Thursday, October 24, 2019

നമ്മളാണ് ശബരിമലയെ നശിപ്പിച്ചത്

*🔱🔥നമ്മളാണ് ശബരിമലയെ നശിപ്പിച്ചത്🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ആദ്യം സ്വന്തം കുടുംബത്തിലേയ്ക്ക് നോക്കാം..
ദിവസവും നിലവിളക്കു തെളിക്കാത്ത നമ്മൾ..
ഇനി തെളിച്ചാൽ പോലും നിത്യം വിളക്ക് കഴുകാത്ത നമ്മൾ...

നാമസങ്കീർത്തനത്തിന് പകരം കാലുമ്മേൽ കാലുകയറ്റിവച്ചു tv സീരിയൽ കാണുന്ന നമ്മൾ...

സീരിയലിൽ അന്യസ്ത്രീകളുടെ കണ്ണീര് ആവാഹിച്ചു സ്വന്തം കുടുംബത്തെ നശിപ്പിച്ച നമ്മൾ...

ഈശ്വരീയമായ വൃതാനുഷ്ടാനത്തിനും ആഘോഷത്തിനും ഇറച്ചിക്കടയുടെയും മദ്യശാലയുടെയും മുന്നിൽ കാവിയുടുത്ത് 'Q" നിന്ന നമ്മൾ.. 

ഖുർആനും ബൈബിളിലും ആത്മീയതയിൽ മഹത്വവും നൽകുമ്പോൾ ഭാരതസംസ്കൃതിയുടെ വേദപുസ്തകത്തെ മറന്നുപോയ നമ്മൾ...

മറ്റുമത സംസ്കാരത്തെയും അനുഷ്ടാനത്തേയും വാനോളം പുകഴ്ത്തുന്ന നമ്മൾ അർജുനനെ സാക്ഷിയാക്കി ഭഗവാൻ നേരിൽ പകർന്നു തന്ന ഭഗവത് ഗീത ലോകം മുഴുവനും ആദരിച്ചിട്ടും... ഒരിക്കൽ പോലും വായിക്കാതെ കാര്യസാദ്ധ്യത്തിന്റെ Whole Sale കച്ചവടക്കാരായ ജ്യോതിഷികളുടെ പടിക്കൽ കാത്തുനിന്ന നമ്മൾ.
 
സ്വന്തം അച്ഛന്റെയും ജന്മംതന്ന അമ്മയുടെ ഗർഭപാത്രത്തിന്റെയും മഹത്വം ഉൾക്കൊള്ളാതെ ആത്മീയതയുടെ പുതിയ അമ്മമാരെയും ഗുരുക്കന്മാരെയും പാദപൂജ ചെയ്‌തു അനുഗ്രഹം തേടാൻ ശ്രമിക്കുന്ന നമ്മൾ... 

എന്തിന് പറയുന്നു" വിദ്യാരംഭം കുറിക്കുന്ന സ്വന്തം കുട്ടി 'ഹരി ശ്രീയുടെ മാഹാത്മ്യം ചോദിക്കുമ്പോൾ അർത്ഥമറിയാത്ത വാപൊളിക്കുന്ന നമ്മൾ.

സ്വന്തം കുടുംബത്തിൽ ആത്മീയാന്തരീക്ഷവും ആത്മബോധം പകർന്നു നൽകാൻ കഴിയാത്ത വിഡ്ഢി...

നമുക്ക് എങ്ങിനെ ശബരിമലയേയും പുങ്കാവനത്തെയും രക്ഷിക്കാൻ കഴിയും?..

ഇനി ശബരിമല

ശബരിമലക്ക് തുല്യമായി ഈ ഭൂമിയിൽ തന്നെ ആത്മീയതയുടെ പ്രതിരൂപമായ മറ്റൊരു ക്ഷേത്രവുമില്ല...

ധർമ്മത്തിന്റെ ശാസ്താവ്. അതായത് ശാസ്താവ് എന്നാൽ രക്ഷകൻ. 18 പുരാണങ്ങളുടെ പൂർണ്ണൻ. ഉള്ളിരിരിക്കുന്ന തത്വത്തെ ബോധ്യപെടുത്തുന്ന ആത്മാവിന്റെ നാഥൻ. പ്രകൃതിയെ ചേർത്തുപിടിച്ച പരമാത്മ സ്വരൂപം. ആത്മസ്വരൂപമായ നെയ്യ്, ശരീരമാകുന്ന തേങ്ങ, കർമ്മത്തിന്റെ ഭാണ്ഡവും ചുമന്നുകൊണ്ടുള്ള യാത്ര, മാലയണിഞ്ഞു മണ്ഡലവ്രതം പൂർത്തീകരിച്ചു ഭഗവാന്റെ പ്രതിപുരുഷനായുള്ള ആത്മീയ യാത്ര മോക്ഷയാത്ര..

ശബരിമല മാഹാത്മ്യം വിശദീകരിക്കാൻ ഈ പേജ് തികയില്ല...

ഇനി നമ്മളിൽ ചിലർ...
ശബരിമലയുടെ മഹത്വവും അറിയാതെ, ഇരുമുടി കെട്ടിയും കെട്ടാതെയും, വൃതം എടുക്കാതെ, മുദ്രമാലയില്ലാതെ രാവിലെ ഷേവ് ചെയ്തു കുട്ടപ്പനായി മൊബൈൽ ഫോണും പിടിച്ചു ചെരുപ്പിട്ട് നീലിമല ചവുട്ടിയതും കരിമല ചവുട്ടിയതും.. ചവിട്ടി നശിപ്പിച്ചതും നമ്മളാണ്...

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞു പുണ്യപൂങ്കാവനം നശിപ്പിച്ചത് നമ്മളാണ്...

ശരണം വിളിയില്ലാതെ ധർമ്മഗ്രന്ഥങ്ങൾ തുറന്നുപോലും നോക്കാതെ ധർമ്മത്തിന്റെ പ്രതിരൂപമായ ഗീതയിലെ 18 ആം അദ്ധ്യായമായ മോക്ഷസന്യാസം പോലും വായിക്കാതെ പൊന്നുപതിനെട്ടാം പടിചവുട്ടിയതും നമ്മളാണ്... 

രാമായണം വായിക്കാതെ ശബരിപീഠത്തിൽ എത്തിയത് നമ്മളാണ്...

പിന്നെ കോടതി... നിയമത്തിന്റെ മുന്നിൽ ശരിയെന്നു ബോധ്യമുള്ളത് കോടതി തീരുമാനിക്കും... നമുക്ക് മാലയിടാം, മണ്ഡലവ്രതം ആരംഭിക്കാം, ഇരുമുടിയും കെട്ടി ശരണം വിളിച്ചു മലചവിട്ടാം ... ഈ തവണയെങ്കിലും വിധിപ്രകാരം ശബരിമലക്ക് പോവാം. മുൻപ് പറഞ്ഞതൊക്കെ ഒന്ന് ശ്രദ്ധിക്കണം.

ആരോപണ പ്രത്യാരോപണങ്ങൾ ഒഴുവാക്കാം...
നമ്മൾ നന്നായാൽ എല്ലാവരും നന്നാകും..  ഈ ലോകം തന്നെ നന്നാവും...

സ്വാമിയേ ശരണമയ്യപ്പാ

ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

No comments:

Post a Comment