🌅 *ആർഷജ്ഞാനം 🌅*
*ജ്ഞാനത്തിന്റെ വഴി*. 3
*സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*
*മാതൃഭാവം*🙏
*നമസ്കാരം സ്വാമിജി*
*ജ്ഞാനത്തിന്റെ വഴിയിലാണ് നമ്മൾ.*
*തീർച്ചയായും. വിദ്യാഭ്യാസത്തിന്റെ സങ്കേതങ്ങൾ ഏതെടുത്ത് നോക്കിയാലും, എനിക്ക് ഒരു പിച്ചാത്തി കാച്ചിത്തരുന്ന ഒരു കൊല്ലൻ, ഞാൻ ആ പിച്ചാത്തിയുമായി എത്തുമ്പോൾ ആ കൊല്ലന്റെ മകനെയൊള്ളൂ , കൊല്ലൻ മരിച്ചു പോയാൽ എനിക്ക് അവന്റെ അടുക്കൽ ഇത് കൊടുക്കാം. അവന്റെ ജനിതകത്തിൽ അവന്റെ അച്ഛൻ കാച്ചിതന്ന പിച്ചാത്തിയുടെ ബന്ധം അനസൂതതയോടുകൂടി ഒരു പ്രവാഹ നിത്യതയിൽ തുടരുന്നുണ്ട്. ഒരു വൈദ്യൻ നൂറ് രോഗികളെ ചികിത്സിച്ച് അതിന്റെ അനുഭവ പ്രധാനമായ പാരമ്പര്യഘടനാ വിശേഷങ്ങൾ നിലനിൽക്കുമ്പോൾ ആ അച്ഛൻ ചെയ്യുന്നതെല്ലാം കണ്ടും കേട്ടും വളരുകയും അത് ചെയ്യുകയും അത് ചെയ്യുന്നതിനിടയിൽ അത് ആഗ്രഹിക്കുന്ന ബീജം പുത്രനായി തീരുകയും ചെയ്യുമ്പോൾ അവനിൽ അച്ഛൻ അതുവരെ ചെയ്ത തൊഴില് സംമ്പ്രദമായി സൂക്ഷിക്കുന്നുണ്ട്. അവിടെയൊരു തുടർച്ചയുണ്ട്.*
*ഒരു കൊല്ലന്, ഒരു ചെരുപ്പുകുത്തിക്ക് , ഒരു അധ്യാപകന്, ഒരു ഡോക്ടർക്ക്, ഒരു തുണി അലക്കുന്ന അലക്കുകാരന് എല്ലാം അത് തുടരുന്നുണ്ട്. ( തൊഴിൽ അധിഷ്ഠിതമായിട്ടാണ് ജാതി ഉണ്ടാകുന്നത് എന്നു പറയുന്നതിന്റെ ഒരു ഭാഗമായിട്ടാണോ സ്വാമിജി ഇത് പറയുന്നത്? ) അല്ല. ഇത് വേറൊരു അറിവിന്റെ വഴിയാണ്. അത് മുഴുവൻ തീർന്നു കഴിയുമ്പോൾ അവർക്കും അത് മനസിലാകും. അതായത് പാരമ്പര്യ ജനിതക ഘടകങ്ങളിൽ അത്രത്തോളം അറിവ് അവരിൽ ഇരിപ്പുണ്ട്. ആ അറിവിന് എല്ലാ തൊഴിലിന്റെ സമൂഹങ്ങളിലും സമാനത കല്പിക്കുവാനും എല്ലാം മാന്യമാണെന്ന് പഠിപ്പിക്കുവാനും ഒന്നും ഒന്നിനേക്കാൾ മെച്ചമോ മ്ലേച്ചമോ അല്ലാ എന്ന് ഭരണാധികാരികാരികൾ അറിയുവാനും ഇടയായിട്ടുള്ള കാലങ്ങളിൽ ഇത് വളരെ ഭംഗിയായി പോയിട്ടുണ്ട്. എപ്പോൾ ഇതിൽ ഏതെങ്കിലും ഒരു തൊഴിൽ വിഭാഗം ഭരണാധികാരികളുടെ പ്രീയം പിടിച്ചു പറ്റുകയും അതിനെ ഭരണപരമായ രംഗത്ത് ശ്രേഷ്ഠമായ തൊഴിലായി അംഗീകരിക്കുകയും മറ്റൊന്നിനെ മ്ലേച്ചമായി അംഗീകാരിക്കുകയും ചെയ്യുമ്പോൾ മ്ലേച്ചത കല്പിച്ചിരിക്കുന്ന സമൂഹങ്ങൾക്ക് മറ്റെതിലേയ്ക്ക് കടന്നു കയറാനുള്ള ആഗ്രഹം ജനിതകത്തിൽ ഇല്ലെങ്കിലും ഉണ്ടാവും.! അങ്ങനെ കയറി കൂടുമ്പോൾ രണ്ടും ഒരുപോലെ അഭിസപ്തമാവുകയാ ചെയ്യുന്നത്. ഒന്ന് മെച്ചപ്പെടുകയല്ല ചെയ്യുന്നത്. ഒരു സമൂഹം പാരമ്പര്യ വഴിക്ക് അതിന്റെ തൊഴിലിനെ നിശ്ചയിക്കുമ്പോൾ പ്രകൃതിയുടെ നൂറ്റാണ്ടുകളോളം വരുന്ന പാരമ്പര്യത്തിന്റെ അംഗീകാരത്തിന്റെ സൂചനയാണ് ആ തൊഴിൽ. അതിനെ ഈശ്വരദത്തമെന്നോ പ്രകൃതി ദത്തമെന്നോ അംഗീകരിച്ച് ആ പ്രകൃതിയുടെ സൃഷ്ടിയെ താലോലിക്കുമാറ് പരസ്പര സഹവർത്തിത്വത്തോടെ അംഗീകാരത്തോടെ ഇതെല്ലാം ഇവിടെ ആവശ്യമാണെന്നും ഇതൊന്നും ഒന്നിനെക്കാൾ മെച്ചം അല്ലെന്നും ഒന്നും ഒന്നിനെക്കാൾ മ്ലേച്ചമല്ലെന്നും ഒരു പോലെ തിരിച്ചറിഞ്ഞ് ജീവിയ്ക്കേണ്ടവരായിന്നു മനുഷ്യർ. മാറി മാറി വന്ന ഭരണാധികാരികൾ രാജഭരണകാലത്തുതന്നെ ചില സമൂഹങ്ങൾക്ക് പ്രത്യേകം മാന്യതകൾ നല്കാൻ തുടങ്ങി. ആ മാന്യതകളുള്ള സമൂഹത്തിൽ കയറിക്കൂടുന്നതിന് മൽസരങ്ങളുണ്ടായി. സ്വാധീനങ്ങളുണ്ടായി. സ്വാഭാവികമായി അവരുടെ ജനിതക സ്മൃതികൾ വിസ്മൃതികളായി. (അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ?അതോ?) ഇങ്ങനെയുള്ള പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ അവൻ വിസ്മൃതിയിലേക്ക് പെടുക മാത്രമല്ല, അവന്റെ സ്മൃതി മന്ദിരത്തിൽ അവനൊരിയ്ക്കലും ദഹിക്കാത്ത പുത്തൻ പ്രവണതകൾ കേറ്റി വെയ്ക്കേണ്ടിയും വരുന്നു. ഇത് അവനെ ആലസ്യത്തിലേക്കും അനസ്യൂതമായ കർമ്മം ഇല്ലായ്മയിലേക്കും കൂട്ടികൊണ്ട് പോകും. ഇത്തരം സന്ദർഭങ്ങളിൽ സമൂഹം വിലക്ഷണമായി തീരും.*
*ലോകത്തിലെ ഏറ്റവും ഉത്തമന്മാർ പണി എടുക്കാതിരിക്കുന്നവരാണ് എന്ന ചിന്തയിക്ക് ഇത് വിളനിലമാകും. ഒരു കറങ്ങുന്ന കസേരയും രണ്ടു മൂന്ന് ഫോണുകളും പടിക്കൽ ഒരാൾ നമ്മുടെ അടുക്കലേക്കുവരുന്ന ആളുകളെ നിയന്ത്രിക്കാനുമുണ്ടെങ്കിൽ അതാണ് സർവ്വോത്തമമായ തൊഴിലെന്ന് ജനതയെ ബോധ്യപ്പെടുത്തുന്നൊരു വിദ്യാഭ്യാസത്തിനിത് വഴിവെക്കും. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ദാരിദ്ര്യത്തെ വിളിച്ചു വരുത്തും. ഇതിലേക്ക് കടന്നു പോയി നാംമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അപ്പോ രാജഭരണകാലത്ത് രാജാവ് ഇതെല്ലാം അറിയുന്നവനായിരിക്കണം ഗുരു കുലത്തിൽ പഠിച്ച്. രാജാവിനോടൊപ്പം തന്നെ ആ രാജ്യത്തിലെ ഈ രംഗങ്ങളിൽ തൊഴിൽ ചെയ്യുന്ന വിദ്യാർത്ഥികൾ പഠിക്കണം. നാലിലൊന്ന് ആചാര്യനിൽ നിന്ന് പഠിക്കുമെങ്കിൽ നാലിലൊന്ന് കുട്ടികളിൽ നിന്ന് രാജാവ് മനസിലാക്കണം. ഒരു രാജകുമാരന്റെ കൂടെ ഒരു പൂജ ചെയ്യുന്നവന്റെ മകനും ഒരു ചെരുപ്പുകുത്തിയുടെ മകനും ഒക്കെ ഒന്നിച്ചിരുന്ന് പഠിക്കണം. ഇടക്കാലത്ത് അതിന് മാറ്റം വന്നിട്ടുണ്ടെങ്കിൽ ഇന്ന് അതിലേക്ക് ജനാധിപത്യം കൊണ്ടുപോവുകയും അവരെല്ലാം ഒന്നിച്ചു പഠിക്കുമ്പോൾ ഭരണം മാത്രം ഏതൊരാൾക്കും കൈകാര്യം ചെയ്യാവുന്ന അനായാസമായ പ്രക്രിയായി മാറുകയും ( ഒരു ജീവിത ശൈലിയിൽ മാറുകയും) ഭരണാധികാരിക്ക് മാത്രം പാരമ്പര്യം ആവശ്യമില്ലെന്ന് വരുകയും തൊഴിലിന്റെ രംഗങ്ങളിൽ പാരമ്പര്യത്തിന് പ്രശസ്തി നല്കുകയും അത് എല്ലാ തൊഴിലിലും സമം ആകുകയും എല്ലാത്തിനും ഒരേ ശമ്പളം എന്ന് തീരുമാനിക്കുകയും ചെയ്യുന്നൊരു വ്യവസ്ഥയിലേക്കായിരുന്നു ജനാധിപത്യം പോയിരുന്നതെങ്കിൽ ഇത് ഉത്തമമാകുമായിരുന്നു.*
*നമ്മുടെ യുണൈറ്റഡ് നഴ്സസ് പൈതൃക സമ്പത്തായി ഇന്ന് അംഗീകരിച്ച ഋഗ്വേദത്തിൽ എന്റെ അമ്മ അരി പൊടിക്കുന്നവളാണ്. എന്റെ ജ്യേഷ്ഠൻ ആടിനെ മേയ്ക്കുന്നവനാണ് . എന്റെ അച്ഛൻ സാധനങ്ങൾ വില്ക്കുന്നവനാണ്. ഞാൻ പഠിപ്പിക്കുന്നവനാണ്. ( ഒരു കുടുംബത്തിനകത്തുതന്നെ ഇവരൊക്കെ ഉണ്ടായിരുന്നു. ) അത് ഒന്നിച്ചുള്ള ഒരു ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് സാധിക്കുക. ആ പാരമ്പര്യ ഘടകങ്ങളും ഈ വിദ്യാഭ്യാസവും ചേരുമ്പോൾ ആ പാരമ്പര്യ ഘടകങ്ങളെ മിഴിവുറ്റതാക്കണം. വിദ്യാഭ്യാസം കൊണ്ട്. അന്ന് അത് ഉണ്ടായിരുന്നു. ആ പാരമ്പര്യ ഘടകങ്ങൾക്ക് മിഴുവേകുകയും ഇതര സമൂഹങ്ങളുടെ വിദ്യകൾ കൈക്കൊള്ളുകയും ചെയ്ത ഒരുമിച്ചു പോകുന്ന ഒരു സമൂഹത്തിന് ഒട്ടേറെ നന്മകൾ പ്രതീക്ഷിക്കാം.*
*ഒരു ഭാഗത്ത് പാരമ്പര്യ ഘടകങ്ങളെ മുഴുവൻ തിന്മ നിറഞ്ഞതായും ജാതിയായും മതമായും വ്യാഖ്യാനിച്ച് അകറ്റി നിർത്തി. മറ്റൊരു ഭാഗത്ത് ഭൗതികമായി ഇന്ന് നേടുന്ന അറിവുകൾക്ക് കൂടുതൽ മാന്യതകൾ നല്കി. അപ്പോൾ അനേക ജന്മ സംസിദ്ധമായി വരുന്ന, നാം നേരത്തെ പറഞ്ഞ ഇന്ദ്രിയ പരമായ അറിവിലൂടെ ലഭിച്ച സൂക്ഷ്മ ശരീര താദാത്മ്യം വിദ്യാഭ്യാസത്തിൽ ഇല്ലാതെയായി. ( ഇത് ഏത് മുതലാണ് പാരമ്പര്യത്തെ മുറിച്ചു കളയുന്ന രീതിയിലൊരു മാറ്റം?) ആധുനിക വിദ്യാഭ്യാസത്തിന്റെ അധിപ്രസരത്തോടുകൂടിയാണ് ലോകം മെമ്പാടും. ആധുനിക വിദ്യാഭ്യാസം ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു. മനസ്സിന്റെ പ്രാധാന്യത്തെ എടുത്തു കളഞ്ഞു. പൗരാണിക വിദ്യാഭ്യാസം മനസ്സിന് പ്രാധാന്യം നൽകി. ഭൗതികതയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്കിയില്ല. പഴയ കുടുംബങ്ങളെ ഓർത്താൽ ഇത് എളുപ്പം മനസിലാകും. കേരളത്തില് സ്ത്രീകളിൽ വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് അറിവ് കൂടുതലുണ്ടായിരുന്നു. വിദ്യാഭ്യാസം കുറഞ്ഞിരുന്ന കാലങ്ങളിൽ അവർക്ക് വിവരം, അല്ലെങ്കിൽ അറിവ് കൂടുതൽ ഉണ്ടായിരുന്നു. പുരുഷന്മാർക്ക് വിദ്യാഭ്യാസം കൂടുതലുണ്ടായിരുന്നു. വിവരം നന്നേ കുറവായിരുന്നു. ( ഇപ്പോഴും പറയുന്നത് പാരമ്പര്യത്തിന്റെ മുറിയാത്ത ഒരു ഖണ്ഡിയെ കുറിച്ചാണോ? ) തീർച്ചയായും! അത് നല്ലപോലെ മനസിലാക്കാണമെങ്കിൽ ഒരു വീട്ടില് കാരണവരായി ഇരിക്കുന്നത് പുരുഷനാണ്. എല്ലാ ജീവജാലങ്ങളിലും ഒരു പുരുഷ മേധാവിത്വം ഉണ്ട്, ഭൗതികമായി, ബാഹ്യമായി എന്നൊക്കെ പറയുന്നതിൽ തെറ്റില്ല. തന്റെ ഇണയെ നിയന്ത്രിക്കുന്നതും തന്റെ സമൂഹത്തെ നിയന്ത്രിക്കുന്നതും അതിന്റെ ആവശ്യങ്ങളെ നേരിടാൻ ഓടുന്നതും ആക്രമണങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം പൗരുഷത്തിന്റെ പ്രതീകമായാണ് എണ്ണിപ്പോരുന്നത്. ഈ ജീവജാലങ്ങളിലെല്ലാം ശരിയാണെന്നാണ് തോന്നുന്നത്? അപ്പോ ജീവജാലങ്ങളെ മൊത്തത്തിൽ നോക്കിയാൽ ഈ ഒരു പ്രക്രിയ കാണാം. ഇപ്പോ കോഴികളെ നോക്കിയാൽ, പട്ടികളെ നോക്കിയാൽ, പൂച്ചകളെ നോക്കിയാലൊക്കെ ഇത് കാണാം. പ്രകൃതി അവയെ പരിശീലിപ്പിക്കുന്നത് അങ്ങനെയാണ് എന്ന് പറയുന്നതാണ് ഉചിതം.!*
*ജാഗ്രത്തില് നാം വിഷയങ്ങളെ കാണുന്ന സമയത്ത് അതിന്റെ ഒരു വാസന നമ്മളിൽ നില്ക്കുന്നു എന്ന് നാം പറയുകയുണ്ടായി. ഓരോ ദിവസവും നിത്യ നിരന്തരമായി , എന്റെ അച്ഛന്റെ തൊഴിലിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ, എന്റെ അമ്മ ചെയ്യുന്നതിനോടൊപ്പം ഞാൻ കടന്നു പോകുമ്പോൾ ഏറ്റവും വലിയ സ്ക്കൂളും കലാശാലയുമായി വളരുന്നത് എന്റെ കുടുംബം തന്നെയാണ്. അങ്ങനെയാണ് പണ്ട് വളർന്നിരുന്നത്. അന്ന് പുരുഷൻ ബാഹ്യമായ തലങ്ങളിൽ കൂടുതൽ ഇടപ്പെട്ടിരുന്നതു കൊണ്ട്, അവൻ പുറത്തു പോയി വിദ്യാഭ്യാസം നേടിയിരുന്നതുകൊണ്ട് അവൻ ഇതൊന്നും കാണാനുള്ള സമയം ഉണ്ടാവില്ല. സ്ത്രീകൾ വീട്ടിലായിക്കുമ്പോൾ ചെടികളുമായി നിത്യ നിരന്തരമായി ഇടപെഴകണം. വീട്ട് മുറ്റത്ത് നിൽക്കുന്ന ചെടികളിൽ ചിലത് പിഴുത് കളയണം. മറ്റ് ചില ചെടികളെ , മുത്തങ്ങാ, മുതലായവയെക്കെ വീട്ടുമുറ്റത്ത് മരുന്ന് എന്ന നിലയിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടെങ്കിൽ മുറ്റം തൂത്തുവാരുമ്പോൾ അവയെ ഒഴിച്ചുള്ളതൊക്കെ പറിച്ച് കളയണം. അപ്പോ ചെടിയുടെ പേര്, പറിച്ചു കളയുമ്പോഴ് അറിയാതെ അതുമായി ബന്ധപ്പെട്ട് അറിയുകയാണ്. പുരുഷൻ പോയി ബോട്ടണിയോ സുവോളജിയോ പഠിച്ചാലും ഇത് തലേൽ നില്ക്കുകയേല. സാധനം കാണുന്നില്ല. ഇത് അനുഭവമാണ്.*
*കുട്ടിയെ രാവിലെ, കൊച്ചു കുഞ്ഞിന്, ജനിച്ചു കഴിഞ്ഞ് കുറച്ചു വളർച്ചയായ കുഞ്ഞിന് ദഹനം കുറവാണ്. അമ്മയുടെ ഉദരത്തിലാകുമ്പോൾ അമ്മ ദഹിപ്പിച്ചു കൊടുത്തതാ എല്ലാം. അപ്പോ ആ കുഞ്ഞിന് ആഹാരം, കുറുക്ക് ഉണ്ടാക്കി കൊടുത്ത് കൊണ്ടുനടന്ന് ചെടികളും ജീവികളേയുമൊക്കെ കാണിച്ച് പറഞ്ഞ് കൊടുക്കുമ്പോൾ അമ്മയും അക്ഷരം അഭ്യസിക്കുന്നുണ്ട്, കുഞ്ഞും അഭ്യസിക്കുന്നുണ്ട് . കുഞ്ഞിന്റെ ഹൃദയത്തിന്റെ ഇളം പ്രകൃതം അമ്മയുടെ വളർച്ചയെ തടയുന്നണ്ട്, കോശത്തിന്റെ. ആ കോശത്തെ പ്രായമാകാൻ വിടാതെ കുഞ്ഞിന്റെ കുസൃതികളും കൊഞ്ചലും കളിയും ചിരിയും, അമ്മ കൊഞ്ചുമ്പോൾ, അമ്മ കുഴയുമ്പോൾ , അമ്മ ആടുമ്പോൾ, അമ്മ പാടുമ്പോൾ തന്റെ ശൈശവത്തിന്റെ കാലത്തിലേക്ക് അമ്മ തിരിച്ചു ചെന്ന് തന്റെ കുഞ്ഞിന്റെ ഒരു കളി കൂട്ടുകാരനായി, കുഞ്ഞിന്റെ പ്രണയിതാവായി , കുഞ്ഞിന്റെ രക്ഷകയായി, കുഞ്ഞിനേക്കാൾ കുഞ്ഞായി, അമ്മ കുഞ്ഞായി മാറുന്ന ഒരു പ്രതിഭാസം. ഈ പ്രക്രിയയിലെല്ലാം അമ്മ ഉപയോഗിക്കുന്ന ശബ്ദങ്ങളും, സ്പർശങ്ങളും , ആദ്യം അമ്മയുടെ ശരീരത്തെ , സ്വപ്ന ശരീരത്തെ , ശൈശവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അത് കഴിഞ്ഞിട്ടാണ് കുഞ്ഞ് അത് ആസ്വദിക്കുന്നത്. ഈ ആസ്വാദനത്തിനിടയിൽ , തനിക്ക് ഒരു കുഞ്ഞുണ്ടെങ്കിൽ അഞ്ച് ആറ് കൊല്ലത്താളം ഈ കുഞ്ഞിന്റെ വളർച്ചയിലും തളർച്ചയിലും കുഞ്ഞായാടുമ്പോൾ അവരുടെ ശർഭാശയത്തിന് എന്ത് സംഭവിക്കും? അവരുടെ കണ്ണുകൾക്ക് എന്ത് സംഭവിക്കും? അവരുടെ രക്തക്കുഴലുകൾക്ക് എന്ത് സംഭവിക്കും? അപ്പോ ലോകത്തിലെ ഏറ്റവും വലിയ ലാബ് കുടുംബമാ. വീട്ടിനകത്താ ഈ പ്രക്രിയ നടക്കുന്നത്. അതിനകത്തൊരു അമ്മയെ കോശങ്ങളുടെ വളർച്ച തടഞ്ഞ് നിർത്തി വാർദ്ധക്യം വരുത്താതെ കോശവികാസം ഇഷ്ടം പോലെ ഉണ്ടാകാൻ സഹായിച്ച് ശൈശവത്തിന്റെ വികാസം ഉണ്ടാക്കുമ്പോൾ അമ്മയുടെ സൗന്ദര്യം എങ്ങനെയായിരിക്കും.? ബാഹ്യ ഇടപെടലുകൾ ഇല്ലാതെ . ബ്യൂട്ടി പാർലുകളും മറ്റുള്ളതും ഇല്ലാതെ. ആ അമ്മയുടെ സാമൂഹിക ജീവിത ക്രമം എങ്ങനെയായിരിക്കും? അപ്പോ ആലോചിച്ചു നോക്കൂ! നിങ്ങള് ഇരുന്ന് ഒന്ന് ആലോചിച്ചു നോക്കൂ, സാമൂഹിക ഘടനയിൽ ഒരു അമ്മയായി പരിവർത്തനം ചെയ്യുന്ന , കുഞ്ഞ് പരിവർത്തനം ചെയ്യുന്നയൊപ്പം കുഞ്ഞിലേക്കും സമൂഹത്തിലേക്കും കുഞ്ഞിന്റെ വളർച്ചയിലേക്കും കുഞ്ഞിന്റെ സഹോദരളിലേക്കും നാളെ കുഞ്ഞിന് എത്താവുന്ന എത്തിപ്പിടിക്കാവുന്ന തൊഴിൽ മേഖലകളിലേക്കും എല്ലാം സ്വപ്നത്തിൽ ഒരു അമ്മ, സ്കൂളില്ലാതെ , അധ്യാപകരില്ലാതെ , ഉദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദങ്ങളുടെ സാമീപ്യം ഇല്ലാതെ തന്റെ തന്നെ സ്വപ്നലോകത്ത് ഇരുന്ന് വികസിക്കുമ്പോൾ ആ വിചാര ധാരയുടെ പ്രഭുല്ലമായ അവസ്ഥയിൽ അമ്മക്ക് കിട്ടുന്ന അറിവ് ആന്തരികവും സമഗ്രവും ചൈതന്യാന്മകവും ആയിരിക്കും.*
*പോയി പഠിച്ചു വരുന്ന പുരുഷൻ നേടുന്ന അറിവ് അസമഗ്രവും സങ്കീർണ്ണവും വിഷലിപ്തവുമായിരിക്കും. അതുകൊണ്ട് അമ്മ അറിവുകൊണ്ട് അഹിംസയിലേക്ക് വികസിക്കും. അറിവ് അഹിംസയിലേക്കാ എത്തുന്നത്. അമ്മ വിനയത്തിലേക്ക് വികസിക്കും. "വിദ്യാ ധതാദി വിനയം" . അമ്മ ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് വികസിക്കും. അമ്മ തന്റെ ശരീരത്തെ മുഴുവൻ വർദ്ധമാനമായ തോതിൽ പണിയെടുപ്പിക്കാവുന്ന കർമ്മ മേഖലയിലേക്ക് വികസിപ്പിക്കും.*
*കാലത്തെ എഴുന്നേറ്റ് തറ മുഴുവൻ മെഴുകുക, തൊഴുത്ത് വൃത്തിയാക്കുക, പശുവിനെ കുളിപ്പിക്കുക, കൊച്ചു കുഞ്ഞിന് ആഹാരം വേറേ ഉണ്ടാക്കി കൊണ്ടു നടന്ന് കൊടുക്കുക, അതിന്റെ മുതിർന്ന സ്കൂളിൽ പോകുന്ന കുട്ടിക്ക് പലഹാരങ്ങൾ ഉണ്ടാക്കി കഴിപ്പിച്ച് ഉച്ചയ്ക്ക് ചോറ് വേറേ വെച്ച്, പലഹാരം തന്നെ പൊതിഞ്ഞു കെട്ടി കൊടുക്കുയല്ല.! ചോറ് കുഞ്ഞിന് കൂടുതൽ കൂടുതൽ ഓരോ ദിവസവും കൂട്ടികൊടുത്തില്ലെങ്കിൽ കുഞ്ഞിന്റെ വികസം ഉണ്ടാകില്ല എന്ന് അറിഞ്ഞ് ഒരേ പാത്രത്തിൽ തന്നെ ആദ്യത്തെ ദിവസം ഇട്ടത് നടുക്ക് ചെറുതായി ഒന്ന് അമക്കി അത് കുറച്ച് കൂടുതലാക്കി കുറേശ്ശെ കുറേശ്ശെ കൂട്ടുകൊണ്ടുവരുകയാ കുഞ്ഞ് അറിയാതെ. കുഞ്ഞിന്റെ വളർച്ചയ്ക്കൊപ്പം. താൻ ഒരുദിവസം പോലും പോകാത്ത സ്കൂളിൽ ഈ കുഞ്ഞിന് കൊടുക്കുന്ന പാത്രത്തിന് മുകളിൽ വെച്ച മനോഹരമായ കറികൾ പലതും കൂട്ടുകാർ കട്ട് തിന്നാൽ ഇവൻ ചോറ് ഉണ്ണാതെ കളയുമെന്ന് അറിയുന്നതുകൊണ്ട് ചോറിന്റെ അടിയിൽ കൂട്ടുകാർ കാണാത്തിടത്ത് കറികൾ ഒരു ഭാഗത്ത് വെയ്ക്കുകയും കട്ട് തിന്നാൻ അവരെ , അവരിലെ ആ ശൈശവത്തിലെ കളവ് അംഗീകരിച്ചാൽ അത് പ്രായമാകുമ്പോൾ ഉണ്ടാവില്ല എന്ന് അറിഞ്ഞ് അവർക്ക് കട്ട് തിന്നാൻ മോളിൽ വെച്ചും കൊടുത്തു വിടുക... . മറ്റൊരു മകനെ കൂടി പരിഗണിച്ചുകൊണ്ട്. അവരിൽ നടക്കുന്ന ആ കളവ് ഒരു കുസൃതി യാണെന്നും അതുകൂടി അംഗീകാരിക്കണമെന്നും തീരുമാനിച്ച് വെയ്ക്കുക. അപ്പോ അമ്മക്ക് അറിവുണ്ട്. കക്കാൻ പോകുന്ന കുഞ്ഞിനെ അറിയാം. തന്റെ കുഞ്ഞിനെ അറിയാം. കുഞ്ഞിന്റെ വളർച്ചയെ അറിയാം. സ്കൂൾ അന്തരീക്ഷത്തെ അറിയാം. സ്കൂൾ കണ്ടിട്ടുംമില്ല. ആധുനിക വിദ്യാഭ്യാസമുള്ളവൾ രാവിലെ കുഞ്ഞിന് ഉണ്ടാക്കി കൊടുത്ത ന്യൂഡില് തന്നെ ഉച്ചയ്ക്കത്തേക്കും പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോൾ അവൾക്ക് വിദ്യാഭ്യാസമേയൊള്ളൂ , വിവരമില്ല.*
*അപ്പോ ഇങ്ങനെ പെരുമാറുമ്പോൾ വീട്ടിൽ വന്ന പണിക്കർ രാവിലെ ഏഴ് മണിക്കോ ഏഴരക്കോ അന്നൊക്കെ പണിക്കർ ഇറങ്ങും. സമയം ഇല്ല. അവരുമായി വല്ലാത്തൊരു പാരസ്പര്യം ഈ അമ്മമാർക്കുണ്ട്. രാവിലെ കാപ്പിയും പലഹാരവും, ഉച്ചയ്ക്ക് ചോറും കറിയും നാല് മണിക്ക് ചായയുമൊക്കെ കൊണ്ടുകൊടുത്ത് അവരെ പരിപാലിക്കുന്നതിനിടയിൽ രണ്ട് തെങ്ങിന്റെ ചുവട് കിളക്കാനുണ്ടെങ്കിൽ അത് ഇനി നാളെ വരാൻ പറ്റില്ല. കാരണം ഇത് തന്റെ തൊഴിലാണ്, ഒരുത്തന്റെ കൂലിപ്പണി അല്ല. അങ്ങനെ അവൻ ആ രണ്ട് തെങ്ങുകൂടി കിളക്കുകയാണെങ്കിൽ അതിന് പ്രത്യേകിച്ച് കൂലിയൊന്നും ഈ പുരുഷൻ കൊടുക്കില്ല. അയാള് കാണാതെ ഇവിടുന്ന് അരിയായിട്ടോ തുണിയായിട്ടോ മറ്റ് സാധനമായിട്ടോ എടുത്തു കൊടുത്ത് ആ പണിക്കാരനോട് അയാള് കാണണ്ട, ഈ കാര്യത്തിലൊക്കെ അയാള് ദുഷ്ടനാണ്, നല്ല മനുഷ്യനാണെങ്കിലും. നീ കാണാതെ കൊണ്ടു പൊയ്ക്കോ. എന്ന് പറയുക, ഇവൻ പോകുമ്പോഴും നോക്കുമെന്നാണെങ്കിൽ കുറച്ച് അരി തേറ്റാനുണ്ട്. നീ നിന്റെ ഭാര്യയെ ഇങ്ങോട്ടൊന്ന് പറഞ്ഞുവിടണമെന്ന് സൂത്രത്തിൽ അയാളെ കേൾക്കെ പറഞ്ഞ്,ആ വരുന്നവൾ,,, അരി തേറ്റാനുമൊന്നും ഉണ്ടായിട്ട് നിന്നെ വിളിച്ചതല്ല. അവന് ഇവിടെ കിടന്ന് പണിയുന്നുണ്ട്. അവനോട് പല പ്രാവശ്യം പറഞ്ഞതാണ് അഞ്ച് മണിയാകുമ്പോ പൊയ്ക്കോണം. അവൻ പോകുന്നില്ല. അതുകൊണ്ട് നിന്നെ വിളിപ്പിച്ചതാണെന്ന് പറഞ്ഞ് കൊടുക്കാനുള്ള വിവരം സ്ത്രീകൾക്കുണ്ടാവും. ഇങ്ങനെയൊരു പാരസ്പര്യം നിലനിന്നിരുന്നു.*
*ഈ പാരസ്പര്യത്തെ വളരെ എക്സപ്ഷനായി , അപവാദമായി, ചൂഷകന്മാരും ഉണ്ടായിരുന്നു. അന്നത്തെ സമൂഹത്തിലും ഇങ്ങനെ ഏതെങ്കിലും ഒരു തൊഴിലാളി തൊഴിൽ ചെയ്താൽ അവന് ഒന്നും കൊടുക്കാതെ പീഡിപ്പിക്കുന്നവരും അന്നത്തെ സമൂഹത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമൂഹത്തിൽ അത് ഇല്ലായിരുന്നു എന്ന് പറയുന്നത് വഞ്ചനയാണ്. അതും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിരുന്ന സ്ത്രീകളുടെ ഇടയിലും ചില ദുഷ്ടകളായ സ്ത്രികൾ ഉണ്ടായിരുന്നു. സമൂഹത്തിന്റെ കണ്ണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പ്രഭുക്കന്മാരുടെ മനസുകളിലൂടെ അല്ലാതെ ഇടത്തരക്കാരുടെ മനസുകളിലൂടെ പോയില്ല. പ്രഭുത്വത്തിന്റെയും ഭരണത്തിന്റെയും ഇടനാഴികളിൽ നടന്ന അല്ലറചില്ലറ രംഗങ്ങളെ വെച്ചുകൊണ്ടുളള ഒരു ഭൗതിക നവീകരണത്തിന് പോകുമ്പോൾ അതേ സമൂഹത്തില് നന്നായി ജീവിച്ചവരുടെ നന്മകൂടി സ്വീകരിക്കുവാൻ തയാറായിരുന്നു പരിഷ്കർത്താക്കളെങ്കിൽ , സാമൂഹിക പരിഷ്കർത്താക്കളെങ്കിൽ നമുക്ക് ഈ അബദ്ധം പറ്റുമായിരുന്നില്ല.*🙏🕉
No comments:
Post a Comment