Thursday, October 24, 2019

അഷ്ടാവക്രസംഹിത

 അഷ്ടാവക്രസംഹിത.
*************************

അദ്ധൃാഗ്രന്ഥങ്ങളിൽ അനന്വയമാണ് അഷ്ടാവക്രസംഹിത അഥവാ അഷ്ടാവക്രഗീത. സംഹിത എന്നാൽ, സമൃക് ഹിതം പ്രതിപാദൃം യസൃാ: , യഥാർത്ഥഹിതം പ്രതിപാദിക്കുന്നത് എന്നർത്ഥം. ഗീത എന്നതുകൊണ്ട് ശ്രീമദ് ഭഗവദ്ഗീതപോലെ പവിത്രവും പ്രാമാണികവും എന്നാണ് വിവക്ഷിതം. ഗീത ശ്രീകൃഷ്ണാർജ്ജുനസംവാദരൂപത്തിലാണ്. ഇതാകട്ടെ അഷ്ടാവക്ര ജനകസംവാദരൂപത്തിലും. അഷ്ടാവക്രൻ മഹാഭാരത പ്രസിദ്ധനായ ഒരു ബ്രഹ്മജ്ഞനാണ്. മിഥിലാധിപന്മാരായ പല രാജാക്കന്മാരും ജനക വിദേഹ പദവാചൃരായ ജീവന്മുക്തരായിരുന്നു. 

ഉപദേഷ്ടാവായ അഷ്ടാവക്രനെക്കുറിച്ച് മഹാഭാരതം വനപർവ്വത്തിൽ (132-134) രസകരമായ ഒരു കഥയുണ്ട്. ഉദ്ദാലകൻ എന്ന് ഋഷിക്ക് കഹോഡൻ എന്നു പ്രസിദ്ധനായ ഒരു ശിഷൃനുണ്ടായിരുന്നു. ശുശ്രൂഷ കൊണ്ട് പ്രീതനായ ഉദ്ദാലകൻ ശിഷൃന് ജ്ഞാനദാനം ചെയ്തു. കൂടാതെ സ്വപുത്രി സുജാതയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. യഥാകാലം സുജാതയ്ക്ക് ഗർഭമുണ്ടായി. വേദാധൃയനം ചെയ്യുന്ന പിതാവിനോട് ഗർഭസ്ഥശിശു പറഞ്ഞു:

സർവാം രാത്രിമധൃയനം കരോഷി
നേദം പിത: സമൃഗിവോപവർത്തതേ.
          (വന. 132.10)

"അച്ഛാ, അങ്ങ് രാത്രിയെല്ലാം അധൃയനം ചെയ്യുന്നു ; അത് ശരിയായിട്ടല്ലല്ലോ ചൊല്ലുന്നത്." ശിഷൃന്മാരുടെ മുമ്പിൽവെച്ച് ഇപ്രകാരം നിന്ദിച്ചതുകേട്ടു കോപംപൂണ്ട കഹോഡൻ, 'കുക്ഷിയിൽ കിടന്നുകൊണ്ട് നീ ഇപ്രകാരം പറകയാൽ, വക്രോ ഭവിതാസൃഷ്ടകൃത്വ: "- 'നീ എട്ടു വളവോടുകൂടിയവനായിത്തീരും' - എന്നു ശപിച്ചു. ആർക്കും ശിശു വക്രതയോടെ പിറന്ന് അഷ്ടാവക്രൻ എന്നു പ്രസിദ്ധനുമായി. അഷ്ടാവക്രന് തുലൃവയസ്കനായ ഒരു മാതുലനുമുണ്ട് ശ്വേതകേതു എന്നു പേരായിട്ട്.

ഗർഭിണിയായിരിക്കെ സുജാത ഭർത്താവിനോടു പറഞ്ഞു:  'മഹർഷേ, എനിക്കിതു പത്താമത്തെ മാസമാണ്. കുടുംബത്തിൽ യാതൊരു വസ്തുവകയുമില്ല. ഞാനെങ്ങനെയാണ് ഈ വിഷമഘട്ടം തരണംചെയ്യുന്നത്?'  ഭാരൃ ഇങ്ങനെ പറഞ്ഞപ്പോൾ കഹോഡൻ ധനം ചോദിക്കാനായി ജനകരാജന്റെ അടുത്തു പോയി. രാജസദസ്സിൽ ബന്ദിയെന്നപണ്ഡിതനാൽ വാദത്തിൽ തോല്പിക്കപ്പെട്ട് കഹോഡൻ ജലത്തിൽ എറിയപ്പെട്ടു. ഉദ്ദാലകൻ ഇതുകേട്ട് മകൾ സുജാതയോടു പറഞ്ഞു, മകൻ പിറക്കുമ്പോൾ ഇക്കാരൃമൊന്നും അവനോടു പറയരുത്, എന്ന്. മകൻ പിറന്നു, ഉദ്ദാലകനാണ് തന്റെ അച്ഛൻ എന്ന് അവൻ കരുതിപ്പോന്നു. ശ്വേതകേതുവിന് പന്ത്രണ്ടു വയസ്സുള്ളപ്പോളൊരിക്കൽ. അച്ഛന്റെ മടിയിലിരിക്കുന്ന അഷ്ടാവക്രനെ കൈക്കും പിടിച്ചു വലിച്ചു താഴെയിറക്കിട്ട് ശ്വേതകേതു പറഞ്ഞു: 'ഇതു നിന്റെ അച്ഛന്റെ അങ്കതലമല്ല,', എന്ന്. ഇതു കേട്ടു നെഞ്ചുനൊന്ത് അവൻ വേഗം അമ്മയുടെ അടുത്തുചെന്ന്, ' എന്റെ അച്ഛനെവിടെ,' എന്നു ചോദിച്ചു. സുജാത ശാപം പേടിച്ചു കാരൃമൊക്കെ പറഞ്ഞു. അഷ്ടാവക്രൻ അമ്മാവനായ ശ്വേതകേതുവുമൊരുമിച്ച് ജനകന്റെ യജ്ഞശാലയിലേയ്ക്ക് പുറപ്പെട്ടു.

കുട്ടികളെ അകത്തു കടക്കാൻ ദ്വാരപാലകൻ അനുവദിച്ചില്ല. 'തല നരച്ചവനല്ല വൃദ്ധൻ, അറിവുള്ളവനാണു വൃദ്ധൻ' എന്നു പറഞ്ഞ് അറിവിനു തെളിവുകൊടുത്ത് അകത്തു കടന്നു, രാജാവിനോടു പറഞ്ഞു: 
'അങ്ങയുടെ ആസ്ഥാനപണ്ഡിതൻ അനേകം വൃദ്ധന്മാരെ വാദത്തിൽ തോല്പിക്കപ്പിച്ച് ജലത്തിലാഴ്ത്തിയെന്നു കേട്ടിട്ടുണ്ട്. അയാളുമായി വാദത്തിനു വന്നിരിക്കുകയാണ് ഞാൻ.' ജനകനും ബാലനെ പരീക്ഷിച്ചു നോക്കി. ഒടുവിൽ വാദം നടത്താൻ തീർച്ചയാക്കി. 'ഉറങ്ങിക്കിടക്കുന്ന കടുവയെ ഉണർത്തേണ്ട. പാമ്പിന്റെ തലയിൽ ചവിട്ടി കടി മേടിക്കേണ്ട,' എന്നെല്ലാം ബന്ദികളാക്കി താക്കീതു ചെയ്തു. അതൊന്നും വകവെക്കാതെ വാദം ആരംഭിച്ചു. ബന്ദി ഒന്നിന്റെ മേന്മ ചൊല്ലി; അഷ്ടാവക്രൻ രണ്ടിന്റെ. ഇങ്ങനെ മാറിമാറി അഷ്ടാവക്രൻ, 'സംവത്സരത്തിന് മാസം പന്ത്രണ്ട്; ജഗതീവൃത്തത്തിന് പാദത്തിൽ അക്ഷരം പന്ത്രണ്ട്; പ്രാകൃതയജ്ഞം പന്ത്രണ്ട് നാൾ, ആദിതൃന്മാർ പന്ത്രണ്ട്; എന്നു ചൊല്ലി ബന്ദി പറഞ്ഞു, ത്രയൊദശീ തിഥിരുക്താ പ്രശസ്താ ത്രയോദശദ്വീപവതി മഹീ ച (വനം.134:20) 
'ത്രയോദശീയതിഥി വിശിഷ്ടമാണ്; ഭൂമി ത്രയോദശ ദ്വീപവതിയാണ്. 'ശ്ലോകം മുഴുവനാക്കാൻ ബന്ധിക്കുന്ന കഴിഞ്ഞില്ല. 'ത്രയോദശഹാനി സസാരകേശീ, ത്രയോദശാദീനൃതിച്ഛന്ദാംസി ചാഹു: ' (വനം.134-20) 'കേശിപതിമ്മൂന്നു നാൾ പറഞ്ഞു; അതിച്ഛന്ദസിനു അക്ഷരങ്ങൾ പതിമ്മൂന്ന്.' എന്നിങ്ങനെ അഷ്ടാവക്രൻ ശ്ലോകം പൂരിപ്പിച്ചു. ബന്ദി തോറ്റു. പലരേയും വെള്ളത്തിലാഴ്ത്തിയ ബന്ദിയെ വെള്ളത്തിൽ മുക്കണം എന്നിവശൃപ്പെട്ടു അഷ്ടാവക്രൻ. ബന്ദികളാക്കി പറഞ്ഞു: ഞാൻ വരുണന്റെ മകനാകുന്നു. പോയ ബ്രാഹ്മണരെയെല്ലാം അച്ഛന്റെ സത്രത്തിന് അയച്ചിരിക്കുകയാണ്. അവരെല്ലാം മടങ്ങിയെത്തും. അഷ്ടാവക്രനെ ഞാൻ പൂജിക്കുന്നു, അദ്ദേഹം കാരണം ഞാൻ അച്ഛന്റെ അടുത്തെത്തും.'

അഷ്ടാവക്രൻ വാദത്തിൽ ജയിച്ഛതായി ജനകന്റെ പ്രഖൃാപിച്ചു. ബന്ദിയെ ജലത്തിലാഴ്ത്താൻ അഷ്ടാവക്രൻ ആവശൃപ്പെട്ടു. വരുണപുത്രനായ തനിക്ക് ജലംകൊണ്ട് ആപത്തൊന്നുമില്ല എന്നും അഷ്ടാവക്രന്റെ അച്ഛൻ ഉടനെ തിരിച്ചെത്തുമെന്നും ബന്ദി പറഞ്ഞു. അപ്പോഴേക്കും ജലത്തിലാഴ്ത്തപ്പെട്ട വിപ്രന്മാരെല്ലാം മടങ്ങിവന്നു. തനിക്കു ചെയ്യാൻ കഴിയാത്തത് തന്റെ മകൻ ചെയ്തുവല്ലോ എന്നു പറഞ്ഞ് കഹോഡൻ സന്തോഷം പൂണ്ടു. ജനകന്റെ അനുവാദത്തോടെ ബന്ദികളാക്കി കടലിൽ മുങ്ങി. അഷ്ടാവക്രൻ അച്ഛനെ സാദരം ആശ്രമത്തിൽ കൂട്ടിക്കൊണ്ടുവന്നു. അച്ഛൻ മകനോട് സമങ്ഗാനദിയിൽ ഇറങ്ങി മുങ്ങാൻ ആവശൃപ്പെട്ടു. പുഴയിൽ മുങ്ങിക്കയറിയപ്പോൾ അഷ്ടാവക്രന്റെ വക്രതകളെല്ലാം നീങ്ങി. അന്നുമുതൽ സമങ്ഗാനദി ഒരു പുണൃവതിയായിത്തീർന്നു. ശരീരത്തിന്റെ വക്രതകൾ നീങ്ങി യെങ്കിലും ഋഷിയുടെ പേരിലെ വക്രത പോയില്ല. ഇക്കഥയിൽ നിന്ന് അഷ്ടാവക്രൻ മഹാജ്ഞാനിയായിരുന്നു എന്നു വൃക്തം.

ലോകാ: സമസ്താ: സുഖിനോ ഭവന്തു.
*************************

No comments:

Post a Comment