🌅 *ആർഷജ്ഞാനം 🌅*
*സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*
*തന്ത്ര ശാസ്ത്രം , യോഗ ശാസ്ത്രം വൈദ്യശാസ്ത്രം*
-----------------------------------------------------------------
*ശ്രീഹരിം പരമാനന്ദം ഉപദേഷ്ടാരമീശ്വരം*
*വ്യാപകം സർവ്വ ലോകാനാം കാരണം തം ഭജാമ്യഹം*
*ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം*
*സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുന: പന:*
*സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം*
*അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം*
*ബോധാനന്ദം ച കല്യാണം നിർമ്മലാനന്ദമാത്മജം*
*സച്ചിദാനന്ദമാത്മജം അച്യുതാനന്ദ ഗുരും*
🙏🙏🙏🕉
*ഇങ്ങനെ ഒരു ക്ലാസിനെ എന്നെ ക്ഷണിക്കുമ്പോൾ ഡോക്ടർ എന്നോട് ഏത് വിഷയം ആസ്പദമാക്കി വേണം നമുക്കൊന്ന് തുടങ്ങാനെന്ന് ചോദിക്കയുണ്ടായി എന്നാണ് എന്റെ ഓർമ്മ.ഞാനൊരു നിർദേശം ഡോക്ടറോട് കൊടുത്തത് തന്ത്ര സംമ്പ്രദായം , അല്ലെങ്കിൽ ആഗമ സംമ്പ്രദായത്തില്,,, തന്ത്രത്തിന് രണ്ട് പ്രസിദ്ധ സംമ്പ്രദായങ്ങളാണ് ആഗമങ്ങളും നിഗമങ്ങളും. ശിവൻ പാർവതിക്ക് പറഞ്ഞുകൊടുക്കുന്നതെല്ലാം ആഗമങ്ങളും, പാർവതി ശിവനെ ഉപദേശിക്കുന്നതെല്ലാം നിഗമങ്ങളുമാണ്. അവാന്തര വിഭാഗങ്ങളൊട്ടു വളരെയുണ്ട് വൈഷ്ണവ തന്ത്രങ്ങളുണ്ട്, ബൗദ്ധതന്ത്രങ്ങളുണ്ട്. ശൈവാഗമങ്ങളുടെ തലങ്ങൾ തേടിപ്പോകുമ്പോൾ ശാക്തേയ സംമ്പ്രദായത്തിന്റെ തലങ്ങൾ തേടിപ്പോകുമ്പോൾ സാധനയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിന്റെ പദസൂചികകൾ. പലപ്പോഴും അവ പ്രയോഗിച്ചിട്ടുള്ളത് വളരെ ശ്രദ്ധേയങ്ങളായ ചില മൗലിക അനുഷ്ഠാന താല്പര്യങ്ങളിലൂടെയാണ്. ഇതിന് കാരണം ഒരു തത്വചിന്ത എന്നതിനപ്പുറം തന്ത്രം ഒരു സാധനയാണ്. വ്യക്തമായൊരു തത്വചിന്തയും വ്യക്തമായൊരു സാധനാ അനുഷ്ഠാന പദ്ധതിയുമുള്ള ഒരു സംമ്പ്രദായമാണ് തന്ത്രമെന്ന് അറിയപ്പെടുന്നത്. അതിന്റെ സാധനക്കും തത്വചിന്തയ്ക്കും വ്യക്തമായൊരു അടുക്കും ചിട്ടയുമുണ്ട്. അതിലുപരി തന്ത്ര സാധന എന്നത് ലോകത്തിലെ ഏറ്റവും ബൃഹത്തും ഏറ്റവും പരമോന്നതവുമായ ഒരു ചികിത്സാ പദ്ധതികൂടിയാണ്. ആ നിലയിൽ നിങ്ങളതിനെ കാണാറുണ്ടോ എന്ന് എനിക്ക് അറിയില്ല.*
*സാധനയുടെ മേഥുര ദീർഘങ്ങളായ രംഗവേദിയിലൂടെ ഒരു സാധകൻ കൃത്യമായി കൈപിടിച്ച് സഞ്ചരിക്കുമെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പൂർണ്ണമായ ഒരു ചികിത്സാ പദ്ധതിയാണ് തന്ത്രാഗമങ്ങളിലുള്ളത്. ഏത് ആഗമ ഗ്രന്ഥം നിങ്ങളെടുത്ത് പഠിച്ചാലും ഏതാണ്ട് അതിന്റെ പകുതി ഭാഗം ഈ പദ്ധതിക്കാണ് മാറ്റി വെച്ചിരിക്കുന്നത്. അതാകട്ടെ അത്ര എളുപ്പമൊന്നും കയറിപ്പറ്റാവുന്ന രീതിയിലല്ല അതിന്റെ പന്ഥാവ്. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം പലപ്പോഴും ഇതിലുള്ള പദങ്ങൾക്ക് ലൗകികങ്ങളായ അർത്ഥങ്ങൾ കൊണ്ടുവന്നിരിക്കുന്ന രൂഢി വരുത്തി വെച്ച വൈകല്യങ്ങളാണ്. രണ്ട് - ഇതര സംമ്പ്രദായങ്ങൾ ഇവയെ എടുത്ത് ഉപയോഗിച്ച് വരുത്തിട്ടുള്ള വൈകല്യങ്ങൾ.*
*പദങ്ങൾക്ക് ലോഭമില്ലാത്ത ഭാഷയാണ് സംസ്കൃതമെന്നിരിക്കിലും പലപ്പോഴും പ്രയോഗിച്ച് ജനഹൃദയത്തിൽ അനുഷ്ഠാന പ്രധാനമായ തലങ്ങൾ രൂപപ്പെട്ടിട്ടുള്ള പദങ്ങളോട് ജനിതകപരമായ ബന്ധം കൊണ്ടും ചിലപ്പോൾ ചില താല്പര്യങ്ങളെ കൊണ്ടും മറ്റു ചിലപ്പോൾ വിപരീതങ്ങളായ വികാരങ്ങളെ കൊണ്ടും ഈ പദങ്ങളെ മനുഷ്യൻ ഉപയോഗിക്കാറുണ്ട്. ഈ ഉപഭോഗങ്ങളെല്ലാം അതിന്റെ സങ്കേതങ്ങളിൽ നിന്ന് മാറിപ്പോകുമ്പോൾ വിശ്വാസത്തെ ഹനിക്കാറുമുണ്ട്. ഇത് ഏറ്റവും കൂടുതൽ സംഭവിച്ചിട്ടുള്ള ഒരു ശാസ്ത്ര ശാഖയാണ് ആഗമങ്ങളും നിഗമങ്ങളുമെല്ലാം. അതുകൊണ്ട് അതൊന്ന് പരിചയപ്പെടുത്താമെന്നാണ് ഞാൻ പറഞ്ഞത്.*
*അതില് ഒട്ടേറെ പദങ്ങളുണ്ട്. പക്ഷേ നമുക്ക് തന്ത്രത്തിന്റെ ആഗമരഹസ്യത്തോട് ഏറ്റവും ബന്ധപ്പെടുന്ന സാധനാരൂപമായ വഴിയിലൂടെ ചില പദങ്ങളെ ആദ്യമൊന്ന് പരിചയപ്പെടാം. അതില് ഏത് തന്ത്രാഗമ രഹസ്യം പഠിക്കുവാൻ പോയാലും ഏത് വഴിയിൽ ഒരാൾ സഞ്ചരിച്ചാലും അതിന്റെ രഹസ്യം നമ്മേ പഠിപ്പിക്കുന്നത് സൃഷ്ടി , സ്ഥിതി , പ്രളയം എന്നതിനെ കുറിച്ചാണ്. ഇതാണ് തന്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തത്വചിന്ത എന്ന് വേണമെങ്കിൽ പറയാം. അത് എങ്ങനെയാണ് സമഷ്ടിയിലും വ്യഷ്ടിയിലും . അതുകൊണ്ട് എന്തിലും മീതെയാണ് ഈ മൂന്നെണ്ണം. ഇതിന്റെ അന്വേഷണത്തെ തുടരുമ്പോൾ നാം ഏറ്റവും ശ്രദ്ധിച്ചറിയുന്ന ഒരു പദമാണ് പാശുപത സംമ്പ്രദായം , പാശുപതം.*
*വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഭാരതീയ സങ്കല്പങ്ങൾക്ക് പല അളവുകോലുണ്ട്. അതിലെ ഒരു അളവുകോലാണ് വ്യഷ്ടിയുടേയും സമഷ്ടിയുടേയും ചേർച്ച. അതില് സമഷ്ടിയോടുള്ള ബന്ധം ഭാവാത്മകവും സൂക്ഷ്മവുമാണ്. വ്യഷ്ടിയിലുള്ള വ്യഷ്ടി ജീവിതം സ്ഥൂലവുമാണ്. ഭാരതീയ ചിന്ത ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് സൂക്ഷ്മ ചിന്തകൾക്കാണ് , സ്ഥൂല ചിന്തകൾക്കല്ല. ഇന്ന് തിരിച്ചാണെന്നും മറക്കരുത്.*
*ആഗമ രഹസ്യം അന്വേഷിച്ച് ഒരാൾ പോകുമ്പോൾ അയാൾക്ക് വേണ്ടത് സൂക്ഷ്മ ദർശന സാമർത്ഥ്യമാണ്. അതില്ലെങ്കിൽ ഇത് പഠിക്കാനാവില്ല. സൂക്ഷ്മ ദർശന സാമർത്ഥ്യത്തിന് ഒരാൾ ഒരുങ്ങുമ്പോൾ സമഷ്ടി പരിഗണനകളെല്ലാം അതി സൂക്ഷ്മമാണ്. അല്പം പോലും സ്ഥൂലമല്ല. വെളിയിൽ കാണുന്ന ഒരു വസ്തു അത് ഒരു വ്യഷ്ടി ശരീരത്തില് പരിവർത്തനം ഉണ്ടാക്കുമെന്ന് ഒരാളും ഇന്ന് വിശ്വാസിക്കുന്നുണ്ടാവില്ല. നാം അതിനെ കണ്ടിട്ട് കേട്ടിട്ട് നമ്മുടെ അറിവിന്റെ ബോധതലം ഉയർന്നിട്ട് വരുത്തുന്ന പരിണാമങ്ങൾ ഒന്ന്. അതിലിരിക്കുന്ന ശക്തി വിശേഷവുമായി സ്വാപ്പനികമായി ബന്ധപ്പെട്ടിട്ട് ജാഗ്രതത്തിലേക്ക് വരുത്താതെ പരിണമിപ്പിക്കുന്ന പരിണാമം രണ്ട്. ആ വസ്തുവിൽ അർപ്പിതമായൊരു ചൈതന്യം ശക്തിയെ പ്രധാനം ചെയ്തു നില്ക്കുന്നതാണെങ്കിൽ ഒരു വസ്തുവും ജഡമല്ലാ എന്ന താന്ത്രികന്മാരുടെ സങ്കല്പ പ്രകാരം അതിൽ ആരോപിച്ചിരിക്കുന്ന ചൈതന്യത്തിന് നമ്മിൽ ഇരിക്കുന്ന ചൈതന്യത്തേക്കാൾ നമ്മുടെ പ്രാണന്റെ ചലനങ്ങളെക്കാൾ ശക്തിയുണ്ടെങ്കിൽ നാം അറിയാതെ അത് അറിയെ നമ്മിൽ വരുത്തുന്ന പരിവർത്തനം മൂന്ന്. മൂന്നമത്തത് അപരിഹാര്യമായ പരിവർത്തനമായിരിക്കും. ഇതാണ് തന്ത്രരഹസ്യത്തിലെ ചികിത്സാ സംമ്പ്രദായങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ പഠനങ്ങൾ. ഔഷധങ്ങളെയായാലും മൂലികകളെയായാലും ഭിഷഗ്വര മനസ്സിനെയായാലും എല്ലാം ഏറ്റവും ശ്രദ്ധിച്ച് കൂട്ടികൊണ്ട് പോകുന്നത് ഈ ഒരു പന്ഥാവിൽ മാത്രമാണ്. അതുകൊണ്ട് ഈ പരിവർത്തനങ്ങൾക്ക് എല്ലാമുള്ള സാദ്ധ്യത കിടക്കുന്നതു കൊണ്ട് ശക്തിയുടേയും ശക്തന്റേയുവരെ രണ്ട് മാർഗ്ഗരേഖകൾ ഇതിൽ വളരെ വലുതാണ്.*
*ആഗമരഹസ്യത്തിലെ ഏറ്റവും വലിയ രഹസ്യം പ്രകടമായി പുരുഷനാകുന്ന എല്ലാ ഭാവങ്ങളും സ്ത്രീയും, പ്രകടമായി സ്ത്രീയാകുന്ന എല്ലാ ഭാവങ്ങളും പുരുഷനും ആകുന്നു എന്നാണ്. തിരിച്ചാണ് നിങ്ങൾ മനസിലാക്കിയിരുന്നത്. തിരിച്ചാണ് നിങ്ങൾക്ക് അറിയുന്നത്. അതാണ് നിങ്ങളുടെ ജീവിത വൈകല്യങ്ങൾക്ക് കാരണവും. ആധുനിക കാലം സ്ത്രീ പുരുഷ ജീവിതവും ബന്ധവും ഏറ്റവും വികലമായാ കാലഘട്ടമാണ്. കാരണം നിങ്ങളുടെ വിദ്യാഭ്യാസവും നിങ്ങളുടെ പഠനങ്ങളും കൊണ്ട് സ്ത്രീ രൂപം ധരിച്ചവർ സ്ത്രീയാണെന്ന് വിശ്വാസിക്കുന്ന സ്ത്രീകളാൽ അലംകൃതമാണ്. പുരുഷ രൂപം ധരിച്ചവർ പുരുഷന്മാരാണെന്ന വിവരം കൊണ്ട് അലംകൃതരാണ്. "നിങ്ങൾ കേട്ടതും അറിഞ്ഞതും പഠിച്ചതുമായ ലൈനിലല്ല ഞാൻ പോകുന്നത്." നിങ്ങൾ അറിയുന്നത് അങ്ങനെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, ലോകം അറിയുന്നത് ഏതായാലും അങ്ങനെയാണ്.*
*ഏത് പുരുഷനും ഞാൻ പുരുഷനാണ് എന്ന് ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും അഭിമാനിച്ച് പുരുഷാഭിമാനവുമായിയാണ് നീങ്ങുന്നത്. ഏത് സ്ത്രീയും ഞാൻ സ്ത്രീയാണ് എന്നുള്ളതിലാണ്. ആധുനിക കാലത്തിന്റെ വികാസ പരിണാമങ്ങളിൽ പരസ്പര ശത്രുക്കളുമാണിവർ. പരസ്പര പൂരകമല്ല ഇവരുടെ ജീവിതം. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും എല്ലാം ഒരു ഏറ്റുമുട്ടലിന്റെ സ്വരമാണ് ലോകത്ത് കേൾക്കുന്നത്. ശരിയാണോ എന്റെ നിഗമനം? ആ നിലയിൽ നിങ്ങൾ നോക്കിയാൽ സൂക്ഷ്മം എന്താണെന്ന് നിങ്ങൾക്ക് പഠിക്കാൻ ഏത് പുരുഷനെയെടുത്താലും ഏത് സ്ത്രീയെയെടുത്താലും അത് പുരുഷ ഹോർമോണുകളുടേയും സ്ത്രീ ഹോർമോണുകളുടേയും ആകെ തുകയാണ്. ആന്തരികമായി. പുരുഷൻ അതൃപ്തമാകുന്നതും പുരുഷൻ ആഗ്രഹിക്കുന്നതും പുരുഷൻ ലക്ഷീകരിക്കുന്നതും പോരായ്മയുള്ള സ്ത്രീ ഭാവത്തിന് വേണ്ടിയാണ്. സ്ത്രീ ആഗ്രഹിക്കുന്നതും സ്ത്രീ അനുവദിക്കുന്നതും സ്ത്രീ ലക്ഷീകരിക്കുന്നതും തന്നിൽ സൂക്ഷ്മമായി കിടക്കുന്ന പുരുഷ ഭാവത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് നിങ്ങളിൽ അധികം പേരും വിവാഹം കഴിച്ചത്. യാദൃശ്ചികമായി കഴിക്കാതിരുന്നവരും ഉണ്ടാകാം. പഠിച്ചിട്ട് വേണ്ടാ എന്ന് വെച്ചവർക്കാണുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോ ലക്ഷീകരിക്കുന്നത് എന്തിനെയാണ്. ഏത് നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. ?അപ്രാപ്തമായത് പ്രാപിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ജന്മം കൊണ്ട് അപ്രാപ്തമായത് നേടുമ്പോൾ അതിലുള്ള പൂർണ്ണതയെ ആയിരിക്കണം തീർച്ചയായും നിങ്ങളുടെ ലക്ഷ്യവും ആനന്ദവും.*
*ആ നിലയിൽ തന്ത്രത്തിന്റെ വലിയൊരു ലോകമുണ്ട്. ഏറ്റവും ഉദാരവും വിപുലമായ ലോകം അതാണ്. അപ്രാപ്തത്തിന്റെ പ്രാപ്തം. അപ്പോൾ എത്രത്തോളം പുരുഷനായി ജനിച്ചുവോ എത്രത്തോളം മാതൃത്വം തനിക്ക് കുറയുന്നുവോ അതിനെ ലോകത്ത് കണ്ട് ആനന്ദിക്കുമ്പോൾ പുരുഷൻ പൂർണ്ണനും എത്രത്തോളം താൻ സ്ത്രീയായി ജനിച്ചുവോ എത്ര അപൂർണ്ണത തനിക്ക് പൗരുഷമായി ഉണ്ടോ അത്രത്തോളം പൗരുഷ ഭാവങ്ങളെ വിനയാന്വിതമായി ഉൾക്കൊള്ളുന്നുവോ സ്ത്രീ പൂർണ്ണതയിൽ എത്തുകയും ചെയ്യുന്നു എന്ന് സങ്കല്പം. യാഥാർത്ഥ്യവും.*!
*ആദ്യം പഠിക്കുമ്പോൾ അത് സങ്കല്പം എന്ന് പഠിക്കുക, സങ്കല്പിച്ച് നോക്കുക, കുറഞ്ഞ സമയം കൊണ്ട് ശരിയാണെന്ന് തോന്നിയാൽ യാഥാർത്ഥ്യമെന്ന് സ്വീകരിക്കുക. ഇതാണ് പന്ഥാവ്. ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.* *ശരി പോലെ തോന്നുന്നുണ്ടാവുമോ? ഇതിന്റെ സാമരസ്യമാണ് പ്രപഞ്ചം.*
*അതിനിടയിൽ ഉണ്ടാകുന്ന ആഗ്രഹങ്ങളുടെയും പോരായ്മകളുടേയും ഒരു വലിയ ലോകമുണ്ട്. അതിനെ വെച്ച് വിപുലമായി വ്യഷ്ടിയും സമഷ്ടിയും ചേരുമ്പോഴാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത് എന്നതുപോലെ വ്യഷ്ടിയുടെ ഈ രണ്ട് ഭാവങ്ങൾ, സൂക്ഷ്മവും സ്ഥൂലവുമായ രണ്ട് ഭാവങ്ങളുടെ ചേർച്ചയിലാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നത്. ഇതിന് മനസ്സിനേയും മനകല്പിതങ്ങളായ ലോകങ്ങളേയും നിയന്ത്രിച്ച് പോകാനാണ് യോഗശാസ്ത്രം പറയുന്നത്.അറിയാനാണ് തന്ത്രശാസ്ത്രം പറയുന്നത്. ഒരു ജന്മം മുഴുവൻ എന്തിനെയെങ്കിലും നിയന്ത്രിക്കാൻ ഒരുങ്ങുമ്പോൾ, ഒന്നിന്റെമേൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള ശക്തി പ്രയോഗിക്കുമ്പോഴെല്ലാം വ്യക്തി ക്ഷയിക്കുകയും ക്ഷീണിക്കുകയും ചെയ്യുന്നു എന്നാണ് തന്ത്രശാസ്ത്രത്തിന്റെ ആചാര്യന്മാരുടെ മതം. ശരി പോലെയുണ്ടോ എന്ന് ആലോചിക്കുക. എന്നാൽ അതേ സമയം നിയന്ത്രണം ഇല്ലാതെ അഴിഞ്ഞു നടന്നാൽ അതിനേക്കാൾ അപകടകരവുമാണ്. അതുകൊണ്ടാണ് അവർ ഒരു പദം ഉപയോഗിച്ചത്, അതിനെ അറിയുക , അപഗ്രഥിക്കുക , പഠിക്കുക , .* *എപ്പോൾ നിങ്ങൾ മനസ്സിനുമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നുവോ നിങ്ങൾക്ക് നിയന്ത്രിക്കാവുന്ന മനസ്സ് ജാഗ്രത്തിലേത് മാത്രമാണ്. ജാഗ്രത്തിലെ മനസ്സിന്റെ വിഭൂതികൾ അല്പമാത്രമാണ്. മനസ്സിന്റെ വിഭൂതികൾ അജ്ഞേയങ്ങളായി ഉപബോധത്തിലും അവബോധത്തിലും കിടക്കുന്നത് വളരെ വിപുലമാണ്. നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമാണ്. അതുകൊണ്ട് ജീവനെ ഈശ്വരനുമായി ചേർത്ത് ഈ മനസ്സിന്റെ ശക്തി വിശേഷങ്ങളെ " സർവ്വ കാമിതമിത്യ ആചക്ഷതേ " എന്ന സൂത്രത്തെ ആസ്പദമാക്കി, സർവ്വ കാമിതം ഇത്യായാചക്ഷതേ എന്ന സൂത്രം, ഇത് പാശുപത സൂത്രമാണ്. പാശുപത സൂത്രത്തില് എന്റെ ഓർമ്മ ശരിയാണെങ്കിൽ രണ്ട്/ ആറാണ്. അതില് വളരെ വിപുലമായി പറയും. മനസ്സ് ഈശ്വര സായൂജ്യത്തിന് പാകമാവുക. ഈശ്വര സായൂജ്യത്തിന്റെ ഉപകരണവും ഈ മനസ്സ് തന്നെയാണ്. അതാണ് പാശുപത ദർശനം നമ്മളോട് പറയുന്നത്. മനസ്സാണ് നമ്മുടെ കൈയ്യിലുള്ള ഒരേയൊരു ഉപകരണം. ആ മനസ്സിനെ വച്ചുകൊണ്ട് സംമ്പ്രദായത്തിന്റെ ചികിത്സാ രീതിയും രൂപപ്പെടുന്നതങ്ങനെയാണ്. മനോ നിയന്ത്രണവും മനക്ലേശവും കൊണ്ട്, മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങിയാൽ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ഏതിൽ നിയന്ത്രിക്കാൻ നിങ്ങൾ തുടങ്ങിക്കോളൂ മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആര് നിയന്ത്രിക്കാൻ വന്നാലും മനസ്സ് ക്ലേശിക്കാൻ തുടങ്ങും. ആധുനിക ലോകം ഏറ്റവുമധികം അപകടകരമായ മേഘലകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് ഒരു തരത്തിലുള്ള അറിവുമല്ല , ആധുനിക കാലത്തെ വഴിയായി തെരഞ്ഞെടുക്കുന്നത്. നിയമങ്ങളാണ് തിരഞ്ഞെടുക്കുന്നത്. എല്ലാ രംഗത്തും നിയമങ്ങളാണ് എല്ലാത്തിനേയും ഭരിക്കുന്നത്. തൊഴിലാളിക്കുള്ള നിയമങ്ങൾ, മൊതലാളിക്കുള്ള നിയമങ്ങൾ, സംഘടനാ നിയമങ്ങൾ, ഒട്ടേറെ നിയമങ്ങൾ കൊണ്ട് അലംകൃതമാണ് ഈ ലോകം. ഏത് നിയമവും അത് കണ്ടെത്തുകയും ഉണ്ടാക്കുകയും ചെയ്ത ആളുകൾ ഈശ്വരാനുസന്ധാനത്തിൽനിന്ന് അല്ലാത്തതുകൊണ്ട് , ഈശ്വരനിൽ നിന്ന് ശ്രവണം ചെയ്തു കേട്ടതല്ലാത്തതുകൊണ്ട് ആദ്യം അതിനെ നിഷേധിക്കുകയും അതിനെ മറികടക്കുകയും ചെയ്യുന്നത്... ചെയ്യുന്നത്... ചെയ്യുന്നത്... ആ നിയമം ഉണ്ടാക്കിയ ആളുകളായിരിക്കും.*
*ഏത് അച്ഛൻ ഒരു നിയമം കുട്ടിയോട് പറഞ്ഞാലും അച്ഛൻ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് അമ്മ ഒരു നിയമം പറഞ്ഞു കൊടുത്താലും അമ്മ ആ നിയമത്തിന് വെളിയിലായിരിക്കും. ഏത് സംഘടന സംഘടിതമായൊരു നിയമവും ബൈലോയും ഉണ്ടാക്കിയാൽ അത് ആദ്യം സ്വീകരിക്കാൻ പറ്റാത്തത് അവർക്ക് തന്നെയായിരിക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം മനസ് എന്ന് പറയുന്ന സാധനം അത് ഞാൻ ഉണ്ടാക്കി എന്റെ മനസ്സിനെ ഉൾപ്പെടെ നിയന്ത്രിക്കാൻ, മനസ്സിനെ നിയന്ത്രിക്കാനുണ്ടാക്കിയ സാധനം നിഷേധിച്ചു കഴിഞ്ഞല്ലാതെ മറ്റൊരാളോട് പറയാൻ പോലും പറ്റില്ല. ഇവിടെയാണ് യോഗ ശാസ്ത്രവുമൊക്കെ പലപ്പോഴും പരാജയപ്പെട്ടു പോകുന്നത്. ഇങ്ങനെയൊരു പഠനം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ?*
*നമ്മൾ പലപ്പോഴും ഒരു നിയമ സംഹിതയ്ക്കകത്തുനിന്നുകൊണ്ട് കാര്യങ്ങളെ ചെയ്യുവാൻ പോകുമ്പോൾ ആഗമങ്ങളുടെ തലം അതിന്റെ സിദ്ധാന്തം മുഴുവൻ അറിവാണ്. നിയമങ്ങളെക്കാൾ ഏറെ. ഞാൻ ഒന്നിനെ അറിയുന്നു എന്നു പറഞ്ഞാൽ അതിൽ ചെയ്യരുതാത്തും ചെയ്യണ്ടതും സ്വാഭാവികമായി എനിക്ക് ബോധ്യപ്പെടുന്നുവെന്നാണ് അർത്ഥം. മറ്റൊരു പ്രയത്നവുമില്ലാതെ. സ്വച്ഛന്ദമായി. എനിക്ക് അറിയാം അത് എന്റെ നന്മയ്ക്ക് പറ്റില്ലാന്ന്. ഇനി എന്റെ ഒരു കോശവും അത് ചെയ്യാൻ അനുവദിക്കില്ല. ഞാനാണ് ചെയ്യേണ്ടത്. ഞാനാണ് ചെയ്യാതിരിണ്ടത് . രണ്ടിനും തീരുമാനം എടുക്കുമ്പോൾ അതിന്റെ അറിവാണ് എന്നിൽ കിടക്കുന്നതെങ്കിൽ എന്നിൽ ഉണർന്നിരിക്കുന്ന, അറിവായി ഉണർന്നിരിക്കുന്ന അറിവ് എന്റെ കോശകോശാന്തരങ്ങളെല്ലാം ചൈതന്യമയമായതുകൊണ്ട് , തന്ത്രത്തിന്റെ ഭാഷ പറഞ്ഞാൽ അത് ഞാൻ പറഞ്ഞു തരാത്തതുകൊണ്ടാണ് പറയാൻ ബുദ്ധിമുട്ടുണ്ട് വരുന്നത്, ഭൂതശുദ്ധി കഴിഞ്ഞതായതുകൊണ്ട് , ഭൂതശുദ്ധി എന്നതിന് തല്ക്കാലം ഒരു അർത്ഥം മനസിലാക്കുക, പൃഥ്വി, അപ്പ്, തേജസ്സ്, വായു , ആകാശമെന്ന നാലെണ്ണം, അഞ്ചെണ്ണം, അതിലെ ആകാശമൊന്ന് മാറ്റിവെച്ച് നാലെണ്ണം ആണ് സ്ഥൂലമായി കാണപ്പെടുന്നത്. അകത്തും പുറത്തും ആകാശവുമാണ്. അങ്ങനെ അഞ്ചെണ്ണമാണ്. ഇതിന്റെ തന്മാത്രകളുടെ ചേർച്ചയാണ് ഈ ശരീരം. ഈ ശരീരം ഉണ്ടായതാണ്. ആദ്യമായി ഞാൻ പാപ പുരുഷനാകാൻ കാരണം. പ്രകടമായ കാരണം അതാണ്. ഈ ഭൂത തന്മാത്രകളെ താമസാഹങ്കാരത്തിൽ നിന്നുണ്ടായവ എന്നാണ് പറയുക. അവയോട് ഞാൻ ചേർന്നാണ് ഞാൻ സ്ഥൂല ശരീരിയായി തീർന്നത്. അധിഭൂതം എന്നാണ് അതിന് പറയുക. അതിൽ എന്റെ ഇന്ദ്രിയങ്ങൾ ഈ വിഷയങ്ങളായി കാണപ്പെടുന്ന ലോകങ്ങളെ അനുഭവിക്കുവാനുള്ള ഇന്ദ്രിയങ്ങൾ ആധ്യാത്മികങ്ങളാണ് അവ എന്റെ രാജസാഹങ്കാരത്തിൽ നിന്നുണ്ടായവയാണ്. അതുമായി ഞാൻ ചേർന്നപ്പോഴും ഞാൻ പാപ പുരുഷനായി തീരുകയാണ് ചെയ്ത്. എന്റെ മനസ്സ് സ്വാദ്ധികാഹങ്കാരത്തിൽ നിന്നുണ്ടായതാണ്, അതാണ് അധി ദൈവം. അതും എന്നെ പാപ പുരുഷനാക്കാൻ മാത്രമാണ് ഈ നിലയിൽ പ്രയോജനപ്പെടുത്തീരിക്കുന്നത്. അപ്പോൾ അഹങ്കാരത്തെ എന്റെ ബുദ്ധി തത്വത്തിൽ ലയിപ്പിക്കുക. മനസ്സിനെ അങ്ങോട്ട് കൊണ്ടു പോവുക. ബുദ്ധി തത്വത്തെ ശക്തിയിൽ , മൂല പ്രകൃതിയിൽ ലയിപ്പിക്കുക. എന്നിട്ട് പുരുഷനിൽ ചേർക്കുക. അപ്പോൾ ഞാൻ ശുദ്ധ പുരുഷനായി. അഥവാ മന്ത്രപുരുഷനായി. ഇതാണ് ലോകത്ത് എവിടെയുമുള്ള ഏത് ആഗമവും സൂക്ഷ്മമായി പഠിപ്പിക്കുന്നത്. സാധനാനുഷ്ഠാനങ്ങളിലൂടെയെല്ലാം ചെയ്യുന്നത് ഈ പ്രക്രിയയാണ്. പാപ പുരുഷനിൽ നിന്നുള്ള മോചനം. കാരണം ഈ പുരുഷന് പൂജിക്കാനാവില്ല. ആരാധിക്കാനാവില്ല . അനുഷ്ഠിക്കാനാവില്ല. ദേവതയെ അനുഷ്ഠിക്കണമെങ്കിൽ ഉപാസിക്കണമെങ്കിൽ ദേവനായി തീരണം. ആകണമെങ്കിൽ ഈ പാപമെല്ലാം കഴുകിക്കളയണം. ഇങ്ങനെ ഭൂതശുദ്ധി വരുത്തിയിട്ടുള്ള അതിന് തന്ത്രം ഉപയോഗിക്കുന്ന സാങ്കേതിക സംജ്ഞയാണ് ഭൂതശുദ്ധി. പാശുപതത്തിൽ നമുക്ക് ആവശ്യം വന്നതുകൊണ്ട് പറഞ്ഞതാണ്. ആ അറിവ് നമുക്ക് ഉണ്ടെങ്കിൽ മനക്ലേശമില്ല, മനോ നിയന്ത്രണം വേണ്ട. മനസ്സ് നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ എവിടെയൊക്കെയോ തകരാറുകൾ ഉണ്ടാകുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രവുമായിപോലും തന്ത്രം ഇവിടെ വളരെ ശ്രദ്ധേയമായി സംവദിക്കുന്ന ഒരു രംഗമുണ്ട്. അത് നിങ്ങള് ഞാൻ പറഞ്ഞു കഴിഞ്ഞ് ഡോക്ടറോട് ചോദിച്ചു മനസിലാക്കികൊള്ളുക. ഒരു ഡോക്ടർ ഇരിക്കുമ്പോൾ ഞാൻ പറയുന്നത്, പിനിയൽ, പിറ്റ്യൂറ്ററി , അഡ്രീനൽ തൈറോയ്ഡ് കോസ്റ്റ്രേറ്റ് തുടങ്ങിയ എല്ലാ ഗ്രന്ഥികളും ഡറ്റലസ് ഗ്രന്ഥികളാണ്. നിങ്ങൾ എത്ര നിയന്ത്രിക്കുവാൻ ഒരുങ്ങുന്നു എത്ര ക്ലേശിക്കുന്നു ഇവയെല്ലാം താറുമാറാകും. ഇവയെല്ലാം താറുമാറാകുമെന്ന് പറഞ്ഞാൽ തന്ത്രത്തിന്റെ ഭാഷയിൽ നിങ്ങളുടെ ആറ് ചക്രങ്ങളും താറുമാറാകും. ഇത് താറുമാറാകാത്ത മനുഷ്യർ ഇന്നില്ല. താറുമാറായി കിടക്കുമ്പോൾ വരുന്ന പാപ പുരുഷൻ അനുഷ്ഠാനങ്ങളെ ചെയ്താൽ എങ്ങനെ കരകയറും.! അതുകൊണ്ടാണ് അവർ ഭൂതശുദ്ധിയ്ക്കൊക്കെ അമിത പ്രാധാന്യം കൊടുക്കുന്നതും മനസ്സിനെ നിയന്ത്രിക്കുക എന്ന പദം സ്വീകകരിക്കാത്തതും. യോഗയിൽ ഉപയോഗിക്കുന്ന മനോനിയന്ത്രണമെന്ന പദം സ്വീകരിക്കാത്തതും മനക്ലേശം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നതും . അതുകൊണ്ടാണ് ഇതിന്റെ സാങ്കേതിക ശബ്ദങ്ങളുടെ അറിവ് നമുക്ക് കൂടുതൽ ആവശ്യം വരുന്നത്. മനക്ലേശവും മനോനിയന്ത്രണവും വരുമ്പോൾ ദ്വിമുഖ വ്യക്തിത്വമോ ബഹുമുഖ വ്യക്തിത്വമോ അനിവാര്യമായി വരും. വീട്ടിൽ മനസ്സിനെ നിയന്ത്രിച്ചാൽ ഓഫീസിൽ അത് പൊട്ടി തെറിക്കും. ഓഫീസിൽ നിയന്ത്രിച്ചാൽ വീട്ടിൽ പൊട്ടി തെറിക്കും. വീട്ടിലും ഓഫീസിലും നിയന്ത്രിച്ചാൽ പുറത്ത് മറ്റൊരിടത്ത് പൊട്ടി തെറിക്കും. ശരിയായിരിക്കുമോ ഇതൊക്കെ? കാരണം ഈ രംഗമൊക്കെ എന്നെക്കാൾ പരിചയം നിങ്ങൾക്കാണ്. കാരണം ഞാൻ ഒരു ഓഫീസും മെയിന്റേൻ ചെയ്യുന്നില്ല. നിങ്ങൾക്കൊക്കെ ഓഫീസുണ്ട് , വീടുണ്ട്, കുടുംബമുണ്ട്. എവിടെയെങ്കിലും ഒരിടത്ത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ ആ നിയന്ത്രിച്ചതിന്റെ ശക്തിയിൽ വേറൊരിടത്ത് പൊട്ടി തെറിക്കും. ബാല്യത്തിൽ നിങ്ങൾ നിയന്ത്രിച്ചുവെങ്കിൽ യൗവനത്തിൽ പൊട്ടി തെറിക്കും. യൗവനത്തിൽ നിയന്ത്രിച്ചു ജീവിച്ചവരെല്ലാം വാർദ്ധക്യത്തിൽ പൊട്ടി തെറിക്കും. അത് വലിയ അപകടവുമാണ്. ജീവിതത്തിന് പ്രതീക്ഷകളുള്ളത് ബാല്യത്തിലായിരിക്കാം. യൗവനത്തിലായിരിക്കാം . കൗമാരത്തിലായിരിക്കാം. ഫല സിദ്ധിയ്ക്കും പ്രതീക്ഷിക്കും വേണ്ടിയാണ് മനസ്സിനെ നിയന്ത്രിച്ചു നിർത്തുന്നത്. ഒരു കാമത്തിന് വേണ്ടിയാണ് ഈ നിയന്ത്രണം. നിയന്ത്രിച്ചിട്ടും നടന്നില്ലെങ്കിൽ വളരെ വികലമാവുകയും ചെയ്യും. ഒരു ജന്മമാണ് നമുക്ക് പാഴായി പോകുന്നത്. ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം അതീവ നിയന്ത്രിതമായ അനേകായിരം കാര്യങ്ങളെ ചെയ്തിട്ട് തന്റെ നിയന്ത്രിത മനസ്സിന്റെ സങ്കല്പലോകങ്ങൾക്ക് വെളിയിലാണ് കാര്യം നടന്നതെങ്കിൽ ഉണ്ടായ മനക്ലേശം താങ്ങാനാകാതെ വരുമ്പോൾ തന്നോട് തന്നെയും ഈ ലോകത്തോടും ഉണ്ടാകുന്ന അളവറ്റ വെറുപ്പും ഇതെങ്ങനെ മോക്ഷത്തിന് വഴിയാകും? ഒരു അളവ് വരെ യോഗ ശാസ്ത്രത്തിൽ നിന്ന് വ്യതിരിക്തമായൊരു പന്ഥാവിന്റെ ആലോചനക്കും അന്വേഷണത്തിനും പോലും കാരണം ഇതാണ്. ഞാൻ ഏറ്റവും ചുരുക്കി തന്ത്ര ഇതിഹാസമാണ് ഈ പറഞ്ഞത്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ. ഇതിഹാസം ചരിത്രമാണ്. അത് അറിയാതെ ആ വഴികളിലൂടെ ആർക്കും പോകാനാവില്ല. നിങ്ങളാ വഴിയിലൂടെ ബഹുദൂരം സഞ്ചരിച്ച് കഴിഞ്ഞവരായതുകൊണ്ട് നിങ്ങൾക്ക് അറിയും തീർച്ചയാണ്. ഞാൻ ഒന്ന് ഓർമ്മിപ്പിച്ചു എന്ന് കൂട്ടിയാൽ മതി. ആഗമങ്ങളുടെ രഹസ്യവും അതിലാണിരിക്കുന്നത്. അതുകൊണ്ട് തന്നെ മനസ്സിന്റെ ഉദ്ധാപനവും ധനാന്മക ചിന്തയും സമഗ്രമായ വ്യക്തിത്വത്തിന് ഉതകും എന്നതിലാണ് തന്ത്രം ഊന്നൽ നല്കുന്നത്. ഇത് വഴിതെറ്റും. ഇതിന്റെ പദങ്ങൾ അറിയേണ്ടതുപോലെ അറിഞ്ഞില്ലെങ്കില്. കാരണം ഭാരതീയ ദർശനങ്ങള് പഠിക്കാൻ പോകുമ്പോൾ അനേക ദർശനങ്ങളിൽ നിന്ന് എടുത്താണ് ഇന്ന് നമ്മള് പഠിക്കുന്നത്. ഒരു ദർശനത്തിന്റെ സവിശേഷതയിൽ ആമൂലാഗ്രം ഊന്നി പഠിക്കുന്നത് വളരെ കുറവാണ്. കാരണം ഏറ്റവും പരന്ന അറിവുള്ളതിനെയാണ് അറിവ് എന്ന് നമ്മൾ എണ്ണുന്നത്. ശരിയാണോ എന്ന് അറിയില്ല.,,, ഒന്ന് പഠിക്കുമ്പോൾ അതിലൂടെ മാത്രം സഞ്ചരിച്ച് അറിവ് നേടണമെന്നാണ് പ്രാചീന സാമ്പ്രദായിക മതം. മറ്റൊന്ന് അതിന്റെ കൂടെ പഠിക്കരുത്. പക്ഷേ ഒരു പ്രഭാഷണം എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ പ്രതീക്ഷിക്കുന്നത് അതിൽ നിന്ന് കുറച്ച് ഇതിൽ നിന്ന് കുറച്ച് ഇതെല്ലാം ആകുമ്പോഴേക്കും എവിടെയാണെന്ന് ഒരു നിശ്ചയവും ഇല്ലാതെ വരുകയും , പലപ്പോഴും നാം ഉപയോഗിക്കുന്ന നിയമങ്ങൾ തന്ത്രത്തിലായാൽ പോലും യോഗ ശാസ്ത്രത്തിന്റേതായിരിക്കും. പക്ഷേ നിങ്ങൾ ഒരിക്കലും അറിയില്ല യോഗശാസ്ത്രരഹസ്യത്തിന് നേർ വിപരീതമാണ് തന്ത്രാഗമങ്ങളുടെ നിലപാട്. അങ്ങനെ ആദ്യമായിരിക്കും കേൾക്കുന്നതുപോലും അല്ലേ? കാരണം എല്ലാം ഭാരതീയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ സൈദ്ധാന്തിക വികാസം ഉണ്ടായിട്ടുള്ളത് ഭാരതത്തിലാണ്. അത് എല്ലാം എല്ലാവർക്കുമായി തുറന്നുവെച്ചു ഈ കാലഘട്ടത്തിൽ എന്നുള്ളതുകൊണ്ടാണ് ഏറ്റവും അപകടം. അധികാരീ ഭേദം നോക്കാതെ എല്ലാത്തിൽ നിന്നും അല്പാല്പം സ്വീകരിക്കുക. ഒന്നിനോടും നീതി പുലർത്താൻ കഴിയാതെ വരുക. അതുകൊണ്ട് ജീവിതം ഒരുപാട് വൈകല്യത്തിൽ പെട്ട് പോവുക. മനസ്സിനെ നിയന്ത്രിച്ച് നേടുന്ന ലോകങ്ങളെയാണ് അഷ്ടാംഗ യോഗം നമ്മെ പഠിപ്പിക്കുന്നത്. തന്ത്രത്തിന്റെ വഴിയേ അതല്ല. മനസ്സ് വളരെ ശക്തമാണെന്നും മനസ്സിന്റെ വളരെ കുറച്ച് ഭാവങ്ങൾ മാത്രമേ നമുക്ക് അറിയുള്ളൂ എന്നും മനസ്സിനെ ഒരു അറിവിലൂടെ സ്വാംശീകരിച്ച് എടുക്കുന്നു വെങ്കിൽ സൃഷ്ടിയുടെ രഹസ്യവും സ്ഥിതിയുടെ രഹസ്യവും പ്രളയ രഹസ്യവും മനസ്സിനെ തിരിച്ചറിയാൻ കഴിയുമെന്നും മനസ്സിന്റെ വിഭൂതി എല്ലാറ്റിലും മീതെയാണെന്നും തന്ത്രം വിശ്വാസിക്കുന്നു. അതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രം വ്യക്തമായി രൂപപ്പെടുത്തിയിരിക്കുന്നു. ഒരു സാധനാ പദ്ധതി എന്ന നിലയിൽ തന്ത്രത്തിന് മേലെ ഒന്നുമില്ല എന്നുള്ളതാണ് സത്യം. ഇത് കേട്ടതുകൊണ്ട് അത് അത്ര എളുപ്പമാണെന്ന് കരുതരുത്. വാളിന്റെ വായ് തലയിലൂടെ സഞ്ചരിക്കുവാൻ തയാറാകുന്നവന് മാത്രമേ അതിന്റെ പൂർണ്ണതയിൽ അത് എത്തിക്കുവാനോ പൂർണ്ണമായി അത് അനുഭവിക്കുവാനോ പൂർണ്ണ ദീക്ഷിതനാകുവാനോ കഴിയുകയുള്ളൂ എന്ന കാര്യം പേർത്തും പേർത്തും ഓർക്കേണ്ടതാണ്. ഏറ്റവും മൂർച്ചയുള്ള വാളിന്റെ വായ് തലയിലൂടെ നടക്കുന്നതിനേക്കാൾ ക്ലിഷ്ഠമാണ് ഈ പന്ഥാവ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് താന്ത്രിക ആചാരത്തിന്റെ ഒരു ചികിത്സാ രീതി ഈ നിലയിൽ ഉരുത്തിരിയുകയും ചെയ്തിട്ടുണ്ട്. അതിനെ വെച്ചാണ് പാശുപതത്തെ കാണേണ്ടത്. ഇത് രണ്ടായി പിരിയുന്നുണ്ട്. ആ രണ്ടെണ്ണം ചേർന്ന് മൂന്നാമതൊരെണ്ണവും പിന്നീട് ഉണ്ടായി വന്നിട്ടുണ്ട്. ആ പദങ്ങളും നമ്മൾ അറിയണം. തന്ത്രത്തിന് രണ്ട് ആചാര പദ്ധതികളുണ്ട്. നിങ്ങൾ കേട്ടിട്ടുണ്ടാവും. വാമാചാരമെന്നും, ദക്ഷിണാചാരമെന്നും. രണ്ടേ പദ്ധതികളൊള്ളൂ. പക്ഷേ കലർന്ന് വന്നതുകൊണ്ട് മിശ്രാചാരം ഇന്നുണ്ട്. വളരെ കൂടുതലായി. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഫലവും നഷ്ടപ്പെടുകയും ചെയ്യും.*
*പാശുപതം , പശു പതി പാശം. മൂന്നെണ്ണമാണ് പാശുപത മതത്തിന് കാരണം. പശുവെന്നാൽ ഇന്ദ്രിയങ്ങൾ വിഷയങ്ങളിലേക്ക് പോയി അവിശേഷേണ കാണുന്നതുകൊണ്ടാണ് പശു എന്ന് വിളിക്കുന്നത്. ഭാവങ്ങൾ മൂന്നാണ്. പശു ഭാവം, വീര ഭാവം, ദിവ്യ ഭാവം. ദിവ്യ ഭാവം സ്വാദ്ധികവും , വീര ഭാവം രാജസ്വവും, പശു ഭാവം താമസവുമാണ്. പശു ഭാവമാണ് പ്രായേണയുള്ളത്. എവിടെയെല്ലാം പശുവുണ്ടോ പാശം ഉണ്ടാവും. എല്ലാ പശുവിന്റെയും സ്വഭാവം പാശവും കൊണ്ട് ഓടാനാണ്. പാശം ബന്ധമാണ്. ഈ ലോകത്തുള്ള സകല ഏർപ്പാടുകൾക്കും കാരണം പാശമാണ്. പാശമോചനം പതിയിലൂടെയേ നടക്കുകയുമൊള്ളൂ. അതുകൊണ്ട് പാശുപതത്തെ രണ്ട് ആചാരങ്ങളായി തന്നെ രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. വാമം, ദക്ഷിണം . അതില് വാമാചാരം അർത്ഥ കാമങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. അർത്ഥകാമങ്ങളെ ത്യജിക്കാതെ. ദക്ഷിണാചാരം മോക്ഷത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ലൗകിക വിഷയങ്ങളിലുള്ള ആസക്തിയ്ക്ക് കാരണമെല്ലാം സ്വാഭാവികമാണ്. കാമമെന്നത് ലൈംഗിക കാമം മാത്രമല്ല, അത് എല്ലാം ചേർന്ന് ഒരു മുഖ്യ കാമമാണെന്നേയൊള്ളൂ . എല്ലാ വിഷയങ്ങളിലുമുള്ള കാമം അതൊരു നൈസർഗികമായ കാര്യമാണ്. നൈസർഗികമായ ഒന്ന് എങ്ങനെയാണ് നിയമം കൊണ്ട് തടയുക?*
*പലപ്പോഴും നിയമം ഉണ്ടാക്കുന്നവർ , നിയമം വേണമെന്ന് ശഠിക്കുന്നവർ , നിയമത്തിന് വേണ്ടി വാദിക്കുന്നവർ, നിയമം നിലനിർത്തുവാൻ വടിയുമായി പോകുന്നവർ , നിയമം നിലനിർത്തിയേ പറ്റൂ എന്നുള്ളതിന് നിയമ സംരക്ഷകന്മാരെ ഏർപ്പെടുത്തുന്നവർ ചിന്തിക്കാത്തതൊന്നുണ്ട് എങ്ങനെയാണ് നൈസർഗികതയെ നിങ്ങൾ നിയന്ത്രിക്കുന്നത്? ഇതാണ് തന്ത്രത്തിന്റെ ബൗദ്ധിക സർജ്ജനത്തിലെ ഏറ്റവും വലിയ ഇതിഹാസം. ചോദ്യം നിങ്ങൾക്ക് മനസിലായോ എന്ന് എനിക്ക് അറിയില്ല.*
*നൈസർഗികമല്ലാത്ത ഒന്ന് അഹങ്കാരം മുതലായവ കൊണ്ടൊക്കെ താല്ക്കാലികമായി ഉണ്ടാക്കിയതാണെങ്കിൽ അതിൽ നിയമങ്ങൾ ഫലവത്താണ്. സ്വഭാവം ഒന്നുകൊണ്ടാണ് ലോകം അങ്ങനെ ചെയ്യുന്നത് എങ്കിൽ എങ്ങനെ വരും? എന്നുതന്നെയല്ല പൂർത്തീകരിക്കാത്ത അഭിലാഷങ്ങളുടെയൊരു വലിയ ശേഖരം കിടന്നാൽ എന്താവും? അഭിലാഷങ്ങളുടെ ആകെത്തുകയാണ് പാപപുരുഷ ഭാവമാകുന്ന ഈ ജന്മം. ഇനിയുമുള്ള ജന്മങ്ങൾക്ക് കാരണവും അഭിലാഷങ്ങൾ മാത്രമാണ്. ഈ അഭിലാഷങ്ങൾ പൂർത്തീകരിക്കാതിരുന്നാൽ , അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നത് അവയെ പിൻ തുടർന്നിട്ടാണോ? അവയെ അനുഭവിച്ചിട്ടാണോ ? ഏതെങ്കിലും ഒരു അഭിലാഷം അനുഭവിച്ച് തീരുമോ? അനുഭവിക്കുന്ന സമയത്തിന്റെ പ്രത്യേകതകൾ കൊണ്ട് തന്റെ അഭിലാഷം പോലായില്ല എന്നല്ലാതെ സമയത്തെ വെച്ചു കൊണ്ട് അഭിലാഷം പൂർത്തീകരിച്ചു പറയുന്ന അഭിലാഷങ്ങളില്ല. തന്റെ ശാരീരിക സ്ഥിതിയെ ആസ്പദമാക്കി ലോകത്തിലെ ഏത് അഭിലാഷത്തിന്റെ പിന്നാലെ പോയാലും അത് വേണ്ടവണ്ണം അനുഭവിക്കാൻ കഴിഞ്ഞില്ല തന്റെ ശാരീരിക സ്ഥിതി കുറച്ചുകൂടെ മെച്ചപ്പെട്ടിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു.*
*പനിയുള്ളതുകൊണ്ട് , ചെറിയൊരു കയ്പ്പുണ്ടായിരുന്നപ്പോഴാണ് ആ പുളിശേരി കൂട്ടിയത്, അത് പനിയില്ലാത്തപ്പോൾ കൂട്ടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നിങ്ങനെ,,, ഉദാഹരണം വേണ്ടിവരില്ല എന്ന് തോന്നുന്നു. നിങ്ങളൊക്കെ കൂടുതൽ അനുഭവങ്ങളുളെളവരാണ് ആ നിലയ്ക്ക്. കാലം ദേശം വ്യക്തി ഇവയുടെ പരിമിതികളിലെല്ലാം അഭിലാഷം എന്നത് പൂർത്തീകരിക്കാതെ കിടക്കും. അഭിലാഷം പൂർത്തീകരിക്കാതിരുന്നാൽ ജന്മങ്ങളായി മനസ്സ് വികലവുമായിരിക്കും. അഭിലാഷം പൂർത്തീകരിക്കാൻ പറ്റുമോ ? ഇതാണ് തന്ത്രം അന്വേഷിക്കുന്നത്. എങ്ങനെ അഭിലാഷം പൂർത്തീകരിക്കും? തന്ത്രം പറയുന്നത് തന്റെ അറിവും അഭിലാഷം എന്നതിന്റെ അറിവും ഉണ്ടാകുമ്പോൾ അഭിലാഷം തന്നെ പൂർത്തീകരിക്കും എന്നാണ്. അതിന് വേറൊരു പണി വേണ്ടാ എന്നാണ്. ഈ അറിവിനും ഈ സാധനക്കുമാണ് തന്ത്രം എന്ന് പറയുന്നത്. ഇത് സാധനകൊണ്ട് മാത്രമേ പറ്റൂ. ഞാൻ എന്ന അറിവ് അപ്പുറത്ത് എന്താണോ എന്റെ അഭിലാഷമായി നില്ക്കുന്നത് അതും ചൈതന്യവത്താണ്, അതുകൊണ്ടാണ് അത് എന്നെയും ഞാൻ അതിനെയും ബന്ധിച്ച് നിറുത്തുന്നത്. ലോകത്ത് ചൈതന്യം ഇല്ലാതെ ഒന്നുമില്ല. ജഡം എന്നൊരു സാധനമേ ലോകത്ത് ഇല്ലെന്നാണ് തന്ത്രം.! ജഡമായി യാതൊരു സാധനവുമില്ല. മൃതം എന്നൊന്ന് തന്ത്രത്തിന്റെ സങ്കല്പത്തിലില്ല. അതാണ് ഞാൻ ആദ്യം സൂചിപ്പിച്ചത്. കാരണം വസ്തു അതിലിരിക്കുന്ന ചൈതന്യം കൊണ്ട് എന്റെ അബോധത്തില് ചലനാത്മക ഉണ്ടാക്കുന്നു. ഞാനാണ് കേമൻ എന്നൊക്കെയാണ് വിചാരിക്കുന്നത്. മനസിലായില്ല... ഞാൻ മിടുക്കനാണൊന്നൊക്കെയാണ് വിചാരിക്കുന്നത്. ഞാൻ പോകുന്ന വഴിക്ക് ഒരു സ്ഥലം എന്നെ കയറിയങ്ങ് പിടിക്കും. ബാക്കി ശാസ്ത്രങ്ങളെല്ലാം , ഭാരതീയ ശാസ്ത്രങ്ങളൊക്കെ പറയുന്നത് ആ സ്ഥലം വെറുതെയല്ലേ? അതിന് ജീവനുണ്ടോ? അത് ജഡമല്ലേ? എങ്ങനെയാണ് നിന്നെ കയറിപ്പിടിച്ചത്.? നിനക്കത് വിട്ടുകൂടെ? ഉപദേശിക്കുന്നവനെ അത് കയറി പിടിച്ചിട്ടില്ല. അവനെന്നെ ഉപദേശിക്കാം. എന്നിക്കേ അറിയുകയൊള്ളൂ അത് വിട്ടാൽ പോവൂല്ല എന്ന്. മനസിലായില്ല....*
*ഭാര്യയുള്ളവൻ , കിളിയായിട്ട് ജോലിചെയ്യുന്നവൻ ബി എഡ് കഴിഞ്ഞ പെൺകുട്ടി, അവനോട് സ്നേഹം തോന്നുന്നു. അവനെ കല്യാണം കഴിക്കണം. അവന്റെ വീട്ടിൽ ചെന്ന് ബഹളം ഉണ്ടാക്കുന്നു. പഠിപ്പിക്കുമ്പോൾ കുഴപ്പമില്ല. സ്കൂളിൽ പോകുമ്പോൾ കുഴപ്പമില്ല. വീട്ടിൽ നില്ക്കുമ്പോൾ കുഴപ്പമില്ല. ഇവനെ കുറിച്ച് ചിന്തിച്ചാൽ കുഴപ്പമായി. നേരേ അങ്ങോട്ട് ചെല്ലുകയായി. സൈക്യാട്രിസ്റ്റ് ഭ്രാന്താണെന്ന് പറയും. മനസിലായില്ല... വീട്ടുകാര് ഭ്രാന്തനാണെന്ന് പറയും. അതെങ്ങനെയാണ് ഇവളിൽ ഈ ചലനം ഉണ്ടാക്കിയത്. അവൻ വളരെ വ്യക്തമായി പറയും. ഞാൻ വിവാഹം കഴിച്ചതാണ്. നിന്നെ വിവാഹം കഴിക്കാൻ പറ്റില്ല. നിന്നെ എന്റെ സഹോദരിയായി സ്നേഹിക്കാം.ഇതൊക്കെ ഓക്കെ ചെയ്യാം. വേറേ നൂറ് കണക്കിന് ആളുകള് ഇതിലെ പോകുന്നൂണ്ടാവും. അവർക്കൊക്കെ ഉപദേശിക്കാം. ആ ദ്രവ്യം ,,ആ ദ്രവ്യം അതിനൊരു ഭാവമുണ്ട്. കല്ലും മരവും പോലല്ല. അതൊരു മനുഷ്യനാണ്. പുരുഷനാണ്. അവനിഷ്ടപ്പെടാതെ അവൻ ആഗ്രഹിക്കാതെ ഈ കുട്ടിയിൽ ചലനമുണ്ടാക്കാൻ ശക്തമായ ഭാവങ്ങൾ വരുക. അതിനെ എങ്ങനെ ഉച്ചാടനം ചെയ്യും? തന്ത്രത്തിന്റെ ഭാഷാ അതിനെ എങ്ങനെ സംഹരിക്കും. ? എങ്ങനെ അതിനെ പ്രളയത്തിൽ എത്തിക്കും? നിങ്ങൾ ചോദിച്ചുകൊണ്ടാണ് ഞാനൊരു ഉദാഹരണം പറഞ്ഞത്.*
*ഇതിൽ നിന്നൊക്കെ ലോകം എത്ര ഭിന്നമാവും. നിങ്ങളെ തന്നെ നിങ്ങൾ പഠിച്ച് നോക്കുക. നിങ്ങളുടെ പൂർവ്വ കാലങ്ങളും വർത്തമാനകാലവും ഒക്കെ പഠിച്ചു നോക്കുക. ചില വസ്തുക്കൾ, ചില സാധനങ്ങൾ,, അത് ഇപ്പോ എനിക്ക് വാങ്ങണം. നാളെ ആയാൽ പറ്റൂല്ല. അങ്ങനെയൊക്കെ ഉണ്ടോ? എങ്ങനെ അത് നിങ്ങളുടെ സൃഷ്ടിക്ക് കാരണമായി? നിങ്ങളെ പുന: സൃഷ്ടിക്കുകയാണ് ആ സാധനം. അതുവരെയുള്ള നിങ്ങൾ നിങ്ങളല്ലതാകുകയാണ്. ആ വസ്തുവിന് നിങ്ങളെ സൃഷ്ടിക്കാൻ എങ്ങനെയാണ് കഴിവു വന്നത്? അതുകൊണ്ട് തന്ത്രത്തിന്റെ വിഷയം സൃഷ്ടിയും സ്ഥിതിയും സംഹാരവും തന്നെയാണ്. അത് എങ്ങനെയാണ് അറിവിൽ. അറിഞ്ഞാൽ മതിയെന്നാണ് ഇതിന്റെ ഭാഷ. അതാണ് മനസിലാക്കാൻ അല്പം വിഷമം വരുന്നത്. അവിടെയാണ് നിങ്ങൾ യോഗശാസ്ത്രത്തെ കൂട്ടുപിടിക്കാൻ പോകുന്നത്. തന്ത്രത്തെ വിടുന്നത്. അതുകൊണ്ട് ഇന്ന് പലപ്പൊഴും മറ്റ് ശാസ്ത്രങ്ങളുടെ കലർപ്പുള്ളതാണ് തന്ത്രം. തന്ത്രത്തിന്റെ പന്ഥാവിലല്ല ശുദ്ധമായ തന്ത്രം ഇന്ന് പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത്. ശുദ്ധ തന്ത്രത്തിന് മാത്രമേ അതിന്റെ സിദ്ധാന്തത്തിന്, അതിന്റെ അനുഷ്ഠാനത്തിന് മാത്രമേ ഇതിന് ഉത്തരം തരാൻ പറ്റൂ. അല്പം പോലും കലർപ്പില്ലാതെ.*
*അവിടെയാണ് ഈ പൂർത്തീകരിക്കാത്ത അടിച്ചമർത്തപ്പെട്ട അഭിലാഷങ്ങളുടെ ലോകം അത് അബോധ മനസ്സിന്റെ അഗാധതയിൽ പോലും കിടക്കുകയാണ്. നമ്മുടെ ജാഗ്രത്തിൽ കാണുന്ന ഒരു ബോധവും നമ്മേ നിയന്ത്രിക്കുന്നില്ല. അതിനെ പഠിച്ചും അതിനെ അനുമിച്ചും അതിനെ താലോലിച്ചും അതിനെ കൊണ്ടുനടന്നുമൊന്നും നമ്മുടെ യാതൊരു ശക്തിയും ഉണരുന്നില്ല. അതാണ് ഈ നൂറ്റാണ്ടുകളായി നാം പഠിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് പഠിക്കാനുള്ളത് ആകപ്പാടെ അല്പമാത്രമായ നമ്മുടെ ബോധമനസ്സിന്റെ പരിലാളനകളുടെ ലോകമാണ്. ബോധമനസ്സിന്റെതാണ് ഇതിന്റെ മകൻ, ഇതെന്റെ മകൾ, ഇതെന്റെ അച്ഛൻ ഇതെന്റെ അമ്മ, ഇതെന്റെ ഭാര്യ, ഇതെന്റെ ഭർത്താവ്. ഇതൊന്നുമല്ലാത്ത എത്ര ഭാര്യമാർ, എത്ര ഭർത്താക്കന്മാർ, എത്ര അച്ഛന്മാർ, എത്ര അമ്മമാർ, എത്ര വസ്തുജാലങ്ങൾ എന്തെല്ലാം എന്റെ അബോധമനസ്സിന്റെ പരിലാളനകളിൽ കിടക്കുന്നു. അതെ എപ്പോഴാണ് ഇതിന്റെ ഇടയിലൂടെയെല്ലാം പുറത്തേക്ക് വരുന്നതും പ്രകടിതമാകുന്നതും എപ്പോഴാണ് എന്നെ നിയന്ത്രിക്കുന്നതും എന്നെ വീഴിക്കുന്നതും.*
*അഭിലാഷങ്ങളുടെ മുഴുവൻ ലോകം അബോധമനസ്സിന്റെ ലോകമാണ്. അപ്പോ ആ ആഗ്രഹങ്ങളുടെ സഭലീകരണത്തിന് തന്ത്രം പ്രാധാന്യം നല്കുന്നതുകൊണ്ട് സാധകനെ മാനസ്സിക വിക്ഷോഭങ്ങളിൽ നിന്നും സ്വഭാവ വൈകല്യങ്ങളിൽ നിന്നുമെല്ലാം തന്ത്രം മോചിപ്പിച്ചെടുക്കുന്നു. ഇതാണ് അതിന്റെ ചികിത്സാ ശാസ്ത്രം.*
*എല്ലാ രോഗവും ഈ അബോധമനസ്സിന്റെ പരിലാളനയിൽ വന്നിട്ടുള്ളതാണ്. എല്ലാ രോഗവും! കാല് വേദന, കൈ വേദന, നടുവേദന, തലവേദന, ക്യാൻസർ , ഗ്യാസ് ട്രൈറ്റിസ് എന്നുവേണ്ടാ എല്ലാ രോഗവും ഇല്ലാത്ത സാധനമാണ്. അഞ്ച് പൈസക്ക് പോലും ഇല്ലാത്തതാണ്. അബോധ മനസ്സ് പൂർവ്വ പൂർവ്വ ജന്മാർജ്ജിതങ്ങളായ കർമ്മങ്ങളിൽ നിക്ഷേപിച്ചു വെച്ചിരിക്കുന്നതിനെ എപ്പോൾ ഈ ശരീരത്തിലിരുന്ന് തിരിച്ചറിയുന്നു,, അതിന്റെ വേറൊരു മലയാളം പദത്തെക്കാൾ നല്ലത് നിങ്ങൾക്ക് അറിയാൻ ഇംഗ്ലീഷ് പദമായതുകൊണ്ട് ഐഡന്റിറ്റി ഫൈ ചെയ്യുന്നു അപ്പോൾ നിങ്ങൾക്ക് ആ രോഗം ഉണ്ടാകുന്നു . എല്ലാം എല്ലാം! ലോകത്തിലെ ഏറ്റവും കൂടുതൽ ശ്രദ്ധ വെയ്ക്കേണ്ടത്,,, ഡോക്ടർ ഇരിക്കുന്നതുകൊണ്ട് എനിക്ക് പറയാൻ എളുപ്പമാണ്. അതുകൊണ്ട് ഡോക്ടറോട് ചോദിച്ചറിയുക ഞാൻ ഇല്ലാത്തപ്പോൾ. ഞാൻ ഉള്ളപ്പോൾ ചോദിക്കണമെന്നില്ല. ഏത് വിദ്യാർത്ഥിMBBS ന് പഠിക്കുമ്പോൾ ഡൈഡനോസിസ്സ് പഠിക്കുമ്പോൾ അയാളുടെ പൂർവ്വ ജന്മാർജ്ജിതമായ കർമ്മതലങ്ങൾ കിടക്കുന്നതു കൊണ്ട് രോഗത്തെ ഡയഗനോസി ചെയ്യാൻ പഠിപ്പിക്കുന്ന നിമിഷം തന്നെ തന്റെ ബ്രയിൻ തന്റെയുള്ളിൽ ആ രോഗത്തെ ഐഡന്റിറ്റി ഫൈ ചെയ്യും. സിൻസിയറായിട്ടാണ് പഠിക്കുന്നതെങ്കിൽ. അത് അബോധ മനസ്സിന്റെ കളിയാണ്. ലോകത്തിലുള്ളതെല്ലാം നിങ്ങളുടെ ബോധതലത്തിൽ കിടക്കുന്നതു കൊണ്ട് അതുമായി നേരിട്ട് കാണുമ്പോഴെല്ലാം അതിങ്ങുണർന്ന് വരും. ഇതാണ് അബോധ മനസ്സിന്റെ തലം.*🙏🙏🙏
No comments:
Post a Comment