Tuesday, June 30, 2020

പുനർജ്ജന്മം

പുനർജ്ജന്മം

എന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്? ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ?
ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്.
ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ് എനിയ്ക്കു കിട്ടുന്നത്. ഞാനെന്തു ചെയ്താലും അതിനൊരു ഫലമുണ്ടെന്നുള്ള വിശ്വാസം സനാതന ധര്‍മ്മികള്‍ക്കുണ്ടായിരുന്നു. ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലേതു മാത്രമായിരിക്കേണ്ടതില്ല. ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. ജന്മജന്മാന്തരങ്ങളായി നാം കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുകയാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസം വേദങ്ങളിലും, ഉപനിഷത്തുക്കളിലും, ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും എന്തിന് ജ്ഞാനപ്പാനയില്‍പ്പോലും കാണാം.

നോക്കൂ.
‘അജം ചത്തു ഗജമായി പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്തു നരനായി പിറക്കുന്നു
നാരി ചത്തുടനോരിയായി പോകുന്നു.
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായി പിറക്കുന്നു.
ഈച്ചചത്തൊരു പൂച്ചയായീടുന്നു.
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.’
അപ്പോള്‍ സനാതനധര്‍മ്മം ഉറച്ച് വിശ്വസിക്കുന്ന ഒരു കാര്യം ഞാനും നമ്മുടെ പിതൃക്കളുമെല്ലാം തുടര്‍ച്ചയായി ജനിമൃതികളെ പുല്‍കുന്നുവെന്നതാണ്. അതായത് നമ്മുടെ പിതൃക്കള്‍ മരിക്കുകയും അവര്‍ വീണ്ടും കര്‍മ്മഫലമനുസരിച്ച് ജന്മമെടുക്കുകയും ചെയ്യുന്നൂവെന്നര്‍ത്ഥം. നമുക്ക് ഭഗവദ് ഗീതയിലേക്ക് വരും. അവിടെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നതൊന്നു കാണൂ.
ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യ ച
തസ്മാതപരിഹാര്യേളര്‍ത്ഥേ
ന ത്വം ശോചിതുമര്‍ഹസി ‘
(സാംഖ്യയോഗം 27)
അര്‍ത്ഥം: എന്തെന്നാല്‍ ജനിച്ചവന് മരണം സുനിശ്ചിതമാണ്. മരിച്ചവന് ജനനവും സുനിശ്ചിതമാണ്. അതിനാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത കാര്യത്തെക്കുറിച്ച് നീ എന്തിന് ദുഃഖിക്കണം?
‘വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരേളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ’
(ഭഗവദ്ഗീത സാംഖ്യയോഗം 2.22)
അര്‍ത്ഥം: മനുഷ്യന്‍ ജീര്‍ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു.
യാതൊരു സംശയവുമില്ലാത്തവണ്ണം പുനര്‍ജന്മത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഭഗവാനിവിടെ. ഇനി നമുക്ക് ആത്മാവിന് മരണശേഷം എന്താണ് ഗതിയെന്ന് ഉപനിഷത്തുക്കള്‍ പറയുന്നതു കൂടി കേള്‍ക്കാം.
ഗൗതമാ! വളരെ സന്തോഷത്തോടെ ഞാന്‍ നിനക്ക് ഗഹനവും നിത്യവുമായ അനാദി ബ്രഹ്മത്തെ പറഞ്ഞുതരാം. എങ്ങനെയെന്നാല്‍ മരിച്ചതിനുശേഷം ആത്മാവ് എന്തു ഗതിയെ സ്വീകരിക്കുന്നൂവെന്നവണ്ണം.’
‘ചില ജീവാത്മാക്കള്‍ അന്യയോനിയെ അഥവാ അന്യശരീരത്തെ പ്രാപിക്കുന്നു. ചിലരാകട്ടെ, കര്‍മ്മവും ജ്ഞാനവും അനുസരിച്ച് നിത്യസ്ഥനായ ഈശ്വരനെ അഥവാ ബ്രഹ്മത്തെ സാക്ഷാത്ക്കരിക്കുന്നു.’
(കഠോപനിഷത്ത് 2.5.6)
രണ്ടു വഴികളെ മരണാനന്തരം ജീവനുള്ളു. ഒന്നു കര്‍മഫലമനുസരിച്ച് മറ്റൊരു ശരീരം സ്വീകരിക്കുക മറ്റൊന്ന് ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുക. അതാണ് കഠോപനിഷത്ത് പറയുന്നത്. അപ്പോള്‍ കര്‍മ്മഫലമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ എത്ര സമയമെടുക്കും. മറ്റൊരു ശരീരം സ്വീകരിക്കാന്‍? ഇക്കാര്യത്തിന് ബൃഹദാരണ്യകോപനിഷത്ത് നല്‍കുന്ന ഉത്തരം കൂടി കാണുക.
‘പുല്‍ത്തുമ്പിപ്പുഴു തിന്നുതിന്ന് പുല്ലിലയുടെ അറ്റത്തു നിന്ന്, അടുത്ത ഇലയിലേക്ക് തീറ്റയ്ക്കായി പ്രവേശിക്കുംപോലെ ഒരു ശരീരം നശിപ്പിച്ച് മറ്റൊന്നിലേക്ക് പ്രവേശിച്ച് ആത്മാവ് സ്വയം ഉപസംഹരിക്കുന്നു. ജീവന്റെ പൂര്‍വ്വ പ്രജ്ഞയും കര്‍മ്മവും ഒന്നിച്ചാരംഭിക്കുന്നൂ’ (ബൃഹദാരണ്യകം 4.4.3)
ഇനി നമുക്ക് ദര്‍ശനങ്ങളിലേക്ക് കണ്ണോടിക്കാം. അവിടേയും പുനര്‍ജന്മത്തെ അടിസ്ഥാനസനാതനധര്‍മ്മ ചിന്തയായി ഉയര്‍ത്തിക്കാട്ടുന്നതു കാണാം. വേദാന്തദര്‍ശനം അഥവാ ബ്രഹ്മസൂത്രം പറയുന്നതു കാണാുക.
‘തദന്തര പ്രതിപത്തൗ രംഹതി
സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാമ്’
(വേദാന്തദര്‍ശനം 3.1.1)
ഇനി നമുക്ക് ദര്‍ശനങ്ങളിലേക്ക് കണ്ണോടിക്കാം. അവിടേയും പുനര്‍ജന്മത്തെ അടിസ്ഥാനസനാതനധര്‍മ്മ ചിന്തയായി ഉയര്‍ത്തിക്കാട്ടുന്നതു കാണാം. വേദാന്തദര്‍ശനം അഥവാ ബ്രഹ്മസൂത്രം പറയുന്നതു കാണാുക.
‘തദന്തര പ്രതിപത്തൗ രംഹതി
സംപരിഷ്വക്തഃ പ്രശ്‌ന നിരൂപണാഭ്യാമ്’
(വേദാന്തദര്‍ശനം 3.1.1)
അര്‍ത്ഥം; ശരീരാന്തരപ്രാപ്തിയില്‍ പുനര്‍ജന്മത്തിന് ജീവാത്മാവ് ഈ ശരീരം വിട്ട് സൂക്ഷ്മദേഹത്തോടു കൂടി അന്യത്ര പോകുന്നു.
ഇനി കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തില്‍ എന്തു പറയുന്നുവെന്നു നോക്കൂ.
‘തദ് ബീജാത് സംസൃതി’
(സാംഖ്യദര്‍ശനം 3.3)
അര്‍ത്ഥം: ജീവാത്മാവിന്റെ ദേഹാന്തരഗതി സൂക്ഷ്മശരീരത്തോടു കൂടിയതാണ്.
അങ്ങനെ പുനര്‍ജന്മമുïെങ്കില്‍ ജനിമൃതികള്‍ക്കിടയ്ക്ക് ബാഹ്യവിഷയം ആത്മാവ് അനുഭവിക്കുമോ? സാംഖ്യദര്‍ശനം ഉത്തരം പറയുന്നത് കാണൂ.
‘പൂര്‍വ്വോത്പത്തേ സ്തത് കാര്യത്വം
ഭോഗാദേകസ്യ നേതരസ്യ’
(സാംഖ്യദര്‍ശനം 3.8)
അര്‍ത്ഥം: സൂക്ഷ്മശരീരയുക്തനായ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് പോകുന്നതിനിടയ്ക്ക് ബാഹ്യവിഷയങ്ങളൊന്നും അനുഭവിക്കുന്നേയില്ല. വീണ്ടും ബ്രഹ്മസൂത്രം പറയുന്നതു കാണുക.
‘പ്രാണഗതേശ്ച’
(വേദാന്തദര്‍ശനം 3.1.3)

അര്‍ത്ഥം: സൂക്ഷ്മദേഹം പ്രാണന്റെ സ്ഥാനമാണ്. അതിനാല്‍ സൂക്ഷ്മദേഹം അടുത്ത ജന്മത്തിലും ആത്മാവിനോടൊപ്പമുണ്ട്. തുടര്‍ന്നും ബ്രഹ്മസൂത്രം തന്നെ പഠിക്കൂ.
‘അഗ്ന്യാദിശ്രുതേരിതി ചേന്ന ഭാക്തത്വാത’ (വേദാന്തദര്‍ശനം 3.1.4)
അര്‍ത്ഥം: മരണകാലത്ത് വാണി മുതലായ ഇന്ദ്രിയങ്ങള്‍ ജീവാത്മാവിനോടൊപ്പം അടുത്ത ദേഹധാരണത്തിന്നായി പോകുന്നു.
നോക്കൂ, ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയിലും, വ്യാസന്‍ ബ്രഹ്മസൂത്രത്തിലും കപിലാചാര്യന്‍ സാംഖ്യദര്‍ശനത്തിലും യാജ്ഞവല്ക്യന്‍ ബൃഹദാരണ്യകോപനിഷത്തിലും, കഠോപനിഷത്തിലുമൊക്കെ ഒരുപോലെ ജീവന്‍ മരണശേഷം മറ്റൊരു ശരീരം സ്വീകരിക്കുമെന്ന് തറപ്പിച്ചു ഉറപ്പിച്ചും പുനര്‍ജന്മത്തെ പാരാട്ടുന്നു.

ആധുനികശാസ്ത്രവും പുനര്‍ജന്മവും
ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലരെങ്കിലും പുനര്‍ജന്മത്തെ അംഗീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തന്‍ ലോകത്തിലെ അറിയപ്പെടുന്ന മനഃശാസ്ത്രജ്ഞന്‍ കാള്‍ ഗുസ്റ്റാഫ് യുങ്ങ് ആണ്. അദ്ദേഹം ‘പുനര്‍ജന്മത്തെപ്പറ്റി’ എന്നൊരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ‘നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പുനര്‍ജന്മം. നമുക്കതിനെ അളക്കുവാനോ തൂക്കുവാനോ അതിന്റെ പടമെടുക്കുവാനോ സാധ്യമല്ല. അത് ഇന്ദ്രിയ സംവേദനത്തിന് തികച്ചും അതീതമാണ്. പുനര്‍ജന്മത്തെപ്പോലെ ഇത്രയും ശാസ്ത്രയുക്തമായ ഒന്നിനെ അശാസ്ത്രീയമെന്ന് തള്ളിക്കളയുന്നത് തീരെ ചിന്തയില്ലായ്മയാണ’
ജര്‍മന്‍ ഫിസിസ്റ്റായിരുന്ന ജോര്‍ജ്ജ് ക്രിസ്റ്റഫ് ലിച്ചെന്‍ ബര്‍ഗ് തന്റെ ‘ബഞ്ചാരക്റ്റരി സ്റ്റിക്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നതു കൂടി വായിക്കൂ. ‘ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരുന്നൂവെന്ന ചിന്ത എന്റെ മനസ്സില്‍ നിന്ന് അകറ്റുവാന്‍ കഴിയുന്നില്ല’ ഡോക്ടര്‍ സ്റ്റീവന്‍സണ്‍ 1959ല്‍ ഹാര്‍പ്പേഴ്‌സ് മാഗസിനില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു ‘The evidence for survival from claimed memories of former incarnations’ എന്നായിരുന്നു ആ ലേഖനത്തിന്റെ പേര്
ഈ പുനര്‍ജന്മസിദ്ധാന്തം സനാതന ധര്‍മ്മത്തിലെ സമസ്ത ഗ്രന്ഥങ്ങളിലും ആധികാരികായി കടന്നുവരാന്‍ കാരണമെന്താണ്? അതിനു കാരണം ഈശ്വര രചിതമായ വേദങ്ങളാണ് ആദ്യമായി ലോകത്ത് പുനര്‍ജന്മസിദ്ധാന്തം അവതരിപ്പിക്കുന്നത്. നോക്കൂ. വേദമന്ത്രങ്ങളിലേക്ക്

ഓം അസുനീതേ പുനരസ്മാസു ചക്ഷുഃ പുനഃ പ്രാണമിഹ നോ ധേഹി ഭോഗം. ജ്യോക് പശ്യേമ സൂര്യമുച്ചരന്ത മനുമതേ മൃളയാ നഃ സ്വസ്തി.
(ഋഗ്വേദം 10.59.6)

അസുനീതോ അല്ലയോ പ്രാണദായനായ ഈശ്വരാ!
പുനരസ്മാസു ചക്ഷു: = ദയവായി അടുത്ത ജന്മത്തില്‍ ഞങ്ങള്‍ക്ക് കണ്ണുകള്‍ മുതലായ സമസ്ത ഇന്ദ്രിയങ്ങളും നല്‍കിയാലും.
പുനഃ പ്രാണമ് = പ്രാണന്‍, അതായത് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ബലം, ഉത്സാഹം തുടങ്ങിയവയോടു കൂടിയ ശരീരം പുനര്‍ജന്മത്തിലും തന്നാലും.
ഇഹ നോ ധേഹി ഭോഗം = ഈ ജന്മത്തിലും തുടര്‍ന്നുള്ള ജന്മങ്ങളിലും ഞങ്ങള്‍ ഉത്തമഭോഗങ്ങള്‍ അനുഭവിക്കട്ടെ.
ജ്യോക് പശ്യേമ സൂര്യമുച്ചരന്തമ് = അങ്ങു തന്നെ വിജ്ഞാനം കൊണ്ട് സൂര്യലോകത്തേയും പ്രാണനേയും പ്രേമപൂര്‍വ്വം നോക്കിക്കാണട്ടെ.
അനുമതേ മൃളയാ നഃ സ്വസ്തി = സമസ്ത വ്യക്തികള്‍ക്കും മാനം നല്‍കുന്ന ഭഗവാനേ എല്ലാ ജന്മങ്ങളിലും ഞങ്ങളെ സുഖികളാക്കി സ്വസ്തരാക്കിയാലും.
കടപ്പാട്:

മഹർഷി, ഋഷി, മുനി, തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം

മഹർഷി, ഋഷി, മുനി, തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം

ആത്മജ്ഞാനികളും വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കാൻ ശേഷിയുള്ളവരുമായി പുരാതനഭാരതത്തിലുണ്ടായിരുന്ന സന്ന്യാസിശ്രേഷ്ഠന്മാരെയാണ് ഋഷികൾ എന്ന് പറഞ്ഞുവന്നിരുന്നത്. ജ്ഞാനത്തിന്റെ മറുകര കണ്ടെത്തിയിരുന്നവർ

തപസ്വി
തപസ്വീ എന്നതിന് തപോ അസ്യ അസ്തീതി എന്നാണ് അര്ഥം.  തപോയുക്തനായ വ്യക്തി എന്നര്ഥം. തപസുള്ളവനെന്നര്ഥം. തപസിന് തപതി താപയതി എന്നാണ് പറയുക.  വൈധക്ലേശജനകമായ കര്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം.  തപശബ്ദത്തിന്  പര്യായമായി താപസൻ എന്നും  പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്.  തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്. തപഃകരഃ, ചേഷ്ടകഃ, ചേഷ്ട എന്നിങ്ങനെ ശബ്ദചന്ദ്രികയിലും അര്ഥം കാണുന്നു. പ്രത്യേകമായി അറിയേണ്ട വിഷയം തപസ്വീ എന്നതിൽ നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോൾ അര്ഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, വ്രതചര്യാ എന്നിങ്ങിനെ അര്ഥം പറയുന്നു.

മഹർഷി
മഹര്ഷിഃ എന്നതിന് മഹാംശ്ചാസൌ ഋഷിശ്ചേതി എന്നാണ് പറയുക. മഹത്തുക്കളും അതെ സമയം തന്നെ ഋഷിമാരുമായവരാണ് ഇവർ. വ്യാസാദി മഹര്ഷിമാരാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്.

ഋഷി
ഋഷി എന്നതിന്  ഒരു പാടു അര്ഥം ലഭ്യമാണ്.  സമാസം പറഞ്ഞാൽ ഋഷതി പ്രാപ്നോതി സർവാൻ  മന്ത്രാൻ  ജ്ഞാനേന പശ്യതി സംസാരപാരാവരം ഇതി. മലയാളത്തിൽ പറയുകയാണെങ്കിൽ എപ്പോഴും മന്ത്രം ലഭിക്കുന്ന വ്യക്തി, ഇവിടെ ജ്ഞാനം എന്ന അര്ഥം സ്വീകരിച്ചാൽ മതിയാകും. സംസാരത്തെ എപ്പോഴും ജ്ഞാനസ്വരൂപമായി ദര്ശിക്കുന്നവനെന്നര്ഥം.  ജ്ഞാനത്തിൽ പാരംഗതനായവൻ എന്ന് സാമാന്യാര്ഥം. ഉദാഹരണമായി ഋഗ്വേദം പറയുന്നു, അഗ്നിഃ പൂർവേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത സ ദേവാ ഏഹ വക്ഷ്യതി ഇതി. സത്യവചസുകളെന്നാണ് ഇവരെ വിളിക്കുക. ഋഷിമാരു ഏഴുതരമെന്നാണ്  പറയുക. വ്യാസാദികളായ മഹര്ഷിമാരു, ഭേലാദികളായ പരമര്ഷയന്മാർ. കണ്വാദികളായ ദേവര്ഷികൾ, വസിഷ്ഠാദികളായ ബ്രഹ്മര്ഷികൾ, സുശ്രുതാദികളായ ശ്രുതര്ഷയന്മാര്, ഋതപര്ണാദികളായ രാജര്ഷയന്മാരു, ജൈമിന്യാദികളായ കാണ്ഡര്ഷയന്മാര്. രത്നകോശത്തിൽ പറയുന്നു,

സപ്ത ബ്രഹ്മര്ഷി ദേവര്ഷി മഹര്ഷി പരമര്ഷയഃ
കാണ്ഡര്ഷിശ്ച ശ്രുതര്ഷിശ്ച രാജര്ഷിശ്ച ക്രമാവരാഃ

മുനി
മുനിഃ എന്നതിന് മനുതേ ജാനാതി യഃ എന്നാണ്. അതാണ്  മൌനം ആയി ഇരുന്നാലും അറിയുന്നവനെന്നര്ഥം. മൌനവ്രതീ എന്നാണ് സാമാന്യാര്ഥം. വാചംയമഃ എന്ന് പറയും. സ്വന്തം വാക്കിൽ യമത്തെ അറിയുന്നവനെന്നര്ഥം. നൈഷധം പറയുന്നു, ഫലേന മൂലേന ച വാരിഭൂരുഹാം, മുനേരിവേത്ഥം മമ യസ്യ വൃത്തയഃ.  മുനിയുടെ ലക്ഷണമാകട്ടെ ഗീത തന്നെ പറയുന്നുണ്ട്, ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ, വീതരാഗഭയക്രോധഃ സ്ഥിധീര്മുനിരുച്യതേ.

യതി
യതി എന്നതിന് യതതേ ചേഷ്ടതെ മോക്ഷാര്ഥമിതി എന്നര്ഥം. ഭിക്ഷു, താപസഃ, പരിവ്രാജകഃ, നികാരഃ, വിരതിഃ എന്നൊക്കെ നാനാര്ഥപ്രയോഗം കാണാറുണ്ട്. മോക്ഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരെയാണ് യതി എന്ന് പറയുന്നത്. യതതേ ചേഷ്ടതേ വ്രതാദിരക്ഷാര്ഥം എന്നും പറയുന്നു. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നാണെങ്കിൽ യതിധര്മത്തിനുവേണ്ടി. എന്താണ് യതി ധര്മം എന്നാണെങ്കിൽ   യതിധര്‍മ്മം തന്നെ പറയുന്നു,  ''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ, ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്'' ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കു ന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ''വേദാന്തവാക്യേഷു സദാ രമന്തോ ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''

സന്ന്യാസി
സന്യാസഃ എന്ന് പറഞ്ഞാൽ കാമ്യകര്മണാം ന്യാസഃ എന്നാണ് അര്ഥം. കാമ്യാനാം കര്മണാം ന്യാസം സന്യാസം കവയോ വിദുഃ. സർവകര്മഫലത്യാഗം പ്രാഹുസ്ത്യാഹം വിചക്ഷണഃ. എല്ലാ കര്മങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാര്ഥം സ്വീകരിക്കാം. 

ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കിൽ സന്യാസാശ്രമവിശിഷ്ടഃ എന്നര്ഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിൽ സർവം ഗൃഹാദികം ത്യക്ത്വാ മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ.

സന്യാസികൾ നാലുതരമാണ് എന്ന് പറയുന്നു.  കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ എന്നിങ്ങനെ.

ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നര്ഥം.

ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ

സർവത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും, ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം. 

മഹര്‍ഷി 
ഇനി മഹര്‍ഷിമാർ ബ്രഹ്മചാരിമാരായിരുന്നോ എന്ന ചോദ്യവും സാമാന്യമായി വരുന്നതാണ് അതിനാണെങ്കിൽ താഴെ ഉദാഹരണം കൊടുക്കുന്നു..

ഋഷിശ്രേഷ്ഠന്മാരിൽ പ്രധാനി എന്ന് പറയുന്ന വസിഷ്ഠന്റെ പത്നിയാണ് അരുന്ധതി. ഋഷി മരീചിയുടെ പത്നിയാണ് കല അവരുടെ പുത്രനും കൂടിയാണ് കശ്യപൻ. ബ്രഹ്മര്ഷിയായ അത്രിയുടേയും അനസൂയയുടേയും കഥ കേൾക്കാത്തവരു ചുരുക്കമാണ്. മഹര്ഷി അംഗിരസ്സിന്റെ പത്നിയാണ് സുരൂപ. പുലസ്ത്യനാകട്ടെ കര്ദമപ്രജാപതിയുടെ പുത്രിയായ ഹവിര്ഭൂവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.  കശ്യപന്റെ പത്നിയായ അദിതിയിൽ നിന്നാണ് വാമനാവതാരം. വിശ്വാമിത്രനും മേനകയുടേയും കഥയും പ്രസിദ്ധമാണ്. മഹര്‍ഷി ഭാരദ്വാജനാകട്ടെ സുശീലയെന്ന പത്നിയിലൂടെ ഉണ്ടായ ഗാര്ഗന്റെ പിതാവുമാണ്.  ഭാരദ്വാജന്റെ തന്നെപുത്രനായി അപ്സരസ്ത്രീയിൽ ഉണ്ടായതാണ് ദ്ര്രോണാചാര്യർ. മഹര്ഷി ഭൃഗു ആകട്ടെ വിവാഹം കഴിച്ചിരിക്കുന്നത് ദക്ഷപുത്രിയായ കയാതിയെയാണ്. മഹര്ഷി ച്യവനനാകട്ടെ വൈവസ്വതമനുവിന്റെ പുത്രിയായ അരുഷിയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.  ഈ ഉദാഹരണങ്ങൾനോക്കുകയാണെ ഭാരതത്തിലെ പ്രധാനികളായ ഋഷിശ്രേഷ്ഠന്മാരെല്ലാവരും തന്നെ വിവാഹം കഴിച്ചിട്ടുണ്ട് എന്ന് കാണാം

ഋഷിമാര്‍ തന്നെ 7 തരത്തില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്.

മഹര്‍ഷി = വ്യാസന്‍
പരമര്‍ഷി = ഭേലന്‍
ദേവര്‍ഷി = കണ്വന്‍
ബ്രഹ്മര്‍ഷി = വസിഷ്ഠന്‍
ശ്രുതര്‍ഷി = ശുശ്രുതന്‍
രാജര്‍ഷി = വിശ്വാമിത്രന്‍
കരന്‍ദര്‍ഷി = ദൈമിനി

എന്നിവര്‍ യഥാക്രമം 7 തരത്തിലും ഉദാഹരണങ്ങള്‍       കടപ്പാട്

Sunday, June 28, 2020

മരണം

🔱🔥മരണം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ജനിച്ചവർ എല്ലാം മരിക്കണം..!  മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌ ..?  ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! 

വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..!

 സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു. പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു.  ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്.

അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു.  മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു. മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്.  ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും., ഞാൻ ഇനി അധികനാൾ  ഇല്ല എന്ന്,,  ചിലർ അത് തുറന്നു പറയും. ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും. ചിലർ അങ്ങനെ അറിയുമ്പോൾ  ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു.

  
അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച, കേഴ്വി) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു.

വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു. അപ്പോൾ  ഉച്ചാരണ ശേഷി നശിക്കുന്നു. ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു. അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു. സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപ സംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു.

ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു. അപ്പോൾ കണ്ണുകളൾ അടയുന്നു. ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു.

പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു. വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും.  ചില മരണങ്ങളിൽ  മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ  സ്വയം  ഉപസംഹരിക്കപ്പെടുന്നു. അതിനാൽ വേദന അനുഭവപ്പെടുന്നില്ല. വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല.  ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു.  ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു. അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു , ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു.  ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു. 

എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ  ലയിക്കുന്നു.

തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച്  ജീവന്‍റെ  ചുറ്റുമായി  നിലകൊള്ളുന്നു. പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും. പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ  ചൂട്  ഉണ്ടായിരിക്കും.  മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ  ജീവനുണ്ട് മരിച്ചിട്ടില്ല  എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു. 

അനന്തരം ജീവൻ  അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ  ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു. 

ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു.  മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു. അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു.  വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത്. അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു.

ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു. പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്.

ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത്) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു...

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Sunday, June 21, 2020

നാഗത്താൻ പാമ്പ്.

🐍🐍🐍ആലപ്പുഴ ചക്കുളത്തുകാവ് ഒരു വീടിന്റെ മൂന്നാമത്തെ നിലയിൽ നിന്നും പിടിച്ച നാഗത്താൻ പാമ്പ്...!! 🐍
🐍

നാഗത്താൻപാമ്പ്( Ornate flying snake)
 #പറക്കും  #പാമ്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും, കറുപ്പും വരകളും, കുറികളുമൊക്കെ ശരീരത്തുലുള്ള ഒരു പാമ്പാണിത്. മരംകയറി പാമ്പുകളായ ഇവ മുകളിൽനിന്ന് താഴേയ്ക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപർവ്വതനിരകളിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് #അലങ്കാരപ്പാമ്പ് എന്നൊരു പേര് കൂടിയുണ്ട്. 

🐍പറക്കാൻ കഴിവുണ്ട് എന്നതുകൊണ്ട് ഈ പാമ്പിന് ചിലർ ദിവ്യത്വം കല്പ്പിക്കാറുണ്ട്.

🐍നാഗത്താൻ പാമ്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്ത് വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുമ്പലുകളുടെ അരികുകൾ കറുത്തിരിക്കും. അടുത്തടുത്തുള്ള ചെതുമ്പലുകളുടെ കറുത്ത അരികുകൾ തുടർച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാമ്പുകൾക്ക് മുതുകിലെ നടുവരിയിലുള്ള ചെതുമ്പലുകളിൽ മഞ്ഞനിറത്തിലുള്ള പുള്ളികൾ കാണപ്പെടാറുണ്ട്. മരം കയറാൻ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. പാർശ്വഭാഗങ്ങളിലുള്ള ചെതുമ്പലുകൾക്ക് ഓരോ കറുത്ത പുള്ളിയും ചെറിയ വരമ്പും ഉണ്ട്. കറുപ്പുനിറമുള്ള തലയിൽ വിലങ്ങനെ മഞ്ഞയോ പച്ചയോ വരകളും അങ്ങിങ്ങായി പുള്ളികളുമുണ്ട്. വാലിന്റെ അടിയിലെ ചെതുമ്പലുകൾക്ക് കറുത്ത മധ്യരേഖയോ പുള്ളികളോ ഉണ്ടായിരിക്കും. വായിൽ 20-22 പല്ലുകളുണ്ട്. വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യർക്ക് ഹാനികരമല്ല.

🐍തവളകൾ, പല്ലികൾ, ഓന്തുകൾ, ചെറുപക്ഷികൾ, അവയുടെ മുട്ടകൾ, പ്രാണികൾ തുടങ്ങിയവയാണ് നാഗത്താൻ പാമ്പുകളുടെ ഭക്ഷണം. ഇരയെ ജീവനോടെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. ഫെബ്രുവരി-മാർച്ച് മാസങ്ങളാണ് പ്രജനനകാലം. പെൺപാമ്പ് 6 മുതൽ 12 വരെ മുട്ടകൾ ഇടുന്നു.

🐍നേരിയ അളവിൽ വിഷമുണ്ട്.
പക്ഷേ മനുഷ്യ ശരീരത്തിൽ യാതൊരു പ്രശ്നവും ഉണ്ടാക്കാനുള്ള ശേഷിയില്ല വിഷത്തിന്.
ഉയരമുള്ള മരങ്ങളിൽ നിന്നും താഴോട്ട് ചാടി ശരീരം പരത്തിപ്പിടിച്ച് പുളയുമ്പോൾ വായുവിന്റെ ഗതിക്കനുസരിച്ച് കുറച്ചു ദൂരം തെന്നി നീങ്ങാനുള്ള കഴിവുണ്ട്. അതിനാലാണ് പറക്കും പാമ്പ് എന്ന പേര് കിട്ടിയത് .

Tuesday, June 16, 2020

ഗരുഡൻ

ഗരുഡൻ —
ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനം ആയിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷികളുടെ രാജാവും ശക്തിയും ധീരതയുടെയും പ്രതീകമായി ഗരുഡനെ  കാണുന്നു. 
ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, കംബോഡിയ, വിയറ്റ്നാം, മ്യാന്മാർ രാജ്യങ്ങളിൽ നിന്നുള്ള ഗരുഡ ശില്പങ്ങൾ.

കൊടിമരത്തെ മനുഷ്യ ശരീരവുമായി

കൊടിമരത്തെ മനുഷ്യ ശരീരവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ നട്ടെല്ലിൻ്റെ പ്രതീകമാണെന്ന് ക്ഷേത്ര ചൈതന്യ രഹസ്യത്തിൽ വിവരിക്കുന്നു. കൊടിമരത്തിൻ്റെ ചുവട് മൂലാധാരവും മുകൾഭാഗം സഹസ്രാരചക്രവും എന്ന് പറയുന്നു.അതു കൊണ്ടാണ് കൊടിമരത്തിൻ്റെ മുകൾ ഭാഗത്ത് ദേവൻ്റെ വാഹനം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് പറയുന്നു.ദേവ ചൈതന്യം സഹസ്രാര പത്മത്തിൽ നിന്നാണ് ഇറങ്ങി വരുന്നത്.ഈ നട്ടെല്ല് സുഷുമ്നാ നാഡി മാത്രമല്ല ഇഡാ പിംഗളാ നാഡികൾ കൂടിച്ചേർന്നതാണ്. അതുകൊണ്ടാണ് ആലുംമാവും കൊടിമരത്തിൽ കൂട്ടിക്കെട്ടുന്നത് എന്ന് പറയുന്നു. ആലുംമാവും പിംഗളാ നാഡിയേയും ഇഡാ നാഡിയേയും സൂചിപ്പിക്കുന്ന പ്രതീകങ്ങൾ ആണ്.

Sunday, June 14, 2020

ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ

🤔🤔🤔
*ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ*

പണ്ട് ക്രിസ്ത്യാനികൾ ഭാരതവത്കരണം എന്ന പേരിൽ രാജ്യമൊട്ടാകെ ക്രിസ്ത്യൻ സമൂഹത്തെ ഭാരത ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടപ്പോൾ ചില ഹിന്ദു സംഘടനകൾ അതിനെ സ്വാഗതം ചെയ്യുക ഉണ്ടായി.അങ്ങനെ ആണ് ക്രിസ്ത്യാനികൾ കുറി തൊടാനും മറ്റും തുടങ്ങിയത്, അത് വലിയ വാർത്ത ആയിരുന്നു. 
എന്നാൽ ഇതിനെ വിമർശിച്ചു നിത്യ ചൈതന്യ യതി ഒരു ലേഖനം എഴുതി.  അതിൽ കൃത്യമായി അദ്ദേഹം താൻ എന്തുകൊണ്ട് ഇതിനെ വിമർശിക്കുന്ന എന്ന് കൃത്യമായി തുറന്ന് പറഞ്ഞു. 

നിത്യ ചൈതന്യ യതി, അദ്ദേഹം പണ്ട് വത്തിക്കാൻ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ടറിഞ്ഞു മനസിലാക്കാൻ പറ്റിയ കാര്യങ്ങൾ അദ്ദേഹം അതിൽ പറയുന്നു.അവിടെ ഓരോ രാജ്യത്തെ സംസ്കാരവും കലയും ക്രിസ്ത്യൻ മതത്തിൽ തിരുകി കേറ്റാൻ ഓരോ ഡിപ്പാർട്മെന്റ്റ്റും അതിന് അതാത് രാജ്യത്തെ ക്രിസ്ത്യൻ തലവൻന്മാരും നിയോഗികപ്പെട്ടിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അദ്ദേഹം കണ്ടതും അയാളുടെ പേരും മറ്റും ആ ലേഖനത്തിൽ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. 

ഓരോ രാജ്യത്തും അതിലെ ഓരോ പ്രദേശത്തും ഇവരുടെ ഈ മിഷൻ നടപ്പാക്കാനും അതാത് ആളുകളെ നിയോഗിച്ചിട്ടും ഉണ്ട്. അതാത് പ്രദേശത്തെ സംസ്കാരവും കലയും തങ്ങളുടെ ക്രിസ്ത്യൻ രീതിയിൽ മാറ്റുക.ഇങ്ങനെ ചെയ്യുമ്പോൾ ഈ സംസ്കാര കലാ ആചാരങ്ങൾ പിന്തുടരുന്ന ജനവിഭാഗത്തെ വേർതിരിച്ചു അതിര് മനസിലാകാത്തപ്പോൾ ക്രിസ്ത്യൻ മതത്തിലേക്ക് മത പരിവർത്തനം നടത്താൻ എളുപ്പം ആണ്,   ഉദാഹരണത്തിന് ഇന്ന് എല്ലാ പള്ളിയിലും അമ്പലങ്ങളിലെ പോലെ കൊടിമരങ്ങൾ കാണാം. ബൈബിളിൽ എവിടെയെങ്കിലും കൊടിമരത്തെ പറ്റി പറഞ്ഞിട്ടുണ്ടോ?
അതുപോലെ ആണ് ഈ അടുത്ത കാലത്ത് പള്ളികൾ തുടങ്ങിയ തുലാഭാരം തുടങ്ങിയ പുതിയ ആചാരങ്ങൾ എല്ലാം. വിഷുവിനു പള്ളിയിൽ ക്രിസ്തുവിനെ കണികണ്ട് കൈനീട്ടം വാങ്ങുന്നത് വരെ കഴിഞ്ഞ വർഷം പള്ളികളിൽ തുടങ്ങിയിട്ടുമുണ്ട്.

ഇത്തരം നൂറ് കണക്കിന് ആചാരങ്ങൾ മതം മാറ്റാന്നുള്ള മണ്ണൊരുക്കാൻ ഇവർ ഇപ്പോഴേ ചെയ്തു കഴിഞ്ഞു...
ചന്ദനം തൊടുകയോ ഓം ശ്രീ യേശുവേ നമഃ എന്നൊക്കെ പറയുന്നതും എല്ലാ മലമുകളും കുരിശ് നാട്ടുന്നതും ഒക്കെ കണ്ടില്ലെന്ന് വെക്കാം. 

പക്ഷെ.. 

ഇവർ നമ്മുടെ കലകളെയും കൂടി വികലമാക്കി നശിപ്പിക്കാൻ നോക്കുന്നു. 

ഹരിദ്വാറിൽ പോയി യോഗ ആദ്യസിച്ചു ഇന്ന് കുരിശു കൃഷി യേശു യോഗ പള്ളികളിൽ പഠിപ്പിക്കുന്ന ഒരു പള്ളിലച്ചനെ കേരളം മുഴുവൻ അറിയാം. അതുപോലെ ഭരതനാട്യവും കുച്ചിപ്പിടിയും കഥകളിയും സോപാന സംഗീതവും പഠിച്ചെടുത്ത് മത പരിവർത്തനത്തിനു വേണ്ടി  അത് യേശുവിന്റെ രീതിയിൽ മാറ്റി അവതരിപ്പിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. 

ഇനി പറയാൻ പോകുന്നത് കേരളത്തിലെ ആയോധന കല ആയ കളരിയെ യേശു കളരി ആക്കാൻ ഇപ്പൊ നടക്കുന്ന പ്രവർത്തനത്തെ പറ്റി ആണ്.സാമൂഹിക മാധ്യമങ്ങളിലെ കളരിപ്പയറ്റിന്റെ ഗ്രുപ്പിൽ ആക്റ്റീവ് ആയ കണ്ടാൽ പുറത്ത് വലിയ പുരോഗമനവാദിയായ ഒരു ക്രിസ്ത്യൻ ആക്ടിവിസ്റ് (പേരെടുത്തു പറയുന്നില്ല) ആണ് ഇതിന്റെ പിന്നിൽ. 
കേരളം മുഴുവൻ സഞ്ചരിച്ച് കളരിപ്പയറ്റ് പഠിച്ചെടുത്തു അത് യേശു കളരിപയറ്റ് ആയി അവതരിപ്പിക്കുക എന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം.കളരിയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പുച്ഛിച്ചു പോസ്റ്റ്‌ ഇടുകയും കളരിയിലെ ഹൈന്ദവം ആയ എല്ലാത്തിനെയും എടുത്തു കളയണം എന്ന് നിരന്തരം വാദിക്കുകയും ചെയ്യുന്ന ഇയാൾ ഒരു കളരി ഗുരുക്കളോ കളരി കൃത്യമായി ആഭ്യസിച്ച വ്യക്തി അല്ലാതിരുന്നിട്ട് കൂടി കളരിപയറ്റ് മത്സരങ്ങളിൽ ജഡ്ജ് ആയും ഇപ്പോൾ ചിലർ കൊണ്ടുവരുന്നുണ്ട്. 
കളരിയുടെ എല്ലാ സംബ്രതായക രീതികളും എടുത്ത് കളഞ്ഞ് ഒരു boxing രീതിയിൽ ആക്കണം എന്നും ഒക്കെ നിരന്തരം വാദിക്കുന്ന ഇയാള് കളരിയിലെ പൂത്തറ മാറ്റി യേശുവിന്റെ പ്രതിമ കൊണ്ട് വെച്ചാൽ സന്തോഷവാനാകും. മുകളിൽ പറഞ്ഞത് ഇവർ ഈ കലകൾ പഠിച്ചെടുക്കുകയും ഇവർക്കു അതിന് പുറത്തു നിന്ന് കിട്ടുന്ന പിന്തുണയേയും പറ്റി ആണ്. 
പള്ളികൾ കേന്ദ്രികരിച്ചു ഏതാനും നാളുകൾ കഴിഞ്ഞാൽ അച്ചന്മാരും കന്യാസ്ത്രീകളും യേശു കളരിപ്പയറ്റ് തുടങ്ങുന്ന കാലം വിദൂരമല്ല. 

അറബി, മരുഭൂമിയിൽ മലന്നു കിടന്ന് ആലോചിച്ചു ഉണ്ടാക്കിയതോ മറ്റോ ഒന്നും അല്ലലോ ഇത്. 
ഇതിന് ഒരു തത്ത്വശാസ്ത്രം ഉണ്ട്. 
അത് ഭാരതീയം ആണ്.
മതേതരത്തം പറഞ്ഞ് അത് എടുത്ത് മാറ്റിയാൽ ഇത് നശിക്കും.അതാണ് ഇതിന്റെ ശാസ്ത്രം.ജീവവായു.  സ്വന്തം യുക്തിക്കു നിരക്കാത്തത് ആണേൽ സ്വന്തമായി യുക്തി പ്രയോഗിച്ചു ഒരു ആയോധന കല ഉണ്ടാക്കട്ടെ.അല്ലെങ്കിൽ ഇവരെ ഒക്കെ പേര് വരുന്ന നാട്ടിൽ പോയ്‌ പഠിക്കട്ടെ, അവിടെ വയറു കുലുക്കുന്ന കല അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ.

നമ്മുടെ സംസ്കാരത്തെയും കലകളെയും സംരക്ഷിക്കാൻ ഋഷികൾ പറഞ്ഞത് പോലെ ഒന്നേ പറയാൻ ഉള്ളൂ 

Copied 

*"പാത്രം അറിഞ്ഞു മാത്രം വിദ്യ പകരുക "*