Sunday, December 1, 2019

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

*🔱🔥മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮

ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും  ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.

തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.

ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ്‌ കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.

ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)



പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്‌. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭാരതത്തിലെ മഹർഷിമാർ*

💠🌀💠🌀💠🌀💠🌀💠


*ഭാരതത്തിലെ മഹർഷിമാർ*
🔅🔅🔅🔅🔅🔅🔅🔅🔅
    

    
                      (21)



           പ്രചേതാക്കൾ അഥവാ തപോനിധികളുടെ ഭാര്യയായ വാർഷി  ( മാരിഷ)യുടെ പിതാവായിരുന്നു കണ്ഡു മഹർഷി.  മാരിഷ പിറവിയെടുത്തത് വൃഷങ്ങളിൽ നിന്നത്രെ. 

        ഗോമതീനദീതീരത്ത് തപസ്സനുഷ്ഠിച്ച കണ്ഡുവിൻറ തപസ്സിളക്കാൻ പ്രമ്ലോച എന്ന അപ്സരസ്സിനെ നിയോഗിച്ചു ദേവേന്ദ്രൻ. പ്രമ്ലോച കണ്ഡുവിൻറെ പത്നിയായി. മന്ദരപർവ്വതത്തിൻറെ അടിവാരത്ത് രമിച്ചു കഴിഞ്ഞു. ഓരോ നൂറു വർഷം കഴിയുമ്പോഴും താൻ പോകട്ടെയെന്ന് ചോദിക്കുന്ന പ്രമ്ലോചയോട് ഇത്തിരിക്കൂടിയെന്ന് പറഞ്ഞു മഹർഷി തടഞ്ഞു.  

        എന്തുകൊണ്ടോ ഒരു നാൾ കണ്ഡു മഹർഷി പർണ്ണാശ്രമം വിട്ടു പുറത്തു വന്നു. സായാഹ്ന രശ്മികൾ കണ്ണിലേക്കു പതിക്കവേ സന്ധ്യവന്ദനത്തിന് സമയമായി എന്ന് ബോധോദയം വന്നു.  അത് കേട്ട് പ്രമ്ലോച പറഞ്ഞു എത്രയോ സംവത്സരങ്ങളിലെ ഉദയവും അസ്തമയവും കഴിഞ്ഞു പോയി. അപ്പോൾ മുനി പറഞ്ഞു ഇന്ന് പ്രഭാതത്തിന് നീ ആശ്രമത്തിലേയ്ക്ക് വന്നു.  ഇപ്പോഴിതാ സന്ധ്യയായി.  അപ്പോൾ പ്രമ്ലോച പറഞ്ഞു താൻ വന്നിട്ട് ഇന്നേയ്ക്ക് തൊളളായിരത്തേഴു വർഷവും ആറുമാസവും മൂന്നു പകലുമായി എന്ന്.  ഇത്രയും കാലം മഹർഷിക്ക് ഒരു പകലായിയാണ് തോന്നിയത്.  അതുകേട്ട് കോപത്താൽ മഹർഷി പോ... പോ.... എന്ന് ആക്രോശിച്ചു. മഹർഷിയുടെ കോപതാപമേറ്റ് അവളുടെ ഉടലാകെ വിയർപ്പണിഞ്ഞു. ആകാശത്തിലേക്ക് പറന്നുയർന്ന അവളുടെ വിയർപ്പുകണങ്ങൾ മരങ്ങളിലെ തളിരിലകൾ ഒപ്പിയെടുത്തു.  അളവിൽ ആധാനം ചെയ്യപ്പെട്ടിരുന്ന ഗർഭമായിരുന്നു വിയർപ്പുകണങ്ങളായി വൃക്ഷപല്ലവത്തിൽ പതിച്ചത്. തളിരുകൾ ഏറ്റുവാങ്ങിയ സ്വേതകണങ്ങൾ കാറ്റു വീശവേ ഒന്നുചേർന്ന് നിലാവിൽ തിളങ്ങുന്ന സുന്ദരീശില്പമായി . അവളാണ് മാരിഷ. 

        കണ്ഡുമഹർഷിയുടെ ഒരു പുത്രൻ,  പതിനാറാം വയസ്സിൽ ഒരു വനത്തിലകപ്പെട്ടു മരിക്കുകയും, മഹർഷി ആ വനപ്രദേശത്തെ ശപിച്ചു മരുഭൂമിയാക്കി. 


            കടപ്പാട് 


   💠🌀💠🌀💠🌀💠🌀💠

സഹസ്രദളപദ്മം

സഹസ്രദളപദ്മം എന്നു  കേട്ടിട്ടല്ലേ  ഉള്ളൂ...  ദാ  കണ്ടോളു..  ശബരിമലയിൽ  നിന്നും....

Tuesday, November 19, 2019

വൈമാനിക സാങ്കേതികവിദ്യ

*🔱🔥വൈമാനിക സാങ്കേതികവിദ്യ🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ആയിരത്താണ്ടുകള്‍ക്കു മുമ്പു തന്നെ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവെച്ച കണ്ണുകളായിരുന്നു ഭാരതീയ ഋഷിവര്യന്മാരുടേത്

പൗരാണിക ഭാരതത്തിന് വൈമാനിക സാങ്കേതികവിദ്യ അറിയാമായിരുന്നു എന്നു പറയുമ്പോഴേക്ക്, അതു ”തറവാടിത്തഘോഷണം” മാത്രമെന്ന് ഒരു പത്രം മുഖപ്രസംഗമെഴുതുന്നു;  ഏതു വേദത്തില്‍ എവിടെയാണ് വിമാനം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുള്ളതെന്നു ചോദിക്കുന്നു,

പത്രാധിപരായാലും പണ്ഡിതനായ എഴുത്തുകാരനായാലും മനുഷ്യരാണ്. അവര്‍ക്കായാലും എനിക്കായാലും അറിവിന്നു പരിമിതിയുണ്ട്. പക്ഷേ, പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവര്‍ക്ക് ഈ പരിമിതി കുറേയൊക്കെ മറികടക്കാനാവും.

ഈ വിഷയത്തില്‍ അവര്‍ക്കറിയാത്ത, അല്ലെങ്കില്‍ അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ചിലത് വായിക്കാനും മനനം ചെയ്ത് നിഗമനങ്ങളില്‍ എത്താനും കഴിഞ്ഞിട്ടുണ്ട്. വിമാന നിര്‍മാണ ശാസ്ത്രമോ വിമാന നിര്‍മാണശാലകളോ ഭാരതത്തില്‍ പണ്ട് ഉണ്ടായിരുന്നു എന്നതിന് തൊട്ടു കാണിക്കാവുന്ന തെളിവുകളില്ല എന്നത് ശരി. പക്ഷേ, പുരാണങ്ങളില്‍ ആവര്‍ത്തിച്ചു വിമാന പ്രസ്താവനകള്‍ കാണുന്നു. 10,000 വര്‍ഷത്തോളം പഴക്കമുള്ളതായി സങ്കല്പിക്കപ്പെടുന്ന വേദം തന്നെ വിമാനപ്പറക്കലിന്നു ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു.

വിമാന ഏഷ ദിവോ മധ്യ ആസ്‌തേ
ആപപ്രിവാന്‍ രോദസീ അന്തരീക്ഷം
(തൈത്തിരീയസംഹിത 4.6.3.10)

ആകാശത്തിലെ ഈ വിമാനമുണ്ടല്ലോ അത് ആകാശത്തിലും അന്തരീക്ഷത്തിലുമായി ചരിച്ചുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.

❓ ഇത് ഒരു ഭാവനയായി കരുതിക്കൂടേ? വിമാന നിര്‍മിതിയെക്കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പരാമര്‍ശം ഉണ്ടോ.

ഹനോക്കാം.
മയഃപരപുരഞ്ജയഃ
പുരം നിര്‍മായ ശാല്വായ
പ്രാഭാത് സൗഭമയസ്മയം (ഭാഗവതം-10.76.8)

ഭാഗവതത്തില്‍ പറയുന്നു: അസുര ശില്‍പിയായ മയന്‍ പുതിയ ഒരു യുദ്ധവിമാനം നിര്‍മ്മിച്ച് ശാല്വന് കൊടുത്തു. സൗഭം എന്ന ആ വിമാനം നിര്‍മിച്ചത് നേരിയ ഇരുമ്പുപാളികള്‍ ഉപയോഗിച്ചായിരുന്നു (അയസ്മയം സൗഭം)

ക്വചിദ് ഭൂമൗ ക്വചിദ് വ്യോമ്‌നി
ഗിരിമൂര്‍ധ്‌നി ജലേ ക്വചിദ്
അലാതചക്രവത്  ഭ്രാമ്യത്
സൗഭം തദ് ദുരവസ്ഥിതം (ഭാഗവതം 10.76.22)

ആ സൗഭം മന്നിലും വാനില്‍ ശൈലമൂര്‍ധാവില്‍ നീരിലും ചുഴറ്റും തീക്കൊള്ളിപോലെ കാണായ് സര്‍വത്ര സര്‍വദാ.
(തിരുമുമ്പിന്റെ പരിഭാഷ)

ഇത് ശ്രീമഹാഭാഗവതത്തില്‍ നിന്ന്. അതില്‍ത്തന്നെ മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്, മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നുവീണകാര്യം. മിഥ്യാവിമാനം ആകാശത്തുനിന്ന് തകര്‍ന്നു വീഴുകയില്ലല്ലോ.
സംസ്‌കൃതത്തില്‍ എഴുതപ്പെട്ടിട്ടുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ ഉണ്ട്. ഭരദ്വാജന്റെ യന്ത്രസര്‍വസ്വം എന്ന കൃതിയില്‍, വൈമാനിക പ്രകരണം എന്ന ഒരു ഉപവിഭാഗമുണ്ട്.

അതില്‍
👉 നാരായണന്റെ വിമാനചന്ദ്രിക
👉 ശൗനകന്റെ വ്യോമയാനതന്ത്രം
👉 ഗര്‍ഗന്റെ  യന്ത്രകല്‍പ്പം
👉 വാചസ്പതിയുടെ യാനബിന്ദു
👉 ചാക്രായണിയുടെ ഖേടയാന പ്രദീപിക (ഖേ അടതി ഇതി ഖേട:- ഖം ആകാശം, ആകാശത്തില്‍ ചരിക്കുന്നത് ഖേടം)
👉 ധൃണ്ഡീനാഥന്റെ വ്യോമയാനാര്‍ക്കപ്രകാശം

എന്നീ ഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നു. ഇതെല്ലാം വിമാനത്തെപ്പറ്റിയാണ്. ഈ വൈമാനികപ്രകരണം ബൃഹദ്വിമാനശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി ഇതെല്ലാം ഇംഗ്ലീഷില്‍ വായിച്ചാലേ ബോധ്യപ്പെടൂ എന്നുള്ളവര്‍ക്കുവേണ്ടി ജ്യോത്സ്യന്‍ എന്ന പണ്ഡിതന്‍ ഇംഗ്ലീഷിലാക്കിയിട്ടുമുണ്ട്. ഇത് വിപണിയില്‍ ലഭ്യമാണ്.

ഇന്ന് നാം ജെറ്റ് വിമാനം എന്ന പറയുന്നതിനെ അനുസ്മരിപ്പിക്കുന്നു, ”വൈമാനിക നിപാതേന വഹ്നിലേഖാങ്കിതം ക്വചിദ്”
എന്ന യോഗവാസിഷ്ഠത്തിലെ പ്രയോഗം (3-24-46) ശക്തമായ കാറ്റുണ്ടാക്കി ചിറകിനു കീഴില്‍ മര്‍ദ്ദം പ്രയോഗിച്ച് ആകാശയാനം സാധ്യമാക്കുന്ന രീതിയെയല്ലേ, യോഗവാസിഷ്ഠത്തില്‍ പറയുന്ന” വാതസ്‌കന്ധമഹാവേഗവഹദ് വൈമാനികപ്രജം” (3-24-28) എന്ന് പരാമര്‍ശിക്കുന്നത്?

അപ്പോള്‍ വിമാനശില്പിയെക്കുറിച്ച് പറഞ്ഞു. വിമാനത്തിന്റെ നിര്‍വചനം പറഞ്ഞു. വിവിധയിനം വിമാനങ്ങളെക്കുറിച്ചു പറഞ്ഞു, പറക്കുന്ന രീതിയെക്കുറിച്ചും പറഞ്ഞു. ഇത്രയൊക്കെ നമ്മുടെ പ്രാചീനകാലത്തെ സംസ്‌കൃതശാസ്ത്ര കൃതികളിലുണ്ടെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍, ഇതെല്ലാം ഭാവനയാണ് എന്നു കരുതണമെങ്കില്‍…. ”അവര്‍ക്കേഷ ബദ്ധാഞ്ജലി” എന്നേ മറുപടിയുള്ളൂ.

❓ യന്ത്രസര്‍വസ്വം രചിച്ച ഭരദ്വാജമഹര്‍ഷിയുടെ കാലവും ദേശവും.

ഭാരതത്തിലെ മഹാശാസ്ത്രജ്ഞനാണ് ഭരദ്വാജന്‍. ഗംഗാ യമുനാ സംഗമ പ്രദേശത്ത് അംഗിരസ്സിന്റെ പുത്രനായി ഭരദ്വാജന്‍ ജനിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന്‍ വനവാസകാലത്ത് ഭരദ്വാജാശ്രമത്തില്‍ ചെന്നതായി പറയുന്നുണ്ട്. ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ (ഏകോദരനല്ലാത്ത) സഹോദരനാണ്. 3000 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഭരദ്വാജന്റെ കാലം എന്നു കരുതാം. മഹാഭാരതത്തില്‍, ”ധനുര്‍വേദം ഭരദ്വാജോ” എന്നു കാണുന്നു. അപ്പോള്‍ വ്യാസനും മുമ്പാണ് എന്ന് കരുതണമല്ലോ.

❓ ഭരദ്വാജന്റെ വൈമാനികപ്രകരണത്തില്‍ പരാമര്‍ശിച്ച കൃതികളെക്കുറിച്ചു പറഞ്ഞുവല്ലോ. വേറേ പൂര്‍വഗ്രന്ഥങ്ങള്‍ ഇതു സംബന്ധിച്ച് ഉണ്ടായിരുന്നുവോ.

ഉണ്ടല്ലോ. ഭരദ്വാജന്‍ ഉദ്ധരിച്ച ചില പേരുകള്‍ പറയാം.
👉 ബോധായനന്റെ - ധാതുസര്‍വസ്വം
👉 ലല്ലന്റെ - യന്ത്രകല്പതര
👉 അഗസ്ത്യന്റെ - ശക്തിസൂത്രം
👉 വസിഷ്ഠന്റെ - പ്രപഞ്ചലഹരി
👉 ശാകടായനന്റെ - വായുതത്വപ്രകരണം, ലോഹതന്ത്രം,
👉 വാല്മീകിയുടെ - വാല്മീകിഗണിതം
👉 ശൗനകന്റെ - ശൗനകീയം
👉 ഭരദ്വാജന്റെ - അംശുബോധിനിയും,  ആകാശതന്ത്രവും
ഇതെല്ലാം ശാസ്ത്രഗ്രന്ഥങ്ങളത്രേ.
ഇനി ഗ്രന്ഥകര്‍ത്താക്കളുടെ പേരറിയാത്തവ.
👉 ദര്‍പ്പണശാസ്ത്രം
👉 ലോഹസര്‍വസ്വം
👉 മണിപ്രകരണം
👉 യന്ത്രപ്രകരണം
👉 ശക്തിസര്‍വസ്വം
👉 നാളികാനിര്‍ണയം
👉 ഗതിനിര്‍ണയാധ്യായം
👉 മൂഷകല്പം (മൂഷം-മൂശ)
👉 കുണ്ഡനിര്‍ണയം
എന്നിങ്ങനെ അനേകമുണ്ട് ഈ വിഭാഗത്തില്‍. ശ്രദ്ധിക്കുക: ഇവയെല്ലാം വിമാനനിര്‍മ്മാണത്തിന്റെ ഓരോ വശങ്ങളെ സൂചിപ്പിക്കുന്നു.

ലോഹം, നാളിക, മൂഷ, കുണ്ഡം എന്നെല്ലാം പറയുന്നത് വര്‍ക്ക്‌ഷോപ്പിലെ സാധനങ്ങളോ വിഭാഗങ്ങളോ ആണ്.

❓ ഭരദ്വാജന്റേതല്ലാത്ത കൂടുതല്‍ ആധുനികമായ വിമാനവിഷയക ഗ്രന്ഥങ്ങള്‍ ഉണ്ടോ, അവയെപ്പറ്റി.

ഉവ്വ്. ഭോജദേവന്റെ സമരാങ്ഗണ സൂത്രധാരം ഏറെ പില്‍ക്കാലത്തുണ്ടായ കൃതിയാണ്. വിവിധയിനം വിമാനങ്ങളെക്കുറിച്ച് ഭോജദേവന്‍ വിശദീകരിക്കുന്നുണ്ട്:

വൈരാജം ചതുരശ്രം സ്യാദ്
വൃത്തം കൈലാസ സംജ്ഞിതം
ചതുരശ്രായതാകാരം
വിമാനം പുഷ്പകം ഭവേത്
വൃത്തായതം ച മണികം
അഷ്ട്രാശ്രീഃ സ്യാത് ത്രിവിഷ്ടപം
ഭോജദേവന് 2000 മീറ്റര്‍ ഉയരത്തില്‍ പറക്കാവുന്ന ഒരു വിമാനമുണ്ടായിരുന്നുവത്രേ. വേദി തിര്യക്‌ഛേദ സമചതുരമെങ്കില്‍ വിമാനം വൈരാജം, വൃത്തമെങ്കില്‍ കൈലാസം, ആയതചതുരശ്രമെങ്കില്‍ പുഷ്പകം, ആയതവൃത്തമെങ്കില്‍ മണികം, അഷ്ടകോണാകൃതിയെങ്കില്‍ ത്രിവിഷ്ടപം.

ഇത്രയും വിശദമായി വിമാനങ്ങളുടെ തര-നാമഭേദങ്ങള്‍ വ്യക്തമാക്കണമെങ്കില്‍ അന്ന് അവ പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ടാവണമെന്നറിയാന്‍ സാമാന്യബോധം മാത്രം മതി.

👉 വൈരാജം ബ്രഹ്മാവിന്റെയും
👉 കൈലാസം ശിവന്റെയും
👉 പുഷ്പകം കുബേരന്റെയും
👉 മണികം വരുണന്റെയും
വിമാനങ്ങളത്രേ. ഇവയില്‍ പുഷ്പകം നമുക്കൊക്കെ സുപരിചിതമായിരിക്കും. കുബേരന്റെ പക്കല്‍നിന്നു രാവണന്‍ ബലം പ്രയോഗിച്ചു തട്ടിയെടുത്ത് ലങ്കയില്‍ കൊണ്ടുവന്ന വിമാനം രാവണവധാനന്തരം ലങ്കയില്‍ നിന്നു അയോധ്യയിലേക്ക് ശ്രീരാമനും സംഘവും പുഷ്പകവിമാനത്തിലാണ് പോന്നത്. അതിനുശേഷം പുഷ്പകം കുബേരന്നു തിരിച്ചയച്ചുകൊടുക്കുകയും ചെയ്തു.

❓ ഏതു കാലം മുതലാണ് വിമാനത്തിന്റെ ഉപയോഗം എന്നു പറയാമോ.

ഭാരതീയകാലഗണന അനുസരിച്ച് നാലു യുഗങ്ങളാണുള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കൃതയുഗത്തില്‍ വിമാനങ്ങളുണ്ടായിരുന്നില്ല. അന്നതിന്റെ ആവശ്യവുമില്ല എന്ന് മനസ്സിലാക്കുക. അന്നു ജീവിച്ചിരുന്നവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് ഉദ്ദേശിച്ച സമയത്ത് എത്താന്‍ സാധിക്കുമായിരുന്നുവത്രേ. പിന്നെ രാമായണകാലം. ത്രേതായുഗം. അക്കാലത്ത് വിമാനങ്ങളുണ്ടായിരുന്നു.

പുഷ്പകം എന്ന വിമാനത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ദ്വാപരയുഗത്തിലെ വിമാനങ്ങളെപ്പറ്റി ഭാരതത്തില്‍ നിന്ന് മനസ്സിലാക്കാം. കലിയുഗത്തില്‍ കൃതകവിമാനങ്ങളാണ് ഉള്ളതെന്നു പറയുന്നു. അവ 25 തരമുണ്ട്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങളെപ്പറ്റി ബൃഹദ്വിമാന ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതൊക്കെ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

❓ ശാസ്ത്രത്തിന്റെ ഇതരമേഖലകളില്‍ ഭാരതത്തിനുണ്ടായിരുന്ന വിജ്ഞാനത്തെപ്പറ്റി.

വിമാന കാര്യത്തില്‍ മാത്രമല്ല പ്രപഞ്ചവിജ്ഞാനത്തിന്റെ സകലമേഖലകളെക്കുറിച്ചും ഋഷിവര്യന്മാര്‍ പഠനം നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി ഋഗ്വേദം, ഭാഗവതം, ആര്യഭടീയം എന്നീ കൃതികളില്‍ പ്രസ്താവമുണ്ട്. യഥാക്രമം, 10,000 ബിസി, 3200 ബിസി, 498 എഡി കാലം. എന്നാലും 16-ാം നൂറ്റാണ്ടില്‍ ജീവിച്ച  മഗല്ലന്‍ ഭൂമി ഉരുണ്ടതാണ് എന്ന കണ്ടുപിടുത്തത്തിന്റെ പിതൃത്വം, നാം നല്‍കുന്നു. വേദകാലം മുതല്‍ക്ക് ഇങ്ങോട്ട് ഭാരതം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സംഗതി ആണിതെന്ന് ഓര്‍ക്കുക.

ഇനി നോക്കുക: ഭൂമിയുടെ ചരിവ്. ഭാപക്രമോ ഗ്രഹാംശഃ എന്ന് ആര്യഭടന്‍. (എ.ഡി 498) ആര്യഭടീയ അക്ഷരസംഖ്യാക്രമമനുസരിച്ച് ഭ=24. സൂര്യന്റെയും ഗ്രഹങ്ങളുടെയും അപക്രമം 240 എന്നര്‍ത്ഥം. ഭൂമിയുടെ അക്ഷച്ചെരിവ് മൂലമാണ് ഈ അപക്രമം എന്നതിനാല്‍ അക്ഷച്ചെരിവിന്റെയും അളവാണ് 240

ഇതു തന്നെ ബിസി 2000ല്‍ സൂര്യസിദ്ധാന്തത്തില്‍ സൂര്യന്‍ എന്ന പണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭ മണ്ഡലാത് പഞ്ചദശേ ഭാഗേദേവളഥവാളസുരേ ഉപരിഷ്ടാദ് വ്രജത്യര്‍ക്കഃ
ഭ മണ്ഡലം     = 3600
പഞ്ചദശാ    = 15

ഭ മണ്ഡലാദ് പഞ്ചദശേ ഭാഗേ =  =240
ഇതൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതല്ലേ?

ഭൂമിയുടെ വ്യാസാര്‍ധം 3937 മൈല്‍ (അന്നത്തെ ഭാഷയില്‍ ഇന്ന് 525 യോജന. 1 യോജന = മൈല്‍) ആണെന്നും ആര്യഭന്‍ രേഖപ്പെടുത്തുന്നു. ആധുനികശാസ്ത്രം പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം പറയുന്നു. ഭൂമിയുടെ വ്യാസാര്‍ധം 3960 മൈല്‍ ആണെന്ന്. 23 മൈലാണ് പ്രാചീന ഭാരതത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും കണ്ടെത്തലില്‍ വരുന്ന വ്യത്യാസം. ഇതില്‍ത്തന്നെ ഏതാണ് തെറ്റ്, ഏതാണ് ശരി എന്ന് ഇനിയും അറിയാനിരിക്കുന്നതല്ലേയുള്ളൂ. (യോജന എന്നത് ഭാരതീയമായ അളവാണ്. ഇതിന്റെ തുല്യമായി 5 നാഴിക മുതല്‍ 10 നാഴിക വരെ കണക്കാക്കാവുന്നതാണെന്ന് ജ്യോതിശ്ശാസ്ത്ര പണ്ഡിതനായ കെ.വി. ശര്‍മ്മ പറയുന്നു)

❓ ശാസ്ത്രരംഗത്തെ മറ്റു കണ്ടെത്തലുകളെക്കുറിച്ചുള്ള അഭിപ്രായം.

ആധ്യാത്മികതലത്തില്‍ എന്നതുപോലെ ഭൗതികവിജ്ഞാന മേഖലയിലും പ്രാചീന ഭാരതത്തിലെ ഋഷിമാര്‍ നമുക്കിന്നു സങ്കല്പിക്കാവുന്നതില്‍ എത്രയോ എത്രയോ ദൂരം മുന്നോട്ടു പോയിരുന്നു എന്നതിന് രേഖപ്പെടുത്തപ്പെട്ട തെളിവുകളുണ്ട്. സംസ്‌കൃതത്തിലായതുകൊണ്ട്, നാം അതൊന്നും അറിയാതെപോകുന്നു. ജ്യോതിഷം, ഗണിതം, പ്രപഞ്ചവിജ്ഞാനം, രസതന്ത്രം, ഊര്‍ജതന്ത്രം, സസ്യജ്ഞാനം, വൈദ്യം, ആര്‍ഥ-ന്യായശാസ്ത്രങ്ങള്‍, വാസ്തുവിദ്യ എന്നു തുടങ്ങി ഇന്നു അറിയപ്പെടുന്ന ശാസ്ത്രശാഖകളെക്കുറിച്ചെല്ലാം ആഴത്തിലുള്ള അറിവ് ഭാരതീയര്‍ പണ്ടുകാലത്ത് ആര്‍ജിച്ചിരുന്നു. വിദ്യാലയങ്ങളില്‍ ഇന്ന് ബൗധായനസിദ്ധാന്തത്തെ പഠിപ്പിക്കുന്നത്

പൈതഗോറസ്തിയം എന്നാണ്. സൂര്യകേന്ദ്രതത്വം വ്യാസന്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പക്ഷേ, അത് കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തമായി ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നു. കോപ്പര്‍നിക്കസ്സിന്നാണെങ്കില്‍ രണ്ടുതെറ്റുകള്‍ പറ്റിയിട്ടുണ്ട്. വ്യാസന്റേത് കിറുകൃത്യമായ കണക്കുമാണ്. വ്യാസന്‍ എത്തിയിടത്തൊന്നും കോപ്പര്‍നിക്കസ്സ് എത്തിയിട്ടില്ല എന്നു കൂടി പറയേണ്ടതുണ്ട്. മാത്രമല്ല, ആള്‍ജിബ്രയും പൈത്തഗോറസ് സിദ്ധാന്തവും ഭാരതത്തിലാണ് ഉദ്ഭവിച്ചതെന്ന് അറിവുള്ള പണ്ഡിതന്മാര്‍ പറയുമ്പോള്‍, ഒരന്വേഷണം നടത്താനുള്ള സന്നദ്ധതപോലും  പ്രകടിപ്പിക്കാതെ നമ്മുടെ നാട്ടിലെ ഉത്തരവാദപ്പെട്ട ആളുകള്‍ അത്തരം പ്രസ്താവനകളെ പുച്ഛിക്കാനും പരിഹസിക്കാനും രംഗത്തെത്തുന്നു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, November 11, 2019

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും
അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.

നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.

രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.

രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും  ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.

ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.

രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വര്‌ണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.
🙏🌹🌺🌸💐🌹🙏

Wednesday, November 6, 2019

പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം

*പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം..*

പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 11-ാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത് ...

തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.

ബാണാസുരന്റെ കോട്ടയില്‍ പാറാവു നില്‍ക്കേണ്ടി വന്ന ശിവന്‍ അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്‍ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്‍ നിന്ന് അറിയാന്‍ കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്‍ ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം ...

ഈ ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്‍ മാത്രമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ശിവക്ഷേത്രത്തില്‍ ഒരു കാലത്ത് ഓത്തൂട്ട് വരെ നടന്നിരുന്നതായി ചരിത്രം പറയുന്നു. ശിവരാത്രി ദിനത്തില്‍ ഇവിടുത്തെ തീര്‍ത്ഥക്കുളം നിറഞ്ഞ് കിഴക്കോട്ട് ഒഴുകിയിരുന്നതായി പറയപ്പെടുന്നു. രാജാക്കന്മാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രം കാലാന്തരത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലായി.

തൃശൂർ പാലക്കാട്ട് റൂട്ടിൽ തൃശൂരിൽ നിന്നും 12 കിലോമീറ്റർ ദൂരെ വടക്കുകിഴക്കുമാറി മുടിക്കോട്ട് ജംഗ്ഷനടുത്താണീ ക്ഷേത്രം...

ഓം നമഃ ശിവായ

ത്രിപുരസുന്ദരി അഷ്ടകം

*⚜ത്രിപുരസുന്ദരി അഷ്ടകം⚜*
🎀♾♾♾♾❣♾♾♾♾🎀

കദംബവന ചാരിണിം മുനി കദംബ കാദംബിനിം
നിതംബ ജിത്ത ഭൂധരാം സുരനിതംബിനീ സേവിതാം
നവാംബുരൂഹ ലോചനാ മഭി നവാംബുധ ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കദംബവന വാസിനീം കനകവല്ലീ ധാരിണീം
മഹാര്‍ഹ മണിഹാരിണീം മുഖസമുല്ല സദ്വാരിണീം
ദയാവിഭവ കാരിണീം ദയിതാ പാര്‍ശ്വ സഞ്ചാരിണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കദംബവന ശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിത ശൈലയാ ഗുരുകൃപാലസദ്വൈലയാ
മദാരുണ കപോലയാ മധുരഗീത വാചാലയാ
കയാപി ഘന നിലയാ കവചിതാ വയം ലീലയാ


കദംബവന മധ്യഗാം കനക മണ്ഡലോപസ്ഥിതാം
ഷഡംബുരുഹ വാസിനീം സതതസിദ്ധ സൌദാമിനീം
വിഡംബിത ജപാരുചീം വികച്ച ചന്ദ്രചൂഡാമണീം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


കുചാഞ്ചിത വിപഞ്ചികാം കുടില കുന്തളാലംകൃതാം
കുശേശായ നിവാസിനീം കുടില ചിത്ത വിദ്വേഷിണീം
മദാരുണ വിലോചനാം മനസിജാരി സമ്മോഹിനീം
മതംഗ മുനി കന്യകാം മധുര ഭാഷിണീമാശ്രയെ


സ്മരേത് പ്രഥമ പുഷ്പിണീം രുധിര ബിന്ദു നീലാംബരാം
ഗൃഹീത മധുപാത്രികാം മദ വിഘൂര്‍ണ്ണ നേത്രാഞ്ചലാം
ഘനസ്തനഭരോന്നതാം ഗളികചൂളികാം ശ്യാമളാം
ത്രിലോചന കുടുംബിനീം ത്രിപുരസുന്ദരീമാശ്രയെ


സകുങ്കുമ വിലേപനമാളിക ചുംബികസ്തൂരികാം
സമന്ദഹസിതെക്ഷണാം സശരചാപപാശാങ്കുശാം
അശേഷ ജനമോഹിനീ മരുണ മാല്യഭൂഷാംബരാം
ജപാ കുസുമ ഭാസുരാം ജപവിധൌസ്മരാമ്യംബികാം


പുരന്ദര പുരന്ധ്രികാ ചികുര ബന്ധ സൈരന്ധ്രികാം
പിതാമഹ പതിവ്രതം പടുപടീരചർചാരതാം
മുകുന്ദ രമണീ മണി ലസദലം ക്രിയാകാരിണീം
ഭജാമി ഭുവനാംബികാം സ്മരവധൂധികാചേടികാം

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്

*🔱🔥കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത്🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുകാണ് തുടയ്ക്കേണ്ടത് ...കാരണം നമ്മുടെ ശരീരത്തില്‍ എപ്പോഴും രണ്ടു അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂതേവിയും. നാം കുളിക്കാനായി ശിരസ്സില്‍ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂതേവിയും ശരീരത്തില്‍ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മില്‍ യുദ്ധം നടത്തികൊണ്ടിരിക്കും. ശരീരത്തില്‍ തിരികെ ആര് ആദ്യം കയറണം എന്നതിന് വേണ്ടിയാണത്. ശരീരത്തില്‍ എതുഭാഗമാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂതേവി പ്രവേശിക്കും. കാരണം യുദ്ധത്തില്‍ ജയിക്കുന്നത് ആദ്യം മൂതേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാല്‍ മൂതേവി അവിടെ കയറുകയും രണ്ടാമത് മുഖം തുടക്കേണ്ടി വരുമ്പോള്‍ ശ്രീദേവി മുഖത്തു പ്രവേശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണ് തുടച്ചതെങ്കില്‍ മൂതേവി കയറിയ മുഖത്തോടെയാവും ജീവിക്കേണ്ടിവരിക. അതായത് അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ! അതുകൊണ്ടാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം മുതുകു തുടയ്ക്കണമെന്നൊരുപദേശം പിന്‍തലമുറയ്ക്ക് നല്‍കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചതും.

ഇതുകേട്ട് അന്ധവിശ്വാസമെന്ന് തോന്നാം പക്ഷെ . ഇതിനുപിന്നില്‍ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കികൊണ്ടാണ് അവര്‍ അങ്ങനെ ഉപദേശിച്ചിരുന്നത് എന്ന് വേണം കരുതാന്‍.

കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഒരു ബക്കറ്റ് പൈപ്പുജലത്തില്‍ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിര്‍ദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂര്‍ത്തിലുണര്‍ന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാകത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കുളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞിരുന്നത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

Monday, November 4, 2019

അകവൂർ ചാത്തൻ

അകവൂർ 
ചാത്തൻ
🙏⚜🙏⚜🙏⚜🙏⚜🙏
അദ്ദേഹം അകവൂർ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛൻ നമ്പൂരിപ്പാട്ടിലേക്ക് അനർഹയായ ഒരു സ്ത്രീയിൽ മനസ്സു പ്രവർത്തിക്കയാൽ തത്പാപപരിഹാരാർത്ഥം ഗംഗാസ്നാനം ചെയ്യണമെന്നു തീർച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോൾ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തൻ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടീന്നു സ്നാനം കഴിച്ച തീർത്ഥങ്ങളിലെല്ലാം ചാത്തൻ ഈ ചുരയ്ക്കായും മുക്കി, ചാത്തൻ എങ്ങും സ്നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടീന്നു തിരിയെ സ്വഭവനത്തിൽ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ചാത്തൻ ഈ ചുരയ്ക്കായെടുത്തു കറിയ്ക്കു നുറുക്കിക്കൊടുത്തു.
അതൊരു കയ്പൻ ചുരയ്ക്കയായിരുന്നതിനാൽ കൂട്ടാൻ കയ്പുകൊണ്ടു കൂട്ടാൻ പാടിലായിരുന്നു. കൂട്ടാൻ കയ്ചതിനാൽ നമ്പൂരിപ്പാട്ടീന്ന് അന്തർജനത്തിനെ ദേഷ്യപ്പെട്ടു. "ചാത്തൻ നുറുക്കിത്തന്നതാണ് ഞാൻ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല" എന്നന്തർജനം പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഊണുകഴിഞ്ഞ് പുറത്തുവന്നയുടനെ ചാത്തനെ വിളിച്ച് "കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു" എന്നും "അതു കയ്ക്കുന്നതിന്റെ കാരണമെന്തെന്നും" ചോദിച്ചു. അപ്പോൾ ചാത്തൻ "കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കിൽ തിരുമനസ്സിലെ പാപവും തീർന്നിട്ടില്ല. തിരുമേനി സ്നാനം കഴിച്ച പുണ്യതീർത്ഥങ്ങളിലെല്ലാം അടിയൻ ആ കയ്പൻ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്" എന്നു പറഞ്ഞു.
ഇതു കേട്ടപ്പോൾ ചാത്തൻ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്ക മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാൽ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീർന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടീന്നു സമ്മതിച്ചു. "ഇനി പാപം തീരാൻ എന്തുവേണമെന്നു നീ തന്നെ പറഞ്ഞുതരണ"മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാൽ ചാത്തൻ, "തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങൾ കൂടിനില്ക്കുമ്പോൾ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല" എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടീന്ന് ഇതുകേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീർച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തിൽ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്ന ദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാളരാജ്യമൊട്ടുക്കു ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങൾ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകൾകൊണ്ടും മറ്റും പിടിച്ചു സഭയിൽ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോൾ അടുത്തു നിന്നിരുന്ന ചാത്തൻ നമ്പൂരിപ്പാട്ടിലെ തടുത്തുനിറുത്തിക്കൊണ്ട് "ഇത്രയും മതി. ഇപ്പോൾ അവിടുത്തെ പാപമെല്ലാം തീർന്നിരിക്കുന്നു" എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐക്യകണ്ഠേന സമ്മതിക്കുകയും ചെയ്തു. ഇതിനാൽ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്നാനം മുതലായവ ചെയ്താൽ മതിയാകുന്നതല്ലെന്നും സ്പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴരനാഴിക വെളുപ്പാനുള്ളപ്പോൾ കുളിച്ച് ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് ഒരു ദിവസം ചാത്തൻ ചോദിച്ചു. "ഞാൻപരബ്രഹ്മത്തെ സേവിക്കയാണെ"ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. "അപ്പോൾ പരബ്രഹ്മം എങ്ങനെയിരിക്കും?" എന്നു ചാത്തൻ ചോദിക്കയാൽ നമ്പൂതിരിപ്പാട്ടീന്നു പരിഹാസമായിട്ടു "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും" എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോൾ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞപ്പോൾ ചാത്തന്റെ ധ്യാനപ്രകാരം മാടൻപോത്തിന്റെ സ്വരൂപത്തിൽ പരബ്രഹ്മം അയാൾക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാൾ പറയുന്ന വേലകൾ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞതുമില്ല. അദ്ദേഹത്തിന് ഈ മാടൻപോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.
അങ്ങനെയിരിക്കുമ്പോൾ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനെയും കൊണ്ടു പോയി. ചാത്തൻ ഭാണ്ഡം മാടൻപോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിചുകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തുചെന്നപ്പോൾ അവിടെ  ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുമ്പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടൻപോത്തിന്റെ കൊമ്പുകൾ അവിടെ തടഞ്ഞതിനാൽ അതിനു കടക്കാൻ പാടില്ലാതെ അവിടെ നിന്നു. അപ്പോൾ ചാത്തൻ തിരിഞ്ഞുനിന്ന് "ചരിച്ചു കടത്തൂ" എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതുകേട്ടു തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിനെ അദ്ദേഹത്തിനു കാണ്മാൻ പാടില്ലായിരുന്നതിനാൽ "നീ ആരോടാണ് പറയുന്നത്?" എന്നു ചോദിചു. "നമ്മുടെ മാടൻപോത്തിനോട്" എന്നു ചാത്തൻ മറുപടി പറഞ്ഞു.
നമ്പൂതിരിപ്പാട്: മാടൻപോത്തെവിടെ? ഏതു മാടൻപോത്ത്?
ചാത്തൻ: ഇതാ നില്ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്പനപ്രകാരം അടിയൻ സേവിച്ചു പ്രത്യക്ഷമാക്കിയ മാടൻപോത്താണിത്.
ഇതുകേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിന്റെ ആകൃതിയിൽ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് "എന്നെക്കാൾ ഭക്തി നിനക്കുതന്നെയാണ്. അതിനാൽ ഞാൻ നിന്നെയും വന്ദിക്കുന്നു" എന്നു പറഞ്ഞു ചാത്തനെ നമസ്കരിച്ചു. ഉടനെ മാടൻപോത്ത് അവിടെത്തന്നെ ഭൂമിയിൽ താണുപോയി. "അടിയന്റെ മാടൻപോത്തില്ലാതെ അടിയൻ വരികയില്ല" എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. "എനിക്കിനി എന്താണ് ഗതി" എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോൾ ചാത്തൻ "മേല്പോട്ട് കേറാൻ നൂലുണ്ടലോ. അതുപിടിചു കേറിക്കൊള്ളണം" എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചു കൊള്ളണമെന്നാണെന്ന് മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തൻ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയിൽച്ചേർന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.


⚜🙏⚜🙏⚜🙏⚜🙏⚜                               ബാലേട്ടൻ ijk

കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്

*കളഞ്ഞുപോയതെന്തും തിരികെ ലഭിക്കാന്‍ ഗണപതിയ്ക്ക് കൈകൊട്ടിച്ചിരി വഴിപാട്*

കോട്ടയം: കൈകൊട്ടി പാടുന്നതും കൈകൊട്ടിച്ചിരിക്കുന്നതും ആരോഗ്യത്തിന് ഏറെനല്ലതാണ്. ഇത് നാഢീഞരമ്ബുകളെ ഉത്തേജിപ്പിക്കും. എന്നാല്‍ കളഞ്ഞുപോയതെന്തും തിരികെലഭിക്കാന്‍ ഗണപതിക്ഷേത്രത്തില്‍ കൈകൊട്ടിച്ചിരി വഴിപാട് നടത്തിയാല്‍ മതി.

തിരുവഞ്ചൂര്‍ ചെറുതൃക്കയില്‍ ഗണപതിക്കാണ് ഈ വഴിപാടുള്ളത്. നിങ്ങളുടെ പക്കല്‍ നിന്നും എന്തു സാധനം കാണാതായാലും ചെറുതൃക്കയില്‍ ഗണപതിയ്ക്ക് കൈകൊച്ചിച്ചിരി വഴിപാട്‌നേരു സാധനം തിരികെകിട്ടും. നൂറുകണക്കിന് ആളുകള്‍ക്കാണ് ഇത് അനുഭവമുള്ളത്. തിരുവഞ്ചൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ചെറുതൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേവനാണ് ഗണപതി. പിഞ്ഞാറ് ദര്‍ശനമായുള്ള ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വഴിപാട് നേര്‍ന്നതിന് ശേഷം തിരികെലഭിക്കുന്ന സാധനവുമായി ക്ഷേത്രത്തില്‍ എത്തി ഗണപതിയ്ക്ക് ഒരുക്കുവെച്ച്‌ നടയ്ക്കല്‍ വെക്കണം. പിന്നീട് കളഞ്ഞുപോയ സാധനം തിരികെ ലഭിച്ചേ എന്ന് ഉച്ചത്തില്‍ മൂന്നുപ്രവശ്യം വിളിച്ചുപറയണം. ഓരോപ്രാവശ്യം പറയുന്നതിനിടയില്‍ മൂന്നുതവണ കൈകൊട്ടിച്ചിരിക്കണം. ദീപാരാധനയ്ക്ക് മുമ്ബാണ് ഈ വഴിപാട് നടത്തുന്നത്. നൂറ്റിയൊന്ന് രൂപയാണ് വഴിപാട് നിരക്ക്. വഴിപാടിന് ആവശ്യമായ ഒരുക്ക് ദേവസ്വം അധികൃതര്‍ തയ്യാറാക്കും. ദീപാരാധനയ്ക്ക് എത്തുന്ന ഭക്തരും കുട്ടികളും കൈകൊട്ടിച്ചിരി വഴിപാടില്‍ പങ്കാളികളാകും. വിവരങ്ങള്‍ക്ക്- ദേവസ്വം ഓഫീസ് 0481-2770080, ദേവസ്വം വൈസ് പ്രസിഡന്റ്-9447515578.

കെ.വി ഹരിദാസ്‌

Sunday, November 3, 2019

സനാതനശ്ലോകം

*🔱🔥സനാതനശ്ലോകം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

എല്ലാവരുടെയും അറിവിലേക്ക് ആയി ഷെയർ ചെയ്യുക!! 
ഗുരുകുല വിദ്യാഭ്യാസ സംസ്കാരം അതിന്റെ സാമാനിയ ഭാവത്തിൽ. 
"ധര്മ്മo സനാതനo ആണെങ്കിൽ സംരക്ഷണവും സനാതനo തന്നെയാണ്" 

പ്രഭാത ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||

പ്രഭാത ഭൂമി ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ ||

സൂര്യോദയ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബ്രഹ്മസ്വരൂപ മുദയേ മധ്യാഹ്നേതു മഹേശ്വരമ് |
സാഹം ധ്യായേത്സദാ വിഷ്ണും ത്രിമൂര്തിംച ദിവാകരമ് ||

സ്നാന ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്മദേ സിംധു കാവേരീ ജലേസ്മിന് സന്നിധിം കുരു ||

ഭസ്മ ധാരണ ശ്ലോകം
➖➖➖➖➖➖➖➖➖
ശ്രീകരം ച പവിത്രം ച ശോക നിവാരണമ് |
ലോകേ വശീകരം പുംസാം ഭസ്മം ത്ര്യൈലോക്യ പാവനമ് ||

ഭോജന പൂര്വ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ബ്രഹ്മാര്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതമ് |
ബ്രഹ്മൈവ തേന ഗംതവ്യം ബ്രഹ്മ കര്മ സമാധിനഃ ||
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹ-മാശ്രിതഃ |
പ്രാണാപാന സമായുക്തഃ പചാമ്യന്നം ചതുര്വിധമ് ||
ത്വദീയം വസ്തു ഗോവിംദ തുഭ്യമേവ സമര്പയേ |
ഗൃഹാണ സുമുഖോ ഭൂത്വാ പ്രസീദ പരമേശ്വര ||

ഭോജനാനംതര ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അഗസ്ത്യം വൈനതേയം ച ശമീം ച ബഡബാലനമ് |
ആഹാര പരിണാമാര്ഥം സ്മരാമി ച വൃകോദരമ് ||

സംധ്യാ ദീപ ദര്ശന ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ദീപം ജ്യോതി പരബ്രഹ്മ ദീപം സര്വതമോപഹമ് |
ദീപേന സാധ്യതേ സര്വം സംധ്യാ ദീപം നമോ‌உസ്തുതേ ||

നിദ്രാ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
രാമം സ്കംധം ഹനുമന്തം വൈനതേയം വൃകോദരമ് |
ശയനേ യഃ സ്മരേന്നിത്യമ് ദുസ്വപ്ന-സ്തസ്യനശ്യതി ||

കാര്യ പ്രാരംഭ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ |
നിര്വിഘ്നം കുരു മേ ദേവ സര്വ കാര്യേഷു സര്വദാ ||

ഗായത്രി മംത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഓം ഭൂര്ഭുവസ്സുവഃ | തഥ്സ’വിതുര്വരേ’ണ്യം |
ഭര്ഗോ’ ദേവസ്യ’ ധീമഹി | ധിയോ യോ നഃ’ പ്രചോദയാ’ത് ||

ഹനുമ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടമ് |
വാതാത്മജം വാനരയൂധ മുഖ്യം ശ്രീരാമദൂതം ശിരസാ നമാമി ||
ബുദ്ധിര്ബലം യശൊധൈര്യം നിര്ഭയത്വ-മരോഗതാ |
അജാഡ്യം വാക്പടുത്വം ച ഹനുമത്-സ്മരണാദ്-ഭവേത് ||

ശ്രീരാമ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രീ രാമ രാമ രാമേതീ രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ

ഗണേശ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശുക്ലാം ബരധരം വിഷ്ണും ശശിവര്ണമ് ചതുര്ഭുജമ് |
പ്രസന്നവദനം ധ്യായേത് സര്വ വിഘ്നോപശാംതയേ ||
അഗജാനന പദ്മാര്കം ഗജാനന മഹര്നിശമ് |
അനേകദംതം ഭക്താനാ-മേകദംത-മുപാസ്മഹേ ||

ശിവ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ത്ര്യം’ബകം യജാമഹേ സുഗന്ധിം പു’ഷ്ടിവര്ധ’നമ് | 
ഉര്വാരുകമി’വ ബംധ’നാന്-മൃത്യോ’ര്-മുക്ഷീയ മാ‌உമൃതാ’ത് ||

ഗുരു ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ |
ഗുരുഃ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ ||

സരസ്വതീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ |
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്ഭവതു മേ സദാ ||
യാ കുംദേംദു തുഷാര ഹാര ധവളാ, യാ ശുഭ്ര വസ്ത്രാവൃതാ |
യാ വീണാ വരദംഡ മംഡിത കരാ, യാ ശ്വേത പദ്മാസനാ |
യാ ബ്രഹ്മാച്യുത ശംകര പ്രഭൃതിഭിര്-ദേവൈഃ സദാ പൂജിതാ |
സാ മാമ് പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ |

ലക്ഷ്മീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ലക്ഷ്മീം ക്ഷീരസമുദ്ര രാജ തനയാം ശ്രീരംഗ ധാമേശ്വരീമ് |
ദാസീഭൂത സമസ്ത ദേവ വനിതാം ലോകൈക ദീപാംകുരാമ് |
ശ്രീമന്മംധ കടാക്ഷ ലബ്ധ വിഭവ ബ്രഹ്മേംദ്ര ഗംഗാധരാമ് |
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വംദേ മുകുംദപ്രിയാമ് ||

വേംകടേശ്വര ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ശ്രിയഃ കാംതായ കള്യാണനിധയേ നിധയേ‌உര്ഥിനാമ് |
ശ്രീ വേംകട നിവാസായ ശ്രീനിവാസായ മംഗളമ് ||

ദേവീ ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
സര്വ മംഗല മാംഗല്യേ ശിവേ സര്വാര്ഥ സാധികേ |
ശരണ്യേ ത്ര്യംബകേ ദേവി നാരായണി നമോസ്തുതേ ||

ദക്ഷിണാമൂര്തി ശ്ലോകം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
ഗുരവേ സര്വലോകാനാം ഭിഷജേ ഭവരോഗിണാമ് |
നിധയേ സര്വവിദ്യാനാം ദക്ഷിണാമൂര്തയേ നമഃ ||

അപരാധ ക്ഷമാപണ സ്തോത്രം
🔥●●●●●●●●ॐ═🔱═ॐ●●●●●●●●🔥
അപരാധ സഹസ്രാണി, ക്രിയംതേ‌உഹര്നിശം മയാ |
ദാസോ‌உയ മിതി മാം മത്വാ, ക്ഷമസ്വ പരമേശ്വര ||
കരചരണ കൃതം വാ കര്മ വാക്കായജം വാ
ശ്രവണ നയനജം വാ മാനസം വാപരാധമ് |
വിഹിത മവിഹിതം വാ സര്വമേതത് ക്ഷമസ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ ||
കായേന വാചാ മനസേംദ്രിയൈര്വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് |
കരോമി യദ്യത്സകലം പരസ്മൈ നാരായണായേതി സമര്പയാമി ||

നമ്മുടെ സംസ്കാരവും ധര്മ്മ സന്ദേശങ്ങളും വേദ അറിവുകളും മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍ക്കുക.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

വേദങ്ങളിൽ കാണുന്നു.**വരനെ എങ്ങനെ സ്വീകരിക്കണം

*വേദങ്ങളിൽ കാണുന്നു.*

*വരനെ എങ്ങനെ സ്വീകരിക്കണം?*

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*മധുപര്‍കവിധിയോടു കൂടിയാണ് വിവാഹദിവസത്തിലെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇരിക്കാന്‍ ഇരിപ്പിടവും കാലും മുഖവും കഴുകുവാനും ആചമിക്കുവാനുമുള്ള ജലവും മധുപര്‍കവും- വിലപിടിപ്പുള്ള ദ്രവ്യവും നല്‍കി വധു വരനെ സ്വീകരിക്കുന്നു. പശുവിന്‍ നെയ്യില്‍ തൈരും തേനും ചേര്‍ത്താണ് മധുപര്‍കം നിര്‍മിക്കുന്നത്. മധുപര്‍കവിധിയില്‍ വരന്‍ ഇങ്ങനെ ചൊല്ലുന്നു,*

*ഓം മധു വാതാ* *ഋതായതേ*

*മധു ക്ഷരന്തി സിന്ധവഃ*.

                                      *മാധ്വീര്‌നഃ* *സന്ത്വോഷധീഃ'*                     

                        *(യജുര്‍വേദം 13.27)*

*ഈ ഉത്തമമായ വേളയില്‍ വായു മധുരപൂര്‍വം വീശുന്നു. നദികളിലൂടെ തേനൊഴുകുന്നു. ഔഷധങ്ങള്‍പോലും മാധുര്യമുള്ളതായിത്തീരുന്നു' എന്നാണ് ഈ യജുര്‍വേദമന്ത്രത്തിന്റെ അര്‍ഥം.*

*വധൂഗൃഹത്തിലെ സ്വീകരണം തനിക്ക് എത്രമാത്രം ഹൃദ്യമായിരുന്നു എന്നു കാണിക്കാന്‍ വരന് ഇതില്‍പരം എന്താണ്* *പറയാന്‍ സാധിക്കുക!* 

*എന്താണ് കന്യാദാനം?*

*മധുപര്‍കത്തെത്തുടര്‍ന്ന് പാണിഗ്രഹണ വിധിയാണ് വൈദിക വിവാഹസംസ്‌കാരത്തില്‍ കടന്നുവരുന്നത്. വരന്‍ വധുവിന് പുടവ കൊടുക്കുന്നതും താലിചാര്‍ത്തുന്നതും ഈ വിധിയിലാണ് പറഞ്ഞിട്ടുള്ളത്. വധുവിന്റെ അച്ഛന്‍ വരന്റെ കൈ പിടിച്ച് ആ കൈയില്‍ തന്റെ മകളുടെ വലതുകൈ ചേര്‍ത്തു വെയ്ക്കുന്നു. വരന്‍ കന്യകയുടെ കരം ഗ്രഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചൊല്ലുന്ന ഋഗ്വേദമന്ത്രമൊന്നു കാണൂ,*

*'ഓം സമഞ്ജന്തു വിശ്വേ ദേവാഃ* 

*സമാപോ ഹൃദയാനി നൗ*.

*സം മാതരിശ്വാ സം ധാതാ സമു ദേഷ്ട്രീ* 

*ദധാതു നൗ.'*  

*(ഋഗ്വേദം 10.85.47)*

*ഈ യജ്ഞശാലയില്‍ ഉപവിഷ്ടരായിരിക്കുന്ന ആദരണീയരായ ഗുരുജനങ്ങളേ, പിതൃസ്ഥാനീയരേ, ജ്ഞാനികളേ, നിങ്ങള്‍ ഉറപ്പിച്ചു മനസ്സിലാക്കിയാലും, ഞങ്ങള്‍ താന്താങ്ങളുടെ ഗൃഹസ്ഥാശ്രമകര്‍മപൂര്‍ത്തീകരണത്തിനുവേണ്ടി, സന്തോഷത്തോടുകൂടി ജീവിക്കുന്നതിനുവേണ്ടി പരസ്പരം* *വരിക്കുന്നു. ജലത്തെപ്പോലെ ശാന്തമായ ഞങ്ങളുടെ ഈ ഹൃദയങ്ങള്‍ ജലം ജലത്തോടു ചേരുംപോലെ ചേര്‍ന്നിരിക്കട്ടെ. ഞങ്ങളോരോരുത്തര്‍ക്കും അവരവരുടെ പ്രാണവായു എത്രമാത്രം വിലപ്പെട്ടതാണോ അത്രത്തോളും ഞങ്ങളിരുവരും പരസ്പരം പ്രിയം വെച്ചുപുലര്‍ത്തുന്നതായിരിക്കും. എപ്രകാരമാണോ സര്‍വവ്യാപിയായ ഈശ്വരന്‍ എല്ലാറ്റിലും അലിഞ്ഞുചേര്‍ന്ന് എല്ലാറ്റിനെയും ധരിച്ചിരിക്കുന്നത് ഞങ്ങളും പരസ്പരം അപ്രകാരംതന്നെയായിരിക്കും. ഒരു യഥാര്‍ഥ ഉപദേശി തന്റെ ശ്രോതാക്കളെപ്രതി എത്രത്തോളം പ്രീതി വെക്കുന്നുണ്ടോ അത്രത്തോളം  ഞങ്ങളിരുവരുടെയും ആത്മാക്കള്‍ ദൃഢപ്രേമത്താല്‍ പരസ്പരം ധാരണം ചെയ്യട്ടെ.' എന്നാണ് മന്ത്രാര്‍ഥം.* 

*വൈദിക സംസ്‌കൃതി കുടുംബ ജീവിതത്തിന് എത്രത്തോളം പ്രാധാന്യം നല്‍കി പോരുന്നുവെന്നും മധുരപൂര്‍ണമായ ദാമ്പത്യം എങ്ങനെയാവണമെന്നും ഈ മന്ത്രം കാട്ടിത്തരുന്നു. തുടര്‍ന്ന് ഈശ്വരഭക്തിയോടെ അഗ്‌നിയില്‍ അതിവിശേഷപ്പെട്ട വിവാഹം യജ്ഞം ചെയ്ത് അന്തരീക്ഷത്തിനും മനസ്സിനും ശുദ്ധി വരുത്തിയശേഷം വരന്‍ വധുവിന് പ്രതിജ്ഞ നല്‍കുന്നു:*

*ഓം ഗൃഭ്ണാമി തേ സൗഭഗത്വായ ഹസ്തം* 

*മയാ പത്യാ ജരദഷ്ടിര്യഥാസഃ*.

*ഭഗോ അര്യമാ സവിതാ പുരന്ധിര്മഹ്യം* 

*ത്വാദുര്ഗാര്ഹപത്യായ ദേവാഃ.*'  

  *(ഋഗ്വേദം 10.85.36)*

*ഹേ വധൂ, സൗഭാഗ്യത്തിനായി നിന്റെ കരം ഞാന്‍ ഗ്രഹിക്കുന്നു. അങ്ങനെ ഞാനെന്ന ഭര്‍ത്താവിനോടൊത്ത് വൃദ്ധാവസ്ഥവരെ നീ ജീവിച്ചിരിക്കട്ടെ. ഐശ്വര്യം നിറഞ്ഞ, ഉദാരഹൃദയനായ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഭഗവാനാണ് സര്‍വ ദേവതകളുടെയും അനുഗ്രഹത്താല്‍ എന്റെ വീട് സൗഭാഗ്യമുള്ളതാകാന്‍ നിന്നെ എനിക്കു നല്‍കിയത്.*

*അറിവാണ് ശക്തി*

Friday, November 1, 2019

പ്രാർത്ഥനകൾ

*പ്രാർത്ഥനകൾ*

*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*

*ഗുരുർ ദേവോ മഹേശ്വരാ*

*ഗുരു സാക്ഷാത് പരബ്രഹ്മം*

*തസ്മൈ ശ്രീ ഗുരു വേ നമഃ*
നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. ' *സ്കന്ദപുരാണ*'ത്തിലെ
' *ഗുരുഗീത*' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ

ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ. പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്. ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് '.

തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ. 'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :

'പരബ്രഹ്മ 'മെന്ന ആ പ്രപഞ്ചശക്തി ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.

അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.

'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു, ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്

ഗണപതി പ്രാർത്ഥനകൾ

*ഗണപതി പ്രാർത്ഥനകൾ*

1
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം

പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ.
2
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹ്ഹം ഗണനായകം.

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹ്ഹം ഗണനായകം.

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹ്ഹം ഗണനായകം.

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹ്ഹം ഗണനായകം.

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

ഗജാനനം ഭൂതഗണാദിസേവിതം

കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
3
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേ
വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം

സർവത്രകാരിണി സരസ്വതിദേവി വന്നെൻ

നാവിൽ കളിക്ക കുമുദേഷു നിലാവു പോലെ

കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻ

കരിന്പു തേൻ ശർക്കര നല്ല കാദളം
കൊടുത്തിരപ്പൻ പലപോതുമാദരാൽ
മനക്കുരുന്നിന്നു തുണയ്ക്ക സന്തതം.

തുന്പിക്കൈയിലമർന്ന വൻ കലശവും
മറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയും
കരിന്പു ധനുഷാ ശൂലം തഥാ ചക്രവും
പിന്നെ പങ്കജമൊട്ടു പാശമുടനേ നീലോൽപ്പലം
നെല്ലുമായ് കൊന്പും കൊണ്ടരുളും
വിനായകനെനിക്കേറ്റം തുണച്ചീടണം

വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ദ്ധരൂപേ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തേ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
യെ
ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ.

പ്രാർത്ഥനകൾ

*പ്രാർത്ഥനകൾ*

സരസ്വതി സ്തുതി
സരസ്വതീ നമസ്തുഭ്യം

സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

പത്മപത്ര വിശാലാക്ഷീ
പത്മകേസര വർണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ

അപർണ്ണാ നാമരൂപേണ
ത്രിവർണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വർണ്ണാം വന്ദേ സരസ്വതീം

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ

വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യൽപ്രസാദാ തഥേ

യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവർത്തതേ

നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

〰⚜〰⚜〰⚜〰⚜〰
A0029
നാഗങ്ങളെക്കുറിച്ചുളള സംശയങ്ങളുടെ മറുപടി

🎍🐍🎍🐍🎍🐍🎍🐍🎍

നഗ്നനേത്രങ്ങൾ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങൾ കാണിച്ചുതരുന്നു.

അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള നാഗങ്ങളെ ഭാരതമക്കൾ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ടായിരുന്നു.

സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്.

മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്.

കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.

നാഗങ്ങളുടെ ഉദ്ഭവം

കശ്യപ്രജാപതിക്കു കദ്രുവിൽ ഉണ്ടായ മക്കളാണ് അഷ്ടനാഗങ്ങൾ.

അനന്തൻ വൈഷ്ണവ സങ്കല്പവും (മഹാവിഷ്ണുവിന്റെ) വാസുകി ശൈവ (ശ്രീപരമശിവന്റെ) സങ്കല്പവും ആണ്.

കേരളം പരശുരാമൻ സൃഷ്ടിച്ചപ്പോൾ സർപ്പങ്ങളെക്കൊണ്ടും ഉപ്പുരസമുളള വെള്ളം കൊണ്ടും ജനമേജയനു ജീവിക്കുവാൻ വയ്യാതായപ്പോൾ പരശുരാമനും മഹാദേവനും സർപ്പാരാധനയ്ക്കു വഴിതെളിയിച്ചു.

ഇന്നു കേരളത്തിലതു തുടർന്നുവരുന്നു. ഭൗമസർപ്പങ്ങൾ, ദിവ്യസർപ്പങ്ങൾ, പാതാളസർപ്പങ്ങൾ എന്നിങ്ങനെ മൂന്നു തരം സർപ്പങ്ങളുണ്ട്.

അഷ്ടനാഗങ്ങളുടെ പ്രജകളാണു ഭൗമസർപ്പങ്ങൾ. ഇവ ഭൂമിയിൽ വസിക്കുന്നതിനാൽ മനുഷ്യർക്കു കാണാനാകും.

പാതാളാ ദിവ്യസർപ്പങ്ങളെ കാണാനാകില്ല. മാറാരോഗങ്ങൾക്കും സന്താനക്ലേശങ്ങൾക്കും ശാപദുരിതങ്ങൾക്കും പരിഹാരം നാഗപൂജയിലൂടെ ലഭിക്കുന്നു.

ആയുരാരോഗ്യ സൗഖ്യം, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ആകർഷണശക്തി ഇവയും നാഗങ്ങൾ നൽ‌കും.

നാഗവും സർപ്പവും തമ്മിലുളള വ്യത്യാസം?

സർപ്പങ്ങളുടെ അധിപതി വാസുകിയാണ്. രജോഗുണ പ്രധാനമാണ്. വിഷം കൂടുതലുളളവയാണ്‌.

നാഗങ്ങളുടെ അധിപതി അനന്തൻ‌. ഇവ സാത്വികഗുണമുളളവയും വിഷക്കുറവുളളവയുമാണ്.

ജീവിത്തിൽ കഷ്ടപ്പാടുകളുണ്ടാകുന്നതു രാഹുദോഷം കൊണ്ടാണ്.

കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊന്നും ജീവിക്കുകയാണ്‌.

നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും. നാഗങ്ങളെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

കാവുകൾ വെട്ടി നശിപ്പിക്കാമോ?

കാവുകൾ വെട്ടി നശിപ്പിക്കാൻ‌ പാടില്ല.

കാവുകൾ വെറുതെ മാറ്റാനാവില്ല. ദേവപ്രശ്നം നോക്കി കാവുമാറ്റാൻ അനുമതി ലഭിച്ചാൽ മാറ്റാം.

മറ്റൊരു സ്ഥലത്തു പ്രതിഷ്ഠിക്കുകയോ ആവാഹിച്ച് ഏതെങ്കിലും സർപ്പ സങ്കേതത്തിൽ‌ സമർപ്പിക്കുകയോ ചെയ്യേണ്ടിവരും.

കാവിലെ മരം മുറിക്കുന്നതു ദോഷമാണ്. ഒരു മരം വെട്ടിയാൽ പകരം മരം വച്ചുപിടിപ്പിക്കണം ഒപ്പം അഭിഷേകാദി പരിഹാരങ്ങളും ചെയ്യണം.

സർപ്പത്തെയും മുട്ടയേയും നശിപ്പിച്ചാൽ ദോഷമുണ്ടോ?

പ്രശ്നത്തിലൂടെ ഏതു തരം സർപ്പത്തെയാണു നശിപ്പിച്ചതെന്നു കണ്ടെത്തുകയും അതിന്റെ സ്വഭാവമനുസരിച്ചു പരിഹാരം ചെയ്യുകയും വേണം.

പാമ്പിൽ മുട്ട അറിഞ്ഞോ അറിയാതെയോ നശിപ്പിച്ചാൽ സർപ്പരൂപവും മുട്ടയും വെളളിയിൽ ഉണ്ടാക്കി അഭിഷേകം നടത്തി ക്ഷേത്രത്തിൽ സമർപ്പിക്കണം.

നാഗപൂജ നടത്താൻ പാടില്ലാത്ത സമയമുണ്ട്?

ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല.

സർപ്പങ്ങൾ പുറ്റിൽ തപസ്സിരിക്കുന്നു എന്നും സർപ്പങ്ങൾ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്.

അതിനാൽ ഈ സമയം ഒഴിവാക്കേണ്ടതാണ്. ഏകാദശി ദിനത്തിൽ ഒരു ദൈവങ്ങൾക്കും വഴിപാടു നടത്താൻ പാടില്ല.

നാഗങ്ങൾ വളരെയധികം പരിശുദ്ധിയുളളവരാണ്‌.

നാഗങ്ങൾക്ക് ഞായറാഴ്ച പ്രധാനമാകാൻ കാരണം?

നാഗരാജാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ സൂര്യചന്ദ്രന്മാരെ കൊണ്ടാണു ചിന്തിക്കുന്നത്.

സൂര്യനാണു നാഗരാജ ദേവത, സൂര്യന്റെ ദിവസം ഞായറാഴ്ചയാണല്ലോ.

സർപ്പദോഷം കൊണ്ട് അംഗവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ തരണം ചെയ്യാം?

കുടുംബത്തിൽ കാവും മറ്റുമുണ്ടെങ്കിൽ വൃത്തിയായും ഭംഗിയായും പരിപോഷിപ്പിക്കുകയും ആറു മാസത്തിലൊരിക്കൽ വഴിപാടു നടത്തി പ്രാർഥിക്കുകയും വേണം.

സർപ്പങ്ങൾ ഉപദ്രവകാരികളല്ല. നമ്മളെ സഹായിക്കുകയല്ലാതെ ഉപദ്രവിക്കില്ല എന്ന ചിന്തിക്കുകയും ഭക്ത്യാദരവോടെ വണങ്ങുകയും വേണം.

സർപ്പ ബലി എന്നാലെന്ത്?

സർപ്പബലി അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌.

സർപ്പങ്ങൾക്കുളള സമർപ്പണമാണിത്. അല്ലാതെ സർപ്പത്തെ ബലി നൽകുന്നു എന്നു ധരിച്ച് പേടിച്ച് കാണാൻ പോകാതിരിക്കുന്നവരുണ്ട്.

ഇന്നു പല ക്ഷേത്രങ്ങളിലും സർപ്പബലി നടത്തുന്നുണ്ട്. പല ആചാരാനുഷ്ഠാനത്തിലുമാണു നടത്തുന്നത്. അതുകണ്ടു തൊഴുന്നതു നല്ലതാണ്.

സർപ്പത്തിനു മഞ്ഞളഭിഷേകമെന്തിനു നടത്തുന്നു?

സർപ്പങ്ങൾ ഇഴയുമ്പോൾ ശരീരത്തിൽ പോറലുണ്ടാകും. അതിനു മഞ്ഞൾ പൊടിയിടുമ്പോൾ വ്രണം നശിച്ചുപോകും.

ചില കാവുകളിൽ ഉപ്പ് വിതറരുത് എന്ന് എഴുതി വച്ചിരിക്കുന്നതു കണ്ടിരിക്കുമല്ലോ. അതായത് ഈ വ്രണത്തിൽ ഉപ്പു ചേരുമ്പോൾ അതിനെ നീർവീക്കലുണ്ടാകും അതിനാലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

മഞ്ഞൾ പൊടി വിതറിയാൽ സർ‌പ്പങ്ങളുടെ അനുഗ്രഹം ലഭിക്കും.

ആയില്യവ്രതം എങ്ങനെ?

ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം നോൽ‌ക്കണം.

ആയില്യത്തിന്റെ പിറ്റേ ദിവസം മഹാദേവനെ ദർശനം നടത്തി തീർഥം കുടിച്ച് വ്രതമാവസാനിക്കുന്നു

നാഗാരാധനയ്ക്കു പ്രാധാന്യമുളള ക്ഷേത്രങ്ങൾ:

ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട്, മണ്ണാറശാല, തൃശൂരിലെ പാമ്പു മേക്കാട്ട്‌, കൊല്ലത്തെ തൃപ്പാര, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, തിരുവനന്തപുരം അനന്തൻകാട്, മാന്നാർ പനയനാർകാവ്, നാഗർകോവിൽ, അനന്തപത്മനാഭ സ്വാമി ക്ഷേത്രം, തിരുവട്ടാർ ആദി കേശവ ക്ഷേത്രം, ശ്രീരംഗം ക്ഷേത്രം.

രാഹുവിനെ ഭയക്കുന്നതെന്തിന്?

കാര്യമായി ഗുണഫലം നൽകുന്ന ഗ്രഹമാണു രാഹു.

നവഗ്രഹങ്ങളിൽ ഏറ്റവും നല്ല ഫലവും നൽകുന്ന ഗ്രഹമാണു രാഹു.

ദോഷ ഫലത്തിനും കഴിവുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിലോ പ്രശ്നചിന്തയിലോ രാഹു ചില ഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണു ഫലങ്ങൾ നൽകുന്നത്.

രാഹുദശാകാലം കൂടി മോശമായാൽ ഏതു ആനയും അടിതെറ്റി വീഴും പോലെ നശിച്ചതു തന്നെ. ഒരു ജാതകം പരിശോധിച്ചാൽ നല്ല ഫലം ഉണ്ടെങ്കിലും രാഹുവിന്റെ സ്ഥിതി മോശമായാൽ ഗുണാനുഭവം കുറയും. അനുഭവത്തിൽ രാഹുവിന്‌ അത്രയ്ക്കേറെ പ്രാധാന്യമുണ്ട്‌.

രാഹുവിന്റെ ഉൽപ്പത്തി

സിംഹികേയൻ എന്ന അസുരൻ പാലാഴിമഥനക്കാലത്ത്‌ അമൃതപാനം ചെയ്യാൻ ദേവസദസ്സിലിരുന്നു.

പാലാഴി കടയാൻ ദേവന്മാർ അസുരന്മാരെ കൂട്ടുപിടിച്ച് അമൃതു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ കാര്യസാധ്യം നടന്ന ശേഷം കൈയൊഴിഞ്ഞു.

അമൃതു കഴിക്കാൻ തുടങ്ങിയ സിംഹികേയനെ വിഷ്ണു സുദർശനചക്രം കൊണ്ടു ഭേദിച്ചു. അപ്പം അമൃതു കഴിച്ചതിനാൽ രണ്ടു ഭാഗമായെങ്കിലും ജീവൻ നിലനിന്നു.

ശിരസ്സുഭാഗം രാഹുവും മറുഭാഗം കേതുവുമായി ഇന്നും ജനങ്ങളെ അനുഗ്രഹിക്കുന്നു എന്ന്‌ ഐതിഹ്യം.

🎍🐍🎍🐍🎍🐍🎍🐍🎍                                    ബാലേട്ടൻ  ijk

ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*

*ഗുരുവായൂരപ്പനുംശങ്കരാചാര്യരും വടക്കേനട വാതിലും*

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും  ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...
..ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..

*ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം🙏🙏🙏🙏*

പുള്ളുവൻപാട്ട്

𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവൻപാട്ട്*
════════════════

*കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്*.

════════════════

*ഐതിഹ്യം*

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. അതോടൊപ്പം സവർണ്ണതറവാടുകളിലെ സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ*

════════════════
.
*മഹാഭാരതത്തിലെ ഖാണ്ഡവദഹനം എന്ന കഥയിൽ ഖാണ്ഡവവനത്തിൽ പാർത്തിരുന്ന ജരിത, മന്ദപാലൻ എന്നീ പക്ഷികളുടെ വംശത്തിലെ പിന്മുറക്കാരാണു് തങ്ങൾ എന്നു പുള്ളുവർ അവകാശപ്പെടാറുണ്ടു്*

════════════════
*ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്*. 
*നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം*. *ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു*.
*കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്നായിരുന്നു അക്കാലത്തെ വിശ്വാസം*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*പുള്ളുവർ*

════════════════

*കേരളത്തിൽ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോന്നിരുന്ന ഒരു ജനവിഭാഗമാണ്‌ പുള്ളുവർ. ഇവർ ദ്രാവിഡന്മാരാണ്. നാഗമ്പാടികൾ*, *പ്രേതമ്പാടികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഇവർക്കിടയിൽ ഉണ്ട്. പുള്ളുവൻ പാട്ട് പ്രസിദ്ധമാണ്‌*.

════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪
*കേരളത്തിലെ ഫ്യൂഡൽ ജീവിതരീതികളിലേക്ക് സാംസ്കാരികതലത്തിൽ വളരെയേറെ ഇഴുകിച്ചേർന്നു നിൽക്കുന്ന ഒരു പ്രാദേശികജനവിഭാഗമാണ്‌ ഇവർ‍. കേരളത്തിൽ നിലനിന്നുപോരുന്ന നാഗാരാധനയുടെ അവിഭാജ്യമായ ഒരു ഘടകമാണ്‌ ഇവർ*. *ധനികകുടുംബങ്ങളിലും മറ്റും നടത്തിപ്പോരുന്ന കളം പാട്ടുകളിൽ ഗായകരുടെ സ്ഥാനം ഇവർക്കാണ്‌. സർപ്പങ്ങളുടെ ഉത്പത്തിയേക്കുറിച്ച് ഹൈന്ദവപുരാണങ്ങളിൽ പറയുന്ന കദ്രുവിന്റേയും‍ വിനതയുടേയും കഥകളെ ഉപജീവിച്ചുള്ളതാണ്‌ ഇവരുടെ പാട്ടുകൾ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പാടാനുണ്ടാകും. സ്ത്രീകൾ പുള്ളുവക്കുടവും പുരുഷന്മാർ വീണയും വാദ്യമായി ഉപയോഗിക്കുന്നു*.

════════════════
 *സാധാരണദിവസങ്ങളിൽ വീടുകൾതോറും ചെന്ന് പാട്ടുകൾ പാടിയാണ്‌ ഇവർ നിത്യവൃത്തി നേടിയിരുന്നത്. ചെറിയ കുട്ടികൾക്ക് ദൃഷ്ടിദോഷം പറ്റാതിരിക്കാൻ ഇവരെക്കൊണ്ട് "നാവേർ" പാടിക്കുന്ന പതിവുമുണ്ട്*.
*സാമന്യേന വയലിൻ (violin) പോലെയുള്ള ഒരു തന്തിവാദ്യമാണ്‌ ഇവരുടെ വീണ. ഒരു വില്ല്(bow) ഉപയോഗിച്ചാണ്‌ ഇതും വായിക്കുന്നത്. വില്ലിന്റെ ഒരറ്റത്ത് കുറച്ച് ലോഹച്ചിറ്റുകൾ കോർത്തിടുന്നു. വീണ വായിക്കുമ്പോൾ കൂട്ടത്തിൽ വില്ലിന്റെ ചലനം ക്രമീകരിച്ച് താളമിടാൻ ഈ ചിറ്റുകൾ സഹായിക്കുന്നു. വലിയ മൺകുടം ഉപയോഗിച്ചാണ്‌ പുള്ളുവക്കുടം ഉണ്ടാക്കുന്നത്. ഇതും ഒരു തന്തിവാദ്യമാണ്‌*.

════════════════𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഇത് പാട്ടിന്ന് താളമിടാനാണ്‌ ഉപയോഗിക്കുന്നത്*.
*അനുഷ്ഠാനപരമല്ലാത്ത സംഗീതവും ഇവർ കൈകാര്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ രസകരമായ ഒന്നാണ്‌ മഞ്ചലിന്റെ യാത്രകളെ അനുകരിക്കുന്ന ഒന്ന്*. *പുള്ളുവൻ വീണ ഉപയോഗിച്ച് മഞ്ചൽക്കാരുടെ മൂളലും അവർ തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനുകരിക്കുന്നു*. *വീണയുമായി അയാൾ ഒരു സംവാദത്തിലേർപ്പെടുന്ന മട്ടിലാണ്‌ ഇതു ചെയ്യുക. വീണയോടുള്ള അയാളടെ ഭാഷണങ്ങൾക്ക് വീണ അതിന്റെ പ്രതിഭാഷണങ്ങൾ സംഗീതാത്മകമായി നൽകുന്നു*. *വളരെ അടുപ്പവും അനുസരണയും വിധേയത്വവും കാണിക്കുന്ന ഒരു സുഹൃത്തിനേപ്പോലെ ഈ സമയത്ത് വീണ ഭാവം മാറ്റുന്നത് വളരെ ഹൃദ്യമായ അനുഭവമാക്കാൻ പുള്ളുവന്മാർക്ക് സാധിക്കാറുണ്ട്*.
════════════════
𝔨𝔞𝔯𝔦𝔨𝔨𝔬𝔡𝔢 𝔡𝔢𝔳𝔦 𝔨𝔰𝔥𝔢𝔱𝔥𝔯𝔞𝔪

*ഐതിഹ്യം*
*പുള്ളുവൻ കുടം*

════════════════


*ബ്രഹ്മകുടം, വിഷ്ണുകൈത്താളം, കൈലാസവീണ എന്നീ മൂന്ന് വാദ്യോപകരണങ്ങളുമായി ശിവകുലം നാഗഗോത്രത്തിലായി പരമശിവൻ മനുഷ്യരെ സൃഷ്ടിച്ചുവെന്നും ദർഭയിൽ നിന്നും ഉത്ഭവിച്ച ഇവരെ പുല്ലുവർ എന്ന് വിളിച്ചുപോരികയും ചെയ്തുവെന്നാണ് ഐതിഹ്യം. പുല്ലുവർ പിന്നീട് പുള്ളുവർ ആയി. ഭൂമിയിലെ സർപ്പദൈവങ്ങളെ പാടി പ്രീതിപ്പെടുത്താനായി നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു*.

════════════════
*𝓴𝓪𝓻𝓲𝓴𝓴𝓸𝓭𝓮 𝓭𝓮𝓿𝓲 𝓴𝓼𝓱𝓮𝓽𝓱𝓻𝓪𝓶-01-11-2019*

════════════════

നാഗരാജ

🎀♾♾♾♾❣♾♾♾♾🎀
           *🐍നാഗരാജാവ്🐍*
🎀♾♾♾♾❣♾♾♾♾🎀

ലേഖന പരമ്പര 
*അധ്യായം 23* 

*നാഗരാജ കവചം*
🐍
നാഗരാജാവു രക്ഷിക്ക ശിരസ്സെന്റെ ദിനം പ്രതി
നാഗമാതാവു കാക്കട്ടെ മുഖമെന്റെ പ്രതിക്ഷണം
നേത്രങ്ങൾ നാഗരാജ്ഞിയും കർണ്ണങ്ങൾ നാഗയക്ഷിയും
ഓഷ്ഠ്യാധരങ്ങൾ ചാമുണ്ഡി കാത്തു രക്ഷിക്ക സർവ്വഥാ
🐍
ചിബുകം കാക്ക കാളിയൻ കണ്ഠം രക്ഷിക്ക കന്യക
തോളുകാക്കട്ടെ ഗുളികൻ കൈകൾ പാലിക്ക കംബളൻ
🐍
ഉരസ്സിൻ രക്ഷ ചെയ്യേണം ഉരഗേശൻ ദിനേ ദിനേ
ഉദരം രക്ഷിക്ക ശ്രീ പത്മൻ ഗുദഗുഹ്യങ്ങൾ തക്ഷകൻ
🐍
കാക്കണം തുടകൻ ശേഷൻ മുട്ടുകൾ ധൃതരാഷ്ട്രനും
പാദങ്ങൾ പാലനം ചെയ്ക ശംഖപാലകനെപ്പൊഴും
🐍
ഇടവും വലവും കാക്ക വാസുകി സർവ്വകാലവും
അകവും പുറവും കാക്ക അനന്തൻ സർവ്വനേരവും
🐍
നാഗേശപാദപത്മങ്ങൾ തുണ ചെയ്യണമെപ്പോഴും
അലിവെന്നിൽ പൊഴിക്കേണം കടലോളം കൃപാനിധേ

*സന്താനസൗഭാഗ്യത്തിന് മണ്ണാറശാല ഉരുളി കമഴ്ത്തൽ*
🎀🎀➖➖🎀🎀➖➖🎀🎀
വൈവാഹിക ജീവിതത്തിന്റെ പൂർണത എന്നത് സന്താന ലബ്ധിയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ശാരീരികവും മാനസികവുമായ പലകാരണങ്ങൾ കൊണ്ടും സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ നമ്മുടെ നാട്ടിൽ അനവധിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി ആദ്യം ചെയ്യേണ്ടത് നാഗങ്ങളെ പ്രസാദിപ്പിക്കുക എന്നതാണ്. നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തൽ വഴിപാട് സന്താനം ലഭിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുള്ളുവൻ പാട്ടിന്റെ ഈണം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം എന്നും ഭക്തി നിർഭരമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. ക്ഷേത്ര  നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജാ വിധികൾ കൊണ്ടും ആചാരങ്ങൾകൊണ്ടും ഏറെ ശ്രേഷ്ഠമായ ക്ഷേത്രമാണ് മണ്ണാറശാല.

മണ്ണാറശാലയുടെ ഉദ്ഭവത്തെപ്പറ്റി പറയുന്നത്. 30 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഖ്യപ്രതിഷ്ഠായായ നാഗങ്ങളെ കൂടാതെ ഉപപ്രതിഷ്ഠകളായി ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവരുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു നേരം മാത്രമേ ക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള പൂജയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. കിഴക്കോട്ടു മുഖമുള്ള ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന വിഗ്രഹത്തിന് അഞ്ചടി ഉയരമുണ്ട് എന്നതും ശ്രദ്ധേയം. മറ്റു ക്ഷേത്രങ്ങളിൽ പുരുഷന്മാർ പ്രധാന പൂജാരികളാകുമ്പോൾ മണ്ണാറശാലയിൽ സ്ത്രീകളാണ് പ്രധാന പൂജ ചെയ്യുന്നത്. പുരുഷന്മാർ ഇവിടെ ഉപപൂജാരികളാകുന്നു. 

|| *ഓം നാഗരാജായ നമഃ* ||

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

ഉനകോട്ടി

(((ഉനകോട്ടി)))- 

99,99,999 ശിവരൂപങ്ങളുള്ള ഗ്രാമം

എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവന്റെ രൂപങ്ങള്‍.. കൃത്യമായ എണ്ണമെടുക്കാനാണെങ്കിൽ ഒരുകോടിക്ക് ഒന്നു കുറവ്...ഇത്രയും രൂപങ്ങള്‍..അതും ഒരു ഗ്രാമത്തില്‍...എന്താണിതിന്റെ കഥ എന്നറിയാന്‍ തോന്നുന്നില്ലേ...

99,99,999 ശിവവിഗ്രഹങ്ങള്‍ കാണപ്പെടുന്ന ത്രിപുരയിലെ ഉനക്കോട്ടി ഗ്രാമത്തിന്റെ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ അറിയാം...

    ഉനകോട്ടി എന്നാല്‍

ഉനകോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിയ്ക്ക് ഒന്നു കുറവ് എന്നാണ് അര്‍ഥം. അതായത് 99,99,999 എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കൈലാഷഹര്‍ സബ്ഡിവിഷനിലാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്.

ശൈവ തീര്‍ഥാടന കേന്ദ്രം
≠==================

ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്.

ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് ഉനകോടിയെ സംബന്ധിക്കുന്ന ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്.

* ശിവശാപമേറ്റ 99,99,999 ദൈവങ്ങള്‍

ഒരിക്കല്‍ ശിവന്‍ താനുള്‍പ്പെടെയുള്ള ഒരുകോടി ദേവന്‍മാരോടും ദേവതകളോടുമൊപ്പം കാശിക്ക് പോവുകയായിരുന്നു. വഴിമധ്യേ ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു അവര്‍ വിശ്രമിച്ചത്. എന്നാല്‍ രാവിലെ എഴുന്നേറ്റ ശിവന്‍ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപം വന്ന ശിവന്‍ അവര്‍ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരുടെ രൂപങ്ങള്‍ അങ്ങനെ വന്നതാണെന്നാണ് വിശ്വാസം.

* ഇരുമ്പുപണിക്കാരനു കിട്ടിയ ശാപം

     ശിവന്റെ കഥയ്ക്കു പുറമേ ഇവിടെ മറ്റൊന്നുകൂടി പ്രചാരത്തിലുണ്ട്. കല്ലു എന്നു പേരായ കൊല്ലപ്പണിക്കാരന് ഒരിക്കല്‍ ശിവനോടും പാര്‍വ്വതിയോടുമൊപ്പം കൈലാസത്തില്‍ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പന്തയത്തില്‍ ജയിക്കുകയാണെങ്കില്‍ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു.

ഒറ്റ രാത്രി കൊണ്ട് ഒരു കോടി രൂപങ്ങള്‍
ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോള്‍ 99,99,999 രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടി എന്ന സംഖ്യയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോടി എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.

കല്ലില്‍ കൊത്തിയതും കല്ലില്‍ തീര്‍ത്തതുമായ രണ്ടു തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്.

* ഉനകോട്ടീശ്വര കാല ഭൈരവ

ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു.

   ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുര്‍ഗ്ഗാ ദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.

* അതിമനോഹരമായ ചുറ്റുവട്ടം

കാഴ്ചയ്ക്ക് ഏറെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

* അശോകാഷ്ടമി മേള

ഉനക്കോട്ടിയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേളയാണ് അശോകാഷ്ടമി മേള എന്ന പേരില്‍ അറിയപ്പെടുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. ഉനകോട്ടി മേള എന്നും ഇതറിയപ്പെടുന്നു.

* ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

     ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു പ്രദേശമാണ് ഉനകോട്ടി ഇപ്പോള്‍. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രമായി ഉയര്‍ത്താനുള്ള പരിഗണനയിലാണിത്.

* ആസ്‌ടെക് സംസ്‌കാരവുമായുള്ള സാമ്യം

ഇവിടുത്തെ രൂപങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ ആസ്‌ടെക് സംസ്‌കാരവുമായുള്ള ചില സാമ്യങ്ങള്‍ കാണുവാന്‍ സാധിക്കും. ഇവിടുത്തെ കല്ലില്‍ കൊത്തിയ രൂപങ്ങളുടെ കണ്ണുകളും പല്ലുകളും ശിരോഭൂഷണങ്ങളുമാണ് സമാനമായി തോന്നുന്നത്.

    * എട്ടാം നൂറ്റാണ്ടിലെ ശൈവ തീര്‍ഥം

         ചില ചരിത്രകാരന്‍മാരുടെ കണ്ടെത്തലുകളനുസരിച്ച് എട്ടാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ട് വരെയുള്ള പാല്‍ ഇറയുടെ സമയത്തെ ശൈവതീര്‍ഥമായിരുന്നു ഉനകോട്ടി എന്നതാണ്. കുറച്ച് പേര്‍ ഇതൊരു ബുദ്ധസന്യാസിമാരുടെ കേന്ദ്രമായിരുന്നു എന്നും പറയുന്നുണ്ട്.

* എത്തിച്ചേരാന്‍

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഉനകോട്ടി സ്ഥിതി ചെയ്യുന്നത്. ഉനകോട്ടിയ ജില്ലാ തലസ്ഥാനമായ കൈലാഷഹര്‍ സബ്ഡിവിഷനില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണിത്. ധരംനഗര്‍ റെയില്‍ഡവേ സ്‌റ്റേഷനാണ് ഏറ്റവും  അടുത്തുള്ളത്. 19.6 കിലോമീറ്റര്‍ അകലെയാണിത്.

Thursday, October 31, 2019

എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ് ഇന്നത്തെ കഥ.*

*എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ്  ഇന്നത്തെ കഥ.*

🔸🔸🔸🔸🔸🔸🔸🔸🔸


എലി കൂടെയില്ലാത്ത ഗണപതിയെ കണ്ടിട്ടില്ലല്ലോ?

എലിയെ സ്വന്തം വണ്ടിയായി കിട്ടുംമുൻപ്, അത്യാവശ്യ സമയങ്ങളിൽ ഗണപതി, മയിൽവണ്ടി പിടിച്ചൊക്കെ പലയിടത്തും പോയിട്ടുണ്ട്.
പിന്നെ സ്വന്തം വാഹനമായി.

ഗണപതി മനസ്സിലോർത്താൽ മതി; അവിടെയെത്തിക്കും എലി.
ഗണുമനസ്സിന്റെ വേഗത്തിലാണ് യാത്ര.

*സുമേരുപർവ്വതത്തിലുള്ള സൗരഭിമഹർഷി*, ഹോമത്തിനുള്ള ചമത ( പ്ലാശ് മരത്തിന്റെ വിറക്) ശേഖരിയ്ക്കാൻ കാട്ടിൽപോയ സമയത്ത്, *ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ* ആശ്രമപരിസരത്തെത്തി.

മുനിപത്നിയായ *മനോമയിയെ* കണ്ട് പ്രേമംതോന്നിയ ഗന്ധർവ്വൻ, മനോമയിയുടെ കയ്യിൽ പിടിച്ചു.
മനോമയി,
ഉള്ള കാര്യം പറഞ്ഞു.
"ഞാൻ സൗരഭിമഹർഷിയുടെ ഭാര്യയാണ്.അങ്ങ് എനിയ്ക്ക് അച്ഛനേപ്പോലെയാണ്. എന്നെ ഒരു മകളായി കാണണം."

ഒരാൾ വന്നുപറയുന്ന പ്രേമം ഇഷ്ടമല്ലെങ്കിൽ,
ഇന്നത്തെ കാലത്ത്, 'എന്നെ സഹോദരിയായി കാണണം' എന്നുപറഞ്ഞ്, രാഖി കെട്ടിക്കൊടുക്കുന്നപോലെ പണ്ട്, 'മകളായി കാണണം' എന്നായിരുന്നു പറഞ്ഞിരുന്നത്.

അപ്രതീക്ഷിതമായി ഒരു സ്ത്രീ, തന്നെ അച്ഛനെന്നുവിളിച്ച അന്ധാളിപ്പിൽ,
പിടിച്ച കൈ വിടാൻമറന്ന് അന്തംവിട്ടു നിൽക്കുകയാണ് ക്രൗഞ്ചനെന്ന ഗന്ധർവ്വൻ.
ഈ സമയത്ത്, സൗരഭിമഹർഷി കാട്ടിൽനിന്നും മടങ്ങിവന്നു.

മഹർഷിയെ കണ്ടതും; ഗന്ധർവ്വൻ, പൊള്ളിയപോലെ കൈ വലിച്ചു.
മഹർഷി നോക്കുമ്പോൾ ഗന്ധർവ്വന്റെ മുഖത്താകെ കള്ളലക്ഷണം.

പിന്നൊന്നും ആലോചിച്ചില്ല. *കൊടുത്തൂ ശാപം.*

*"എന്റെ ഭാര്യയുടെ ദേഹത്തു സ്പർശിച്ച നീ ഒരു എലിയായി മാറട്ടെ.*

'ഇഷ്ടം തോന്നിയപ്പൊ കയ്യിൽ പിടിച്ചതാണെന്നും; അങ്ങയുടെ ഭാര്യയാണെന്നറിഞ്ഞതും 'ചടേന്ന്' കൈ വിട്ടതാണല്ലോ...! ഞാൻ പാവല്ലേ മാഷേ..' എന്നൊക്കെ പറഞ്ഞ് ഗന്ധർവ്വൻ നെഞ്ഞത്തടിയും നെലോളിയുമായി.

'സംഗതി ചിലപ്പൊ ശരിയായിരിക്കും!
പക്ഷേ, ശപിച്ചും പോയല്ലോ! ഇനി ആ ശാപം ഏതെങ്കിലും ഒരു നല്ല വഴിയ്ക്ക് തിരിച്ചുവിടാം. അതേ വഴിയുള്ളൂ.'
മഹർഷി ചിന്താകുലനായി.

'ഇഷ്ടമുള്ള പെൺകുട്ടികളെ കണ്ടാൽ; അപ്പൊ നീ കയ്യിൽ കയറി പിടിയ്ക്കുമോ!?' എന്നൊന്നും ചോദിയ്ക്കാൻ നിൽക്കാതെ, സൗരഭിമഹർഷി, ശാപമോക്ഷമല്ലാ.....; *ശാപ-ആശ്വാസം കൊടുത്തു.*

"എലി എന്തായാലും എലിതന്നെ. അതിൽ മാറ്റമൊന്നുമില്ല. കുറച്ചുകാലം കഴിയുമ്പോൾ,  നീയൊരു കേമൻ മൂഷികനാവും.
ദേവലോകത്തുനിന്നും പുറത്താവുകയും ചെയ്യും.
ആ മൂഷികൻ, പക്ഷേ,ഗണപതിയുടെ വാഹനമായി മാറും. ലോകം മുഴുവൻ നിന്നെ അന്നുമുതൽ ആദരിയ്ക്കുകയും ചെയ്യും.
ഗണപതിവാഹനമായി നിനക്ക് വീണ്ടും സ്വർഗ്ഗത്തിലെത്തുകയും ചെയ്യാം."

അങ്ങനെ ക്രൗഞ്ചൻ,
ദേവലോകത്ത്, 'എന്നാണാവോ തമ്പുരാനേ.., എലിവേഷം തലയ്ക്ക് വന്നുവീഴുന്നത്!!!' എന്ന് പേടിച്ചുപേടിച്ചു കഴിയുന്ന കാലം.
പലപ്പോഴും; പേടി കാരണം സ്ഥലകാലബോധംതന്നെ നഷ്ടപ്പെട്ട മട്ട്.

അങ്ങനെയിരിയ്ക്കുന്ന ഒരുദിവസം, ഇന്ദ്രസഭയിൽവെച്ച്,
ഇന്ദ്രനെ കാണാൻവന്ന *വാമദേവമുനിയുടെ* കാലിൽ, കിളിപോയിനടക്കുന്ന ക്രൗഞ്ചൻ, അബദ്ധത്തിലൊന്നു ചവുട്ടിപ്പോയി!!!

അത്മസംയമനം...
കാമക്രോധമോഹങ്ങളെ അടക്കൽ...
എന്നൊക്കെ, നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും; മഹാമുനിമാർക്ക് ഈ അടക്കം പൊതുവേ കുറവായിട്ടാണ് കണ്ടുവരുന്നത്.

വാമദേവമുനി,
ക്രൗഞ്ചൻ കാലിൽചവുട്ടിയതും കണ്ണടച്ചുതുറക്കുംമുൻപേ ശപിയ്ക്കൽ കഴിഞ്ഞു!
*"സ്ഥലകാലബോധമില്ലാത്ത നീയൊരു മൂഷികനായിപ്പോവട്ടെ."*

ദൈവം സഹായിച്ച്, ശാപത്തിൽ വീണ രണ്ടാംശാപം അതുതന്നെയായത് ഭാഗ്യം!

അങ്ങനെ, വാമദേവമുനിയുടേയും സൗരഭിമഹർഷിയുടേയും ശാപഫലമായി, ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ, *പരാശരമുനിയുടെ ആശ്രമത്തിൽ ഒരു എലിരൂപത്തിൽ വന്നുവീണു.*

'ഞാൻ എലിഭഗവാനെ തപസ്സ് ചെയ്തില്ലല്ലോ...! പിന്നെന്താണാവോ ഇങ്ങനെ ഒരു രൂപം പ്രത്യക്ഷപ്പെടാൻ..!?' എന്ന് ആലോചിച്ച്, പരാശരമുനി നോക്കുമ്പോഴേയ്ക്കും ;
എലി, പണി തുടങ്ങി.

ഭീമാകാരനായ ഈ എലി ആശ്രമത്തിലെ പാത്രങ്ങളെല്ലാം തട്ടിമറിച്ചു.
ക്ഷണനേരംകൊണ്ട് മുനിയുടെ അൽപവസ്ത്രങ്ങളെല്ലാം കരണ്ട്, ചിത്രം വിചിത്രമാക്കി!
താളിയോലകളെല്ലാം കരണ്ട് ഹൃദിസ്ഥമാക്കി!

പരാശരമുനി
കണ്ണുരുട്ടി,
വടി നീട്ടി,
കല്ലോങ്ങി...

ഒപ്പം മനസ്സിൽ, 'അഹിംസ അഹിംസ' എന്ന് പറഞ്ഞ്; ഇതും ദൈവത്തിന്റെ സൃഷ്ടിയാണല്ലോ...!
ഉപദ്രവിയ്ക്കുന്നത് പാപമാണല്ലോ..!'
എന്നൊക്കെ കരുതി, പരാശരമുനി എലിയെ ഓടിച്ചുവിടാൻ പല നാടകവും കളിച്ചുനോക്കി.

എവടെ!
എലി, പുലിയായി വിലസുകതന്നെയാണ്!

ഒടുവിൽ, എലിയോട് തോറ്റ്, തളർന്ന്,
മുനി, ശരണം പ്രാപിച്ചത് ഗണപതിയെ.

ഓർക്കേണ്ട താമസം!
ഗണപതി ഹാജർ!

ഗണപതി, എലിയുടെ പുറത്തുകയറി.

തന്റെ പുറത്തുകയറിയിരിയ്ക്കുന്ന വയറൻ ആനയെ തള്ളിത്താഴെയിടാൻ എലി കിണഞ്ഞുശ്രമിച്ചു.
നാലുപുറവും ഓടിനോക്കി.
വേഗത്തിലോടി; പെട്ടെന്ന് നിന്ന്നോക്കി.
ചാടി നോക്കി.
മുതുക്, ചന്നംപിന്നം കുലുക്കി നോക്കി.

ആന, പുറത്ത് അട്ടപിടിച്ചപോലെ പിടിച്ചിരിയ്ക്കുകയാണ്!
ഇനി ഈ ജന്തു ആനയുടെ രൂപമുള്ള ഉടുമ്പായിരിയ്ക്കുമോ!?

എലി തളർന്നുതുടങ്ങി.

ഗണപതി, ഉള്ളിൽ ഊറിച്ചിരിച്ചു.

'എലിപ്പറത്തിരുന്നുള്ള ഈ കളി രസമുണ്ട്!
എന്തൊര് വേഗാ ഇതിന്റെ ഓട്ടത്തിന്!
ഇതിനെയങ്ങ് കൊണ്ടുപോയാലോ?'

ഗണപതി, എലിയുടെ മനസ്സിനെ ആകർഷിച്ചു.

എലിയ്ക്ക് തോന്നി.
'ഇത് അട്ടയോ ഉടുമ്പോ ഒന്നുമല്ല. ഇത് മറ്റെന്തോ സംഭവമാണ്. എലി, കുതറൽ നിർത്തി, പതുക്കെ തലചെരിച്ച് പുറത്തിരിയ്ക്കുന്ന ആനയെ നോക്കി.
എവിടെയോ കണ്ട ഒരു മുഖപരിചയം!
പെട്ടെന്ന്, എലിമനസ്സിൽ പൂർവ്വജൻമസ്മരണയുടെ കാറ്റുവീശി.

"ഭഗവാനേ! അങ്ങായിരുന്നോ !?
താഴെയിറങ്ങൂ...
ഞാനൊന്ന് നമസ്ക്കരിയ്ക്കട്ടെ.
പൊറം, നല്ല വേദനയുമുണ്ടു്! താഴെയിറങ്ങൂ. ആളറിയാതെ ഗുസ്തിയ്ക്ക് വന്നതാ!!"

ഗണപതി ചിരിച്ച് താഴെയിറങ്ങി.

"പോരുന്നോ എന്റെ വാഹനമായി കൈലാസത്തിലേയ്ക്ക്?"
ഗണപതി എലിയോട് ചോദിച്ചു.

"എപ്പൊ പോന്നൂന്ന് ചോദിച്ചാൽ മതി!!"
എന്നുപറഞ്ഞ് എലി, അഥവാ പൂർവ്വജൻമത്തിെലെ ക്രൗഞ്ചഗന്ധർവ്വൻ ആനയ്ക്ക് കയറാൻ നട മടക്കിക്കൊടുത്തു.

അങ്ങനെയാണത്രേ ഗണപതിയുടെ വാഹനമായി
എലി മാറുന്നത്.

(വീട്ടിൽ എലിശല്യം രൂക്ഷമായാൽ, പണ്ട്, ആരും എലിയെ കൊല്ലുമായിരുന്നില്ലത്രേ.
മലപ്പുറം ജില്ലയിലെ ഇന്ത്യനൂർ ഗണപതീക്ഷേത്രത്തിൽ എലിയുടെ, മരത്തിലുള്ള രൂപം സമർപ്പിച്ച് ;എലിശല്യം മാറാൻ പ്രാർത്ഥിച്ചാൽ, എലികൾ സ്വയം ഒഴിഞ്ഞുപോകും എന്ന് ഒരു വിശ്വാസമുണ്ട്.)

🔹🔹🔹🔹🔹🔹🔹🔹🔹

♦♦♦♦♦♦♦♦♦

💓 *ആശയം:-ജയരാജ് മിത്ര*

💓 *അവതരണം:-ഷാസ് പദ്മിനി*

♦♦♦♦♦♦♦♦♦

Sunday, October 27, 2019

അർദ്ധനാരീശ്വരൻ

*അർദ്ധനാരീശ്വരൻ*

പകുതി സ്ത്രീയും പകുതി പുരുഷനുമായ  ദേവതയാണ്‌ അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ ഏകത്വം എന്ന സങ്കൽപ്പത്തിൽ ഉള്ള ശിവപാർവതിമാരുടെ സംയോജിത രൂപമാണിത്. ചിത്രങ്ങളിലും മറ്റും നേർപകുതിയായാണ് ചീത്രീകരിക്കുന്നത്. സ്ത്രീയും പുരുഷനും ട്രാൻസ്ജെന്ഡറുമെല്ലാം തുല്യരാണ് എന്ന സങ്കൽപ്പത്തിന്റെ പൗരാണിക രൂപമാവാം ഇത്. പ്രധാനമായും ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ആരാധിക്കപ്പെട്ടിരുന്ന ഒരു ദ്രാവിഡ ദേവതയാണിത്.

       *ഐതിഹ്യം*

അവാച്യമായ പ്രണയ സാഫല്യത്തിന്റെ ഈശ്വരഭാവമാണ് അർദ്ധനാരീശ്വരൻ. ശ്രീപാർവ്വതിയുടെ ആജ്ഞയനുസരിച്ച് ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചു. ഇതിൽ പരമശിവന് അഭിമാനവും സന്തുഷ്ടിയുമുണ്ടായി. തന്റെ ഭാര്യയുടെ ആത്മരൂപമായ ദുർഗ്ഗയോട് അമിതമായ പ്രേമപാരവശ്യം തോന്നി. ശിവൻ വേഗം അരുണാചലത്തിൽ തപസ്സനുഷ്ടിക്കുന്ന ഭാര്യ പാർവ്വതിയുടെ അടുത്തെത്തി. ഇരുവരും ആലിംഗനബദ്ധരായി. ശ്രീപാർവ്വതിയെ ശിവൻ തന്റെ മടിയിൽ ഇടത്തെ തുടയിൽ ഇരുത്തി. പാർവ്വതിയാകട്ടെ ആ ശരീരത്തിൽ ലയിച്ച് ചേർന്നു. ആ ശരീരത്തിന്റെ വലത് ഭാഗം ശിവചിഹ്നങ്ങളായ ജഡ, സർപ്പം  തുടങ്ങിയവയും ഇടത് ഭാഗം പാർവ്വതിയുടെ സ്ത്രീരൂപമായും കൂടിച്ചേർന്നു. പാർവ്വതി പരമേശ്വരന്മാരുടെ പ്രണയസാഫല്യത്തിന്റെ പരമാത്മ ഭാവമാണ് അർദ്ധനാരീശ്വരൻ. പ്രകൃതിപുരുഷ സംയോഗം ആണ് ഇതെന്ന് താന്ത്രികർ വിശ്വസിക്കുന്നു.

പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന ഈ ആരാധനാരീതി ചരിത്രാതീതകാലം മുതലുള്ള മാനവൻറെ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡർ സമഭാവനയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കാവുന്നതാണ്.

സ്ത്രീക്ക് പ്രാധാന്യം നൽകുന്ന ശൈവം, ശാക്തേയം എന്നീ രണ്ടു ശാഖകളുടെ സം‌യോജിതമായ ആരാധനാസമ്പ്രദായങ്ങളും താന്ത്രിക ക്രിയകളിലെ ഏകത്വവും അർദ്ധനാരീശ്വര സങ്കല്പത്തിലും, ആചാരങ്ങളിലും പലയിടങ്ങളിലും ദർശിക്കാവുന്നതാണ്.






ദീപ സ്തുതി


കല്കി അവതാരം

കല്കി അവതാരം

ഓം ഗം ഗണപതയേ നമഃ

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു (ദേവനാഗിരിയിൽ कल्कि,ഇംഗ്ലീഷിൽ Kalki).'കൽക്കി' എന്ന വാക്കിനർത്ഥം 'അനശ്വരത','വെളുത്ത കുതിര' എന്നൊക്കെയാണ്. 'മാലിന്യത്തെ അകറ്റുന്നവൻ' എന്നർത്ഥമുള്ള 'കൽക' എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായതെന്നു കരുതുന്നു.കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കുമെന്ന് പല പുരാണങ്ങളും പ്രവചിക്കുന്നു.വിഷ്ണുവിൻറെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു. കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും. മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും. ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും. ക്ഷാമം, സാംക്രമിക രോഗങ്ങൾ, വരൾച്ച, കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും.

കലിയുഗാന്ത്യത്തിൽ മഹാവിഷ്ണു ശംഭലമെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണകുടുംബത്തിൽ വിഷ്ണുഭക്തനായ വിഷ്ണുയശൻറെയും സുമതിയുടെയും പുത്രനായി കൽക്കിയെന്ന പേരിൽ ജനിക്കും. ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി നാളിലാണ് (പൗർണമി കഴിഞ്ഞ് എട്ടാം നാൾ) കൽക്കിയുടെ ജനനം. -ഭവിഷ്യത് പുരാണം.ജാതകപ്രകാരം കൽക്കി അതിശക്തനും സമ്പന്നനുമായിരിക്കും.ദ്രുതഗതിയിൽ ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനുമായിരിക്കും.എപ്പോഴും ജയിക്കുന്നവനും ധർമ്മിഷ്ടനുമായിരിക്കും. 

കൽക്കിയുടെ ആദ്ധ്യാത്മിക ഗുരു യജ്ഞവാൽക്യനായിരിക്കും.വിഷ്ണുവിൻറെ ആറാമത്തെ അവതാരമായ പരശുരാമൻ ചിരഞ്ജീവിയാണ്.(അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുംകൽക്കിയുടെ വരവിനായി കാത്തിരിക്കുകയാണെന്നുംകരുതപ്പെടുന്നു.).കൽക്കിയെ ആയോധന വിദ്യകൾ അഭ്യസിപ്പിക്കുന്നത് പരശുരാമൻ ആയിരിക്കും. -അഗ്നിപുരാണം.

ലക്ഷ്മി ദേവിയുടെ അവതാരമായ പത്മയായിരിക്കും കൽക്കിയുടെ ഭാര്യ.കലിയുഗത്തിൽ മനുഷ്യർ ദൈവത്തെ വിസ്മരിച്ച് യാഗങ്ങളും യജ്ഞങ്ങളും അവസാനിപ്പിക്കും.എങ്ങുംഅധർമ്മം മാത്രമാകും.'ദേവദത്ത' എന്ന വെളുത്ത കുതിരയാണ് കൽക്കിയുടെ വാഹനം.ഈ കുതിരയ്ക്ക് ചിറകുകളുണ്ട്.ദേവദത്തയുടെ പുറത്തിരുന്ന് കത്തിജ്ജ്വക്കുന്ന വാളുമായി ഭഗവാൻ കൽക്കി ഈ ലോകത്തെ ദുഷ്ടജനങ്ങളെ നിഗ്രഹിക്കും. -കൽക്കി പുരാണം.

 അങ്ങനെ കാലദോഷത്തിൻറെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു ശംഭലം എന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ കൽക്കിയായി ജനിക്കും.ദുഷ്ടൻമാരെ നിഗ്രഹിച്ച് വർണ്ണാശ്രമ ധർമ്മങ്ങളും (ബ്രാഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം) പുനഃസ്ഥാപിക്കും. അതോടെ കലിയുഗം അവസാനിക്കുകയും ധാർമ്മികതയുടെയും പവിത്രതയുടെയും സത്യയുഗം (കൃതയുഗം) ആരംഭിക്കുകയും ചെയ്യും.ഒടുവിൽ അവതാര ലക്ഷ്യം പൂർത്തിയാക്കി കൽക്കി വിഷ്ണുവിൽ ലയിക്കും.-പത്മപുരാണം.

​ദശാവതാരവും മനുഷ്യനും.

ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാൽ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും.. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും.. മത്സ്യം മുതൽ കല്കി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തിൽ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും..

മത്സ്യം 

ആണ് ആദ്യത്തെ അവതാരം..മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓര്ക്കാറുമുണ്ട്.. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം..സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക..ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. 

കൂർമ്മം 

 അടുത്തത് കൂര്മാവതാരമാണ്.. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാൽ കൂര്മത്തിന് പ്രകൃതിയിലെ എല്ലാത്തിൽ നിന്ന് പിൻവലിയാം..കൂര്മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാൽ ശ്വാസനീയന്ത്രണം മാത്രമല്ല മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പര്ശ ശബ്ദം തുടങ്ങിയ എല്ലാത്തിൽ നിന്നും പിൻവലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം.. 

വരാഹം 

വരാഹം എങ്ങിനെയാണോ ചളിയിൽ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്..സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയര്ത്തണം.. വരാഹം ഭൂമിയെ ഉയര്ത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ.. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക.. 

നരസിംഹം 

എല്ലാ മനുഷ്യന്റെയും ഉള്ളിൽ ഒരു മൃഗമുണ്ട് .ഉള്ളിലെ മനുഷ്യത്വത്തെ ഉണർത്താൻ ഭഗവത് സാധന തന്നെ ഉള്ളു മാർഗം ..എന്നാണ് ഭഗവാന്റെ നരസിംഹ രൂപം നമ്മെ പഠിപ്പിക്കുന്നത് 

വാമനൻ 

മനുഷന്റെ വലിപ്പത്തിൽ യാതൊരർഥവുമില്ല എത്ര ചെറിയവനായി വിനീതനായി നിൽക്കുന്നുവോ അത്രയും ഉയർചാ നേടാൻ   കഴിയും എന്ന് വാമന രൂപിയായ ഭഗവൻ നമ്മെ പഠിപ്പിക്കുന്നു.   അതായത് ഒരു സാധകൻ ആദ്യം പഠിക്കേണ്ട പാഠം അഹംഭാവത്തെയും  അഹങ്കാരത്തേയും ചവുട്ടി താക്കുക  എന്നതാണ്..

പരശുരാമൻ 

ക്രോധത്തിന്റെ പരമകാഷ്ഠയിൽ എത്തിയാൽ ഒരു കുലവും സ്വന്തം മാതാപിതാക്കളെയും നശിപ്പിക്കാൻ മനുഷ്യൻ ശ്രമിക്കുമെന്നും ക്രോധമടക്കുകയാണ് ജ്ഞാനതിലേക്കും ചിരംജീവിയായി മറ്റുള്ളവരുടെ മനസ്സിൽ സ്ഥാനം നേടാനും  നമ്മെ സഹായിക്കുന്നതെന്നും പരശുരാമ രൂപിയായ ഭഗവൻ ഉത്ബോധിപ്പിക്കുന്നു 

ശ്രീരാമൻ 

രജോ ഗുണത്തിൽ നിന്ന് മുക്തനായി പൂര്ണരൂപമായ സത്വഗുണപ്രധാനിയായ മനുഷ്യനായി ഭഗവൻ മാറുന്നു.. ഉത്തമപുരുഷനായ രൂപം..അതായത് മാതാപിതാക്കളെ അനുസരിക്കുക വഴി , പ്രജാഹിതം മാനിക്കുക വഴി നല്ല ഭരണാധികാരിയാകാനും എല്ലാ ദുര്ഗുണങ്ങളേയും നശിപ്പിച്ച് ഉത്തമനായ ഒരു പുത്രനെങ്ങനെ ജീവിതമാകുന്ന സാഗരം തരണം ചെയ്യാം ഒരു നല്ല ഭരണാധികാരിയാകാം എന്ന് നാരായണൻ ഉത്ബോധിപ്പിക്കുന്നു .

ശ്രീകൃഷ്ണൻ 

ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു.. ശാപവും അനുഗ്രവും പുഞ്ചിരിയോടെ സ്വീകരിക്കാൻ നാം പഠിക്കുമ്പോൾ ലോകാരാധ്യനായി തീരും എന്നതിന്റെ മകുടോദാഹരണമാണ് ശ്രീകൃഷ്ണൻ . ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞ പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ കൂടെ കടന്നു പോയ ഒരാളുണ്ടാകില്ല . കാച്ചിക്കുറുക്കിയ അനുഭവങ്ങളിൽ നിന്നും  പ്രതിസന്ധിയിലും നാം എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാൻ  മാനവ രാശിക്ക് നൽകിയ അമൂല്യ നിധിയാണ് ഗീത 

ബലരാമൻ 

ബലേന രാമോ രമണം യസ്യ എന്നാണ്.. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാൻ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തിൽ രമിക്കുന്നവനായി മാറുന്നവനാണ് ബലരാമൻ . അവിടെ സാധകൾ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു

കല്കി 

അടുത്തത് കല്ക്കിയാണ്.. രൂപമില്ലാത്ത ഒന്ന്.. മത്സ്യത്തിൽ നിന്ന് തുടങ്ങി കല്കിയിലെത്തുമ്പോൾ സാധകൻ സ്വയം ബ്രഹ്മസ്വരൂപമായി മാറുന്നു.. ബ്രഹ്മജ്ഞഃ ബ്രഹ്മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്മസ്വരൂപം..അതാണ് കല്ക്കി..

-----------------------------------------------------------------------------------------------------------------------------------------------------------

അനേകം അവതാരങ്ങൾ സ്വീകരിച്ചു ഭൂമിയെ രക്ഷിച്ച  ശ്രീമാൻ നാരായണ അവിടുന്ന് അടിയന്റെ ഈ സമർപ്പണം സ്വീകരിക്കാൻ ദയവുള്ളവനാകണേ . അനേകം ആളുകളിലേക്ക്‌ അവിടുത്തെ അവതാര കഥകൾ എത്തിച്ചേരാൻ ഇവിടെ എത്തിച്ചേരുന്ന ഭക്തർ നിമിത്തമായി തീരണേ ..അവിടുത്തെ കഥകൾ വായിക്കുകയും പറയുകയും സത്‌സംഗം ഉണ്ടാകുകയും ചെയ്യാൻ കരുണ ഉണ്ടാകണെ. കാരുണ്യ കടലായ അവിടുന്ന് ഇപ്പോഴും എല്ലാ പ്രതിസന്ധികളിലും അവിടുത്തെ ഭക്തരുടെ കൂടെ ഉണ്ടാകാൻ കരുണ കാട്ടണമേ

നാഗരാജാവ്

🎀♾♾♾♾❣♾♾♾♾🎀
           *🐍നാഗരാജാവ്🐍*
🎀♾♾♾♾❣♾♾♾♾🎀

ലേഖന പരമ്പര 
*അധ്യായം 18* 

*നാഗാരാധന കേരളത്തില്‍*

സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി” (സർപ്പങ്ങളുടെ നാട്) എന്നു 🐍കേരളത്തേയും🐍  “സഹ്യാദ്രി” (സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം ) എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ🐍 സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം

പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം  🐍കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും 🐍 വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍ 🐍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് 🐍 ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.പ്രാചീനകേരളം അഹിഭൂമി  🐍(നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു  🐍പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ 🐍 ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ 🐍 ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള 🐍 (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.മിക്ക ഹൈന്ദവത്തറവാടുകളിലും  🐍 ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു 🐍

സർപ്പങ്ങളെ കാവുകൾ എന്ന🐍 വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി 🐍ആരാധിക്കുന്ന സമ്പ്രദായം🐍 കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും🐍 പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്🐍. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും🐍 പരസ്പരസാഹോദര്യത്തോടും🐍 കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ🐍 മാതൃകയുമാണ് കാവുകൾ. കേരളത്തിലെ സർപ്പാരാധനാ🐍 സമ്പ്രദായത്തിന്റെ സവിശേഷദകളായ🐍 സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും,🐍 നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ🐍 തുടർച്ചയായി കാണാം.


|| *ഓം നാഗരാജായ നമഃ* ||

*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

വപു എന്ന അപ്സരസ്സിന്റെ കഥ*

വപു എന്ന അപ്സരസ്സിന്റെ കഥ*


  

*കഴിഞ്ഞ ഭാഗത്തിൽ ഉർവശി തുടങ്ങിയ അപ്സരസ്സുകൾ ഭയന്ന് പിൻമാറിയപ്പോൾ വപു എന്ന അപ്സരസ് ദുർവ്വാസ്സാവിന്റെ മനസ്സിളക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത് വരെ വായിച്ചു അല്ലേ. ഇനിയും  വപു എന്തു ചെയ്തു എന്ന് നമുക്ക് നോക്കാം*.

    *ദുർവ്വാസാവ് എവിടെ ഇരിക്കുന്നുവോ  നമുക്ക് അവിടേക്ക് പോകാം എന്നു വപു പറഞ്ഞു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളും ശരീരമാകുന്ന രഥവുമുള്ള മുനിയെ കാമ ബാണം കൊണ്ട് ഞാൻ നിയന്ത്രിക്കാം എന്നും, ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ തുടങ്ങിയ ദേവന്മാരിൽ ആരെ വേണമെങ്കിലും കാമബാണം കൊണ്ട് മുറിവേല്പിക്കാൻ എനിക്ക് സാധിക്കും എന്നും അവൾ പൊങ്ങച്ചം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് വപു എന്ന് പേരുളള അപ്സരകന്യക ഹിമാലയ പാർശ്വത്തിൽ ദുർവ്വാസാവ് ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. മുനിയുടെ പ്രഭാവം കൊണ്ട് ഹിംസ്ര ജന്തുക്കൾ ഇല്ലാതെ ശാന്തമായ ഒരു ആശ്രമവാടമാണ് അവിടെ കണ്ടത്. മുനി തപസ്സു ചെയ്യുന്ന സ്ഥലത്തു നിന്നും അല്പമകലെയായി ഇരുന്നു കൊണ്ട് അവൾ കുയിലിനെ വെല്ലുന്ന സ്വരമാധുര്യത്തോടെ ഗാനാലാപം ചെയ്യാനാംരംഭിച്ചു. അവളുടെ പാട്ടുകേട്ടപ്പോൾ തന്നെ മുനിക്ക് വിസ്മയം തോന്നി. ഗായികയെ കാണണമെന്ന് ആഗ്രഹം മനസ്സിൽ അങ്കുരിച്ചതിന്റെ ഫലമായി മുനി അപ്സരസ്സ് ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അത്യാകർഷകമായ ശരീരമുള്ള അവൾ  തന്നെ ആകർഷിക്കുവാൻ വേണ്ടി തന്നെ പുറപ്പെട്ടവളാണെന്ന് മുനിക്ക് മനസ്സിലായി. തന്റെ മനസ്സിന് ക്ഷോഭ മുണ്ടാക്കുകയാണ് അവളുടെ ലക്ഷ്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.. കോപം കൊണ്ട് ജ്വലിച്ച മഹാമുനി അവളോട് ഇങ്ങനെ പറഞ്ഞു " ഞാൻ  വളരെ ക്ലേശിച്ച് അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന തപസ്സിന് വിഘ്ന മുണ്ടാക്കാനായിട്ടാണ് നീ വന്നിരിക്കുന്നത്. ആകാശചാരിയായ നീ എനിക്ക് ക്ലേശമുണ്ടാക്കിയതിനാൽ ആകാശചാരിയായ സുപർണ്ണന്റെ ഗോത്രത്തിൽ - ഗരുഡവർഗ്ഗത്തിൽ നീ പക്ഷിയായിരിക്കട്ടെ.' പതിനാറു വർഷം നിന്റെ ഈ ശരീരം ഉപേക്ഷിച്ച് പക്ഷിയുടെ രൂപം ധരിക്കാനിടയാകും ,അക്കാലത്ത് നാലു പുത്രന്മാർ  നിനക്ക് ജനിക്കുന്നതാണ്. അധമമായ നിനക്ക് അവരെ  കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കുകയില്ലെങ്കിലും അവർ അറിവുള്ളവരായിരിക്കും'. "ഇപ്രകാരം ദുർവ്വാസാവിന്റെ ശാപത്തിന്റെ ഫലമായി വപു എന്ന അപ്സരസ്സ് പക്ഷിയുടെ വർഗ്ഗത്തിൽ പിറക്കാനിടയായി.അവൾ ആകാശചാരിയായ പക്ഷികളുടെ കൂട്ടത്തിൽ ശാപമോക്ഷവും പ്രതീക്ഷിച്ച് കാലം കഴിച്ചു കൂട്ടി.*

*അങ്ങനെ മാർക്കണ്ഡേയൻ വപു എന്ന അപ്സരസ്സിന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു.


ആർഷജ്ഞാനം

🌅 *ആർഷജ്ഞാനം 🌅*

   *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*

      *തന്ത്ര ശാസ്ത്രം , യോഗ ശാസ്ത്രം വൈദ്യശാസ്ത്രം*
-----------------------------------------------------------------   
      *ശ്രീഹരിം പരമാനന്ദം ഉപദേഷ്ടാരമീശ്വരം*
*വ്യാപകം സർവ്വ ലോകാനാം കാരണം തം ഭജാമ്യഹം*
 *ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം*
*സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുന: പന:*
*സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം*
 *അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം*
  *ബോധാനന്ദം ച കല്യാണം നിർമ്മലാനന്ദമാത്മജം*
*സച്ചിദാനന്ദമാത്മജം അച്യുതാനന്ദ ഗുരും*
                   🙏🙏🙏🕉

       *ഇങ്ങനെ ഒരു ക്ലാസിനെ എന്നെ ക്ഷണിക്കുമ്പോൾ ഡോക്ടർ എന്നോട് ഏത് വിഷയം ആസ്പദമാക്കി വേണം നമുക്കൊന്ന് തുടങ്ങാനെന്ന് ചോദിക്കയുണ്ടായി എന്നാണ് എന്റെ ഓർമ്മ.ഞാനൊരു നിർദേശം ഡോക്ടറോട് കൊടുത്തത് തന്ത്ര സംമ്പ്രദായം , അല്ലെങ്കിൽ ആഗമ സംമ്പ്രദായത്തില്,,, തന്ത്രത്തിന് രണ്ട് പ്രസിദ്ധ സംമ്പ്രദായങ്ങളാണ് ആഗമങ്ങളും നിഗമങ്ങളും. ശിവൻ പാർവതിക്ക് പറഞ്ഞുകൊടുക്കുന്നതെല്ലാം ആഗമങ്ങളും, പാർവതി ശിവനെ ഉപദേശിക്കുന്നതെല്ലാം നിഗമങ്ങളുമാണ്. അവാന്തര വിഭാഗങ്ങളൊട്ടു വളരെയുണ്ട് വൈഷ്ണവ തന്ത്രങ്ങളുണ്ട്, ബൗദ്ധതന്ത്രങ്ങളുണ്ട്. ശൈവാഗമങ്ങളുടെ തലങ്ങൾ തേടിപ്പോകുമ്പോൾ ശാക്തേയ സംമ്പ്രദായത്തിന്റെ തലങ്ങൾ തേടിപ്പോകുമ്പോൾ സാധനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ പദസൂചികകൾ. പലപ്പോഴും അവ പ്രയോഗിച്ചിട്ടുള്ളത് വളരെ ശ്രദ്ധേയങ്ങളായ ചില മൗലിക അനുഷ്ഠാന താല്പര്യങ്ങളിലൂടെയാണ്. ഇതിന് കാരണം ഒരു തത്വചിന്ത എന്നതിനപ്പുറം തന്ത്രം ഒരു സാധനയാണ്. വ്യക്തമായൊരു തത്വചിന്തയും വ്യക്തമായൊരു സാധനാ അനുഷ്ഠാന പദ്ധതിയുമുള്ള ഒരു  സംമ്പ്രദായമാണ് തന്ത്രമെന്ന് അറിയപ്പെടുന്നത്. അതിന്റെ സാധനക്കും തത്വചിന്തയ്ക്കും വ്യക്തമായൊരു അടുക്കും ചിട്ടയുമുണ്ട്. അതിലുപരി തന്ത്ര സാധന എന്നത് ലോകത്തിലെ ഏറ്റവും ബൃഹത്തും ഏറ്റവും പരമോന്നതവുമായ ഒരു ചികിത്സാ പദ്ധതികൂടിയാണ്. ആ നിലയിൽ നിങ്ങളതിനെ കാണാറുണ്ടോ എന്ന് എനിക്ക് അറിയില്ല.*


      *സാധനയുടെ മേഥുര ദീർഘങ്ങളായ രംഗവേദിയിലൂടെ ഒരു സാധകൻ കൃത്യമായി കൈപിടിച്ച് സഞ്ചരിക്കുമെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പൂർണ്ണമായ ഒരു ചികിത്സാ പദ്ധതിയാണ് തന്ത്രാഗമങ്ങളിലുള്ളത്. ഏത് ആഗമ ഗ്രന്ഥം നിങ്ങളെടുത്ത് പഠിച്ചാലും ഏതാണ്ട് അതിന്റെ പകുതി ഭാഗം ഈ പദ്ധതിക്കാണ് മാറ്റി വെച്ചിരിക്കുന്നത്. അതാകട്ടെ അത്ര എളുപ്പമൊന്നും കയറിപ്പറ്റാവുന്ന രീതിയിലല്ല അതിന്റെ പന്ഥാവ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പലപ്പോഴും ഇതിലുള്ള പദങ്ങൾക്ക് ലൗകികങ്ങളായ അർത്ഥങ്ങൾ കൊണ്ടുവന്നിരിക്കുന്ന രൂഢി വരുത്തി വെച്ച വൈകല്യങ്ങളാണ്. രണ്ട് - ഇതര സംമ്പ്രദായങ്ങൾ ഇവയെ എടുത്ത് ഉപയോഗിച്ച് വരുത്തിട്ടുള്ള വൈകല്യങ്ങൾ.* 


     *പദങ്ങൾക്ക് ലോഭമില്ലാത്ത ഭാഷയാണ് സംസ്കൃതമെന്നിരിക്കിലും പലപ്പോഴും പ്രയോഗിച്ച് ജനഹൃദയത്തിൽ അനുഷ്ഠാന പ്രധാനമായ തലങ്ങൾ രൂപപ്പെട്ടിട്ടുള്ള പദങ്ങളോട് ജനിതകപരമായ ബന്ധം കൊണ്ടും ചിലപ്പോൾ ചില താല്പര്യങ്ങളെ കൊണ്ടും മറ്റു ചിലപ്പോൾ വിപരീതങ്ങളായ വികാരങ്ങളെ കൊണ്ടും ഈ പദങ്ങളെ മനുഷ്യൻ ഉപയോഗിക്കാറുണ്ട്. ഈ ഉപഭോഗങ്ങളെല്ലാം അതിന്റെ സങ്കേതങ്ങളിൽ നിന്ന് മാറിപ്പോകുമ്പോൾ വിശ്വാസത്തെ ഹനിക്കാറുമുണ്ട്. ഇത് ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ള ഒരു ശാസ്ത്ര ശാഖയാണ് ആഗമങ്ങളും നിഗമങ്ങളുമെല്ലാം. അതുകൊണ്ട് അതൊന്ന് പരിചയപ്പെടുത്താമെന്നാണ് ഞാൻ പറഞ്ഞത്.* 

     *അതില് ഒട്ടേറെ പദങ്ങളുണ്ട്. പക്ഷേ നമുക്ക് തന്ത്രത്തിന്റെ ആഗമരഹസ്യത്തോട് ഏറ്റവും ബന്ധപ്പെടുന്ന സാധനാരൂപമായ വഴിയിലൂടെ ചില പദങ്ങളെ ആദ്യമൊന്ന് പരിചയപ്പെടാം. അതില് ഏത് തന്ത്രാഗമ രഹസ്യം പഠിക്കുവാൻ പോയാലും ഏത് വഴിയിൽ ഒരാൾ സഞ്ചരിച്ചാലും അതിന്റെ രഹസ്യം നമ്മേ പഠിപ്പിക്കുന്നത് സൃഷ്ടി , സ്ഥിതി , പ്രളയം എന്നതിനെ കുറിച്ചാണ്. ഇതാണ് തന്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തത്വചിന്ത എന്ന് വേണമെങ്കിൽ പറയാം. അത് എങ്ങനെയാണ് സമഷ്ടിയിലും വ്യഷ്ടിയിലും . അതുകൊണ്ട് എന്തിലും മീതെയാണ് ഈ മൂന്നെണ്ണം. ഇതിന്റെ അന്വേഷണത്തെ  തുടരുമ്പോൾ നാം ഏറ്റവും ശ്രദ്ധിച്ചറിയുന്ന ഒരു പദമാണ് പാശുപത സംമ്പ്രദായം , പാശുപതം.* 

     *വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭാരതീയ സങ്കല്പങ്ങൾക്ക് പല അളവുകോലുണ്ട്. അതിലെ ഒരു അളവുകോലാണ് വ്യഷ്ടിയുടേയും സമഷ്ടിയുടേയും ചേർച്ച. അതില് സമഷ്ടിയോടുള്ള ബന്ധം ഭാവാത്മകവും സൂക്ഷ്മവുമാണ്. വ്യഷ്ടിയിലുള്ള വ്യഷ്ടി ജീവിതം സ്ഥൂലവുമാണ്. ഭാരതീയ ചിന്ത ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സൂക്ഷ്മ ചിന്തകൾക്കാണ് , സ്ഥൂല ചിന്തകൾക്കല്ല. ഇന്ന് തിരിച്ചാണെന്നും മറക്കരുത്.* 

      *ആഗമ രഹസ്യം അന്വേഷിച്ച് ഒരാൾ പോകുമ്പോൾ അയാൾക്ക് വേണ്ടത് സൂക്ഷ്മ ദർശന സാമർത്ഥ്യമാണ്. അതില്ലെങ്കിൽ ഇത് പഠിക്കാനാവില്ല. സൂക്ഷ്മ ദർശന സാമർത്ഥ്യത്തിന് ഒരാൾ ഒരുങ്ങുമ്പോൾ സമഷ്ടി പരിഗണനകളെല്ലാം അതി സൂക്ഷ്മമാണ്. അല്പം പോലും സ്ഥൂലമല്ല. വെളിയിൽ കാണുന്ന ഒരു വസ്തു അത് ഒരു വ്യഷ്ടി ശരീരത്തില് പരിവർത്തനം ഉണ്ടാക്കുമെന്ന് ഒരാളും ഇന്ന് വിശ്വാസിക്കുന്നുണ്ടാവില്ല. നാം അതിനെ കണ്ടിട്ട് കേട്ടിട്ട് നമ്മുടെ അറിവിന്റെ ബോധതലം ഉയർന്നിട്ട് വരുത്തുന്ന പരിണാമങ്ങൾ ഒന്ന്. അതിലിരിക്കുന്ന ശക്തി വിശേഷവുമായി സ്വാപ്പനികമായി ബന്ധപ്പെട്ടിട്ട് ജാഗ്രതത്തിലേക്ക് വരുത്താതെ പരിണമിപ്പിക്കുന്ന പരിണാമം രണ്ട്. ആ വസ്തുവിൽ അർപ്പിതമായൊരു ചൈതന്യം ശക്തിയെ പ്രധാനം ചെയ്തു നില്ക്കുന്നതാണെങ്കിൽ ഒരു വസ്തുവും ജഡമല്ലാ എന്ന താന്ത്രികന്മാരുടെ സങ്കല്പ പ്രകാരം അതിൽ ആരോപിച്ചിരിക്കുന്ന ചൈതന്യത്തിന് നമ്മിൽ ഇരിക്കുന്ന ചൈതന്യത്തേക്കാൾ നമ്മുടെ പ്രാണന്റെ ചലനങ്ങളെക്കാൾ ശക്തിയുണ്ടെങ്കിൽ നാം അറിയാതെ അത് അറിയെ നമ്മിൽ വരുത്തുന്ന പരിവർത്തനം മൂന്ന്. മൂന്നമത്തത് അപരിഹാര്യമായ പരിവർത്തനമായിരിക്കും. ഇതാണ് തന്ത്രരഹസ്യത്തിലെ ചികിത്സാ സംമ്പ്രദായങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ പഠനങ്ങൾ. ഔഷധങ്ങളെയായാലും മൂലികകളെയായാലും ഭിഷഗ്വര മനസ്സിനെയായാലും എല്ലാം ഏറ്റവും ശ്രദ്ധിച്ച് കൂട്ടികൊണ്ട് പോകുന്നത് ഈ ഒരു പന്ഥാവിൽ മാത്രമാണ്. അതുകൊണ്ട് ഈ പരിവർത്തനങ്ങൾക്ക് എല്ലാമുള്ള സാദ്ധ്യത കിടക്കുന്നതു കൊണ്ട് ശക്തിയുടേയും ശക്തന്റേയുവരെ രണ്ട് മാർഗ്ഗരേഖകൾ ഇതിൽ വളരെ വലുതാണ്.* 

      *ആഗമരഹസ്യത്തിലെ ഏറ്റവും വലിയ രഹസ്യം പ്രകടമായി പുരുഷനാകുന്ന എല്ലാ ഭാവങ്ങളും സ്ത്രീയും, പ്രകടമായി സ്ത്രീയാകുന്ന എല്ലാ ഭാവങ്ങളും പുരുഷനും ആകുന്നു എന്നാണ്. തിരിച്ചാണ് നിങ്ങൾ മനസിലാക്കിയിരുന്നത്. തിരിച്ചാണ് നിങ്ങൾക്ക് അറിയുന്നത്. അതാണ് നിങ്ങളുടെ ജീവിത വൈകല്യങ്ങൾക്ക് കാരണവും. ആധുനിക കാലം സ്ത്രീ പുരുഷ ജീവിതവും ബന്ധവും ഏറ്റവും വികലമായാ കാലഘട്ടമാണ്. കാരണം നിങ്ങളുടെ വിദ്യാഭ്യാസവും നിങ്ങളുടെ പഠനങ്ങളും കൊണ്ട് സ്ത്രീ രൂപം ധരിച്ചവർ സ്ത്രീയാണെന്ന് വിശ്വാസിക്കുന്ന സ്ത്രീകളാൽ അലംകൃതമാണ്. പുരുഷ രൂപം ധരിച്ചവർ പുരുഷന്മാരാണെന്ന വിവരം കൊണ്ട് അലംകൃതരാണ്. "നിങ്ങൾ കേട്ടതും അറിഞ്ഞതും പഠിച്ചതുമായ ലൈനിലല്ല ഞാൻ പോകുന്നത്." നിങ്ങൾ അറിയുന്നത് അങ്ങനെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, ലോകം അറിയുന്നത് ഏതായാലും അങ്ങനെയാണ്.* 

     *ഏത് പുരുഷനും ഞാൻ പുരുഷനാണ് എന്ന് ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും അഭിമാനിച്ച് പുരുഷാഭിമാനവുമായിയാണ് നീങ്ങുന്നത്. ഏത് സ്ത്രീയും ഞാൻ സ്ത്രീയാണ് എന്നുള്ളതിലാണ്. ആധുനിക കാലത്തിന്റെ വികാസ പരിണാമങ്ങളിൽ പരസ്പര ശത്രുക്കളുമാണിവർ. പരസ്പര പൂരകമല്ല ഇവരുടെ ജീവിതം. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും എല്ലാം ഒരു ഏറ്റുമുട്ടലിന്റെ സ്വരമാണ് ലോകത്ത് കേൾക്കുന്നത്. ശരിയാണോ എന്റെ നിഗമനം? ആ നിലയിൽ നിങ്ങൾ നോക്കിയാൽ സൂക്ഷ്മം എന്താണെന്ന് നിങ്ങൾക്ക് പഠിക്കാൻ ഏത് പുരുഷനെയെടുത്താലും ഏത് സ്ത്രീയെയെടുത്താലും അത് പുരുഷ ഹോർമോണുകളുടേയും സ്ത്രീ ഹോർമോണുകളുടേയും ആകെ തുകയാണ്. ആന്തരികമായി. പുരുഷൻ അതൃപ്തമാകുന്നതും പുരുഷൻ ആഗ്രഹിക്കുന്നതും പുരുഷൻ ലക്ഷീകരിക്കുന്നതും പോരായ്മയുള്ള സ്ത്രീ ഭാവത്തിന് വേണ്ടിയാണ്. സ്ത്രീ ആഗ്രഹിക്കുന്നതും സ്ത്രീ അനുവദിക്കുന്നതും സ്ത്രീ ലക്ഷീകരിക്കുന്നതും തന്നിൽ സൂക്ഷ്മമായി കിടക്കുന്ന പുരുഷ ഭാവത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് നിങ്ങളിൽ അധികം പേരും വിവാഹം കഴിച്ചത്. യാദൃശ്ചികമായി കഴിക്കാതിരുന്നവരും ഉണ്ടാകാം. പഠിച്ചിട്ട് വേണ്ടാ എന്ന് വെച്ചവർക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോ ലക്ഷീകരിക്കുന്നത് എന്തിനെയാണ്. ഏത് നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ?അപ്രാപ്തമായത് പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ജന്മം കൊണ്ട് അപ്രാപ്തമായത് നേടുമ്പോൾ അതിലുള്ള പൂർണ്ണതയെ ആയിരിക്കണം തീർച്ചയായും നിങ്ങളുടെ ലക്ഷ്യവും ആനന്ദവും.* 

     *ആ നിലയിൽ തന്ത്രത്തിന്റെ വലിയൊരു ലോകമുണ്ട്. ഏറ്റവും ഉദാരവും വിപുലമായ  ലോകം അതാണ്. അപ്രാപ്തത്തിന്റെ പ്രാപ്തം. അപ്പോൾ എത്രത്തോളം പുരുഷനായി ജനിച്ചുവോ എത്രത്തോളം മാതൃത്വം തനിക്ക് കുറയുന്നുവോ അതിനെ ലോകത്ത് കണ്ട് ആനന്ദിക്കുമ്പോൾ പുരുഷൻ പൂർണ്ണനും എത്രത്തോളം താൻ സ്ത്രീയായി ജനിച്ചുവോ എത്ര അപൂർണ്ണത തനിക്ക് പൗരുഷമായി ഉണ്ടോ അത്രത്തോളം പൗരുഷ ഭാവങ്ങളെ വിനയാന്വിതമായി ഉൾക്കൊള്ളുന്നുവോ സ്ത്രീ പൂർണ്ണതയിൽ എത്തുകയും ചെയ്യുന്നു എന്ന് സങ്കല്പം. യാഥാർത്ഥ്യവും.*! 

    *ആദ്യം പഠിക്കുമ്പോൾ അത് സങ്കല്പം എന്ന് പഠിക്കുക, സങ്കല്പിച്ച് നോക്കുക, കുറഞ്ഞ സമയം കൊണ്ട് ശരിയാണെന്ന് തോന്നിയാൽ യാഥാർത്ഥ്യമെന്ന് സ്വീകരിക്കുക. ഇതാണ് പന്ഥാവ്. ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.* *ശരി പോലെ തോന്നുന്നുണ്ടാവുമോ? ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.*

     *അതിനിടയിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളുടെയും പോരായ്മകളുടേയും ഒരു വലിയ ലോകമുണ്ട്. അതിനെ വെച്ച് വിപുലമായി വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോഴാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത് എന്നതുപോലെ വ്യഷ്ടിയുടെ ഈ രണ്ട് ഭാവങ്ങൾ, സൂക്ഷ്മവും സ്ഥൂലവുമായ രണ്ട് ഭാവങ്ങളുടെ ചേർച്ചയിലാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. ഇതിന് മനസ്സിനേയും മനകല്പിതങ്ങളായ ലോകങ്ങളേയും നിയന്ത്രിച്ച് പോകാനാണ് യോഗശാസ്ത്രം  പറയുന്നത്.അറിയാനാണ് തന്ത്രശാസ്ത്രം പറയുന്നത്. ഒരു ജന്മം മുഴുവൻ എന്തിനെയെങ്കിലും നിയന്ത്രിക്കാൻ ഒരുങ്ങുമ്പോൾ, ഒന്നിന്റെമേൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള ശക്തി പ്രയോഗിക്കുമ്പോഴെല്ലാം വ്യക്തി ക്ഷയിക്കുകയും ക്ഷീണിക്കുകയും ചെയ്യുന്നു എന്നാണ് തന്ത്രശാസ്ത്രത്തിന്റെ ആചാര്യന്മാരുടെ മതം. ശരി പോലെയുണ്ടോ എന്ന് ആലോചിക്കുക. എന്നാൽ അതേ സമയം നിയന്ത്രണം ഇല്ലാതെ അഴിഞ്ഞു നടന്നാൽ അതിനേക്കാൾ അപകടകരവുമാണ്. അതുകൊണ്ടാണ് അവർ ഒരു പദം ഉപയോഗിച്ചത്, അതിനെ അറിയുക , അപഗ്രഥിക്കുക , പഠിക്കുക , .* *എപ്പോൾ നിങ്ങൾ മനസ്സിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നുവോ നിങ്ങൾക്ക് നിയന്ത്രിക്കാവുന്ന മനസ്സ് ജാഗ്രത്തിലേത് മാത്രമാണ്. ജാഗ്രത്തിലെ മനസ്സിന്റെ വിഭൂതികൾ അല്പമാത്രമാണ്. മനസ്സിന്റെ വിഭൂതികൾ അജ്ഞേയങ്ങളായി ഉപബോധത്തിലും അവബോധത്തിലും കിടക്കുന്നത് വളരെ വിപുലമാണ്. നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമാണ്. അതുകൊണ്ട് ജീവനെ ഈശ്വരനുമായി ചേർത്ത് ഈ മനസ്സിന്റെ ശക്തി വിശേഷങ്ങളെ " സർവ്വ കാമിതമിത്യ ആചക്ഷതേ " എന്ന സൂത്രത്തെ ആസ്പദമാക്കി, സർവ്വ കാമിതം ഇത്യായാചക്ഷതേ എന്ന സൂത്രം, ഇത് പാശുപത സൂത്രമാണ്. പാശുപത സൂത്രത്തില് എന്റെ ഓർമ്മ ശരിയാണെങ്കിൽ രണ്ട്/ ആറാണ്. അതില് വളരെ വിപുലമായി പറയും. മനസ്സ് ഈശ്വര സായൂജ്യത്തിന് പാകമാവുക. ഈശ്വര സായൂജ്യത്തിന്റെ ഉപകരണവും ഈ മനസ്സ് തന്നെയാണ്. അതാണ് പാശുപത ദർശനം നമ്മളോട് പറയുന്നത്. മനസ്സാണ് നമ്മുടെ കൈയ്യിലുള്ള ഒരേയൊരു ഉപകരണം. ആ മനസ്സിനെ വച്ചുകൊണ്ട് സംമ്പ്രദായത്തിന്റെ ചികിത്സാ രീതിയും രൂപപ്പെടുന്നതങ്ങനെയാണ്. മനോ നിയന്ത്രണവും മനക്ലേശവും കൊണ്ട്, മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങിയാൽ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ഏതിൽ നിയന്ത്രിക്കാൻ നിങ്ങൾ തുടങ്ങിക്കോളൂ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആര് നിയന്ത്രിക്കാൻ വന്നാലും മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആധുനിക ലോകം ഏറ്റവുമധികം അപകടകരമായ മേഘലകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് ഒരു തരത്തിലുള്ള അറിവുമല്ല , ആധുനിക കാലത്തെ വഴിയായി തെരഞ്ഞെടുക്കുന്നത്. നിയമങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ രംഗത്തും നിയമങ്ങളാണ് എല്ലാത്തിനേയും ഭരിക്കുന്നത്. തൊഴിലാളിക്കുള്ള നിയമങ്ങൾ, മൊതലാളിക്കുള്ള നിയമങ്ങൾ, സംഘടനാ നിയമങ്ങൾ, ഒട്ടേറെ നിയമങ്ങൾ കൊണ്ട് അലംകൃതമാണ് ഈ ലോകം. ഏത് നിയമവും അത് കണ്ടെത്തുകയും ഉണ്ടാക്കുകയും ചെയ്ത ആളുകൾ  ഈശ്വരാനുസന്ധാനത്തിൽനിന്ന് അല്ലാത്തതുകൊണ്ട് , ഈശ്വരനിൽ നിന്ന് ശ്രവണം ചെയ്തു കേട്ടതല്ലാത്തതുകൊണ്ട് ആദ്യം അതിനെ നിഷേധിക്കുകയും അതിനെ മറികടക്കുകയും ചെയ്യുന്നത്... ചെയ്യുന്നത്... ചെയ്യുന്നത്... ആ നിയമം ഉണ്ടാക്കിയ ആളുകളായിരിക്കും.* 

      *ഏത് അച്ഛൻ ഒരു നിയമം കുട്ടിയോട് പറഞ്ഞാലും അച്ഛൻ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് അമ്മ ഒരു നിയമം പറഞ്ഞു കൊടുത്താലും അമ്മ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് സംഘടന സംഘടിതമായൊരു നിയമവും ബൈലോയും ഉണ്ടാക്കിയാൽ അത് ആദ്യം സ്വീകരിക്കാൻ പറ്റാത്തത് അവർക്ക് തന്നെയായിരിക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം മനസ് എന്ന് പറയുന്ന സാധനം അത് ഞാൻ ഉണ്ടാക്കി എന്റെ മനസ്സിനെ ഉൾപ്പെടെ നിയന്ത്രിക്കാൻ, മനസ്സിനെ നിയന്ത്രിക്കാനുണ്ടാക്കിയ സാധനം നിഷേധിച്ചു കഴിഞ്ഞല്ലാതെ മറ്റൊരാളോട് പറയാൻ പോലും പറ്റില്ല. ഇവിടെയാണ് യോഗ ശാസ്ത്രവുമൊക്കെ പലപ്പോഴും പരാജയപ്പെട്ടു പോകുന്നത്. ഇങ്ങനെയൊരു പഠനം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ?* 

        *നമ്മൾ പലപ്പോഴും ഒരു നിയമ സംഹിതയ്ക്കകത്തുനിന്നുകൊണ്ട് കാര്യങ്ങളെ ചെയ്യുവാൻ പോകുമ്പോൾ ആഗമങ്ങളുടെ തലം അതിന്റെ സിദ്ധാന്തം മുഴുവൻ അറിവാണ്. നിയമങ്ങളെക്കാൾ ഏറെ. ഞാൻ ഒന്നിനെ അറിയുന്നു എന്നു പറഞ്ഞാൽ അതിൽ ചെയ്യരുതാത്തും ചെയ്യണ്ടതും സ്വാഭാവികമായി എനിക്ക് ബോധ്യപ്പെടുന്നുവെന്നാണ് അർത്ഥം. മറ്റൊരു പ്രയത്നവുമില്ലാതെ. സ്വച്ഛന്ദമായി. എനിക്ക് അറിയാം അത് എന്റെ നന്മയ്ക്ക് പറ്റില്ലാന്ന്. ഇനി എന്റെ ഒരു കോശവും അത് ചെയ്യാൻ അനുവദിക്കില്ല. ഞാനാണ് ചെയ്യേണ്ടത്. ഞാനാണ് ചെയ്യാതിരിണ്ടത് . രണ്ടിനും തീരുമാനം എടുക്കുമ്പോൾ അതിന്റെ അറിവാണ് എന്നിൽ കിടക്കുന്നതെങ്കിൽ എന്നിൽ ഉണർന്നിരിക്കുന്ന, അറിവായി ഉണർന്നിരിക്കുന്ന അറിവ് എന്റെ കോശകോശാന്തരങ്ങളെല്ലാം ചൈതന്യമയമായതുകൊണ്ട് , തന്ത്രത്തിന്റെ ഭാഷ പറഞ്ഞാൽ അത് ഞാൻ പറഞ്ഞു തരാത്തതുകൊണ്ടാണ് പറയാൻ ബുദ്ധിമുട്ടുണ്ട് വരുന്നത്, ഭൂതശുദ്ധി കഴിഞ്ഞതായതുകൊണ്ട് , ഭൂതശുദ്ധി എന്നതിന് തല്ക്കാലം ഒരു അർത്ഥം മനസിലാക്കുക, പൃഥ്വി, അപ്പ്, തേജസ്സ്, വായു ,  ആകാശമെന്ന നാലെണ്ണം, അഞ്ചെണ്ണം, അതിലെ ആകാശമൊന്ന് മാറ്റിവെച്ച് നാലെണ്ണം ആണ് സ്ഥൂലമായി കാണപ്പെടുന്നത്. അകത്തും പുറത്തും ആകാശവുമാണ്. അങ്ങനെ അഞ്ചെണ്ണമാണ്. ഇതിന്റെ തന്മാത്രകളുടെ ചേർച്ചയാണ് ഈ ശരീരം. ഈ ശരീരം ഉണ്ടായതാണ്. ആദ്യമായി ഞാൻ പാപ പുരുഷനാകാൻ കാരണം. പ്രകടമായ കാരണം അതാണ്. ഈ ഭൂത തന്മാത്രകളെ താമസാഹങ്കാരത്തിൽ നിന്നുണ്ടായവ എന്നാണ് പറയുക. അവയോട് ഞാൻ ചേർന്നാണ് ഞാൻ സ്ഥൂല ശരീരിയായി തീർന്നത്. അധിഭൂതം എന്നാണ് അതിന് പറയുക. അതിൽ എന്റെ  ഇന്ദ്രിയങ്ങൾ ഈ വിഷയങ്ങളായി കാണപ്പെടുന്ന ലോകങ്ങളെ അനുഭവിക്കുവാനുള്ള ഇന്ദ്രിയങ്ങൾ ആധ്യാത്മികങ്ങളാണ് അവ എന്റെ രാജസാഹങ്കാരത്തിൽ നിന്നുണ്ടായവയാണ്. അതുമായി ഞാൻ ചേർന്നപ്പോഴും ഞാൻ പാപ പുരുഷനായി തീരുകയാണ് ചെയ്ത്. എന്റെ മനസ്സ് സ്വാദ്ധികാഹങ്കാരത്തിൽ നിന്നുണ്ടായതാണ്, അതാണ് അധി ദൈവം. അതും എന്നെ പാപ പുരുഷനാക്കാൻ മാത്രമാണ് ഈ നിലയിൽ പ്രയോജനപ്പെടുത്തീരിക്കുന്നത്. അപ്പോൾ അഹങ്കാരത്തെ എന്റെ ബുദ്ധി തത്വത്തിൽ ലയിപ്പിക്കുക. മനസ്സിനെ അങ്ങോട്ട് കൊണ്ടു പോവുക. ബുദ്ധി തത്വത്തെ ശക്തിയിൽ , മൂല പ്രകൃതിയിൽ ലയിപ്പിക്കുക. എന്നിട്ട് പുരുഷനിൽ ചേർക്കുക. അപ്പോൾ ഞാൻ ശുദ്ധ പുരുഷനായി. അഥവാ മന്ത്രപുരുഷനായി. ഇതാണ് ലോകത്ത് എവിടെയുമുള്ള ഏത് ആഗമവും സൂക്ഷ്മമായി പഠിപ്പിക്കുന്നത്. സാധനാനുഷ്ഠാനങ്ങളിലൂടെയെല്ലാം ചെയ്യുന്നത് ഈ പ്രക്രിയയാണ്. പാപ പുരുഷനിൽ നിന്നുള്ള മോചനം. കാരണം ഈ പുരുഷന് പൂജിക്കാനാവില്ല. ആരാധിക്കാനാവില്ല . അനുഷ്ഠിക്കാനാവില്ല. ദേവതയെ അനുഷ്ഠിക്കണമെങ്കിൽ ഉപാസിക്കണമെങ്കിൽ ദേവനായി തീരണം. ആകണമെങ്കിൽ ഈ പാപമെല്ലാം കഴുകിക്കളയണം. ഇങ്ങനെ ഭൂതശുദ്ധി വരുത്തിയിട്ടുള്ള അതിന് തന്ത്രം ഉപയോഗിക്കുന്ന സാങ്കേതിക സംജ്ഞയാണ് ഭൂതശുദ്ധി. പാശുപതത്തിൽ നമുക്ക് ആവശ്യം വന്നതുകൊണ്ട് പറഞ്ഞതാണ്. ആ അറിവ് നമുക്ക് ഉണ്ടെങ്കിൽ മനക്ലേശമില്ല, മനോ നിയന്ത്രണം വേണ്ട. മനസ്സ് നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ എവിടെയൊക്കെയോ തകരാറുകൾ ഉണ്ടാകുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രവുമായിപോലും തന്ത്രം ഇവിടെ വളരെ ശ്രദ്ധേയമായി സംവദിക്കുന്ന ഒരു രംഗമുണ്ട്. അത് നിങ്ങള് ഞാൻ പറഞ്ഞു കഴിഞ്ഞ് ഡോക്ടറോട് ചോദിച്ചു മനസിലാക്കികൊള്ളുക. ഒരു ഡോക്ടർ ഇരിക്കുമ്പോൾ ഞാൻ പറയുന്നത്, പിനിയൽ, പിറ്റ്യൂറ്ററി , അഡ്രീനൽ തൈറോയ്ഡ് കോസ്റ്റ്രേറ്റ് തുടങ്ങിയ എല്ലാ ഗ്രന്ഥികളും ഡറ്റലസ് ഗ്രന്ഥികളാണ്. നിങ്ങൾ എത്ര നിയന്ത്രിക്കുവാൻ ഒരുങ്ങുന്നു എത്ര ക്ലേശിക്കുന്നു ഇവയെല്ലാം താറുമാറാകും. ഇവയെല്ലാം താറുമാറാകുമെന്ന് പറഞ്ഞാൽ തന്ത്രത്തിന്റെ ഭാഷയിൽ നിങ്ങളുടെ ആറ് ചക്രങ്ങളും താറുമാറാകും. ഇത് താറുമാറാകാത്ത മനുഷ്യർ ഇന്നില്ല. താറുമാറായി കിടക്കുമ്പോൾ വരുന്ന പാപ പുരുഷൻ അനുഷ്ഠാനങ്ങളെ ചെയ്താൽ എങ്ങനെ കരകയറും.! അതുകൊണ്ടാണ് അവർ ഭൂതശുദ്ധിയ്ക്കൊക്കെ അമിത പ്രാധാന്യം കൊടുക്കുന്നതും മനസ്സിനെ നിയന്ത്രിക്കുക എന്ന പദം സ്വീകകരിക്കാത്തതും. യോഗയിൽ ഉപയോഗിക്കുന്ന മനോനിയന്ത്രണമെന്ന പദം സ്വീകരിക്കാത്തതും മനക്ലേശം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നതും . അതുകൊണ്ടാണ് ഇതിന്റെ സാങ്കേതിക ശബ്ദങ്ങളുടെ അറിവ് നമുക്ക് കൂടുതൽ ആവശ്യം വരുന്നത്. മനക്ലേശവും മനോനിയന്ത്രണവും വരുമ്പോൾ ദ്വിമുഖ വ്യക്തിത്വമോ ബഹുമുഖ വ്യക്തിത്വമോ അനിവാര്യമായി വരും. വീട്ടിൽ മനസ്സിനെ നിയന്ത്രിച്ചാൽ ഓഫീസിൽ അത് പൊട്ടി തെറിക്കും. ഓഫീസിൽ നിയന്ത്രിച്ചാൽ വീട്ടിൽ പൊട്ടി തെറിക്കും. വീട്ടിലും ഓഫീസിലും നിയന്ത്രിച്ചാൽ പുറത്ത് മറ്റൊരിടത്ത് പൊട്ടി തെറിക്കും. ശരിയായിരിക്കുമോ ഇതൊക്കെ? കാരണം ഈ രംഗമൊക്കെ എന്നെക്കാൾ പരിചയം നിങ്ങൾക്കാണ്. കാരണം ഞാൻ ഒരു ഓഫീസും മെയിന്റേൻ ചെയ്യുന്നില്ല. നിങ്ങൾക്കൊക്കെ ഓഫീസുണ്ട് , വീടുണ്ട്, കുടുംബമുണ്ട്. എവിടെയെങ്കിലും ഒരിടത്ത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ ആ നിയന്ത്രിച്ചതിന്റെ ശക്തിയിൽ വേറൊരിടത്ത് പൊട്ടി തെറിക്കും. ബാല്യത്തിൽ നിങ്ങൾ നിയന്ത്രിച്ചുവെങ്കിൽ യൗവനത്തിൽ പൊട്ടി തെറിക്കും. യൗവനത്തിൽ നിയന്ത്രിച്ചു ജീവിച്ചവരെല്ലാം വാർദ്ധക്യത്തിൽ പൊട്ടി തെറിക്കും. അത് വലിയ അപകടവുമാണ്. ജീവിതത്തിന് പ്രതീക്ഷകളുള്ളത് ബാല്യത്തിലായിരിക്കാം. യൗവനത്തിലായിരിക്കാം . കൗമാരത്തിലായിരിക്കാം. ഫല സിദ്ധിയ്ക്കും പ്രതീക്ഷിക്കും വേണ്ടിയാണ് മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്നത്. ഒരു കാമത്തിന് വേണ്ടിയാണ് ഈ നിയന്ത്രണം. നിയന്ത്രിച്ചിട്ടും നടന്നില്ലെങ്കിൽ വളരെ വികലമാവുകയും ചെയ്യും. ഒരു ജന്മമാണ് നമുക്ക് പാഴായി പോകുന്നത്. ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം അതീവ നിയന്ത്രിതമായ അനേകായിരം കാര്യങ്ങളെ ചെയ്തിട്ട് തന്റെ നിയന്ത്രിത മനസ്സിന്റെ സങ്കല്പലോകങ്ങൾക്ക് വെളിയിലാണ് കാര്യം നടന്നതെങ്കിൽ ഉണ്ടായ മനക്ലേശം താങ്ങാനാകാതെ വരുമ്പോൾ തന്നോട് തന്നെയും ഈ ലോകത്തോടും ഉണ്ടാകുന്ന അളവറ്റ വെറുപ്പും ഇതെങ്ങനെ മോക്ഷത്തിന് വഴിയാകും? ഒരു അളവ് വരെ യോഗ ശാസ്ത്രത്തിൽ നിന്ന് വ്യതിരിക്തമായൊരു പന്ഥാവിന്റെ ആലോചനക്കും അന്വേഷണത്തിനും പോലും കാരണം ഇതാണ്. ഞാൻ ഏറ്റവും ചുരുക്കി തന്ത്ര ഇതിഹാസമാണ് ഈ പറഞ്ഞത്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ. ഇതിഹാസം ചരിത്രമാണ്. അത് അറിയാതെ ആ വഴികളിലൂടെ ആർക്കും പോകാനാവില്ല. നിങ്ങളാ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച് കഴിഞ്ഞവരായതുകൊണ്ട് നിങ്ങൾക്ക് അറിയും തീർച്ചയാണ്. ഞാൻ ഒന്ന് ഓർമ്മിപ്പിച്ചു എന്ന് കൂട്ടിയാൽ മതി. ആഗമങ്ങളുടെ രഹസ്യവും അതിലാണിരിക്കുന്നത്. അതുകൊണ്ട് തന്നെ മനസ്സിന്റെ ഉദ്ധാപനവും ധനാന്മക  ചിന്തയും സമഗ്രമായ വ്യക്തിത്വത്തിന് ഉതകും എന്നതിലാണ് തന്ത്രം ഊന്നൽ നല്കുന്നത്. ഇത് വഴിതെറ്റും. ഇതിന്റെ പദങ്ങൾ അറിയേണ്ടതുപോലെ അറിഞ്ഞില്ലെങ്കില്. കാരണം ഭാരതീയ ദർശനങ്ങള് പഠിക്കാൻ പോകുമ്പോൾ അനേക ദർശനങ്ങളിൽ നിന്ന് എടുത്താണ് ഇന്ന് നമ്മള് പഠിക്കുന്നത്. ഒരു ദർശനത്തിന്റെ സവിശേഷതയിൽ ആമൂലാഗ്രം ഊന്നി പഠിക്കുന്നത് വളരെ കുറവാണ്. കാരണം ഏറ്റവും പരന്ന അറിവുള്ളതിനെയാണ് അറിവ് എന്ന് നമ്മൾ എണ്ണുന്നത്. ശരിയാണോ എന്ന് അറിയില്ല.,,, ഒന്ന് പഠിക്കുമ്പോൾ അതിലൂടെ മാത്രം സഞ്ചരിച്ച് അറിവ് നേടണമെന്നാണ് പ്രാചീന സാമ്പ്രദായിക മതം. മറ്റൊന്ന് അതിന്റെ കൂടെ പഠിക്കരുത്. പക്ഷേ ഒരു പ്രഭാഷണം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് അതിൽ നിന്ന് കുറച്ച് ഇതിൽ നിന്ന് കുറച്ച് ഇതെല്ലാം ആകുമ്പോഴേക്കും എവിടെയാണെന്ന് ഒരു നിശ്ചയവും ഇല്ലാതെ വരുകയും , പലപ്പോഴും നാം ഉപയോഗിക്കുന്ന നിയമങ്ങൾ തന്ത്രത്തിലായാൽ പോലും യോഗ ശാസ്ത്രത്തിന്റേതായിരിക്കും. പക്ഷേ നിങ്ങൾ ഒരിക്കലും അറിയില്ല യോഗശാസ്ത്രരഹസ്യത്തിന് നേർ വിപരീതമാണ് തന്ത്രാഗമങ്ങളുടെ നിലപാട്. അങ്ങനെ ആദ്യമായിരിക്കും കേൾക്കുന്നതുപോലും അല്ലേ? കാരണം എല്ലാം ഭാരതീയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സൈദ്ധാന്തിക വികാസം ഉണ്ടായിട്ടുള്ളത് ഭാരതത്തിലാണ്. അത് എല്ലാം എല്ലാവർക്കുമായി തുറന്നുവെച്ചു ഈ കാലഘട്ടത്തിൽ എന്നുള്ളതുകൊണ്ടാണ് ഏറ്റവും അപകടം. അധികാരീ ഭേദം നോക്കാതെ എല്ലാത്തിൽ നിന്നും അല്പാല്പം സ്വീകരിക്കുക. ഒന്നിനോടും നീതി പുലർത്താൻ കഴിയാതെ വരുക. അതുകൊണ്ട് ജീവിതം ഒരുപാട് വൈകല്യത്തിൽ പെട്ട് പോവുക. മനസ്സിനെ നിയന്ത്രിച്ച് നേടുന്ന ലോകങ്ങളെയാണ് അഷ്ടാംഗ യോഗം നമ്മെ പഠിപ്പിക്കുന്നത്. തന്ത്രത്തിന്റെ വഴിയേ അതല്ല. മനസ്സ് വളരെ ശക്തമാണെന്നും മനസ്സിന്റെ വളരെ കുറച്ച് ഭാവങ്ങൾ മാത്രമേ നമുക്ക് അറിയുള്ളൂ എന്നും മനസ്സിനെ ഒരു അറിവിലൂടെ സ്വാംശീകരിച്ച് എടുക്കുന്നു വെങ്കിൽ സൃഷ്ടിയുടെ രഹസ്യവും സ്ഥിതിയുടെ രഹസ്യവും പ്രളയ രഹസ്യവും മനസ്സിനെ തിരിച്ചറിയാൻ കഴിയുമെന്നും മനസ്സിന്റെ വിഭൂതി എല്ലാറ്റിലും മീതെയാണെന്നും തന്ത്രം വിശ്വാസിക്കുന്നു. അതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രം വ്യക്തമായി രൂപപ്പെടുത്തിയിരിക്കുന്നു. ഒരു സാധനാ പദ്ധതി എന്ന നിലയിൽ തന്ത്രത്തിന് മേലെ ഒന്നുമില്ല എന്നുള്ളതാണ് സത്യം. ഇത് കേട്ടതുകൊണ്ട് അത് അത്ര എളുപ്പമാണെന്ന് കരുതരുത്. വാളിന്റെ വായ് തലയിലൂടെ സഞ്ചരിക്കുവാൻ തയാറാകുന്നവന് മാത്രമേ അതിന്റെ പൂർണ്ണതയിൽ അത് എത്തിക്കുവാനോ പൂർണ്ണമായി അത് അനുഭവിക്കുവാനോ പൂർണ്ണ ദീക്ഷിതനാകുവാനോ കഴിയുകയുള്ളൂ എന്ന കാര്യം പേർത്തും പേർത്തും ഓർക്കേണ്ടതാണ്. ഏറ്റവും മൂർച്ചയുള്ള വാളിന്റെ വായ് തലയിലൂടെ നടക്കുന്നതിനേക്കാൾ ക്ലിഷ്ഠമാണ് ഈ പന്ഥാവ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് താന്ത്രിക ആചാരത്തിന്റെ ഒരു ചികിത്സാ രീതി ഈ നിലയിൽ ഉരുത്തിരിയുകയും ചെയ്തിട്ടുണ്ട്. അതിനെ വെച്ചാണ് പാശുപതത്തെ കാണേണ്ടത്. ഇത് രണ്ടായി പിരിയുന്നുണ്ട്. ആ രണ്ടെണ്ണം ചേർന്ന് മൂന്നാമതൊരെണ്ണവും പിന്നീട് ഉണ്ടായി വന്നിട്ടുണ്ട്. ആ പദങ്ങളും നമ്മൾ അറിയണം. തന്ത്രത്തിന് രണ്ട് ആചാര പദ്ധതികളുണ്ട്. നിങ്ങൾ കേട്ടിട്ടുണ്ടാവും. വാമാചാരമെന്നും, ദക്ഷിണാചാരമെന്നും. രണ്ടേ പദ്ധതികളൊള്ളൂ. പക്ഷേ കലർന്ന് വന്നതുകൊണ്ട് മിശ്രാചാരം ഇന്നുണ്ട്. വളരെ കൂടുതലായി. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഫലവും നഷ്ടപ്പെടുകയും ചെയ്യും.*

       *പാശുപതം , പശു പതി പാശം. മൂന്നെണ്ണമാണ് പാശുപത മതത്തിന് കാരണം. പശുവെന്നാൽ ഇന്ദ്രിയങ്ങൾ വിഷയങ്ങളിലേക്ക് പോയി അവിശേഷേണ കാണുന്നതുകൊണ്ടാണ് പശു എന്ന് വിളിക്കുന്നത്. ഭാവങ്ങൾ മൂന്നാണ്. പശു ഭാവം, വീര ഭാവം, ദിവ്യ ഭാവം. ദിവ്യ ഭാവം സ്വാദ്ധികവും , വീര ഭാവം രാജസ്വവും, പശു ഭാവം താമസവുമാണ്. പശു ഭാവമാണ് പ്രായേണയുള്ളത്. എവിടെയെല്ലാം പശുവുണ്ടോ പാശം ഉണ്ടാവും. എല്ലാ പശുവിന്റെയും സ്വഭാവം പാശവും കൊണ്ട് ഓടാനാണ്. പാശം ബന്ധമാണ്. ഈ ലോകത്തുള്ള സകല ഏർപ്പാടുകൾക്കും കാരണം പാശമാണ്. പാശമോചനം പതിയിലൂടെയേ നടക്കുകയുമൊള്ളൂ. അതുകൊണ്ട് പാശുപതത്തെ രണ്ട് ആചാരങ്ങളായി തന്നെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. വാമം, ദക്ഷിണം . അതില് വാമാചാരം അർത്ഥ കാമങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. അർത്ഥകാമങ്ങളെ ത്യജിക്കാതെ. ദക്ഷിണാചാരം മോക്ഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയ്ക്ക് കാരണമെല്ലാം സ്വാഭാവികമാണ്. കാമമെന്നത് ലൈംഗിക കാമം മാത്രമല്ല, അത് എല്ലാം ചേർന്ന് ഒരു മുഖ്യ കാമമാണെന്നേയൊള്ളൂ . എല്ലാ വിഷയങ്ങളിലുമുള്ള കാമം അതൊരു നൈസർഗികമായ കാര്യമാണ്. നൈസർഗികമായ ഒന്ന് എങ്ങനെയാണ് നിയമം കൊണ്ട് തടയുക?* 

       *പലപ്പോഴും നിയമം ഉണ്ടാക്കുന്നവർ , നിയമം വേണമെന്ന് ശഠിക്കുന്നവർ , നിയമത്തിന് വേണ്ടി വാദിക്കുന്നവർ, നിയമം നിലനിർത്തുവാൻ വടിയുമായി പോകുന്നവർ , നിയമം നിലനിർത്തിയേ പറ്റൂ എന്നുള്ളതിന് നിയമ സംരക്ഷകന്മാരെ ഏർപ്പെടുത്തുന്നവർ ചിന്തിക്കാത്തതൊന്നുണ്ട് എങ്ങനെയാണ് നൈസർഗികതയെ നിങ്ങൾ നിയന്ത്രിക്കുന്നത്? ഇതാണ് തന്ത്രത്തിന്റെ ബൗദ്ധിക സർജ്ജനത്തിലെ ഏറ്റവും വലിയ ഇതിഹാസം. ചോദ്യം നിങ്ങൾക്ക് മനസിലായോ എന്ന് എനിക്ക് അറിയില്ല.* 

     *നൈസർഗികമല്ലാത്ത ഒന്ന് അഹങ്കാരം മുതലായവ കൊണ്ടൊക്കെ താല്ക്കാലികമായി ഉണ്ടാക്കിയതാണെങ്കിൽ അതിൽ നിയമങ്ങൾ ഫലവത്താണ്. സ്വഭാവം ഒന്നുകൊണ്ടാണ് ലോകം അങ്ങനെ ചെയ്യുന്നത് എങ്കിൽ എങ്ങനെ വരും? എന്നുതന്നെയല്ല പൂർത്തീകരിക്കാത്ത അഭിലാഷങ്ങളുടെയൊരു വലിയ ശേഖരം കിടന്നാൽ എന്താവും? അഭിലാഷങ്ങളുടെ ആകെത്തുകയാണ് പാപപുരുഷ ഭാവമാകുന്ന ഈ ജന്മം. ഇനിയുമുള്ള ജന്മങ്ങൾക്ക് കാരണവും അഭിലാഷങ്ങൾ മാത്രമാണ്. ഈ അഭിലാഷങ്ങൾ പൂർത്തീകരിക്കാതിരുന്നാൽ , അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നത് അവയെ പിൻ തുടർന്നിട്ടാണോ? അവയെ അനുഭവിച്ചിട്ടാണോ ? ഏതെങ്കിലും ഒരു അഭിലാഷം അനുഭവിച്ച് തീരുമോ? അനുഭവിക്കുന്ന സമയത്തിന്റെ പ്രത്യേകതകൾ കൊണ്ട് തന്റെ അഭിലാഷം പോലായില്ല എന്നല്ലാതെ സമയത്തെ വെച്ചു കൊണ്ട് അഭിലാഷം പൂർത്തീകരിച്ചു പറയുന്ന അഭിലാഷങ്ങളില്ല. തന്റെ ശാരീരിക സ്ഥിതിയെ ആസ്പദമാക്കി  ലോകത്തിലെ ഏത് അഭിലാഷത്തിന്റെ പിന്നാലെ പോയാലും അത് വേണ്ടവണ്ണം അനുഭവിക്കാൻ കഴിഞ്ഞില്ല തന്റെ ശാരീരിക സ്ഥിതി കുറച്ചുകൂടെ മെച്ചപ്പെട്ടിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു.* 

    *പനിയുള്ളതുകൊണ്ട് , ചെറിയൊരു കയ്പ്പുണ്ടായിരുന്നപ്പോഴാണ് ആ പുളിശേരി കൂട്ടിയത്, അത് പനിയില്ലാത്തപ്പോൾ കൂട്ടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നിങ്ങനെ,,, ഉദാഹരണം വേണ്ടിവരില്ല എന്ന് തോന്നുന്നു. നിങ്ങളൊക്കെ കൂടുതൽ അനുഭവങ്ങളുളെളവരാണ് ആ നിലയ്ക്ക്. കാലം ദേശം വ്യക്തി ഇവയുടെ പരിമിതികളിലെല്ലാം അഭിലാഷം എന്നത് പൂർത്തീകരിക്കാതെ കിടക്കും. അഭിലാഷം പൂർത്തീകരിക്കാതിരുന്നാൽ ജന്മങ്ങളായി മനസ്സ് വികലവുമായിരിക്കും. അഭിലാഷം പൂർത്തീകരിക്കാൻ പറ്റുമോ ? ഇതാണ് തന്ത്രം അന്വേഷിക്കുന്നത്. എങ്ങനെ അഭിലാഷം പൂർത്തീകരിക്കും? തന്ത്രം പറയുന്നത് തന്റെ അറിവും അഭിലാഷം എന്നതിന്റെ അറിവും ഉണ്ടാകുമ്പോൾ അഭിലാഷം തന്നെ പൂർത്തീകരിക്കും എന്നാണ്. അതിന് വേറൊരു പണി വേണ്ടാ എന്നാണ്. ഈ അറിവിനും ഈ സാധനക്കുമാണ് തന്ത്രം എന്ന് പറയുന്നത്. ഇത് സാധനകൊണ്ട് മാത്രമേ പറ്റൂ. ഞാൻ എന്ന അറിവ് അപ്പുറത്ത്  എന്താണോ എന്റെ അഭിലാഷമായി നില്ക്കുന്നത് അതും ചൈതന്യവത്താണ്, അതുകൊണ്ടാണ് അത് എന്നെയും ഞാൻ അതിനെയും ബന്ധിച്ച് നിറുത്തുന്നത്. ലോകത്ത് ചൈതന്യം ഇല്ലാതെ ഒന്നുമില്ല. ജഡം എന്നൊരു സാധനമേ ലോകത്ത് ഇല്ലെന്നാണ് തന്ത്രം.! ജഡമായി യാതൊരു സാധനവുമില്ല. മൃതം എന്നൊന്ന് തന്ത്രത്തിന്റെ സങ്കല്പത്തിലില്ല. അതാണ് ഞാൻ ആദ്യം സൂചിപ്പിച്ചത്. കാരണം വസ്തു അതിലിരിക്കുന്ന ചൈതന്യം കൊണ്ട് എന്റെ അബോധത്തില് ചലനാത്മക ഉണ്ടാക്കുന്നു. ഞാനാണ് കേമൻ എന്നൊക്കെയാണ് വിചാരിക്കുന്നത്. മനസിലായില്ല... ഞാൻ മിടുക്കനാണൊന്നൊക്കെയാണ് വിചാരിക്കുന്നത്. ഞാൻ പോകുന്ന വഴിക്ക് ഒരു സ്ഥലം എന്നെ കയറിയങ്ങ് പിടിക്കും. ബാക്കി ശാസ്ത്രങ്ങളെല്ലാം , ഭാരതീയ ശാസ്ത്രങ്ങളൊക്കെ പറയുന്നത് ആ സ്ഥലം വെറുതെയല്ലേ? അതിന് ജീവനുണ്ടോ? അത് ജഡമല്ലേ? എങ്ങനെയാണ് നിന്നെ കയറിപ്പിടിച്ചത്.? നിനക്കത് വിട്ടുകൂടെ? ഉപദേശിക്കുന്നവനെ അത് കയറി പിടിച്ചിട്ടില്ല. അവനെന്നെ ഉപദേശിക്കാം. എന്നിക്കേ അറിയുകയൊള്ളൂ അത് വിട്ടാൽ പോവൂല്ല എന്ന്. മനസിലായില്ല....* 

      *ഭാര്യയുള്ളവൻ ,  കിളിയായിട്ട് ജോലിചെയ്യുന്നവൻ ബി എഡ് കഴിഞ്ഞ പെൺകുട്ടി, അവനോട് സ്നേഹം തോന്നുന്നു. അവനെ കല്യാണം കഴിക്കണം. അവന്റെ വീട്ടിൽ ചെന്ന് ബഹളം ഉണ്ടാക്കുന്നു. പഠിപ്പിക്കുമ്പോൾ കുഴപ്പമില്ല. സ്കൂളിൽ പോകുമ്പോൾ കുഴപ്പമില്ല. വീട്ടിൽ നില്ക്കുമ്പോൾ കുഴപ്പമില്ല. ഇവനെ കുറിച്ച് ചിന്തിച്ചാൽ കുഴപ്പമായി. നേരേ അങ്ങോട്ട് ചെല്ലുകയായി. സൈക്യാട്രിസ്റ്റ് ഭ്രാന്താണെന്ന് പറയും. മനസിലായില്ല... വീട്ടുകാര് ഭ്രാന്തനാണെന്ന് പറയും. അതെങ്ങനെയാണ് ഇവളിൽ ഈ ചലനം ഉണ്ടാക്കിയത്. അവൻ വളരെ വ്യക്തമായി പറയും. ഞാൻ വിവാഹം കഴിച്ചതാണ്. നിന്നെ വിവാഹം കഴിക്കാൻ പറ്റില്ല. നിന്നെ എന്റെ സഹോദരിയായി സ്നേഹിക്കാം.ഇതൊക്കെ ഓക്കെ ചെയ്യാം. വേറേ നൂറ് കണക്കിന് ആളുകള് ഇതിലെ പോകുന്നൂണ്ടാവും. അവർക്കൊക്കെ ഉപദേശിക്കാം. ആ ദ്രവ്യം ,,ആ ദ്രവ്യം അതിനൊരു ഭാവമുണ്ട്. കല്ലും മരവും പോലല്ല. അതൊരു മനുഷ്യനാണ്. പുരുഷനാണ്. അവനിഷ്ടപ്പെടാതെ അവൻ ആഗ്രഹിക്കാതെ ഈ കുട്ടിയിൽ ചലനമുണ്ടാക്കാൻ ശക്തമായ ഭാവങ്ങൾ വരുക. അതിനെ എങ്ങനെ ഉച്ചാടനം ചെയ്യും? തന്ത്രത്തിന്റെ ഭാഷാ അതിനെ എങ്ങനെ സംഹരിക്കും. ? എങ്ങനെ അതിനെ പ്രളയത്തിൽ എത്തിക്കും? നിങ്ങൾ ചോദിച്ചുകൊണ്ടാണ് ഞാനൊരു ഉദാഹരണം പറഞ്ഞത്.*

     *ഇതിൽ നിന്നൊക്കെ ലോകം എത്ര ഭിന്നമാവും. നിങ്ങളെ തന്നെ നിങ്ങൾ പഠിച്ച് നോക്കുക. നിങ്ങളുടെ പൂർവ്വ കാലങ്ങളും വർത്തമാനകാലവും ഒക്കെ പഠിച്ചു നോക്കുക. ചില വസ്തുക്കൾ, ചില സാധനങ്ങൾ,, അത് ഇപ്പോ എനിക്ക് വാങ്ങണം. നാളെ ആയാൽ പറ്റൂല്ല. അങ്ങനെയൊക്കെ ഉണ്ടോ? എങ്ങനെ അത് നിങ്ങളുടെ സൃഷ്ടിക്ക് കാരണമായി? നിങ്ങളെ പുന: സൃഷ്ടിക്കുകയാണ് ആ സാധനം. അതുവരെയുള്ള നിങ്ങൾ നിങ്ങളല്ലതാകുകയാണ്. ആ വസ്തുവിന് നിങ്ങളെ സൃഷ്ടിക്കാൻ എങ്ങനെയാണ് കഴിവു വന്നത്? അതുകൊണ്ട് തന്ത്രത്തിന്റെ വിഷയം സൃഷ്ടിയും സ്ഥിതിയും സംഹാരവും തന്നെയാണ്. അത് എങ്ങനെയാണ് അറിവിൽ. അറിഞ്ഞാൽ മതിയെന്നാണ് ഇതിന്റെ ഭാഷ. അതാണ് മനസിലാക്കാൻ അല്പം വിഷമം വരുന്നത്. അവിടെയാണ് നിങ്ങൾ യോഗശാസ്ത്രത്തെ കൂട്ടുപിടിക്കാൻ പോകുന്നത്. തന്ത്രത്തെ വിടുന്നത്. അതുകൊണ്ട് ഇന്ന് പലപ്പൊഴും മറ്റ് ശാസ്ത്രങ്ങളുടെ കലർപ്പുള്ളതാണ് തന്ത്രം. തന്ത്രത്തിന്റെ പന്ഥാവിലല്ല ശുദ്ധമായ തന്ത്രം ഇന്ന് പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത്. ശുദ്ധ തന്ത്രത്തിന് മാത്രമേ അതിന്റെ സിദ്ധാന്തത്തിന്, അതിന്റെ അനുഷ്ഠാനത്തിന് മാത്രമേ ഇതിന് ഉത്തരം തരാൻ പറ്റൂ. അല്പം പോലും കലർപ്പില്ലാതെ.* 

    *അവിടെയാണ് ഈ പൂർത്തീകരിക്കാത്ത അടിച്ചമർത്തപ്പെട്ട അഭിലാഷങ്ങളുടെ ലോകം അത് അബോധ മനസ്സിന്റെ അഗാധതയിൽ പോലും കിടക്കുകയാണ്. നമ്മുടെ ജാഗ്രത്തിൽ കാണുന്ന ഒരു ബോധവും നമ്മേ നിയന്ത്രിക്കുന്നില്ല. അതിനെ പഠിച്ചും അതിനെ അനുമിച്ചും അതിനെ താലോലിച്ചും അതിനെ കൊണ്ടുനടന്നുമൊന്നും നമ്മുടെ യാതൊരു ശക്തിയും ഉണരുന്നില്ല. അതാണ് ഈ നൂറ്റാണ്ടുകളായി നാം പഠിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് പഠിക്കാനുള്ളത് ആകപ്പാടെ അല്പമാത്രമായ നമ്മുടെ ബോധമനസ്സിന്റെ പരിലാളനകളുടെ ലോകമാണ്. ബോധമനസ്സിന്റെതാണ് ഇതിന്റെ മകൻ, ഇതെന്റെ മകൾ, ഇതെന്റെ അച്ഛൻ ഇതെന്റെ അമ്മ, ഇതെന്റെ ഭാര്യ, ഇതെന്റെ ഭർത്താവ്. ഇതൊന്നുമല്ലാത്ത എത്ര ഭാര്യമാർ, എത്ര ഭർത്താക്കന്മാർ, എത്ര അച്ഛന്മാർ, എത്ര അമ്മമാർ, എത്ര വസ്തുജാലങ്ങൾ  എന്തെല്ലാം എന്റെ അബോധമനസ്സിന്റെ പരിലാളനകളിൽ കിടക്കുന്നു. അതെ എപ്പോഴാണ് ഇതിന്റെ ഇടയിലൂടെയെല്ലാം പുറത്തേക്ക് വരുന്നതും പ്രകടിതമാകുന്നതും എപ്പോഴാണ് എന്നെ നിയന്ത്രിക്കുന്നതും എന്നെ വീഴിക്കുന്നതും.* 

    *അഭിലാഷങ്ങളുടെ മുഴുവൻ ലോകം അബോധമനസ്സിന്റെ ലോകമാണ്. അപ്പോ ആ ആഗ്രഹങ്ങളുടെ സഭലീകരണത്തിന് തന്ത്രം പ്രാധാന്യം നല്കുന്നതുകൊണ്ട് സാധകനെ മാനസ്സിക വിക്ഷോഭങ്ങളിൽ നിന്നും സ്വഭാവ വൈകല്യങ്ങളിൽ നിന്നുമെല്ലാം തന്ത്രം മോചിപ്പിച്ചെടുക്കുന്നു. ഇതാണ് അതിന്റെ ചികിത്സാ ശാസ്ത്രം.* 

    *എല്ലാ രോഗവും ഈ അബോധമനസ്സിന്റെ പരിലാളനയിൽ വന്നിട്ടുള്ളതാണ്. എല്ലാ രോഗവും! കാല് വേദന, കൈ വേദന, നടുവേദന, തലവേദന, ക്യാൻസർ , ഗ്യാസ് ട്രൈറ്റിസ് എന്നുവേണ്ടാ എല്ലാ രോഗവും ഇല്ലാത്ത സാധനമാണ്. അഞ്ച് പൈസക്ക് പോലും ഇല്ലാത്തതാണ്. അബോധ മനസ്സ് പൂർവ്വ പൂർവ്വ ജന്മാർജ്ജിതങ്ങളായ കർമ്മങ്ങളിൽ നിക്ഷേപിച്ചു വെച്ചിരിക്കുന്നതിനെ എപ്പോൾ ഈ ശരീരത്തിലിരുന്ന് തിരിച്ചറിയുന്നു,, അതിന്റെ വേറൊരു മലയാളം പദത്തെക്കാൾ നല്ലത് നിങ്ങൾക്ക് അറിയാൻ ഇംഗ്ലീഷ് പദമായതുകൊണ്ട് ഐഡന്റിറ്റി ഫൈ ചെയ്യുന്നു അപ്പോൾ നിങ്ങൾക്ക് ആ രോഗം ഉണ്ടാകുന്നു . എല്ലാം എല്ലാം! ലോകത്തിലെ ഏറ്റവും കൂടുതൽ ശ്രദ്ധ വെയ്ക്കേണ്ടത്,,, ഡോക്ടർ ഇരിക്കുന്നതുകൊണ്ട് എനിക്ക് പറയാൻ എളുപ്പമാണ്. അതുകൊണ്ട് ഡോക്ടറോട് ചോദിച്ചറിയുക ഞാൻ ഇല്ലാത്തപ്പോൾ. ഞാൻ ഉള്ളപ്പോൾ ചോദിക്കണമെന്നില്ല. ഏത് വിദ്യാർത്ഥിMBBS ന് പഠിക്കുമ്പോൾ ഡൈഡനോസിസ്സ് പഠിക്കുമ്പോൾ അയാളുടെ പൂർവ്വ ജന്മാർജ്ജിതമായ കർമ്മതലങ്ങൾ കിടക്കുന്നതു കൊണ്ട് രോഗത്തെ ഡയഗനോസി ചെയ്യാൻ പഠിപ്പിക്കുന്ന നിമിഷം തന്നെ തന്റെ ബ്രയിൻ തന്റെയുള്ളിൽ ആ രോഗത്തെ ഐഡന്റിറ്റി ഫൈ ചെയ്യും. സിൻസിയറായിട്ടാണ് പഠിക്കുന്നതെങ്കിൽ. അത് അബോധ മനസ്സിന്റെ കളിയാണ്. ലോകത്തിലുള്ളതെല്ലാം നിങ്ങളുടെ ബോധതലത്തിൽ കിടക്കുന്നതു കൊണ്ട് അതുമായി നേരിട്ട് കാണുമ്പോഴെല്ലാം അതിങ്ങുണർന്ന് വരും. ഇതാണ് അബോധ മനസ്സിന്റെ തലം.*🙏🙏🙏