*🎼സദാചാരം*
ആവശ്യത്തിലേറെയുള്ള സദാചാരമാണ് ദുരാചാരം സൃഷ്ടിക്കുന്നത്. നാം ആവശ്യത്തിലേറെ സദാചാര നിബദ്ധനാണെങ്കിൽ അധികംതാമസിയാതെ ദുരാചാരനിബദ്ധനാകാൻ സാധ്യതയുണ്ട്.
മനോഹരമായ ഒരു പൂവിനെ കാണുമ്പോൾ ഒരു നൊടി നാം അവിടെനിന്ന് പോകുന്നു. സാകൂതം അതിനെയൊന്നു കടാക്ഷിക്കുന്നു. പിന്നെ
നാം നമ്മുടെ വഴിക്കു പോകും. പൂവിനെ തൊട്ടുതലോടാനും ക്ഷതപ്പെടുത്താനും ഒരിക്കലും ഒരാൾക്കും തോന്നാറില്ല. എന്നാൽ പൂക്കൾ ഒരുദിവസം ഒരു നിയമം ഉണ്ടാക്കുകയും ആളുകൾ അവരെ നോക്കുന്നത് തടയാൻ പോലീസിന്റെ സഹായം ഏർപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ആളുകൾക്ക് പൂക്കളെ കയ്യേറ്റം ചെയ്യാനുള്ള പ്രേരണ വരും. അപ്പോൾ ദുരാചാരം നിലവിൽവരും.
മറ്റൊരാളുടെ ശരീരത്തെ സ്പർശിക്കുന്നതിൽ എത്രത്തോളം സ്വാതന്ത്ര്യം
എടുക്കാനാവുമെന്ന് നാം ചിന്തിച്ചിട്ടുണ്ടായിരിക്കാം. വേറൊരാളുടെ
കൈകൾ സ്നേഹപൂർവം നമ്മുടെ കൈകളിൽ എടുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അപ്രകാരം ചെയ്യുമ്പോൾ അപരന്റെ വികാരങ്ങളെ
നാം പൂർണമായും പരിഗണിക്കേണ്ടതുണ്ട്. അപരന്റെ കരം ഗ്രഹിക്കുമ്പോൾ അവൾക്കോ അവനോ അനാവശ്യമായി വികാരക്ഷതമേൽക്കുകയോ
അസൗകര്യം സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പിക്കണം. കരങ്ങൾ ഗ്രഹിക്കുന്നത് നിങ്ങൾക്ക് ആഹ്ലാദകരമായിരിക്കാം. എന്നാൽ മറ്റേ വ്യക്തിക്ക്
അത് വിഷമമുണ്ടാക്കിവയ്ക്കാം. നാം ആനന്ദം തേടുന്നതിന്റെ അത്രതന്നെ
ആനന്ദം തേടാൻ മറ്റേ വ്യക്തിയും സ്വാതന്ത്ര്യമുള്ളവനാണ്. അതുകൊണ്ട്
ഒരാളുടെ കരം ഗ്രഹിക്കുമ്പോൾ നമുക്ക് മാത്രം ആഹ്ലാദമുണ്ടായാൽ
പോരാ. മറ്റേ വ്യക്തി അതെങ്ങനെയാണ് കരുതുന്നതെന്നും നാം
അറിയേണ്ടതുണ്ട്. ഇതാണ് സദാചാരത്തിന്റെ മൗലികധാരണ.
No comments:
Post a Comment