*⚜മങ്ങാട്ടച്ചൻ-കഥ⚜*
🎀♾♾♾❣♾♾♾🎀
പൂന്താനം ഇല്ലത്ത് നിന്ന് ഗുരുവായൂർ തൊഴാൻ പോകയായിരുന്നു. സമയം സന്ധ്യ കഴിഞ്ഞ് കൂരിരുട്ടാണ്,..ഒറ്റയ്ക്കാണ് യാത്ര. ഗുരുവായൂരപ്പന്റെ തിരു നാമങ്ങൾ "ഗോവിന്ദാ ഹരേകൃഷ്ണ " എന്നിങ്ങനെ നിരന്തരം ജപിച്ചു കൊണ്ടാണ് നടക്കുന്നത്. കയ്യിൽ ഒരു ചെറിയ വിളക്കുണ്ട്. മറു കയ്യിൽ ഒരു ഓലക്കുടയും വാകചാർത്ത് കണ്ടു തൊഴാൻ ഗുരുവായൂർ
എത്തണം. ഇനിയും ഏറെ ദൂരം നടക്കാനുണ്ട്. പൂന്താനം നടത്തത്തിന്റെവേഗത കൂട്ടി. പാതിരാവോടടുത്ത സമയം. പൂന്താനം അപ്പോഴും നടക്കുകയാണ്. പെട്ടെന്ന് എവിടെ നിന്നോ ചില കൊള്ളക്കാർ വന്നെത്തി.. പൂന്താനത്തെ വളഞ്ഞു. ഒരാൾ അദ്ദേഹത്തിന്റെ വിളക്ക് തട്ടിയെടുത്തു. മറ്റൊരാൾ ഓലക്കുടയും കൈക്കലാക്കി... ഇനി മറ്റൊരാൾ പൂന്താനത്തെ ചുറ്റിപ്പിടിച്ച് ഒരു മരത്തോട് ചേർത്ത് നിർത്തി തിളക്കമുള്ള ഒരു കഠാര പൂന്താനത്തിന്റെ നേർക്ക് ചൂണ്ടി.
താൻ ഭക്തിപൂർവ്വം ആരാധിക്കുന്ന ഗുരുവായൂരപ്പൻ ആപത്തിൽ നിന്ന് തന്നെ രക്ഷിക്കുമെന്ന് പൂന്താനത്തിന് വിശ്വാസമുണ്ടായിരുന്നു. എങ്കിലും തന്റെ ജീവിതം ഒടുങ്ങാറായതായി അദ്ദേഹത്തിന് തോന്നി. നാമജപത്തിന്റ രീതി മാറി മാറി, മനസ്സിൽ ഉറപ്പോടെ ഗുരുവായൂരപ്പനെ ഉച്ചത്തിൽവിളിച്ചു കേണൂ. കൊള്ളക്കാരിലൊരുവൻ പരിഹാസഭാവത്തിൽ 'എന്തോ'എന്ന് വിളി കേട്ടു.
കോഴിക്കോട് സാമൂതിരി യുടെ മന്ത്രി യായിരുന്ന മങ്ങാട്ടച്ചൻ ആ സമയത്ത്
കുതിരപ്പുറത്തു അവിടെ യെത്തി.
തുടർന്ന് കുറേ നേരം അവിടെ മങ്ങാട്ടച്ചനും കൊള്ളക്കാരും തമ്മിൽ വലിയ കോലാഹലമായിരുന്നു. ആക്രമണവും പ്രത്യാക്രമണവും മുറയ്ക്ക് നടന്നു. പൂന്താനം എല്ലാം കണ്ടു കൊണ്ട് ഒരു മരപ്പാവ പോലെ സ്തംഭിച്ചു നിന്നു.
ഗുരുവായൂരപ്പനെതന്നെ നിരന്തരം വിളിച്ച് നിന്ന പൂന്താനത്തെ ഒടുവിൽ മങ്ങാട്ടച്ചൻ തട്ടി വിളിച്ചു.
പൂന്താനം ഗുരുവായൂർക്ക് പോവുകയാണെന്നറിയിച്ചപ്പോൾ തനിക്ക് അങ്ങോട്ട് വരാൻ താൽപ്പര്യം ഉണ്ടെന്നും, എന്നാൽ രാജ്യകാര്യങ്ങളുടെ ചുമതലയുള്ളതിനാൽ ഉടനെ യാത്ര തിരിക്കാൻ നിവൃത്തിയില്ലെന്നും മങ്ങാട്ടച്ചൻ അറിയിച്ചു. കുറെ ദൂരം പൂന്താനത്തിനൊപ്പം ചിലവിട്ടശേഷം മങ്ങാട്ടച്ചൻ വിടപറയാനൊരുങ്ങി.
പൂന്താനം പറഞ്ഞു "ഈസമയത്തു വന്ന് എന്റെ ജീവൻ രക്ഷിച്ചതിന് അങ്ങേയ്ക്ക് ഗുരുവായൂരപ്പന്റെ അനു ഗ്രഹമുണ്ടാകും തീർച്ച. പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിവില്ല ജീവൻ രക്ഷിച്ചല്ലോ, എന്റെ സന്തോഷസൂചകമായി ഈ മോതിരം അങ്ങു സദയം സ്വീകരിക്കണം ".
പൂന്താനം തന്റെ വിരലിൽ കിടന്ന മോതിരം ഊരിയെടുത്ത് മങ്ങാട്ടച്ചന് നീട്ടി. അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. തന്റെ കർത്തവ്യം നിർവ്വഹിച്ചതിന് സമ്മാനമൊന്നും വേണ്ടെന്ന് മങ്ങാട്ടച്ചൻ തീർത്തു പറഞ്ഞു.
ഒടുവിൽ സ്നേഹം നിറഞ്ഞ ആ നിർബന്‌ധത്തിന് മുൻപിൽ
മങ്ങാട്ടച്ചന് വഴങ്ങി ക്കൊടുക്കേണ്ടി വന്നു.
അൽപ്പ ശേഷം അദ്ദേഹം കുതിരപ്പുറത്തു കയറി യാത്ര യായി.
വെളുപ്പാൻ കാലത്ത് ഗുരുവായൂർ എത്തി, കുളി കഴിഞ്ഞ്, അദ്ദേഹം, നിർമ്മാല്യം തൊഴാൻ കാത്തുനിന്ന ഭക്തജനങ്ങൾക്കിടയിൽ കൂടി. മണിയൊച്ചമുഴങ്ങി. അമ്പല നട തുറന്നു. ചന്ദന ച്ചാർത്തണിഞ്ഞു നിൽക്കുന്ന ബാലഗോപാലന്റെ രൂപം കാണാറായി. രത്നകിരീടം ചാർത്തിയ ശിരസ്സ്, മന്ദഹാസം പൊഴിക്കുന്ന മുഖം, മാറിൽ വനമാല, കയ്യിൽ ഒരു പൊന്നോടക്കുഴൽ,.. മഞ്ഞപ്പട്ടാട ചാർത്തി നിൽക്കുന്ന ബാലമുകുന്ദനെക്കണ്ട് ഭക്തജനങ്ങൾ" ഹരേ കൃഷ്ണാ നാരായണാ"എന്നിങ്ങനെ വിളിച്ച് കൈകൂപ്പി വണങ്ങി,
തലേന്ന് അണിയിച്ചിരുന്ന മാലകൾ പൂജാരി എടുത്തു മാറ്റി. സ്വർണ്ണാഭരണങ്ങൾ ഇളക്കി യെടുത്തു ഭദ്രമായി വെച്ചു. മഞ്ഞപ്പട്ട് അഴിച്ചെടുത്തുമാറ്റി. ചന്ദന ച്ചാർത്ത് കുറേശ്ശെ ശ്രദ്ധ യോടെ ഇളക്കി യെടുത്തു..
.. പെട്ടെന്ന് പൂജാരി തിരുമേനി ശ്രീകോവിൽ നിന്ന് പുറത്തു വന്നു ചോദിച്ചു.."പൂന്താനം നമ്പൂതിരി ഇവിടെ ഉണ്ടോ?"
ഇതുകേട്ട് പൂന്താനം മുൻപിലെത്തി. പൂജാരി അല്പം ചന്ദനവും ഒരു മോതിരവും കൂടി പൂന്താനത്തിന് നൽകി. എന്നിട്ട് പറഞ്ഞു ..രാത്രി എനിക്ക് സ്വപ്ന ത്തിൽ ഗുരുവായൂരപ്പന്റെ ദർശനം ഉണ്ടായി, ഭഗവാൻ എന്നോട് അരുളിച്ചെയ്തു: വിഗ്രഹത്തിൽ ഒരു മോതിരം ഉണ്ട്, അതെടുത്ത് പൂന്താനത്തിന് കൊടുക്കണം എന്ന്. സ്വപ്നമല്ലേയെന്ന് കരുതി ഞാൻ അത്ര കാര്യമാക്കിയില്ല. പക്ഷേ വിഗ്രഹത്തിൽ പുതിയ മോതിരം കണ്ടപ്പോൾ സ്വപ്നത്തിലെ നിർദ്ദേശം അനുസരിക്കേണ്ടതാണെന്ന് തോന്നി. ...എന്താ കഥ??..
പൂജാരി അന്വേഷിച്ചു.
താൻ കഴിഞ്ഞ രാത്രിയിൽ
മങ്ങാട്ടച്ചന് സമ്മാനിച്ച മോതിരം മേൽശാന്തി യിൽ നിന്ന് കിട്ടിയ പൂന്താനം അമ്പരന്നു... തലേരാത്രിയിൽ മങ്ങാട്ടച്ചനായി വന്നത് ശ്രീ ഗുരുവായൂരപ്പൻ തന്നെ യായിരുന്നു വെന്ന് മനസ്സിലാക്കിയ പൂന്താനം
നടന്ന സംഭവമെല്ലാം വിവരിച്ചു.
അവിടെ കൂടി നിന്ന ഭക്തജനങ്ങൾ പൂന്താനത്തിന്റെ ഭാഗ്യത്തെ പ്രശംസിച്ചു..
ആ കാരുണ്യവാരിധിയായ
ഭഗവാന്റെ കൃപാകടാക്ഷം നമുക്ക് ഏവർക്കും ലഭിക്കുമാറാകട്ടേ എന്ന പ്രാർത്ഥനയോടെ.
*ശുഭം*
*Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
*©ദേവി 'അമ്മ ആത്മീയ ഗ്രൂപ്*
█║▌█║▌█║▌█|█ █║
*ഭഗവതി കടാക്ഷം ഉണ്ടാകട്ടെ*
█║▌█║▌█║▌█|█ █║
*ഓം ശാന്തി,ശാന്തി, ശാന്തി©*
🌞❁════❁★☬ॐ☬★❁════❁🌞
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
✿❁════❁★☬ॐ☬★❁════❁✿
No comments:
Post a Comment