🌅 *ആർഷജ്ഞാനം*🌅
*മൊഴിമുത്തുകൾ*
*ഹിന്ദുമതം*?
*ഇന്ത്യയിലെ ഒരു അസംഘടിത ആചാര വിഭാഗം എന്ന നിലയിൽ ഒട്ടേറെ വൈരുദ്ധ്യങ്ങളും ആചാരങ്ങളും ആരാധനകളും നിലനിൽക്കുന്ന അനേക ജാതികൾ. ഒരു മതമുണ്ടായിട്ട് അതിൽ നിന്ന് ജാതി ഉണ്ടാകുന്നത് വിഭാഗീയത പൊട്ടിപ്പുറപ്പെട്ട് പരസ്പരം പോര് അടിക്കുന്നതാ. ഇത് നേരേ മറിച്ച് ഇതിന്റെ തലങ്ങൾ എന്ന് പറയുന്നത് ജനത , ഒരു ദേശത്തിന്റെ ജനത ദേശീയമായ കാഴ്ചപ്പാടില് , പ്രാദേശികതയില് പല വിഭാഗങ്ങളാ. തമിഴന് അവന്റെ പ്രാദേശികങ്ങളായ ആചാരങ്ങളുണ്ട്.* *അത്രയും പ്രാദേശകങ്ങളായ ആചാരം ഹിന്ദു എന്ന നിലയിൽ പുലർത്തുന്ന ഒരു തമിഴനേയും (അനേക ആചാരങ്ങൾ) അതുപോലെ* *ആചാരങ്ങൾ പുലർത്തുന്ന ഒരു മലയാളിയേയും ഒരിടത്ത് ആചാര സമന്വയത്തിന് കൊണ്ടുവരാനാകില്ല. ഈ ആചാരങ്ങൾക്ക് പൊതുവായ ഒരു തലമില്ല.*
*പലപ്പൊഴും പരസ്പര ഭിന്നമായ തലമുണ്ട്. അതൊന്ന്! ആചാരങ്ങളെ കൊണ്ട്.*
*ഭാഷയെകൊണ്ട്: തമിഴ് നിരപ്പാർന്ന ഒരു ഭാഷയാണ്. അത് കവിതാമയമാണ്. അതിൽ അനുനാസികാധിപ്രസര തുടങ്ങിയ ബൗദ്ധികങ്ങളായ തലങ്ങൾ ചേർന്ന് മലയാളം രൂപാന്തരപ്പെടുമ്പോൾ നമ്മുടെ 'കൊഞ്ഞനവും കൊഞ്ഞാട്ടനുമൊന്നും " തമിഴിലില്ല. ഭാഷാപരമായ ഈ വ്യത്യാസങ്ങളെ സംയോജിപ്പിക്കാവുന്ന ഒരു മാനബിന്ദുവും സത്യത്തിലില്ല.*
*അപ്പോ ഭാഷ, ആചാരം.. വേഷം, ദർശനം, ശാക്തേയം , ഗാണപദ്ധ്യം , ശൈവം ഇങ്ങനെ ഒട്ടേറെ ദർശനങ്ങളെ പിൻപ്പറ്റി , വിവിധ വിവിധങ്ങളായ അനുഷ്ഠാനങ്ങളെ പിൻപ്പറ്റി നില്ക്കുന്ന ജനം. ഒട്ടനേകം വർണ്ണങ്ങൾ , ഒട്ടനേകം ജാതികൾ, നാല് വർണ്ണങ്ങൾ, അതിൽത്തന്നെ ഉൾപ്പിരുവുകളായി വരുന്ന ഒട്ടനേകം ജാതികൾ, . ഒരു പൊതുവായ ഹിന്ദുക്കളുടെ താല്പര്യമെന്ന് പറഞ്ഞ് രണ്ട് ജാതിക്കാരൻ ഒരുമിച്ച് ഒരു സ്റ്റേജിൽ വർത്തമാനം പറഞ്ഞാലും പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ ഗോഗ്വാ വിളിയ്ക്കാനുള്ള എന്തെങ്കിലും ഒരു ഭാഷയുണ്ടാകും. ഇതിനെ എങ്ങനെ നിങ്ങൾ സംഘടിതം എന്ന് പറയും? ഇതിന് എവിടെയാണ് ഒരു കോമൺ പ്ലാറ്റ്ഫോം?*
*എനിക്ക് തോന്നുന്നത് ഇന്ത്യൻ സംഘടിത മുന്നേറ്റത്തിനും ഹൈന്ദവ സംഘടിത മുന്നേറ്റത്തിനും ആദ്യമായി സങ്കല്പിച്ചത് പാശ്ചാത്യ സംഘടനകൾ കണ്ട് അതിനോട് അനുഭാവം തോന്നിയ സ്വാമി വിവേകാനന്ദനാണെന്നാണ് എനിക്ക് തോന്നുന്നത്. വിവേകാനന്ദ സ്വാമികളുടെ ശ്രമം പാശ്ചാത്യ മാതൃകയിലുള്ള ഒരു വലിയ സംഘടിത ശ്രമത്തിനുള്ളതായിരുന്നു. അതിനുശേഷം പല പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ട്. ആ പ്രസ്ഥാനങ്ങൾക്കൊന്നും ഹൈന്ദവ മനസാക്ഷിയെ സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും ഒന്നിച്ച് കാണാൻ കഴിവുണ്ടാവുകയോ അവയെ തങ്ങളുടെ രക്ഷകരായി കാണാൻ ഹൈന്ദവ സമൂഹത്തിന് ആവുകയോ ചെയ്തില്ല എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ. ശരാശരി ഹിന്ദുവിന്റെ രക്ഷകനായി ഏതെങ്കിലും ഒരു സന്യാസിയേയൊ ഒരു സന്യാസ സമൂഹത്തെയോ ഏതെങ്കിലും ഒരു സംഘനയെയോ ആ സംഘടനയുടെ നേതൃത്വത്തെയോ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ അതിന്റെ നേതൃത്വത്തെയോ അംഗീകരിക്കാൻ ആവാത്ത വിധം ദുരദിഷ്ടമാണ് ഈ പ്രസ്ഥാനങ്ങളെല്ലാം എന്ന് വിശ്വസിക്കുന്ന ആളുകളിൽ ഒരാളാണ് ഞാൻ. ഈ ശ്രമങ്ങൾ ബാല്യത്തിൽ തന്നെ അരിഷ്ടതകൾ നിറഞ്ഞതായി തകരുകയാണ് കണ്ട് വരുന്നത്.*
*അച്ചടക്കമുള്ള ഒരു കൂട്ടായ്മ സമൂഹത്തെ മൊത്തം പ്രതിനിധീകരിച്ച് ആ പ്രസ്ഥാനം എന്റെയാണ് , അല്ലെങ്കിൽ എന്നോട് ബന്ധപ്പെട്ടതാണ്, എനിക്ക് വേണ്ടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന എത്ര ശതമാനം ഹിന്ദുക്കളെ നിങ്ങൾ കണ്ടിട്ടുണ്ട്.*
*പള്ളിയിൽ ഞായറാഴ്ച പോയി കൂടുന്നതുപോലെ ക്ഷേത്രങ്ങളിൽ പോകുന്ന ഹിന്ദുക്കൾ എത്രയുണ്ട്. മറിച്ച് ഒരു കൃസ്ത്യാനിയൊ മറ്റോ ഒരു അമ്പലത്തിൽ പോവുകയോ ഒരു മെഴുകുതിരിക്ക് പകരം ഒരു നിലവിളക്കോ അവിടെ കത്തിക്കുകയൊ ചെയ്താൽ മുകളീന്ന് ചോദിക്കാൻ ആളുണ്ടാവും. അങ്ങനെ വരുന്നൊരു ദിവസം ദുരന്തമായിരിക്കും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.*
*മാനവ സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ ഭാവങ്ങളോടും ഭാവുകങ്ങളോടും കൂടികണ്ട ഒരു ജനതാ എന്ന് സങ്കല്പിയ്ക്കുകയല്ലാതെ , സൗകര്യത്തിന് മറ്റുള്ളതിനൊക്കെ മതം എന്ന് പേരുള്ളപ്പം ഇതിനെയും എന്തെങ്കിലും പേര് ചേർത്ത് വിളിക്കണമല്ലോ എന്ന് വിളിക്കുന്നെങ്കിൽ നിങ്ങൾ വിളിച്ചോളൂ. അല്ലാതെ ഒന്ന് താത്വികമായോ ചരിത്രപരമായോ ദാർശനികമായോ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം അപകടകരമാണ്.*
*🕉 നിർമലാനന്ദം*🕉
No comments:
Post a Comment