Sunday, October 27, 2019

ക്ഷേത്രരഹസ്യവും* *ദേവതകളും* *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*

🌅 *ആർഷജ്ഞാനം*🌅

                  *ക്ഷേത്രരഹസ്യവും*
                        *ദേവതകളും*
    *(സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്)*
                         *ഭാഗം - 66*

         *ഒരു ആശ്രമത്തിലെത്തിയാൽ, അവിടുത്തെ സംന്യാസിയെ കണ്ടാൽ സ്വപ്നത്തിലെ സംന്യാസിയെ കണ്ടെത്താൻ ശ്രമിച്ചാലെ നിങ്ങൾക്ക് ശാന്തി ലഭിക്കു. സ്വപ്നത്തിലെ സംന്യാസിയോട് സംവദിച്ചാൽ മാത്രമേ മിത്തുകളുടെ ലോകങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാനാകൂ. നമ്മളവനിലെ ജാഗ്രത്തിലെ സംന്യാസിയുമായി സംവദിച്ചാൽ ശാന്തി കിട്ടിയുമില്ല. ജാഗ്രത്തിൽ ആകൃഷ്ടരായാൽ , നമുക്കവന്റെ ഡ്രൈവറും പാത്രംകഴുകുന്നവനും ആശ്രമത്തിന്റെ മാനേജരുമൊക്കെയാകാമെന്നേയുള്ളു - ഈ സത്യമാണ് ഭക്തജനങ്ങൾ അറിയേണ്ടത്. തന്റെ സ്വപ്നങ്ങൾ എത്രത്തോളം ത്യാഗോജ്ജ്വലമാണോ, അത്രയുമളവിൽമാത്രമാണ് സമ്യക്കായി നമുക്ക് ത്യജിക്കാൻ കഴിയുന്നത്. ജാഗ്രത്തിലെ വേഷഭൂഷാദികളെല്ലാം മറ്റുള്ളവരെ പറ്റിക്കാൻ മാത്രമേ കൊള്ളുകയുള്ളൂ. ആനന്ദത്തിനും ശാന്തിക്കും കൊള്ളില്ല. കാരണം, സ്വപ്നമാകുന്ന ലോകത്ത്, തനിക്ക് തന്നെ സംരക്ഷിക്കാൻ വേഷങ്ങളുടെയൊന്നും ആവശ്യമില്ല. താനൊരു അബോധനത്തിലാണ് ഇരിക്കുന്നത്, എല്ലാം ഒറ്റയ്ക്കിരുന്ന് അനുഭവിക്കുന്നവനായി. മറ്റൊരാൾക്കും അവിടെ പ്രവേശനമില്ല. തന്റെ സ്വപ്നം സൃഷ്ടിച്ച വ്യക്തികളും സ്വപ്നം സൃഷ്ടിച്ച പ്രപഞ്ചവുമായി ഏകാന്തതയിൽ, അത്യന്തം ഏകാന്തതയിലാണ് താനിരിക്കുന്നത്. അവിടെ തനിക്ക് സംന്യാസമുണ്ടോയെന്നാണ് താൻ നോക്കേണ്ടത്. തനിച്ചിരിക്കുമ്പോൾ താൻ സംന്യാസിയാണോയെന്ന് നോക്കണം ; തനിച്ചിരിക്കുമ്പോൾ താൻ ഗൃഹസ്ഥനാണോയെന്ന് നോക്കണം. ആണെങ്കിൽ അത് നിങ്ങളെ സംരക്ഷിച്ചു നിർത്തും. ആ സ്വപ്നമില്ലെങ്കിൽ , അതുകൊണ്ട് സമ്പാദിച്ചതൊന്നും നിങ്ങളുടെ രക്ഷയ്ക്കുണ്ടാവില്ല. സംരക്ഷണത്തിന്റെതായ ചൈതന്യം, ദേവത സജീവമാകാത്തിടത്തോളം തന്റെ സംന്യാസജീതമോ കുടുംബജീവിതമോ ആരോഗ്യപൂർണവും ശാന്തവുമാകില്ല. 🙏*
                                                                      തുടരും...

No comments:

Post a Comment