Friday, October 25, 2019

കവീട് കാർത്ത്യായനീ ക്ഷേത്രം

ക്ഷേത്ര ഐതിഹ്യങ്ങൾ

 ഓം  ഹ്രീം   ദും  ദുർഗ്ഗായൈ നമഃ

-10- കവീട് കാർത്ത്യായനീ ക്ഷേത്രം

ഗുരുവായൂരിൽ നിന്ന് ഏകദേശം 5 കി.മി ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. പട്ടാമ്പി - ആൽത്തറ ബസ്സിൽ കയറി തമ്പുരാൻപടിക്കൽ ഇറങ്ങി അവിടെ നിന്ന് ഒരു കി.മി പടിഞ്ഞാറു ഭാഗത്തായാണ് ക്ഷേത്രം.ഗുരുവായൂർ ദേവസ്വം കീഴേടമാണ്. അതിനു മുമ്പ് നെന്മനി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.ഇത് കൂടാതെ നെന്മണി ഇല്ലക്കാരുടെ ബലരാമ ക്ഷേത്രവും അയ്യപ്പക്ഷേത്രവും അവിടെ കാണാം. ഇപ്പോൾ ഈ രണ്ടു ക്ഷേത്രങ്ങളും ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തു.

നെന്മണി ഇല്ലക്കാർക്കും ഗുരുവായൂർ ക്ഷേത്രത്തിനും തമ്മിൽ ബന്ധമുണ്ട്.അതുമായി ബന്ധപ്പെട്ട് ധാരാളം ഐത്യഹൃചാർത്തുകളും കാണാം. അവയിൽ ഒന്ന് ഇവിടെ വിവരിക്കാം.

നെന്മണി ഇല്ലത്തെ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അദ്ദേഹത്തിന് ഒരിടത്ത് അത്യാവശ്യമായി പോകേണ്ടിവന്നപ്പോൾ പൂജമുടക്കു കൂടാതെ നടത്താൻ മകനെ ഏല്പിച്ചു .മകന് പൂജ ചെയ്യാൻ അറിയാമെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് ആദ്യമായിരുന്നു. നട അടച്ച് പൂജ ചെയ്യുമ്പോൾ ഭഗവാൻ പ്രത്യക്ഷപ്പെട്ട് നിവേദ്യം ഭക്ഷിക്കുമെന്നായിരുന്നു അയാളുടെ ധാരണ .ഭഗവാൻ നിവേദ്യം ഉണ്ണാതിരുന്നപ്പോൾ ഉണ്ണി നമ്പൂതിരി പരിഭ്രമിച്ചു. ഇല്ലത്ത് വന്ന് കണ്ണിമാങ്ങയും മോരും കൊണ്ടു കൊടുത്ത് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.ഒരു ഫലവും ഉണ്ടായില്ല ."ഭഗവാനെ ഉണ്ണാത്തതെന്താ? അച്ഛൽ വന്നാൽ എന്നെ തല്ലും " ഉണ്ണി കരഞ്ഞുകൊണ്ട് നട തുറക്കാതെ ദേവന്റെ മുന്നിലിരുന്നു. ഉണ്ണിയുടെ നിഷ്കളങ്കമായ പ്രാർത്ഥന ഭഗവാൻ സ്വീകരിച്ചു. നിവേദ്യം മുഴുവൻ ഭഗവാൻ ഭക്ഷിച്ചു.ഉണ്ണി കണ്ണ് തുറന്നപ്പോൾ പാത്രങ്ങൾ കാലിയായിരുന്നു. ഉണ്ണി സന്തോഷത്തോടെ നട തുറന്നു. പാത്രം പുറത്തേക്ക് വെച്ചു.കാലി പാത്രങ്ങൾ കണ്ടപ്പോൾ കഴകക്കാരൻ വാരിയർ കലി തുള്ളി തന്നെ പട്ടിണിയാക്കിയ ഉണ്ണിയോട് കയർത്തു .നട അടച്ചിട്ട് ചോറ് മുഴുവൻ ഉണ്ടിട്ട് ഉണ്ണി നുണ പറയുന്നത് വാരിയർക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഉണ്ണി സത്യം തുറന്നു പറഞ്ഞു. പക്ഷേ വാരിയർ അതെങ്ങിനെ വിശ്വസിക്കും.? അച്ഛൻ നമ്പൂതിരിയെ വരുത്തി കാര്യങ്ങളെല്ലാം വാരിയർ അച്ഛൻ നമ്പൂതിരിയോട് പറഞ്ഞു. അച്ഛനും ഉണ്ണി പറയുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല .അടുത്ത് കിടന്നിരുന്ന ഒരു വടിയെടുത്ത് ,ആ വടി ഒടിയും വരെ മകനെ തല്ലി.പെട്ടന്ന് ശ്രീകോവിലിൽ നിന്നും ഒരു അശരീരി ഉയർന്നു."ഞാനാണ് നിവേദ്യച്ചോറ് ഉണ്ടത്. "ഉണ്ണിയെ ഇനി തല്ലരുത് " ഇത് കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ത്തെട്ടി .ഉണ്ണിയുടെ ഭക്തിയെ എല്ലാവരും പ്രശംസിച്ചു.കാൽക്കൽ വീണ് ക്ഷമ ചോദിച്ചു. അതുമായിബന്ധപ്പെട്ടായിരിക്കാം ഗരുവായൂർ ക്ഷേത്രത്തിൽ പുത്തരി നാളിൽ കണ്ണിമാങ്ങയും തൈരും നിവേദിക്കുന്നത്.

മീനമാസത്തിലെ പൂരം പ്രതിഷ്ഠാദിന മാണ്. ക്ഷേത്രത്തിലെ ആഘോഷം കൂടാതെ കർക്കടകം ഒന്ന് മുതൽ 12 ദിവസം ജപവും വിശേഷാൽ പുഷ്പാഞ്ജലിയുമുണ്ട്.

ചെറിയ ക്ഷേത്രമാണ് സ്വയംഭൂ വിഗ്രഹം .കഴക്കോട്ട് ദർശനം ആധുനിക ശൈലിയിൽ നിർമ്മിച്ച മതിൽക്കെട്ടിനുള്ളിലാണ് ക്ഷേത്രം .മുന്നിൽ വലിയ .കുളം കാണാം.

ഉപദേവന്മാർ ഗണപതിയും ശ്രീകൃഷ്ണനും .സർവ്വകർമ്മങ്ങൾക്കും പ്രേരണ നൽകുന്ന ആദിപരാശക്തിയുടെ മുമ്പിൽ നമുക്ക് കൈകൂപ്പാം.

             (  തുടരും)

       പി .എം .എൻ . നമ്പൂതിരി .

No comments:

Post a Comment