ന് ഉരസിയാൽ മതി ഈ അന്തരീക്ഷത്തിൽ നിന്നും അഗ്നി അതിലേക്ക് പ്രവേശിക്കും.

തീപെട്ടിയിൽ കൊള്ളികൊണ്ട് ഉരസുമ്പോൾ എങ്ങിനെയാണോ അഗ്നി അന്തരീക്ഷത്തിൽ നിന്നും പ്രവേശിക്കുന്നത് അതുപോലെയാണ്, 
അണ്ഡവും, ബീജവും തമ്മിൽ ചേരുമ്പോൾ പ്രപഞ്ചത്തിൽ നിന്നും ജീവാത്മാവ് മൂന്നര ചുറ്റു സർപ്പകാരമായി അതിലേക്കു പ്രവേശിക്കുന്നത്,  

ജീവാത്മാവ് മൂന്നര ചുറ്റ്  സർപ്പാകാരമായി നമ്മുടെ കുണ്ഡലിനിയിൽ അഗ്നി സ്വരൂപനായി കുടി കൊള്ളുന്നു.  

 നമ്മുടെയുള്ളിൽ കുടികൊള്ളുന്ന ജീവാത്മാവ് അതാണ് നാഗരാജാവ്..  

അതുകൊണ്ടാണ് കുഞ്ഞുങ്ങൾ ഇല്ലാത്തവർ സർപ്പദോഷത്തിനു പരിഹാരം ചെയ്യുന്നത്.. 
കൃത്യസമയത്തു  പരിഹാരം ചെയ്യുന്നവർക്ക് കുട്ടികളും ഉണ്ടാകുന്നുണ്ട് എന്ന് അനുഭവം. 

നാഗരാജാവേ എന്ന് വിളിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നും വിളി കേൾക്കും. 

 ജീവാത്മാവിന്റെ  ലക്ഷണം .. 

"അയം ആത്മാ ബ്രഹ്മ : " എന്ന് ഉപനിഷത്  പറയുന്നു. 

അയം  = ഞാൻ..  
 "ഞാൻ ആത്മാവാകുന്ന ബ്രഹ്മം ആകുന്നു എന്ന് അർഥം. "

ഇനി എന്താണ് ബ്രഹ്മം എന്ന് പറയുന്നുണ്ട്. 

നിർഗുണ നിരാകാര ബ്രഹ്മം.. 

 നിർഗുണം ,  മണമോ രുചിയോ, എരിവോ പുളിയോ  ഒന്നുമില്ല. 

നിരാകാരം,  രൂപമില്ല..  

മരിക്കുന്ന സമയം അടുത്ത് ഇരിക്കുന്നവർക്ക് പോലും ആത്മാവ് പുറത്തേക്ക് പോകുന്നത് കാണാൻ കഴിയില്ല,  നിരാകാരം ആയതു കൊണ്ടാണ്.. രൂപമില്ല. 

സിനിമയിൽ മാത്രമേ മരിക്കുമ്പോൾ ആത്മാവ്,  പുക പോലെ പുറത്തേക്ക് പോകുന്നത്  കാണാൻ സാധിക്കൂ,  സത്യത്തിൽ ആത്മാവിനു  രൂപമില്ല. 

നാഗരാജാവിനെ ആരും വെളിയിൽ തിരയരുത്,  ഭഗവാൻ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. 

മനുഷ്യ ശരീരത്തിൽ ഇല്ലാത്ത ഒരു അവയവം ഉണ്ട് മനസ്സ്,  
മനസ്സിൽ തോന്നുന്നതാണ് നമ്മൾ ചെയ്യുന്നത്,  

നല്ലതും ചീത്തയും  ചെയ്യാൻ തോന്നുന്നതും മനസ്സിലാണ്. 

ഒരാളെ സ്നേഹിക്കാൻ തോന്നുന്നതും,  തല്ലാൻ തോന്നുന്നതും,  കൊല്ലാൻ തോന്നുന്നതും, ഡിവോഴ്സ് ചെയ്യാൻ തോന്നുന്നതും മനസ്സിലാണ്. 

പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ തോന്നുന്നതാണ് എഴുതുന്നത്.. 

കൊലപാതകം ചെയ്യാനാണ് തോന്നുന്നത് എങ്കിൽ ജീവിതം തന്നെ മാറി പോകും,  പിന്നെ കുടുംബം നശിച്ചു ജയിൽ വാസവും ഫലം. 

കൈക്കൂലി മേടിക്കാൻ മനസ്സിൽ തോന്നിയാൽ മേടിക്കും,  ചിലപ്പോൾ അതിന്റ വീഡിയോ തത്സമയം ലോകം കാണുന്നുണ്ടാകും..  

അൽമാവിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ് മനസ്സ് അവിടെ നന്മ മാത്രം തോന്നിക്കണം. 

പക്ഷെ ആത്മാവിന്റെ സാന്നിധ്യത്തിൽ മാത്രമേ മനസ്സ്  പ്രവത്തനക്ഷമം ആകുകയുള്ളു,  അതുകൊണ്ടാണ് ചത്തു കിടക്കുന്ന ഒരാൾക്ക് മനസ്സ് ഇല്ലാത്തത്.. 

ആത്മാവുമായിട്ട് അഭേദ്യമായി ബന്ധമുള്ളതാണ് മനസ്സ്.. 

അങ്ങിനെയുള്ള മനസ്സിനെ  ബാധിക്കുന്ന രോഗമാണ് മാനസിക രോഗം.

അതുകൊണ്ട് തന്നെ സർപ്പദോഷത്തിനു പരിഹാരം ചെയ്താൽ മാനസിക രോഗം പോലും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. 

നാഗരാജാവിന്റെയും നാഗലക്ഷ്മിയുടെയും മുൻപിൽ നിൽകുമ്പോൾ ഓർക്കുക നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ആൽമാവിനെ തന്നെയാണ് ആരാധിക്കുന്നത്. 

ആത്മാവ് അഥവാ പ്രാണന് നില നില്കാൻ പ്രപഞ്ചത്തിൽ ഏറ്റവും ആവശ്യം പ്രാണവായു തന്നെയാണ്. രണ്ടാമതാണ് പ്രാണജലം അഥവാ ജീവജലം. 

പ്രപഞ്ചത്തിൽ പ്രാണവായു അഥവാ ഓക്സിജൻ നൽകുന്ന ഒരേ ഒരു സാധനമേ പ്രപഞ്ച സൃഷ്ടാവ് നിർമ്മിച്ചിട്ടുള്ളു അത് വൃക്ഷങ്ങളാണ് അഥവാ സസ്യങ്ങളിൽ മാത്രമാണ്. 

പ്രാണനെയും, പ്രാണവായുവിനെയും ഒന്നിച്ചു ആരാധിക്കുന്ന സ്ഥലമാണ് സർപ്പക്കാവ്... നാഗാരാധന എന്നാൽ  ആത്മാരാധന തന്നെയാണ്. 

അതുകൊണ്ടാണ് സർപ്പകാവിലെ വൃക്ഷങ്ങൾ  വെട്ടി കളയരുത് എന്ന് പറയുന്നത്. 
എപ്പോഴും ഓർമിക്കുക...  നാഗാരാധന ആത്മാരാധന തന്നെയാണ്. 

എന്റെയും നിങ്ങളുടെയും ഉള്ളിൽ കുടികൊള്ളുന്ന നാഗരാജാവ് നമ്മുടെ മനസ്സിൽ നല്ലത് മാത്രം തോന്നിച്ചു നന്മയിലേക്ക് നയിക്കട്ടെ. 

Kodungoor Dileep
മാനേജിങ് ട്രസ്റ്റീ 
അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം 
Phone.WhatsAp +919847245103
www.ananthankavu.com

നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട്... ദിലീപേട്ടൻ..  ആശംസകൾ🙏🚩🕉️🙏

കേരളത്തിലെ കോടീശ്വരന്മാരായ ബ്രാഹ്മണന്‍മാരില്‍ ഒരാള്‍..

കേരളത്തിലെ കോടീശ്വരന്മാരായ ബ്രാഹ്മണന്‍മാരില്‍ ഒരാള്‍.. 

കേരളത്തില്‍ ബ്രാഹ്മണ മേധാവിത്വം കൊടി കുത്തി വാഴുന്നു എന്നാണ് പ്രചരണം.. ഉള്ളതെല്ലാം ഇവരുടെ കയ്യില്‍ നിന്നും ഭൂപരിഷ്കരണവും കമ്മ്യൂണിസവും നവോത്ഥാനവും പറഞ്ഞ് തട്ടി പറിച്ച് വലിയ വലിയ ബംഗ്ലാവുകളും കാറുകളും വ്യവസായങ്ങളും തോട്ടങ്ങളും മാളുകളും എല്ലാം എല്ലാം വാങ്ങി കൂട്ടിയിട്ട്.. ബ്രാഹ്മണനായതിന്റെ പേരില്‍ യാതൊരു വിധ സംവരണവും കൊടുക്കാതെ.. അതെല്ലാം വോട്ട് ബാങ്കിനായി മറ്റുള്ളവര്‍ക്ക് വാരി കോരി കൊടുത്തിട്ടും ഇപ്പോഴും പറയുന്നു ബ്രാഹ്മണ മേധാവിത്വം എന്ന്.. കോരന് കുമ്പിളില്‍ കഞ്ഞി തന്നെയെന്ന് പാടി നടന്ന കോരന്മാര്‍ ഇന്ന് കോടീശ്വരന്മാര്‍ ആയി... മന്ത്രിമാര്‍ ആയി.. രാജാക്കന്മാര്‍ ആയി.. വന്ന വഴി മറന്നു.. 

അഷ്ടിക്ക് വകയില്ലാത്തവരാണ് കേരളത്തിലെ ബ്രാഹ്മണര്‍.. അവരെ ബ്രാഹ്മനിക്കല്‍ ഹെജിമണി, ബ്രാഹ്മണ മേധാവിത്വം എന്നൊക്കെ പറഞ്ഞ് ഇപ്പോഴും മറ്റു ജാതിക്കാരുടെ വീട്ടില്‍ പോയി വോട്ട് ഇരക്കുന്നവരോട്..

കൊയ്ത്തുള്ള പാടശേഖരങ്ങള്‍ ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
വീട്ടില്‍ വേലക്കാര്‍ ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
കാറും വലിയ വീടുമുള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
കച്ചവട സ്ഥാപനങ്ങളും മാളുകളും ഉള്ള എത്ര ബ്രാഹ്മണര്‍ ഉണ്ടിവിടെ ?
ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള എത്ര പേര്‍ ഉണ്ടിവിടെ?
കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ പോയാല്‍ റോഡിനിരുവശവും കാണുന്ന മണിമാളികകളില്‍ എത്ര എണ്ണം ബ്രാഹ്മണന്‍മാരുടെതുണ്ട് ?
ഭൂരിപക്ഷവും ശാന്തി പണി മാത്രം അറിയാവുന്ന അവരുടെ ആ ജോലിയില്‍ മറ്റു ജാതിക്കാരെ നിയമനം ചെയ്തപ്പോള്‍ അവര്‍ ആരോടെങ്കിലും പ്രതിഷേധിച്ചോ ? ഏതെങ്കിലും തസ്തികകളില്‍ അവര്‍ക്ക് സംവരണം കൊടുത്തിട്ടുണ്ടോ ? ഏതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ടോ ? സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത മദ്രസ്സ അധ്യാപകര്‍ക്ക് വാരി കോരി കൊടുക്കുമ്പോള്‍ തുശ്ചമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന അവര്‍ എന്നെങ്കിലും വേതനം കൂട്ടിത്തരാന്‍ വേണ്ടി സമരം ചെയ്തിട്ടുണ്ടോ? കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ശാന്തിമാര്‍ വല്ലപ്പോഴും ഒരു ഭക്തന്‍ കൊടുക്കുന്ന കാണിക്ക എടുത്തതിന്റെ പേരില്‍ അവന് മേല്‍ കേസ് വരെ എടുത്തില്ലേ ? കേരളത്തില്‍ നടക്കുന്ന കൊള്ള കൊല അക്രമം വാണിഭം എന്നിവയില്‍ അവന്‍റെ പേരുണ്ടോ ? അവന്റെ സ്വത്വത്തിന്‍റെ അടയാളങ്ങളായ ബ്രാഹ്മിന്‍സ്, നമ്പൂരീസ്, മനയിലെ രുചി, തറവാട്  എന്നിങ്ങനെ പേരിട്ട് കച്ചവടം തുടങ്ങി കോടികള്‍ ഉണ്ടാക്കിയപ്പോള്‍ അവന്‍ എതിര്‍പ്പുമായി വന്നോ ? നിലവിലെ സംവരണത്തിന് കോട്ടം തട്ടാതെ 10% മുന്നോക്ക സംവരണം കൊണ്ടുവന്നപ്പോള്‍ അതിന് നിങ്ങള്‍ തടസ്സം നിന്നില്ലേ ? അവന്‍ അതിനും മൌനം പാലിച്ചില്ലേ ? 

അവന്‍റെ ചിലവില്‍ മാടംബിമാരായി വിലസുന്ന നിങ്ങള്‍ക്ക് ഇനിയും നിര്‍ത്തിക്കൂടെ.. അവരെ വെറുതെ വിടൂ.. അവരെ ജീവിക്കാനനുവദിക്കൂ..😰👍

Monday, January 20, 2020

രാംപ്യാരി ഗുർജ്ജർ

നാല്പതിനായിരത്തോളം പടയാളികൾ ! 
എൺപതിനായിരത്തോളം കൈകളിലായുധങ്ങൾ! 
വെറും കൈകളിലല്ല ! വളയിട്ട കൈകളിലായുധങ്ങൾ ! 

അതെ, 

രാംപ്യാരി ഗുർജ്ജറെന്ന 20 വയസ്സുകാരിയുടെ നേതൃത്വത്തിൽ 
തിമൂറെന്ന മതഭ്രാന്തനെ തോൽപ്പിക്കാനായി അണിനിരന്നത് 
നാല്പതിനായിരം പെൺപടയാളികളായിരുന്നു !!! 

എന്താ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? 
കെട്ടുകഥയല്ല! ചരിത്രമാണ് ! 
രാംപ്യാരി ഗുർജ്ജറിന്റെ ധീരചരിത്രം! 

തിമൂറെന്ന മതഭ്രാന്തന്റെ ഡൽഹി വിജയമാഘോഷിക്കുന്ന 
ജിഹാദി പാദസേവകർ ആരെയുമറിയിക്കാതെ മനപ്പൂർവമൊളിപ്പിച്ച ചരിത്രം! 

ജാട്ടുകളും , ഗുർജ്ജരന്മാരും ,രജപുത്രരും , ബ്രാഹ്മണന്മാരും , വാത്മീകിമാരും , മലയോര ഗോത്രവും ഒരുമിച്ച് നിന്ന് തിമൂറിനെ തോൽപ്പിച്ചു വിട്ട ചരിത്രം ! 

തൈമൂർ ലംഗ് ! മുടന്തൻ തൈമൂർ ! 
ഭാരതത്തിൽ രക്തചരിത്രമെഴുതിയ ജിഹാദി !
ഈ ജിഹാദിയിൽ മാരകമായ മുറിവേൽപ്പിച്ച് 
ഭാരതത്തിന്റെ അതിർത്തി കടത്തിവിട്ട ചരിത്രം നമുക്കിത് വരെയറിയില്ല !

ഡൽഹിയിൽ തന്റെ സാമ്രാജ്യം സ്ഥാപിക്കണമെന്നായിരുന്നു  തിമൂറിന്റെ ആഗ്രഹം . അതിനായി മദ്ധ്യേഷ്യ മുതൽ ഡൽഹി വരെയുള്ള പടയോട്ടത്തിൽ ഒരൊറ്റ ക്ഷേത്രം പോലും വിടാതെ അയാൾ തകർത്തു തരിപ്പണമാക്കി .

അതിനിടയിൽ രക്തം മരവിച്ചു പോകും കണക്കുള്ള ക്രൂരതകൾ ചെയ്തതിൽ തൃപ്തിവരാതെ ആ വഴികളിൽ നിന്ന് തടവിലാക്കിയ 100000 ത്തോളം ഹിന്ദുക്കളെ  ഡൽഹിയിലെത്തി വധിച്ചു. അതും പോരാഞ്ഞ് വെട്ടിയെടുത്ത ആ ഒരു ലക്ഷം ശിരസ്സുകൾ അടുക്കി വെച്ച് പിരമിഡുണ്ടാക്കി ! 

ഡൽഹിയിൽ തിമൂറിന്റെ ഈ ജയം ആഘോഷിക്കാത്ത ചരിത്രകാരന്മാരാരുമില്ല ! 

എന്നാൽ പിന്നീട് തിമൂറിനെന്ത് സംഭവിച്ചു? അയാൾ സ്വദേശത്തേക്ക് മടങ്ങിയത്രേ !

ഡൽഹിയിലെ സമ്പത്ത് കണ്ട് കണ്ണു മഞ്ഞളിച്ച മുടന്തൻ ജിഹാദി മറ്റെങ്ങും ശ്രദ്ധിക്കാതെ കിട്ടിയതും കൊണ്ട് അമ്മാത്തേക്ക് മടങ്ങിയെന്നാണോ കൂട്ടരേ ? മടങ്ങിപ്പോകുന്ന വഴിയിലും രക്തമുറഞ്ഞു പോകും കണക്കുള്ള നരഹത്യകൾ നടത്താതിരിക്കാൻ തിമൂറിന്റെ ഖഡ്ഗം തുരുമ്പിച്ചു പോയോ ? അതോ അയാൾക്ക് അഹിംസാ ബോധോദയമുണ്ടായോ? പിന്നീടൊരു 150 വർഷത്തേക്ക് ഈ സമ്പത്തിന്റെ സാമ്രാജ്യത്തിലെക്ക് , ' കാഫിറു' കളുടെ നാട്ടിലേക്ക് , ജിഹാദിയോ ആ പരമ്പരയിലാരുമോ തിരിഞ്ഞു നോക്കാതിരുന്നത് യാദൃശ്ചികമാണെന്നോ? അല്ല ! അല്ല ! അല്ല ! 

ആ മതഭ്രാന്തന് സങ്കല്പിക്കാനാകാത്ത വിധം തോൽവി പിണഞ്ഞത് കൊണ്ടാണത് ! 

ഭാരതത്തിന്റെ ചരിത്രമെഴുതിയ ജിഹാദി പാണന്മാർ ആ പാട്ട് പാടില്ല! 
ഭാരതത്തിന്റെ ക്ഷാത്രമുണരുന്നത് അവർക്കിഷ്ടമല്ല! 

കൂടാതെ , 
കുറച്ച് സ്ത്രീകൾ ചേർന്ന് ധീരവീരശൂര പരാക്രമിയും ജിഹാദി തലതൊട്ടപ്പനുമായ തിമൂറിനെ തോൽപ്പിച്ചോടിച്ച വൃത്താന്തത്തിലെ നാണക്കേട് ലോക ചരിത്രമുള്ള കാലം മായ്ഞ്ഞു പോകുമോ? 

1398 , ൽ ഭാരതത്തിൽ തുഗ്ലക്ക് ഭരണമായിരുന്നെങ്കിലും അവരുടെ അധീശത്വം ആരും വകവെച്ചിരുന്നില്ല . ഇക്കാലത്താണ് തൈമൂറിന്റെ പടയോട്ടം . ഹിന്ദുവിനോട് മൃദു സമീപനം എടുത്തു എന്ന കുറ്റം ചാർത്തിക്കൊടുത്ത് ഡൽഹിയിൽ നസിറുദ്ദീൻ തുഗ്ലക്കിനെ പരാജയപ്പെടുത്തി അയാൾ മതാധിനിവേശത്തിനായി പുറപ്പെട്ടു . ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ ആക്രമിച്ചു. പിടിച്ചെടുത്ത ഒരു ലക്ഷം പേരുടെ തലകൾ കൊണ്ട് പിരമിഡുണ്ടാക്കി. സ്ത്രീകളെ അടിമകളാക്കി. 

ഇത്രയും നമ്മൾ പറഞ്ഞു. ഇനി രാം പ്യാരിയിലേക്ക് പോകാം. 

ഉത്തർപ്രദേശിലാണ് രാംപ്യാരിയുടെ ജന്മസ്ഥലം . അവർ ചെറുപ്പം മുതലേ കായികാഭ്യാസങ്ങളിലും യുദ്ധമുറകളിലും അങ്ങേയറ്റത്തെ സാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നു. 

തൈമൂറിന്റെ രക്തം കട്ടപിടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങൾ ഹരിയാന, ഉത്തരഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയിടത്തെത്തി .. അവിടങ്ങളിലുള്ള ജനസമൂഹം കോപം കൊണ്ട് ജ്വലിച്ചു. . പ്രതികാരത്തിനായ് ജ്വലിച്ചുയർന്നവരിൽ രാംപ്യാരിയുമുണ്ടായിരുന്നു. 

ജാട്ടുകളുടെ നായകനായ ദേവപാലൻ മീററ്റ്, സഹരൺപുർ , ഹരിദ്വാർ തുടങ്ങിയിടങ്ങളിൽ നിന്നും ഒരു മഹാപഞ്ചായത്ത് വിളിച്ചു ചേർത്തു.. അവിടെ വെച്ച് 80000 പേരടങ്ങുന്ന പുരുഷന്മാരുടെ സേനയും . 40000 പേരടങ്ങുന്ന സ്ത്രീകളുടെ സേനയും തിമൂറിനെതിരെ പട നയിക്കുവാൻ സ്വമേധയാ മുന്നിട്ടിറങ്ങി. അതിൽ എല്ലാ സമുദായങ്ങളുടെയും ജാതികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. 

സ്ത്രീകളുടെ സേനയ്ക്ക് കരുത്ത് നൽകി നയിക്കുവാനുള്ള നിയോഗം രാംപ്യാരിയിൽ വന്നു ചേർന്നു. പുരുഷന്മാരുടെ സേനയെ നയിച്ചത് മഹാബലി ജോഗ് രാജ്സിംഗ് ഗുർജർ എന്ന ധീരനായിരുന്നു. ഹർവീർ സിംങ്ങ് ഗുലിയ എന്ന മഹാനായ യോദ്ധാവും ഇവർക്കൊപ്പം ചേർന്നു. ഇവരൊരുമിച്ച് യുദ്ധ തന്ത്രങ്ങൾ മിനഞ്ഞെടുത്തു . തുടർന്ന് 500 ഓളം കുതിരപ്പടയാളികളെ ചാരന്മാരായി നിയോഗിച്ചു. 

രാം പ്യാരിയുടെ സഹായികളായി സേനയെ നയിക്കാൻ നിന്ന മറ്റു സ്ത്രീകൾ ഹർദായ് ജാട്ട് ,ദേവി കൗർ രാജ്പുത് , ചന്ദ്രോ ബ്രാഹ്മണ് , രാംദായ് ത്യാഗി തുടങ്ങിയ സ്ത്രീകളായിരുന്നു. എല്ലാ ജാതിയിൽ പെട്ട സ്ത്രീകളും യുദ്ധത്തിനിറങ്ങിയിരുന്നു. ഇക്കൂട്ടത്തിൽ ഒരിക്കലും ആയുധങ്ങൾ കണ്ടിട്ട് പോലുമില്ലാത്തവരുണ്ടായിരുന്നു . തങ്ങളുടെ സഹോദരങ്ങൾ അധിനിവേശത്തിന്റെ ഇരകളായി മാറുന്നത് കണ്ടു നിൽക്കാനാവാതെ , ദേവതകൾ വീണുടയുന്നത് കണ്ട് സഹിക്കാനാകാതെ , പശുക്കളുടെ പ്രാണഹത്യ കാണാനാകാതെ പ്രതിരോധത്തിനായ് ഇറങ്ങിത്തിരിച്ചവരായിരുന്നു അവരെല്ലാം . 

യുദ്ധത്തിന് മുമ്പ് ചാരന്മാർ എത്തിച്ചു നൽകുന്ന വിവരങ്ങളനുസരിച്ച് 
രോഗികളെ ,വൃദ്ധന്മാരെ ,കുഞ്ഞുങ്ങളെ എല്ലാം തൈമൂർ അക്രമിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനത്തെക്ക് മാറ്റിപ്പാർപ്പിച്ച് മുൻ കരുതലെടുത്തിരുന്നു. 

മീററ്റിലെത്തിയ തൈമൂറിന്റെ പടയാളികൾക്ക് വഴികളിലും വീടുകളിലും ഒരു മനുഷ്യ ജീവിയെപ്പോലും കാണാനായില്ല. ഉദ്ദേശിച്ച പോലെ നരഹത്യ നടത്താനാകാതെ വെറി പിടിച്ച് അവർ നാലുപാടും ഓടി നടന്നു. 

ഈ സമയത്ത് ഭഗവാൻ കൃഷ്ണന്റെ ഗീതം ജോഗ് രാജ് പടയാളികളെ ഓർമ്മപ്പെടുത്തി. സ്വധർമ്മമനുഷ്ഠിച്ചു കൊണ്ടുള്ള മരണം സ്വർഗ്ഗത്തെ നൽകും! മരണം വരെ പോരാടുമെന്നുറപ്പിച്ച് ഓരോരുത്തരും വാൾ നെറുകയിൽ വെച്ച് വണങ്ങി തിമൂറിന്റെ പടയാളികൾക്കെതിരെ അലറിയടുത്തു. 

പകൽ മുഴുവൻ ജോഗ് രാജ് ന്റെ നേതൃത്വത്തിലുള്ള യുദ്ധമായിരുന്നെങ്കിൽ രാത്രിയായാകുന്നതോടെ രാം പ്യാരിയുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധത്തിന് ദുർഗാദേവിമാരിറങ്ങും. രാത്രിയുടെ മറവിൽ എങ്ങുനിന്നോ ഇറങ്ങി വന്ന് സൂര്യനുദിക്കുമ്പോൾ എവിടേക്കോ അവർ മറഞ്ഞു പോകും ..യുദ്ധം ചെയ്ത് പരിചയമില്ലാത്ത ആ ദേവിമാർ ഒരു യുദ്ധ നീതിയും നോക്കാതെ , യാതൊരു നിയമങ്ങളുമില്ലാതെ കണ്ണിൽ കണ്ടവരെ തോന്നും പോലെ വെട്ടിയൊടുക്കി. ചിലപ്പൊഴൊക്കെ വെട്ടു കൊണ്ടു വീണു . 

കൂടാതെ തുടർച്ചയായ യുദ്ധമായതിനാൽ ദേവിമാരിൽ ചിലർ പൊരുതുന്നവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു. ചിലർ ആയുധങ്ങളെത്തിച്ചു. ചിലരാകട്ടെ തൈമൂറിന്റെ ഭക്ഷണ സാധനങ്ങൾ കൊള്ളയടിച്ചു. 

തുടർച്ചയായി പകലും രാത്രിയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ചെയ്ത യുദ്ധം തിമൂറിന്റെയും പടയാളികളുടെയും സമനില തെറ്റിച്ചു. 

മീററ്റിൽ നിന്നുമവർ ഹരിദ്വാറിലേക്ക് പോയി. 
അവിടെയും മേൽ പറഞ്ഞതെല്ലാം ആവർത്തിച്ചു. 
തെരുവുകളും വീടുകളും ശൂന്യം ! 
പകൽ പുരുഷന്മാർ രാത്രി സ്ത്രീകൾ ! ഇടതടവില്ലാതെ യുദ്ധം ! 
യുദ്ധം ചെയ്ത മൂന്നു തവണയും തിമൂർ പരാജയപ്പെട്ടു !

തിമൂറിന്റെയും കൂട്ടരുടെയും മനോബലവും ശരീരബലവും നശിച്ചു.
നിരവധി പേർ കൊല്ലപ്പെട്ടു. വമ്പിച്ച നാശമുണ്ടായി. 

ഇതിനിടയിൽ മൂന്നാം യുദ്ധത്തിനിടയിൽ 
ഹരിവീർ സിംഗ് ന് തിമൂറിന്റെ നെഞ്ചിൽ കുന്തം കൊണ്ട് കുത്തി മുറിവേൽപ്പിക്കാൻ സാധിച്ചു. എന്നാൽ തക്കസമയത്ത് അംഗരക്ഷകർ ചാടി വീണത് കൊണ്ടു മാത്രം അപ്പൊൾ അയാളുടെ ജീവൻ രക്ഷപ്പെട്ടു. പക്ഷെ ഹരിവീർ സിംഗ് ആ പ്രവൃത്തിക്കിടയിൽ വീര മൃത്യു വരിച്ചു. 

അധികം വൈകാതെ രാം പ്യാരി , ജോഗ് രാജ് ഇവരോടെതിരിടാൻ കെൽപ്പില്ലാതെ മുടന്തൻ ജിഹാദിയും പടയാളികളും പ്രാണരക്ഷാർത്ഥം ഭാരതം വിട്ട് ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തിലധികം ജിഹാദികളുമായി അധിനിവേശം നടത്തിയവന് മടക്കയാത്രയിൽ വെറും ആയിരങ്ങൾ മാത്രമാണ് കൂടെയുണ്ടായത്. പിന്നീട് തലമുറകൾക്ക് ശേഷം ബാബറാണ് വീണ്ടുമൊരു പടയോട്ടം നടത്തുന്നത്.

മറുഭാഗത്ത് ഏകദേശം 40000 ത്തോളം മഹാപഞ്ചായത്ത് സേനാംഗങ്ങളും മാതൃഭൂമിയെ കാത്ത ചാരിതാർത്ഥ്യത്തോടെ വീരമൃത്യുവടഞ്ഞു. മാതൃഭൂമിയെ കാത്ത ആശ്വാസത്തോടെ രാംപ്യാരിയും സംഘവും വീടുകളിലേക്ക് മടങ്ങി. രാംപ്യാരി ദേവിയുടെ ചരിത്രാഖ്യാനമിവിടെ അവസാനിക്കുന്നു .. പക്ഷെ പറയാനിനിയും ബാക്കിയുണ്ട്. ഗതകാലത്തിൽ നിന്നും ഭൂതകാലത്തേക്ക് വേണ്ട ഏടുകൾ സ്വരുക്കൂട്ടുമ്പോഴേ ഇത്രയും കാലം നാമറിയാതെ പോയ ആ ദേവിയുടെ ചരിത്രം സാർത്ഥകമാകൂ... 

സൈനിക പരിശീലനം ലഭിക്കാത്ത, നാൽപ്പതിനായിരം സ്ത്രീ ജനങ്ങളാണ് രാംപ്യാരി ദേവിയുടെ ആഹ്വാനം കേട്ട് ആയുധമെടുത്ത് ഈറ്റപ്പുലികളെ പോൽ പോരാടിയത്.. ഇത്തരമൊരത്ഭുത ചരിത്രം ലോക ചരിത്രത്തിൽ ആദ്യത്തെതും ഒരു പക്ഷെ  അവസാനത്തേതുമാണ്.. 

അതിനവരെ പ്രേരിപ്പിച്ചത് എന്തായിരിക്കും ? 

അത് അവരുടെ സംസ്കൃതിക്ക് നേരെ നടന്ന ആക്രമണങ്ങളാണ് !
ക്ഷേത്രങ്ങളുടെ തകർച്ചയാണ് , നടന്ന ഗോഹത്യകളാണ് , നരഹത്യകളാണ് 
40000 പേരിൽ പല സ്ത്രീകൾക്കും ആയുധമെടുത്തുള്ള പരിചയമുണ്ടായിരുന്നില്ല. രാജ്യത്തേയും സംസ്കൃതിയേയും കാക്കാൻ സ്വയമേവ മുമ്പോട്ടു വന്ന ദുർഗാദേവി മാരായിരുന്നു അവരോരുത്തരും.

അതെ , സ്വരാജ്യത്തിനായ് ,സംസ്കൃതിയുടെ രക്ഷക്കായി , വെറും സാധാരണക്കാരായ സ്ത്രീകൾ പോലും പ്രതിരോധം തീർത്തു ജയിച്ചു എന്നത് തന്നെയാണ് ഈ യുദ്ധത്തെ കാലാതിവർത്തിയാക്കുന്ന ഘടകം .

രാം പ്യാരി ദേവിയെപ്പോലൊരു വ്യക്തിത്വത്തെ ഭാരതത്തിലല്ലാതെ മറ്റെങ്ങും നമുക്ക് കാണാനാകില്ല. പൊറുക്കാനാവാത്ത പാപമാണ് നാം ആ ശക്തിയോട് ചെയ്തത്. നാമവരെയും പേരറിയാത്ത നാൽപ്പതിനായിരത്തോളം വീര മാതാക്കളെയും അറിയാതെ പോയി ... പിതൃ ഋണം മറന്നു പോയി .. ഋഷി ഋണവും മറന്നു പോയി. ഇനിയെങ്കിലും തെറ്റു തിരുത്താം . രാം പ്യാരി യെന്നെ ധീരയായ സ്ത്രീരത്നത്തിന്റെ വീരചരിത്രം വരും തലമുറയ്ക്ക് പകർന്നു നൽകാം.അവർ ഇനിയെങ്കിലും ഭാരത മണ്ണിലെ അധിനിവേശത്തെ പൊരുതി തോൽപ്പിച്ച സ്ത്രീശക്തികളെയറിയട്ടെ. 

രാംപ്യാരി ദേവിയും കൂട്ടരും ഒരു നവോത്ഥാനമാണ് നടത്തിയത്. സ്വരാജ്യത്തിന്റെ നവോത്ഥാനം . പുരുഷനൊപ്പം പൊരുതാൻ  40000 സ്ത്രീകളെ പൊതു ശത്രുവിനെതിരെ ഇറക്കുകയെന്ന സമത്വ പാതയാണ് അവരും സ്വീകരിച്ചത്.. ഇതുപോലുള്ള അനേകം ദുർഗാദേവിമാരുടെ ധീര ചരിത്രങ്ങളുറങ്ങുന്ന ഭാരത മണ്ണിലേക്ക് നൂലിൽ കെട്ടിയിറക്കുന്ന പുതു സ്ത്രീ സമത്വപാഠങ്ങൾ എത്രമാത്രം അപഹാസ്യമാണെന്നോർത്തു നോക്കൂ ! 

അതെ , അത് തന്നെയാണ് ഇനിയും പറയാനള്ളത് 
ഇത് ഭാരതമാണ് !
ഇവിടെ സ്ത്രീയുടെ മറുവാക്ക് ശക്തിയെന്നാണ്. ! 

പിൻകുറിപ്പ് : ആ മുടന്തനായ ജിഹാദി ഈ മണ്ണിൽ നടത്തിയ ഹിന്ദു വംശീയഹത്യകളെ പരിഹസിച്ച് കൊണ്ട് മകന് തൈമുറെന്ന് പേരിട്ടുറപ്പിച്ച ബോളിവുഡ് താരദമ്പതികളുടെ നാടാണിത്. അവർ പരിഹസിച്ച് പറഞ്ഞത് ഒരു പേരിലെന്തിരിക്കുന്നു എന്നാണ്. ആ പേര് വിളിക്കുന്ന ഓരോരുത്തനും പണ്ട് നടന്ന ആ വംശീയഹത്യകൾ ഓർക്കണം എന്ന് തന്നെയായിരിക്കും ആ തിമൂർ ആരാധകന്റെ മനസ്സിൽ ! പക്ഷെ, ആ ജിഹാദി തിമൂറിന്റെ ഭാരത മണ്ണിലെ വമ്പിച്ച പരാജയം ഓർമ്മിപ്പിക്കുവാൻ മകൾക്ക് രാംപ്യാരിയെന്ന് , മകന് ജോഗ് രാജെന്ന് പേരിടാൻ തക്ക ആത്മബോധമുള്ള ഒരുത്തൻ / ഒരുത്തി എങ്കിലും ആ ബോളിവുഡിൽ മുളച്ചു പൊങ്ങിയിരുന്നെങ്കിൽ ! 

#WomenofIndia
#Unknownwarriors

അറിവിന് കടപ്പാട് : Saffron Swords 
ചിത്രം കടപ്പാട് : google