Sunday, October 27, 2019

അന്തർയോഗം*🕉 ( *സ്വാമി നിർമലാനന്ദഗിരി മഹരാജ്*)

🌈🌈⛈🌧🎋🌅 *ആർഷജ്ഞാനം*🌅

             🕉 *അന്തർയോഗം*🕉
( *സ്വാമി നിർമലാനന്ദഗിരി മഹരാജ്*)
      🌷💧🌷💧🌷💧🌷💧🌷💧🌷
                        ഭാഗം - 52

    *എവിടെയാണ് ഈ ആന്തരീകമായ വികാരങ്ങൾ  വെന്റ് ഔട്ട് ചെയ്യുന്നത്?.ഓരോ വികാരവും മനസ്സിലുദിക്കുമ്പോഴും കാമം, സങ്കൽപ്പം കർമ്മമെന്ന നിലയിലേക്ക് പൊട്ടി വിടരുമ്പോഴും ആ കർമ്മങ്ങളിൽ ആയിരം കർമ്മങ്ങളുടെ ബീജം ആഗന്തുകമായി ഉണ്ടാവുകയാണോ അതല്ല കർമ്മം അവിടെ വച്ചു തീരുകയാണോ?....*

*കിടക്കാനൊരു വീടെന്ന സങ്കൽപ്പം മാത്രമായി തുടങ്ങിയ വീട് പ്ലാനും വരച്ച് പണി തുടങ്ങുമ്പോഴേക്ക് അതിനു വേണ്ട അനുബന്ധങ്ങളുടെ എണ്ണം കൂടുമ്പോൾ കടം ബാങ്കിൽ നിന്നെടുക്കുമോ?..... പരിചയക്കാരോട് വാങ്ങുമോ?..... അനുബന്ധങ്ങൾ കൂടി വരുമ്പോൾ കേറിക്കിടക്കുക എന്നുള്ളതിനപ്പുറം അന്യരെ അത്ഭുതപ്പെടുത്തുക എന്നുള്ളതിലേക്ക് അത് വികസിക്കുമോ?.... എനിക്ക് കേറിക്കിടക്കാനുള്ള വീട് എന്ന വികാരം കർമ്മമായി രൂപാന്തരപ്പെട്ട് വീടായിത്തീരുകയല്ല അനുബന്ധങ്ങളായി വികസിച്ച് കടങ്ങളും, കടത്തിൻമേൽ കടങ്ങളും അതടയ്ക്കാനുള്ള ഭാവങ്ങളുമായി വീണ്ടും വികസിച്ചു വരുമ്പോൾ ഒടുങ്ങാത്ത സമസ്യയിലൂടെ ഞാനും നിങ്ങളും സഞ്ചരിക്കുക മാത്രമല്ലേ?....*

( *സദസ്സിൽ നിന്നൊരു ചോദ്യം സ്വാമിജിയുടെ മറുപടി*)
*ഇത് ശരിയാണെന്ന് തോന്നിക്കഴിഞ്ഞു മതിയല്ലോപരിഹാരം. ഇതു വരെ ഇതല്ല ശരി ഇതൊക്കെയിങ്ങനെ കുഴപ്പമില്ലാതെ പോകും എന്ന് വിശ്വസിച്ച് കുറെ ഓടിയല്ലോ?.... അതിന് കുറെ പണികൾ കാണിച്ചല്ലോ?..... കുറെ പറ്റിച്ചല്ലോ?..... മറ്റുള്ളവരെയല്ല.... നമ്മളെ..... വേറെയാരെയും നമുക്ക് പറ്റിക്കാൻ പറ്റില്ല..... അങ്ങിനെ ധരിച്ചിട്ടുണ്ടെങ്കിൽ തെറ്റി.ഞാനിവിടെ ശീർഷാസനത്തിലിരുന്നാൽ അത് കണ്ടിട്ടു പോകുന്നവൻ മുകളിലേക്ക് കേറിപോകുമ്പോഴത്തേക്ക് ഓ ഇപ്പോഴാ അയാള് ഇതേൽ നിൽക്കുന്നത് നമ്മളെ കാണിക്കാനാടാ..... അവനെ പറ്റിക്കാനൊന്നും പറ്റില്ല. അവൻ നമ്മളെക്കാൾ വലിയവനാ....*

   *‌രാവിലെ സുഹൃത്തുവിളിച്ച് പ്രോഗ്രാമിനു വന്ന് അയാള് തന്നിരിക്കുന്ന വീട്ടിനകത്ത് കുളിക്കാൻ കേറുന്നതിനു മുമ്പ് ആദ്യത്തെ ഭാവമായി കുറെ ജപവും കാര്യവുമൊക്കെ ചെയ്ത് പിന്നെ കുളിച്ചിട്ടു വന്ന് ജപമായി പിന്നെ ശീർഷാസനത്തിൽ നിൽപ്പായി.... ഒക്കെ ചെയ്യുമ്പോൾ അയാള് പതുക്കെ പാളി നോക്കി നമ്മള് ഇങ്ങനെ സാധനയും കാര്യവുമൊക്കെ ചെയ്യുകയാണെന്നു കാണുമ്പോൾ അയാള്  മക്കളെയും ഭാര്യയുമൊക്കെ വിളിച്ചിട്ടു പറയും രണ്ട് ഇഡ്ഡലി കൂടുതല് കിട്ടുവാനുള്ള പണിയാണ് കൊടുത്തേക്കണം കേട്ടോ.... അയാളുടെ പണി തീർന്നു. അയാളെ നമ്മൾ പറ്റിച്ചില്ല. പക്ഷേ നമ്മൾ നമ്മളെ പറ്റിക്കുന്നുണ്ട്. ശരിയല്ല. ഇതു ശരിയാണെന്ന് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കാനോളള സ്വാതന്ത്ര്യം അയാൾക്കുണ്ട്. നമുക്കിത് തെറ്റാണെന്ന് ഉറപ്പും, ശരിയാണെന്ന് മറ്റവനെ കാണിക്കാനുള്ള ചെയ്തിയും ഉള്ളപ്പോൾ രണ്ട് ഭാവങ്ങൾ ഉള്ളത് നമുക്കു മാത്രമാ. നമ്മൾ നമ്മളെ മാത്രമേ പറ്റിക്കുന്നുള്ളൂ.*

*ഇതുവരെ വിചാരിച്ചത് മറ്റുള്ളവരെ പറ്റിക്കുന്നുവെന്നാണോ?.... അവന് പറ്റുകേല. അവൻ ആകപ്പാടെ ഇത് വളരെ രസകരമായി എടുക്കുകയേയൊള്ളൂ. നമ്മള് ഈ പറയുന്നതൊക്കെ അവന് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം..... ഇഷ്ടമില്ലെങ്കിൽ സ്വീകരിക്കാതിരിക്കാം. സ്വാതന്ത്ര്യം അവന്റെ കൈയ്യിലാ.... നമ്മുടെ കൈയ്യിലല്ല അയാള് ഇതൊരു തമാശയായെടുത്തു.... ആ... കൊള്ളാം ഞങ്ങളുടെ അവിടെ ഒരു സ്വാമി വന്നിരുന്നു. ഒന്നര മണിക്കൂർ ധ്യാനിക്കും ഞാൻ കണ്ടു. എന്നു പറയുമ്പോൾ രണ്ടർത്ഥത്തിലും അയാൾക്ക് പറയാം. അയാൾ സ്വതന്ത്ര്യനാ ഇക്കാര്യത്തിൽ. അപ്പോൾ നമ്മൾ ഈ ആളുകളെയൊക്കെ വിശ്വസിപ്പിച്ചുവെന്നും, അവരൊക്കെ വിശ്വസിച്ചുവെന്നും, അവർക്ക് പറ്റിയെന്നും പറഞ്ഞാ ഇരിക്കുന്നെ?..... ആകെ പറ്റ് നമുക്കേ പറ്റീട്ടുള്ളൂ.*

   *അച്ഛൻ ഗംഭീരമായിട്ടു കോപിക്കുകയാണ്. ചൂടാകുകയാണ്.അപ്പോ മകൻ ആകപ്പാടെ മുമ്പിൽ നിന്ന് വിറക്കുകയാണ്. വിറച്ചു കഴിഞ്ഞിവൻ പയ്യേ അടുക്കളയിലേക്ക് ചെന്നിട്ട് ചുടായിട്ട് ഒരു ചായ എങ്ങാൻ കൊടുക്കു തള്ളെ... അയാളെ മര്യാദയ്ക്കിരുത്താൻ എന്ന് പറഞ്ഞിട്ടിവൻകൂളായിട്ട് പോവുകയാണ്. ആർക്കാ പറ്റിയേ?...... അച്ഛനു പറ്റിയോ?..... മകന്പറ്റിയോ?..... അവനൊരാഴ്ച്ചകഴിഞ്ഞിട്ട് ഇതിന്റെ പണ്ടത്തതിന്റെ പിന്നെത്തത്  ആയിട്ടു വീണ്ടും വരികയാണ്.കാരണം അവൻ നേരത്തെ ഇതിന്റെ റിഹേഴ്സലാം കഴിഞ്ഞാ വന്നിരിക്കുന്നത്. അച്ഛൻ എത്ര ചൂടാവും?.... എങ്ങിനെ മുമ്പിൽ നിൽക്കണം?.... എത്ര നേരം നിൽക്കണം?..... അതിന്റെ റിഹേഴ്സലും കഴിഞ്ഞാ വരുന്നത്. അവന്റെ അകത്ത് ചിരിയും വരുന്നുണ്ട്. കാരണം അച്ഛന്റെ ചൂടും, അവന്റെ നിൽപ്പും, ഒർത്തിട്ട്. അവൻ ആസ്വദിക്കുകയാണ്.അച്ഛന് ഈ സ്വാതന്ത്ര്യം ഇല്ല. അച്ഛന് അച്ഛന്റെ നിയന്ത്രണം ഇല്ലാതെ വന്ന കോപം ആ. ഇതു വരെ ഈ നമ്പർ ഒന്നും അറിയില്ല?.... പിന്നെ എന്തുവാ ഈ പഠിച്ചേ?...*

🌼🍀🌼🍀🌼🍀🌼🍀🌼🍀🌼

No comments:

Post a Comment