🌅 *ആർഷജ്ഞാനം* 🌅
*ശ്രീഹരിം പരമാനന്ദം ഉപദേഷ്ടാരമീശ്വരം*
*വ്യാപകം സർവ്വ ലോകാനാം കാരണം തം ഭജാമ്യഹം*
*ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം*
*സൂത്ര ഭാഷ്യ കൃതൗ വന്ദേ ഭഗവന്തൗ പുന: പുന:*
*സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം*
*അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം*
*ബോധാനന്ദം ച കല്യാണം നിര്‍മ്മലാനന്ദമാത്മജം*
*സച്ചിദാനന്ദമാത്മജം അച്യുതാനന്ദ ഗുരും.*
*ഓം തത് സത്തെന്ന വേദ പൊരുളനവരതം*
*പ്രോജ്വലിക്കുന്ന ദിവ്യസ്വാന്തശ്രീ പൂണ്ട്*
*പാദാശ്രിത സുജനതതികാത്മബോധം വളർത്തി*
*ശാന്താത്മാവായി സദാ തത്സ്മൃതിയൊടു വിലസും ദൈവമേ*
*സദ്ഗുരു തൃപ്പാദപത്മം തൊഴുന്നേന്‍*
*ഗുരുവരകരുണാലേശമുണ്ടെന്നു വന്നാൽ*
*ഒരുവനും ഒരു കാര്യം സാധ്യമല്ലാതെയുണ്ടോ*
*പരമിതിലൊരു ദൈവം മറ്റെനിക്കില്ല പാർത്താൽ*
*പരമശിവനതാമാചാര്യനെ കൈതൊഴുന്നേൻ*
*ഗംഗാസംഗീതമൗലിയിൽ ഫണിഗണം കൊണ്ടുള്ള മാല്യങ്ങളും*
*തുംഗശ്രീ ചിതറുന്ന തിങ്കളും അണിഞ്ഞീടുന്ന കാലാന്തകൻ*
*അംഗംപാതി ഗിരീന്ദ്രകന്യക തനിക്കായിട്ടു നൽകിടുവോൻ*
*ചെങ്ങന്നൂരമരുന്ന ശങ്കരൻ എനിക്കേറ്റം തുണച്ചീടണം.*
*ഹരി ഓം.*🙏🙏🙏
No comments:
Post a Comment