🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ലീലാകല്പദ്രുമം*
അഥവാ
*ഭാഗവതാദ്ധ്യായ സംഗ്രഹം*
ഗ്രന്ഥകർത്താവ്
*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*തൃതീയ സ്കന്ധം*
*മുപ്പത്തൊന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰
*_ഭഗവാൻ പറഞ്ഞു - ' മിശ്രമായ പുണ്യപാപങ്ങളാൽ ജീവൻ മാതാവിന്റെ ഗർഭത്തിൽ മനുഷ്യ ഭാവത്തിൽ വന്നു കൂടുന്നു. ക്രമത്തിൽ ഓരോ അവയവങ്ങൾ ഉത്ഭവിക്കുന്നു. അഞ്ചാമത്തെ മാസം മുതൽ വിശപ്പും ദാഹവും തുടങ്ങുന്നു. ആറാം മാസത്തിൽ ജരായു വിനാൽ ചുറ്റപ്പെടുന്നു. മലമൂത്രപൂർണ്ണമായ ഗർഭത്തിൽ കൃമികളാൽ കടിക്കപ്പെട്ടുകൊണ്ട് ക്ലേശിക്കുന്നു. ക്ലേശാധിക്യത്താൽ പലപ്പോഴും മൂർച്ഛയെ പ്രാപിക്കുന്നു. ഏഴാമത്തെ മാസം മുതൽ ബോധമുദിക്കുന്നു. പ്രസൂതിവാതത്താൽ ചലിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. യാതനാധിക്യത്തിൽ പരവശനായി ഭഗവാനോട് പ്രാർത്ഥിക്കുന്നു. - ഹേ കോടാനുകോടി ബ്രഹ്മാണ്ഡനായക ,ലീലാമയ ആശ്രിതന്മാർക്ക് അഭയംകൊടുക്കുന്ന അവിടുത്തെ ശ്രീപാദപത്മത്തെ ഞാൻ ശരണം പ്രാപിക്കുന്നു. ഹാ കഷ്ടം ,എത്രയെത്ര ജന്മം ഞാൻ വെറുതെകളഞ്ഞു. അവിടുത്തെ പരമമംഗളമായ തിരുനാമം ഒരിക്കൽപോലും ജപിച്ചില്ല. മനോഹരലീലകൾ ശ്രവിക്കുകയും ചെയ്തില്ല. ത്രൈലോക്യകാന്തമായ സ്വരൂപംസ്വപ്നേപി ചിന്തിച്ചില്ല . അതിന്റെ ഫലമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത് .ഹേ കരുണാമൂർത്തേ ! അവിടുത്തെ കൃപയ്ക്കു നമസ്കാരം ,കൃതഘ്നനായ അടിയനെപ്പോലും ബോധംതന്നു അവിടുന്ന് അനുഗ്രഹിച്ചു. ഇപ്രകാരം സ്തുതിച്ചുകൊണ്ടിരിക്കേ ഘോരമായ പ്രസക്തിവാതത്താൽ ചലിപ്പിക്കപ്പെട്ടു മോഹാലസ്യം പ്രാപിക്കുന്നു. വളരെ വിഷമിച്ചു താഴെ പതിപ്പിക്കുന്നു. ഉടൻ ഗർഭത്തിൽവച്ചു സിദ്ധിച്ചിരുന്ന ബോധമെല്ലാം നശിക്കുന്നു. അനന്തരം പല പല ക്ലേശങ്ങളുമനുഭവിച്ചു വളർന്നു വരുന്നു. ക്രമേണതാരുണ്യം പ്രാപിച്ചാൽ പിന്നെയും കാമക്രോധിദികൾക്ക് അടിമപ്പെട്ടു നട്ടം തിരിയുന്നു. അതിന്റെ ഫലം പിന്നേയും ഘോരനരകംതന്നെ. അതു കൊണ്ടുവിവേകി ഒരിക്കലും ഈ കാമാദികൾക്ക് അടിമയായിത്തീരരുത്. ആനന്ദസ്വരൂപനും സർവ്വാത്മാവുമായ എന്നെത്തന്നെ ശരണം പ്രാപിക്കുന്നവൻ നിത്യാനന്ദമനുഭവിക്കും. '_*
*തുടരും,,,,,,,✍*
➖➖➖➖➖➖➖➖➖➖➖
*“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
No comments:
Post a Comment