*⚜നാഗരാജ കീർത്തനം⚜*
🎀♾♾♾♾❣♾♾♾♾🎀
_നാഗരാജ പാഹിമാം_
_ശ്രീ നാഗരാജ പാഹിമാം_
_നന്മയേകി വാണിടും_
_ശ്രീനാഗരാജ പാഹിമാം_
_നാലുവേദമൊത്തു ചേർന്ന_
_മായയായ ദൈവമേ_ _നാരദാദി വാഴ്ത്തിടുന്ന_
_നാഗരാജ പാഹിമാം_
_നല്ലവർക്ക് നല്ലതൊക്കെ_
_നൽകിടുന്ന ദൈവമേ_
_ശ്രീനാഗരാജ പാഹിമാം_
_നാഗലോക റാണിയായ_
_നാഗയക്ഷി തന്നുടെ_
_നാഥനായ് വിളങ്ങിടും_
_ശ്രീ നാഗരാജ പാഹിമാം_
_നന്ദികേശ വാഹനനും_
_വാസുദേവ പുത്രനും_
_നന്ദനന് തുല്യനാം_
_ശ്രീ നാഗരാജ പാഹിമാം_
_നാശമെന്നിലേകുവാനടുത്തിടുന്ന_
_നീക്കുവാനണഞ്ഞിടും_
_ശ്രീ നാഗരാജ പാഹിമാം_
_നേർവഴിക്കു തക്കതായ_
_പാതയിൽ ഗമിക്കുവാൻ_
_നീതിയാർന്നനുഗ്രഹിക്ക_
_ശ്രീ നാഗരാജ പാഹിമാം_
_നാളുതോറുമെന്റെയുള്ളിലേറിടുന്ന സങ്കടം_
_നീറ്റിലാഴ്ത്തിടേണമേ_
_ശ്രീനാഗരാജ പാഹിമാം_
_നശ്വരമായിടുമെന്റെ ദേഹജീവനെപ്പോഴും_
_നയനനോട്ടമേകണേ_
_ശ്രീനാഗരാജ പാഹിമാം_
_നീലമേഘമേറിടുന്ന വാനിൽ നിന്ന്_
_ദേവകൾ നറുമലരിൽ വർഷമേകും_
_ശ്രീനാഗരാജ പാഹിമാം_
_നാവുകൊണ്ട് ചൊല്ലിടുന്ന നാഗദൈവ കീർത്തനം_
_നോവുമെന്റെ മാല് തീർക്ക_
_ശ്രീ നാഗരാജപാഹിമാം_
_നാഗദോഷം മാറിടാൻ_
_വ്രതമെടുക്കും ഭക്തരെ_
_നാഗദേവൻ കാത്തിടും_
_ശ്രീ നാഗരാജപാഹിമാം_ ||
*ഓം നാഗരാജായ നമഃ*
*ശുഭം*
*Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
*©ദേവി 'അമ്മ ആത്മീയ ഗ്രൂപ്*
█║▌█║▌█║▌█|█ █║
*ഭഗവതി കടാക്ഷം ഉണ്ടാകട്ടെ*
█║▌█║▌█║▌█|█ █║
*ഓം ശാന്തി,ശാന്തി, ശാന്തി©*
🌞❁════❁★☬ॐ☬★❁════❁🌞
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
✿❁════❁★☬ॐ☬★❁════❁✿
No comments:
Post a Comment